കുളി ഒരു മനുഷ്യന്റെ വ്യക്തിശുചിത്വത്തിന്റെ കൂടി ഭാഗമാണ്. ദിവസവും രണ്ട് നേരമെങ്കിലും കുളിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്താകട്ടെ രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ലെന്ന് തന്നെ പറയാം. ഇതിനെല്ലാം പരിഹാരം കാണുന്നതിനും രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലാതാവാനും സഹായിക്കുന്നു കുളി. എന്നാല്‍ കുളിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മിക്ക ദിവസങ്ങളിലും രണ്ട് നേരം കുളിക്കുന്നുണ്ടെങ്കിലും എങ്ങനെ കുളിക്കണം എന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര പിടിയില്ല എന്ന് തന്നെ പറയാം. ആയുര്‍വ്വേദത്തില്‍ കുളിക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്.
കുളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ രോഗത്തെയെല്ലാം ഇല്ലാതാക്കി ആരോഗ്യമുള്ള ഒരു ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നു. പണ്ടത്തെ ആളുകള്‍ കുളിക്കുമ്പോള്‍ അതിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇത് തന്നെയാണ് പലപ്പോഴും ഇവരെ രോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക പ്രശ്‌നങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
സൂര്യനുദിക്കും മുന്‍പ് കുളി
എന്നും കുളിക്കുന്നവരാണ് എല്ലാവരും. എന്തെങ്കിലും രോഗങ്ങളോ മറ്റോ വന്നാല്‍ മാത്രമേ കുളിയില്‍ അല്‍പം പുറകോട്ട് നില്‍ക്കുകയുള്ളൂ. എന്നാല്‍ കുളിക്കുന്നതു പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കുളിക്കുന്ന സമയവും. രാവിലെ സൂര്യനുദിക്കും മുന്‍പ് കുളിച്ചിരിക്കണം. വൈകുന്നേരമാകട്ടെ സൂര്യാസ്തമയത്തിനു മുന്‍പും കുളിച്ചിരിക്കണം. എന്നാല്‍ വൈകുന്നേരം തല നനക്കേണ്ടതില്ല. ഇത് പല രോഗങ്ങളില്‍ നിന്നും നമ്മളെ സഹായിക്കുന്നു.
കുളി തണുത്ത വെള്ളത്തില്‍
കുളിക്കുമ്പോള്‍ തണുപ്പിനെ പേടിച്ച് പലരും ചൂടു വെള്ളത്തിലാണ് കുളിക്കാറുള്ളത്. എന്നാല്‍ രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ പരമാവധി പച്ച വെള്ളത്തില്‍ നല്ലതു പോലെ തണുത്ത വെള്ളത്തില്‍ തന്നെ കുളിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുന്നു. മാത്രമല്ല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കുളിമുറിയിലെ കുളി
പണ്ടുള്ളവര്‍ കുളത്തിലും നദിയിലും ആണ് കുളിച്ചിരുന്നത്. അവര്‍ക്ക് രോഗങ്ങളും കുറവായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കുളി കുളിമുറിയില്‍ ഒതുങ്ങി. അതുകൊണ്ട് തന്നെ ഇത് രോഗങ്ങളേയും കൂടെക്കൂട്ടി. ഷവറില്‍ നിന്നുള്ള വെള്ളം തലയിലേക്ക് നേരിട്ട് വീഴുന്നത് പല വിധത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
നാം പലപ്പോഴും കേൾക്കുന്ന ഒരു വാർത്തയാണ് ബാത്റൂം മരണങ്ങൾ എന്താണ് ബാത്റൂമിലെ മരണങ്ങൾക്ക് കാരണം? മാര്‍ച്ച് 2017ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ മാത്രം ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000 ല്‍പ്പരം അപകട മരണങ്ങള്‍ സംഭവിക്കാറുണ്ട്. അതുപോലെ, ബാത്ത്‌റൂമിലെ അപകടത്തില്‍ പെടുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മള്‍ അപകടസാധ്യത തീരെയില്ലെന്നു കരുതുന്ന ഇടമാണ് ബാത്ത്റൂം. ചിലര്‍ ഒരല്പം റിലാക്സേഷന്‍ കണ്ടെത്തുന്നതു പോലും ബാത്ത്റൂമിലാണ്. എന്നാല്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്ട്രോക്ക് വരാനുള്ള സാധ്യത ഏറെയാണോ...? ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ ഏറ്റവും വില്ലനാകുന്നത് നമ്മള്‍ സാധാരണ കുളിക്കുന്ന രീതി തന്നെയാണ്.
