2015, ഡിസംബർ 28, തിങ്കളാഴ്‌ച

ജീവിതത്തിൽ നമ്മൾ വിജയിച്ചാൽ


സൈസ് സീറോ എന്നാ തമിഴ് സിനിമയിൽ അനുഷ്ക ഷെട്ടി തന്റെ വണ്ണം കാരണം കല്യാണം നടകാതെ ബുദ്ധിമുട്ടുന്നത് കാണാം, തടി കുറയ്കാൻ നോക്കിയിട്ട് കുറയ്കാൻ കഴിയുന്നില്ല. ഇതു സർവസാധാരണമാണ് മറ്റുളളവരുടെ നെഗറ്റീവ് നോക്കി ഏതാണ്ട് വലിയ സംഭവം കണ്ടുപിടിച്ച മട്ടാണ് മികര്കും. വണ്ണം ഒത്തിരി കുടി കേട്ടോ പക്ഷെ അടുത്തു നില്കുന്ന സിക്സ് പായ്ക്ക് ആളിനെ നോകി നിങ്ങൾ ഗ്ലാമർ ആണ് എന്ന് ഇവർ പറഞ്ഞു കേൾകുന്നില്ല.

സൽമാൻ ഖാൻ നിങ്ങള്ക്ക് ഇഷ്ടം മാണോ എന്ന് ചോദിച്ചാൽ. എല്ലാരും പറയും ഇഷ്ടം മാണ് എന്ന്. എന്ത് കൊണ്ട് ഇഷ്ടം മാണ് എന്ന് ചോദിച്ചാൽ പറയും അദേഹത്തിന്റെ ബോഡി വർക്ക്‌ ഔട്ട്‌ സൂപ്പർ ആണ് എന്ന്. എന്ത് കൊണ്ട് അതു പോലെ ബോഡിയുള്ള മറ്റുലോരെ നമ്മൾ ഇഷ്ട പെടുനില്ല അത്ര മാത്രം. സൽമാൻ ഖാൻ നമ്മളെ താരതമ്യം ചെയുമ്പോൾ വളരെ ഉയർന്ന നിലവാരത്തിൽ ജീവിതം വിജയിപ്പിച്ച ഒരാൾ ആണ് ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു അത് കൊണ്ടാണ്ണ്‍ നമ്മുടെ മനസ്സ് അയാളെ ഒത്തിരി ഇഷ്ട പെടുന്നെ. പക്ഷെ നമ്മുടെ ബുദ്ധിയാണ്ണ്‍ അയാൾടെ ബോഡി കാരണമാണ് നമ്മൾ ഇഷ്ടം പെടുന്നത് എന്ന് പറയുന്നെ.

ജീവിതത്തിൽ നമ്മൾ വിജയിച്ചാൽ നമ്മുക്ക് എല്ലാരുടെയും സ്നേഹം, ഇഷ്ടം , അങ്ങികാരമൊക്കെ കിട്ടും. അപ്പോൾ ആരും നമ്മൾടെ നെഗറ്റീവ് നോക്കി വിമര്ഷികില്ല. നമ്മൾ എന്നും കുടുതൽ വിജയിക്കാ അപ്പോൾ നമ്മ്ല്ടെ വിജയാമായിരികും പിന്നെ മറ്റുലോർക്ക് കാണാൻ കഴിയു..അപ്പോൾ നമ്മളെ തേടി ധാരാളം പ്രശംസകൾ വന്നുചേരും . നമ്മൾ എന്നും സന്തോഷത്തോടെ കൂടെ ഇരിക്കും.

2015, ഡിസംബർ 20, ഞായറാഴ്‌ച

Comedy


18 വയസ്സുള്ള അവിവാഹിതയായ ഒരു പെണ്‍കുട്ടി ഗർഭിണിയായി...☺

അടി...ഇടി..👊👊 കരച്ചിൽ...☺☺ വീട്ടിലാകെ ബഹളമയം....

"ഏതു നായിന്റെ മോനാടീ? പറയ്‌ എനിക്കറിയണം."-അമ്മ

പെണ്‍കുട്ടി ഫോണെടുത്ത് ഒരു കോൾ ചെയ്തു.☎

അര മണിക്കൂർ കഴിഞ്ഞപ്പോൾ വില കൂടിയ ഒരു കാർ മുറ്റത്തെത്തി. അതിൽനിന്നും മാന്യമായി വസ്ത്രം ധരിച്ച പക്വതയുള്ള ഒരാൾ ഇറങ്ങി വീട്ടിലേക്കു കയറിച്ചെന്നു...ലിവിംഗ് റൂമിൽ ഇരുന്നു...എന്നിട്ട് അച്ഛനോടും അമ്മയോടുമായി പറഞ്ഞു...

"നിങ്ങളുടെ മകൾ എല്ലാം എന്നോട് പറഞ്ഞു...എന്നാൽ എൻറെ ചില കുടുംബപ്രശ്നങ്ങൾ കാരണം ഇപ്പോൾ വിവാഹം ചെയ്യാൻ കഴിയില്ല...പക്ഷേ എന്റെ തെറ്റിന് ഞാൻ പരിഹാരം ചെയ്യും..പെണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കിൽ എന്റെ രണ്ട് ഷോപ്പുകളും ഒരു ഫ്ലാറ്റും 1 കോടി രൂപ ബാങ്കിലും ഇട്ടു തരും.എന്റെ പാരമ്പര്യം നിലനിർത്താനായി ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കിൽ എന്റെ രണ്ടു ഫാക്ടറികളും 5 കോടി രൂപയും തരും.ഇനി ഇരട്ടക്കുട്ടികളാണെങ്കിൽ ഓരോ ഫാക്ടറിയും 2 കോടി രൂപ വീതവും കിട്ടും...ഇനി അഥവാ ഗർഭം അലസിപ്പോവുകയാണെങ്കിൽ എന്തു വേണം? നിങ്ങൾ പറയൂ.."

അതുവരെ ഒന്നും മിണ്ടാതിരുന്ന അച്ഛൻ എഴുന്നേറ്റ് ആ മനുഷ്യന്റെ ചുമലിൽ കൈ വെച്ചിട്ട് പറഞ്ഞു... "അപ്പോൾ താങ്കൾക്ക് ഒന്നു കൂടി ശ്രമിക്കാം!"☺☺☺

2015, ഡിസംബർ 13, ഞായറാഴ്‌ച


അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന ഒരു ഗൾഫ് കുടുംബം...

ഒരിക്കൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പോയി......

ഒരു മണിക്കൂറോളം അവരെല്ലാം അവിടെ ആസ്വദിച്ചു നടന്നു..

ഇതിനിടക്ക് തിക്കിലും തിരക്കിലുംപെട്ട് അവരുടെ മകനെ കാണാതായി...

അവർ അവനെ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല...

അവനെ കാണാതെ അവന്റെ അമ്മ നിലവിളിക്കാൻ തുടങ്ങിയിരുന്നു...

അന്വേഷണത്തിനൊടുവിൽ അവര്‍ പോലീസിനെ വിവരമറിയിച്ചു...

പോലീസ് വന്നു മണിക്കൂറുകൾക്കുള്ളിൽ അവനെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പിച്ചു...

കുട്ടിയെ തിരിച്ചു കിട്ടിയ ഉടനെ അമ്മയെയും മക്കളെയും ഫ്ലാറ്റിലേക്ക് പറഞ്ഞയച്ച്, അച്ഛൻ ട്രാവൽസിൽ പോയി നാട്ടിലേക്ക് 4 ടിക്കെറ്റ് ബുക്ക് ചെയ്തു...

ടിക്കറ്റ് കൈയ്യിൽ കിട്ടിയപ്പോൾ ഭാര്യ ആശ്ചര്യത്തോടെ ചോദിച്ചു.,

" അല്ല മനുഷ്യാ., നിങ്ങൾക്കിതെന്ത് പറ്റി., നാട്ടിലാരേലും മരിച്ചോ....??

പെട്ടെന്ന് നാട്ടിലേക്ക് പറക്കാൻ."....????

ഉടനെ അയാള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു,..

"സ്വന്തം മകനെ 2 മണിക്കൂർ നേരത്തേക്ക് കാണാതായപ്പോൾ നീ എത്രമാത്രം വിഷമിച്ചു....?

അപ്പോൾ കഴിഞ്ഞ പത്ത് വർഷമായി നിന്റെ വാക്ക് കേട്ട് ഞാൻ നാട്ടിൽ പോകാത്തത് കാരണം, എന്നെ ഒരുനോക്കു കാണാതെ എന്റെ അമ്മ എന്തുമാത്രം വിഷമിക്കുന്നുണ്ടാകും".....?

അതിനു മറുപടിയായി അവള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല.....

മാതാപിതാക്കളുടെമനസ്സ് തകർത്തിട്ടാരും അധികകാലം സുഖമായി ജീവിച്ചിട്ടില്ല ...

മിക്കവരും മാതാപിതാക്കളെ ദ്രോഹിക്കുന്നതിനു കാരണം ഭാര്യമാരുടെ തലയണമന്ത്രം ഒന്നുകൊണ്ട് മാത്രമാണ്.....

നിങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ.,

കടമകൾ നിർവഹിക്കുന്നുണ്ടെങ്കിൽ അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക...

മരിച്ചു കഴിഞ്ഞിട്ടാണെങ്കിൽ ശത്രുക്കൾ പോലും കരയും, പിന്നെയാണോ മക്കൾ......

2015, നവംബർ 14, ശനിയാഴ്‌ച

ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക


മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു. സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"

"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.

"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.

"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" - ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.

കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും , ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, സഹപാഠികളുടെയും പേരുകള്‍ എഴുതി.

"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു. മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.

"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"

അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു.

ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. അത് കാര്‍ത്തികയുടെ അമ്മ, അച്ഛന്‍, ഭര്‍ത്താവ് ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു.

അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു.

"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.

"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"

വിറയ്ക്കുന്ന കരങ്ങളോടെ, തുളുമ്പുന്ന കണ്ണുകളോടെ കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു.

ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു - "ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു ? നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല, എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? " ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത !

എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു, എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.

കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി - "എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും - അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും. വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും. എന്നാല്‍ എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ." ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു. കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു !

കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം. അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ് , എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്.

(കടപ്പാട്)

2015, നവംബർ 11, ബുധനാഴ്‌ച

just for smile☺☺


അയാൾ വിവാഹ മോചനം കഴിഞ്ഞ്‌ വീട്ടിൽ വന്നു.

തന്‍റെ മുറിയുടെ മൂലയില്‍ ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ ബിയർ ബോട്ടിലുകൾ ഇരിക്കുന്നത്‌ അയാളുടെ ശ്രദ്ധയിൽ പെട്ടു. അതിൽ നിന്നും ഒരു ബോട്ടിലെടുത്ത്‌ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു:

"നീ കാരണം എനിക്ക്‌ എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".

വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട്‌ അയാള്‍ പറഞ്ഞു:

"എനിക്ക്‌ മക്കൾ ഇല്ലാത്തതിന്‌ കാരണക്കാരൻ നീയാണ്‌".

വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട്‌ അയാൾ പറഞ്ഞു:

"എന്റെ ജോലി പോകാൻ കാരണം നീയാണ്‌".

വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാള്‍ക്ക്‌ മനസ്സിലായി, ആ കുപ്പിയിൽ ബിയറുണ്ട്‌ - അത്‌ പൊട്ടിക്കാത്തതാണെന്ന്. അയാൾ പറഞ്ഞു:

"നീ ഈ സൈഡിലേക്ക്‌ മാറി നിൽക്ക്‌.. എനിക്കറിയാം, നിനക്ക്‌ ഈ സംഭവങ്ങളിൽ ഒരു പങ്കുമില്ലെന്ന്....!"'

.

.

(ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ ..!! )😎😎😎

2015, നവംബർ 9, തിങ്കളാഴ്‌ച

Thomas Alva Edison Awesome story


ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".

നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു. അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു: " ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത" .

ഒക്ടോബര്‍ 10; മറ്റൊരു ലോക മാനസികാരോഗ്യ ദിനം കൂടി നമ്മളിലേക്ക് കടന്നു വരുമ്പോള്‍ ഈ കഥ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്ക് ഓര്‍ക്കാം. ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം. തളരരുത്....നിങ്ങളാകാം നാളെയുടെ ധീരവനിതയോ...ധീരപുരുഷനോ..ധൈര്യത്തോടെ മുന്നേറൂ....

2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

സ്വപ്നദര്‍ശികളുടെ ചില പൊതു സ്വഭാവങ്ങള്‍


സ്വപ്നദര്‍ശികളുടെ ചില പൊതു സ്വഭാവങ്ങള്‍

► ഇവരുടെ സ്വപ്നങ്ങള്‍ എല്ലാം വലുതാണ്, വിഷന് പരിമിതികളുമില്ല. ചെറിയ സ്വപ്നങ്ങള്‍ ഇവരെ ഒരിക്കലും തൃപ്തിപ്പെടുത്തില്ല. ഒരു ചെറിയ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട ഊര്‍ജവും അധ്വാനവും മതി ഒരു വമ്പന്‍ സ്വപ്നം സ്വന്തമാക്കാന്‍ എന്ന് ഇവര്‍ക്കറിയാം.

► എന്താണ് നേടേണ്ടത് എന്നതിനെക്കുറിച്ച് ഇവര്‍ വളരെ ആലോചിക്കും. അവരുടെ സ്വപ്നങ്ങള്‍ എഴുതി വെക്കുകയും ചെയ്യും. ഈ സ്വപ്നങ്ങളെല്ലാം ഒരുമിച്ച് സാധ്യമാക്കാന്‍ കഴിയാത്തതുകൊണ്ട് പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഈ ആശയങ്ങള്‍ നടപ്പിലാക്കണമോ അ തോ എന്നെങ്കിലും മതിയോ എന്നും തീരുമാനിക്കും.

► വിഷ്വലൈസ് ചെയ്യുക- ജീവിതത്തില്‍ വിജയിക്കുന്നവര്‍ എല്ലാവരും വിഷ്വലൈസ് ചെയ്യുന്നതില്‍ മികവുള്ളവരായിരിക്കും. എന്ത് നേടണം എന്നതിനെക്കുറിച്ച് ഇവരുടെ മനസില്‍ വ്യക്തമായ ചിത്രമുണ്ടാകും. ആ ജീവിതം എങ്ങനെയുണ്ടാകുമെന്നും. ഈ അനുഭവമാണ് തങ്ങളുടെ സ്വപ്നങ്ങളെ വിടാതെ പിന്തുടരാനും അവ യാഥാര്‍ത്ഥ്യമാക്കാനും അവരെ പ്രചോദിപ്പിക്കുന്നത്. മികച്ച അത്‌ലറ്റുകളും അതുല്യ പ്രതിഭകളും നല്ല വിഷ്വലൈസര്‍മാരാണ് എന്ന്, അസാധാരണ വിജയം നേടുന്നവരെക്കുറിച്ച് പഠനം നടത്തുന്ന ഡോ. ചാള്‍സ് ഗാര്‍ഫീല്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

►താല്‍പ്പര്യമില്ലാത്ത ജോലികള്‍ പോലും ഇവര്‍ ഏറ്റെടുക്കും. തങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കും എന്ന് മനസിലാക്കിയാല്‍ എത്ര വിരസമായ ജോലികള്‍ പോലും ചെയ്യാന്‍ ഇവര്‍ മടിക്കില്ല

► അവസരങ്ങള്‍ സ്വന്തമാക്കും-ലഭ്യമായ ഏത് അവസരവും പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ഇവര്‍ എപ്പോഴും തയാറാകും.

► സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാവുന്ന ലക്ഷ്യങ്ങളാക്കി മാറ്റാന്‍ ഇവര്‍ ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കും.

വിജയം കൈവരിച്ച ചില സ്വപ്നദര്‍ശികളുടെ ഉദാഹരണങ്ങള്‍ ഇതാ.

വര്‍ഗീസ് കുര്യന്‍


വര്‍ഗീസ് കുര്യന്‍

(ഇന്ത്യയിലെ പാല്‍ ഉല്‍പ്പാദനത്തിലെ വിപ്ലവകാരി)

ഇന്ത്യയുടെ മില്‍ക്ക്മാന്‍ എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്‍ കണ്ട സ്വപ്നം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം എന്നതായിരുന്നു. 1970-ല്‍ തുടങ്ങിയ 'ഓപ്പറേഷന്‍ ഫ്‌ളഡ്' എന്ന പ്രോഗ്രാമിലൂടെ ഇത് സാധ്യമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ വാര്‍ഷിക പാല്‍ ഉല്‍പ്പാദനം 1968-69ല്‍ 110 മില്യന്‍ ടണ്‍ ആയിരുന്നത് 2006-07ല്‍ 23.3 മില്യന്‍ ടണ്‍ ആയി. അമേരിക്കയെ പിന്തള്ളി ഇന്ത്യ ഈ രംഗത്ത് ഒന്നാമതെത്തുകയും ചെയ്തു. പഴം, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഈ മോഡല്‍ പിന്തുടരാനും വര്‍ഗീസ് കുര്യന്റെ ധവള വിപ്ലവം നിമിത്തമായി.

റൈറ്റ് സഹോദരന്മാര്‍


റൈറ്റ് സഹോദരന്മാര്‍

അമേരിക്കയിലെ സൂസന്‍- മില്‍ട്ടണ്‍ ദമ്പതികളുടെ മക്കളായിരുന്നു റൈറ്റ് സഹോദരന്മാര്‍ എന്ന പേരില്‍ പ്രശസ്തരായ വില്‍ബര്‍ റൈറ്റും (ജനനം 1867) ഓര്‍വില്‍ റൈറ്റും (ജനനം 1871). ജോലി സംബന്ധമായി ഒരുപാട് യാത്ര ചെയ്തിരുന്ന മില്‍ട്ടണ്‍ റൈറ്റ് വീട്ടിലെത്തുന്നത് കുട്ടികള്‍ക്കായി കൈ നിറയെ കളിപ്പാട്ടങ്ങളുമായാണ്. ഒരു ടോയ് ഹെലിക്കോപ്റ്ററുമായാണ് 1878 ല്‍ ഒരു ദിവസം മില്‍ട്ടണ്‍ വീട്ടിലെത്തിയത്. വ്യോമയാന ശാസ്ത്രത്തിന്റെ കുലപതിയായ അല്‍ഫോന്‍സ് പെനോദിന്റെ പ്രശസ്തമായ കണ്ടുപിടുത്തത്തിന്റെ ഒരു മോഡലായിരുന്നു അത്. കോര്‍ക്കും മുളയും പേപ്പറും ഉപയോഗിച്ച് നിര്‍മിച്ച ആഹെലിക്കോപ്റ്ററിന്റെ റോട്ടര്‍ തിരിക്കാന്‍ ഒരു റബര്‍ ബാന്‍ഡുമുണ്ടായിരുന്നു. ഈ കളിപ്പാട്ടം ഏറെ ഇഷ്ടപ്പെട്ടു വില്‍ബറിനും ഓര്‍വിലിനും. അത് പൊളിയുന്നതുവരെ കളിച്ച ശേഷം അവര്‍ അതിനു സമാനമായ മറ്റൊരു മോഡലുണ്ടാക്കി. പറക്കണമെന്ന തങ്ങളുടെ സ്വപ്നത്തിന് തുടക്കം കുറിച്ചത് ആ ഹെലിക്കോപ്റ്ററിനോട് തോന്നിയ ആകര്‍ഷണമാണെന്ന് പിന്നീട് റൈറ്റ് സഹോദരന്മാര്‍ പറഞ്ഞിട്ടുണ്ട്.

