2020, ജൂൺ 28, ഞായറാഴ്‌ച

സ്നേഹം തിരിച്ചു കൊടുക്കണം


നമ്മുടെ കുട്ടിയെ നമ്മൾ സേന്ഹികുന്നു അവർ സ്നേഹം ലഭിച്ചു കൊടുക്കാൻ അറിയാത്ത രീതിയിൽ വളർന്നു , പ്രായം വന്നു കല്യാണം കഴിച്ചു പങ്കാളിയിൽ നിന്നും അവൻ / അവൾ സ്‌നേഹം കിട്ടാതെ വരുമ്പോൾ പ്രശ്നം തുടങ്ങും, ഇവർ ചെറുപ്പം മുതൽ സ്നേഹം വാങ്ങിച്ചു ജീവിച്ച കാരണം അവർക്കു കൊടുക്കാൻ അറിയില്ല, ഇതു പോലെ വളർന്ന ഒരു പങ്കാളിയാണ് കല്യാണം കഴിക്കുന്നത് എങ്കിൽ പിന്നെ പറയണ്ട കാര്യങ്ങൾ.രണ്ട്‌ ഭിക്ഷ യാചകർ തമ്മിൽ ഭിക്ഷ ചോദിക്കുംപോലെ.

അവർ ചോദിച്ചാൽ അവർക്കു സ്നേഹം എവിടെ കിട്ടാനാ. പിന്നെ അവർ കിട്ടാത്ത സ്നേഹത്തിന്റെ പേരിൽ വഴക് തുടങ്ങും.പരസപരം കുറ്റം പറഞ്ഞു ജീവിക്കും.

സ്നേഹത്തിനായി എല്ലാരും ദാഹിക്കുന്നു ആരെങ്കിലും എന്നെ സ്നേഹിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളെ ആര് സ്നേഹിക്കുന്നുവോ അവർക്കും സ്നേഹം തിരിച്ചു കൊടുക്കണം എന്നുള്ള കാര്യം ഒരിക്കലും മറക്കരുത് .

മിൻ പിടുത്തക്കാരൻ ഇരയെ കൊടുത്തു മീനിനെ ചുണ്ടയിൽ പിടിക്കുന്ന പോലെയാണ് സ്നേഹം. നമ്മുടെ ചുറ്റുപാടും സ്നേഹിക്കുന്നവർ പലരും ചുണ്ടയിൽ കുടുങ്ങിയ മീനിന്റെ അവസ്ഥയാണ്.. നമ്മൾ സ്നേഹിക്കുന്ന വെക്തി ആദ്യമൊക്കെ നമ്മുക്ക് ചക്രവർത്തിയായി തോന്നും പിന്നീട് മനസ്സിലാകും വെറും ഒരു യാചകൻ മാത്രം എന്ന്.

2020, ജൂൺ 25, വ്യാഴാഴ്‌ച

നിങ്ങൾ എന്തായി തിരുന്നോ അത് നിങ്ങളുടെ ആഗ്രഹത്തിനെ ആശ്രയിച്ചാണ്


ഒരിക്കൽ ശ്രീ ബുദ്ധ ഒരു ഗ്രാമം സന്ദർശിക്കുകയായിരുന്നു . ഒരു മനുഷ്യൻ ബുദ്ധനോട് ചോദിച്ചു " എല്ലാവർക്കും ബുദ്ധനാക്കാം എന്ന് നിങ്ങൾ പ്രസംഗിക്കുന്നു എന്നാൽ നിങ്ങൾ അല്ലാതെ മറ്റാരും ഒട്ടും ബുദ്ധനാകുന്നില്ല . എന്താണ് ഇതിന്റെ അർത്ഥം ബുദ്ധൻ മറുപടി പറഞ്ഞു സുഹിർത്തേ , പോയി വഴിയിൽ കണ്ടുമുട്ടുന്ന സർവ്വ ഗ്രാമവാസികളുടെയും പേര് എഴുതി അവരുടെ പേരിൻറെ കൂടെ അവരുടെ ആഗ്രഹം കുടി എഴുതിവരാൻ പറഞ്ഞു . അയാൾ അടുത്ത ദിവസം തന്നെ ഗ്രാമവാസികളുടെ പേരിന്റെ പട്ടികയുമായി വന്നു. പട്ടികയിൽ കണ്ണോടിച്ചു ബുദ്ധൻ അയാളോട് ചോദിച്ചു ബുദ്ധനാക്കണം എന്ന് പറഞ്ഞു ആരും ഒരു ആഗ്രഹം എഴുതിയിട്ടില്ല., അപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചതു.

നിങ്ങൾ എന്തായി തിരുന്നോ അത് നിങ്ങളുടെ ആഗ്രഹത്തിനെ ആശ്രയിച്ചാണ്.

2020, ജൂൺ 23, ചൊവ്വാഴ്ച

’അന്ധകാരം ഒരിക്കലും പ്രകാശത്തിന്റെ ഉള്ളിലേക്ക് വരില്ല,


ഒരിക്കല്‍ ഭഗവാന്‍ ഒരു യാത്രക്ക് ഒരുങ്ങുകയായിരുന്നുശിരസ്സില്‍ പലതരത്തിലുള്ള കിരീടങ്ങള്‍ മാറി മാറി അണിഞ്ഞു നോക്കി. മനോഹരങ്ങളായ ആഭരണങ്ങള്‍ ധരിച്ചു. പുറത്ത് തേരുമായി അദ്ദേഹത്തിന്റെ തേരാളി ഉദ്ധവർ കുറെ നേരമായി കാത്ത് നില്‍ക്കുകയാണ്. സാധാരണ കൃഷ്ണന്‍ വേഗം വരാറുണ്ട്. ഇന്നെന്തു പറ്റി എന്ന് തേരാളി വിചാരിച്ചു. കൗതുകം സഹിക്കാന്‍ വയ്യാതെ എന്തുപറ്റി എന്ന് അന്വേഷിക്കാന്‍ അകത്തേക്കു പോയി. പരിപാടി വല്ലതും മാറ്റിയോ എന്നറിയില്ല. കൃഷ്ണനല്ലേ, എപ്പോള്‍ മാറും എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ! തേരാളി അകത്തു ചെന്നു നോക്കിയപ്പോള്‍ കൃഷ്ണന്‍ കണ്ണാടി നോക്കി സ്വന്തം രൂപം ആസ്വദിക്കുന്ന കാഴ്ചയാണ് കണ്ടത്.

അയാള്‍ ഭവ്യതയോടെ ചോദിച്ചു.’ഭഗവാനേ അങ്ങ് എന്തിനാണ് ഇന്ന് ഇത്രയ്ക്കധികം വേഷം അണിയുന്നത്?’ എവിടേയ്ക്കാണ് നമ്മളിന്ന് പോകുന്നത്? ‘ദുര്യോധനനെ കാണാനാണ് ഞാന്‍ പോകുന്നത്’- കൃഷ്ണന്‍ പറഞ്ഞു.

‘ദൂര്യോധനനെ കാണാനാണോ അങ്ങ് ഇത്രയ്ക്കധികം അണിഞ്ഞൊരുങ്ങുന്നത്?’ തേരാളി അത്ഭുതപ്പെട്ടു. ‘ദൂര്യോധനന് എന്റെ ഉള്ളിലേക്ക് നോക്കാന്‍ കഴിയുന്നില്ല, എന്റെ പുറമേയ്ക്കുള്ള സൗന്ദര്യമേ ആസ്വദിക്കാന്‍ കഴിയൂ, അതുകൊണ്ട് എന്റെ വേഷഭൂഷാദികളില്‍ മാത്രമാണ് അയാള്‍ മയങ്ങുക.’

“’അങ്ങ്, ദുര്യോധനന്റെ അടുത്തേയ്ക്ക് പോവുകയാണെന്നോ? തേരാളി പരിഭ്രാന്തിയോടെ ചോദിച്ചു. ‘അങ്ങ് പോവരുത്; അയാള്‍ അങ്ങയുടെ അടുത്തേക്കാണ് വരേണ്ടത്”അങ്ങയുടെ പദവിയും, അയാളുടെ പദവിയും നോക്കൂ. അങ്ങ് ലോകത്തിന്റെ നാഥനാണ്. അയാള്‍ ഇങ്ങോട്ട് വരട്ടെ’

ഭഗവാന്‍ തിരിഞ്ഞ് തേരാളിയെ നോക്കി പുഞ്ചിരിയോട് പറഞ്ഞു.“’അന്ധകാരം ഒരിക്കലും പ്രകാശത്തിന്റെ ഉള്ളിലേക്ക് വരില്ല, പകരം, പ്രകാശമാണ് അന്ധകാരത്തിലേക്കാഴ്ന്നിറങ്ങുക!’ ഈ ചെറിയ വാക്കുകള്‍ തേരാളിയെ നിശ്ശബ്ദനാക്കി.

സമാധാന ശ്രമങ്ങള്‍ക്കായി ഭഗവാന്‍ മൂന്നുപ്രാവശ്യം കൗരവസന്നിധിയിലേക്കു പോയിരുന്നു. പക്ഷേ, അദ്ദേഹം അതില്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയാണുണ്ടായത്. ഒരു വശത്ത് ഭഗവാന്‍ വിജയത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാകുമ്പോള്‍ മറുവശത്ത് പരാജയവും സംഭവിക്കുന്നുണ്ട്. എന്നാല്‍ കൃഷ്ണന് വിജയവും പരാജയവും ഒരു പോലെയാണ്. ഈ രണ്ട് അവസ്ഥകളും ഭഗവാന്റെ മനസ്സിനെ ബാധിക്കുന്നതേയില്ല. ഭഗവാന്‍ തന്റെ ജീവിതത്തിലൂടെ മനുഷ്യര്‍ക്ക് അനേകം ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഏറ്റവും പ്രധാനം ഇതാണ്: പുഞ്ചിരിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം സ്വജീവിതം നയിക്കുക.

നിരാശ, വിഷാദം, കുണ്ഠിതം തുടങ്ങിയ നിഷേധാത്മക ഭാവങ്ങള്‍ക്ക് അടിമപ്പെട്ടു തളര്‍ന്നു പോകാതിരിക്കുക. മറിച്ച്, ഉത്സാഹം, ഉന്മേഷം, ഉല്ലാസം തുടങ്ങിയവയെ ജീവിതദര്‍ശനങ്ങളാക്കുക.

അവബോധം


🙏🙏❤❤🙏🙏

ജനിക്കുക, ജീവിക്കുക, പ്രത്യുല്പാദനം നടത്തുക, മരിക്കുക, എന്ന ലക്ഷ്യങ്ങൾ മാത്രമേ മനുഷ്യന് പ്രകൃതി നൽകിയിരുന്നുള്ളൂവെങ്കിൽ *അവബോധം ( Awareness )എന്ന ദൈവീകമായ തിരിച്ചറിവ്* എന്ന ഘടകം മനുഷ്യബുദ്ധിയോട് ബന്ധപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

രണ്ടു കാലിൽ നിവർന്ന് നടക്കുന്ന ഒരു മൃഗീയ ജീവിതം തന്നെ ധാരാളമായിരുന്നു. ഒരു ജീവിക്കും പരിണാമത്തിലൂടെ *പ്രകൃതി* അനാവശ്യമായി ഒരു ഘടകം കൂട്ടി ചേർത്തതായി ശാസ്ത്രം തെളിയിക്കുന്നില്ല.

എന്നാൽ അവബോധം അഥവാ തിരിച്ചറിവിനെ തിരിച്ചറിയുന്ന ഈ ഘടകം എന്തിനു നൽകി എന്ന് ബുദ്ധിമാനായ അഹത്തിന് (Ego )കണ്ടു പിടിക്കാൻ കഴിയാതെ പോയി.

അന്വേഷിക്കാൻ മടിയായ അഹത്തിന്റെ *സൂത്രമാണ് ഇത്.* ആഗ്രഹങ്ങളുടെ പൂർത്തീകരണമാണ് ജീവിതമെന്ന *അജ്ഞതയിൽ മനുഷ്യൻ ഇന്നും നിലനിൽക്കുന്നു.*

വളരെ വേദനാജനകം ആണെങ്കിലും *ആ സൂത്രത്തെയും അജ്ഞതയെയും* ബുദ്ധിയിൽ നിന്ന് പുറത്തു കൊണ്ടുവരിക എന്നത് മനുഷ്യ ജന്മത്തിന്റെ ലക്ഷ്യമാണ്.

*യഥാർത്ഥ ബോധത്തെ (സത്യത്തെ ) തിരിച്ചറിയാനും* ജീവിതത്തെ അതിന്റെതായ എല്ലാ സങ്കീർണതകളിൽ നിന്നും മോചിപ്പിക്കാനും ജീവിതത്തെ അനിർവചനീയമായ സന്തോഷത്തിലും സമാധാനത്തിലും സംതൃപ്തിയിലും നയിക്കാനും വ്യക്തികളെ പ്രാപ്‌തമാക്കുന്നതിന്റെ ആവശ്യകതയിലേക്ക് ബോധശാസ്ത്രം വിരൽചൂണ്ടുന്നു.

..... *ബോധശാസ്ത്രം.*... ...

അദ്വൈതാനുഭവം - ബോധശാസ്ത്രം


മനുഷ്യനു മാത്രം കഴിയുന്ന ഒരു അനുഭവമാണ് *അദ്വൈതാനുഭവം.*

*ഞാൻ* എന്ന അഹങ്കാരത്തിൽ നിലനിൽക്കുന്ന ഓരോ വ്യക്തി ബോധവും ഞാൻ അഹങ്കാരമല്ല ബോധം തന്നെയെന്നും, എല്ലാം എന്റേതാകണമെന്ന മമതാബന്ധത്തിൽ, ഞാൻ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാ ചരാചരങ്ങളും എന്റെ ബോധമണ്ഡലത്തിലെ ഭ്രമങ്ങൾ ആയ *നാമരൂപങ്ങൾ* ആണെന്ന് അനുഭവിച്ചറിയണം.

ബോധത്തിൽ ഉയർന്നുവന്ന *ആഗ്രഹങ്ങളും* *ഭേദചിന്തയുമാണ്* വ്യക്തി ബോധത്തിന് ദേഹം യാഥാർത്ഥ്യമാണെന്ന അനുഭവം നൽകുന്നത്.

*അതിനാൽ *ആഗ്രഹവും* *ഭേദചിന്തയും ഉപേക്ഷിച്ചാൽ (പൂർണ സാക്ഷിയായാൽ ) മാത്രമേ ബോധം അനുഭവം ആകുകയുള്ളൂ. അതാണ് *അദ്വൈതാനുഭവം.* വളരെ സങ്കീർണ്ണമായ ഒരു അനുഭവമാണ് *അദ്വൈതാനുഭവം.* യുക്തികൊണ്ടോ ബുദ്ധികൊണ്ടോ ഇത് മനസ്സിലാക്കുക എളുപ്പമല്ല. മനസ്സിന് പിറകിലേക്ക് പോയാൽ അനുഭവം ഒന്നുമില്ല എന്ന *അനുഭവം* ആണത്. ഇതിനെയാണ് നിശ്ചല- നിസ്സംഗത ( Static & Neutral )എന്ന് ബോധശാസ്ത്രം വിളിക്കുന്നത്. ബോധത്തിന്റെ സ്വതസിദ്ധമായ സ്വരൂപമാണത്‌. *ഭേദചിന്ത ഉപേക്ഷിച്ചാൽ* അത് ദേഹത്തിൽ അനുഭവിക്കാം എന്നതാണ് മനുഷ്യജന്മത്തിന്റെ പ്രത്യേകത.

ഈ നിശ്ചല- നിസ്സംഗതയും അതിന്റെ ശൂന്യതയും ഒരു പരമാനന്ദമാണ് എന്നതാണ് എന്നെ (Master ) ഏറെ ശ്രദ്ധേയനാക്കിയത്. കാരണം എല്ലാവരെയുംപോലെ ഏകാന്തതയെ ഞാനും (Master) ഭയപ്പെട്ടിരുന്നു.

ബോധത്തിൽ ഉയർന്നുവന്ന *സങ്കല്പങ്ങൾ ആഗ്രഹങ്ങൾ ആയപ്പോഴാണ്* മനസ്സും ശരീരവും ഉണ്ടായത്, ഇതൊരു പരിണാമം ആയിരുന്നതിനാൽ ഇതിനെതിരെ പോകുന്നതിന് മറ്റൊരു പരിണാമം ആവശ്യമായിവരുന്നു.

സാധനകളും പ്രയത്നങ്ങളും പ്രാർത്ഥനകളും വിശ്വാസങ്ങളും മാത്രം ചെയ്ത് നിശ്ചല- നിസ്സംഗതയിലേക്കുള്ള പരിണാമത്തിൽ എത്താൻ സാധ്യമല്ല.

ആഗ്രഹങ്ങളുടെ വികാരങ്ങൾക്കെതിരായി മനസ്സിനെ ഒരു *സാക്ഷിയാക്കുക* എന്ന ഒരു മാർഗ്ഗം അല്ലാതെ മറ്റു മാർഗങ്ങളില്ല. എന്നാൽ *വികാരങ്ങൾക്ക് സാക്ഷിയാകുക എളുപ്പമല്ല* എന്ന് ഏവർക്കുമറിയാം.

എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കണമെന്ന് ആഗ്രഹിക്കുന്ന മനസ്സിനോട് *ആഗ്രഹങ്ങളെ ഇല്ലാതാക്കാനുള്ള* സാക്ഷിത്വത്തിന് ആജ്ഞ കൊടുക്കാൻ കഴിയുന്നവർ വിരളമാണ്.

ആഗ്രഹങ്ങളുടെ വികാരങ്ങൾക്ക് സാക്ഷിയാകാൻ പഠിക്കുന്നവന്റെ മനസ്സ് ഒരു റിവേഴ്സ് പരിണാമത്തിന് വിധേയമാകുന്നു.

ബോധം


ബോധം എന്താണെന്ന് വ്യക്തമാകാത്ത ഒരു വ്യക്തിയോട് ബോധത്തെ കുറിച്ചു വിവരിക്കുന്നത് അന്ധനോട് ആനയെ വർണ്ണിക്കുന്നത് പോലെയായിരിക്കും.

താങ്കൾ പറയുന്നത് ഒരു വ്യക്തിക്ക് ലഭിക്കുന്ന അവബോധമാണ്. അതായത് തിരിച്ചറിവ്. തിരിച്ചറിവിനെ തിരിച്ചറിയുന്ന തിരിച്ചറിവാണ് ബോധം.

അതായത് അവബോധം അഥവാ വ്യക്തിബോധത്തിന് കാരണമായത് ഏതോ അതാണ് ബോധം.

അത് സൂര്യൻ ഉദിക്കുമ്പോൾ നമുക്ക് ഇരുട്ട് മാറി പ്രകാശം ലഭിക്കുന്നത് പോലെ. സൂര്യന്റെ സ്വാഭാവികതയാണ് പ്രകാശം പരത്തുക എന്നത്. സൂര്യൻ പ്രകാശിക്കുമ്പോൾ ആ പ്രഭയേറ്റ് ചന്ദ്രൻ പ്രകാശിക്കുന്നത് പോലെയാണ് ഒരു വ്യക്തിയിൽ ബോധത്തിന്റെ ഒളിയേറ്റു അവബോധം ഉണ്ടാകുന്നത് .

ഒരു വ്യക്തി coma യിൽ കിടക്കുമ്പോൾ ആ വ്യക്തിയുടെ തലച്ചോറിന് ബോധത്തെ സ്വീകരിക്കാനുള്ള ശക്തി നഷ്ടപ്പെടുന്നു , എന്നാൽ അയാൾക്ക് ജീവനുണ്ടായിരിക്കും , എന്നാൽ അവബോധം അഥവാ വ്യക്തിബോധം തല്ക്കാലം ഉണ്ടാവില്ല ,

കാരണം അയാളിലെ തലച്ചോറിന് ബോധത്തെ ആഗിരണം ചെയ്യാനുള്ള ശേഷി ഉണ്ടാവില്ല , അതായത് ആ വ്യക്തിക്ക് ഒരു പക്ഷെ തലച്ചോറിന്റെ ശേഷി തിരിച്ചു കിട്ടിയാൽ ബോധത്തെ സ്വീകരിക്കാനുള്ള കഴിവ് ലഭിക്കുകയും വീണ്ടും അവബോധം ഉണ്ടാവുകയും ചെയ്യും ,

നിലവിൽ ഇല്ലാത്ത ഒരു വസ്തുവിനെ ഉണ്ടാക്കാൻ സാധിക്കില്ല , ഉള്ള വസ്തുവിൽ നിന്നേ പുതിയതിനെ സൃഷ്ടിക്കാൻ സാധിക്കൂ , ഇത് ശാസ്ത്ര സത്യമാണ്.

ഇവിടെ എല്ലാ വസ്തുവും ഒരു ഊർജ്ജത്തിന്റെ രൂപാന്തര മാറ്റമാണ് എന്നാണ് Quantum Physics ഉം പറയുന്നത് ,

അതുകൊണ്ട് എന്നും നിലനിൽക്കുന്ന അനശ്വരമായ ബോധത്തിന്റ രൂപാന്തരം മാത്രമാണ് ഈ പ്രപഞ്ചവും ചരാചരങ്ങളും.

അതുകൊണ്ട് ബോധത്തെ ഒരു വ്യക്തിയിൽ മാത്രം നിക്ഷിപ്തമായത് എന്നല്ല മനസ്സിലാക്കേണ്ടത്. ബോധത്തെ ശരീരത്തിൽ നിന്ന് അന്യമായി തിരിച്ചറിഞ്ഞാൽ മാത്രമേ ബോധത്തിന്റെ സർവ്വവ്യാപനം ഉൾക്കൊള്ളാൻ സാധിക്കൂ ,

പ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ


'''''''''

പ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ

1 - പ്രകൃതിയുടെ ഒന്നാമത്തെ സത്യം

വയലിൽ വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും

അതു പോലെ തന്നെ മനസ്സിൽ സകാരാത്മകമായ (POSITIVE) നല്ല വിചാരങ്ങൾ നട്ടുവളർത്തിയില്ല എങ്കിൽ , മനസ്സ് ഋണാത്മകമായ (Negative) ചീത്ത വിചാരങ്ങൾ കൊണ്ട് സ്വയം നിറയും

"An Empty mind is Devil's paradise "

2- പ്രകൃതിയുടെ രണ്ടാമത്തെ സത്യം

ഒരാളുടെ അടുത്ത് എന്താണോ ഉള്ളത് അയാൾ അത് (പ്രചരിപ്പിച്ചു) പങ്കുവച്ചു കൊണ്ടോയിരിക്കും.

സന്തോഷവാൻ സന്തോഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കും

ദുഃഖിതൻ ദുഃഖം പങ്കിട്ടു കൊണ്ടിരിക്കും

ജ്ഞാനി ജ്ഞാനം പങ്കിട്ടു കൊണ്ടിരിക്കും

ഭയം ഉള്ളവൻ ഭയം പങ്കിട്ടു കൊണ്ടിരിക്കും

വെറുപ്പുള്ളവൻ വെറുപ്പ് പങ്കിട്ടു കൊണ്ടിരിക്കും

" You will distribute What You have"

3 - പ്രകൃതിയുടെ മൂന്നാമത്തെ സത്യമാണ്.

നമ്മുടെ ജീവിതത്തിൽ എന്തു ലഭിച്ചാലും ദഹിപ്പിക്കാൻ (ശ മിപ്പിക്കാൻ ) പഠിക്കണം. ഇല്ല എങ്കിൽ

ഭക്ഷണം ദഹിച്ചില്ല എങ്കിൽ രോഗമായ് മാറും

പണം ദഹിച്ചില്ല എങ്കിൽ ഡംബു കാണിക്കുന്ന വരാകും

നിന്ദ ദഹിച്ചില്ല എങ്കിൽ പകയായി മാറും

വാക്കുകൾ ദഹിച്ചില്ല എങ്കിൽ കലഹമായി മാറും

ദുഃഖം ദഹിച്ചില്ല എങ്കിൽ നിരാശയായി മാറും

സുഖം ദഹിച്ചില്ല എങ്കിൽ പാപികളായി മാറും

പ്രശംസകൾ ദഹിച്ചില്ല എങ്കിൽ അഹംങ്കാരി യായി മാറും

"Digestion of real facts is the way to contentment"

മുകളിൽ പറഞ്ഞതെല്ലാം ഇഷ്ട്ട പ്പെട്ടാലും ഇഷ്ട്ട പ്പെട്ടിലെ ലും

പ്രകൃതിയുടെ സത്യങ്ങൾ ആണ്

വളരെ യധികം സ്നേഹത്തോടും ബഹുമാനത്തോടും കൂടെ നിർത്തട്ടെ

2020, ജൂൺ 22, തിങ്കളാഴ്‌ച

പുസ്തക വായന


നേതാക്കന്മാർ എല്ലാരും കുടുതൽ ബുക്ക് വായിക്കും, അതിനു ഉദാഹരണം Warren BUffet, Bill Gates etc

ഒരു പുസ്തകം വായിക്കുന്നത് രചയിതാവുമായി സംഭാഷണം നടത്തുകയല്ലാതെ മറ്റൊന്നുമല്ല.

വായന ടൈംലൈനിനെ തകർക്കുന്നു

വായനകൊണ്ട് പ്രതീക്ഷ നിലനിർത്തുന്നു

നോവൽ വായിക്കുന്നവർക്ക് കൂടുതൽ എഴുതാനുള്ള കഴിവ് ഉണ്ട്, അവർ എഴുതി തുടങ്ങുമ്പോൾ വാക്കുകൾ അവരിലേക്ക്‌ ഒഴുക്കി എത്തും . മത പുസ്തകം വായിക്കുന്നവർക്ക് കൂടുതൽ മത കാര്യങ്ങൾ അറിയാൻ കഴിയും അതുപോലെ മത കാര്യങ്ങൾ നല്ലതായി എഴുതാൻ കഴിയും. മോട്ടിവേഷൻ പുസ്തകങ്ങൾ വായിക്കുന്നവർക്ക് തനറെ ജീവിതത്തിൽ നേടിയെടുക്കേണ്ടിയ ലക്‌ഷ്യം അതിൽ ഇതൊക്കെ എങ്ങനെ നേടിയെടുക്കണം, എങ്ങനെ ജീവിതം വിജയിപ്പിക്കണം, വിജയിച്ചു കഴിയുമ്പോൾ പരമ ആനന്ദം ത്തിൽ എങ്ങനെ ജീവിക്കണം അങ്ങനെ വായിച്ചു വളരാം .

നമ്മുടെ പാഷൻ എന്താണോ അത് അനുസരിച്ചുള്ള ബുക്കുകൾ കൂടുതൽ വായിക്കുക അങ്ങനെ അറിവ് വളർത്തി എടുത്തു അതിനെ ജ്ഞാനമാകുക, അനുഭവ തലത്തിൽ കൊണ്ടുവരിക .

2020, ജൂൺ 21, ഞായറാഴ്‌ച

പ്രകാശപൂരിതമായി ജീവിക്കുക


ചെറിയ മൊബൈൽ വെളിച്ചത്തിൽ കുടി രാത്രയിൽ ഒരാൾ ഇട വഴിയിൽ കുടി നടക്കുമ്പോൾ അവിടെ ഒരു പാമ്പ് കുറുകെ കിടക്കുന്നു അത് കണ്ടു അയാൾ തിരിഞ്ഞു ഓടി. കുറച്ചു കഴിഞ്ഞപ്പോൾ നല്ല വെട്ടം ഉള്ള ടോർച്ച കൊണ്ട് ഒരാൾ അത് വഴി വന്നു അദ്ദേഹം ഇടവഴയിൽ കുടി നടക്കുമ്പോൾ അവിടെ ഒരു കട്ടിയുള്ള പ്ലാസ്റ്റിക് കയർ കിടക്കുന്നു അദ്ദേഹം അതിൽ ചവുട്ടി തൻറെ ലക്ഷ്യത്തിൽ എത്തി ചേർന്ന്.

രണ്ടു പേർക്കും പോകാൻ ഉള്ള ഇടം ഒന്നായിരുന്നു പക്ഷെ അവരിൽ കൂടുതൽ വെട്ടമുള്ള വ്യക്തിയ്ക്ക്‌ വളരെ വക്തതയോടു കുടി മുൻപോട്ടു പോകാൻ കഴിഞ്ഞു.

ഇവിടെ പ്രകാശം സൂചിപ്പിക്കുന്നത് അറിവിനെ യാണ് , നിങ്ങളിൽ കുറച്ചു അറിവുള്ളപ്പോഴാണ് കൂടുതൽ പ്രേശ്നങ്ങൾ ഉണ്ടാകുന്നെ . നിങ്ങൾക്കു ആവശ്യമുള്ള എല്ലാകാര്യത്തിനും കൂടുതൽ അറിവ് നേടുക പ്രകാശപൂരിതമായി ജീവിക്കുക

2020, ജൂൺ 17, ബുധനാഴ്‌ച

Principles from How to Win Friends and Influence People


ഒരു സൗഹൃദ വ്യക്തിയാകുക

1 .വിമർശിക്കുകയോ അപലപിക്കുകയോ പരാതിപ്പെടുകയോ ചെയ്യരുത്.

2. സത്യസന്ധവും ആത്മാർത്ഥവുമായ അഭിനന്ദനം നൽകുക.

3 . മറ്റൊരാളെ പ്രാധാന്യമുള്ളവനാക്കുക - അത് ആത്മാർത്ഥമായി ചെയ്യുക.

4. ആത്മാർത്ഥമായി മറ്റുള്ളവരിൽ താല്പര്യം കാണിക്കുക

5. പുഞ്ചിരിക്കുക

6. ഒരു വ്യക്തിയുടെ പേര് ആ വ്യക്തിക്ക് ഏത് ഭാഷയിലെയും ഏറ്റവും മധുരവും പ്രധാനപ്പെട്ടതുമായ ശബ്ദമാണെന്ന് ഓർമ്മിക്കുക.

7. നല്ല ശ്രോതാവായിരിക്കുക. തങ്ങളെക്കുറിച്ച് സംസാരിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക.

8. മറ്റൊരാളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സംസാരിക്കുക.

Win People to Your Way of Thinking

9. ഒരു വാദം മികച്ചതാക്കാനുള്ള ഏക മാർഗം അത് ഒഴിവാക്കുക എന്നതാണ്.

10. മറ്റൊരാളുടെ അഭിപ്രായത്തോട് ആദരവ് കാണിക്കുക. “നിങ്ങൾ തെറ്റാണ്” എന്ന് പറയരുത്.

11. നിങ്ങൾ‌ക്ക് തെറ്റുണ്ടെങ്കിൽ‌, അത് വേഗത്തിലും ദൃ .മായും സമ്മതിക്കുക.

12. സൗഹൃദപരമായ രീതിയിൽ ആരംഭിക്കുക.

13. മറ്റേയാൾ സംസാരിക്കുന്നതിൽ വലിയ പങ്കുവഹിക്കട്ടെ.

14. ആശയം തന്റേതാണെന്ന് അവളുടേതാണെന്ന് മറ്റൊരാൾക്ക് തോന്നട്ടെ.

15. മറ്റൊരാളുടെ വീക്ഷണകോണിൽ നിന്ന് കാര്യങ്ങൾ കാണാൻ സത്യസന്ധമായി ശ്രമിക്കുക.

16. മറ്റൊരാളുടെ ആശയങ്ങളോടും ആഗ്രഹങ്ങളോടും സഹതാപം കാണിക്കുക.

17. ശ്രേഷ്ഠമായ ഉദ്ദേശ്യങ്ങളോട് അഭ്യർത്ഥിക്കുക.

18. നിങ്ങളുടെ ആശയങ്ങൾ നാടകീയമാക്കുക.

Be a Leader

19. സ്തുതിയോടും സത്യസന്ധമായ അഭിനന്ദനത്തോടും കൂടി ആരംഭിക്കുക.

20. ആളുകളുടെ തെറ്റുകൾ പരോക്ഷമായി ശ്രദ്ധിക്കുക.

21. മറ്റൊരാളെ വിമർശിക്കുന്നതിനുമുമ്പ് നിങ്ങളുടെ സ്വന്തം തെറ്റുകളെക്കുറിച്ച് സംസാരിക്കുക.

22. നേരിട്ടുള്ള ഓർഡറുകൾ നൽകുന്നതിനുപകരം ചോദ്യങ്ങൾ ചോദിക്കുക.

23. മറ്റേയാൾ മുഖം സംരക്ഷിക്കട്ടെ.

24. ചെറിയ പുരോഗതിയെ പ്രശംസിക്കുകയും എല്ലാ മെച്ചപ്പെടുത്തലുകളെയും പ്രശംസിക്കുകയും ചെയ്യുക. “നിങ്ങളുടെ അംഗീകാരത്തിൽ ഹൃദയംഗമമായിരിക്കുക, നിങ്ങളുടെ സ്തുതിയിൽ ആഹ്ലാദിക്കുക.”

25. ജീവിക്കാൻ മറ്റൊരു വ്യക്തിക്ക് നല്ല പ്രശസ്തി നൽകുക.

26. പ്രോത്സാഹനം ഉപയോഗിക്കുക. തെറ്റ് തിരുത്തുന്നത് എളുപ്പമാണെന്ന് തോന്നിപ്പിക്കുക.

27. നിങ്ങൾ നിർദ്ദേശിക്കുന്ന കാര്യം ചെയ്യുന്നതിൽ മറ്റൊരാളെ സന്തോഷിപ്പിക്കുക.

2020, ജൂൺ 16, ചൊവ്വാഴ്ച

ചാണക്യ സൂത്രങ്ങള്‍


കാലത്തുണരുക , നന്നായി യുദ്ധം ചെയുക , ബന്ധുക്കളുമായി പങ്കിട്ടുകഴിക്കുക , സ്വ പ്രയ്തനം കൊണ്ട് ആഹാരം നേടുക എന്നി നാലു ഗുണങ്ങൾ കോഴയിൽ നിന്നും പഠിക്കേണ്ടതാണ് .

