2020, മാർച്ച് 18, ബുധനാഴ്‌ച

Observe your thoughts - Osho


നിങ്ങളുടെ ഭൂതകാലം നിങ്ങളില്‍ വരുത്തിവച്ച എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങൾക്ക് മോചനം നേടാം.അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് എന്തെന്ന് വെച്ചാല്‍ നിങ്ങള്‍ സ്വയം നിങ്ങളുടെ വിചാരങ്ങളുടെ (വിചാര പ്രക്രിയയുടെ) കാഴ്ചക്കാരനാവുക.അത് ഒരിക്കലും ഒരു പ്രാര്‍ത്ഥന അല്ല,കാരണം അവിടെ പ്രാര്‍ഥിക്കാന്‍ ഒരു ദൈവമില്ല.നിങ്ങള്‍ നിശബ്ദനായി ഒരിടത്ത് ഇരുന്ന്,നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന വിചാരങ്ങളെ നോക്കിക്കാണുക.നിങ്ങള്‍ അവയെ നോക്കിക്കാണുക മാത്രം ചെയ്യുക,ആ വിചാരങ്ങളില്‍ ഇടപെടരുത്.ആ വിചാരങ്ങള്‍ക്ക്‌ വിധി കല്‍പ്പിക്കുക പോലും ചെയ്യരുത്.കാരണം നിങ്ങള്‍ വിധി കല്‍പ്പിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നിങ്ങള്‍ വെറുമൊരു കാഴ്ചക്കാരന്‍ അല്ലാതാവുകയാണ്.വിചാരങ്ങള്‍ക്ക്‌ വിധി കല്‍പ്പിച്ചു കൊണ്ടു ഇത് ശരിയാണ്/ശരിയല്ല എന്ന് നിങ്ങള്‍ വിചാരിക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ ചിന്തകളുടെ ലോകത്തിലേക്ക് (ചിന്തിക്കുന്ന പ്രക്രിയ) പോവുകയാണ്.മനസ്,കാഴ്ചക്കാരൻ എന്ന ഈ രണ്ട് തലത്തിനും ഇടയില്‍ ഒരു വിടവ് ഉണ്ടാക്കി എടുക്കാന്‍ കുറച്ചു സമയം എടുത്തേക്കാം.‍എന്നാല്‍ ഒരിക്കല്‍ ആ വിടവ് ഉണ്ടായാല്‍ നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടും. നിങ്ങള്‍ വെറും ഈ മനസ്സല്ല മറിച്ചു നിങ്ങള്‍ ഇതെല്ലാം നോക്കിക്കാണുന്നവനാണ് അല്ലെങ്കില്‍ ഒരു സാക്ഷിയാണ് എന്ന് ബോധ്യപ്പെടും. നിങ്ങളുടെ വിചാരങ്ങളുടെ സാക്ഷിയായിരിക്കുന്ന ഈ പ്രക്രിയ വളരെ ശക്തമാകുമ്പോള്‍ നിങ്ങളുടെ ചിന്തകള്‍ നിങ്ങളെ വിട്ടു പോകാന്‍ തുടങ്ങുന്നു. അവസാനം മനസ്സില്‍ യാതൊരു ചിന്തയും അവശേഷിക്കാത്ത സമയം വന്നെത്തും.ആ നിമിഷമാണ് ശരിക്കും സ്വതന്ത്രമായ അവസ്ഥ - #OSHO - അന്വേഷണം

സാക്ഷിയാകൽ


"Witnessing" അഥവാ "സാക്ഷിയാകൽ" എന്നാൽ എന്താണ് ? അത് practice ചെയ്യാൻ സാധിക്കുമോ ?

സാധാരണയായി നമ്മൾ കേട്ടു പരിചയമുള്ള ഒരു പദമാണ് witness അഥവാ സാക്ഷി. ഒരു സംഭവം (പ്രത്യേകിച്ച് അപകടമോ കൊലപാതകമോ ) കാണുന്ന വ്യക്തിയെ നമ്മൾ സാക്ഷി അല്ലെങ്കിൽ ദൃക്‌സാക്ഷി എന്നു പറയുന്നു.

എന്നാൽ ആത്മീയതയിൽ ഈ witnessing എന്ന പദത്തിന്റെ അർത്ഥം തികച്ചും വ്യത്യസ്തമാണ്. ഇവിടെ വേറെ ഒരു സംഭവത്തെയോ വ്യക്തിയെയോ അല്ല അയാൾ സാക്ഷിയാകുന്നത്.

ഒരു വ്യക്തി അദ്ദേഹത്തെ ,അദ്ദേഹത്തിന്റെ പ്രവൃത്തിയെ ,അദ്ദേഹം തന്നെ തന്നെ സ്വാഭാവികമായി നിരീക്ഷിക്കുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് witnessing.

പലപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് ഈ witnessing നമുക്ക് practice ചെയ്യാൻ സാധിക്കുമോ?

യഥാർത്ഥത്തിൽ സാക്ഷിത്വം സംഭവിക്കേണ്ടതാണ് ,അത് ഒരു പ്രക്രിയയിലൂടെ (process) നേടിയെടുക്കുന്ന ഒന്നല്ല.

പിന്നെ എന്തിനാണ് ഈ സാക്ഷിയാകൽ practice ചെയ്യുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നതാണ്.

എന്നാൽ witnessing വളരെ simple ആയിട്ടുള്ള ഒരു ധ്യാനം ആണ് എന്നതാണ് സത്യം. ഓരോ വ്യക്തിയും അയാൾ അയാളുടെ ഓരോ ചലനങ്ങളും ;എന്തിന് അയാളുടെ ശ്വാസോച്ഛ്വാസം വരെ വളരെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു പ്രക്രിയയാണ് ഈ witnessing എന്ന ധ്യാനം.

ഒരു വ്യക്തിക്ക് അയാളുടെ ഓരോ പ്രവൃത്തിയിലും വളരെ സൂക്ഷ്മതയും ഏകാഗ്രതയും ഈ സാക്ഷിയാകലിലൂടെ നേടിയെടുക്കാൻ പറ്റുന്നു.

അയാൾ സാധാരണ നിരീക്ഷകൻ എന്ന അവസ്ഥയിൽ നിന്ന് മാറി സാക്ഷിയായി തന്റെ വികാരവിചാരങ്ങളെ നോക്കിക്കാണാൻ ഒരു പരിധി വരെ സാധിക്കുന്നു.

നമുക്ക് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ഈ സാക്ഷിയാകൽ practice ചെയ്തു നോക്കാവുന്നതാണ്. അപ്പോൾ നമുക്ക് നമ്മുടെ അവബോധത്തെ (awareness) കൂടുതൽ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും.

അതുവഴി നമ്മുടെ ആത്മീയ പുരോഗതിയ്ക്ക് ആക്കം കൂട്ടാനും സാധിക്കും .ആത്മീയ പുരോഗതിയ്ക്കു ആദ്യം വേണ്ടത് വളരെ വലിയ ശ്രദ്ധയാണ്. അതിന് ഈ witnessing practice നിങ്ങളെ വളരെയധികം സഹായിക്കും.

ഒരു ഘട്ടം കഴിഞ്ഞാൽ സാക്ഷിയാകൽ നിങ്ങളിൽ സ്വാഭാവികമായും സംഭവിച്ചുകൊള്ളും, അതിന് അവിടെ പ്രത്യേക ഉദ്യമം ഒന്നും ആവശ്യമില്ല.

2020, മാർച്ച് 17, ചൊവ്വാഴ്ച

സംസാരദുഃഖം


അദ്ധ്യാസം (ദേഹോfഹം ബുദ്ധി -- ദേഹമാണ് ഞാൻ എന്ന തോന്നൽ) കാരണം--നാം എന്തെല്ലാം ചെയ്യേണ്ടി വരുന്നു? അതിന്നുവേണ്ട രക്ഷചെയ്യണം കുളിപ്പിക്കണം വസ്ത്രമണിയിക്കണം രോഗം വന്നാൽ ചികിത്സിക്കണം ചിലപ്പോൾ മറ്റുള്ളവരുടെ രക്തം സ്വീകരിക്കണം. അതുപോലെ ഹൃദയം മാറ്റിവയ്ക്കേണ്ടിയും വന്നേക്കാം!

ദേഹത്തെ വേണ്ടവിധം നോക്കി സംരക്ഷിച്ചാലും പോരാ വീട് വാഹനം റേഡിയോ ടെലഫോൺ തുടങ്ങി അതാവശ്യപ്പെടുന്ന വസ്തുക്കളുടെ പിന്നാലെ പായുകയും വേണം. ഈ അടിമത്തത്തിൽ തന്നെ ഞാൻ വിടാതെ കൂടാൻ എന്താണ് കാരണം?. അതോ -- ഈ ദേഹം ഞാനാണ്. ദേഹത്തിന്റെ സുഖം തന്നെ എന്റെ സുഖം! എന്ന വിചാരം. വിചിത്രമെന്നല്ലാതെ എന്തുപറയാൻ!

ഞാനൊരു പുഴുവാണ്' എന്നൊരു മാനസികരോഗിക്ക് തോന്നുകയാണെന്നിരിക്കട്ടെ -- അയാൾക്ക് പിന്നെ പക്ഷികളെ ഭയമായിരിക്കും. അവ വന്ന് തന്നെ കൊത്തിത്തിന്നെങ്കിലോ!

മനുഷ്യനാണ് ഞാൻ-പുഴുവല്ല എന്ന് അയാൾക്ക് പൂർണ്ണ ബോദ്ധ്യം, സ്വയം വന്നെങ്കിലേ ആ ഭയം വിട്ടുനീങ്ങു. നിങ്ങൾ പുഴുവല്ല എന്ന് ഒരു മനോരോഗവിദഗ്ദ്ധൻ എത്രതന്നെ ആവർത്തിച്ചു പറഞ്ഞാലും മനുഷ്യനാണ് താൻ എന്ന പൂർണ്ണബോധം അയാൾക്കുണ്ടാവുന്നില്ലെങ്കിൽ അതുകൊണ്ട് പ്രയോജനമില്ല.

അതുപോലെ പരമാത്മാവാണു നീ എന്ന ഗുരൂപദേശം എത്രയോ തവണ ആവർത്തിച്ച് ശ്രവിക്കുന്നുണ്ടാവാം. വിവേകചൂഡാമണിപോലുള്ള ആദ്ധ്യാത്മികഗ്രന്ഥങ്ങൾ വായിക്കുന്നുണ്ടാവാം. സത്സംഗങ്ങളിൽ പങ്കെടുക്കുന്നുണ്ടാവാം, പഠനക്ലാസ്സുകളിൽ ശാസ്ത്രചർച്ച ചെയ്യുന്നുണ്ടാവാം -- ഇങ്ങനെയൊക്കെയാണെങ്കിലും, ഈ ശരീരമാണ് ഞാൻ എന്ന ബോധം നമ്മിലെല്ലാം രൂഢമൂലമായി കിടക്കുന്നുണ്ട്. എന്തു കൊണ്ട്? പരമദിവ്യമായ സ്വസ്വരൂപം -- സച്ചിദാനന്ദസ്വരൂപിയായ ആത്മാവാണ് ഞാൻ എന്ന യാഥാർത്ഥ്യം - അറിയായ്കയാൽ.

പട്ടുനൂൽപ്പുഴു സ്വന്തം ഉമിനീരിൽനിന്നുണ്ടാകുന്ന നൂലു കൊണ്ട് തനിക്ക് ചുറ്റും, തന്നെ പൊതിഞ്ഞുകൊണ്ട് കോശം നിർമ്മിക്കുന്നു. ക്രമേണ ഈ കോശം കൂടുതൽ ദൃഢമായിത്തീരുകയാൽ പുറത്തുകടക്കാൻ പറ്റാതെ പുഴു അതിന്നുള്ളിൽ കുടുങ്ങിപ്പോകുന്നു. അതുമാതിരി ഞാൻ ദേഹമാണ് എന്ന തെറ്റിദ്ധാരണ ഉണ്ടായിക്കഴിഞ്ഞാൽ ആ അജ്ഞാനം ദേഹത്തിന്റെ സുരക്ഷിതത്വത്തിന്നു വേണ്ടി ഒടുങ്ങാത്ത ആവശ്യങ്ങൾ ഉന്നയിക്കുകയായി. ആവശ്യങ്ങൾ പെരുകിപ്പെരുകി പൊട്ടിച്ചു പുറത്തുകടക്കാൻ പറ്റാത്തവിധം ബലവത്തായിത്തീർന്ന് മനുഷ്യനെ ചുറ്റിവരിഞ്ഞ് ബന്ധിച്ച് അസ്വതന്ത്രനാക്കിത്തീർക്കുന്നു.

