2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?


സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?

സിമ്പിൾ ....

1. മറ്റുള്ളവർ നമ്മളെ കുറിച്ചെന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക

2. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക ...

3. ഇഷ്ട്ടമില്ലാത്തത ആളുകളെ കുറിച്ച് ഓർക്കാതിരിക്കുക

4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെ തന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക .

5. പ്രീയമുള്ളവരുടെ ഇഷ്ട്ടങ്ങൾ കണ്ടു പിടിക്കുക .. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക

6.ക്ഷെമിക്കാൻ ശ്രമിക്കുക

7. ഒരു നാൾ ഇവിടം വിട്ടു പോകേണ്ടിയവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക ..അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും..

8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക.

9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക

New Play


ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു കളി പഠിപ്പിക്കുകയാണ്‌...

"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബാഗ്‌ കൊണ്ടുവരണം"

"ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അത്രയും ആളുകളുടെ പേരുകള് എഴുതിയ "ഉരുളക്കിഴങ്ങുകള്"‌ കൂടെ വെക്കണം.

എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ...! "

കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.

ടീച്ചർ തുടർന്നു.

"ആ ബാഗ്, വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ കൂടെ എടുക്കണം".

കുട്ടികൾ പുതിയ കളി അംഗീകരിച്ചു.

കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.

ടീച്ചർ നിശ്ചയിച്ച ദിവസമെത്തി.

"എന്തായിരുന്നു കുട്ടികളേ... ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ... ? " ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബാഗിന്റെ ഭാരം അസഹനീയമായിത്തോന്നി, വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബാഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ദൈനംദിന ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: " മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും....?

അതുകൊണ്ട് മറ്റുള്ളവരോടുള്ള വെറുപ്പ്‌ മനസ്സിൽ സൂക്ഷിക്കരുത്‌....

"ഇരുട്ടിനെ ഇരുട്ടിനെകൊണ്ട് നേരിടാനാവില്ല. പ്രകാശംകൊണ്ടു മാത്രമേ ഇരുട്ടിനെ നേരിടാൻ കഴിയൂ."

അതുപോലെ തന്നെ വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ഇല്ലായ്മ ചെയ്യാനാവില്ല. സ്നേഹം കൊണ്ടുമാത്രമേ വെറുപ്പിനെ ഇല്ലായ്മചെയ്യാൻ കഴിയൂ...

അതുകൊണ്ട് നിങ്ങൾ ആരെയും വെറുക്കരുത്. എല്ലാവരെയും സ്നേഹിക്കുക. എല്ലാവരോടും പുഞ്ചിരിക്കുക. എങ്കിൽ ഭാവിയിൽ പരാജയം എന്തെന്ന് നിങ്ങൾ അറിയുകയില്ല. നിങ്ങൾക്ക് നല്ലതുവരട്ടെ....

ഷൂ (shoe)


വഴികളിൽ എത്രയേറെ കല്ലുകൾ ഉണ്ടെങ്കിലും നല്ല ഒരു ഷൂ ഉണ്ടെങ്കിൽ അത് ധരിച്ചു കൊണ്ട് ആ വഴികളിലൂടെ ബുദ്ധിമുട്ട് കൂടാതെ നടക്കാൻ സാധിക്കുന്നു.

എന്നാൽ ആ ഷൂവിനകത്ത് ഒരു ചെറിയ കല്ല് ഉണ്ടെങ്കിൽ എത്ര നല്ല വഴിയാണെങ്കിലും കുറച്ചു ദൂരം പോലും നടക്കാൻ നാം വളരെയേറെ ബുദ്ധിമുട്ടുന്നു.