ലഭിക്കുമ്പോൾ അധികം ആഹാരം കഴിക്കുക , ഇല്ലാത്തപ്പോൾ ഉള്ളത് കൊണ്ട് തൃപ്തനാകുക , ഗാഢമായി ഉറങ്ങുക , പെട്ടന്ന് എഴുനെല്കുക, യജമാനനോടുള്ള കുറുകാണിക്കുക , ശൗര്യം എന്നി ആറു ഗുണങ്ങൾ പട്ടയിൽ നിന്നും പഠിക്കുക .

സമ്പത്തുള്ളവന് സുഹിർത്തുകളും ബന്ധുക്കള് ധാരാളമുണ്ടാകും , സമ്പത്തുള്ളവനാണ് ഈ ലോകത്തിലെ യഥാർത്ഥ പുരുഷൻ , അവൻ തന്നെയാണ് യാതാർത്ഥ പണ്ഡിതനും

അത്യാർത്തിയുള്ളവന് ധനം കൊണ്ടും, പിടിവാശികാരനെ കൈകൂപ്പിയും , മൂഢനെ സ്തുതിച്ചും , പണ്ഡിതനെ സത്യവചസുകൾ വശത്താകേണ്ടതാണ് .

ഒരു പ്രവർത്തി വലുതായാലും ചെറുതായാലും ഒരിക്കൽ അത് തുടങ്ങി കഴിഞ്ഞാൽ സർവ്വ പ്രയത്‌നം തോടും കുടി അത് ചെയുവാൻ സിംഹത്തെ നിന്നും പഠിക്കുക .

എല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ചു ദശാകാല ബലത്തെയറിഞ്ഞു എല്ലാ കാര്യവും സാധിക്കുക എന്ന ഗുണം കൊക്കിൽ നിന്നും പഠിക്കേണ്ടതാണ് .

എത്ര തളർന്നാലും പിന്നെയും ഭാരം ചുമക്കുക, സ്നദുഷ്ടനായി ഇരിക്കുക ഇതു കഴുതയിൽ നിന്നും പഠിക്കുക

ഭാര്യ, ഭക്ഷണം, സമ്പത് എന്നി മുന്ന് കാര്യങ്ങൾ ഉള്ളത് കൊണ്ട് ത്രിപ്തിപെടുക , എന്നാൽ ജ്ഞാനം സമ്പാദനം , തപസു, ദാനം എന്നി മുന്ന് കാര്യത്തിലും ഒരിക്കലും തൃപ്തിപ്പെടരുത്.

സജ്ജനങ്ങൾ അന്യൻറെ ഐശ്വര്യത്തിലും, ധുർജ്ജനങ്ങൾ അന്യനു ആപത്തു വരുമ്പോഴും സന്തോഷിക്കുന്നു.

നാം വളരെയധികം സരള സ്വഭാവംമുള്ളവരാകരുതു (ശുദ്ധഗതിക്കാർ), കാട്ടിൽ ചെന്ന് നോക്കിയാൽ കാണാം നേരെ നിൽക്കുന്ന മരങ്ങൾ എല്ലാം മുറിക്കപ്പെടുന്നു , എന്നാൽ വളവുള്ള മരം മുറിക്കപ്പെടുന്നില്ല .

പൂവിൽ മണം , എള്ളിൽ എണ്ണ , കരിമ്പിൽ ശർക്കര , തടിയിൽ അഗ്നി എന്നിവയുള്ള പോലെ ശരീരത്തിൽ സ്തുതി ചെയുന്ന ആത്മാവിനെ വിവേകം ഉപയോഗിച്ച് അറിയുക.

I am the Boss of Myself


നമ്മുടെ ജീവിതത്തിൽ പല കാര്യം ചെയ്യാൻ മറ്റുലോരുടെ അഭിപ്രായം ചോദിക്കുന്ന വക്തിയാണോ നിങ്ങൾ, അതുപോലെ ചിലർ വന്നു നമ്മളോട് അഭിപ്രായം ചോദിക്കും ഞാൻ അങ്ങനെ തീരുമാനം എടുത്തോട്ടെ എന്ന് . ചിലർ എന്തെങ്കിലും തീരുമാനം എടുക്കുമ്പോൾ ആവിശ്യം ഇല്ലാത്ത ധാരാളം പ്രെശ്നം ഉണ്ടാകുന്നതായി കാണാൻ കഴിയുന്നുണ്ട് .

ഇതു പോലെ യുള്ള സാഹചര്യത്തിൽ നമ്മൾ പുതിയ ശീലം വളർത്തണം , ഞാൻ എന്റെ ബോസ് (I am the Boss of Myself ).നമ്മൾ ജോലിചെയ്യുന്ന സ്ഥലത്തു ഫ്യിസിക്കൽ ബോസ് ഉണ്ട് , പക്ഷെ നമ്മുടെ ബോസ് നമ്മൾ ആയിരിക്കണം .

നമ്മൾ മറ്റുള്ളവരോട് അഭിപ്രായം ചോദിച്ചു കാര്യങ്ങൾ ചെയുമ്പോൾ , എല്ലാ കാര്യത്തിനും ഉപബോധമനസ്സു പറയും മറ്റുലോരോട് ചോദിക്കു എന്ന് അതെ സമയം നമ്മൾ സ്വയം തീരുമാനം എടുത്തു ശീലിച്ചാൽ നമ്മുടെ ഉപബോധ മനസ്സു നമ്മുടെ എല്ലാ കാര്യത്തിനും ഉത്തരം നമ്മുക്ക് നൽകും .

എല്ലാ ചോദ്യത്തിനും ഉത്തരം നമ്മുടെ ഉള്ളിൽ ഉണ്ട് അതിന്റെ ഉത്തരം അനേഷിച്ചു എങ്ങും പോകേണ്ടിയ ആവിശ്യം ഇല്ല .

Pornography Addiction


ഇന്റർനെറ്റിന്റെ വരവിന് ശേഷം, അശ്ലീല ഉപയോഗം തലകറങ്ങുന്ന ഉയരങ്ങളിലേക്ക് ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ അശ്ലീല സൈറ്റായ പോൺ‌ഹബിന് 2018 ൽ മാത്രം 33.5 ബില്യൺ സൈറ്റ് സന്ദർശനങ്ങൾ ലഭിച്ചു.

അശ്ലീല ഉപഭോഗത്തിന്റെ ന്യൂറോളജിക്കൽ പ്രത്യാഘാതങ്ങൾ ശാസ്ത്രം വെളിപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. എന്നാൽ അതിന്റെ വ്യാപകമായ പ്രേക്ഷകരുടെ മാനസികാരോഗ്യവും ലൈംഗിക ജീവിതവും ദുരന്തകരമായ ഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ഇതിനകം വ്യക്തമാണ്. വിഷാദം മുതൽ ഉദ്ധാരണക്കുറവ് വരെ, അശ്ലീലം നമ്മുടെ ന്യൂറൽ വയറിംഗിനെ ഗുരുതരമായ പ്രത്യാഘാതങ്ങളോടെ ഹൈജാക്ക് ചെയ്യുന്നതായി തോന്നുന്നു.

അശ്ലീല ഉപഭോഗത്തിന്റെ ഫലങ്ങൾ

ദീർഘകാലാടിസ്ഥാനത്തിൽ, അശ്ലീലസാഹിത്യം ലൈംഗിക അപര്യാപ്തതകൾ സൃഷ്ടിക്കുന്നതായി തോന്നുന്നു, പ്രത്യേകിച്ച് യഥാർത്ഥ ജീവിത പങ്കാളിയുമായി ഉദ്ധാരണം അല്ലെങ്കിൽ രതിമൂർച്ഛ നേടാനുള്ള കഴിവില്ലായ്മ. വൈവാഹിക നിലവാരവും ഒരാളുടെ റൊമാന്റിക് പങ്കാളിയോടുള്ള പ്രതിബദ്ധതയും വിട്ടുവീഴ്ച ചെയ്യപ്പെടുന്നതായി തോന്നുന്നു.

ഈ ഫലങ്ങൾ വിശദീകരിക്കാൻ, ചില ശാസ്ത്രജ്ഞർ അശ്ലീല ഉപഭോഗവും ലഹരിവസ്തുക്കളുടെ ദുരുപയോഗവും തമ്മിൽ സമാനതകൾ വരച്ചിട്ടുണ്ട്. പരിണാമ രൂപകൽപ്പനയിലൂടെ, ഡോപാമൈൻ വർദ്ധിക്കുന്നതിലൂടെ ലൈംഗിക ഉത്തേജനത്തോട് പ്രതികരിക്കാൻ മസ്തിഷ്കം വയർ ചെയ്യുന്നു. റിവാർഡ് പ്രതീക്ഷയുമായി ബന്ധപ്പെട്ട ഈ ന്യൂറോ ട്രാൻസ്മിറ്റർ, ഓർമ്മകളും വിവരങ്ങളും തലച്ചോറിലേക്ക് പ്രോഗ്രാം ചെയ്യുന്നതിനും പ്രവർത്തിക്കുന്നു. ഈ അഡാപ്ഷൻ അർത്ഥമാക്കുന്നത് ശരീരത്തിന് ഭക്ഷണം അല്ലെങ്കിൽ ലൈംഗികത പോലുള്ള എന്തെങ്കിലും ആവശ്യമായി വരുമ്പോൾ, അതേ ആനന്ദം അനുഭവിക്കാൻ എവിടെയാണ് മടങ്ങേണ്ടതെന്ന് തലച്ചോർ ഓർമ്മിക്കുന്നു.

ലൈംഗിക തൃപ്‌തിപ്പെടുത്തലിനോ പൂർത്തീകരണത്തിനോ വേണ്ടി ഒരു റൊമാന്റിക് പങ്കാളിയ്‌ക്ക് തിരിയുന്നതിനുപകരം, ശീലമുള്ള അശ്ലീല ഉപയോക്താക്കൾ ആഗ്രഹം വിളിക്കുമ്പോൾ അവരുടെ ഫോണുകൾക്കും ലാപ്‌ടോപ്പിനുമായി സഹജമായി എത്തിച്ചേരുന്നു. കൂടാതെ, പ്രകൃതിവിരുദ്ധമായി പ്രതിഫലത്തിന്റെയും ആനന്ദത്തിന്റെയും ശക്തമായ സ്ഫോടനങ്ങൾ പ്രകൃതിവിരുദ്ധമായി തലച്ചോറിലെ ആവാസവ്യവസ്ഥയെ ഉണർത്തുന്നു. അശ്ലീല രംഗങ്ങൾ, ആസക്തി ഉളവാക്കുന്ന വസ്തുക്കൾ പോലെ, ഹൈപ്പർ-ഉത്തേജക ട്രിഗറുകളാണ്, ഇത് പ്രകൃതിവിരുദ്ധമായി ഉയർന്ന അളവിലുള്ള ഡോപാമൈൻ സ്രവത്തിലേക്ക് നയിക്കുന്നു. ഇത് ഡോപാമൈൻ റിവാർഡ് സിസ്റ്റത്തെ തകരാറിലാക്കുകയും സ്വാഭാവിക ആനന്ദ സ്രോതസ്സുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യും. ശാരീരിക പങ്കാളിയുമായി ഉത്തേജനം നേടുന്നതിൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങുന്നത് ഇതിനാലാണ്.

സോഷ്യൽ മീഡിയ വഴി വരുന്ന ആശില വീഡിയോ കണ്ടു അതിൽ കുടി ലൈംഗിക ആസ്വദിച്ച ശീലിച്ച ശേഷം വിവാഹം കഴിയുമ്പോൾ തന്റെ പങ്കാളിയെ കാണുമ്പോൾ യഥാർത്ഥ ലൈംഗികത ആസ്വദിക്കാൻ കഴിയാതെ വരുമ്പോൾ പരസ്പരം മറ്റു ധാരാളം പ്രെശ്നം പറഞ്ഞു വഴക് ഉണ്ടാകുന്ന സാഹചര്യം നിലവിലുണ്ട്.. യാഥാർത്യ കാരണം അറിയാൻ ആരും ശ്രെമിക്കാറില്ല അത് പോലെ ഇതൊക്കെ പുറത്തു പറഞ്ഞാൽ തന്റെ കഴിവുകേട് എന്ന് മറ്റുള്ളോർ കുറ്റം വിധിക്കും എന്ന് ഓർത്തു മറച്ചു വയ്ക്കുന്നു.

കൂടുതൽ സമയം ഇതു പോലെ ആർട്ടിഫിക്കൽ സന്തോഷം തരുന്ന കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി യഥാർത്ഥ സന്തോഷം ജീവിതത്തിൽ കൊണ്ടുവരാൻ ശ്രേമിക്കുക

2020, ജൂൺ 11, വ്യാഴാഴ്‌ച

*​ആട്ടിടയന്റെയും ആടുകളുടെയും പിന്നെ പച്ചിലത്തോട്ടത്തിന്റെയും കഥ*


"മ്ഹ്.......പോട്ടെ.....ഹെയ്ക്...ഹെയ്ക്........".എന്തൊക്കെയോ ഒച്ചവെച്ച് അയാൾ ആടുകളുമായിമുന്നോട്ടു നീങ്ങി . കയ്യിലൊരു ചെറിയ ചുള്ളിക്കൊമ്പുമായി ആടുകൾക്ക് പിറകെത്തന്നെ അയാൾ നടക്കുകയാണ്.തന്റെ പ്രജകളായ ആടുകളിൽ നിന്ന്‌ കണ്ണെടുക്കാതെ !

"ബേ.. പേ..മേ....മേ" ...തന്റെ ആടുകളൾക്ക് മാത്രം തിരിയുന്ന ഭാഷയാണത് . ചിലപ്പോഴൊക്കെ കയ്യിലെ ചുള്ളിക്കൊമ്പ് മേനിയിൽ വീഴുമ്പോൾ ആടുകൾ അതി വേഗത്തിൽവർണ മനോഹാരിത വിഴിഞ്ഞു നിൽക്കുന്ന വിശാലമായ തോട്ടത്തിന്റെ വരമ്പിനോട് ചേർന്ന ഒരു കുഞ്ഞു വള്ളിയിൽ ഇളകിയാടുന്ന ഇളം പച്ച നിറത്തിലുള്ള ഇലപ്പടർപ്പിലേക്കു തല നീട്ടിയ രണ്ട് കുഞ്ഞാടുകളെ ഇടയൻ കൈ വീശി നേരെ ഓടിച്ചതിനു പിന്നാലെ മറ്റാടുകളും കൂട്ടമായ് മുന്നോട്ടോടി.. തലകുലുക്കിയുള്ള കുഞ്ഞാടുകളുടെ അനുസരണയാർന്ന ഓട്ടവും നടത്തവും ചന്തമുള്ളതായിരുന്നു.

താഴ് വരയിലൂടെ ഫലങ്ങളും കായകളും ചെടികളും നശിപ്പിക്കാതെ വഴിവക്കിലെ പുല്ലും കൊഴിഞ്ഞ ഇലകളും മാത്രം തിന്ന് മേഞ്ഞ് നീങ്ങുന്ന ആട്ടിൻ പറ്റവും ചില ശബ്ദങ്ങൾ പുറപ്പെടീക്കുന്നുണ്ട്. "മ്....മ്മേ.....ങ്ർ.. മ്..."

നടത്തം നീളുകയാണ്... അതിനിടക്ക് എപ്പഴോ അത് സംഭവിച്ചു ! ഇടയന് ഒരു മാറ്റം വന്നു വെയിലു പെയ്യുന്ന വരമ്പുകളിലൂടെ നടന്നു നടന്നു അവശനായ ഇടയൻ തൊട്ടുമുന്നിൽ കണ്ട വലിയ മരത്തിന്റെ സുഖശീതളമയിൽ അൽപം തണൽ കൊതിച്ച് നിന്നു. മോഹിപ്പിക്കുന്ന തണലിൽ ആശ്വാസം കൊണ്ട് , ചെറിയ രണ്ടു കല്ലുകൾ ശരിപ്പെടുത്തി അവിടെ അയാൾ ഇരുന്നു. കയ്യിലെ മരക്കൊമ്പ് നിലത്തടിക്കുമ്പോഴുണ്ടാവുന്ന " ഠേ"... ടേ...ട്ടേ.." ശബ്ദവും ,ഇടയന്റെ ചില ആഗ്യങ്ങളും തോട്ടത്തിനകത്തെ ഇളം ചെടികളിലേക്കും കായ്ഖനികളിലേക്കും ഇടതും വലതും തല നീട്ടാൻ ശ്രമിക്കുന്ന ആടുകളെ നിയന്ത്രിച്ചു.

അൽപം കഴിഞ്ഞ് ഇടയൻ മരത്തിലേക്കു ചാരിയിരുന്നു. നിറഭേദങ്ങൾകൊണ്ടലങ്കൃതമായ തോട്ടത്തിലെ തുടുത്തു നിൽക്കുന്ന പച്ചിലകളും മുളച്ചുപൊന്തുന്ന നാമ്പുകളും ആടുകൾ കടിച്ചെറിയാതിരിക്കാൻ കാവലിരിക്കുന്നതിനിടയിലെപ്പോഴോ ഇടയൻ അറിഞ്ഞോ ,അറിയാതെയോ ഉക്കത്തിലേക്ക് വഴുതി വീണു. ഉറക്കം ഗാഢമായി..ഇടയന് ഉറക്കം മുറുകി കൂർക്കം വലിക്കാൻ തുടങ്ങി.