ഇങ്ങനെ എണ്ണമറ്റ ആവശ്യങ്ങൾ കാരണം നിങ്ങൾ വീർപ്പുമുട്ടുകയാണ്. നിങ്ങളുടെ സ്വതസിദ്ധമായ ബലവീര്യങ്ങളോ കഴിവുകളോ മേധാശക്തിയോ ഒന്നും ഇപ്പോൾ ശോഭിക്കുന്നില്ല -- സ്വസൃഷ്ടങ്ങളായ പൂർവ്വസംസ്കാരങ്ങൾക്ക് വശംവദരായിത്തന്നെ വർത്തിക്കേണ്ട ഗതികേട് വന്നതു കൊണ്ട് ഈ ക്ലേശങ്ങളല്ലാം ഒരേ ഒരു കാരണത്തിൽനിന്നാണ് ഉണ്ടായത് -- സ്വസ്വരൂപം നിങ്ങൾ വിസ്മരിച്ചു. ഇത്രയും കാലം 'ശരീരാദ്യുപാധി സമൂഹമായ അനാത്മാവാണ് ഞാൻ' എന്ന തെറ്റിദ്ധാരണയിലാണ് നിങ്ങൾ ജീവിച്ചുപോന്നത്. ഈ അവസ്ഥയിൽ ബഹുവിധ ക്ലേശങ്ങൾ അനുഭവിക്കാനിടയാവുന്നു. ഇതുതന്നെ *🎼ബന്ധം* സംസാരദുഃഖം

2020, മാർച്ച് 13, വെള്ളിയാഴ്‌ച

ചിന്തിച്ചു പ്രവർത്തിക്കുക


ഒരു തവളയെ പിടിച്ചു വെള്ളത്തിലിട്ടു വെള്ളം ചൂടാക്കിയാൽ വെള്ളത്തിന്റെ ചൂട് കൂടുന്നതിനനുസരിച്ചു തവള തന്റെ ശരീരതാപം ക്രമപ്പെടുത്തിക്കൊണ്ടിരിക്കും . വെള്ളം ചൂടായി തിളയ്ക്കാൻ തുടങ്ങുമ്പോൾ തവളയ്ക്കു അത് സഹിക്കാവുന്നതിലധികം ചൂട് ആണെന്ന് മനസ്സിലാവും... അപ്പോൾ അത് പാത്രത്തിനു വെളിയിലേക്ക് ചാടി രക്ഷപെടാൻ നോക്കും.

പക്ഷെ ചൂടിനനുസരിച്ചു ശരീരതാപം ക്രമപ്പെടുത്തി അവശനായ തവള പുറത്തു ചാടാൻ കഴിയാതെ തിളച്ച വെള്ളത്തിൽ വെന്തു മരിക്കും!

എന്താണ് തവളയെ കൊന്നത് ?

പലരും പറയും തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂടാണെന്ന് , പക്ഷെ യഥാർത്ഥത്തിൽ തവളയെ കൊന്നത് വെള്ളത്തിൽ നിന്നും എപ്പോൾ ചാടി രക്ഷപ്പെടണം എന്ന് തീരുമാനിക്കാൻ പറ്റാതെ വന്ന അതിന്റെ കഴിവുകേടാണ് .

നാം എല്ലാവരും തന്നെ ഈ തവളയെ പോലെ സ്വയം അഡ്ജസ്റ്റ് ചെയ്തു മറ്റുള്ളവരോടും , ജീവിത സാഹചര്യങ്ങളോടും ഒക്കെ ആയി പൊരുത്തപ്പെട്ടു ജീവിക്കേണ്ടതുണ്ട് ... പക്ഷെ എപ്പോൾ ഒക്കെ അഡ്ജസ്റ്റ് ചെയ്യണം എപ്പോൾ ഒക്കെ നേരിടണം എന്ന് നമ്മൾ മനസ്സിലാക്കണം.

നമ്മളെ വൈകാരികമായും , മാനസികമായും , ശാരീരികമായും , സാമ്പത്തികമായും ചൂഷണം ചെയ്യാൻ മറ്റുള്ളവരെ അനുവദിച്ചു അതിനോട് അഡ്ജസ്റ്റ് ചെയ്തു ചെയ്തു ജീവിച്ചാൽ നമുക്കും ഈ തവളയുടെ അവസ്ഥയാവും!

അതുകൊണ്ടു ചൂഷണത്തിൽ നിന്നും പുറത്തു ചാടാൻ ശക്തി ഉള്ളപ്പോൾ ചാടുക ... ചിന്തിച്ചു പ്രവർത്തിക്കുക !

2020, മാർച്ച് 7, ശനിയാഴ്‌ച

പതഞ്ജലി പറയുന്നത് ന്യായവാദങ്ങൾ


പതഞ്ജലി പറയുന്നത് ന്യായവാദങ്ങൾ മൂന്നുതരത്തിലുണ്ടെന്നാണ്. ഒന്നിനെ അദ്ദേഹം 'കുതർക്കം ' എന്ന് വിളിക്കുന്നു. നിഷേധങ്ങളിലേക്ക് തിരിഞ്ഞു നിൽക്കുന്നതായ ന്യായവാദങ്ങളാണവ. എല്ലായ്പ്പോഴും 'ഇല്ല ' എന്ന രീതിയിൽ ചിന്തിച്ചുകൊണ്ട്, നിഷേധിച്ചുകൊണ്ട്, സംശയിച്ചുകൊണ്ട് അവിശ്വസിച്ചുകൊണ്ട് നാസ്തിക -നിഷേധന്യായവാദബുദ്ധിയോടെ.

കുതർക്കത്തിൽ ജീവിക്കുന്നവനായ ഒരുവൻ, നിങ്ങളെന്തുതന്നെ പറഞ്ഞാലും അതിനെയെങ്ങനെ നിഷേധിക്കാം, എങ്ങനെ വിയോജിക്കാം, അതിനോട് എങ്ങനെ 'ഇല്ല ' എന്ന് പറയാം, എന്നൊക്കെയാണ് എല്ലായ്പ്പോഴും ചിന്തിക്കുക. അയാൾ വിപരീതദിശയിലേക്കാണ് നോക്കുക. അയാളെപ്പോഴും പരാതിപെട്ടുകൊണ്ടും മുറുമുറുത്തുകൊണ്ടുമിരിക്കും. എന്തോ എവിടെയോ തെറ്റാണ് എന്നയാൾക്ക് എല്ലായ്പ്പോഴും തോന്നിക്കൊണ്ടിരിക്കും. നിങ്ങൾക്കയാളെ ശരിയായതിലേക്ക് കൊണ്ടുവരാൻ കഴിയില്ല. കാരണം, അതാണയാളുടെ ദിശാബോധം. സൂര്യനെ നോക്കുവാൻ നിങ്ങളയാളോട് പറയുകയാണെങ്കിൽ അയാൾ സൂര്യനെ കാണുകയില്ല. സൂര്യകളങ്കങ്ങളെയാണ് അയാൾ കാണുക. കാര്യങ്ങളുടെ ഇരുണ്ട വശങ്ങളെയാണ് അയാളെപ്പോഴും കണ്ടെത്തുക. ഇതാണ് കുതർക്കം. തെറ്റായ രീതിയിലുള്ളതായ യുക്തിപ്രയോഗം. ഇത് യുക്തിചിന്തകളായിത്തന്നെ തോന്നിപ്പിക്കും.

അതൊടുവിൽ നാസ്തികതയിലേക്ക് നയിക്കും. അപ്പോൾ നിങ്ങൾ ഈശ്വരനെ നിഷേധിക്കും കാരണം, നിങ്ങൾക്ക് ശരിയായതിനെ കാണുവാൻ കഴിയില്ലായെങ്കിൽ, പിന്നെയെങ്ങിനെയാണ് നിങ്ങൾക്ക് ഈശ്വരനെ കാണാനാവുക? നിങ്ങൾ സ്വാഭാവികമായും നിഷേധിക്കും. അപ്പോഴീ മുഴുവൻ നിലനിൽപ്പും ഇരുണ്ടതായിത്തീരും. അപ്പോഴെല്ലാം തന്നെ തെറ്റാണ്. നിങ്ങൾക്ക് ചുറ്റും ഒരു നരകം തന്നെ സൃഷ്ട്ടിച്ചെടുക്കാൻ നിങ്ങൾക്ക് കഴിയും. നിഷേധാത്മകമായ യുക്തിയാണിത്. ഇതാണ് കുതർക്കം.

പിന്നെയുള്ളത് സാധാരണയായ തർക്കബുദ്ധിയാണ് --സാമാന്യന്യായവിചാരം. എന്നാലീ സാമാന്യ ന്യായബുദ്ധി നിങ്ങളെ എവിടെയുമെത്തിക്കില്ല. അത് ഒരു വൃത്തത്തിൽ തന്നെ ചുറ്റി തിരിഞ്ഞുകൊണ്ടിരിക്കലാണ്. കാരണം, അതിന് യാതൊരു ലക്ഷ്യവുമില്ല. നിങ്ങൾക്ക് യുക്തിയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കാം, എന്നാൽ നിങ്ങളൊരു അന്തിമ തീരുമാനത്തിലെത്തിച്ചേരുകയില്ല. എന്തുകൊണ്ടെന്നാൽ, തുടക്കത്തിലേ ഒരു ലക്ഷ്യമുണ്ടെങ്കിൽ മാത്രമേ ഈ യുക്തിചിന്തകൾക്ക് ഒരന്തിമ തീരുമാനത്തിലെത്തിച്ചേരാൻ കഴിയൂ. നിങ്ങളൊരു പ്രത്യേക ദിശയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ എവിടെയെങ്കിലും എത്തിച്ചേരും. എന്നാൽ നിങ്ങളെല്ലാ ദിശകളിലേക്കും നീങ്ങികൊണ്ടിരിക്കുകയാണെങ്കിൽ --ചിലപ്പോൾ തെക്കോട്ടു, ചിലപ്പോൾ പടിഞ്ഞാറോട്ട് -അപ്പോൾ നിങ്ങൾ ഊർജ്ജം വെറുതെ നഷ്ട്ടപ്പെടുത്തുകയാണ്.

ലക്ഷ്യമൊന്നുമില്ലാതെ ന്യായവിചാരം ചെയ്യുന്നതിനെയാണ് തർക്കം എന്ന് പറയുന്നത്. നിഷേധാത്മകമായ സമീപനത്തോടെയുള്ള ന്യായവാദത്തെയാണ് കുതർക്കം എന്ന് പറയുന്നത്. സ്പഷ്ടമായ അടിസ്ഥാനത്തോടെയുള്ള ന്യായവാദത്തെ വിതർക്കം എന്ന് പറയുന്നു. വിതർക്കം എന്നാൽ യുക്തിഭദ്രമായ വിചിന്തനമാണ്. ആന്തരിക സമാധാനം കാംക്ഷിക്കുന്നവനായ ഒരുവൻ വിതർക്കത്തിൽ -വിശേഷാലുള്ള താർക്കിക പദ്ധതികളിൽ പ്രത്യേക ശിക്ഷണം നേടേണ്ടതുണ്ട്. അയാളെല്ലായ്‌പ്പോഴും പ്രസാദാത്മകചിന്തയിലേക്ക് -സാക്ഷാലുള്ളതായതിലേക്ക് നോക്കും. അയാൾ പുഷ്പ്പങ്ങളെ എണ്ണുകയും മുള്ളുകളെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യും. -വാസ്തവത്തിലവിടെ മുള്ളുകൾ ഇല്ലാഞ്ഞിട്ടല്ല, എന്നാൽ അയാളതിൽ താല്പര്യവാനല്ല എന്നു മാത്രം.

