സ്വപ്നങ്ങള്‍ എപ്പോഴും പുതിയ ലോകങ്ങള്‍ സൃഷ്ടിക്കുന്നു. പ്രതിഭാശാലികളുടെ സ്വപ്നങ്ങളില്‍ നിന്നാണ് പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നത്.
നമുക്കറിയാം, ലാറി എല്ലിസണിന്‍റെ സ്വപ്നത്തില്‍ നിന്ന് ഓറക്കിള്‍ സൃഷ്ടിക്കപ്പെട്ടു. ജാന്‍ കൗമിന്‍റെ സ്വപ്നത്തില്‍ നിന്ന് വാട്സ്ആപ് സൃഷ്ടിക്കപ്പെട്ടു. ജാക്ക് മായുടെ സ്വപ്നത്തില്‍ നിന്ന് ആലിബാബ എന്ന ഇ-കോമേഴ്സ് സ്ഥാപനം ജന്മമെടുത്തു. മൈക്രോസോഫ്റ്റും വാള്‍മാര്‍ട്ടും കെ.എഫ്.സിയും വി-ഗാര്‍ഡും കല്യാണും ഒക്കെ ഇതുപോലെ അതാത് സംരംഭകരുടെ വലിയ സ്വപ്നങ്ങള്‍ രൂപാന്തരപ്പെട്ടവയാണ്. സ്വപ്നസാഫല്യം ആത്മാവിന് ശക്തി പകരുന്നു.
സ്വപ്നങ്ങള്‍ ഉണ്ടാകണമെങ്കില്‍ മനസ് അടച്ചു വയ്ക്കരുത്. നിരുപാധികമായി അത് തുറക്കണം. മനസിന് നിയന്ത്രണങ്ങളൊന്നും പാടില്ല. എന്നാല്‍ സ്വപ്നങ്ങള്‍ വെറുതേ സ്വപ്നങ്ങളായി തന്നെ അവശേഷിക്കാനും പാടില്ല. ഉപബോധമനസിനെ ഉണര്‍ത്തിയിട്ടു വേണം സ്വപ്നം കാണാന്‍ എന്ന് മനഃശക്തി പരിശീലകര്‍ പറയും. കാരണം സ്വപ്നങ്ങള്‍ സഫലീകൃതമാകണമെങ്കില്‍ ഉപബോധമനസില്‍ ദൃഢമായി അവ പലവട്ടം ദൃശ്യവല്‍ക്കരിച്ചിരിക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