ആകാശത്തില്‍ പറക്കണമെന്ന മോഹം മനസില്‍ വീണതോടെ വ്യോമയാന രംഗത്തെക്കുറിച്ച് കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കാന്‍ തുടങ്ങി വില്‍ബര്‍. അടുത്തുള്ള ലൈബ്രറികളിലെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ന്നപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് വാഷിംഗ്ടണ്‍ ഡിസിയിലെ സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനെയും സമീപിച്ചു. വര്‍ഷങ്ങളോളം മോട്ടറുകളും സൈക്കിളുകളും പ്രിന്റിംഗ് പ്രസും ഉള്‍പ്പെടെ വിവിധയിനം മെഷീനറികളെക്കുറിച്ച് പഠിക്കാനും അവര്‍ ശ്രദ്ധിച്ചു, വിജയത്തിന് ആവശ്യമായ സാങ്കേതിക വിജ്ഞാനം നേടാന്‍ ഇത് സഹായകമായി. 1899 മുതല്‍ ആയിരക്കണക്കിന് പരീക്ഷണ പറക്കലുകളാണ് ഇവര്‍ നടത്തിയത്. ഇരുന്നൂറിലേറെ വ്യത്യസ്ത ചിറകുകളാണ് 1901-ല്‍ മാത്രം ഇവര്‍ ടെസ്റ്റ് ചെയ്തത്, അടുത്ത വര്‍ഷം എഴുന്നൂറിലേറെ ഗ്ലൈഡറൂകളും. ഈ പരീക്ഷണങ്ങള്‍ക്ക് വേണ്ട ചെലവ് കണ്ടെത്തിയിരുന്നത് അവരുടെ സൈക്കിള്‍ കടയിലെ വരുമാനത്തില്‍ നിന്നായിരുന്നു.

പക്ഷികളുടെ പറക്കലില്‍ നിന്നും പു തിയ പാഠങ്ങള്‍ പഠിച്ചും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയും ഒടുവില്‍ 1903 ഡിസംബര്‍ 17ന് അവരുടെ ആദ്യത്തെ വിമാനം പറന്നുയര്‍ന്നു. ആധുനിക വ്യോമയാന മേഖലയുടെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന റൈറ്റ് സഹോദരന്മാരില്‍ വില്‍ബറിന് അന്ന് പ്രായം 35, ഓര്‍വിലിന് 32. ഇവരുടെ കഴിവും അധ്വാനവും ഗതാഗത മേഖലയില്‍ വിപ്ലവമാണുണ്ടാക്കിയത്.

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

HR director in Heaven


ഒരിക്കൽ, ഒരു കോര്‍പ്പറേറ്റ് കമ്പനി HR ഡയറക്ടർ ആയിരുന്ന സ്ത്രീ മരിച്ചു അവര്‍ സ്വർഗ്ഗത്തിൽ പോയി.

അവിടെ, ദൈവദുതൻ പറഞ്ഞു "സ്വർഗ്ഗത്തിൽ വന്ന ആദ്യത്തെ HR വക്തി എന്നാ നിലയിൽ നിങ്ങൾക്ക് ഞങ്ങൾ ഒരു സുവർണ്ണ അവസരം തരികയാണ്. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് സ്വർഗ്ഗത്തിൽ കഴിയാം, നിങ്ങൾടെ വിസ എല്ലാം ശരിയാണ് . നിങ്ങൾ സ്വർഗ്ഗത്തിൽ പോകുന്നതിന് മുമ്പായി നിങ്ങൾ ആഗ്രഹിക്കുന്ന പക്ഷം, നിങ്ങൾക്ക് നരകം ദൃശ്യം കാണാം. നിങ്ങൾ അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, താങ്കൾക്ക് അപ്രകാരം ചെയ്യാം."

അവൾ പറഞ്ഞു "ഇല്ല, ഞാൻ എന്തിനു നരകത്തിൽ പോകാൻ ആഗ്രഹിക്കുന്നത് ? ഞാൻ സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കുന്ന."

അദ്ദേഹം പറഞ്ഞു " നരകം ഒന്ന് വെറുതെ കണ്ടാലോ " അവൾ പറഞ്ഞു " ശരി "

അങ്ങനെ അവർ എലിവേറ്റർ വഴി നരകത്തിൽ വന്നു , എലിവേറ്റർ വാതിൽ തുറന്നു അപ്പോൾ ഇതാ മനോഹരമായ ഒരു ഉദ്യാനം , അവിടെ മനോഹരമായ ജനങ്ങൾ നിന്തൽ കുളത്തിൽ നിന്തുന്നു , ചിലർ പൂളിന്‍റെ അരികിൽ ഇരുന്നു കാറ്റു കൊള്ളുന്നു. അത്ഭുതകരമായ ഗോൾഫ് കോഴ്സ് ഒരു നല്ല ക്ലബ്‌ ഹൌസ് ഉണ്ടായിരുന്നു അവിടെ. അവൾ വിചാരിച്ചു "ഇത് ഒരു വലിയ നരകം!",

ദൈവദുതൻ പറഞ്ഞു " ശരി , എങ്കിൽ ഇനി നമ്മുക്ക് സ്വർഗം കാണാം, എന്നിട്ട് തിരഞ്ഞെടുക്കു"

അങ്ങനെ അവർ എലിവേറ്റർ വഴി സ്വർഗത്തിൽ വന്നു , അവൾ അവിടെ ഒത്തിരി മേഘങ്ങൾ കണ്ടു, ജനം മേഘങ്ങളിൽ കുടി ഒഴുകുന്ന കിന്നരം വായിച്ചു കൊണ്ട്.

അവൾ പറഞ്ഞു " ശരി, സ്വർഗം കൊള്ളാം, എങ്കിലും ഞാൻ നരകത്തിലേക്ക് പോകുമെന്ന് വിചാരിക്കുകയാ.എന്തായാലും , എന്‍റെ എല്ലാ സുഹൃത്തുക്കൾ ഉണ്ട് അവിടെ, പിന്നെ അവിടുത്തെ ഗോൾഫ് കിടിലം ആണ്."

അങ്ങനെ അവർ വീണ്ടും ഇറങ്ങിപ്പോയി; വാതിലുകൾ വീണ്ടും തുറന്നു. പക്ഷെ ഈ സമയം, അത് കഠിനമായ മരുഭുമി ആയിരുന്നു. എല്ലാരും എല്ലും തോലുമായി ഇരിക്കുന്നു പട്ടിണി പാവങ്ങളെ പോലെ. എല്ലാം ഒരു ഭയങ്കരൻ അവസ്ഥയിൽ ആയിരുന്നു.  അവൾ പറഞ്ഞു, "ഇത് എന്താണ്? ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ തോട്ടം,കുളം, ഗോൾഫ് കോഴ്സ് ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചത്?"

ദൈവദുതൻ പറഞ്ഞു" അത് നിങ്ങൾടെ ആദ്യ ദിവസം ആയിരുന്നു , ഇപ്പോൾ നിങ്ങൾ ഇവിടുത്തെ സ്റ്റാഫ്‌ ആണ് അത് നിങ്ങൾടെ ഇന്റർവ്യൂ ആയിരുന്നു , ഇപ്പോൾ ഇവിടുത്തെ സ്റ്റാഫ്‌യി നിങ്ങൾ.

നിങ്ങളുടെ ജീവിതത്തിൽ ഇതു നിങ്ങൾ എല്ലാ ജനത്തോടും ചെയ്തു.അതിനാൽ ഇത് നിങ്ങളുടെ ചോയ്സ.

2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ഉണ്ണിയപ്പം


അമ്മ ഉണ്ണിയോട് ചോദിച്ചു:

- ദൈവം അടുകളയിൽ ഉണ്ട് എന്ന് അറിയാമോ? അപ്പോൾ ഉണ്ണി അടുക്കളയിൽ നിന്നും ഉണ്ണിയപ്പം മോഷ്ടിക്കുന്നതു ദൈവത്തിനു അറിയാം.

- അതെ എനിക്ക് അറിയാം

- ദൈവം എപ്പോഴും ഉണ്ണിയെ നോക്കി ഇരികുവാ

- അതെ എനിക്ക് അറിയാം

- ഇങ്ങനെ ഉണ്ണിയപ്പം എടുകുന്നത് ദൈവം കണ്ടാൽ എന്താ പറയുന്നത് എന്ന് അറിയാമോ

- ദൈവം പറഞ്ഞു: "അവിടെ നമ്മെ കൂടാതെ ആരും ഇല്ലാ, അതിനാൽ ദൈവത്തിനു വേണ്ടി കുറച്ചു ഉണ്ണിയപ്പം എടുത്തു തരാൻ പറഞ്ഞു !"

DECIDED TO REACH FOR HIS DREAM


ഒരു മനുഷ്യൻ തന്‍റെ സ്വപ്നതിൽ എത്തിച്ചേരാൻ തീരുമാനിച്ചു ..

ഒരുവൻ തന്‍റെ സ്വപ്നതിൽ എത്തിച്ചേരാൻ വേണ്ടി തീരുമാനിച്ചു. എന്നാൽ അവൻ അതു ചെയ്യാൻ മതിയായ ബലം ഇല്ലായിരുന്നു. അങ്ങനെ അവന്‍റെ അമ്മയോട് പറഞ്ഞു :

- അമ്മ, എന്നെ സഹായിക്കേണമേ

- ഡാർലിംഗ്, എനിക്ക് നിന്നെ സഹായികുന്നതിൽ സന്തോഷം മാത്രമേയുള്ളൂ ;പക്ഷെ എന്‍റെ കയ്യിൽ ഒന്നും ഇല്ലാ , എന്‍റെ കയ്യിൽ ഉള്ളത് മുഴുവൻ ഞാൻ നിനക്ക് നേരത്തെ നല്കി

അദ്ദേഹം ഒരു ജ്ഞാനിയോട് ചോദിച്ചു:

- മാസ്റ്റർ, പറയു, എനിക്ക് ബലം എവിടെ നിന്നും ലഭിക്കും?

അതു എവറസ്റ്റ് ആണ്, എന്ന് പറയപ്പെടുന്നു. എന്നാൽ ഞാൻ മഞ്ഞുള്ള കാറ്റുകൾ അല്ലാതെ അവിടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

അദ്ദേഹം തപസിയോട് ചോദിച്ചു:

- പരിശുദ്ധ പിതാവേ, എനിക്ക് സ്വപ്നം തിരിച്ചറിയാൻ ഉള്ള ശക്തി എവിടെ കണ്ടെത്താൻ കഴിയും ?