കുതർക്കിയായ ഒരുവൻ മുള്ളുകളെ എണ്ണുന്നു. അപ്പോൾ പൂവുകൾ മിഥ്യകളായിത്തീരും. വിതർക്കിയായ ഒരുവൻ പൂവുകളെണ്ണുന്നു അപ്പോൾ മുള്ളുകൾ മിഥ്യകളായിത്തീരുന്നു. അതുകൊണ്ടാണ് പതഞ്ജലി പറയുന്നത് :വിതർക്കമാണ് ഒന്നാമത്തെ ഘടകം. അപ്പോൾ മാത്രമേ ആനന്ദാനുഭൂതിയും സാദ്ധ്യമാകൂ. വിതർക്കത്തിലൂടെ ഒരുവൻ സ്വർഗ്ഗത്തിലേക്കുയരും. ഒരുവൻ തനിക്ക് ചുറ്റിലും തന്റേതായൊരു സ്വർഗ്ഗത്തെ സൃഷ്ടിച്ചെടുക്കും.

നിർണ്ണായകമായത് നിങ്ങളുടെ വീക്ഷണഗതിയാണ്. നിങ്ങൾക്കു ചുറ്റിലും എന്താണോ നിങ്ങൾക്ക് കണ്ടുകിട്ടുന്നത്, അത് നിങ്ങളുടെ തന്നെ സൃഷ്ടിയാണ് -അതു സ്വർഗ്ഗമായാലും ശരി നരകമായാലും ശരി. പതഞ്ജലി പറയുന്നു -വിതർക്കത്തിലൂടെ മാത്രമേ, സാക്ഷാലുള്ളതായ ഈ വിശേഷന്യായവിചാരത്തിലൂടെ മാത്രമേ ഒടുവിൽ നിങ്ങൾക്ക് യുക്തിക്കും തർക്കത്തിനും അപ്പുറമെത്താനാകൂ. നിഷേധാത്മകമായ തർക്കത്തിലൂടെ നിങ്ങൾക്കൊരിക്കലും അക്കരെ പറ്റുവാൻ സാധ്യമല്ല ; കാരണം നിങ്ങൾ എത്രയുമധികം 'ഇല്ല ' എന്നു പറയുന്നുവോ അത്രയുമധികം നിങ്ങൾ കാര്യങ്ങളെ വിഷാദാത്മകമായി കാണാൻ തുടങ്ങും. കാലക്രമത്തിൽ നിങ്ങൾക്കുള്ളിൽ 'ഇല്ല ' എന്ന ഭാവം സ്ഥിരമായി തീരും. നിങ്ങളൊരിരുണ്ട രാത്രിയായിത്തീരും. നിങ്ങൾക്കുള്ളിൽ മുള്ളുകൾ മാത്രം - പൂക്കളൊന്നും തന്നെ നിങ്ങളിൽ വിടരുകയില്ല. ഒരു മരുഭൂമിയായി തീരും നിങ്ങൾ.

'അതെ ' എന്ന് നിങ്ങൾ പറയുമ്പോഴാകട്ടെ, അപ്പോൾ നിങ്ങൾക്ക് കൂടുതൽ കൂടുതൽ കാര്യങ്ങളോട് 'അതെ 'യെന്നു പറയാനാകും. നിങ്ങൾ 'അതെ 'യെന്ന് പറയുന്നവനായി തീരും. ജീവിതം സ്വീകരിക്കപ്പെട്ടു. നിങ്ങളുടെ 'അതെ ' യായി, മഹത്തരവും സുന്ദരവും സത്യവുമായ എല്ലാം തന്നെ നിങ്ങളുൾക്കൊള്ളാൻ തുടങ്ങും. 'അതെ ' എന്നത് നിങ്ങളിൽ ദൈവീകതക്ക് കടന്നുവരുന്നതിനായുള്ള ഒരു വാതിലായി മാറും 'ഇല്ല ' എന്നത് ഒരടഞ്ഞ വാതിലുമാണ്. അടഞ്ഞ വാതിലിനോടൊപ്പം നിങ്ങളൊരു നരകമാണ് ; തുറന്ന വാതിലിനോടൊപ്പം, തുറക്കപ്പെട്ടതായ എല്ലാ ജനൽ-വാതിലുകളോടൊപ്പം അസ്തിത്വം നിങ്ങളുടെ ഉള്ളിലേക്ക് ഒഴുകിയെത്തുന്നു. നിങ്ങൾ ഉന്മേഷവാനും യുവത്വം മുറ്റിനിൽക്കുന്നവനും ചൈതന്യവാനുമായിത്തീരും. നിങ്ങളൊരു പുഷ്പ്പമായിത്തീരും.

(യോഗ :ആത്മീയതയുടെ ശാസ്ത്രം )........... എന്ന പുസ്തകത്തിൽ നിന്നും................ ഓഷോ................... ഓഷോ........... ഓഷോ............. ഓഷോ.............

അഹങ്കാര (Ego) ത്തിന്റെ കാരണങ്ങൾ


ഒരാൾക്ക് അയാളുടെ സമ്പത്തിലുള്ള അഭിമാനം, സ്ഥാനമാനങ്ങൾ , അധികാരം, സമൂഹത്തിൽ നിന്നുള്ള അംഗീകാരം , ബുദ്ധിയിലും കഴിവിലും സൗന്ദര്യത്തിലുമുള്ള അഭിമാനം, ബന്ധങ്ങളിലുള്ള അഭിമാനം (ഭർത്താവ് , ഭാര്യ , അച്ഛൻ , അമ്മ , ജ്യേഷ്ഠൻ , അനുജൻ etc.,) പാണ്ഡിത്യം, സത്യാനുഭവങ്ങളില്ലാത്ത ജ്ഞാനം തുടങ്ങിയവ അദ്ദേഹത്തെ ഒരു അഹങ്കാരി(egoist) അഥവാ താൻ ഒരു പ്രത്യേക വ്യക്‌തിയാണെന്ന ഭാവം അയാളിൽ ജനിപ്പിക്കുന്നു.

അതായത് മുകളിൽ പറഞ്ഞ കാര്യങ്ങളിലൊന്നും അഭിമാനമില്ലാത്ത ഒരാൾക്കേ അഹങ്കാരം തീരെ ഇല്ലാതെ ജീവിക്കാനും മറ്റുള്ളവരോട് വിനയവും താഴ്മയും യഥാർത്ഥ സ്നേഹവും കാണിക്കാൻ പറ്റുകയുള്ളു.

ഈ അഭിമാനങ്ങൾ കളയാതെ ഒരാൾ വിനയവും താഴ്മയും സ്നേഹവും കാണിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ വെറും നാട്ട്യമാണ് .

ഒരാൾ അയാളുടെ അഭിമാനങ്ങളെല്ലാം ദൂരെ വലിച്ചെറിഞ്ഞാൽ മാത്രമേ താൻ വ്യക്തിയാണെന്ന ചിന്തയിൽ നിന്ന് രക്ഷപ്പെടാനും സത്യാനുഭവത്തിലേക്ക് പതുക്കെ ഉയരാനും സാധിക്കുകയുള്ളൂ.

പഞ്ചതന്മാത്ര


പഞ്ചതന്മാത്രകളായ ശബ്ദസ്പർശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങൾ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും; വചനം, ഗമനം, ദാനം, മലവിസർജ്ജനം, ആനന്ദിക്കൽ എന്നീ അഞ്ച് പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കർമ്മേന്ദ്രിയങ്ങളും; ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി(പ്രാണൻ,അപാനൻ, ഉദാനൻ, വ്യാനൻ, സമാനൻ) പഞ്ചവായുക്കളും മനസ്സും ബുദ്ധിയും അടങ്ങുന്ന പതിനേഴ് തത്ത്വങ്ങളാണ് സൂക്ഷ്മശരീരം.

ഈ സൂക്ഷ്മശരീരത്തിന്റെ പ്രശ്നങ്ങൾ സ്ഥൂലശരീരത്തിന്റെ രോഗങ്ങൾക്ക് ഹേതുവാകും. സ്ഥൂലശരീരത്തിന്റെ പ്രശ്നങ്ങൾ സൂക്ഷ്മശരീരത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. യോഗപ്രാണായാമധ്യാനാദികളാൽ സൂക്ഷ്മശരീരത്തെ ക്രമീകരിക്കാൻ കഴിയും. ' പഞ്ചഭൂതശരീരസ്യ പഞ്ചഭൂതാനി ച ഔഷധം ' എന്ന തത്ത്വപ്രകാരം സ്ഥൂലശരീരത്തിനേയും ക്രമീകരിക്കാൻ കഴിയും.

ലൈംഗികതയ്ക്കു പിന്നിലെ നിഗൂഢ രഹസ്യം


പ്രകൃതി അഥവാ പരാശക്തി അഥവാ കുണ്ഡലിനി ശക്തി ദൈവികതയെ ലൈംഗികതയുടെ നിഗൂഢ അറയിലാണ് ആണ് സസൂക്ഷം ഒരു മുത്തു ചിപ്പിയെ പോലെ സൂക്ഷിച്ചിരിക്കുന്നത്. കാരണം മനുഷ്യനുൾപ്പടെ മിക്ക ജീവികളുടെയും സൃഷ്ടി ലൈംഗികതയിലൂടെയാണ് തന്നെയാണ് (few exception like Amoeba). അതായത് ഓരോ മനുഷ്യന്റെയും ഓരോ കോശവും ലൈംഗിക കോശം തന്നെയാണ്. അതുകൊണ്ടു ഓരോ വ്യക്തിയും ലൈംഗികതയെ വ്യക്തമായി മനസ്സിലാക്കാതെ ആത്മീയ യാത്ര തുടങ്ങിയാൽ അവർ യഥാർത്ഥ സത്യത്തിൽ എത്താതെ ലൈംഗിക അരാജകത്വാത്തിൽ എത്താനുള്ള സാധ്യത കൂടുതലാണ്. അതായത് നമ്മൾ സാധാരണ മനുഷ്യരിൽ ഈ ഊർജ്ജം അടിസ്ഥാന രൂപത്തിൽ (root form or base form) നിൽക്കുന്ന ദൈവിക ശക്തിയെ (കുണ്ഡലിനി ശക്തി) യെ ലൈംഗിക ഊർജ്ജം മാത്രമാണെന്ന് മാത്രം തെറ്റുധരിക്കുന്നു, തന്റെ മൂലാധാരത്തിൽ നിന്ന് ഉയർന്നു വന്നു നമ്മുടെ നാഭിയിൽ (സ്വാധിഷ്ടാനം) എത്തുമ്പോൾ നമ്മുടെ ലൈംഗിക വികാരം ഉണരുകയും പിന്നെ അതു ശമിപ്പിക്കാനുള്ള മാർഗം അന്വേഷിക്കുന്നു. അത് ചിലപ്പോൾ സ്ത്രീപുരുഷ ബന്ധത്തിൽ, അല്ലെങ്കിൽ സ്വയംഭോഗത്തിലൂടെ ശമിപ്പിക്കുന്നു. എന്നാൽ ഈ ഊർജ്ജത്തിന്റെ സ്വാഭാവികതയെ വ്യക്തമായി മനസ്സിലാകാതെ അടിച്ചമർത്താൻ ശ്രമിച്ചാൽ അതു അയാളെ മാനസിക പിരിമുറുക്കം(depression ) ലേക്കോ ലൈംഗിക അരാജകത്തിലേക്കോ (Sexual perversion) ലേക്കോ എത്തിക്കുന്നു . എന്നാൽ ഒരു യഥാർത്ഥ ശിഷ്യന് ആത്മീയ ഗുരു യഥാർത്ഥ ശിക്ഷണത്തിലൂടെ ഈ കുണ്ഡലിനി ശക്തിയെ അതിന്റെ പൂർണതയിലേക്ക് നയിക്കുന്നു. നിങ്ങൾ നിങ്ങളിലെ ദൈവികതയ്ക്ക് അഥവാ പരാശക്തിയ്ക്ക് പൂർണ്ണമായും മനസ്സും ശരീരം കൊണ്ടു സമർപ്പിക്കാതെ നിങ്ങൾ എത്ര സാധനകൾ ചെയ്താലും ഈ ശക്തി പൂർണ്ണതയിലേക്ക് ഉയരില്ല. അതായത് നമ്മുടെ മനസ്സും ശരീരവും ദൈവിക ചിന്ത ഒന്നു മാത്രമായി മാറുമ്പോൾ മാത്രമേ നിങ്ങൾക്ക് ലൈംഗികതയ്ക്കു സാക്ഷിയാവാൻ പറ്റുകയുള്ളു. അല്ലാതെ നിങ്ങളിലെ ലൈംഗിക ആസക്തി ഒരിക്കലും വിട്ടുപോവില്ല . നിങ്ങളിൽ അമിതമായി ലൈംഗിക ഊർജ്ജം നഷ്ടപ്പെടുമ്പോൾ കാമ ക്രോധ ലോഭാദി വികാരങ്ങൾക്ക് നിങ്ങൾക്ക് ഒരിക്കലും സാക്ഷിയാവാൻ പറ്റില്ല . നിങ്ങളിൽ അമിതമായ ദേഷ്യവും മറ്റും കാണുന്നത് ഈ ലൈംഗിക ഊർജ്ജം നല്ല രീതിയിൽ രൂപാന്തരം പ്രാപിച്ചു ദൈവിക ഊർജ്ജമായി മാറാത്തത് കൊണ്ടാണ് . അതുപോലെ നിങ്ങളിൽ ദൈവിക ഊർജ്ജത്തിന്റെ പ്രവാഹം സുഗമമായി നടക്കണമെങ്കിൽ സുഷുമ്ന നാഡിയും അതിനു ഇരുവശവും ഉള്ള ഇഡാ പിംഗ്ള നാഡിയും ശുദ്ധമായിരിക്കണം. അതിന് ദിവസവും പ്രാണായാമവും വിപസന പോലുള്ള ചെറിയ ക്രിയ യോഗയും ചെയ്യുന്നത് നന്നായിരിക്കും .

