2020, ജനുവരി 29, ബുധനാഴ്‌ച

കോപം നിങ്ങളുടെ ശത്രുവല്ല


നിങ്ങൾ കുപിതനാണ്..... അപ്പോൾ കോപിക്കാതിരിക്കൂ എന്ന് തന്ത്ര പറയുകയില്ല, പൂർണ്ണമനസ്സോടെ കുപിതനാകൂ എന്ന് തന്ത്ര പറയും എന്നാൽ അതോടൊപ്പം ബോധവാനാകുക. തന്ത്ര കോപത്തിനെതിരല്ല, ആത്മീയമായ നിദ്രാലസ്യത്തിനു നേരെ മാത്രമാണ്, ആത്മീയമായ അബോധാവസ്ഥയുടെ നേരെ മാത്രമാണ് തന്ത്ര എതിരായിരിക്കുന്നത്.

ബോധപൂർവം കോപിഷ്ഠനാവുക. ആ മാർഗ്ഗത്തിന്റെ രഹസ്യമിതാണ് - നിങ്ങൾ നിങ്ങൾ ബോധവാനാവുകയാണെങ്കിൽ ആ കോപത്തിന് മാറ്റം സംഭവിക്കും. അത് കാരുണ്യമായിത്തീരും. അതിനാൽ കോപം നിങ്ങളുടെ ശത്രുവല്ല എന്ന് തന്ത്ര പറയുന്നു. അത് ബീജാവസ്ഥയിലുള്ള കാരുണ്യമാണ്. അതേ കോപമാണ്, അതേ ഊർജ്ജമാണ് കാരുണ്യമായിത്തീരുന്നത്.

ഒരേ ഊർജ്ജം തന്നെയാണ് പരിണമിക്കപ്പെടേണ്ടതായിട്ടുള്ളത് എന്ന് തന്ത്ര പറയുന്നു. അതിനെ ഈരീതിയിൽ പറയുവാൻ കഴിയും: നിങ്ങൾ ലോകത്തിനെതിരാണെങ്കിൽ, അപ്പോൾ നിർവാണവും അവിടെയില്ല, കാരണം ഈ ലോകം തന്നെയാണ് നിർവ്വാണമായി പരിണമിക്കപ്പെടേണ്ടത്.

അതിനാൽ യുദ്ധം ചെയ്യാതിരിക്കൂ എന്ന് തന്ത്ര പറയുന്നു. നിങ്ങൾക്കു നൽകപ്പെട്ടതായ എല്ലാ ഊർജ്ജത്തോടും സൗഹൃദഭാവത്തിലാവുക, അവയെ സ്വാഗതം ചെയ്യുക, നിങ്ങൾക്ക് കോപം നൽകപ്പെട്ടിട്ടുണ്ട് , നിങ്ങൾക്ക് കാമം നൽകപ്പെട്ടിട്ടുണ്ട് , നിങ്ങൾക്ക് അത്യാഗ്രഹം നൽകപ്പെട്ടിട്ടുണ്ട് എന്നതിൽ നന്ദിയുള്ളവനാവുക. അവയോട് നന്ദി രേഖപ്പെടുത്തുക, ഇവയാണ് മൂലസ്ത്രോതസ്സുകൾ, ഇവയെ രൂപാന്തരപ്പെടുത്തുവാൻ കഴിയും. കാമത്തിന് രൂപാന്തരം സംഭവിക്കുമ്പോൾ അത് സ്നേഹമായിത്തീരും, അപ്പോൾ ആ വിഷമില്ലാതായിത്തീരും, ആ വൈരൂപ്യമില്ലാതായിത്തീരും.

🌹ഓഷോ 🌹.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