- മകനേ, നിങ്ങളുടെ പ്രാർഥനയിൽ കഴിയും, നിങ്ങളുടെ സ്വപ്നം തെറ്റ് ആണെങ്കിൽ നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയും, പിന്നെ പ്രാർത്ഥനയിൽ സമാധാനം കണ്ടെത്തും ...

അവൻ എല്ലാരോടും ചോദിച്ചു , അതിന്‍റെ ഫലം ആശയകുഴപ്പത്തിലാക്കി

- എന്തുകൊണ്ടാണ് നിങ്ങൾ ഇത്ര ആശയക്കുഴപ്പത്തിലായത് ? - കടന്നുപോകുമ്പോൾ ഒരു വൃദ്ധൻ ചോദിച്ചു.

- നല്ല മനുഷ്യ , എനിക്ക് ഒരു സ്വപ്നം ഉണ്ടു.എന്നാൽ എനിക്ക് അറിയില്ല, അത് യഥാർത്യമാക്കാൻ ഉള്ള ബലം എവിടെ കിട്ടും എന്ന്   ഞാൻ എല്ലാവരോടും ചോദിച്ചു, പക്ഷെ ആർകും എന്നെ സഹായിക്കാൻ പറ്റിയില്ല.

ആരും , ഒരു വെളിച്ചം, വൃദ്ധന്‍റെ ദൃഷ്ടിയിൽ മിന്നി, നിങ്ങളെ ആർകും സഹായിക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ നിങ്ങൾ സ്വയം ചോദിച്ചോ?

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച


ചുമലില്‍ രണ്ടു വലിയ ഇരുമുടിക്കെട്ടുകളുമായി മലകയറുന്ന ആളോട് സന്ന്യാസി ചോദിച്ചു: 'എന്തിനാ ഈ ചുമട്?' 'ഇതിലൊന്ന് ദുരിതങ്ങളുടെയും മറ്റൊന്ന് ക്ലേശങ്ങളുടെയും മാറാപ്പാണ് സ്വാമി'. അയാള്‍ ഉത്തരം നല്‍കി. സന്ന്യാസി അതിലൊരു മാറാപ്പ് അഴിച്ചുവെച്ചശേഷം ചോദിച്ചു: 'ഈ ഒരു കെട്ടില്‍ നിങ്ങള്‍ ഇതുവരെ അനുഭവിച്ച ദുരിതങ്ങളല്ലേ? ഇനി എന്തിനിതുകൂടെ കൊണ്ടുനടക്കണം? നമുക്കതു ദൂരെ കളയാം.'

മറ്റേ കെട്ടഴിച്ചു നോക്കിയിട്ട് സന്ന്യാസി പറഞ്ഞു: 'ഓ. ഇനി താങ്കള്‍ അനുഭവിക്കാന്‍ പോകുന്ന ക്ലേശങ്ങളുടെ മാറാപ്പാണല്ലേ ഇത്? ആ ക്ലേശങ്ങള്‍ അനുഭവിക്കേണ്ട സമയത്ത് അനുഭവിക്കാം. അതുവരെയെന്തിനു ക്ലേശങ്ങളുടെ മാറാപ്പ് താങ്കള്‍ താങ്ങി നടക്കുന്നു. നമുക്കതും ഉപേക്ഷിക്കാം, അല്ലേ?' രണ്ടു കെട്ടുകളും ദൂരെ വലിച്ചെറിഞ്ഞതോടെ അയാള്‍ സ്വതന്ത്രനായി. വെറുതെ ഓരോന്നു തലയിലേറ്റി നാം നടക്കുന്നു. എന്തിനിങ്ങനെ വേണ്ടാത്ത ഭാരം നാം താങ്ങുന്നു. ഓരോ ദിവസവും ഒരു കാര്യവുമില്ലാതെ ഒട്ടേറെ പ്രശ്‌നങ്ങള്‍ നാം തലയിലേറ്റി നടക്കുന്നു. ഒന്നാലോചിച്ചാല്‍, പല ഭാരങ്ങളും വെറുതെ നാം തലയിലേറ്റുന്നതല്ലേയെന്നു നമുക്കുതന്നെ ബോധ്യമാവുന്നു.


തീവണ്ടിയില്‍ അഴുക്കുവസ്ത്രങ്ങള്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞുകൊണ്ടുപോകുന്ന അലക്കുകാരിയോട് സഹയാത്രിക ചോദിച്ചു: 'ഈ വെള്ളത്തുണിക്കകത്ത് എന്താണ്?'

അലക്കുകാരി പറഞ്ഞു: 'അതില്‍ മുഴുവന്‍ അഴുക്കുവസ്ത്രങ്ങളാണ്. നിങ്ങളതു കാണാതിരിക്കാനാണു വെള്ളവസ്ത്രംകൊണ്ട് ഞാനതു പൊതിഞ്ഞിരിക്കുന്നത്. ഇതിനകത്തെ തുണികളിലെ അഴുക്കുകളും ഞാന്‍ ആരും കാണാതെ ഒഴുക്കിക്കളയും.'

മറ്റുള്ളവരെപ്പറ്റി കേള്‍ക്കുന്ന ദോഷങ്ങള്‍ നാം ഏറ്റുപറയാതെ മറ്റേ ചെവിയിലൂടെ ഒഴുക്കിക്കളയണം. മറ്റുള്ളവരുടെ കുറ്റങ്ങള്‍ കേള്‍ക്കാന്‍ കാതു കൂര്‍പ്പിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വന്നു കൂടുന്നതു മാലിന്യങ്ങളാണ്. നമുക്കെന്തിനു മാലിന്യക്കൂമ്പാരങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം? മറ്റുള്ളവരുടെ കുറ്റങ്ങള്‍ എണ്ണിയെണ്ണി തിട്ടപ്പെടുത്തി നമ്മുടെ മനഃസുഖം എന്തിനു കളയണം? നമുക്ക് ദുഃസ്വഭാവം വേണ്ടെന്നു വയ്ക്കാം. അതോടെ നമ്മുടെ മനസ്സിനുതന്നെ വല്ലാത്തൊരു ഭാരക്കുറവു അനുഭവപ്പെടും.


സൂഫിയതി ഫരീദിന്റെ കഥയാവാം. ദാസന്മാരെയാണ് ഫരീദ എന്നു കൂട്ടിച്ചേര്‍ത്ത് വിളിക്കാറ്. അക്ബര്‍ ചക്രവര്‍ത്തിക്ക് സൂഫിയതി ഫരീദിനെ വലിയ കാര്യമാണ്. ബുദ്ധിസാമര്‍ത്ഥ്യമുള്ള നല്ലൊരു ഉപദേശകന്‍കൂടിയാണദ്ദേഹം. ഒരു ദിവസം ചക്രവര്‍ത്തി സൂഫിയതിയെ വിളിച്ചു പറഞ്ഞു: 'ഇതാ, താങ്കളെ ഞാന്‍ ആദരിക്കുന്നു. വജ്രം പതിച്ച അമൂല്യമായ കത്രിക സമ്മാനമായി നല്‍കുന്നു.'

രാജസദസ്സാകെ അമ്പരന്നു. അദ്ദേഹം തുടര്‍ന്നു: 'ആ കത്രികയ്ക്ക് പകരം എനിക്കൊരു സൂചി സമ്മാനമായി തന്നാലും.' ഇത്തവണ അന്തംവിട്ടത് അക്ബര്‍ ചക്രവര്‍ത്തി. 'ഇത്രയേറെ വിലപിടിപ്പുള്ള സമ്മാനത്തിനു പകരം ഒരു സൂചിയാണോ സമ്മാനമായി താങ്കള്‍ എന്നോട് ചോദിക്കുന്നത്?'

സൂഫിയതി വിനയംവിടാതെ പറഞ്ഞു: 'തിരുമേനി, കത്രികകൊണ്ട് എല്ലാം വെട്ടിമാറ്റാനേ കഴിയൂ. സൂചികൊണ്ട് ആ വെട്ടിമാറ്റിയതുപോലും തുന്നിച്ചേര്‍ക്കാനാവും.'

നാമും ജീവിതത്തില്‍ പലപ്പോഴും ഒരു കത്രികയുടെ സ്വഭാവത്തിലേക്ക് മാറാറില്ലേ? നമുക്ക് നമ്മുടെ സമൂഹത്തിലെ സൂചിയായി, യോജിപ്പിക്കാവുന്നതൊക്കെ തുന്നിക്കൂട്ടാം.

മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ്. മറ്റുള്ളവരുമൊത്ത് സഹകരിച്ചുവേണം മുന്നോട്ടു പോകാന്‍. താളാത്മകമായി ഒന്നിച്ചു ജീവിക്കുവാനും അന്യോന്യം മനസ്സിലാക്കാനും കഴിയുന്നില്ലെങ്കില്‍ ഇതെന്തു ജീവിതം? ചുറ്റുമുള്ളവരെ സ്‌നേഹിക്കുക മാത്രമല്ല, അവരെ നാം സംരക്ഷിക്കണം. അവര്‍ക്കു സന്തോഷം പകരണം. ദുഃഖങ്ങളിലും പങ്കുചേരണം. നമുക്കുള്ളതേ നമുക്കു ചുറ്റുമുള്ളവര്‍ക്ക് നല്‍കാനാവൂ.


ഭക്തനായ ഒരു വയസ്സന്‍ ദൈവത്തെത്തേടി കാട്ടിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. അപ്പോഴതാ കാലില്ലാത്ത ഒരു കുറുക്കന്‍ ആ വഴിയില്‍ തളര്‍ന്നു കിടക്കുന്നു. ഈ കുറുക്കന്‍ എങ്ങനെ ആഹാരം തേടുമെന്നായി വയസ്സന്റെ ചിന്ത. കുറുക്കന്റെ ദയനീയാവസ്ഥ അയാളെ വല്ലാതെ വേദനിപ്പിച്ചു.