2020, മാർച്ച് 3, ചൊവ്വാഴ്ച

സൃഷ്ടിക്കാൻ:


ഘട്ടം 1 - ചോദിക്കുക. അതിനർ‌ത്ഥം നിങ്ങൾ‌ക്കാവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് പൂർണ്ണമായും ചിന്തിക്കുന്നതിലൂടെ നിങ്ങൾ‌ക്ക് വളരെ വ്യക്തത ലഭിക്കുന്നു. നിങ്ങൾ ചോദിക്കുന്ന നിമിഷം നിങ്ങൾ ഓർക്കുക ആഗ്രഹിക്കുന്നു, അത് ഇതിനകം ആത്മീയ ലോകത്ത് നിലവിലുണ്ട്. ചോദിക്കുന്നത് സൃഷ്ടിയുടെ സജീവ ഘട്ടമാണ്.

ഘട്ടം 2 - വിശ്വസിക്കുക. അതിനർ‌ത്ഥം നിങ്ങൾ‌ ചോദിച്ചത്‌ നിങ്ങളുടേതാണെന്ന് നിങ്ങൾ‌ക്കുള്ളിൽ‌ അറിഞ്ഞിരിക്കണം. നിങ്ങളുടെ വിശ്വാസം ആത്മീയതയിൽ നിന്ന് ഭ world തിക ലോകത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തിനുള്ള മാർഗ്ഗങ്ങൾ നൽകുന്നു. സൃഷ്ടിയുടെ നിഷ്ക്രിയ ഘട്ടമാണ് വിശ്വസിക്കുന്നത്.

ഘട്ടം 3 - സ്വീകരിക്കുക. നിങ്ങൾക്ക് ഇതിനകം ലഭിച്ചുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ലഭിക്കും. സ്വീകരിക്കുന്നത് സൃഷ്ടിക്കുന്നതിനുള്ള മൂന്നാമത്തെ ഘട്ടമാണ്, മാത്രമല്ല നിങ്ങൾ സജീവവും നിഷ്ക്രിയവുമായത് ഒരുമിച്ച് കൊണ്ടുവന്നതിന്റെ ഫലമാണിത്, ഇത് ഒരു തികഞ്ഞ സൃഷ്ടിയായി മാറുന്നു.

സൃഷ്ടി ഒരു ബാറ്ററിക്ക് സമാനമാണ്. പോസിറ്റീവ് സജീവമാണ്. നെഗറ്റീവ് നിഷ്ക്രിയമാണ്. രണ്ടും തികച്ചും ബന്ധിപ്പിക്കുക, നിങ്ങൾക്ക് ശക്തിയുണ്ട്.

ആകർഷണ നിയമം -Part 3


നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും, നിങ്ങൾ അത് നൽകണം. നിങ്ങൾക്ക് സ്നേഹം വേണോ? എന്നിട്ട് കൊടുക്കുക. നിങ്ങൾക്ക് മുൻ‌ഗണന വേണോ? എന്നിട്ട് കൊടുക്കുക. നിങ്ങൾക്ക് മനസ്സിലാക്കണോ? എന്നിട്ട് കൊടുക്കുക. നിങ്ങൾക്ക് സന്തോഷവും വേണോ? എന്നിട്ട് മറ്റുള്ളവർക്ക് നൽകുക. ഓരോ ദിവസവും നിരവധി ആളുകൾക്ക് വളരെയധികം സ്നേഹവും അഭിനന്ദനവും വിവേകവും സന്തോഷവും നൽകാനുള്ള കഴിവ് നിങ്ങൾക്കുണ്ട്!

ആകർഷണ നിയമം നിങ്ങൾ പരിശീലിക്കുകയും പരിശീലിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ചിന്തകളുടെയും വികാരങ്ങളുടെയും സ്പന്ദനങ്ങൾ കൂടുതൽ ഉയർന്നതായിത്തീരുന്നു. അവയ്‌ക്ക് എത്രത്തോളം വൈബ്രേറ്റുചെയ്യാമെന്നതിന് പരിധിയൊന്നുമില്ല, മാത്രമല്ല അവ ഉയർന്നതും ഉയർന്നതുമായ വൈബ്രേറ്റുചെയ്യുമ്പോൾ നിങ്ങളുടെ ജീവിതം ഉയർന്നതും ഉയർന്നതുമായി മാറുന്നു. എന്നിരുന്നാലും ഇത് ഒരു ഘട്ടം ഘട്ടമായുള്ള പ്രക്രിയയാണ്, മാത്രമല്ല മുകളിലേക്ക് പോകാനുള്ള ഏക മാർഗം ഘട്ടം ഘട്ടമായി മാത്രമാണ്. അതിനാൽ ഓരോ ദിവസവും നിങ്ങൾക്ക് കഴിയുന്നത്ര നല്ലത് അനുഭവിക്കുക, ഓരോ ദിവസവും നിങ്ങൾക്ക് കഴിയുന്നത്ര നല്ല ചിന്തകൾ ചിന്തിക്കുക, നിങ്ങൾ അവിടെയെത്തും!

നിയമത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം നേടാനുള്ള മാർഗം നിങ്ങളെത്തന്നെ പൂർണ്ണമായി നിയന്ത്രിക്കുക എന്നതാണ്. നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുക, നിങ്ങൾ സ്വയം നിയമത്തിന്റെ യജമാനനാകും കാരണം നിങ്ങൾ സ്വയം യജമാനനായിത്തീർന്നു.

നിങ്ങളുടെ ജോലി നിങ്ങൾ മാത്രമാണ്. നിങ്ങൾ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുമ്പോൾ, നിങ്ങൾക്കും പ്രപഞ്ചത്തിനും ഇടയിൽ ആർക്കും വരാൻ കഴിയില്ല. എന്നിരുന്നാലും, മറ്റൊരാൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രവേശിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾ നെഗറ്റീവിലേക്ക് ഒരു ഫ്ലിപ്പ് ചെയ്തു. നിങ്ങൾക്ക് വേണ്ടത് സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ജീവിതത്തിലെ ദൈവിക പ്രവർത്തനത്തിന്റെ കേന്ദ്രമാണ് നിങ്ങൾ, നിങ്ങളുടെ പങ്കാളി പ്രപഞ്ചമാണ്. നിങ്ങളുടെ സൃഷ്ടിയുടെ വഴിയിൽ പ്രവേശിക്കാൻ ആർക്കും കഴിയില്ല.

ചിന്തകൾ വീണ്ടും വീണ്ടും ചിന്തിച്ചുകൊണ്ടാണ് വിശ്വാസങ്ങൾ സൃഷ്ടിക്കപ്പെടുന്നത് - അവ വിശ്വാസങ്ങളായി മാറുന്നതുവരെ. നിങ്ങൾ കൈമാറുന്ന സ്ഥിരമായ ആവൃത്തിയാണ് വിശ്വാസങ്ങൾ, കൂടാതെ ആകർഷണ നിയമത്തിലൂടെ നമ്മുടെ ജീവിതം സൃഷ്ടിക്കുന്ന ഏറ്റവും ശക്തമായ കാര്യങ്ങളാണ് ഞങ്ങളുടെ വിശ്വാസങ്ങൾ. ആകർഷണ നിയമം നിങ്ങൾ വിശ്വസിക്കുന്നതിനോട് പ്രതികരിക്കുന്നു! അതുകൊണ്ടാണ് നിങ്ങൾ എന്തെങ്കിലും സൃഷ്ടിക്കാൻ ആഗ്രഹിക്കുമ്പോൾ നിങ്ങൾ ചോദിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടത്, തുടർന്ന് നിങ്ങൾക്ക് ലഭിക്കും

ആകർഷണ നിയമം - part 2


നിങ്ങളുടെ ചിന്തകൾ യഥാർത്ഥമായ ഒന്നിനെക്കുറിച്ചോ അല്ലെങ്കിൽ യഥാർത്ഥമല്ലാത്തതിനെക്കുറിച്ചോ ആകട്ടെ, നിങ്ങളുടെ ചിന്തകൾ നിങ്ങളുടെ ജീവിതം ഇപ്പോഴുള്ള രീതിയെക്കുറിച്ചോ അല്ലെങ്കിൽ നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചോ ആകട്ടെ, ആകർഷണ നിയമം ആ ചിന്തകളോട് പ്രതികരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ എന്തെങ്കിലും സങ്കൽപ്പിക്കുകയാണോ അതോ യഥാർത്ഥമാണോ എന്ന് ആകർഷണ നിയമത്തിന് അറിയില്ല. നിങ്ങളുടെ ഭാവനയുടെ ശക്തി ഇപ്പോൾ മനസ്സിലായോ?

ആകർഷണ നിയമം ഉപയോഗിച്ച് പണം പ്രകടമാക്കുന്നതിന് നാല് അടിസ്ഥാന കാര്യങ്ങൾ ഇവിടെയുണ്ട്. 1. പണത്തിന്റെ അഭാവത്തേക്കാൾ ഒരു ദിവസത്തിൽ സമൃദ്ധിയെക്കുറിച്ച് കൂടുതൽ ചിന്തിക്കുക. 2. പണമില്ലാതെ ഇപ്പോൾ സന്തോഷവാനായിരിക്കുക. 3. നിങ്ങൾക്ക് ഇപ്പോൾ ഉള്ള എല്ലാത്തിനും തീർച്ചയായും നന്ദിയുള്ളവരായിരിക്കുക. 4. നിങ്ങളുടെ ഏറ്റവും മികച്ചത് മറ്റുള്ളവർക്ക് നൽകുക. നാല് എളുപ്പ ഘട്ടങ്ങൾ. നിങ്ങൾക്ക് ആവശ്യമെങ്കിൽ അവ ചെയ്യാൻ കഴിയും.

അനന്തമായ പ്രപഞ്ചം നമ്മുടെ സൂര്യനെപ്പോലെയാണ്. സൂര്യന്റെ സ്വഭാവം പ്രകാശവും ജീവിതവും നൽകുക എന്നതാണ്. പ്രകാശവും ജീവനും നൽകുന്നില്ലെങ്കിൽ സൂര്യന് നിലനിൽക്കാനോ സൂര്യനാകാനോ കഴിയില്ല. ഒരു പ്രഭാതത്തിൽ സൂര്യൻ ഉദിക്കുമ്പോൾ "വെളിച്ചവും ജീവനും നൽകുന്നതിൽ എനിക്ക് അസുഖമുണ്ട്!" സൂര്യൻ ജീവൻ നൽകുന്നത് നിർത്തിയ നിമിഷം, അത് നിലനിൽക്കില്ല. അനന്തമായ പ്രപഞ്ചം സൂര്യനെ പോലെയാണ്. അനന്തമായ പ്രപഞ്ചത്തിന്റെ സത്തയും സ്വഭാവവും നൽകുന്നു, അല്ലാത്തപക്ഷം അത് നിലനിൽക്കില്ല. പ്രപഞ്ചനിയമങ്ങളുമായി പൊരുത്തപ്പെടുമ്പോൾ, അത് തുടർച്ചയായി നൽകുന്നതിന്റെ സന്തോഷം നാം അനുഭവിക്കുന്നു.