സമയമൊരുപാടിഴഞ്ഞു നീങ്ങി. ആടുകൾ സ്വതന്ത്രരായി.ചുള്ളിക്കൊമ്പ് നിലത്ത് പതിയുന്ന ശബ്ദമോ,,. ..."ഇങ്ട്"...... ഹെയ്ക്......അങ്ങ്ട്".... ഒന്നുമിപ്പോൾ കേൾക്കുന്നില്ല.......

പച്ചിലത്തോട്ടത്തിന്റെ വരമ്പുകളിലവ സ്വൈരവിഹാരം നടത്തി.....നാമ്പെടുക്കുന്ന ഇലക്കൊമ്പുകൾ പൊട്ടിച്ച് തൂമ്പ്മുളക്കുന്ന ഇലകൾ കടിച്ചു തിന്നു.....കൊമ്പുകൾ മുറിച്ചിട്ടു.....ഇളയ നാമ്പുകളും കുരുന്നിലകളുമെല്ലാം ആടുകൾ തിന്നു. തെന്നലേറ്റിളകി തോട്ടത്തിന് ഹരിതഹാരം ചാർത്തിയിരുന്ന അവകളില്ലാതയത് തോട്ടത്തിന്റെ ഭംഗിക്കു ഭംഗമായി.

അപ്പോഴേക്കും പരിസങ്ങളിൽ ജോലിയിലേർപ്പെട്ടവരും നാട്ടുകാരും, അയൽക്കാരും,പ്രമാണിമാരുമെല്ലാം ഓടിയെത്തി ആടുകളെ നിയന്ത്രിക്കാൻ ശ്രമിച്ചു.

ചിലർ വടിയെടുത്തു.. മറ്റു ചിലർ കല്ലെറിഞ്ഞു, വലിയ ശബ്ദങ്ങളുണ്ടാക്കി മറ്റുള്ളവർ ആടുകലെ പിടിച്ചു വലിച്ച് കെട്ടിയിടാനുള്ള ശ്രമത്തിലായിരുന്നു.....ആടുകൾ നിയന്ത്രണത്തിലൊതുങ്ങാതെ രംഗം കൂടുതൽ വശളായി....

ആടുകളുടെ പിന്നാലെ ഓടിയവരുടെ ചവിട്ടേറ്റ് തോട്ടത്തിന്റെ വരമ്പുകളും നീർചാലുകളും നശിച്ചു..,തോട്ടത്തിന്റെ ആവാസ വ്യവസ്ഥകൾ ആകെ താറുമാറായി ! അപ്പോഴാണ് അതി ബുദ്ധിമാനായ ഒരാൾ അവിടെ കടന്നു വരുന്നത് . ആ ബുദ്ധിശാലി രംഗമാകെ ഒന്ന് നിരീക്ഷിച്ചു !

"ആട്ടിൻപറ്റം കടന്നു വന്ന തോട്ടത്തിന്റെ ആദ്യപകുതിയിലെ ഒരിലക്കുപോലും പോറലില്ലല്ലോ....! ...പിന്നീടാണല്ലൊ ആടുകളുടെ ഈ പരാക്രമമുണ്ടായിരിക്കുന്നത് .....!" അയാൾ നീരീക്ഷിച്ചു.;

"പച്ചിലത്തോട്ടത്തിന്റെ പകുതിയെത്തുവോളം ആട്ടിൻകൂട്ടത്തെ തെളിച്ചുകൊണ്ടു വരാൻ അവറ്റകളുടെ കൂടെ സമർത്ഥനായ ഒരു ഇടയൻ ഉണ്ടായിരുന്നു ! അയാൾ എവിടെപ്പോയി കിടക്കുവാ ? ബുദ്ധിമാൻ ആ സത്യം മനസ്സിലാക്കി ബുദ്ധിപരമായി കാര്യം ഏറ്റെടുത്തു . അദ്ദേഹം പൊതുജനം കാട്ടിക്കൂട്ടിയ കോപ്രായങ്ങൾക്കൊന്നും മുതിർന്നില്ല . ഈ ആടുകളുടെ ഇടയൻ എവിടെ ? ബുദ്ധിമാൻ ഇടയനെത്തിരഞ്ഞോടി.....

മരച്ചുവട്ടിൽ ഒരു മരക്കൊമ്പും ചാരിവെച്ച് കിടന്നുറങ്ങന്ന മെലിഞ്ഞ ഈ മനുഷ്യൻ തന്നെയായിരിക്കണം ഇടയൻ.അയാളുറപ്പിച്ചു.ബുദ്ധിമാൻ ഒട്ടും പ്രയാസപ്പെടാതെ ആ ഇടയനെ സൗമ്യമായി തട്ടിയുണർത്തി, " ഏയ്.....ഏയ്....താങ്കളെ വിശ്വിച്ചേല്പിച്ച ആടിൻ പറ്റങ്ങളെ ശ്രദ്ധിക്കാതെ ഇവിടെക്കിന്നുറങ്ങുകയാണോ ? ബുദ്ധിമാന്റെ സ്നേഹ സമ്പന്നമായ വിളി കേട്ട് ഇടയൻ ഞെട്ടിയുണർന്നു ! നൊടിയിടയിൽ ഇടയൻ സജീവായി !അയാൾക്ക്‌ ഉത്തരവാദിത്ത ബോധം തിരിച്ചു കിട്ടി . ഹാ .....ഹാ ..എന്റെ കുഞ്ഞാടുകൾ !! ..".തന്റെ മരക്കൊമ്പ് തിരഞ്ഞ് കൊണ്ട് ഇടയൻ ചോദിച്ചു.

പിന്നീട് ഒട്ടും താമസിച്ചില്ല ! രണ്ടു കയ്യും കൂട്ടിയടിച്ച് ഇടയൻ ചാടിയെണീറ്റു . "ബ്ടെ...ഹെയ് .....ഹെയ്ക്....ങ്ട്." എന്തൊക്കെയോ ഉച്ചത്തിൽ ശബ്ദിച്ചു... അതാ അദ്ഭുതമെന്നല്ലേ പറയേണ്ടൂ ...!ആടുകൾ ഇടയന്റെ ചിര പരിചിതമായ ശബ്ദം കേട്ടു അതി വേഗം തിരിച്ചറിഞ്ഞു !! ദൂരെ തോട്ടത്തിന്റെ ഉള്ളിലെവിടെ നിന്നൊക്കെയോ ആടുകൾ പെട്ടെന്ന് ഓടിയെത്തി ഇടയനുമുന്നിൽ നിന്നു.... ആടുകളെല്ലാം സുരക്ഷിതരായി എത്തിയെന്നുറപ്പായപ്പോൾ ഇടയൻ മുന്നോട്ടു ഗമനം തുടർന്നു ! .....തോട്ടക്കാർക്ക് ആശ്വാസ വാക്കുകൾ നൽകി, അവയെയും തെളിച്ച് ഇടയൻ സുഖകരമായി യാത്ര തുടർന്നു...

ഇടയനൊപ്പം ആടുകൾ അച്ചടക്കത്തൽ നീങ്ങുന്നത് ആ ഗ്രാമവാസികൾ അത്ഭുതത്തോടെ നോക്കി നിന്നു...ഇപ്പോഴിതാ ഒരു കുഴപ്പവുമില്ലാ ! ആടുകൾ മര്യാദക്കാരായി ! ഇടയൻ പ്രയാസമൊന്നുമില്ലാതെ അവയെ ഭരിക്കുന്നു ! തോട്ടവും , നാട്ടുകാരും സുരക്ഷിതരായി !! എല്ലാം പരമ ശുഭം !!

ബോധശാസ്ത്രം


തിരിച്ചറിവ് ഉപയോഗിച്ച് മനസ്സിന്റെ അധമത്വത്തിന് സാക്ഷിയാകുക അത്ര എളുപ്പമുള്ള കാര്യമല്ല . വ്യക്തവും വസ്തുനിഷ്ഠവുമായ അറിവിലും ബുദ്ധിയെ സാക്ഷിയാകാൻ പ്രേരിപ്പിക്കുമ്പോൾ ആസക്തി കാരണം സാക്ഷിത്വം പ്രാവർത്തികമാക്കാൻ പെട്ടെന്ന് സാധിക്കണമെന്നില്ല .

ആസക്തിയുടെ ശക്തി കൊണ്ടാണ് സാക്ഷിയാകാൻ മനസ്സിന് കഴിയാത്തത് . ദുഃഖം പോലും ആസക്തിയാണെന്നു കാണാം .

ഒരുദാഹരണം കൊണ്ടിതു വ്യക്തമാക്കാം. നമ്മുടെ ഏറ്റവും അടുത്ത ബന്ധങ്ങളിൽ ഒരു ജീവൻ അകാലത്തിൽ പൊലിഞ്ഞു പോയാൽ വേർപാടിന്റെ ദു:ഖം അസഹനീയമായി മാറുന്നു . മരണത്തിൽ നിന്നും ആർക്കും രക്ഷപ്പെടാൻ കഴിയില്ല എന്ന വസ്തുനിഷ്ഠമായ അറിവുണ്ടെങ്കിലും വേർപാടിന്റെ ദുഃഖം അല്പം പോലും കുറയുന്നില്ല . ഇതാണ് ആസക്തിയുടെ പ്രത്യേകത . സന്തോഷവും സുഖവും ദു:ഖവും വേദനയും ആസക്തിയുടെ വികാരങ്ങളിൽ നിന്നാണ് രൂപം കൊള്ളുന്നത് . വികാരങ്ങൾ ഉത്പാദിപ്പിക്കുന്ന നെഗറ്റീവ് ഹോർമോണുകളുടെ അളവനുസരിച്ച് ദുഃഖമനുഭവിക്കുകയും അവയുടെ ശക്തി ഓരോ ദിവസവും കുറയുന്നതിനനുസരിച്ച് ദുഃഖം മറക്കുകയും ചെയ്യുന്നു .

എന്താണ് ആസക്തി ? അരുതാത്തത് ചിന്തിക്കുകയും ചെയ്തു പോകുകയും വേണ്ടുന്നത് ചിന്തിക്കുവാനും ചെയ്യുവാനും കഴിയാത്തതുമായ മനസ്സിന്റെ നിസ്സഹായ അവസ്ഥയെയാണ് ആസക്തി എന്ന് നമുക്ക് നിർവ്വചിക്കാം . നിയന്ത്രണമില്ലാതെ സുഖ-ദു:ഖങ്ങളുടെയും നൻമ-തിൻമകളുടെയും പാപ - പുണ്യങ്ങളുടെയും കുമ്മങ്ങൾ ചെയ്തു പോകുവാൻ പ്രേരിപ്പിക്കുന്ന ബോധത്തിലെ "ശക്തി" യെയാണ് ആസക്തി എന്നു പറയുന്നത് .

... .....

Love & Like


Love & Like ഇവ തമ്മിലുള്ള വ്യത്യാസമറിഞ്ഞാൽ നിങ്ങൾ love ആണോ like ആണോ ചെയ്യുന്നതെന്നറിയാൻ സാധിക്കും.

Like പലപ്പോഴും Love എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. Likes ന് എല്ലായ്പ്പോഴും മറ്റൊരാളിൽ നിന്ന് പ്രതീക്ഷകളുണ്ട്. Like എപ്പോഴും ഒരു വ്യക്തിയുടെ ചില പ്രത്യേകതകളാണിഷ്ടപ്പെടുന്നത്. അത് സൗന്ദര്യമാകാം.. ശരീരമാകാം.. സ്വഭാവമാകാം.. ചിരിയാകാം.. അങ്ങനെ പലതുമാകാം. തിരിച്ചു പ്രതീക്ഷിക്കുന്ന എന്തോ അതല്ല യഥാർത്ഥ സ്നേഹം. മിക്കവരുടെയും like ആണ് പ്രശ്നങ്ങൾക്ക് കാരണം. തങ്ങൾ മറ്റുള്ളവരെ love ആണ് ചെയ്യുന്നതെന്ന് നമ്മൾ വിചാരിക്കുന്നു. Love എല്ലായ്പ്പോഴും നിരുപാധികവും പ്രതീക്ഷകളില്ലാത്തതുമാണ്. സ്നേഹത്തിന് കൂടുതൽ സന്തോഷമുണ്ട്. കാരണം ഇത് പ്രതീക്ഷകളില്ലാതെ നിരുപാധികമായി നൽകുന്നു.. പ്രതീക്ഷിക്കുന്നതിനേക്കാൾ. സ്നേഹം ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യും.

2020, ജൂൺ 10, ബുധനാഴ്‌ച

ജയിക്കണം. എല്ലാവരും


സ്ഥിരമായി ഗോതമ്പ് കൃഷി ചെയ്യുന്ന കർഷകൻ എല്ലാ വർഷവും കാർഷികമേളയിൽ പങ്കെടുക്കുമായിരുന്നു.

മികച്ച ഉത്പന്നത്തിനുള്ള സമ്മാനം ഇദ്ദേഹത്തിനാണ് തുടർച്ചയായി ലഭിക്കാറ്‌. കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത് മറ്റ് കർഷകരുമായി അദ്ദേഹം പങ്കുവെക്കുമായിരുന്നു.

ഒരു പത്രപ്രതിനിധി അദ്ദേഹത്തോട് ചോദിച്ചു... "മറ്റ് കർഷകരും താങ്കളുമായി മത്സരിക്കുന്നുണ്ട്. എന്നിട്ടും താങ്കളുടെ കയ്യിൽ അത്യുൽപാദന ശേഷിയുള്ള വിത്തുകൾ എന്തിനാണ് അവരുമായി പങ്ക് വെക്കുന്നത് ?" കർഷകന്റെ മറുപടി.

ഗോതമ്പ് വിളഞ്ഞുനിൽക്കുമ്പോൾ കാറ്റുവഴിയാണ് പരാഗണം നടക്കുന്നത്. അടുത്തുള്ള കർഷകൻ നിലവാരം കുറഞ്ഞ വിത്തുപഗയോഗിച്ചാൽ പരാഗണം നടക്കുമ്പോൾ എന്റെ കൃഷിയുടെയും ഗുണമേന്മ കുറയും. എന്നാൽ. എല്ലാവരുടെയും ഗോതമ്പ് ഉയർന്ന നിലവാരം പുലർത്തിയാൽ എന്റെ വയലിലേതും ഗുണമേന്മ ഉള്ളതായിരിക്കും.

മറ്റുള്ളവരെ തോൽപ്പിക്കുന്നത് അല്ല വിജയം. ഒരാൾ ജയിക്കാൻ എതിരാളി തോൽക്കണം എന്ന് നിർബന്ധം ഇല്ല. പൂർണ്ണമായും സ്വന്തം എന്നവകാശപ്പെടാൻ ആർക്കും ഒന്നുമില്ല. ഓരോരുത്തരും വേരൂന്നുന്നതും പടർന്നു പന്തലിക്കുന്നതും അവരുടെ ചുറ്റുപാടുകളിൽ ആണ്. ഒരാൾ ജീവിക്കുന്ന പരിസരത്തിന്റെ ഗുണമേന്മ അയാളുടെ ജീവിതത്തിൽ ഉണ്ടാകും.

ജീവവായുപോലും ജീവിക്കുന്ന അന്തരീക്ഷത്തിന്റെ സംഭാവന ആകുമ്പോൾ പിന്നെന്തിനെകുറിച്ചാണ് എന്റേത് എന്ന് പറഞ് അഹങ്കരിക്കാൻ ആവുക. *എല്ലാവരും വളരണം. എല്ലാവരും വിജയിക്കണം.* *സ്വയം വിജയിക്കുന്നത് കഴിവ്.* *മറ്റുള്ളവരെ വിജയിക്കാൻ അനുവദിക്കുന്നത് കനിവ്.*

ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലമേതാണ്.


പ്രഭാഷകന്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് ആളുകളോട് ചോദിച്ചു: ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലമേതാണ്.

 ആളുകള്‍ വിവിധ രാജ്യങ്ങളുടേയും പ്രവിശ്യകളുടേയും പേരുകള്‍ കാര്യകാരണസഹിതം നിരത്തി.  

അവയെല്ലാം നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: സെമിത്തേരിയാണ് ഏറ്റവും സമ്പന്നമായ സ്ഥലം.   ആള്‍ക്കൂട്ടം ഒന്നടങ്കം എതിര്‍ത്തു.

 നിര്‍ജ്ജീവമായ അസ്ഥികൂടങ്ങള്‍ മാത്രമുള്ള സ്ഥലം എങ്ങിനെയാണ് സമ്പന്ന സ്ഥലമാകുന്നത്. പ്രഭാഷകന്‍ വിശദീകരിച്ചു.   എല്ലാ ആളുകളുടേയും നടക്കാതെ പോയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പദ്ധതികളും അന്തിയുറങ്ങുന്ന സെമിത്തേരി തന്നെയാണ് ഏറ്റവും സമ്പന്നമായ സ്ഥലം എന്ന്.