പെട്ടെന്ന് കാട്ടിലൊരു സ്വരം. അയാള്‍ പതുങ്ങി മാറിനിന്നു. ഒരു കടുവ ഒരു കൊച്ചു മാനിനെ കടിച്ചുവലിച്ചുകൊണ്ടുവരുന്നു. അല്പം മാംസം മാത്രം തിന്നശേഷം അതവിടെത്തന്നെയിട്ട് കടുവ കടന്നുകളയുന്നു. കുറുക്കന്‍ നിരങ്ങി, നിരങ്ങിയെത്തി വയറുനിറയെ ഇറച്ചി തിന്നുന്നു. അയാള്‍ ചിന്തിച്ചു: ദൈവത്തിന്റെ പ്ലാനും പദ്ധതികളും എത്ര മനോഹരം. താനെന്തിന് ഈ കാട്ടില്‍ അലയണം. ദൈവത്തിന്റെ മഹത്ത്വം മാത്രം ധ്യാനിച്ച് ഇവിടെ ഇരുന്നാല്‍ പോരേ? ദൈവം തനിക്കും ആഹാരം എത്തിച്ചുതരും - അദ്ദേഹം ആശിച്ചു.

അയാള്‍ അവിടെ ഇരിപ്പായി. അന്നും പിറ്റേന്നും കടന്നുപോയി. അയാള്‍ പട്ടിണിയില്‍ത്തന്നെ. ദൈവം ഭക്ഷണവുമായി ആരെയും അയാള്‍ക്കരികിലേക്ക് അയച്ചില്ല. അയാള്‍ നിരാശയോടെ ദൈവത്തോട് വിളിച്ചുചോദിച്ചു: 'എന്റെ കാര്യം അങ്ങു മറന്നുപോയോ?' അപ്പോള്‍ ഒരു അശരീരി: 'നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നത് അംഗവൈകല്യം സംഭവിച്ച കുറുക്കനായിട്ടല്ല. ചുണയും ചൊടിയുമുള്ള കടുവയായിട്ടാണ്.' അതായത് കൈനീട്ടാനല്ല, ദാനം ആവശ്യമായ കൈയിലേക്ക് എന്തെങ്കിലും വച്ചുകൊടുക്കാനുള്ള കഴിവാണ് ദൈവം നമ്മില്‍നിന്നൊക്കെ പ്രതീക്ഷിക്കുന്നത്.

ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനുള്ള വഴികള്‍


തവളക്കൂട്ടത്തിലെ തവളകള്‍ ചാടിച്ചാടി കളിക്കുകയാണ്. അതിനിടെ രണ്ടെണ്ണം വലിയൊരു കുഴിയില്‍ വീണുപോയി. അടിതെറ്റിയാല്‍ ആനപോലും വീഴും. പിന്നെയല്ലേ ഈ കൊച്ചുതവള?

ചാട്ടം പിഴച്ചു കുഴിയില്‍ വീണ തവളകള്‍ രണ്ടും കരയ്ക്കു കയറാന്‍ മരണവെപ്രാളം തുടങ്ങി. കരയ്ക്കു നിന്നിരുന്ന തവളകള്‍ക്ക് അതുകണ്ട് സഹതാപം തോന്നി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നുതന്നെയായിരുന്നു കരയ്ക്കുനിന്ന തവളകളുടെ അഭിപ്രായം. വീണുപോയ തവളകളെ കരയ്ക്കു കയറ്റാന്‍ പറ്റുന്ന ഒരു ആശയവും അവര്‍ക്ക് തോന്നിയില്ല. 'രക്ഷയില്ല കൂട്ടുകാരേ. നിങ്ങളുടെ വിധി അതാണെന്ന് വിചാരിച്ച് പ്രാര്‍ഥിച്ച് സമാധാനിച്ചങ്ങ് കിടന്നോ' എന്നായി മുതിര്‍ന്ന തവളച്ചിയുടെ ഉപദേശം.

വെറുതെ ചാടിച്ചാടി തളരാമെന്നല്ലാതെ, കരയ്ക്കു കയറാന്‍ യാതൊരു വഴിയുമില്ലെന്നു കേട്ട ഒരു തവള തന്റെ വിധിയെ പഴിച്ച്, ഒരിടത്ത് തളര്‍ന്നുറങ്ങാന്‍ തുടങ്ങി. അപ്പോഴും, മറ്റേ തവള ചാടിക്കൊണ്ടേയിരുന്നു. ഒരു ഘട്ടത്തില്‍ ആ തവള കുഴിയില്‍നിന്ന് ഉയര്‍ന്നു പൊന്തി കരയിലെത്തി. കൂട്ടുകാര്‍ ആഹ്ലാദാരവം മുഴക്കിയപ്പോള്‍ തവള വിളിച്ച് വിനീതയായി പറഞ്ഞു: 'നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി. ആ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് ആദ്യം അസാധ്യമെന്ന് തോന്നിയ കാര്യംപോലും എനിക്ക് നേടിയെടുക്കാനായത്....' കരയിലുണ്ടായിരുന്ന തവളകള്‍ കുഴിയില്‍ വീണ തവളകളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലല്ലോ. സത്യത്തില്‍, കുഴിയില്‍ വീണവരുടെ ആത്മവീര്യം അവര്‍ തുടരെത്തുടരെ തളര്‍ത്തുകയായിരുന്നുവല്ലോ. ഒരിക്കലും രക്ഷപ്പെടില്ലയെന്നാണ് അവര്‍ വിളിച്ചുകൂവിയിരുന്നത്. വെറുതെ ഊര്‍ജം കളയാതെ വിധിക്ക് കീഴടങ്ങാനായിരുന്നുവല്ലോ അവരുടെ ഉപദേശം.

പക്ഷേ, കുഴിയില്‍നിന്നു ചാടി രക്ഷപ്പെടാനായ തവള അവര്‍ നിരുത്സാഹപ്പെടുത്തിയതൊന്നും കേട്ടില്ല. കാരണം ആ തവള ബധിരനായിരുന്നു. അതിന് ചെവി ഒട്ടും കേള്‍ക്കാത്തതുകൊണ്ട് കരയിലിരുന്ന് പറഞ്ഞ എല്ലാ നിരുത്സാഹപ്പെടുത്തലുകളും പ്രോത്സാഹനമായാണ് തോന്നിയത്. അങ്ങനെ തോന്നിയതുകൊണ്ടു മാത്രമാണ് അസാധ്യമായ ഒരു കാര്യം ആ തവളയ്ക്ക് സാധ്യമാക്കാനായത്. പ്രോത്സാഹനത്തിന്റെ ശക്തി അത്ര വലുതാണ്. പ്രോത്സാഹനം കൊണ്ട് വന്‍ വിജയം നേടാനുള്ള ഊര്‍ജം പകരാനാവുമെന്നതു നമ്മുടെ ജീവിതപാഠം. തളര്‍ന്നുറങ്ങിയ മറ്റേ തവളയ്ക്കാകട്ടെ, ചെവി നന്നായി കേള്‍ക്കാമെന്നതുകൊണ്ട് അതിന് പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല. എല്ലാവരും ചേര്‍ന്ന് അതിനെ നിരുത്സാഹപ്പെടുത്തി. ഫലം: ആ തവള കുഴിയില്‍ത്തന്നെ തളര്‍ന്നുകിടന്നപ്പോള്‍ മറ്റേ തവള രക്ഷപ്പെട്ടു. അവനവന്‍ ചെയ്യേണ്ടത് ചെയ്യാതെ ഇതെല്ലാം എന്റെ വിധി എന്നു പറയുന്നത് സത്യത്തില്‍ കുട്ടിക്കുറുമ്പല്ലേ? മഴക്കാലത്ത് കുടയില്ലാതെ നനഞ്ഞൊലിച്ചു നടന്ന് പനി വന്നാല്‍ അത് കൈയിലിരുപ്പിന്റെ ഗുണം. ഇരുട്ടിലൂടെ നടക്കരുതെന്ന് അറിഞ്ഞിട്ടും ഒരു മെഴുകുതിരി വെളിച്ചം പോലുമില്ലാതെ നടന്ന് വല്ല കുഴിയിലും ചെന്നുചാടുകയോ വല്ല മരത്തില്‍ച്ചെന്നിടിക്കുകയോ ചെയ്യുന്നതും അവനവന്‍ ചെയ്യേണ്ടതു ചെയ്യാത്തതിന്റെ കുഴപ്പം.

നാം ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും ഫലം കിട്ടിയില്ലെങ്കിലേ വിധിയെന്നോ ഈശ്വരനിശ്ചയമെന്നോ പറഞ്ഞ് സമാധാനിക്കാനാവൂ. നാം ശ്രമിക്കേണ്ടയിടത്തു നാം തന്നെ ശ്രമിക്കണം. നമുക്കു മാത്രമേ നമ്മെ ഉയര്‍ത്താന്‍ കഴിയൂ. ശത്രുക്കളെയും മിത്രങ്ങളെയും ഉണ്ടാക്കുന്നത് ആരാണ്? നാം തന്നെ.

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കോവര്‍കഴുതയുടെ വിജയം


ഒരു കര്‍ഷകന്റെ കഴുത ഒരിക്കല്‍ ഒരു പൊട്ടക്കിണറ്റില്‍ വീണു. അതിന്റെ നിലവിളി കേട്ട് സാഹചര്യം വിലയിരുത്തിയ കര്‍ഷകന്‍ ഒരു കടുത്ത തീരുമാനമെടുത്തു. അതിനെ കരയ്ക്ക് കയറ്റുന്നതിനേക്കാള്‍ നല്ലത് മാലിന്യങ്ങളിട്ട് ആ കിണറ് മൂടുന്നതാണ്. വയസ്സുചെന്നു തുടങ്ങിയ കഴുതയേയും ഒഴിവാക്കാം; പൊട്ടക്കിണറ് മൂടുകയുമാകാം. രണ്ടുകൊണ്ടും വലിയ പ്രയോജനമില്ലെന്ന ചിന്തയാണ് അതിനയാളെ പ്രേരിപ്പിച്ചത്. തുടര്‍ന്നയാള്‍ തന്റെ അയല്‍ക്കാരെ വിളിച്ച് കാര്യമറിയിച്ചു. അവരവരുടെ പക്കലുള്ള മാലിന്യമിട്ട് കിണറ് മൂടാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു.