നിങ്ങൾക്ക് ശരിക്കും എന്താണ് വേണ്ടത്? നിങ്ങൾ ആഗ്രഹിക്കുന്ന ഫലം എന്താണ്? നിങ്ങളുടെ ജോലി നിങ്ങൾ ആഗ്രഹിക്കുന്നതിന്റെ ഫലം മുറുകെ പിടിക്കുക, അതിന്റെ ഫലം ഇവിടെ ഉണ്ടെന്ന് തോന്നുക എന്നതാണ് ഇപ്പോൾ. അതാണ് നിങ്ങളുടെ ജോലി. അത് എങ്ങനെ സംഭവിക്കും എന്നത് പ്രപഞ്ചത്തിന്റെ സൃഷ്ടിയാണ്. വളരെയധികം ആളുകൾ ഇതിലേക്ക് തിരിയുകയും എങ്ങനെയെന്ന് വിശദീകരിക്കുകയും ചെയ്യുക. ലളിതമായ ഒരു ഉദാഹരണം ഇതാ. ഒരു വ്യക്തി വിലയേറിയ കോളേജിൽ പോകാൻ ആഗ്രഹിക്കുന്നു, അതിനാൽ കോളേജിനുള്ള പണം എങ്ങനെ ലഭിക്കുമെന്ന് അവർ പരിശ്രമിക്കുന്നു. എന്നാൽ അതിന്റെ ഫലം കോളേജിൽ ആയിരിക്കും. വ്യക്തി ആ കോളേജിൽ ചേരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം - അതാണ് അവരുടെ ജോലി. ഫലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് സംഭവിക്കാൻ പ്രപഞ്ചത്തെ അതിന്റെ അനന്തമായ വഴികൾ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യുക.

“നമ്മൾ എല്ലാം നമ്മൾ ചിന്തിച്ചതിന്റെ ഫലമാണ് .... ഒരു മനുഷ്യൻ ഒരു മോശം ചിന്തയോടെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ വേദന അവനെ പിന്തുടരുന്നു .... ഒരു മനുഷ്യൻ ശുദ്ധമായ ചിന്തയോടെ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ സന്തോഷം അവനെ പിന്തുടരുന്നു, അവനെ ഒരിക്കലും ഉപേക്ഷിക്കാത്ത നിഴൽ പോലെ. ” ബുദ്ധൻ

2020, മാർച്ച് 2, തിങ്കളാഴ്‌ച

ആകർഷണ നിയമം - PART1


നിങ്ങളുടെ ചിന്തകളെ ഭാവിയിലേക്ക് ഉയർത്തിക്കാട്ടുന്നതിലൂടെയും മോശമായ എന്തെങ്കിലും ഭാവനയിൽ നിന്നുമാണ് സമ്മർദ്ദം, ഉത്കണ്ഠ, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നത്. ഇത് നിങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു! നിങ്ങളുടെ മനസ്സ് ഭാവിയിലേക്ക് നെഗറ്റീവ് രീതിയിൽ പ്രൊജക്റ്റ് ചെയ്യുന്നുവെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വയം വർത്തമാനത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് തുടരുക.നിങ്ങളുടെ എല്ലാ ഇച്ഛാശക്തിയും ഉപയോഗിക്കുക, ഈ നിമിഷത്തിൽ തന്നെ നിങ്ങളുടെ മനസ്സിനെ കേന്ദ്രീകരിക്കുക, കാരണം ഇപ്പോൾ ഈ നിമിഷത്തിൽ തികഞ്ഞ സമാധാനമുണ്ട്.

നിങ്ങൾ എത്രത്തോളം കൃതജ്ഞത അഭ്യസിക്കുന്നുവോ അത്രത്തോളം ആഴത്തിൽ അത് നിങ്ങളുടെ ഹൃദയത്തിൽ അനുഭവപ്പെടും, ഒപ്പം വികാരത്തിന്റെ ആഴവും പ്രധാനമാണ്. കൂടുതൽ ആഴത്തിലും ആത്മാർത്ഥതയിലും നിങ്ങൾ അത് അനുഭവിക്കുന്നു, ഓരോ മേഖലയിലും നിങ്ങൾ കൂടുതൽ സന്തോഷം കൈവരിക്കും. ഓരോ അവസരത്തിലും, ഓരോ ദിവസവും നിങ്ങൾ കൃതജ്ഞത പാലിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നുവെന്ന് കാണുക.

നിങ്ങൾ സ്വയം എന്തെങ്കിലും ആവശ്യപ്പെടുമ്പോഴെല്ലാം, ലോകത്തോട് ചോദിക്കാനും ശ്രമിക്കുക. നിങ്ങൾക്ക് നല്ല കാര്യങ്ങൾ - ലോകത്തിന് നല്ല കാര്യങ്ങൾ. നിങ്ങൾക്ക് സമൃദ്ധി - ലോകത്തിന്റെ അഭിവൃദ്ധി. നിങ്ങൾക്ക് ആരോഗ്യം - ലോകത്തിന് ആരോഗ്യം. നിങ്ങൾക്ക് സന്തോഷം - ലോകത്തിന് സന്തോഷം. നിങ്ങൾക്കായി സ്നേഹവും ഐക്യവും - ലോകത്തിലെ എല്ലാവരോടും സ്നേഹവും ഐക്യവും. അവിശ്വസനീയമായ ഫലങ്ങളുള്ള ഒരു ചെറിയ കാര്യമാണിത്

അതിനാൽ പലപ്പോഴും നമ്മുടെ ജീവിതത്തിൽ കാര്യങ്ങൾ മാറുമ്പോൾ, മാറ്റത്തിനെതിരെ അത്തരമൊരു പ്രതിരോധം നമുക്കുണ്ട്. കാരണം, ആളുകൾ ഒരു വലിയ മാറ്റം കാണുമ്പോൾ അത് മോശമായ കാര്യമാണെന്ന് പലപ്പോഴും ഭയപ്പെടുന്നു. എന്നാൽ എന്തെങ്കിലും ചെയ്യുമ്പോൾ അത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ് ഞങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, അതിനർത്ഥം മെച്ചപ്പെട്ട എന്തെങ്കിലും വരുന്നു എന്നാണ്. പ്രപഞ്ചത്തിൽ‌ ഒരു ശൂന്യത ഉണ്ടാകാൻ‌ കഴിയില്ല, അതിനാൽ‌ എന്തെങ്കിലും നീങ്ങുമ്പോൾ‌, എന്തോ ഒന്ന്‌ മാറ്റി പകരം വയ്ക്കണം. മാറ്റം വരുമ്പോൾ, വിശ്രമിക്കുക, പൂർണ്ണ വിശ്വാസമുണ്ടായിരിക്കുക, മാറ്റം എല്ലാം നല്ലതാണെന്ന് അറിയുക. അതിമനോഹരമായ എന്തോ ഒന്ന് നിങ്ങൾക്ക് വരുന്നു!

നിങ്ങൾക്ക് നിലവിൽ ഉള്ളതിനേക്കാൾ മികച്ച ജോലിയോ മറ്റെന്തെങ്കിലുമോ ആകർഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആകർഷണ നിയമം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. മെച്ചപ്പെട്ട എന്തെങ്കിലും കൊണ്ടുവരാൻ നിങ്ങളുടെ മനസ്സിൽ ആ മികച്ച കാര്യം എന്താണെന്ന് നിങ്ങൾ imagine തുടർന്ന് ആ ചിത്രത്തിൽ ഇപ്പോൾ ഇവിടെയുണ്ട് എന്നപോലെ ജീവിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ നിലവിലെ ജോലിയെക്കുറിച്ച് നിങ്ങൾ പരാതിപ്പെടുകയും എല്ലാ നെഗറ്റീവ് കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ, നിങ്ങൾ ഒരിക്കലും മികച്ച ജോലി നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരില്ലെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ നിലവിലെ ജോലിയിൽ നന്ദിയുള്ളവരായിരിക്കേണ്ട കാര്യങ്ങൾ നിങ്ങൾ അന്വേഷിക്കണം. നന്ദിയുള്ളവരായി നിങ്ങൾ കണ്ടെത്തുന്ന ഓരോ കാര്യവും ആ മികച്ച ജോലി നിങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. അത് ശരിക്കും നിയമം പ്രവർത്തിക്കുന്നു!

ആകർഷണ നിയമം ഒരു ഭീമൻ ഫോട്ടോകോപ്പിംഗ് യന്ത്രമാണ്; അത് നമ്മുടെ മനസ്സിൽ അടങ്ങിയിരിക്കുന്നവയുടെ ഫോട്ടോകോപ്പി ചെയ്യുകയും അത് നമ്മുടെ ജീവിതത്തിന്റെ സാഹചര്യങ്ങളും സംഭവങ്ങളും ആയി തിരികെ അയയ്ക്കുകയും ചെയ്യുന്നു. ഇത് ഒരു മഹത്തായ കാര്യമാണ്, കാരണം നമ്മുടെ ജീവിതത്തിൽ ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് വളരെ വ്യക്തമായ ഫീഡ്‌ബാക്ക് ലഭിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ ജീവിതത്തിൽ ആവശ്യത്തിന് പണം കാണുന്നില്ലെങ്കിൽ, നിങ്ങളുടെ മനസ്സിലും ഭാവനയിലും സമൃദ്ധി സൃഷ്ടിക്കണമെന്ന് നിങ്ങൾക്കറിയാം അതിനാൽ നിയമത്തിന് അത് ഫോട്ടോകോപ്പി ചെയ്ത് നിങ്ങൾക്ക് മടക്കി അയയ്ക്കാൻ കഴിയും.

ആകർഷണ നിയമം - LOVE PARTNER


നിങ്ങൾ പ്രണയത്തിനായി തിരയുകയാണെങ്കിൽ, തികഞ്ഞ വ്യക്തിയുമായി സമ്പൂർണ്ണ സന്തോഷം കണ്ടെത്താനുള്ള ഏറ്റവും നല്ല അവസരം (അത് ആരായാലും) നിങ്ങൾ പ്രപഞ്ചത്തിന് കീഴടങ്ങുകയാണെങ്കിൽ. നിങ്ങളുടെ ജീവിതത്തിലെ സ്നേഹം നിങ്ങളിലേക്ക് കൊണ്ടുവരാനും നിങ്ങളെ അവയിലേക്ക് മാറ്റാനും പ്രപഞ്ചത്തെ അനുവദിക്കുക. ഇതിനർത്ഥം നിങ്ങൾ വഴിയിൽ നിന്ന് പുറത്തുകടന്ന് പ്രപഞ്ചം നിങ്ങൾക്ക് നൽകുന്ന സാധ്യതകളെ അംഗീകരിക്കണം എന്നാണ്.

ഞങ്ങളുടെ ചെറിയ വീക്ഷണകോണിൽ നിന്ന് നമുക്ക് എല്ലാം കാണാൻ കഴിയില്ല, പക്ഷേ അതിന്റെ മൊത്തം വീക്ഷണകോണിൽ നിന്ന് പ്രപഞ്ചത്തിന് തികഞ്ഞ പൊരുത്തങ്ങൾ അറിയാം.

നമ്മുടെ ഭാവിയിൽ എല്ലാം കാണാൻ നമുക്ക് കഴിയില്ല, പക്ഷേ പ്രപഞ്ചത്തിന്റെ പരമോന്നത ശക്തിക്ക് എല്ലാ സാധ്യതകളും കാണാൻ കഴിയും. ബന്ധങ്ങളുടെ കാര്യത്തിൽ, സത്യത്തിൽ അവർ ഇല്ലാതിരിക്കുമ്പോൾ ആരെങ്കിലും നിങ്ങൾക്ക് അനുയോജ്യമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടേക്കാം. നിങ്ങൾ ഒരു പ്രത്യേക വ്യക്തിയുമായി സൗഹാർദ്ദപരവും സന്തുഷ്ടവും സ്നേഹപൂർവവുമായ ബന്ധം ആവശ്യപ്പെടാം, പക്ഷേ ആ വ്യക്തിയുമായി നിങ്ങൾക്ക് ആ സന്തോഷകരമായ ബന്ധം പുലർത്താൻ കഴിയില്ലെന്ന് പ്രപഞ്ചത്തിന് കാണാൻ കഴിയുമെങ്കിൽ, പ്രപഞ്ചം അവരെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരില്ല.

യോജിപ്പുള്ള, സന്തുഷ്ടമായ, സ്നേഹനിർഭരമായ ഒരു ബന്ധം ആവശ്യപ്പെടുക, തുടർന്ന് നിങ്ങളുടെ തികഞ്ഞ പങ്കാളിയെ നിങ്ങൾക്ക് എത്തിക്കാൻ പ്രപഞ്ചത്തെ അനുവദിക്കുക - അവർ ആരായാലും.