 ജീവിതം വിലയിരുത്തുന്നതിന്റെ ആദ്യ മാനദണ്ഡം,  നേടിയ ബഹുമതികളോ, അലങ്കരിച്ച സ്ഥാനമാനങ്ങളോ അല്ല.  പിന്തുടര്‍ന്ന അഭിലാഷങ്ങളും പൂര്‍ത്തീകരിച്ച പദ്ധതികളുമാണ്.  കല്ലറയില്‍ അന്തിയുറങ്ങുകയാണോ അതോ കാലത്തിനൊപ്പം പുനര്‍ജനിക്കുകയാണോ എന്നതാണ് ജീവിതമേന്മയുടെ അളവുകോല്‍.  ഓരോ വ്യക്തിയും അവന്റെയുള്ളില്‍ രൂപംകൊള്ളുന്ന ഒരാശയത്തിനോ സങ്കല്‍പത്തിനോ വേണ്ടി ആത്മവിശ്വാസത്തോടെയും സ്ഥിരോത്സാഹത്തോടെയും നിലകൊണ്ടിരുന്നുവെങ്കില്‍ എല്ലാവര്‍ക്കും കുറച്ചുകൂടി മികച്ച ലോകവും ആസ്വാദ്യകരമായ ജീവിതവും ലഭിച്ചേനെ.  സ്വന്തമായ സ്വപ്‌നങ്ങള്‍ ഉണ്ടാകുക, അവയ്ക്ക് വേണ്ടിനിലകൊള്ളുക, എന്തുവിലകൊടുത്തും അവ സാക്ഷാത്കരിക്കുക എന്നതൊക്കെയാണ്  ജീവിതത്തെ സൗന്ദര്യപൂര്‍വ്വമാക്കുന്നത്.

*സ്വപ്‌നങ്ങള്‍* *തളിര്‍ക്കുകയും* *പൂക്കുകയും കായ്ക്കുകയും ചെയ്യട്ടെ.*

ഗുരു


രാമകൃഷ്ണപരമഹംസർ പറയും നീർക്കോലിയുടെ വായിൽ കുടുങ്ങിയ പോക്കാച്ചി തവളയെ പോലെ എന്ന്. എന്നുവച്ചാൽ ഈ തവളയെ വിഴുങ്ങാൻ നീർക്കോലിയ്ക്ക് ശക്തിയില്ലാ, എന്താന്ന് വച്ചാൽ ഇത് സൈസ് കൂടുതലാണ്. തവളയ്ക്ക് നീർക്കോലിയുടെ വായിൽ നിന്ന് പുറത്ത് ചാടാനും പറ്റില്ലാ, വായിൽ കുടുങ്ങി കഴിഞ്ഞു. നീർക്കോലിയ്ക്കൊട്ട് വിഴുങ്ങാൻ വയ്യ തവളയ്ക്ക് പുറത്ത് ചാടാനും വയ്യ. രണ്ടു പേര്‍ക്കും കഷ്ടം. നീർക്കോലിയ്ക്കും കഷ്ടം തവളയ്ക്കും കഷ്ടം.

നമ്മൾ മന്ത്രദീക്ഷ സ്വീകരിയ്ക്കുമ്പോൾ, ഗുരുവിനെ ആശ്രയിയ്ക്കുമ്പോൾ വളരെ ജാഗ്രതയോടെ ഇരിയ്ക്കണം. ഏറ്റവും കൂടുതൽ duplicate ഉള്ളത് അദ്ധ്യാത്മ ലോകത്തിലാണ്.

നമ്മൾ ആശ്രയിയ്ക്കുന്നത് ശുദ്ധമായ വസ്തുവിനെ ആയിരിയ്ക്കണം. അങ്ങനെ ഒരു ശുദ്ധമായ വസ്തുവിനേയോ ഗുരുവിനേയോ നമുക്ക് കിട്ടിയിട്ടില്ലെങ്കിൽ സാക്ഷാൽ ദക്ഷിണാമൂർത്തിയെ തന്നെ, ശ്രീകൃഷ്ണഭഗവാനെ തന്നെ മനസാ ഗുരുവായി വരിച്ചു കൊണ്ട് ലോകത്തില് ആരൊക്കെ നമുക്ക് വഴികാട്ടികളായിരിയ്ക്കുന്നോ അവരെയൊക്കെ ഉപഗുരു ആയിട്ട് എടുക്കാം കുഴപ്പമില്ലാ. ഉപഗുരു ആയിട്ട് എടുക്കുന്നവരിൽ perfection വേണമെന്നില്ലാ. അവരെ നമ്മള് പിന്നീട് നോക്കണം എന്നുമില്ലാ. അവരിൽ നിന്നും എന്തേങ്കിലും ഒക്കെ സഹായം സ്വീകരിച്ച് നമ്മൾക്ക് നമ്മുടെ വഴി നടക്കാം.

ലളിതമഹലിലേയ്ക്ക് എങ്ങനെ വരണമെങ്കിൽ പല ആളുകളോടും ചോദിയ്ക്കും. ചോദിയ്ക്കുന്ന ആളുകൾ വഴി കാണിച്ചു തന്ന് അവര് അവരുടെ പാട്ടിന് പോവും, നമ്മള് നമ്മൾടെ പാട്ടിന് വരും. പക്ഷേ കാറോടിയ്ക്കണ ആൾ ഓടിയ്ക്കാൻ അറിയണ ആളായിരിയ്ക്കണം. ഡ്രൈവർ ഡ്രൈവറായിരിയ്ക്കണം. വഴികാണിയ്ക്കുന്ന പോയിന്റ് അല്പസ്വല്പം തെറ്റിയാലും ഒന്ന് വട്ടം തിരിഞ്ഞു വരും.

സദ്ഗുരുവായിട്ട് നമ്മൾ ആരെ സ്വീകരിയ്ക്കുന്നോ കഴിയുന്നതും വ്യക്തികളെ സ്വീകരിയ്ക്കാതെ ഇരിയ്ക്കുക. കാരണം വ്യക്തികളിൽ നമ്മൾ ദോഷം കാണും. ഒരു പക്ഷേ അവരിൽ ദോഷം ഇല്ലെങ്കിൽ പോലും നമ്മൾ കാണും. നമ്മൾ കണ്ടാൽ നമുക്ക് ഗുരുഭാവത്തിന് കളങ്കമേൽക്കും. ഗുരുഭാവത്തിന് കളങ്കമേൽക്കുന്ന പോലെ അദ്ധ്യാത്മ ജീവിതത്തിൽ ദൂഷ്യം വേറെ ഒന്നുമില്ലാ.

ഒരു മഹാത്മാവിനോട് ((ഋഷികേശിൽ ഉണ്ടായിരുന്ന ഒരു സ്വാമിയോട്)) ഒരു ഭക്തൻ പറഞ്ഞു;

'മഹാരാജ്! ഞാൻ എത്രയോ ഗുരുക്കന്മാരെ കണ്ടു, ഒരിടത്തും എനിയ്ക്ക് തൃപ്തി വന്നില്ലാ അങ്ങയുടെ അടുത്താണ് എനിയ്ക്ക് തൃപ്തി വന്നത്.'

അപ്പൊ ആ സദ്ഗുരു പറഞ്ഞു;

'കുഞ്ഞേ, അങ്ങനെ പറയരുത്, നീ അനേകം ഗുരുക്കന്മാരെ കണ്ടു എന്ന് പറയരുത്. അനേകം വ്യക്തികളെ കണ്ടു എന്ന് പറയുക.' വ്യക്തികൾ വേറെ ഗുരു വേറെ. ❣️

ഒരു ഗുരുവിൽ നിന്നും മറ്റൊരു ഗുരുവിലേയ്ക്ക് ആർക്കും പോവാൻ സാധ്യമല്ലാ. കാരണം ഗുരു എന്ന് വച്ചാൽ ഈ ജീവനെ എടുത്ത് വിഴുങ്ങി കളയുന്ന കേന്ദ്രത്തിന് പേരാണ് ഗുരു! ❣️

അല്ലാതെ ഒരു ശാസ്ത്രം പഠിപ്പിയ്ക്കുന്ന ആളോ മന്ത്രം ഉപദേശിയ്ക്കുന്ന ആളോ ഒന്നും ഗുരുവല്ലാ ഉപഗുരു ആണ്, വഴി കാണിയ്ക്കുന്ന ആളാണ്.

യഥാര്‍ത്ഥത്തിൽ ഗുരു എന്ന് പറയുന്നത് ഈ ജീവന്റെ അഹന്തയെ ബലാൽ ആക്രമിച്ച് വിഴുങ്ങി കളയുന്ന കേന്ദ്രമാണ്.

*ആക്രമ്യ ആത്മനി അവസ്ഥിതം* എന്ന് ഭാഗവതം ഒരിടത്ത് പറയുന്നു. ആക്രമിച്ചു കയറി ഹൃദയത്തില് ഇരിയ്ക്കുക എന്നാണ്. ❣️

അങ്ങനെ വിഴുങ്ങി കളയുന്ന ആ കേന്ദ്രത്തിനെ കണ്ടിട്ട് വേറെ ഒരിടത്തും പോവാൻ പറ്റില്ലാ. 🥰

ചായ കുടിച്ചു എങ്ങനെ മെഡിറ്റേഷൻ ചെയ്യാം


നമ്മുക്ക് മെഡിറ്റേഷൻ പല വിധത്തിൽ ചെയ്യാം , ചായ കുടിച്ചു എങ്ങനെ മെഡിറ്റേഷൻ ചെയ്യാം

ചായ കുടിക്കുമ്പോൾ ആദ്യത്തെ സിപ് എടുക്കും മുൻപ് മുക്ക് കൊണ്ട് അതിന്റെ വാസന ആസ്വദിക്കുകുക , പിന്നെ സിപ് ആയിട്ടു എടുക്കുക, അതിന്റെ ചുടു വയറിനു ഉളിൽ പോകുന്നതായി ശ്രദ്ധാലുവായിരിക്കുക, അങ്ങനെ ഓരോ സിപ് സിപ് ആയിട്ടു ചായ കുടിക്കുക.

എല്ലാ കാര്യവും ബോധത്തോടു കുടി ചെയുക

Friendship - ഓഷോ


ഒരിക്കലും ചോദിക്കരുത് "ആരാണ് എന്റെ യഥാർത്ഥ സുഹൃത്ത്?"

ചോദിക്കുക, "ഞാൻ ആരുടെയെങ്കിലും യഥാർത്ഥ സുഹൃത്താണോ?"

അതാണ് ശരിയായ ചോദ്യം. എല്ലായ്പ്പോഴും നിങ്ങളോട് തന്നെ ശ്രദ്ധാലുവായിരിക്കുക "- ഓഷോ

2020, ജൂൺ 6, ശനിയാഴ്‌ച

മറുക് ശാസ്ത്രം


Head: തല ഷേവ് ചെയ്താൽ മാത്രമേ തലയുടെ മുകളിലുള്ള മറുകുകൾ ദൃശ്യമാകൂ. തലയുടെ വലതുഭാഗത്ത് ഒരു മറുക് കണ്ടെത്തിയാൽ, വ്യക്തി രാഷ്ട്രീയത്തിൽ മികവ് പുലർത്തും. മറുക് ചുവപ്പ് അല്ലെങ്കിൽ പച്ച നിറത്തിലാണെങ്കിൽ അദ്ദേഹം മന്ത്രിയാകും. ഒരു സമൂഹത്തെ അല്ലെങ്കിൽ ബിസിനസ്സ് ഓർഗനൈസേഷനെ നയിക്കുന്ന പ്രസിഡന്റാകാനും അദ്ദേഹത്തിന് കഴിയും. ജീവിതത്തിന്റെ ഓരോ നടത്തത്തിലും അദ്ദേഹത്തിന് സാമൂഹിക പദവിയും വിജയവും ഉണ്ടാകും.

മറുക് തലയുടെ ഇടതുവശത്താണെങ്കിൽ, സ്വദേശിക്ക് ആവശ്യത്തിന് പണമുണ്ടാകില്ല. സാധാരണയായി, അദ്ദേഹം വിവാഹം കഴിക്കില്ല, ഒപ്പം ചുറ്റി കറങ്ങി ജീവിതം ചെലവഴിക്കുകയും ചെയ്യുന്നു. അവൻ ഒരു ആത്മീയ ജീവിതം നയിക്കുകയും ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യും. സാഹിത്യത്തിലും താൽപ്പര്യമുണ്ടാകും. തലയുടെ പിൻഭാഗത്തുള്ള മറുക് സ്ത്രീകളുടെ ബലഹീനതയെ പ്രതിനിധീകരിക്കുന്നു. അത്തരമൊരു വ്യക്തി ഭാര്യയുമായി ബന്ധിപ്പിക്കും. അയാൾ കൂടുതൽ പണം സമ്പാദിക്കുന്നുണ്ടെങ്കിലും സമൂഹത്തിൽ അദ്ദേഹത്തിന് നല്ല പേര് ഉണ്ടാകില്ല.

Forehead(നെറ്റി): നെറ്റി വീതിയും നെറ്റിയിൽ വലതുവശത്ത് ഒരു മറുക് അത് സമ്പത്തിനെ സൂചിപ്പിക്കുന്നു. സ്വദേശി സമ്പന്നനാകുകയും സമൂഹത്തിൽ നല്ല പേരും പ്രശസ്തിയും നേടുകയും ചെയ്യുന്നു. അവൻ മറ്റുള്ളവരെ സഹായിക്കുകയും ദൈവത്തോടുള്ള ഭക്തി ഉണ്ടാക്കുകയും ചെയ്യും. നെറ്റിയിലെ മറുക് ഇടതുവശത്തും നെറ്റിയിലുമാണെങ്കിൽ ഇടുങ്ങിയത്, അപ്പോൾ വ്യക്തി സ്വാർത്ഥനാകും, ആരെയും സഹായിക്കില്ല. മറ്റുള്ളവർ അദ്ദേഹത്തിന് ഒരു ബഹുമാനവും നൽകില്ല.

Temple മറുക് വലതുവശത്തുള്ള temple , അത് ആദ്യകാല വിവാഹത്തെയും സുന്ദരിയായ ഭാര്യയെയും സൂചിപ്പിക്കുന്നു. പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ പണത്തിന്റെ വരവിനുള്ള സാധ്യതയുണ്ട്. മറുക് ഇടത് temple , പെട്ടെന്നുള്ള വിവാഹത്തെയും പെട്ടെന്നുള്ള സമ്പത്തിനെയും ഇത് സൂചിപ്പിക്കുന്നു. ബിസിനസിൽ നഷ്ടമുണ്ടാകും. ഒരു കാരണവശാലും ആളുകൾ അവരെ ഇഷ്ടപ്പെടുന്നില്ല.

Eye brows: പുരികങ്ങൾക്ക് നടുവിൽ ഒരു മറുക് അത് നേതൃത്വഗുണങ്ങൾ, സമ്പത്ത്, പേര്, പ്രശസ്തി എന്നിവയെ സൂചിപ്പിക്കുന്നു. അത്തരമൊരു സ്വദേശി ആഡംബരങ്ങളെയും സ്ത്രീകളെയും ഇഷ്ടപ്പെടുന്നു. വലത് പുരികത്തിൽ മറുക് കണ്ടെത്തിയാൽ, ഒരു നല്ല സ്ത്രീയുമായി നേരത്തെയുള്ള വിവാഹം ഉണ്ടാകും. വിവാഹശേഷം സ്വദേശി ഭാഗ്യവാനാകുന്നു. അയാൾ ഭാര്യയുടെ പേരിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. മറുക് ഇടത് പുരികത്തിലാണെങ്കിൽ, വ്യക്തി നിർഭാഗ്യവാനാകും. അവന് പണം ശരിയായി വിനിയോഗിക്കാൻ കഴിയില്ല, ജോലിയിലോ ബിസിനസ്സിലോ പ്രശ്‌നങ്ങൾ നേരിടുന്നു.

Eye lids: വലത് കണ്പോളയിലെ ഒരു മറുക് സമ്പത്ത്. സ്വദേശി പതുക്കെ സമ്പന്നനാകുന്നു. അവന് ആന്തരിക അഹങ്കാരമുണ്ടാകും, താൻ വലിയവനാണെന്ന് തോന്നുന്നു. ചെലവ് കൂടുതലായിരിക്കും. ക്ഷേത്രങ്ങൾ നിർമ്മിക്കുകയോ പൂജകൾ നടത്തുകയോ ചെയ്യുന്നതിലൂടെ അവൻ ദൈവത്തിനായി പണം ചെലവഴിക്കും. ഇടത് കണ്പോളയിലെ ഒരു മറുക് ഒരു പൊതുജീവിതത്തെ പ്രതിനിധീകരിക്കുന്നത്. വ്യക്തി തുച്ഛമായ തുക സമ്പാദിക്കുന്നു. അവൻ മറ്റുള്ളവരിൽ നിന്ന് അസൂയപ്പെടാൻ സാധ്യതയുണ്ട്.