ഇതേപോലെ പുറത്ത് നിന്നും നമുക്കുണ്ടാവുന്ന വെല്ലുവിളികൾ കാരണമല്ല മറിച്ച് നമ്മുടെ അകത്ത് നിന്നുള്ള ദൗർബല്യങ്ങൾ കാരണം നാം പലപ്പോഴും പരാജയപ്പെട്ടു പോകുന്നു. ഈ കാലഘട്ടാത്തിലെ വളരെ അർത്ഥവത്തായ വാക്കുകൾ

അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്


വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഒരു തുണ്ട് കടലാസിൽ ഒരു കുറിപ്പ് എഴുതി കെട്ടി തൂക്കിയിട്ടിരിക്കുന്നു. സ്വാഭാവികമായും എല്ലാവരും അത് വായിക്കുന്നുണ്ട്. ചിലർ അത് വായിച്ച് എതിർ ദിശയിലെ ഊടു വഴിയിലൂടെ നടക്കുന്നു. എന്തായിരിക്കും അതിലെഴുതിയിരിക്കുന്നത്? നോക്കിയിട്ടുതന്നെ കാര്യം. അടുത്ത് ചെന്ന് നോക്കിയപ്പോൾ അറിയാത്ത ഭാഷ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽ അവിടെ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചു. അതാ ഒരു പെൺ കുട്ടി സൈക്കിൾ ചവിട്ടി വരുന്നു അടുത്തെത്തിയപ്പോൾ കുട്ടിയോട് ചോദിച്ചു ബേട്ടീ യേഹ് കാഗസ് പർ ക്യാ ലിഖാ ഹെ?... അങ്കിൾ ഇവിടെ അടുത്ത് ഒരു കാഴ്ച കുറവുള്ള ഒരു വൃദ്ധയായ അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട് ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഇതിലെഴുതിയിരിക്കുന്ന വിലാസത്തിൽ എത്തിച്ചു കൊടുത്താൽ വലിയ ഉപകാരമാകും ...എന്നാണ്... ഓകെ അങ്കിൾ ബൈ.. അതിലെഴുതിയ വിലാസം തേടി ആ ഊടു വഴിയിലൂടെ കുറച്ചു ദൂരം നടന്നു ഒന്ന് രണ്ട് പേരോട് ചോദിച്ചപ്പോൾ തന്നെ അങ്ങനെ ഒരു വൃദ്ധ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി ഒടുവിൽ ആ കൂരക്ക് മുന്നിലെത്തി. ഒറ്റ മുറിയുടെ ചായിപ്പിൽ വ്യക്തമായ കാഴ്ചയില്ലാത്ത എല്ലും തോലുമായി ഒരു മനുഷ്യ കോലം. പെരുമാറ്റ ശബ്ദം കേട്ടിട്ടാകാം ആരാ..? അമ്മേ എനിക്ക് വഴിയിൽ നിന്നും ഒരു 50 രൂപ വീണു കിട്ടിയിട്ടുണ്ട് അത് നൽകുവാൻ വന്നതാണ്. ഉടനേ അവർ കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞു മോനേ ഇന്നലേയും ഇന്നുമായിട്ട് മുപ്പതോളം ആളുകൾ 50 രൂപ വീണു കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് പോയി. മോനേ ഞാനങ്ങനെ ഒരു എഴുത്തും എഴുതിയിട്ടില്ല എനിക്ക് എഴുതാനും അറിയില്ല. കളഞ്ഞു പോകാൻ എന്റെ കയ്യിൽ 50 രൂപയും ഉണ്ടായിരുന്നില്ല.........

സാരമില്ല ഇത് വെച്ചോളൂ.. മോനേ പോകുന്ന വഴിക്ക് ആ എഴുത്ത് കീറി കളയണേ..

ഹാ.. ശരി.. തിരിച്ച് പോരുമ്പോഴും മറ്റൊരാൾ ആ കുറിപ്പ് വായിച്ച് വിലാസം ചോദിച്ചറിയുന്നത് കണാനായി. കീറി കളയുവാൻ എല്ലാവരോടും പറയുന്നുണ്ടാകും എന്നാൽ ആരും തന്നെ അതിന് മുതിരുന്നില്ല. നൻമകൾ മരിച്ചിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം ആ കുറിപ്പ് എഴുതിയ വ്യക്തി എത്ര വലിയവൻ ഒരു തുണ്ട് കടലാസുംഒരുതുള്ളി മഷിയും... എത്ര മഹത്തായ കാര്യമാണ് ചെയ്തത്... നന്മചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സാധ്യതകൾ അനേകമുണ്ട്....!!