ആകർഷണ നിയമം - നന്ദി (Power of Thank You)


നന്ദി! നന്ദി! നന്ദി! തീവ്രമായ വികാരവുമായി സംയോജിക്കുമ്പോൾ ഈ രണ്ട് വാക്കുകൾ,

നിങ്ങൾക്ക് ഊഹിക്കാവുന്നതിലുമധികം നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയും.

എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ നന്ദിയുള്ള വികാരത്തോടെ നിങ്ങൾ വാക്കുകൾ പൂരിതമാക്കണം. ഒരു വികാരവുമില്ലാതെ ആരെങ്കിലും “നന്ദി” എന്ന് പറയുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നുവെന്ന് നിങ്ങൾക്കറിയാം.

നിങ്ങൾക്ക് ഒന്നും തോന്നുന്നില്ല. ആരെങ്കിലും പൂർണ്ണഹൃദയത്തോടെ “നന്ദി” എന്ന് പറയുമ്പോൾ എന്താണ് തോന്നുന്നതെന്ന് നിങ്ങൾക്കറിയാം. രണ്ട് സന്ദർഭങ്ങളിലും വാക്കുകൾ ഒന്നുതന്നെയാണ്,

എന്നാൽ കൃതജ്ഞതാ തോന്നൽ ചേർക്കുമ്പോൾ ആ ഉർജ്ജത്തിന്റെ ഫലം നിങ്ങളെ ഉടനടി എത്തിച്ചേരും.

“നന്ദി” എന്ന വാക്കുകളിൽ നിങ്ങൾക്ക് തോന്നൽ വരുമ്പോൾ നിങ്ങൾ ചിറകുകൾ നൽകുന്നു

നിങ്ങൾ ധാരാളം നല്ല കാര്യങ്ങളെ ആകർഷിക്കും.


നിങ്ങളെക്കുറിച്ചുള്ള അതിശയകരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ മനസ്സ് നിങ്ങളിൽ ഏതെങ്കിലും ഭാഗത്തെ വിമർശിക്കാൻ തുടങ്ങുമ്പോൾ, ആ ചിന്തകളെ ഇല്ലാതാക്കുക. അവ ഉടനടി നിർത്തി നിങ്ങളെക്കുറിച്ചുള്ള നല്ല കാര്യങ്ങളിലേക്ക് നിങ്ങളുടെ മനസ്സ് മാറ്റുക. നിങ്ങളെക്കുറിച്ചുള്ള നല്ല കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നിങ്ങൾ ധാരാളം നല്ല കാര്യങ്ങളെ ആകർഷിക്കും. നിങ്ങളോട് ദയ കാണിക്കുക, കാരണം നിങ്ങൾ അത് അർഹിക്കുന്നു!

ആകർഷണ നിയമം - ഡയറ്റ്


ഡയറ്റ് ചെയ്യുന്ന പലരും ശരീരഭാരം കുറയ്ക്കുകയും പിന്നീട് അത് വീണ്ടും കൂടുകയും ചെയ്യുന്നു, കാരണം അവരുടെ ശ്രദ്ധ ശരീരഭാരം കുറയ്ക്കുന്നതിലായിരുന്നു. പകരം, നിങ്ങളുടെ തികഞ്ഞ ഭാരം നിങ്ങളുടെ ഫോക്കസ് ആക്കുക.

നിങ്ങളുടെ ഏറ്റവും ശക്തമായ ഫോക്കസ് എന്താണെങ്കിലും നിങ്ങൾ ആകർഷിക്കും. അങ്ങനെയാണ് നിയമം പ്രവർത്തിക്കുന്നത്.

ആകർഷണ നിയമം -സന്തോഷം നൽകുക


ഓരോ ദിവസവും, നിങ്ങൾ ആരെയെങ്കിലും കണ്ടുമുട്ടിയാലും - സുഹൃത്തുക്കൾ, കുടുംബം, ജോലിചെയ്യുന്ന സഹപ്രവർത്തകർ, അപരിചിതർ - അവർക്ക് സന്തോഷം നൽകുന്നു. ഒരു പുഞ്ചിരി അല്ലെങ്കിൽ അഭിനന്ദനം അല്ലെങ്കിൽ ദയയുള്ള വാക്കുകൾ അല്ലെങ്കിൽ ദയയുള്ള പ്രവർത്തനങ്ങൾ നൽകുക, എന്നാൽ സന്തോഷം നൽകുക!

നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും നിങ്ങളെ കണ്ടതിനാൽ അവർക്ക് ഒരു മികച്ച ദിവസം ഉണ്ടെന്ന് ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുക.

ഇത് നിങ്ങളുമായും നിങ്ങളുടെ ജീവിതവുമായും ബന്ധിപ്പിച്ചിട്ടില്ലെന്ന് തോന്നിയേക്കാം, പക്ഷേ ഇത് കോസ്മിക് നിയമത്തിലൂടെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എന്നെ വിശ്വസിക്കൂ.

നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും നിങ്ങൾ സന്തോഷം നൽകുമ്പോൾ, നിങ്ങൾ സന്തോഷം നൽകുന്നു. മറ്റുള്ളവർക്ക് എത്രത്തോളം സന്തോഷം നൽകാമോ അത്രയധികം നിങ്ങൾ സന്തോഷം നിങ്ങളിലേക്ക് തിരികെ കൊണ്ടുവരും.

ആകർഷണ നിയമം - നെഗറ്റീവ് എന്തെങ്കിലും നീക്കംചെയ്യാൻ


നിങ്ങളിലേക്ക് എന്തെങ്കിലും കൊണ്ടുവരാൻ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് നെഗറ്റീവ് എന്തെങ്കിലും നീക്കംചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നത് സൃഷ്ടിയുടെ പ്രക്രിയ എല്ലാത്തിനും തുല്യമാണ്. നിങ്ങൾ തകർക്കാൻ ആഗ്രഹിക്കുന്ന ഒരു ശീലമോ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് നീക്കംചെയ്യാൻ ആഗ്രഹിക്കുന്ന നെഗറ്റീവ് എന്തെങ്കിലും ഉണ്ടെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനർത്ഥം നിങ്ങൾ ഇപ്പോൾ ആ നെഗറ്റീവ്-ഫ്രീ അവസ്ഥയിൽ സ്വയം ദൃശ്യവൽക്കരിക്കുകയും സങ്കൽപ്പിക്കുകയും ചെയ്യുന്നു എന്നാണ്. നെഗറ്റീവ് സാഹചര്യം പൂർണ്ണമായും ഇല്ലാതിരുന്നിടത്ത് നിങ്ങൾക്ക് കഴിയുന്നത്ര സീനുകളിൽ സ്വയം സങ്കൽപ്പിക്കുക. നിങ്ങൾ സന്തുഷ്ടനും സ്വതന്ത്രനുമാണെന്ന് സങ്കൽപ്പിക്കുക. നെഗറ്റീവ് സാഹചര്യം ഉപയോഗിച്ച് നിങ്ങളുടെ മനസ്സിൽ നിന്ന് ഏത് ചിത്രവും നീക്കംചെയ്യുക. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥയിൽ സ്വയം സങ്കൽപ്പിക്കുക, നിങ്ങളാണ് ഇപ്പോൾ എന്ന് തോന്നുക.

ആകർഷണ നിയമത്തിന്


“പോസിറ്റീവ് മനസ്സ് എല്ലായ്പ്പോഴും തന്നോട് യോജിക്കുന്നതാണ്, അതേസമയം നെഗറ്റീവ് മനസ്സ് എല്ലായ്പ്പോഴും യോജിപ്പിലല്ല, അതുവഴി അതിന്റെ ശക്തിയുടെ വലിയൊരു ഭാഗം നഷ്ടപ്പെടും ...

.

പോസിറ്റീവ് മനസ്സിൽ, മാനസിക വ്യവസ്ഥയുടെ എല്ലാ പ്രവർത്തനങ്ങളും യോജിപ്പിലാണ് പ്രവർത്തിക്കുന്നത് അവ കാഴ്ചയിൽ ഒബ്ജക്റ്റിലേക്ക് പൂർണ്ണമായും നയിക്കപ്പെടുന്നു, അതേസമയം നെഗറ്റീവ് മനസ്സിൽ, അതേ പ്രവർത്തനങ്ങൾ ചിതറിക്കിടക്കുന്നു, അസ്വസ്ഥത, നാഡീവ്യൂഹം, ശല്യപ്പെടുത്തൽ

ഇവിടെയും അങ്ങോട്ടും നീങ്ങുന്നു, ചിലപ്പോൾ ദിശാസൂചനയിലാണ്, പക്ഷേ മിക്കപ്പോഴും. ഒരാൾ സ്ഥിരമായി വിജയിക്കണമെന്നത് മറ്റേയാൾ സ്ഥിരമായി പരാജയപ്പെടുമെന്നതിന് വ്യക്തമാണ്. ”

ആകർഷണ നിയമത്തിന് ഭൂതകാലമോ ഭാവിയോ ഇല്ല, വർത്തമാനം മാത്രം, അതിനാൽ നിങ്ങളുടെ ജീവിതത്തെ ഭൂതകാലത്തെ വളരെ പ്രയാസകരമോ പ്രയാസങ്ങളോ വേദനയോ നിറഞ്ഞതോ മറ്റേതെങ്കിലും നെഗറ്റീവ് രീതിയിലോ പരാമർശിക്കുന്നത് നിർത്തുക.

നിയമം പ്രവർത്തിക്കുന്നത് വർത്തമാനകാലത്ത് മാത്രമാണ് എന്ന് ഓർമ്മിക്കുക, അതിനാൽ നിങ്ങളുടെ മുൻകാല ജീവിതത്തെക്കുറിച്ച് നെഗറ്റീവ് ആയി സംസാരിക്കുമ്പോൾ നിയമം നിങ്ങളുടെ വാക്കുകൾ സ്വീകരിക്കുകയും അവ ഇപ്പോൾ നിങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

നിങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റൻ ആരാണ്?


നിങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റൻ ആരാണ്? ആരും കപ്പൽ ഓടിക്കുന്നില്ലെങ്കിൽ ആ കപ്പൽ കടലിൽ തകർന്ന് പാറകളിൽ ഇടിക്കുമെന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ ശരീരത്തെ ഒരു കപ്പലായും നിങ്ങളുടെ മനസ്സിനെ എഞ്ചിനായും നിങ്ങളെ കപ്പലിന്റെ ക്യാപ്റ്റനായും ചിന്തിക്കുക!.

നിങ്ങളുടെ കപ്പലിന്റെ ചുമതല ഏറ്റെടുക്കുക, അതുവഴി നിങ്ങളുടെ എഞ്ചിന്റെ ശക്തി ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള ലക്ഷ്യസ്ഥാനത്തേക്ക് കപ്പൽ എത്തിക്കാൻ കഴിയും.

പ്രപഞ്ചത്തിന് ഒന്നും വലുതോ ചെറുതോ അല്ല


എന്ത് കൊണ്ട് ചെറിയ കാര്യങ്ങൾ വേഗത്തിൽ നേടുന്നു പക്ഷെ വലിയ കാര്യങ്ങൾ നേടാൻ കഴയുന്നില്ല ?

മിക്ക ആളുകൾക്കും ചെറിയ കാര്യങ്ങൾ വേഗത്തിൽ നേടിയെടുക്കാൻ കഴിയും. ചെറിയ കാര്യങ്ങളിൽ അവർക്ക് യാതൊരു പ്രതിരോധവുമില്ലാത്തതിനാലും അവയ്ക്ക് വിരുദ്ധമായ ചിന്തകൾ അവർ ചിന്തിക്കാത്തതിനാലുമാണിത്. എന്നിരുന്നാലും, വലിയ കാര്യങ്ങളുടെ കാര്യം വരുമ്പോൾ ആളുകൾ‌ പലപ്പോഴും സംശയത്തിൻറെയോ വിഷമത്തിൻറെയോ ചിന്തകൾ‌ പുറപ്പെടുവിക്കുന്നു, അത് വലിയ കാര്യങ്ങൾക്ക് വിരുദ്ധമാണ്.എന്തെങ്കിലും പ്രകടമാകാൻ എടുക്കുന്ന സമയത്തിന്റെ കാര്യത്തിൽ ഇത് മാത്രമാണ് വ്യത്യാസം.

