സൃഷ്ടിപരമായ ചിന്തകൾ കൊണ്ടും ഇച്ഛാശക്തി കൊണ്ടും ശാസ്ത്രീയ പരിശീലനം കൊണ്ടും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജീവിത ലക്ഷ്യം കൈവരിക്കാൻ മനുഷ്യന് കഴിയുന്നു. ജീവിതവിജയം കൈവരിക്കണമെങ്കിൽ വ്യക്തമായ ലക്ഷ്യവും ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള പാതയും ഉണ്ടായിരിക്കണം. സ്വന്തം കഴിവുകളും പരിമിതികളും വ്യക്തമായി മനസ്സിലാക്കിയതിനുശേഷം ആയിരിക്കണം അവരവരുടെ അഭിരുചിക്കനുസൃതമായ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടത്. വൈകാരിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടി മനസ്സുകൊണ്ട് തീരുമാനമെടുത്ത് പ്രവർത്തിക്കുന്നതിലൂടെ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വ്യക്തമായ ലക്ഷ്യവും ലക്ഷ്യത്തെ ബുദ്ധിപരമായ അറിവിലൂടെ പിന്തുടരുവാനുള്ള ക്ഷമയും വിജയകരമായ ജീവിതത്തിന്റെ താക്കോലാണ്. ജീവിതത്തിന് ലക്ഷ്യം ഉണ്ടെങ്കിൽ അത് നേടിയെടുക്കാനുള്ള അധ്വാനത്തിൽ ഇതിൽ വ്യക്തി ഉന്മേഷം കണ്ടെത്തുന്നു. അധ്വാനം ഒരു ചര്യയായി മാറുന്നതോടെ ജീവിതലക്ഷ്യം നേടുന്നതിൽ ആ വ്യക്തി പൂർണമായും വിജയിക്കുന്നു.
*"നിങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് നിശ്ചയമില്ലെങ്കിൽ എവിടെയെങ്കിലും ചെന്ന് അവസാനിക്കുകയേയുള്ളൂ"*
*റോബർട്ട് മാഗർ*
📚📚📚📚📚📚📚📚📚📚📚
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