ആദ്യത്തെ കുട്ട മാലിന്യം പുറത്തേക്ക് വീണപ്പോള്‍ തന്നെ കഴുതയ്ക്ക് ഭ്രാന്തെടുത്ത അവസ്ഥയായി. മാലിന്യകൂമ്പാരം വീണ് വേദനിച്ചുതുടങ്ങിയ കഴുത തുടര്‍ന്ന് സംഭവിക്കാന്‍ പോകുന്നതിലെ ഭയാനകത വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. അടുത്ത കുട്ട മാലിന്യം വീണപ്പോഴേക്കും കഴുത അവ ചവിട്ടിമെതിച്ച് പൊടുന്നനെ അതിന് മുകളിലേക്ക് കയറി. ഓരോ തവണ മാലിന്യം തട്ടുമ്പോഴും കഴുത ഇതുതന്നെ ആവര്‍ത്തിച്ചു. 'ചവിട്ടിക്കയറുക, കുതിച്ച് മുന്നേറുക' എന്നൊരു സൂത്രവാക്യം അത് ഇതിനോടകം തന്നെ രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. ചവിട്ടിക്കയറുക........കുതിച്ചുമുന്നേറുക, ചവിട്ടക്കയറുക.... കുതിച്ചുമുന്നേറുക എന്നതൊരു പ്രചോദനവാക്യമായി അത് വീണ്ടും വീണ്ടും ഉരുവിട്ടു തുടങ്ങി.

അതങ്ങനെ ക്രമേണ സ്വയം ധൈര്യമാര്‍ജിച്ചു മാലിന്യമിടുന്നതിന്റെ തോത് കൂടിക്കൂടി വന്നപ്പോഴും മലീമസമായ സാഹചര്യത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും അത് ഭയം കൂടാതെ അതിജീവനത്തിനായുള്ള മാനസിക മുന്നേറ്റം തടര്‍ന്നുകൊണ്ടേയിരുന്നു.

ഏതു പടുകുഴിയില്‍ നിന്നും മൂന്നേറാനും ചുറുചുറുക്കോടെ നിരന്തര പരിശ്രമം നടത്തുക- ഇങ്ങനെയൊക്കെ വേണം ശ്വാസം മുട്ടിക്കുന്ന ദുരനുഭവങ്ങള്‍ വന്നു മൂടുമ്പോള്‍ വിജയാഭിലാക്ഷങ്ങളുടെ ജീവശ്വാസം വലിച്ചെടുക്കേണ്ടത്.

Socrates and the young man : The Secret of Success


യഥാര്‍ത്ഥ വിജയത്തിലേക്കുള്ള രഹസ്യമെന്താണ് ?

പരാജയ പരമ്പരകളുടെ ദുരനുഭവങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയ ഒരു യുവാവിന് അറിയേണ്ടത് അതായിരുന്നു. തത്വചിന്തകനായ സോക്രട്ടീസിനു മുന്നിലെത്തി ഈ സംശയത്തിനുത്തരം തേടിയ യുവാവിനോട് നാളെ രാവിലെ അടുത്തു തന്നെയുള്ള നദിക്കരയിലെത്താനാണ് സോക്രട്ടീസ് ആവശ്യപ്പെട്ടത്.

പറഞ്ഞ സമയത്തുതന്നെ യുവാവ് എത്തിച്ചേര്‍ന്നു. തന്നോടൊപ്പം നദിയിലേക്കിറങ്ങാന്‍ യുവാവിനോട് സോക്രട്ടീസ് ആവശ്യപ്പെട്ടു. കഴുത്തളവ് വെള്ളമായപ്പോഴേക്കും ആ ചെറുപ്പക്കാരന് ആലോചിക്കാന്‍ ഒരു നിമിഷം പോലും കൊടുക്കാതെ അത് സംഭവിച്ചു. ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതെ സോക്രട്ടീസ് അയാളെ ആ വെള്ളത്തിനുള്ളില്‍ മുക്കിത്താഴ്ത്തി വച്ചു.

ജീവന്‍ പോകുമെന്ന ഘട്ടമായപ്പോള്‍ സോക്രട്ടീസ് അയാളെ ആ വെള്ളത്തില്‍ നിന്നും പുറത്തേയ്‌ക്കെടുത്തു. വെള്ളത്തില്‍ നിന്നും പുറത്തുവന്ന ഉടനെ ആ യുവാവ് ആദ്യം ചെയ്തത് കഴിയുന്നത്ര പ്രാണവായു ഉള്ളിലേക്കു വലിച്ചെടുക്കുകയായിരുന്നു.

ഏതാനും ദീര്‍ഘനിശ്വാസങ്ങള്‍ കഴിഞ്ഞ് ശാന്തനായ ചെറുപ്പക്കാരനോട് സോക്രട്ടീസ് ചോദിച്ചു. ''വെള്ളത്തില്‍ മുങ്ങി മരിക്കുമെന്ന സാഹചര്യത്തില്‍പ്പെട്ടപ്പോള്‍ നിനക്ക് ഏറ്റവും ആവശ്യമായ സംഗതി എന്തായിരുന്നു?'' ''പ്രാണവായു''. ചെറുപ്പക്കാരന്‍ ഒട്ടും സംശയിക്കാതെ പറഞ്ഞു. ''എന്നാല്‍ ഇതുതന്നെയാണ് വിജയത്തിലേക്കുള്ള രഹസ്യമാര്‍ഗവും. പ്രാണവായുവിനായി നീ എത്രത്തോളം തീവ്രമായി ആഗ്രഹിച്ച് കുതിച്ചുയര്‍ന്നുവോ അതേ ശ്വാസംമുട്ടലിന്റെ തീവ്രത തന്നെയാണ് ഓരോ വിജയത്തിന്റെ മുന്നോടിയായും നിനക്കുണ്ടാകേണ്ടത്. ഇതല്ലാതെ വിജയത്തിലേക്ക് മറ്റു ലളിതമാര്‍ഗങ്ങളോ രഹസ്യസൂത്രങ്ങളോ ഇല്ല.

കത്തിജ്ജ്വലിക്കുന്ന വിജയാഭിലാഷമാണ് മഹത്തായ എല്ലാ വിജയങ്ങളിലേക്കുമുള്ള ആദ്യചുവട്. ചെറുതീ വലിയ ചൂടുപകരാനിടയില്ല. അതുപോലെ ചെറിയ ചെറിയ താല്പര്യങ്ങള്‍ക്ക് വലിയ വലിയ വിജയങ്ങളെ യാഥാര്‍ത്ഥ്യമാക്കാനാവില്ല. കപ്പല്‍ കടല്‍ത്തീരത്ത് എല്ലായ്‌പ്പോഴും സുരക്ഷിതമായിരിക്കും.... പക്ഷെ അത് നിര്‍മിച്ചിരിക്കുന്നത് അങ്ങനെ നങ്കൂരമിട്ടിരിക്കാനല്ല. പ്രതിസന്ധികളോട് പടപൊരുതി മുന്നേറിക്കൊണ്ട് സഞ്ചരിക്കാനാണ്.

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

സിംഹകുട്ടിയും ആടുകളും


സിംഹകുട്ടിയും ആടുകളും

ഒരിക്കൽ, കാട്ടില്‍ ഒരു പെണ്‍സിംഹം പ്രസവത്തോടെ ചത്തുപോയി, ഒരു ഇടയൻ പുതുതായി ജനിച്ച സിംഹത്തിന്‍റെ കുഞ്ഞിനെ കണ്ടെത്തി.അദ്ദേഹം സിംഹകുട്ടിയെ വീട്ടിൽ കൊണ്ടുവന്നു, ആടിന്‍റെ പാൽ കൊണ്ട് അതിനെ പോഷിപ്പിക്കയും, ഒപ്പം.കോലാടുകളുടെയും തീറ്റ കൊടുത്തു വളർത്തി.തൽഫലമായി, അത് ഒരു സിംഹം എങ്കിലും അവന്‍ ആടുകളെ പോലെ 'മേ' ന്നു ശബ്ദിച്ചു, പുല്ലു തിന്നും ജീവിച്ചു, സിംഹകുട്ടി വിചാരിച്ചു താൻ ഒരു ആട് ആണ് എന്ന്.

ഒരു ദിവസം, ആടുകളുടെ ഒപ്പം കാട്ടിൽ പോയി. കാട്ടിലെ, ഒരു പുതിയ സിംഹരാജന്‍ സാധാരണപോലെ ഗര്‍ജിച്ചു പ്രത്യക്ഷപ്പെട്ടു. ഗര്‍ജനം കേട്ട് ചിതറിയോടി. ആട്ടിന്‍കൂട്ടത്തിലെ സിംഹത്തിന് ആടുകളെപ്പോലെ വേഗത്തില്‍ ഓടാനായില്ല. സിംഹരാജന്‍ അവനെ പിടികൂടി.പേടിച്ചു ആടിനെപ്പോലെ അവന്‍ കരഞ്ഞു. കാട്ടിലെ സിംഹം ഇതു കണ്ടു  പറഞ്ഞതു "ഹലോ സഹോദരൻ, ഞാൻ ഗര്‍ജിച്ചപ്പോള്‍ ആടുകൾ ഓടിപോകും . എന്നാൽ നിങ്ങൾ എന്തിനു പിന്തിരിഞ്ഞു ഓടുന്നു? നീ, എന്നെപ്പോലെ ഒരു സിംഹം ആണ് " ആടുകളുടെ ഒപ്പം വളർന്ന സിംഹ കുട്ടി പറഞ്ഞു " നീ കള്ളം പറയ്ക ആണ്, ഞാൻ സിംഹം അല്ലാ , ഞാൻ ആട് ആണ്, ഞാൻ നിന്നെ പേടിക്കുന്നു , എനിക്ക് ഓടണം"