മുകളിലെ കണ്പോളകളുടെ ആന്തരിക ഭാഗത്തുള്ള ഒരു മോഡൽ ഒരു ഭാഗ്യവാനും സമ്പന്നനുമായ വ്യക്തിയെ പ്രതിനിധീകരിക്കുന്നു. മറുവശത്ത്, താഴ്ന്ന കണ്പോളകളുടെ ആന്തരിക ഭാഗത്തെ മറുക് ഗാർഹിക പ്രശ്‌നങ്ങളെയും ഭാഗ്യത്തിന്റെ അഭാവത്തെയും പ്രതിനിധീകരിക്കുന്നു.

കണ്ണുകൾ: വലത് കണ്ണിലെ മറുക് എളുപ്പമാണ് - പണം. ആ വ്യക്തി ജോലി ചെയ്യുന്നില്ലെങ്കിലും, ഭാഗ്യം കൊണ്ട് അയാൾ പെട്ടെന്ന് ധനികനാകും. ഇടത് കണ്ണിലെ മറുക് അഹങ്കാരിയായ ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നത് ലേഡീസ്. അയാൾക്ക് സ്ത്രീകളുമായി രഹസ്യവും നിയമവിരുദ്ധവുമായ ബന്ധം ഉണ്ടായിരിക്കും. കണ്ണ് സോക്കറ്റിലെ മറുക് (ചെവിക്ക് നേരെ മൂല) മാന്യനും സമാധാനപരവുമായ വ്യക്തിയെ പ്രതിനിധീകരിക്കുന്നു. എന്നാൽ പെട്ടെന്നുള്ള മരണത്തിന് സാധ്യതയുണ്ട്. കണ്ണ് സോക്കറ്റിലെ മറുക് (മൂക്ക് പാലത്തിന് നേരെ മൂല) കുട്ടികളിലൊരാളുടെ മരണത്തെയും സ്വദേശിക്ക് സങ്കടത്തെയും പ്രതിനിധീകരിക്കുന്നു.

ചെവികൾ: ചെവിയിൽ എവിടെയെങ്കിലും മറുക് നല്ല വരുമാനത്തെയും ആഡംബര ജീവിതത്തെയും പ്രതിനിധീകരിക്കുന്നു. ചെലവ് അനിയന്ത്രിതമായിരിക്കും. മുങ്ങിമരിക്കാനുള്ള അപകടമുണ്ടാകാം. ചെവിയുടെ പുറകുവശത്തുള്ള മറുക് ആചാരങ്ങൾ പിന്തുടരുന്ന ഒരാളെ പ്രതിനിധീകരിക്കുന്നു. ഉയർന്ന കുടുംബത്തിൽ നിന്ന് ഭാര്യയെ ലഭിക്കും.

മൂക്ക്: മൂക്കിന്റെ അഗ്രത്തിലുള്ള മറുക് പെട്ടെന്നുള്ള ചിന്തയെയും പെട്ടെന്നുള്ള കോപത്തെയും പ്രതിനിധീകരിക്കുന്നു. അത്തരമൊരു വ്യക്തിക്ക് ഉയർന്ന ആത്മാഭിമാനവും പൊതുവെ മറ്റുള്ളവരെ ജയിപ്പിക്കുകയും ചെയ്യും. മൂക്കിന്റെ വലതുവശത്തുള്ള മറുക് കുറച്ച് ശ്രമങ്ങളോടെ കൂടുതൽ പണത്തെ പ്രതിനിധീകരിക്കുന്നു. മൂക്കിന്റെ ഇടതുവശത്തുള്ള മറുക് മോശമായ ഫലങ്ങൾ നൽകുന്നു. സ്വദേശി വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു. നാസാരന്ധ്രങ്ങൾക്കിടയിലുള്ള പാലത്തിലെ മറുക് ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളെയും പണം നഷ്‌ടപ്പെടുന്നതിനെയും പ്രതിനിധീകരിക്കുന്നു. മൂക്കിന് താഴെയുള്ള മറുക് നല്ല ലൈംഗിക ഡ്രൈവിനെ പ്രതിനിധീകരിക്കുന്നു. സ്വദേശിക്ക് ഒരു വലിയ കുടുംബവും ധാരാളം കുട്ടികളുമുണ്ട്.

ചിൻ: താടിക്ക് നടുവിൽ സ്ഥിതിചെയ്യുന്ന മറുക് മറ്റുള്ളവരിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്ന ഒരു ഉന്നത വ്യക്തിയെ പ്രതിനിധീകരിക്കുന്നു. താടിന്റെ വലതുവശത്തുള്ള മറുക് യുക്തിസഹമായ ചിന്തയെയും നയതന്ത്ര സ്വഭാവത്തെയും പ്രതിനിധീകരിക്കുന്നു. അവരുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അവർക്ക് കഴിയും. അവരുടെ വരുമാനം വളരെ മികച്ചതായിരിക്കും കൂടാതെ അവർക്ക് പേരും പ്രശസ്തിയും എളുപ്പത്തിൽ ലഭിക്കും. താടിന്റെ ഇടതുവശത്തുള്ള മറുക് നേരെ സംസാരിക്കുന്ന ഒരാളെ പ്രതിനിധീകരിക്കുന്നു, അതിനാൽ ആളുകൾ അവനെ ഇഷ്ടപ്പെടുന്നില്ല. അയാൾ വഴക്കുണ്ടാക്കുന്നു. ചെലവ് അനിയന്ത്രിതമായിരിക്കും.

LIps മുകളിലെ ചുണ്ടിലെ മറുക് ഓരോരുത്തരോടും നന്മ ചെയ്യുന്ന വ്യക്തിയെ പ്രതിനിധീകരിക്കുന്നു. സ്ത്രീകളുടെയും ആഡംബര വസ്തുക്കളുടെയും ബലഹീനത ഉണ്ടാകും. താഴത്തെ ചുണ്ടിലെ മറുക് നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നു. അഭിനയത്തിലും നാടകകലയിലും താൽപ്പര്യമുണ്ട്.മുകളിലെ ചുണ്ടിന്റെ ആന്തരിക ഭാഗത്തുള്ള മറുക് മന്ത്രങ്ങളിലും മിസ്റ്റിക് ശക്തികളിലും പ്രാവീണ്യമുള്ള വ്യക്തിയെ പ്രതിനിധീകരിക്കുന്നത്. താഴത്തെ ചുണ്ടിന്റെ ആന്തരിക ഭാഗത്തുള്ള മറുക് മദ്യപാനിയാകുകയും .ക്കച്ചവടത്തിന് പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നു.

കവിൾ: മാതാപിതാക്കളെ വളരെയധികം ബഹുമാനിക്കുന്ന ഒരു സെൻസിറ്റീവ് വ്യക്തിയെ വലത് കവിളിലെ മറുക് പ്രതിനിധീകരിക്കുന്നു. അയാൾ ഭാര്യയെയും ബന്ധുക്കളെയും സ്നേഹിക്കുന്നു. അവൻ സമ്പത്തും ആരോഗ്യവും ആസ്വദിക്കുകയും ദീർഘകാലം ജീവിക്കുകയും ചെയ്യുന്നു. ഇടത് കവിളിലെ മറുക് അന്തർമുഖനും അഹങ്കാരിയുമായ വ്യക്തിയെ പ്രതിനിധീകരിക്കുന്നു. അവൻ ജീവിതത്തിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. എന്നാൽ മക്കൾ കാരണം വാർദ്ധക്യത്തിൽ അവൻ സന്തുഷ്ടനാകും.

നാവ്: നാവിന്റെ മധ്യത്തിലുള്ള മറുക് വിദ്യാഭ്യാസത്തിലെ തടസ്സങ്ങളെ സൂചിപ്പിക്കുന്നത്. സ്വദേശിക്ക് നന്നായി സംസാരിക്കാൻ കഴിഞ്ഞേക്കില്ല, ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. നാവിന്റെ അഗ്രത്തിൽ (പുറം അറ്റത്ത്) മറുക് തന്റെ സംസാരത്തിലൂടെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നത്. അദ്ദേഹം ബുദ്ധിമാനും നയതന്ത്രജ്ഞനുമാണ്. അവൻ നല്ല ഭക്ഷണത്തെ സ്നേഹിക്കുന്നു, അവന്റെ മക്കൾക്ക് നല്ല ഭാവി ഉണ്ടാകും.

കഴുത്ത്: കഴുത്തിന്റെ പുറകുവശത്തുള്ള മറുക് ദേഷ്യവും ആക്രമണാത്മകവുമായ വ്യക്തിയെ പ്രതിനിധീകരിക്കുന്നു. സാധാരണയായി അത്തരമൊരു വ്യക്തി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കഴുത്തിന്റെ മുൻവശത്തുള്ള മറുക് മധുരമുള്ള ശബ്ദമുള്ള ഒരു കലാകാരനെ പ്രതിനിധീകരിക്കുന്നു. വിവാഹശേഷം അദ്ദേഹത്തിന്റെ ജീവിതം നന്നായി തീരും.

തോളിൽ: ഏതെങ്കിലും പ്രോജക്റ്റ് പൂർത്തിയാകുന്നതുവരെ ഉറങ്ങാത്ത ധീരനും ധീരനുമായ വ്യക്തിയെ വലതു തോളിലെ മറുക് പ്രതിനിധീകരിക്കുന്നു. ഇടത് തോളിലെ മറുക് മറ്റുള്ളവരുമായി വഴക്കുണ്ടാക്കുന്ന ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നു.

നെഞ്ച്: നെഞ്ചിന്റെ വലതുവശത്തുള്ള മറുക് കൂടുതൽ സ്ത്രീ സന്തതികളെ സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ അവനെ ബുദ്ധിമുട്ടിക്കുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നു. നെഞ്ചിന്റെ ഇടതുവശത്തുള്ള ഒരു മറുക് ബുദ്ധിമാനും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം പുലർത്താത്ത ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ അവന് സാധാരണമാണ്. നെഞ്ചിന്റെ നടുവിലുള്ള മറുക് കനത്ത സാമ്പത്തിക പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കുന്നു. അത്തരം വ്യക്തി കനത്ത കടങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ അവന് ദൈവത്തോടുള്ള ഭക്തി ഉണ്ടാകും.

കക്ഷം: വലത് കക്ഷത്തിലെ മറുക് സമ്പത്തിനായുള്ള ആഗ്രഹത്തെ പ്രതിനിധീകരിക്കുന്നത്. ഇടത് കക്ഷത്തിലെ മറുക് സ്ത്രീകളോടുള്ള ആഗ്രഹത്തെ പ്രതിനിധീകരിക്കുന്നത്.

Ribs: വലത് വാരിയെല്ലുകളിലെ മറുക് ആന്തരിക ഭയം ഉള്ള ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നു. അയാൾ എളുപ്പത്തിൽ കിടക്കുന്നു. ഇടത് വാരിയെല്ലുകളിലെ മറുക് വരുമാനം ശരാശരി ആയ ഒരു വ്യക്തിയെ പ്രതിനിധീകരിക്കുന്നു.

വയറ്: ആമാശയത്തിന്റെ വലതുവശത്തുള്ള മറുക് സ്ത്രീകളുടെ നല്ല വരുമാനത്തെയും ബലഹീനതയെയും സൂചിപ്പിക്കുന്നു. ആമാശയത്തിന്റെ ഇടതുവശത്തുള്ള മറുക് എളുപ്പത്തിൽ പണം സമ്പാദിക്കാൻ ഇഷ്ടപ്പെടുന്ന ഒരു അസൂയയുള്ള വ്യക്തിയെ പ്രതിനിധീകരിക്കുന്നു. അവൻ ചെയ്യും ചില കാർഷിക ഭൂമികൾ കൈവശമാക്കുക. നാഭിക അറയ്ക്ക് അടുത്തുള്ള മറുക് ആഡംബര ജീവിതത്തെ പ്രതിനിധീകരിക്കുന്നു. അത്തരമൊരു വ്യക്തി ഉച്ചത്തിൽ സംസാരിക്കുന്നു.

കൈകൾ: വലതുഭാഗത്തുള്ള മറുക് ഒരു ജോലിയും കൃത്യതയോടും ബുദ്ധിശക്തിയോടും കൂടി പൂർത്തിയാക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. ഇടതുവശത്തുള്ള മറുക് ഒരു വ്യക്തി ധനികനാകാൻ ആഗ്രഹിക്കുന്നുവെങ്കിലും ശരാശരി തലത്തിൽ തുടരുന്നു. ഇടത് അല്ലെങ്കിൽ വലത് കൈമുട്ടിലുള്ള മറുക് സമ്പത്തും വിജയവും പ്രതിനിധീകരിക്കുന്നു. സ്വദേശിക്ക് ഫൈൻ ആർട്സ് ഇഷ്ടമാണ്. അവൻ മറ്റുള്ളവരെ സഹായിക്കുകയും മറ്റുള്ളവരിൽ നിന്ന് സഹായം നേടുകയും ചെയ്യുന്നു. കൈത്തണ്ടയിലെ മറുക് കുട്ടിക്കാലത്തെ ദാരിദ്ര്യത്തെ പ്രതിനിധീകരിക്കുന്നു. അവൻ എഴുത്തുകാരൻ അല്ലെങ്കിൽ ചിത്രകാരൻ. അവൻ ഭക്തനാകും. പ്രായമാകുമ്പോൾ അവന്റെ വരുമാനം വർദ്ധിക്കുന്നു.

Palm : ആന്തരിക കൈപ്പത്തിയുടെ ഏതെങ്കിലും ഭാഗത്തെ മറുക് നല്ലതല്ല. അവ വിവിധ തടസ്സങ്ങളെ പ്രതിനിധീകരിക്കുന്നു.

വിരലുകൾ: വിരലുകളുടെ ഏതെങ്കിലും ഭാഗത്തെ മറുക് നല്ലതല്ല. അവ വിവിധ തടസ്സങ്ങളെ പ്രതിനിധീകരിക്കുന്നു.

Back നട്ടെല്ലിന് അടുത്തുള്ള എവിടെയെങ്കിലും മറുക് പേരും പ്രശസ്തിയും പ്രതിനിധീകരിക്കുന്നു. അത്തരമൊരു വ്യക്തി നേതാവോ മന്ത്രിയോ ആകുന്നു. പുറകുവശത്ത് വലതുവശത്തുള്ള മറുക് ആരോഗ്യവും ധൈര്യവും പ്രതിനിധീകരിക്കുന്നു. പിന്നിൽ ഇടതുവശത്തുള്ള മറുക് നയതന്ത്രം ഉപയോഗിച്ച് ചുമതലകൾ പൂർത്തിയാക്കുന്നതിനെ പ്രതിനിധീകരിക്കുന്നത്.

നിതംബം: വലത് നിതംബത്തിലെ മറുക് ജ്ഞാനത്തെയും സർഗ്ഗാത്മകതയെയും പ്രതിനിധീകരിക്കുന്നു. വ്യക്തി ഒരു കലാകാരനാകും. ഇടത് നിതംബത്തിലെ മറുക് ദാരിദ്ര്യത്തെ പ്രതിനിധീകരിക്കുന്നു. വ്യക്തി നഷ്ടപ്പെട്ട ജീവിതം നയിക്കുന്നു.

ജനനേന്ദ്രിയം: ജനനേന്ദ്രിയത്തിൽ എവിടെയെങ്കിലും മറുക് ലൈംഗികതയോടുള്ള അമിതമായ ആഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. അത്തരം വ്യക്തികൾക്ക് പൊതുവെ ഒരു പരമോന്നൻ..

തുടകൾ: വലത് തുടയിലെ മറുക് വീര്യത്തെ പ്രതിനിധീകരിക്കുന്നു. വ്യക്തിക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. ഒരു സ്ത്രീയിൽ നിന്നോ ഭാര്യയിൽ നിന്നോ മറ്റ് സ്ത്രീകളിൽ നിന്നോ അയാൾക്ക് ലാഭമുണ്ടാകും. ഇടത് തുടയിലെ മറുക് ചില കലയിൽ പ്രാവീണ്യമുള്ള വ്യക്തി. അവൻ മടിയനാകുകയും കുറച്ച് സുഹൃത്തുക്കൾ ഉണ്ടാവുകയും ചെയ്യും.

കാലുകൾ: വലത് മറുക് എല്ലാ സംരംഭങ്ങളിലും വിജയത്തെ പ്രതിനിധീകരിക്കുന്നു. സ്ത്രീകളിൽ നിന്ന് ആനുകൂല്യങ്ങൾ ഉണ്ടാകും. സ്വദേശി രാഷ്ട്രീയത്തിൽ ഉൾപ്പെട്ടേക്കാം. ഇടത് മറുക് ജോലി അല്ലെങ്കിൽ ബിസിനസ്സ് മൂലമുള്ള യാത്രകളെ പ്രതിനിധീകരിക്കുന്നു. ധാരാളം ചങ്ങാതിമാരുണ്ടാകും. വലത് കണങ്കാലിലെ മറുക് ദൂരക്കാഴ്ചയെ പ്രതിനിധീകരിക്കുന്നത്. വ്യക്തിക്ക് ദൈവത്തിൽ വളരെയധികം വിശ്വാസമുണ്ടാകും. ഇടത് കണങ്കാലിലെ മറുക് ദൈവത്തോടുള്ള ഭക്തിയെ പ്രതിനിധീകരിക്കുന്നത്. അയാൾ കുറച്ച് സംസാരിക്കുന്നു. ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ, വ്യക്തി നിയമപരമായ പ്രശ്നങ്ങൾ നേരിടുന്നു.