നമ്മള്‍ കുളിക്കുമ്പോള്‍ മിക്കവാറും ആദ്യം നനയ്ക്കുന്നത് തലയാണ്. ഇതു തെറ്റായ രീതിയാണ്. കാരണം നമ്മുടെ ശരീരം പൊതുവേ ചൂടുള്ളതാണ്. പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്പോള്‍ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാകും. തലയിലേക്കു പെട്ടന്നുള്ള ഈ സമ്മര്‍ദം ചിലപ്പോള്‍ രക്തക്കുഴൽപൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനു കാരണമാകും.
തലച്ചോറിലെ കോശങ്ങൾക്ക് രക്തം ലഭിക്കാതെ വരുമ്പോൾ ആ കോശങ്ങൾ നശിക്കുന്നു. അത് സ്ട്രോക്കിനു കാരണമാകുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴൽ അടഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതു മൂലമോ സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം.
തലച്ചോറിന്റെ ഇടതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെയും തലച്ചോറിന്റെ വലതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് തളർത്തുക. ഈ അപകടം കണക്കിലെടുത്ത്, കുളിക്കുമ്പോള്‍ ആദ്യം ശരീരം നനച്ച ശേഷമാകണം തലയില്‍ വെള്ളം ഒഴിക്കാന്‍. കാലില്‍നിന്നു മുകളിലേക്ക് തോള്‍ വരെ സാവധാനം വെള്ളം ഒഴിക്കുകയാണ് ചെയ്യേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കോളസ്ട്രോള്‍, മൈഗ്രൈന്‍, ശ്വാസംമുട്ട്, നീര് വേഴ്ച, ശരീര വേദന എന്നിവയുള്ളവര്‍ ഈ രീതി പിന്തുടർന്നാൽ നന്നാവും.
കുളിച്ചാല്‍ ആദ്യം മുതുകാണോ തുടയ്ക്കേണ്ടത്?
കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത് എന്നൊരു വിധിയുണ്ട്.
കുളിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തില്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് നട്ടെല്ലിലാണ്. നട്ടെല്ലില്‍ കൂടുതല്‍ തണുപ്പേല്‍ക്കേണ്ടി വന്നാല്‍ അത് രോഗങ്ങള്‍ക്കും കാരണമാവും. ഈ തിരിച്ചറിവില്‍ നിന്നാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം നട്ടെല്ല് സ്ഥിതി ചെയ്യുന്ന മുതുക് തുടക്കണമെന്ന വിധി ഉപദേശരൂപേണ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. ആയുർവേദം പറയുന്നുണ്ട്. ആദ്യം തുവർത്തേണ്ടത് പുറം, അത് കഴിഞ്ഞു മുഖം അവസാനം തല
കൂടുതല്‍ സമയം കുളിക്കാന്‍
കൂടുതല്‍ സമയം കുളിക്കാന്‍ പലരും കുളിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. കൂടുതല്‍ സമയമെടുത്ത് കുളിച്ചാല്‍ പെട്ടെന്ന് വൃത്തിയാവും എന്നാണ് പലരുടേയും വിശ്വാസം. എന്നാല്‍ ഇത് ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ദിവസവും ഒരു നേരത്തില്‍ കൂടുതല്‍ കുളിക്കുന്നത് തന്നെ ചര്‍മ്മത്തെ കട്ടിയുള്ളതാക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ നേരം എടുത്ത് കുളിക്കുന്നത് ഒരിക്കലും നല്ലതല്ല. ഒരു ബക്കറ്റ് പൈപ്പുജലത്തില്‍ കുളിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ നിര്‍ദ്ദേശം വച്ചിരുന്നത്. മറിച്ച് ബ്രഹ്മമുഹൂര്‍ത്തിലുണര്‍ന്ന്, തണുത്തൊഴുകുന്ന നദിയിലോ തടാകത്തിലോ കുളത്തിലോ ആവോളം മുങ്ങിക്കുളിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞിരുന്നത്.