2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

Albert Einstein & Driver


പണ്ട് ആൽബർട്ട് ഐൻസ്റ്റീൻറെ ഒരു ദിവസം തുടങ്ങുന്നത് തിരക്കുകളോടെയായിരുന്നു. പലപ്പോഴും അദ്ദേഹത്തിനു ഒരു വേദിയിൽ നിന്നു മറ്റു വേദിയിലേക്കു പോകണമെങ്കിൽ മൈലുകൾ താണ്ടേണ്ടിയിരുന്നു. ഈ സ്ഥലങ്ങളിലെല്ലാം തൻറെ കാറിലായിരുന്നു യാത്ര....

ദോഷം പറയരുതല്ലോ... അദ്ദേഹത്തിൻറെ ഡ്രൈവർ അദ്ദേഹത്തിൻറെ വലിയ ഒരു ആരാധകനായിരുന്നു.......

വേഷത്തിലും ഭാവത്തിലും രൂപത്തിലും എല്ലാം ഐൻസ്റ്റീനെ അനുകരിച്ചു പോന്നിരുന്നു...

ഒരിക്കൽ അവർ പരിപാടികൾക്കായി രാവിലെ പുറപ്പെട്ടു. മൈലുകൾ താണ്ടിയുളള യാത്ര അദ്ദേഹത്തെ ക്ഷീണിതനാക്കി... അടുത്ത വേദിയിൽ പങ്കെടുക്കാൻ കഴിയാത്ത വിധം അദ്ദേഹം ക്ഷീണിതനായി.... ഒരക്ഷരം പോലും ഉരിയാടാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല... പക്ഷെ പരിപാടിയിൽ പങ്കെടുക്കാതിരിക്കാൻ പറ്റില്ല. കാരണം ഒട്ടുമിക്ക പണ്ഡിതരും ഇതിനുവേണ്ടി ആ യൂണിവേഴ്സിറ്റിയിൽ എത്തുന്നുണ്ട്... തൻറെ അവസ്ഥ അദ്ദേഹം തൻറെ ഡ്രൈവറോടു പറഞ്ഞു.

ഇതു കേട്ട അദ്ദേഹത്തിൻറെ ഡ്രൈവർ അദ്ദേഹത്തോടു പറഞ്ഞു... " സർ താങ്കൾക്കു പകരം ഞാൻ കയറട്ടെ... കൂടുതലായി ഒന്നും സംസാരിക്കില്ല... എത്രയോ വർഷങ്ങളായി താങ്കളുടെ കൂടെ നടക്കുന്ന ആളല്ലെ ഞാൻ... എനിക്കൊരവസരം തരൂ സർ....''

ഐൻസ്റ്റീനും വിശ്വാസമായിരുന്നു തൻറെ ഡ്രൈവറെ... കാരണം എന്നും എല്ലാ കാര്യങ്ങളും അവർ ചർച്ച ചെയ്യുമായിരുന്നു. അങ്ങനെ അദ്ദേഹം തൻറെ കോട്ട് അഴിച്ചു ഡ്രൈവർക്കു കൊടുത്തു...... വണ്ടി ഓടിച്ചത് ഡ്രൈവർ തന്നെ എത്താറായപ്പോൾ ഡ്രൈവറുടെ സീറ്റിൽ അദ്ദേഹവും ഇരുന്നു... സ്ഥലമെത്തി..... വളരെ വലിയ സ്വീകരണത്തോടെ ഐൻസ്റ്റീൻ വേഷം കെട്ടിയ ഡ്രൈവറെ അവർ ആനയിച്ചു സദസ്സിലിരുത്തി... പരിപാടികൾക്കു തുടക്കമായി.

അദ്ദേഹത്തിൻറെ പ്രസംഗത്തിനായി ജനങ്ങൾ ശ്വാസമടക്കിയിരുന്നു.... അദ്ദേഹത്തിൻറെ ഊഴം എത്തി. ഒരു കൂസലും ഇല്ലാതെ സദസ്സിനെ വണങ്ങി മൈക്കിനരുകിൽ എത്തി. പ്രസംഗം തുടങ്ങി. ജനം അതുവരെ കേൾക്കാത്ത ശാസ്ത്ര സത്യങ്ങൾ , അവർക്കു മനസ്സിലാകുന്ന രീതിയിൽ അവർക്കു മുന്നിൽ നിരത്തി... അതു കേട്ട് ജനങ്ങളുടെ ഇടയിൽ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരുന്ന യഥാർത്ഥ ഐൻസ്റ്റീൻ പോലും ഞെട്ടിപ്പോയി. അവസാനമായി വലിയ കൈയ്യടി.... ഇതു കണ്ട് അസൂയാലുക്കളായ കുറെ ചിന്തകർ കുഴക്കുന്ന കുറെ ചോദ്യവുമായി അദ്ദേഹത്തിൻറെ ചുറ്റും കൂടി.. ഇതു മനസ്സിലാക്കി അദ്ദേഹം ഭയം ഒട്ടും പുറമെ കാണിക്കാതെ ചോദ്യങ്ങളെ ധൈര്യപൂർവ്വം നേരിട്ടു.... ആദ്യ ചോദ്യം കരുതിക്കൂട്ടിത്തന്നെ കഠിനമായ ഒന്ന് അവർ ചോദിച്ചു.