Feet വലതു കാലിലെ മറുക് നല്ല ജീവിതപങ്കാളിയെയും കുടുംബജീവിതത്തെയും പ്രതിനിധീകരിക്കുന്നു. അവന് ദൈവത്തോടുള്ള ഭക്തി ഉണ്ടാകും. ഇടത് കാലിലെ മറുക് പങ്കാളിയുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വ്യക്തി സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നു മറ്റുള്ളവരുടെ കോപവും. പാദങ്ങളുടെ അടിയിലുള്ള മറുക് യാത്രകൾ, ശത്രുക്കൾ, ലൈസൻസസ് സ്വഭാവം എന്നിവയെ പ്രതിനിധീകരിക്കുന്നു. വ്യക്തി ഫൈൻ ആർട്സ് പ്രേമിയാകും.

ഈ ലോകം മുഴുവനും നേടിയാലും ആത്മാവിനെ നഷ്ടമാക്കിയാൽ


ജീവിതത്തെ സംബന്ധിച്ച എല്ലാ വിധ ഭയങ്ങളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മനസ്സിനെ സ്വതന്ത്രമാക്കാൻ കഴിഞ്ഞാൽ ജീവിതം സ്വയംപര്യാപ്തതയും സ്വാതന്ത്ര്യവും അനുഭവിക്കാൻ തുടങ്ങും.

സ്വയംപര്യാപ്‌തവും സ്വതന്ത്രവും ആയ മനസ്സ് ആത്മാവിനെ അറിയാൻ, അനുഭവിക്കാൻ പര്യാപ്‌തമാണ്.

ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യന് ഒരു ചെറിയ നഷ്ടം പോലും സഹിക്കാൻ കഴിയില്ല.

എന്നാൽ ജീവിതം ഭൗതികമാവുമ്പോൾ മരണം വന്നു ചേരുമ്പോൾ സംഭവിക്കുന്ന കനത്ത നഷ്ടം വിസ്മരിച്ചാണ് മനുഷ്യ ജീവിതം പുരോഗമിക്കുന്നത്.

**ഈ ലോകം മുഴുവനും നേടിയാലും ആത്മാവിനെ #നഷ്ടമാക്കിയാൽ നേടിയ ലോകം കൊണ്ട് നിനക്കെന്തു പ്രയോജനം ** എന്ന മിസ്റ്റിക് വചനം സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

ബോധശാസ്ത്രം


ധ്യാനത്തേക്കാൾ പ്രാധാന്യം നിത്യജീവിതത്തിലെ നിസ്സംഗതയ്ക്ക്

നിസ്സംഗതയിലുള്ള അവബോധം ഒരുവനിൽ തികഞ്ഞ ആത്മാർത്ഥതയും വിശ്വാസവും വസ്തുനിഷ്ഠതയും കൊണ്ടുവരുന്നൂ . അതിനാൽ ആഗ്രഹങ്ങളുടെ വികാരങ്ങൾക്ക് മനസ്സ് തനിയെ സാക്ഷിയാകാൻ തുടങ്ങുന്നു .

നിസ്സംഗത വർദ്ധിക്കുന്തോറും വികാരങ്ങൾ കുറയും . അല്ലെങ്കിൽ വികാരങ്ങൾ കുറയുമ്പോൾ നിസ്സംഗത വർദ്ധിക്കുന്നു . ഇതാണ് നിസ്സംഗതയും അവബോധവും വികാരങ്ങളും തമ്മിലുള്ള ബന്ധം . ഇത് തുടർന്നു പോയാൽ മനസിലെ സൂക്ഷ്മമായ ആഗ്രഹങ്ങൾ പോലും പുറത്തുചാടുന്നു . അങ്ങനെ ബോധത്തിൽ തെളിയുന്ന എല്ലാ ആഗ്രഹങ്ങൾക്കും മനസ്സ് സാക്ഷിയായി നിൽക്കുന്നു .

അതിനാൽ ആഗ്രഹങ്ങളെ പ്രകോപിപ്പിക്കുന്ന വികാരങ്ങളുടെ ആസക്തിക്ക് നെഗറ്റീവ് ഹോർമോണുകളെ (മിനറോണുകളെ) പുറപ്പെടുവിക്കാൻ കഴിയാതെ പോകുകയും ആസക്തി "നശിക്കുകയും" ചെയ്യുന്നു .ശരീരവും മനസ്സും അസാധാരണമായ ഒരു ദൈവീക സമാധാനവും സന്തോഷവും അനുഭവിക്കുകയും ഗാഢനിദ്രയുടെ പരമാനന്ദ സുഖം ഉണർന്നിരിക്കുമ്പോഴും (ജാഗ്രത്തിലും) ലഭിക്കുകയും ചെയ്യുന്നു . ഈ അനുഭൂതി പറഞ്ഞറിയിക്കാവുന്നതല്ല .

എന്നാൽ വികാരങ്ങളെ എങ്ങിനെയാണ് ഇല്ലാതാക്കുക?

വികാരങ്ങളെ ഇല്ലാതാക്കാൻ നിരീക്ഷകനായ വ്യക്തിബോധത്തെ സാക്ഷിയാക്കി മാറ്റണം .

ആഗ്രഹങ്ങൾക്കും ആസക്തികൾക്കുമൊക്കെ ഒരു പരിധി വയ്ക്കണം


കൂടുതൽ സുഖ സൗകര്യങ്ങൾ സ്വന്തമാക്കിയാൽ കൂടുതൽ സന്തുഷ്ടനാകുമെന്നാണു് മനുഷ്യൻ കരുതുന്നത്. എന്നാൽ ആഗ്രഹങ്ങൾ കൂടുന്തോറും നിരാശയും കുഴപ്പങ്ങളും വർദ്ധിക്കുമെന്നതാണ് വാസ്തവം.

നാം നമ്മുടെ ആഗ്രഹങ്ങൾക്കും ആസക്തികൾക്കുമൊക്കെ ഒരു പരിധി വയ്ക്കണം. ഈ പരിധി ഇല്ലായ്മയാണ് ലോകത്ത് ഇത്രയേറെ ദുരിതങ്ങളും കുഴപ്പങ്ങളും നിറയുവാൻ കാരണം.

എല്ലാ കാര്യങ്ങളിലും പ്രകൃതി ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. ശരീരത്തിന്റെ ഊഷ്മാവിന് പരിധിയുണ്ട്. കണ്ണുകൾക്ക് താങ്ങാവുന്ന പ്രകാശത്തിനു പരിധിയുണ്ട്. ചെവികൾക്ക് കേൾക്കാവുന്ന ശബ്ദത്തിനു പരിധിയുണ്ട്. ഈ പരിധികൾ ലംഘിച്ചാൽ അവയവങ്ങൾക്ക് കേടുപാടുകൾ സംഭാവിക്കും

എല്ലാ കാര്യങ്ങളിലും പരിധികൾക്കകത്തു നില്ക്കുവാൻ നമ്മൾ ശ്രദ്ധിക്കണം. ആഗ്രഹങ്ങളെ നിയന്ത്രിക്കുവാൻ പഠിക്കുമ്പോഴാണ് ശരിയായ സന്തോഷം അനുഭവിക്കുവാൻ കഴിയുന്നത്.

വിശ്വം സത്യമാണെന്ന് വരികിൽ


വിശ്വം സത്യമാണെന്ന് വരികിൽ സുഷുപ്തിയിലും അതിന്റെ അനുഭവം ഉണ്ടാകേണ്ടതായിരുന്നു. അവിടെ അത് ഒട്ടും കാണപ്പെടുന്നില്ലെന്നതിനാൽ സ്വപ്നം പോലെ ഉണ്മയില്ലാത്ത മിഥ്യയാണത്.

കാലത്രയത്തിലും മാറ്റമില്ലാതെ നിലകൊള്ളുന്നതെന്തോ അതാണ് സത്യമായിട്ടുള്ളത്. ജാഗ്രദവസ്ഥയിൽ നാമനുഭവിക്കുന്ന ജഗത്ത് ഗാഢസുഷുപ്തിയിൽ ദൃശ്യമാകുന്നില്ല. ഉണരുമ്പോൾ ദൃശ്യമാവുകയും ചെയ്യുന്നു. ഒരവസ്ഥയിൽ അനുഭവമുണ്ട്. മറ്റൊരവസ്ഥയിൽ ഇല്ല എങ്കിൽ അതിനെ സത്യമെന്ന് പറഞ്ഞുകൂടാ. മാത്രവുമല്ല, ജാഗ്രദവസ്ഥയിൽ അനുഭവവിഷയമാകുമ്പോൾത്തന്നെ അതിന് പരിണാമം സംഭവിക്കുന്നുമുണ്ട്. എപ്പോഴും ഒരേ മാതിരി ഇരിക്കുന്നില്ല. സ്വപ്നത്തിന്നുള്ളത്ര സത്യത്വമേ ജഗത്തിനുള്ളൂ. രണ്ടിനും ഉണ്മയില്ല-ഭ്രാന്തിമൂലം മനസ്സിലുണ്ടായ മിഥ്യാകല്പനകൾ മാത്രമാണവ.

അതിനാൽ പരമാത്മാവിൽനിന്ന് വേറെയായി ഒരു ജഗത്ത് ഇല്ലതന്നെ അങ്ങിനെ ഒന്നുണ്ടെന്ന് തോന്നുന്നത് ഗുണിയിൽനിന്ന് വേറെയായി ഗുണം ഉണ്ടെന്ന് തോന്നുന്നതു പോലെ മിഥ്യയാണ്. ആരോപിതവസ്തുവിന് അധിഷ്ഠാനത്തെ കൂടാതെ എന്തർത്ഥമാണുള്ളത്? അധിഷ്ഠാനംതന്നെ ഭ്രമംമൂലം അങ്ങനെ തോന്നുകയാണ്.

ബ്രഹ്മത്തെ വിട്ട് ജഗത്തിന് സ്വതന്ത്രമായ നിലനിൽപ്പില്ല. അഥവാ മറിച്ച് കാണുന്നുവെങ്കിൽ ബ്രഹ്മത്തിൽനിന്ന് ഭിന്നമായി ജഗത്തിനെ കാണുന്നുവെങ്കിൽ അത് സത്യമല്ല. ഗുണങ്ങളെപ്പോലെ മിഥ്യയാണ്. ആകാശത്തിന്റെ നീലിമയോ സ്ഥാണുവിൽ കാണുന്ന അസ്ഥിപഞ്ജരമായ പ്രേതത്തിന്റെ പല്ലിളിച്ചുകാട്ടലോ സത്യമല്ലല്ലോ. ആരോപിതവസ്തുവിന് അതിന്റെ അധിഷ്ഠാനത്തെ വിട്ട് ഉണ്മയില്ല. മറിച്ച് തോന്നുന്നത് മനോവിഭ്രാന്തിമൂലമാണ്. വ്യാമോഹകലുഷിതമായ മനോബുദ്ധികളുടെ മിഥ്യാകല്പന ഹേതുവായി ഇങ്ങനെ ഒരു ജഗത്ത് ഉണ്ടെന്ന് തോന്നുകയാണ്. അധിഷ്ഠാനമായ ബ്രഹ്മത്തെ വിട്ട് ആരോപിതമായ ജഗത്തിന് ഉണ്മയില്ല. നാനാത്വത്തിന്റെ പ്രതീതി ഉണ്ടെങ്കിൽ അത് മനസ്സിന്റെ ഭ്രമംകൊണ്ട് മാത്രമാണ്.

'ഇനി വരാൻ പോകുന്നത് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ കാലമാണ്


'ഇനി വരാൻ പോകുന്നത് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ കാലമാണ് '

ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ പറ്റിച്ച വാചകം ഇതായിരിക്കും .... കുറെ കാലത്തിനു ശേഷം നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളെ വിളിക്കുകയാണെങ്കിൽ പണ്ടൊക്കെ അതിനു ഒരു അർത്ഥമേ ഉണ്ടായിരുന്നുള്ളു ? അതൊരു കല്യാണം വിളി ആയിരിക്കും ...

കാലം മാറിയപ്പോ പുതിയൊരു അർത്ഥം കൂടി അതിനു ഉണ്ടായി ' മൾട്ടി ലെവൽ മാർക്കറ്റിങ് '

കോളേജിൽ പഠിക്കുന്ന കാലത്തു ബുള്ളറ്റ് ഉണ്ടായിരുന്ന എന്റെ കൂട്ടുകാരൻ ബിഎംഡബ്ള്യു ഉണ്ടാകാൻ വേണ്ടി ബുള്ളറ്റും വിറ്റ് ഇപ്പൊ ലിഫ്റ്റടിച്ചു പോകുന്ന അവസ്ഥ . പൈസ പോവാത്തവർക്കു കോമഡിയും അവനു ട്രാജഡിയും... വല്ലവന്റെയും കയ്യിലെ പൈസ കണ്ടിട്ട് കോടീശ്വരൻ ആവാൻ നടക്കുന്നവർക് പറ്റിയ പണിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് . ഇതിലേക്ക് എങ്ങനെയാണു ഒരാളെ വീഴ്ത്തുക എന്നു നോക്കാം

# ആദ്യം തന്നെ നമ്മളെയും കൊണ്ട് ഏതേലും കോഫി ഷോപ്പിൽ ചെല്ലുന്നു അവിടെ വെച്ചു ഊംബിസ്തരത്തിൽ ഉസ്താദ് ആയവൻ നമ്മളെ പരിചയ പെടുകയാണ്

# തുടർന്ന് അവൻ ഐഫോൺ കറക്കി കൊണ്ട് നമ്മളോട് പറയും അവൻ രക്ഷപെട്ടു നമ്മളെകൂടി രക്ഷപെടുത്തുകയാണ് അവന്റെ ലക്ഷ്യമെന്ന് (എന്നെ രക്ഷപെടുത്താൻ നീ ആരാ എന്റെ തന്തയാണോ എന്നു ബോധമുള്ളവൻ ആലോചിക്കും )

# തുടർന്ന് അവൻ അവന്റെ അക്കൗണ്ട് ബാലൻസ് കാണിച്ചു തരുന്നു ( ആരെയോ പറ്റിച്ച പൈസ നിങ്ങൾക്കു അവിടെ കാണാൻ സാധിക്കും )

# അടുത്തതു മോട്ടിവേഷൻ ... ആളുകളെ പറ്റിച്ചു കോടീശ്വരൻ ആയവന്റെ ലക്ഷ്വറി ലൈഫ് നിങ്ങൾക് മുന്നിൽ എത്തുവാണ്‌ റോൾസ് റോയ്‌സ് മുതൽ ജാഗ്വർ വരെയുള്ള കാറുകളുടെ കഥ ഇനി വരാൻ പോകുന്നത് കമ്പനിയുടെ മേന്മകൾ...

# ഈ കമ്പനി ഉഗാണ്ടയിൽ നിന്നും വന്നതാണെന്നും ബാഴ്സിലോണയുടെ നിക്കർ സ്പോൺസർ ചെയുന്നത് നമ്മളാണെന്നും അമേരിക്കയിൽ ഉഴുന്നുവട കച്ചവടം നടത്തിയവനായിരുന്നു ട്രംപെന്നും എംഎൽഎം നടത്തിയാണ് പ്രസിഡന്റ് ആയതെന്നുമൊക്കെ പറയും ... ഇത്രയും കേൾക്കുമ്പോൾ സാധാരണക്കാരന് വീണുകഴിഞ്ഞു

അടുത്തത് പ്രോഡക്റ്റ് ആണ് ആമസോൺ കാട്ടിൽ നിന്നുള്ള പിണ്ണാക്കും ഫേസ്ക്രീമും മുതൽ നമ്മള് കേട്ടിട്ടില്ലാത്ത ഇന്റർനാഷണൽ വാച്ച് വരെയുണ്ടാകും അതിൽ . മനുഷ്യന് ഉപകാരമുള്ള എന്തേലും സാധനം ഇവന്മാര് വിറ്റതായിട്ടു ഞാൻ കേട്ടിട്ടില്ല . എന്നിട്ടും വീണില്ലെങ്കിൽആണ് മാസ്സ് ഐറ്റം ആയ മലേഷ്യൻ ട്രിപ്പ് വരുന്നത് (ഇന്ത്യക്കാർക്ക് 15 ദിവസത്തേക്കു വിസ ഫ്രീ ഉള്ള രാജ്യങ്ങളിലേക്കാണ് ഒരാഴ്ചത്തേക്കു കമ്പനി ഓഫര് തരുന്നതെന്നു പ്രേത്യകം ഓർക്കുക )

ഇനി പൈസ ഉണ്ടാകാനുള്ള ഐഡിയ ആണ് നമ്മുടെ കാൾ ലിസ്റ്റലുള്ള കൂട്ടുകാരെ വിളിച്ചു ഒരാളോട് 1000 രൂപ വെച് വാങ്ങിക്കാനുള്ള മാരക ഐഡിയ തരുന്നു

ഇതൊക്കെ കേട്ട് കോടിശ്വരൻ അവനുള്ള ആക്രാന്തത്തിൽ പൈസ ഇട്ടവൻ അടുത്ത ആളെ പിടിക്കാനുള്ള നെട്ടോട്ടത്തിൽ കൂട്ടുകാരെ വെറുപ്പിച്ചു കൂടുന്നു എന്നലാതെ വേറെ ഒരു പ്രയോജനവുമില്ല കാരണം വഴി തെളിച്ചവൻ മാത്രം കോടീശ്വരൻ ആവുന്ന വല്ലാത്ത ബിസിനെസ്സ് ആണിത് ... നമ്മൾ അപ്പൊ വീണ്ടും ആ പഴയ സുഹൃത്തുക്കളെ തപ്പി വിളിക്കുന്നു ഈ പരിപാടി ഇങ്ങനെ തുടർന്ന് കൊണ്ടേയിരിക്കുന്നു

2020, ജൂൺ 5, വെള്ളിയാഴ്‌ച

*കുറ്റി കുരുമുളക് പരിപാലനം*


സാധാരണയായി കുരുമുളക് വള്ളിയായി താങ്ങുമരങ്ങളിലാണ് വളര്‍ത്തുന്നത്. ഇതിനുവേണ്ടി താങ്ങുമരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും, വിള പരിപാലനത്തിനും, കുരുമുളക് പറിക്കാനും മറ്റും ഉത്പാദനചെലവ് വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ കുറ്റി കുരുമുളക് വളര്‍ത്തി ഉത്പാദനചെലവ് കുറക്കാവുന്നതാണ്. കുറ്റി കുരുമുളക് പറമ്പില്‍ നട്ട് കുരുമുളക് ഉത്പാദനക്ഷമത കൂട്ടാവുന്നതാണ്.