എണ്ണ തേച്ച് കുളി
എണ്ണ തേച്ചുകുളി പണ്ടത്തെ തലമുറയുടെ ആരോഗ്യരഹസ്യമായിരുന്നു. എന്നാല്‍ തിരക്കേറിയ ഇന്നത്തെ ലോകത്ത് ഇതിനൊന്നും സമയമോ പ്രാധാന്യമോ ഇല്ലെന്നായിട്ടുണ്ട്. എണ്ണ തേച്ചു കുളി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്, ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം.
എണ്ണ തേച്ചു കുളിയ്ക്കുമ്പോള്‍ ഇതു ചെയ്യേണ്ട ചില രീതികളുണ്ട്, ചില ചിട്ടകളുണ്ട്, എങ്കില്‍ മാത്രമേ പൂര്‍ണപ്രയോജനം ലഭിയ്ക്കുകയുള്ളൂ. എണ്ണതേച്ചുകുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ...
എണ്ണ തേയ്ക്കുമ്പോള്‍ നിറുകയില്‍ എണ്ണ തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. നിറുകയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇത് നേരെ നാഡീവ്യൂഹത്തിലേയ്ക്കിറങ്ങും. ഇതുകൊണ്ടുതന്നെ വിയര്‍പ്പും വെള്ളവുമൊന്നും എണ്ണ നിറുകയില്‍ വച്ചു കുളിയ്ക്കുമ്പോള്‍ നാഡിയിലേയ്ക്കിറങ്ങില്ല, ഇതുകൊണ്ടുതന്നെ ഇതുവഴിയുണ്ടാകുന്ന അസുഖങ്ങളുമുണ്ടാകില്ല. പച്ചവെളിച്ചെണ്ണ നിറുകയില്‍ വയ്ക്കരുത്. കാച്ചിയ വെളിച്ചെണ്ണയേ പാടൂ, കാരണം പച്ചവെളിച്ചെണ്ണയില്‍ ജലാംശമുള്ളതുകൊണ്ടുതന്നെ നാഡിയിലേയ്ക്കിറങ്ങും.
ദേഹത്ത് നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതാണ് നല്ലത്. കാലിനടിയിലും ചെവിയ്ക്കു പുറകിലും എണ്ണ തേയ്ക്കുക. കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത് കണ്ണിന് നല്ലതാണ. ചെവിയില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്കു തണുപ്പേകും. കണ്ണിനു ചുററും എണ്ണ തേയ്ക്കുന്നത് പല്ലിനുണ്ടാകുന്ന രോഗങ്ങളെ തടയാന്‍ നല്ലതാണ്.
നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധിക്ക് തിളക്കേമകും.
പേശികൾക്ക് ദൃഢതയും മിനുപ്പുമുണ്ടാക്കും.
നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ദഹനശക്തി വർധിപ്പിക്കും.
ശരീരത്തിന് വളരെയധികം ഊർജവും പ്രസരിപ്പുമേകും.
ദേഹം പുകച്ചിൽ, വിയർപ്പ്, ദാഹം തുടങ്ങിയവയെ ആരോഗ്യകരമായി നിയന്ത്രിക്കും.
സുഖസുഷുപ്തിക്ക് എണ്ണതേച്ചു കുളി വളരെ നല്ലതാണ്.
കണ്ണുകൾക്ക് കുളിർമയും ആരോഗ്യവുമേകും.
മുടികൾക്ക് കരുത്തും മുടിവേരുകൾക്ക് ബലവും നൽകും.
അകാലനര, മുടികൊഴിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ ഒഴിവാക്കാൻ എണ്ണ തേച്ചു കുളി നല്ലതാണ്.
ശരീരചർമത്തിന് മിനുസവും ആരോഗ്യവുമേകും.
ചർമരോഗങ്ങളിൽ നിന്നൊക്കെ മുക്തിയേകാൻ എണ്ണതേച്ചു കുളി നല്ലതാണ്.
ഏത് എണ്ണ തേയ്ക്കണം
തേച്ചുകുളിക്കുന്നതിനുള്ള വിവിധ തരം എണ്ണകളെക്കുറിച്ചും അവയുടെ ഉപയോഗരീതികളെക്കുറിച്ചും ആയുർവേദത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തലമറന്ന് എണ്ണ തേയ്ക്കരുതെന്ന് നാട്ടിൽ ഒരു ചൊല്ലുണ്ടല്ലോ. ഓരോരുത്തരും അവരവരുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തിൽത്തന്നെയേ ജീവിക്കാവൂ എന്നാണ് അതുകൊണ്ട് അർഥമാക്കുന്നത്. എണ്ണ തേയ്ക്കുന്ന കാര്യത്തിലും ഇത് ഏറെ പ്രധാനമാണ്.