ഇതുകേട്ട് സദസ്സിനെ നോക്കി അദ്ദേഹം ഉച്ചത്തിൽ ചിരിച്ചു..........

ഹഹഹ... ഇത്രയും നിസ്സാരമായ ചോദ്യമാണോ നിങ്ങൾ എനിക്കുവേണ്ടി കണ്ടു പിടിച്ചത്.. സദസ്സിനെ നോക്കി അദ്ദേഹം പറഞ്ഞു..... ഇത് എൻറെ ഡ്രൈവർ പോലും പറയും... ഇതുകേട്ട് ബുദ്ധിജീവികൾ ആകാംക്ഷയോടെ സദസ്സിലേക്കു നോക്കി. ഇതു കണ്ട്, ഒരു മൂലയിലിരുന്ന സാക്ഷാൽ ഐൻസ്റ്റീൻ സ്റ്റേജിൽ വന്ന് ആ ചോദ്യത്തിനു മറുപടികൊടുത്തു.... ഇതു കേട്ട് എല്ലാവരും തലതാഴ്ത്തിയിരുന്നുപോയി... ആരും പിന്നീട് ഒരു ചോദ്യവും ചോദിച്ചില്ല... അവർ ആ സ്വീകരണവും ഏറ്റുവാങ്ങി സന്തോഷത്തോടെ നീങ്ങി......

ബുദ്ധിയും മനസ്സാന്നിദ്ധ്യവും കരളുറപ്പും ഉളളവനു ജീവിതത്തിൽ ഏതു വിഷമഘട്ടവും തരണം ചെയ്യാം എന്നതിനുളള തെളിവാണിത്...

