2020, ജനുവരി 1, ബുധനാഴ്‌ച

വിളക്കും വെളിച്ചവും.


മുല്ലാ നസ്രുദ്ധീന്‍ സുഹൃത്തിന്‍റെ വിളക്കുകടയില്‍ കയറി ഒാരോ വിളക്കുകളും സൂക്ഷ്മമായി പരിശോധിച്ചു കൊണ്ടിരുന്നു. മുല്ല കയ്യിലെടുക്കുന്ന ഒാരോ വിളക്കുകളെ പറ്റിയും കച്ചവടക്കാരനായ സുഹൃത്ത് വളരെ വാചാലനായി.

വളരെ കൂടിയതും സാമാന്യവുമായ വിലയുള്ളതുമായ വിളക്കുകളുണ്ടായിരുന്നു അവിടെ. അവസാനം മുല്ല വിളക്കൊന്നും വാങ്ങാതെ പോകാനിറങ്ങി. സുഹൃത്ത് ചോദിച്ചു ഇത്ര സമയം സൂക്ഷ്മമായി പരിശോധിച്ചിട്ടും താങ്കളൊരു വിളക്കു പോലും വാങ്ങിയില്ലല്ലോ.? താങ്കളുടെ കൈയ്യില്‍ പണമില്ലെങ്കില്‍ ഞാനൊരെണ്ണം താങ്കള്‍ക്ക് സമ്മാനിച്ചോട്ടേ.?

മുല്ല പറഞു. സുഹൃത്തേ നന്ദി. ഞാൻ പരിശോധിച്ചത് വിളക്കുകളുടെ അലങ്കാരത്തിന് അനുസരിച്ച് വെളിച്ചത്തിന് മാറ്റമുണ്ടോ എന്നാണ്. വിളക്കുകള്‍ പലതാണ് പക്ഷേ വെളിച്ചം ഒന്നു മാത്രം.

വിളക്കുകളുടെ ഭംഗിയില്‍ വെളിച്ചം അവഗണിക്കപ്പെടരുത്. വിളക്കുകള്‍ അവയുടെ ചില്ലുകളുടെ തെളിമയും നിറവുമനുസരിച്ച് വെളിച്ചത്തെ പലവര്‍ണ്ണത്തില്‍ പ്രകാശിപ്പിക്കുന്നു.

വെളിച്ചമില്ലെങ്കില്‍ വിളക്കിനെന്ത് പ്രസക്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