സിംഹത്തിനു മനസ്സിൽ അയയി ആടുകളുടെ ഒപ്പം ജീവിച്ചത് കൊണ്ട് താൻ ഒരു ആട് ആണ് എന്ന് സിംഹ കുട്ടി വിചാരിക്കുന്നു എന്ന് .സിംഹം പറഞ്ഞു "സ്നേഹിതാ, എന്‍റെ ഭീമാകാരമായ ശരീരം പോലെ തന്നെ ആണ് നീ , നിങ്ങളുടെ മുഖം എന്‍റെ പോലെ വട്ടം ആണ്. അത് ഒരു ആടിനെ പോലെ നീണ്ട അല്ല.നിങ്ങളുടെ അരയ്ക്കു എന്‍റെ അര പോലെ നേർത്തതും, നിങ്ങളുടെ കാൽ പിൻകാലുകളിൽ കുളമ്പു ഇല്ല ആടുകളെ പോലെ. നിങ്ങളുടെ മനോഹരമായ വാൽ നോക്കൂ! ആടിന്‍റെ വൃത്തികെട്ട ചെറിയ വാൽ അല്ലാ. നിന്‍റെ കഴുത്തിലെ കുഞ്ചിരോമം ആടുകള്‍ക്ക് ഇല്ലാ , ആട് സിംഹം രണ്ടും വ്യത്യസ്ത മൃഗങ്ങൾ ആണ്. നിന്‍റെ തെറ്റായ ചിന്താഗതി മാറ്റി എന്നെ പോലെ ഗര്‍ജിക്കുക , അപ്പോൾ നിനക്ക് മനസ്സിലാകും നീ ആട്‌ അല്ല സിംഹം ആണ് എന്ന്.

ഈ വാക്കുകൾ അവന്‍റെ സംശയം ഇല്ലാതാകി . അവൻ ഗര്‍ജിച്ചു സിംഹത്തെ പോലെ , അവൻ ചിന്തിച്ചു സിംഹത്തെ പോലെ .അങ്ങനെ അവൻ ജീവിക്കാൻ തുടങ്ങി സിംഹം പോലെ.

നമ്മൾ പലപ്പോഴും സിംഹകുട്ടിയെ പോലെ ആണ്, നമ്മുടെ അനന്ദമായ കഴിവുകൾ കണ്ടു ജീവിതം മുന്നേറാൻ ശ്രെമികണം.

നിങ്ങളെന്ന വ്യക്തി നെഗറ്റീവ് സ്വഭാവക്കാരനാണോ? തിരിച്ചറിയാന്‍ ഏഴു മാര്‍ഗങ്ങള്‍


ഏതൊരു മനുഷ്യനും ഏറ്റവും കൂടതല്‍ വെറുക്കുന്നത് നെഗറ്റീവാണെന്നു താന്‍ അറിയുന്നതോ അല്ലെങ്കില്‍ ആരെങ്കിലും താന്‍ നെഗറ്റീവാണെന്നു പറയുന്നതോ ആയിരിക്കും. പലരും അതുകേട്ടാല്‍ തകര്‍ന്നടിഞ്ഞു പോകും. നെഗറ്റീവ് സ്വഭാവക്കാരനാണോ എന്നറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ സ്വഭാവത്തിലെ ചില നേരങ്ങള്‍ വിലയിരുത്തി ഇതു മനസിലാക്കാം.

എപ്പോഴും ദുഃഖം: എതെങ്കിലും തരത്തിലുള്ള ദുഃഖമുള്ളവരായിരിക്കുകയും അതു പ്രകടിപ്പിക്കുന്നവരും ആയിരിക്കും നെഗറ്റീവ് സ്വഭാവക്കാരില്‍ ഭൂരിഭാഗവും. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതാണെങ്കില്‍ പോലും തെറ്റാണെന്ന ചിന്ത ഇവരെ അലട്ടിക്കൊണ്ടിരിക്കും.

എപ്പോഴും അശുഭചിന്ത: ജീവിതത്തിന്റെ പ്രകാശഭരിതമായ മുഖത്തെക്കുറിച്ച് ഇത്തരക്കാര്‍ ഒരിക്കലും ചിന്തിക്കില്ല. ചെറിയ കാര്യങ്ങളില്‍ പോലും അശുഭമായ ചിന്തയായിരിക്കും ഇവര്‍ക്ക് ആദ്യമായുണ്ടാവുക. തിരക്കുള്ള റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ അപകടത്തില്‍ പെടുമെന്നായിരിക്കും ഇത്തരക്കാര്‍ ചിന്തിക്കുക. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയാല്‍ മോശം ഭക്ഷണമായിരിക്കും ലഭിക്കുകയെന്നും കരുതും. ഒരു കാര്യവും ഇത്തരക്കാരുടെ മുഖത്തു പുഞ്ചിരി പടര്‍ത്താന്‍ കാരണമാകില്ല. എല്ലാം തെറ്റായി ഭവിക്കുമെന്നായിരിക്കും നെഗറ്റീവ് മനസുള്ളവര്‍ ചിന്തിക്കുക.

പരാതിപ്രളയമുള്ളവര്‍: എപ്പോഴും അസംതൃപ്തരും പരിസരങ്ങളെക്കുറിച്ചും അടുത്തുള്ളവരെക്കുറിച്ചും പരാതി പറയുന്നവരാണ് നെഗറ്റീവ് മനസുള്ളവര്‍. ലോകം മുഴുവന്‍ തനിക്കെതിരാണെന്നു സ്വയം ചിന്തിച്ചുകൂട്ടിവയ്ക്കുന്നതാണ് ഇത്തരക്കാരുടെ ഒരു രീതി. കാലാവസ്ഥ മുതല്‍ വീട്ടിലെ വേലക്കാരെക്കുറിച്ചു വരെയും ജോലി സ്ഥലം മുതല്‍ ഉള്ളിവില കൂടുന്നതു വരെയും ഇവരുടെ നിത്യ പരാതികളായിരിക്കും.

പരീക്ഷണങ്ങള്‍ക്കു തയാറാകാത്തവര്‍: സ്വന്തമായ ഒരു സൗകര്യപ്രദമായ ഇടം കണ്ടെത്തുന്നവരാണ് നെഗറ്റീവ് മനസുള്ളവരേറെയും. കംഫര്‍ട്ട് സോണിനു പുറത്തേക്കു പോകാന്‍ ഇഷ്ടപ്പെടാത്തവരും മറ്റെല്ലാ കാര്യങ്ങളെയും ഭയക്കുന്നവരുമായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാവില്ല. എപ്പോഴും തോല്‍ക്കുമെന്ന ഭയം പിന്തുടരുന്നവരാണ് ഇത്തരക്കാര്‍.

നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്തവര്‍: നെഗറ്റീവ് മനസുള്ളവര്‍ പലയിടങ്ങളിലും തോല്‍ക്കാനും പിന്നിലാകാനും കാരണവും അതുതന്നെയാണ്. താന്‍ വേണ്ടത്ര സ്മാര്‍ട്ടല്ലെന്നും മത്സരിക്കാന്‍ വേണ്ടത്ര ശേഷിയില്ലെന്നും സ്വയം ചിന്തിക്കുന്നവരാണ് ഇത്തരക്കാര്‍. ഈ ചിന്തയാണ് തോല്‍വികളിലേക്ക് ഇത്തരക്കാരെ നയിക്കുന്നതെന്നാണ് യാഥാര്‍ഥ്യം. ഭാവി ഇത്തരക്കാരെ ഒരിക്കലും ഭ്രമിപ്പിക്കില്ല. സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ഇവര്‍ ഒരിക്കലും ആലോചിക്കാറില്ല എന്നതാണ് ശരി. ഇരുണ്ട തുരങ്കത്തില്‍ തുടരുന്നതുതന്നെയാണ് വെളിച്ചത്തേക്കാള്‍ ഭേദം എന്നു കരുതുന്നവരാണ് ഇത്തരക്കാര്‍.

മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുന്നവര്‍: സ്വയം നെഗറ്റീവാകുന്നതിന് ഒപ്പം തന്നെ ചുറ്റുവട്ടങ്ങളിലുള്ളവരെയും നെഗറ്റീവാക്കുക എന്നതാണ് ഇത്തരക്കാരുടെ മറ്റൊരു കാര്യം. എന്തെങ്കിലും സദുദ്ദേശപരമായി ചെയ്യാന്‍ അല്ലെങ്കില്‍ പ്രതീക്ഷയോടെ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അവരെ നിരുത്സാഹപ്പെടുത്താനാണ് ഓരോ നെഗറ്റീവ് മനസും ശ്രദ്ധിക്കുക.

അനുഭവങ്ങള്‍ കുറവുള്ളവര്‍: അനുഭവങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തവരോ അല്ലെങ്കില്‍ ശ്രമിക്കാത്തവരോ ആണ് നെഗറ്റീവ് മനസുള്ളവര്‍. സന്തോഷമോ, ഭ്രമമോ, സൗന്ദര്യമോ ഒന്നും ഇവരെ ആകര്‍ഷിക്കില്ല. ഇത്തരം വൈകാരികാവസ്ഥകളെക്കുറിച്ചൊന്നും ആരും ആലോചിക്കില്ല. ജീവിതത്തിന്റെ പ്രകാശപൂര്‍ണമായ ഒരു ഭാഗത്തെക്കുറിച്ച് ഇത്തരക്കാരുടെ ചിന്തയില്‍ പോലും വരില്ല.

2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

The Elephant Rope


ആനയും കയറും

ആദ്യമായി ആനയെ കണ്ടപ്പോൾ ഒരു സംശയം തോന്നും നിങ്ങൾക്ക് , ഇത്രേം വലിയ ശക്തി ഉള്ള ജീവി ഒരു ചെറിയ കയർ മുൻ കാലിൽ കെട്ടി എങ്ങനെ അടങ്ങി നില്കുന്നു എന്ന്, സിംഹത്തെ പോലെ കുട്ടിൽ അടയകുന്നില്ല , വലിയ ചങ്ങല കൊണ്ട് ബന്ധനം ഇല്ലാ.

ആനകൾക്ക് എപ്പോൾ വേണമെങ്കിലും തന്‍റെ കാലിലെ കയർ പൊട്ടിച്ചു പോകൻ കഴിവുണ്ട് പക്ഷെ അത് ചില കാരണത്താൽ അങ്ങനെ ചെയില്ല .