പ്രപഞ്ചത്തിന് ഒന്നും വലുതോ ചെറുതോ അല്ല

2020, മാർച്ച് 1, ഞായറാഴ്‌ച

യുക്തിവാദം കൊണ്ടു എന്തെങ്കിലും ഗുണം ജീവിതത്തിലുണ്ടായിട്ടുണ്ടോ?


-------------------

എന്നു വിശ്വാസികളായ സുഹൃത്തുക്കള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്റെ അനുഭവം മുന്‍ നിര്ത്തി ചിലതു പറയാം.

ഒരു വിശ്വാസിയില്‍ നിന്നും സ്വതന്ത്ര ചിന്തകനിലേക്കുള്ള മാറ്റം കൊണ്ട് ഉണ്ടായ നിരവധി സദ് ഫലങ്ങളില്‍ ഏറ്റവും പ്രധാനമായത് ഉള്ളിലള്ളിപ്പിടിച്ചിരുന്ന അഹങ്കാരം പാടേ ഇല്ലാതായി എന്നതാണു. വിശ്വാസിയായിരുന്നപ്പോള്‍ മനുഷ്യന്‍ എന്നാല്‍ എന്തോ മഹാ സംഭവമാണെന്ന ധാരണയാണുണ്ടായിരുന്നത്. ആ ധാരണയുടെ അടിസ്ഥാനത്തില്‍ ചുറ്റുപാടുകളെയും ജീവിതത്തെയും നോക്കിക്കാണുമ്പോഴാണു നമ്മള്‍ ഈ പ്രപഞ്ചത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഭാസങ്ങളാണെന്ന മിഥ്യാ ബോധവും അഹങ്കാരചിന്തയും കൈവരുന്നത്. പ്രപഞ്ചം തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നതു മനുഷ്യരെ മാത്രം ഉദ്ദേശിച്ചാണെന്ന മത കഥകളുടെ ഉല്ഭവം തന്നെ മനുഷ്യന്റെ ഈ അഹങ്കാര ചിന്തയില്‍ നിന്നാണല്ലൊ.

യഥാര്ത്ഥ ത്തില്‍ ആരാണു മനുഷ്യര്‍?

എന്താണു മനുഷ്യര്ക്കു മാത്രമായി ഇത്ര വലിയ സവിശേഷത?

ഒരു യുക്തിവാദിയെ സംബന്ധിച്ചേടത്തോളം മനുഷ്യന്‍ എന്നതു ഈ പ്രപഞ്ചത്തിലെ, അവഗണനീയമാം വിധം അതിനിസ്സാരമായ ഭൂമി എന്ന കോസ്മിക് പൊടിഗോളത്തില്‍ പദാര്ത്ഥ പരിണാമം വഴി രൂപം കൊണ്ട പരശതം കോടി ജീവികളില്‍ ഒരു ജീവി വര്ഗ്ഗം മാത്രമാണു. അതില്‍ ഒരു നിസ്സാര വ്യക്തി മാത്രമാണു 'ഞാന്‍' . ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നതോടെയാണു “എന്റെ” എല്ലാ അഹങ്കാര ഭാവങ്ങളും ആവിയായിപ്പോകുന്നത്.

ഞാന്‍, എന്റെ കുടുംബ മഹിമ, എന്റെ ദേശ മഹത്വം, എന്റെ വംശീയ വര്ഗീയ മതകീയ സ്വത്വ ബോധങ്ങള്‍, … എല്ലാം മഞ്ഞുരുകും പോലെ ഉരുകി ഇല്ലാതാവുകയും എനിക്കു തികഞ്ഞ യാഥാര്ത്ഥ്യ ബോധത്തോടെ എന്റെ ചുറ്റുമുള്ള വസ്തുതകളെ സംഘര്ഷതരഹിതമായ മനസ്സോടെ വിശാലമായും ലളിതമായും നോക്കിക്കാണാന്‍ സാധ്യമാവുകയും ചെയ്തു.

ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം യാഥാര്ത്ഥ്യമാകണമെന്നില്ല, ഞാന്‍ പ്രതീക്ഷിക്കുന്നതെല്ലാം സംഭവിക്കണമെന്നില്ല, സംഭവിക്കുന്നതെല്ലാം എനിക്കു ഹിതകരമായ കാര്യങ്ങളാകണമെന്നില്ല, അതിനാല്‍ പോസിറ്റീവും നെഗറ്റീവുമായ എല്ലാ യാഥാര്‍ത്ഥ്യങ്ങളുമായും മനസ്സിനെ പൊരുത്തപ്പെടുത്താനുള്ള ശ്രമങ്ങളാണു ഞാന്‍ ഒരവിശ്വാസിയായ നിമിഷം മുതല്‍ ആരംഭിച്ചത്. വലിയ വലിയ ആകാശക്കോട്ടകളും മഹാ മോഹങ്ങളും നടക്കാനിടയില്ലാത്ത അഭിലാഷങ്ങളുമൊക്കെ മാറ്റി വെച്ച് സാധ്യമാകുമെന്നുറപ്പുള്ള കൊച്ചു കൊച്ചു കാര്യങ്ങളിലേക്കു മനസ്സിനെ ചുരുക്കിക്കൊണ്ടു വരാനും അതു സാധ്യമാകുന്നതിനു വേണ്ട ആത്മവിശ്വാസം ആര്ജ്ജിക്കാനും സാധിച്ചു. അതു കൊണ്ടു തന്നെ എന്റെ ജീവിതം എനിക്കു സ്വപ്നം കാണാനാവുമായിരുന്നതിന്റെ പതിന്മടങ്ങു വിജയകരമായി എനിക്കനുഭവപ്പെട്ടു, ആഗ്രഹിച്ചതു നടക്കാതെ വന്നതിനാലുള്ള നിരാശ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. കാരണം അങ്ങനെയൊന്നും ആഗ്രഹിച്ചിട്ടേയില്ല. . മരണം എന്ന യാഥാര്ത്ഥ്യത്തെ ആദ്യമേ ഉള്ക്കൊ ള്ളാന്‍ മനസ്സു പാകമാക്കിയതിനാല്‍ ജീവിതത്തില്‍ ഒരു സന്ദര്ഭത്തിലും ഭയം അനുഭവപ്പെട്ടില്ല. മരണത്തെ മുഖാമുഖം കണ്ട അനവധി സന്ദര്ഭങ്ങളുണ്ടായി എങ്കിലും തികഞ്ഞ യാഥാര്ത്ഥ്യ ബോധത്തോടെ അത്തരം സന്ദര്ഭങങ്ങളെ നേരിടാനായി. ജീവിതത്തിലെ പല നിര്ണായക ഘട്ടങ്ങളിലും ശരിയായ തീരുമാനങ്ങളെടുക്കാനും അതു പിന്നീടു വലിയ വിജയമായി വിലയിരുത്താനും കഴിഞ്ഞിട്ടുണ്ട്.. മറിച്ചുള്ള അനുഭവങ്ങള്‍ നന്നേ കുറവാണു എന്റെ ജീവിതത്തില്‍.

ഇപ്പറഞ്ഞതിനര്ത്ഥം സഹജമായ എല്ലാ മാനുഷിക വികാരങ്ങളെയും തീര്ത്തും യുക്തിപരമായി നിയന്ത്രിക്കാന്‍ കഴിയും എന്നല്ല. യുക്തിവാദിക്കും കരയേണ്ട സന്ദര്ഭരങ്ങളില് കരയേണ്ടി വരും. ചിരിക്കേണ്ടി വരും. കോപവും ക്രോധവും സങ്കടവുമൊക്കെ ഉണ്ടാകും. പക്ഷെ യാഥാര്ത്ഥ്യ ബോധം വീണ്ടെടുക്കാന്‍ യുക്തിചിന്ത ഏറെ സഹായകമാവും.

എന്നെ സംബന്ധിച്ചേടത്തോളം വ്യക്തി ജീവിതം, ആരോഗ്യ സ്ഥിതി, കുടുംബം, വിപുലമായ സൌഹൃദ ബന്ധങ്ങള്‍, ഊഷ്മളമായ സ്നേഹാനുഭവങ്ങള്‍, ഒട്ടും ആഗ്രഹിച്ചിട്ടില്ലാത്ത സാമൂഹ്യ പദവികള്‍, ഏറ്റവും ഇഷ്ടപ്പെട്ട തൊഴില്‍ മേഖല, നല്ല സഹപ്രവര്‍ത്തകര്‍,.എല്ലാം ജീവിതത്തെ അര്ത്ഥപൂര്ണമാക്കിയ പ്രധാന നേട്ടങ്ങളാണു.. ജീവിതത്തില്‍ ആരുമായെങ്കിലും കാര്യമായ വ്യക്തി വൈരാഗ്യമോ മറ്റു തരത്തിലുള്ള ദുരനുഭവങ്ങളോ ഉണ്ടായില്ല എന്നതും പ്രത്യേകം സ്മരിക്കുന്നു.

ആശയപരമായ വിയോജിപ്പിന്റെ പേരില്‍ എന്നെ ആക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തവരോടു പോലും എനിക്കു കാര്യമായ വെറുപ്പോ പ്രതികാര ചിന്തയോ ഉണ്ടായിട്ടില്ല. അവരെ വെറും ഇരകളായി കാണാനാണു എനിക്കിഷ്ടം. എനിക്കെതിരെ നടന്ന രണ്ടു വധശ്രമക്കേസുകളില്‍ വിചാരണാ വേളയില്‍ ഞാന്‍ തന്നെ മാപ്പു നല്കി ശിക്ഷയില്‍ നിന്നും പ്രതികളെ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. ഇതെല്ലാം സ്വതന്ത്ര ചിന്തയുടെ ഗുണഫലങ്ങളായിത്തന്നെയാണു ഞാന്‍ കാണുന്നത്. !

വിശ്വാസം ഭ്രാന്തു പോലെ ആവാഹിച്ച ആളുകള്‍ അവരുടെ ജീവിതത്തിന്റെ അവസാന കാലമാകുമ്പോഴേക്കും കനത്ത വിഷാദരോഗികളും ഭയചകിതരും ആശയറ്റവരുമൊക്കെയായി മാറുന്നതും അതനുസരിച്ചു വളരെ അബ് നോര്മ്മലായി പെരുമാറുന്നതുമാണു സാധാരണ കണ്ടു വരുന്നത്. മരണഭയം മാത്രമല്ല, മറ്റൊരു ലോകത്തു തങ്ങളെ കാത്തിരിക്കുന്ന ഭാഗ്യനിര്ഭാഗ്യങ്ങളെക്കുറിച്ചുള്ള ആശങ്കയും ഭീതിയും വ്യാകുലതയുമാണു വാര്ദ്ധകക്യ ജീവിതം സംഘര്ഷ പൂരിതവും അസ്വസ്ഥവുമാക്കുന്ന പ്രധാന കാര്യം.

ജീവിതത്തെത്തന്നെ നിസ്സാരമായി കാണാനുള്ള മനോഭാവവും മാനസിക പരിശീലനവും ലഭിച്ചാല്‍ ഏതു പ്രതിസന്ധി ഘട്ടങ്ങളെയും അനായാസം മറി കടക്കാനാകും. വിശ്വാസ കഥകളില്‍ മനസ്സിനെ കുരുക്കിയിട്ടവര്ക്കു പക്ഷെ ജീവിതത്തെ നിസ്സാരമായല്ല അത്യന്തം ഭീതിജനകമാം വിധം സാരമായി കാണാനേ കഴിയൂ. അതിനാല്‍ അവര്ക്കു യാഥാര്ത്ഥ്യബോധത്തോടെ പ്രശ്നങ്ങളെ നേരിടാനാവില്ല. എല്ലാം വിധിയിലും ദൈവത്തിലും കെട്ടി വെച്ചു ഒരു തരം മിഥ്യയായ ആശ്വാസം തേടാന്‍ ശ്രമിക്കുമെങ്കിലും ഒരിക്കലും ആശ്വാസം ലഭിക്കുകയില്ല എന്നതാണു അനുഭവം.

ഞാന്‍ എന്ന അസ്തിത്വത്തിന്റെ ഉല്ഭവവും സാംഗത്യവും അന്യേഷിച്ചു പോയാലും നമുക്കു ബോധ്യമാകുന്നതു നമ്മള്‍ എത്രമാത്രം നിസ്സാരവും അപ്രസക്തവുമായ ഒരു ഉണ്മയാണെന്ന കാര്യം തന്നെ.