അവരവരുടെ ശരീരപ്രകൃതത്തിനും ആവശ്യങ്ങൾക്കും ഇണങ്ങുന്ന എണ്ണകൾ തിരഞ്ഞെടുക്കുകയും ഉപയോഗക്രമം പാലിക്കുകയും വേണം. രോഗമില്ലാത്തവർക്കും ഉള്ളവർക്കും തേയ്ക്കാനായി വിവിധ തരം എണ്ണകളുണ്ട്. സാമാന്യമായി എള്ളെണ്ണ(തൈലം) എല്ലാവർക്കും തേയ്ക്കാവുന്നതാണ്. എള്ളിൽ നിന്ന് എടുക്കുന്നത് എന്ന അർഥത്തിലാണ് എണ്ണ എന്ന വാക്കു തന്നെ ഉണ്ടായത്. തൈലവും അങ്ങനെ തന്നെ.
എള്ള് അഥവാ തിലത്തിൽ നിന്ന് എടുക്കുന്നത് തൈലം. പിന്നീട് എല്ലാ എണ്ണകൾക്കും തൈലങ്ങൾക്കുമുള്ള പൊതു പേരായി ആ വാക്കുകൾ മാറുകയായിരുന്നു. താരൻ, സോറിയാസിസ് തുടങ്ങിയ ത്വഗ്രോഗങ്ങളുള്ളവർക്ക് വെളിച്ചെണ്ണയാണ് നല്ലത്.
കഫക്കെട്ട്, പനി, ചുമ, ശ്വാസംമുട്ടൽ, ടോൺസിലൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ ഇടയ്ക്കിടെയുണ്ടാകുന്ന കുട്ടികൾക്ക് പൂവാങ്കുരുന്നില ചതച്ചിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് നല്ലതാണ്.
കുട്ടികൾക്ക് ദേഹത്തു തേച്ചു കുളിക്കാൻ നാല്പാമരാദി എണ്ണ വിശേഷമാണ്.
മുയൽച്ചെവിയൻ ചതച്ചിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നതും കഫക്കെട്ടു പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്.
ത്വഗ്രോഗങ്ങൾ, വരണ്ട ചർമം, ചൊറി, ചിരങ്ങ് എന്നിവയുള്ള കുട്ടികൾക്ക് നാടൻ ചെത്തിയുടെ പൂവ് ഇട്ടു കാച്ചിയ വെളിച്ചെണ്ണ വളരെ നല്ലതാണ്.
കരിഞ്ചീരകം ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ തേയ്ക്കുന്നത് കുട്ടികൾക്ക് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾ അകറ്റാനും ത്വഗ്രോഗങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.
വ്രതദിവസങ്ങളിലും ഒരിക്കല്‍ ദിവസങ്ങളിലും എണ്ണ തേച്ച് കുളിക്കാന്‍ പാടില്ല.
എണ്ണ തേച്ചുകുളിയെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന കേരളീയര്‍ ഇങ്ങനെ ഒരാചാരം വച്ചുപുലര്‍ത്തുന്നതിന് പിന്നില്‍ വെറും അന്ധവിശ്വാസം ആണെന്നാണ് ഇതുവരെയും പ്രചരിച്ചിരുന്നത്. പക്ഷെ, ഇതിന് പിന്നിലെ ശാസ്ത്രീയത ഇതിനകം തന്നെ വെളിപ്പെട്ടുകഴിഞ്ഞു.
ശനിഗ്രഹത്തിന്റെ ശക്തിയില്‍ നിന്നുള്ള ഉല്‍പ്പന്നമായി കരുതിപ്പോരുന്ന എണ്ണ തലയ്ക്ക് ചുറ്റും ഒരു ധൂമവലയം സൃഷ്ടിക്കുമത്രെ. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വലയം നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്ന് വരുന്ന കാന്തികതരംഗങ്ങള്‍ ശരീരത്തില്‍ പ്രവേശിക്കാതെയാകും. വ്രതദിവസങ്ങളില്‍ ശരീര - മനഃ ശുദ്ധി പ്രധാനമായും നിലനില്‍ക്കുന്നതിനാല്‍ ഗ്രഹങ്ങളില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നും ഭൂമിയിലെത്തുന്ന കാന്തികപ്രസരണം ശരീരത്തില്‍ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ തലയില്‍ എണ്ണ തേച്ചിരിക്കുന്നത് കാരണം ഈ കാന്തികശക്തിയാകട്ടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് എണ്ണ തടസ്സമായി നില്‍ക്കുന്നു. ഇതു കൊണ്ടാണ് വ്രതദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കരുത് എന്ന് പറയുന്നത്.