അപവാദം


അപവാദം

~~~~~~~

അയൽക്കാരനെക്കുറിച്ച്‌ അപവാദം പറഞ്ഞതിൽ മനസ്താപം തോന്നിയ ഒരാൾ ഗുരുവിനെ സമീപിച്ച്‌ പരിഹാരക്രിയ ആരാഞ്ഞു. അദ്ദേഹത്തോട്‌ ഗുരു പറഞ്ഞു :

" ആദ്യം നിങ്ങൾ ഒരു സഞ്ചി നിറയെ തൂവലുമായി അങ്ങാടിയിലേക്ക്‌ പോവുക. അവിടെ വച്ച്‌ സഞ്ചി തുറന്ന് മുഴുവൻ തൂവലും പുറത്തുകളഞ്ഞ്‌ തിരിച്ചു വരിക. "

ഗുരുവിന്റെ ഉപദേശം അനുസരിച്ച്‌ ആ മനുഷ്യൻ, അങ്ങാടിയുടെ മദ്ധ്യത്തിൽ തൂവലുകൾ തുറന്നുവിട്ട്‌ സഞ്ചിയുമായി തിരിച്ചുവന്നു.

" പരിഹാരക്രിയ പുർത്തിയായി ഞാൻ തിരിച്ചു വന്നിരിക്കുന്നു. "

അയാൾ ഗുരുവിനോട്‌ പറഞ്ഞു.

" ഇല്ല. തിര്നിട്ടില്ല. " ഗുരു പറഞ്ഞു.

" ഇനി പോയി തുറന്നു വിട്ട തൂവലുകളെല്ലാം സഞ്ചിയിലാക്കി തിരിച്ചുവരിക. "

തൂവൽ സഞ്ചിയിലാക്കാൻ അങ്ങാടിയിലേക്ക്‌ പോയ ആ മനുഷ്യനു, പറക്കാതെ കുടുങ്ങി നിന്ന ഒന്നോ രണ്ടോ തൂവലല്ലാതെ കിട്ടിയില്ല. നിരാശനായി തിരിച്ചുവന്ന അയാളോട്‌ ഗുരു പറഞ്ഞു.

" പറഞ്ഞു കഴിഞ്ഞ അപവാദങ്ങൾ ഇതു പോലെയാണു. അതൊരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. പറയപ്പെട്ട മനുഷ്യൻ മാപ്പ്‌ തന്നാൽപ്പോലും ആ അപവാദം നിങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌ അന്തരീക്ഷത്തിൽ പറന്നു നടക്കും. അതുകൊണ്ട്‌ നാവിനെ സൂക്ഷിക്കുക. അപവാദം പറയുന്നതിൽ നിന്ന് സ്വയം രക്ഷപ്പെടുക. "

രാജാവും ഉപദേശകനും


ഒരു രാജാവ് അദ്ദേഹത്തിന്റെ ഉപദേഷകന്റെ കൂടെ കാട്ടിലൂടെ നടക്കുകയായിരുന്നു. യാത്രക്കിടയിൽ കരിക്ക് ചെത്തി കുടിക്കുകയായിരുന്ന രാജാവിന്റെ വിൽ തുമ്പ് അറ്റുപോയി വേദന കൊണ്ട് പുളയുന്ന രാജാവിനോട് സാരമില്ല പ്രഭൂ എല്ലാം നല്ല ദിനായിരിയിക്കുമെന്ന് ഉപദേഷകൻ ആശ്വസിപ്പിച്ചു രാജാവിന്ന് ആ വാക്ക് തീരെ ദഹിച്ചില്ല കോപം കൊണ്ട് അദ്ദേഹം കുറച്ചു. രാജാവ് അടുത്തു കണ്ട പൊട്ടക്കിണത്തിൽ തള്ളിയിട്ടു അടുത്ത ദിവസം രാജാവ് കൊടുംകാട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു. ആ സമയത്ത് ഒരു സംഘം കാട്ടു മനുഷ്യർ അദ്ദേഹത്തെ പിടികൂടി നരഭലിക്കായി ഒരാളെ തേടി നടക്കുകയായിരുന്നു അവർ രാജാവിനെ പിടികൂടി ഒരു മരത്തിൽ കെട്ടിയിട്ടു. ഉടനെ കാട്ടു മൂപ്പൻ എത്തി രാജാവിനെ അടിമുടി പരശോദിച്ചു. നരഭലിക്കായി കൊണ്ടുവന്നവന്റെ വിരൽ അറ്റുപോയിരിക്കുന്നതായ് കണ്ടു വൈകല്യം ഉള്ള ഒരാളെ നരഭലിക്ക് യോചിക്കില്ലാന്ന് പറഞ്ഞ് രാജാവിനെ അവർ വെറുതെ വിട്ടു. പെട്ടന്നാണ് രാജാവിന്ന് തന്റെ ഉപദേഷകന്റെ വാക്കുകൾ ഓർമ വന്നത്. ഉടനെ രാജാവ് ആ പെട്ട കിണറിന്റെ അരികിലെത്തി ഉപദേഷകനെ പുറത്ത് എടുത്ത് മാപ്പ് പറഞ്ഞു. പക്ഷെ ഉപദേഷകന്റെ മറുപടി ഇപ്രകാരമായിരുന്നു. മാപ്പ് ചോദിക്കേണ്ട കാര്യമൊന്നും ഇല്ല പ്രഭൂ ഒരു കണക്കിന് എന്നെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടത് നന്നായി അല്ലങ്കിൾ അവർ എന്നെ നരഭലിക്ക് തെരഞ്ഞെടുക്കുമായിരുന്നു.

ഓട്ടകുടം


ഒരു ഗ്രാമത്തില്‍ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും.

ഏകദേശം ഒരു വര്‍ഷം കടന്നു പോയി. ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു.

അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു....

"ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ"

മുത്തശ്ശി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു......

"ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ"

ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്.

മുത്തശ്ശി തുടര്‍ന്നു.

"നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു"

"അതറിഞ്ഞു കൊണ്ട് ഞാന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു"

"ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരി നീയാണ്".

ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ഓട്ട കുടത്തിന് മനസ്സിലായി...