നമ്മളോരോരുത്തരുടെയും ജനനം പോലും ഒരു യാദൃഛിക സാധ്യത മാത്രമായിരുന്നു. പരശതം കോടി സാധ്യതകളില്‍ ഒന്നു മാത്രം.

ഗര്ഭരധാരണത്തിനു പാകമായി മാസം തോറും ഒന്നോ രണ്ടോ അണ്ഡങ്ങളാണു അമ്മയുടെ ഗര്ഭാശയത്തിലേക്കു ആനയിക്കപ്പെടുന്നത്. അതേ സമയം അമ്മയുടെ ഓവറിയില്‍ ഓരോ മാസവും പതിനായിരത്തില്‍ പരം അണ്ഡങ്ങള്‍ മരിച്ചു പോകുന്നു. അണ്ഡാശയത്തില്‍ മൊത്തം ഇരുപതു ലക്ഷത്തില്‍ പരം അണ്ഡങ്ങളുമായാണു ഓരോ സ്ത്രീയും ജനിക്കുന്നത്. ഇതില്‍ നാലോ അഞ്ചോ അണ്ഡങ്ങള്‍ മാത്രമാണു അതിന്റെ ഫലപ്രാപ്തിയില്‍ എത്തി സന്താനോല്പാദനം നടത്തുന്നത്. ശേഷിക്കുന്നവയെല്ലാം നശിച്ചു പോകുന്നു. അപ്രകാരം നശിച്ചു പോകുന്ന ദശലക്ഷക്കണക്കിനു അണ്ഡങ്ങളില്‍ നിന്നും ഞാനായി ജനിക്കാന്‍ കാരണമായ അണ്ഡം മാത്രം ബീജ സങ്കലനത്തിനായി യഥാ സമയം വന്നു ചേര്ന്നു എന്നതു കേവലമൊരു യാദൃച്ഛിക സാധ്യത മാത്രമായിരുന്നു. അതിലൊരു അണ്ഡം മാറിയിരുന്നുവെങ്കില്‍ ജനിക്കുന്ന കുട്ടി മറ്റൊരാളായിരിക്കും.

ഇനി അഛന്റെ കാര്യമെടുത്താലോ? .

A healthy adult male can release between 40 million and 1.2 billion sperm cells in a single ejaculation

ഒരു തവണ സ്രവിക്കുന്ന ശുക്ലത്തില്‍ തന്നെ ഏകദേശം 100 കോടിക്കടുത്ത് ബീജങ്ങള്‍ കാണും. അതില്‍ ഒരു ബീജം മാത്രമാണു ഫെര്ടിലൈസേഷനു സജ്ജമായി നില്പ്പു ള്ള അണ്ഡവുമായി സംയോജിക്കുന്നത്. ബാക്കിയുള്ള കോടിക്കണക്കിനു ബീജങ്ങളും മരിച്ചു പോകുന്നു. ഒരു പുരുഷന്റെ ആയുസ്സില്‍ ഇപ്രകാരം “കൊല്ലപ്പെടുന്ന” ബീജങ്ങളുടെ എണ്ണം മിനിമം 500 ശതകോടിയില്‍ കൂടുതല്‍ വരും. എന്നു വെച്ചാല്‍ ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ജനസംഖ്യയുടെ നൂറിരട്ടി കുട്ടികളെ ഓരോരുത്തരും അറിയാതെ “കൊന്നു” തള്ളുന്നു എന്നു സാരം.!

( പിറക്കാതെ പോയ ഈ പര കോടിക്കോടി കുട്ടികള്ക്കൊിക്കെ നാളെ “നീതി” കിട്ടുമോ? :) ) അച്ഛനില്‍ നിന്നും വന്ന ഈ പരകോടി ക്കോടി ബീജങ്ങളില്‍ നിന്നും മറ്റൊരു ബീജമാണു അണ്ഡവുമായി ചേരുന്നതില്‍ വിജയിച്ചിരുന്നതെങ്കില്‍ എനിക്കു പകരം ജനിക്കുക മറ്റൊരാളായിരുന്നേനെ !

പറഞ്ഞു വന്നതു നമ്മളോരോരുത്തരും ജനിക്കാനുള്ള സാധ്യതയുടെ പരശതം കോടി മടങ്ങു സാധ്യത നമ്മള്‍ ജനിക്കാതിരിക്കാനായിരുന്നു എന്നാണു. എന്നിട്ടും നമ്മള്‍ ജനിച്ചു എന്നതു കേവലമൊരു യാദൃഛികത മാത്രമെന്നു തിരിച്ചറിയുമ്പോള്‍ നമ്മളെത്ര നിസ്സാരം എന്ന ചിന്ത ബലപ്പെടുന്നു. ജീവിതത്തെ ഒരു മഹാഭാഗ്യമായി കരുതുന്നവര്ക്ക് നമ്മളെത്ര മഹാഭാഗ്യവാന്മാര്‍? ഭാഗ്യവതികള്‍ എന്നും കരുതി അല്ഭുതം കൂറാം.

ഇനി ജനന ശേഷമുള്ള നമ്മുടെ ജീവിതത്തിന്റെ നാള്‍ വഴികളിലൂടെ ഒന്നൂളിയിട്ടു നോക്കിയാലോ? അവിടെയും സമാനമായ യാദൃഛികതകളുടെ ഒളിനാടകങ്ങളാണു കാണുക. ജീവിതത്തിലെ പ്രധാനമെന്നു നമ്മള്‍ കരുതുന്ന ഓരോ സംഭവവും അനേകം സാധ്യതകളെ തള്ളിമാറ്റിക്കൊണ്ടു വന്നു ചേരുന്ന യാദൃഛികത തന്നെ.

ഒരു സ്ത്രീയോ പുരുഷനോ ആയി ജനിക്കാനും ഒരു പ്രത്യേക സമുദായത്തില്‍ ജനിക്കാനും ഒരു പ്രത്യേക ദേശത്തു വന്നു ജനിക്കാനും ഒരു പ്രത്യേക ഭാഷ സംസാരിക്കാനും ഒരു പ്രത്യേക ഇണയെ കണ്ടെത്താനും ഒരു ജോലി തെരഞ്ഞെടുക്കാനും അവസാനം നമ്മുടെ മരണ കാരണമാകുന്ന കാര്യങ്ങളിലെത്തിപ്പെടാനുമൊക്കെ ഇത്തരം യാദൃഛികതകള്‍ തന്നെയാണു കാരണങ്ങളായിത്തീരുക. ഒരു കാര്യവും ഒരു ഒറ്റക്കാരണം കൊണ്ടു സംഭവിക്കുന്നില്ല. അനേകം കാരണങ്ങളുടെ സംഘനൃത്തമാണു ഓരോ കാര്യങ്ങള്ക്കു പിന്നിലും ഉള്ളത്.

പ്രകൃതിയില്‍ മനുഷ്യനെന്ന ജീവി വര്ഗ്ഗം ഉടലെടുക്കാന്‍ പോലും ഇതു പോലുള്ള അനേകം യാദൃഛിക കാരണങ്ങളാവാമെന്നാണു നാം മനസ്സിലാക്കുന്നത്. ദിനോസാര്‍ യുഗത്തില്‍ ഒരു വലിയ ജന്തു ഒന്നാഞ്ഞു തുമ്മിയപ്പോള്‍ അതിന്റെ ശരീരത്തിനുള്ളില്‍ സംഭവിച്ച ഒരു രാസമാറ്റവും തുടര്ന്നു ണ്ടായ മ്യൂട്ടേഷനുമായിക്കുടെന്നില്ല മനുഷ്യ വര്ഗ്ഗത്തിന്റെ പിറവിക്കു തന്നെ ഹേതു എന്നു ഡോകിന്സ് തമാശയായി പറയുന്നുണ്ട്.

പാരമ്പര്യമായി കിട്ടിപ്പോന്ന അന്ധവിശ്വാസക്കഥകളില്‍ നിന്നും മാറി ശാസ്ത്ര ബോധവും യുക്തിബോധവും ഉത്തേജിപ്പിച്ചു മസ്തിഷ്കം പ്രവര്ത്തിപ്പിച്ചാല്‍ നമുക്കു ഇങ്ങനെയുള്ള ഒരു പാടു കൌതുകകരമായ തിരിച്ചറിവുകള്‍ ലഭിക്കും. ആ തിരിച്ചറിവുകളിലൂടെ നമുക്കു നമ്മളെ തന്നെ മറ്റൊരു രീതിയില്‍ നോക്കിക്കാണാനും നമ്മുടെ ജീവിതത്തിന്റെ അര്ത്ഥവും അര്തത്ഥശൂന്യതയും അതു വഴി നാം ഇന്നു കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാനും കഴിയും. (പി കെ എന്ന സിനിമ ഓര്‍മ്മിപ്പിക്കുന്ന പോലെ )

ജീവിതത്തെ ആകമാനം മാറ്റി പ്പണിയാനും കൂടുതല്‍ അനായാസകരമായി അതു ആസ്വദിക്കാനും ഇന്നു വരെ നമ്മളെ അസ്വസ്ഥചിത്തരാക്കിയിരുന്ന എല്ലാ പ്രശ്നങ്ങലില്‍ നിന്നും മനോ സംഘര്ഷങ്ങളില്‍ നിന്നും അനായാസം മോചനം പ്രഖ്യാപിക്കാനും ഒരു പരിധി വരെ നമുക്കു സാധ്യമാകും.

പാരംബര്യമായി കിട്ടിയ വിശ്വാസങ്ങളെ മാത്രമല്ല ഒട്ടേറെ സാമ്പ്രദായിക ശീലങ്ങളെയും മാറ്റിപ്പണിയാനും കുഞ്ഞുനാളില് മാതാപിതാക്കളും അദ്ധ്യാപകരും പരിശീലിപ്പിച്ച ദിന ചര്യകളിലും നിത്യശീലങ്ങളിലുമൊക്കെ സ്വയം മാറ്റങ്ങള് വരുത്താനും എനിക്കായിട്ടുണ്ട്. അത്തരം അശാസ്ത്രീയമായ പല ശീലങ്ങള്കും പകരം കൂടുതല്‍ മെച്ചപ്പെട്ട ബദലുകള് കണ്ടെത്താനായതും ജീവിതത്തില് ഗുണപരമായ മാറ്റങ്ങള്ക്കു കാരണമായിട്ടുണ്ട്.

പാപപുണ്യങ്ങളെ കുറിച്ചുള്ള പാരമ്പര്യ ബോധങ്ങളില്‍ നിന്നും യഥാര്ത്ഥ നീതി ന്യായ ചിന്തകളിലേക്കുള്ള മനോ വികാസത്തിനും സ്വതന്ത്ര ചിന്ത മൂലം നമുക്കു മുന്നേറാന്‍ കഴിയും. ഈ വിഷയം മറ്റൊരു പോസ്റ്റില്‍ വിശദമാക്കാം. ജാതി മത വര്ഗ്ഗ വംശ ലിംഗ ദേശ ഭേദം കൂടാതെ എല്ലാ മനുഷ്യരെയും ഒരു പോലെ കാണാനും സ്നേഹിക്കാനും കഴിയുന്നു എന്നതാണു ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ കൈവരിക്കാനായ ഏറ്റവും വലിയ ധാര്മ്മിക നേട്ടം ! മനുഷ്യരില്‍ നിന്നും മറ്റു സഹജീവികളിലേക്കും പ്രകൃതിയിലേക്കും നമ്മുടെ നീതിബോധത്തെ വികസിപ്പിക്കാനും ഉയര്ന്ന ചിന്തയിലൂടെ സാധ്യമാകുന്നു.!

ഒരു ഇരുട്ടു ഗുഹയില്‍ ദീര്ഘകാലം കഴിച്ചു കൂട്ടിയ ശേഷം യഥേഷ്ടം വായുവും വെളിച്ചവും ലഭിക്കുന്ന ഒരു തുറന്ന പച്ചപ്പുല്‍ മൈതാനത്തേക്കെത്തിയാല്‍ അനുഭവപ്പെടുന്ന ആനന്ദവും ആശ്വാസവുമാണു വിശ്വാസ ലോകത്തു നിന്നും യുക്തിബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും ലോകത്തെത്തിയപ്പോള്‍ അനുഭവപ്പെട്ടത്. അതു പക്ഷെ ഇരുട്ടു ഗുഹയില്‍ മാത്രം കഴിഞ്ഞു കൂടുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്താനാവുകയില്ലല്ലൊ !