കുളിക്കാന്‍ പോവുന്നതിന് മുന്‍പ് എണ്ണ തേക്കുന്ന ശീലം പലരിലും ഉണ്ട്. എന്നാല്‍ എല്ലാ ദിവസവും എണ്ണ തേച്ച് കുളിക്കേണ്ട ആവശ്യം ഇല്ല. കാരണം ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് ചര്‍മ്മം എണ്ണമയമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലരുടേയും വിശ്വാസമനുസരിച്ച് തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും എണ്ണ തേച്ച് കുളിക്കാവുന്നതാണ്. എന്നാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം എണ്ണ തേച്ച് കുളിച്ചാല്‍ മതി. അല്ലെങ്കില്‍ അത് നീര്‍വീഴ്ച പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
തേച്ചു കുളി
ദിവസവും നമ്മൾ നമ്മളെ തന്നെ ശുചതിയായി കൊണ്ട് നടക്കാനാണ് കുളിക്കുന്നത് . എന്നാൽ ഇനി കുളിക്കുമ്പോൾ സോപ്പിനു പകരമായി ചെറുപയർ ഉപയോഗിച്ച് നോക്കൂ . ചര്മത്തിലെ അഴുക്കു നീക്കാൻ മാത്രമല്ല , രക്തം ശുചിയാക്കാനും ഇത് ഉത്തമമാണെന്ന് ആയുർവേദം അപറയുന്നു
കുളിക്കുക എന്നത് നിങ്ങൾക്കു പുതിയ അനുഭവമായിരിക്കില്ല. എന്നാൽ ചെറുപയർ ഉപയോഗിച്ച് കുളിച്ചാൽ അത് തീർച്ചയായും നിങ്ങൾക്കു പുതിയ അനുഭവങ്ങൾ നൽകും .
ഒരു ചെറിയ പാത്രത്തിൽ അൽപ്പം ചെറുപയർ പൊടിച്ചത് എടുത്തു വെള്ളം ചേർത്ത് പേസ്റ്റു രൂപത്തിൽ ആക്കുക .തികച്ചും പ്രകൃതിദത്തമായതിനാൽ , ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇത് മൂലം ഉണ്ടവയുകയില്ല .ചില സോപ്പുപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന ചർമ്മത്തിന്റെ വരൾച്ച ഒട്ടും തന്നെ ഉണ്ടണ്ടാകില്ല .
ഭക്ഷണശേഷം
എപ്പോഴായാലും ഭക്ഷണശേഷം ഉടനെ കുളിക്കരുത്. ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാൽ കുളിക്കണം എന്നാണ് പറയാറ്. ഭക്ഷണശേഷം കുളിക്കുന്നത് അത്രയ്ക്കു ചീത്ത കാര്യമാണെന്നർഥം. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്നങ്ങളും അനുബന്ധരോഗങ്ങളും ഉണ്ടാക്കാൻ സാധ്യതയുണ്ട്.
മരണ വീട്ടില്‍ പോയി വന്നാല്‍
നിര്‍ബന്ധമായും കുളിച്ചിരിക്കേണ്ട ചില അവസ്ഥകള്‍ പലര്‍ക്കും ഉണ്ടാവുന്നുണ്ട്. ഇതില്‍ ഒന്നാണ് മരണ വീട്ടില്‍ പോയി വന്നാല്‍ കുളിക്കേണ്ടത്. മൃതദേഹത്തില്‍ ധാരാളം അണുക്കള്‍ ഉണ്ടാവുന്നു. ഇത് ശരീരത്തില്‍ കയറാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കുന്നതിനും വൃത്തിയാവുന്നതിനും വേണ്ടി മരണ വീട്ടില്‍ പോയി വന്നാലുള്ള കുളി വളരെ അത്യാവശ്യമുള്ള ഒന്നാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