കുറ്റിക്കുരുമുളക് ചെടികള്‍ ഏകദേശം പത്തുകിലോ പോട്ടിംഗ് മിശ്രിതം (മണ്ണ്, മണല്‍, ചാണകം എന്നിവ തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തിയത്) നിറയ്ക്കാവുന്ന ചട്ടികളിലേക്ക് മാറ്റിനടുക. നട്ടതിന്റെ മേലെ ചപ്പ് വെച്ച് ദിവസേന രണ്ടുനേരം നനയ്ക്കുക. ഇവ രണ്ടാഴ്ചയെങ്കിലും തണലില്‍ വെക്കേണ്ടതാണ്. ഈ ചട്ടികള്‍ മുറ്റത്തോ, ടെറസ്സിനു മുകളിലോ വെച്ച് പരിപാലിക്കാവുന്നതുകൊണ്ട് കുടില്‍കൊട്ടാരം വ്യത്യാസമില്ലാതെ എല്ലാ വീട്ടമ്മമാര്‍ക്കും വളര്‍ത്തി അടുക്കളയിലേക്കാവശ്യമുള്ള കുരുമുളക് ഉത്പാദിപ്പിക്കാവുന്നതാണ്. കാലഭേദമില്ലാതെ ഇവ പൂക്കുന്നതുകൊണ്ട് എല്ലായ്‌പ്പോഴും പച്ച കുരുമുളക് കിട്ടുന്നതാണ്. മത്സ്യകറിയിലും മറ്റും പച്ചക്കുരുമുളക് ഉപയോഗിച്ചാല്‍ അതിന് നല്ല രുചി കിട്ടും. ഇങ്ങനെ എല്ലാവരും സ്വന്തം ആവശ്യത്തിനുള്ള കുരുമുളക് ഉത്പാദിപ്പിച്ചാല്‍ നമ്മുടെ വലിയ വലിയ കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന കുരുമുളക് നമുക്ക് വിദേശങ്ങളിലേക്ക് കയറ്റിഅയച്ച് ധാരാളം വിദേശനാണ്യം നേടാവുന്നതാണ്. പരിപാലനം

ഒരു ചട്ടിക്ക് രണ്ടുമാസത്തിലൊരിക്കല്‍ 1ഗ്രാം നൈട്രജന്‍, 0.5ഗ്രാം ഭാവഹം, 2ഗ്രാം ക്ഷാരം(2ഗ്രാം യൂറിയ, 3ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 3ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂട്ടിക്കലര്‍ത്തി ഒരു ടീസ്പൂണ്‍) എന്നതോതില്‍ വളം ചെയ്യാവുന്നതാണ് എന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠനം തെളിയിക്കുന്നു. രാസവളത്തിനു പകരമായി 15ഗ്രാം അഥവാ ഒരു ടേബിള്‍സ്പൂണ്‍ കടലപ്പിണ്ണാക്ക് ചേര്‍ത്താലും മതിയാവുന്നതാണ്. ഇങ്ങനെ വളം ചെയ്തപ്പോള്‍ മൂന്നുവര്‍ഷം പ്രായമായ കുറ്റികുരുമുളക് നട്ട ഒരു ചട്ടിയില്‍നിന്നും പന്നിയൂര്‍കരിമുണ്ട എന്ന വ്യത്യാസമില്ലാതെ ചട്ടി ഒന്നിന് രണ്ടാംവര്‍ഷം മുതല്‍ 465ഗ്രാം കുരുമുളകുവരെ കിട്ടുന്നതായി കണ്ടു. മഞ്ഞളിപ്പ് രോഗം കാണുകയാണെങ്കില്‍ ദശാംശം രണ്ടു ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ലായനി ചട്ടിക്ക് 100 മില്ലീലിറ്റര്‍ എന്നതോതില്‍ കൊടുക്കാവുന്നതാണ്. ഒരു ചട്ടി കുരുമുളക് തൈ ഇങ്ങനെ വളര്‍ത്താന്‍ ഏകദേശം 30 രൂപ മാത്രമേ ചെലവ് വരികയുള്ളൂ. പിന്നീട് പരിപാലനത്തിന് ഒരു ഭാരിച്ച ചെലവ് വരാത്തതുകൊണ്ട് ഒരു ചട്ടിയില്‍നിന്ന് പറിച്ചെടുക്കുന്ന കുരുമുളകിന്റെ വില കൂട്ടിനോക്കിയാല്‍ ഇത് വളരെ ലാഭകരമാണ്. തറയില്‍ നടേണ്ട വിധം:

2 ത 2 മീറ്റര്‍ അകലത്തില്‍ അരമീറ്റര്‍ സമചതുരത്തിലുള്ള കുഴികള്‍ കുത്തി അതില്‍ മേല്‍മണ്ണ് പൂഴ്ത്തി, കമ്പോസ്റ്റ് അല്ലെങ്കില്‍ ചാണകം സമമായി കൂട്ടിച്ചേര്‍ത്ത് നിറയ്ക്കുക. എന്നിട്ട് തൈകള്‍ നടുക. ഇങ്ങനെ ഒരു ഹെക്ടറില്‍ 2500 ചെടികള്‍ നടാവുന്നതാണ്. 6മീറ്റര്‍ അകലത്തില്‍ തണല്‍ നല്‍കാന്‍ ശീമക്കൊന്ന വെച്ചുപിടിപ്പിക്കേണ്ടതാണ്.

കോഴികൾ പഠിപ്പിച്ച പാഠം


!!

കപ്പൂച്ചിൻ സഭാംഗം ഡിജനച്ചൻ പങ്കുവച്ച അനുഭവമാണത്. സംഭവം നടക്കുന്നത് ആലപ്പുഴയിലെ ഒരു ഗ്രാമത്തിലാണ്. അച്ചനറിയാം ആ സ്ത്രീയെ. വിധവ. മൂന്നു മക്കളുണ്ട്. 5 സെൻ്റ് സ്ഥലത്തൊരു ചെറിയ വീടും. കൂലിവേല ചെയ്ത് ജീവിക്കുന്നു.

അയൽവാസി ഒരു ധനികനാണ്. ഈ സ്ത്രീയുടെ കോഴികൾ അയാളുടെ പറമ്പിലേക്ക് ചെല്ലുന്നു എന്നും പറഞ്ഞ് എന്നും വഴക്കാണ്. വഴക്ക് മൂത്ത് ഒരു ദിവസം അയാൾ പറഞ്ഞു: "ഇനി നിൻ്റെ കോഴികൾ എൻ്റെ പറമ്പിൽ വന്നാൽ ഞാനവയെ കൊന്നുകളയും".

അന്നു മുതൽ അവൾ കോഴികളെ കൂട്ടിലിട്ട് വളർത്താൻ തുടങ്ങി. എപ്പോഴെങ്കിലും അഴിച്ചുവിടുകയാണെങ്കിൽ അയാളുടെ പറമ്പിലേയ്ക്ക് പോകുന്നില്ലെന്നുറപ്പു വരുത്തി.

ഒരു ദിവസം കോഴികളെ അഴിച്ചുവിട്ട് എന്തോ ആവശ്യത്തിന് പുറത്തു പോയ് വന്നപ്പോൾ ഹൃദയം തകർക്കുന്ന കാഴ്ചയാണവൾ കണ്ടത്: നാലു കോഴികളെ കഴുത്തറത്ത് മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.

പറഞ്ഞതുപോലെ തന്നെ തൻ്റെ അയൽവാസിയാണ് അത് ചെയ്തെന്നവൾക്കു മനസിലായി. കണ്ണുനീരോടു കൂടി അവളും മക്കളും ചേർന്ന് ആ കോഴികളുടെ പപ്പു പറച്ച് വൃത്തിയാക്കി. നന്നായി വരട്ടിയെടുത്തു. അതിനു ശേഷം ഒരു പാത്രം നിറയെ വറുത്ത കോഴിയുമായ് അയാളുടെ വീട്ടിലേയ്ക്ക് ചെന്നു.

എന്നിട്ടവൾ ഇങ്ങനെ പറഞ്ഞു: ''ചേട്ടാ, തെറ്റ് എൻ്റേതാണ്. കോഴികൾ ചേട്ടൻ്റെ പറമ്പിലേയ്ക്ക് വരാതെ നോക്കേണ്ടത് എൻ്റെ കടമയായിരുന്നു. അതു കൊണ്ട് ചേട്ടൻ അവയെ കൊന്നതിൽ എനിക്ക് വിഷമമില്ല.

ഞങ്ങൾ അവയെ പപ്പും പൂടയും പറച്ച് വറുത്തെടുത്തു. ഞാനും മൂന്നു മക്കളും ഒരാഴ്ച തിന്നാലും തീരാത്തത്ര ഇറച്ചിയുണ്ട്. അതു കൊണ്ട് കുറച്ച് ഇങ്ങോട്ടു കൊണ്ടുവന്നു. വേണ്ടാന്ന് പറയരുത്. പകയും വൈരാഗ്യവും മനസിൽ വയ്ക്കരുത്.

ഞങ്ങൾക്ക് അയൽക്കാരായി നിങ്ങളെ ഉള്ളൂ. കോഴികളെ ഇന്നല്ലെങ്കിൽ നാളെ കൊന്നു തിന്നേണ്ടതല്ലെ? ഇനിയുള്ളവയെ ഞാൻ വിറ്റൊഴിവാക്കിക്കൊള്ളാം......." അയാൾക്കാ പാത്രം നൽകി അവൾ തിരിച്ചു പോയി.

അന്നു രാത്രി ആ ധനികന് നന്നായ് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം അതിരാവിലെ അയാൾ വന്ന് അവരുടെ പറമ്പുകളെ തമ്മിൽ വേർതിരിക്കുന്ന വേലി പൊളിച്ച് മാറ്റി. എന്നിട്ടവളോടു പറഞ്ഞു:

"മാപ്പാക്കണം. ഞാൻ കാരണം ഇനി നീ കോഴികളെ വളർത്താതിരിക്കരുത്. നമ്മൾ തമ്മിൽ ഇനി കലഹം വേണ്ട. നീ പറഞ്ഞതാ ശരി, ഞങ്ങൾക്കും എന്തെങ്കിലും വന്നാലും നിങ്ങൾ മാത്രമെയുള്ളൂ. ഞാൻ വേറെ കോഴികളെ വാങ്ങിത്തരാം. വേണ്ടാന്ന് പറയരുതേ..." മിഴികൾ തുടച്ചു കൊണ്ടയാൾ തിരിച്ചു പോയി.

ഹൃദയ സ്പർശിയായ അനുഭവം, അല്ലെ?

എന്തുമാത്രം കലഹങ്ങളാണ് ഈ ലോകത്തിൽ ഓരോ ദിവസവും നടക്കുന്നത്? എന്തിന് ലോകത്തെ നോക്കുന്നു, നമ്മുടെ കുടുംബങ്ങളിൽ, സുഹൃത്തുക്കൾ തമ്മിൽ, ബന്ധുക്കൾ തമ്മിൽ, മാതാപിതാക്കളും മക്കളും തമ്മിൽ, ഭാര്യാ ഭർത്താക്കൾ തമ്മിൽ, കൂടപ്പിറപ്പുകൾ തമ്മിൽ.....

ഒന്നു വിട്ടു കൊടുക്കാൻ പലപ്പോഴും നമ്മളാരും തയ്യാറല്ല. അതു കൊണ്ടാണ് ശിഷ്യന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ അവർ തമ്മിൽ കലഹിക്കാതെ ഐക്യത്തിൽ ജീവിക്കാൻ വേണ്ടി മാത്രം ക്രിസ്തു ചങ്കുപൊട്ടി പ്രാർത്ഥിച്ചത്. സാധിക്കുമെങ്കിൽ അതൊന്നു വായിക്കണം. അത്രയ്ക്കു മനോഹരമാണത്. (യോഹ 17:20-26)

ശത്രുതയും വൈരാഗ്യവും വച്ചു പുലർത്തി എവിടം വരെ നാം യാത്ര ചെയ്യും. കുഴിമാടം വരെ. അല്ലെ? അവിടുന്നങ്ങോട്ടോ........

നമ്മളെല്ലാം ഒരേ ദൈവത്തിൻ്റെ മക്കളല്ലെ?

പൂന്താനത്തിൻ്റെ ഈ വരികളോടെ നിറുത്തുകയാ..

കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു മത്സരിക്കുന്നതെന്തിനു ന‍ാം വൃഥാ?

2020, ജൂൺ 4, വ്യാഴാഴ്‌ച

സ്വാമി വിവേകാനന്ദൻ


*മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് കുടിക്കുവാൻ പറ്റും.*

*പകരം ഓവുചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.*

*ആ മഴത്തുള്ളിചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്‌പീകരിച്ച് ഇല്ലാതാകും.* *പതിക്കുന്നതൊരു താമരയിലാണെങ്കില പവിഴം പോലെ തിളങ്ങും.*

*ഒരു മുത്തുച്ചിപ്പിയിലാണെങ്കിലോ അതൊരു പവിഴം തന്നെയാകും.*

*ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെയായിരുന്നു.*

*അത് പതിക്കുന്ന പ്രതലങ്ങളാണ് വ്യത്യസ്തം.*

*ഒരാൾ ആരുമായി ചാങ്ങാത്തം കൂടുന്നുവോ അതനുസരിച്ച് അയാളുടെ നിലനില്പിലും, സ്വഭാവത്തിലും, മൂല്ല്യത്തിലും വ്യത്യാസമുണ്ടാകുന്നു. നല്ല ചങ്ങാതികളാകട്ടെ നമ്മുടെ കൈമുതൽ.*

2020, ജൂൺ 2, ചൊവ്വാഴ്ച

Zen Stories


ഒരുനാൾ ഒരു ഗുഹ ഭൂമിക്കടിയിൽ വസിച്ചിരുന്നു,. അത് ജീവിതകാലം ഇരുട്ടിൽ ചെലവഴിച്ചു.

ഒരു ദിവസം “വെളിച്ചത്തിലേക്ക് വരിക; വന്ന് സൂര്യപ്രകാശം കാണുക", എന്ന വിളിശബ്ദം അത് കേട്ടു.

ഗുഹ ചോദിച്ചു, “നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. ഇരുട്ടല്ലാതെ മറ്റൊന്നുമില്ല.”

എന്നാൽ ഒടുവിൽ ഗുഹ സൂര്യനെ കാണാൻ തീരുമാനിച്ചു.

എല്ലായിടത്തും വെളിച്ചം കണ്ട് അവൻ അത്ഭുതപ്പെട്ടു, ഇരുട്ടിന്റെ ഒരംശം പോലും എവിടേയുമില്ല... അവന് വിചിത്രമായ അനുഭൂതിയും സന്തോഷവും തോന്നി.

ഒരുനാൾ സൂര്യനെ നോക്കി ഗുഹ പറഞ്ഞു, “എന്നോടൊപ്പം വന്ന് അങ്ങ് ഇരുട്ട് കാണുക.”

സൂര്യൻ ചോദിച്ചു, “എന്താണ് ഇരുട്ട്?”

ഗുഹ മറുപടി പറഞ്ഞു, “വന്നു നോക്കൂ!”

ക്ഷണം സ്വീകരിച്ച് ഗുഹയിൽ പ്രവേശിച്ച സൂര്യൻ ആവശ്യപ്പെട്ടു, “ എവിടെ നിങ്ങളുടെ ഇരുട്ട് എന്നെ കാണിക്കൂ”

എന്നാൽ ഗുഹക്ക് തന്റെ അതിഥിക്ക് ഇരുട്ടിനെ കാണിക്കാനായില്ല!