വളരെ ചെറു പ്രായം മുതൽ ആന കുട്ടിടെ കാലിൽ ഇതു പോലെ ഉള്ള കയർ കെട്ടും, അപ്പോൾ അ കയറിന്‍റെ ബലം മതി ആന കുട്ടിയെ പിടിച്ചു നിർത്താൻ . ഈ കയർ പൊട്ടിക്കാൻ കഴിയില്ല എന്നുള്ള വ്യവസ്ഥയിൽ വളർന്നു വരുന്നു

കയർ ഇപ്പോഴും കാലിൽ കെട്ടിയിരിക്കുന്നു എന്ന് അവർ വിശ്വസിക്കുന്നു,അങ്ങനെ അവർ സ്വതന്ത്രതെ തകർക്കാൻ ഒരിക്കലും ശ്രമികില്ല ആനകൾക് എപ്പോൾ വേണെമെങ്കിലും ചങ്ങല പൊട്ടികാം അവർക്ക് സ്വതന്ത്രം പ്രപ്പിക്കാം പക്ഷെ അവർ ഒരികലും അങ്ങനെ ചെയില്ല അവർ എപ്പോഴും പഴയ കയറിൽ തടസ്സപെട്ടു കിടകുവാ.

അങ്ങനെ ആനയെ പോലെ, എത്ര പേർ പണ്ടത്തെ പരാജയം മുറുകെ പിടിച്ചു ഇന്നും എനിക്ക് ഒന്നും കഴയില്ല എന്നുള്ള രീതിയിൽ പരാജയപ്പെട്ടു ജീവിക്കുന്നു

പരാജയം വിദ്യാ ഭാഗമാണ്, നാം ജീവിതത്തിൽ ഒരിക്കലും വിട്ടുകൊടുക്കരുത് , പോരാടി നേടണം

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

The story of a blind girl


True Love

ഒരിടത്ത് ഒരു അന്ധയായ പെണ്‍കുട്ടി ഉണ്ടായിരുന്നു, അവൾ കുരുടി ആയതു കാരണം അവൾക്ക് അവളോട്‌ തനെ വെറുപ്പായിരുന്നു .അവൾ സ്നേഹമുള്ള കാമുകൻ ഒഴികെ, ബാക്കി എല്ലാവരെയും വെറുത്തു. അവൻ അവൾക്കു വേണ്ടി മാത്രം ആയിരുന്നു. അവൾക്ക് ഈ ലോകം കാണാൻ കഴിഞ്ഞാൽ അവൾ കാമുകനെ മാത്രേ കല്യാണം കഴിക്കു എന്ന് പറഞ്ഞു

കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു ജോഡി കണ്ണുകൾ സംഭാവനയായി അവൾക്ക് ലഭിച്ചു പിന്നെ കാമുകൻ ഉൾപ്പെടെ സകലതും, കാണാൻ കഴിഞ്ഞു, അവളുടെ കാമുകൻ അവളോട് ചോദിച്ചു " ഇപ്പോൾ നിനക്ക് ലോകം കാണാൻ കഴിയുന്നു , ഇനി നീ എന്നെ കല്യാണം കഴിക്കുമോ???"

കാമുകൻ വളരെ അന്ധനായ എന്നു കണ്ടിട്ടു പെൺകുട്ടി ഞെട്ടിപ്പോയി, അവനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. അവളുടെ കാമുകൻ കണ്ണുനീരോടെ അകലെ നടന്നു, പിന്നീട് ഒരു കത്ത് എഴുതി:

" പ്രിയപെട്ടവളെ , എന്‍റെ കണ്ണുകള്‍ സൂക്ഷിക്കണം.... ഞാന്‍ നിധി പോലെ കാത്തിരുന്നതാ "

ഇതാണ് മനുഷ്യൻ ജീവിത സാഹചര്യം മാറുമ്പോൾ, അവർ അറിയാതെ അങ്ങ് മാറി പോകും . കുറച്ചു പേർ മാത്രെ പണ്ട് അവർ എന്താണ് എന്ന് ചിന്തികാർ ഉള്ളു. കുറച്ചു പേർ മാത്രെ അവരെ പണ്ട് സഹായിചോരെ ഓർക്കാർ ഉള്ളു


GREAT ATTITUDE (വലിയ മനോഭാവം)

ഒരികൽ ഒരു പക്ഷി ഒരു തേനിച്ചയോട് ചോദിച്ചു:" നീ വളരെ ഏറെ കഷ്ട പ്പെട്ടു തേൻ ഉണ്ടാകുന്നു അത് മനുഷ്യൻ അടിച്ചു മാറ്റി കൊണ്ടു പോകുന്നു , അതിൽ നിനക്ക് വിഷമം ഇല്ലേ"

അപ്പോൾ തേനിച്ച മറുപടി പറഞ്ഞു .."ഒരികല്ലും ഇല്ല, മനുഷ്യൻ തേൻ മാത്രെ അപഹരിക്കാൻ കഴിയു , തേൻ ഉണ്ടാക്കുന്ന കഴിവ് അടിച്ചു മാറ്റാൻ കഴിയില്ലാ".

2015, ജൂലൈ 30, വ്യാഴാഴ്‌ച


MEANINGLESS GOALS

ഒരു കർഷകനു ഒരു നായ ഉണ്ടായിരുന്നു, അത് എന്നും റോഡരികിൽ പോയി കാത്തിരിക്കും അതിലെ വരുന്ന വാഹനങ്ങൾ നോക്കി, അപ്പോൾ അതിലെ വന്ന ഒരു വാഹനതിന്‍റെ പുറകെ കുരച്ചു കൊണ്ട് ഓടി അതിനെ മറികടന്നു പിടിക്കാൻ വേണ്ടി ശ്രമിക്കുന്ന.

ഒരു ദിവസം ഒരു കൂട്ടുക്കാരൻ ചോദിച്ചു "നിങ്ങളുടെ നായ എപ്പോഴെങ്കിലും ഒരു കാർ എത്തിപ്പിടിക്കും എന്ന് കരുതുന്നുണ്ടോ?" കര്‍ഷകന്‍ മറുപടി പറഞ്ഞു, ‘അതല്ല എന്നെ അലോസരപ്പെടുത്തുന്നത്. എപ്പോഴെങ്കിലും ഒന്നിനെ എത്തിപ്പിടിക്കുകയാണെങ്കില്‍ അവന്‍ എന്ത് ചെയ്യും എന്നതാണ് എന്നെ അലട്ടുന്നത്.’

"ജീവിതത്തിൽ പല ആളുകളും അർത്ഥശൂന്യമാകും ഗോളുകൾ പിന്തുടരുന്നതു അവരാണ് ആ നായ പോലെ പെരുമാറുന്നത്."

2015, ജൂലൈ 29, ബുധനാഴ്‌ച


Black Or White

എന്‍റെ പ്രാഥമിക സ്കൂൾ കാലഘട്ടത്തിൽ, ഞാൻ എന്‍റെ ക്ലാസ്സിലെ ഒരു കുട്ടിയുമായി വാദം നടത്തി.ഞാൻ വാദം ഉണ്ടായതെന്തിനാണെന്ന് മറന്നു പക്ഷെ ഞാൻ ആ ദിവസം പഠിച്ച പാഠം മറകില്ല ഒരിക്കലും.

എനിക്ക് 'ഞാൻ' ശരിയായ എന്നു ബോധ്യം ആയിരുന്നു "അദ്ദേഹം" തെറ്റായിരുന്നു - അവൻ 'ഞാൻ' തെറ്റാണെന്നും "അദ്ദേഹം" ശരിയായ എന്നു പോലെ ബോധ്യപ്പെട്ടിരുന്നു. അദ്ധ്യാപികാ ഞങ്ങളെ വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു.

അദ്ധ്യാപിക ഞങ്ങളെ ക്ലാസ്സിന്‍റെ മുൻപിൽ കൊണ്ടു വന്നു, അവിടെ ഉണ്ടായിരുന്ന ഡെസ്കിന്‍റെ രണ്ടു അറ്റത്തായി നിർത്തിച്ചു , ഡെസ്ക് നടുക്കായി ഒരു വലിയ ചുറ്റും വസ്തു ഉണ്ടായിരുന്നു. എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞു അത് കറുത്ത നിറം ആണ് എന്ന് , അദ്ധ്യാപിക സഹപാഠിയോട് ചോദിച്ചു എന്താണ് അതിന്‍റെ നിറം എന്ന് "വൈറ്റ്," അവൻ പറഞ്ഞു.

അത് വെളുത്ത വസ്തു ആണ് എന്ന് അവൻ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം അത് വ്യക്തമായും കറുപ്പ് ആയിരുന്നു. വീണ്ടും മറ്റൊരു വാദം ഞാൻ എന്‍റെ സഹപാഠിമായി തുടങ്ങി, ഈ സമയം വസ്തുവിന്‍റെ നിറത്തെ കുറിച്ച് പുതിയ വാദം ആരംഭിച്ചു.

അദ്ധ്യാപിക പറഞ്ഞു സഹപാഠി നിന്നെടുത്തു പോയി നിൽക്കാൻ എന്നിട്ട് അവനോടു പറഞ്ഞു ഞാൻ നിന്നെടുത്തു വന്നു നിൽക്കാൻ , പരസ്പരം സ്ഥലങ്ങളിൽ മാറ്റി. ഇപ്പോൾ അവൾ എന്നോട് ചോദിച്ചു, വസ്തുവിന്‍റെ നിറം എന്ത് ആയിരുന്നു. ഞാൻ ഉത്തരം പറഞ്ഞു "വൈറ്റ്."

ഇത് രണ്ട് വ്യത്യസ്തമായി നിറത്തിലുള്ള വശം ഉള്ള ഒരു വസ്തു ആയിരുന്നു,അവന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് നോകിയാൽ അത് വെളള നിറം ആയിരുന്നു. എന്‍റെ ഭാഗത്തു നിന്ന് നോകിയാൽ അത് കറുപ്പ് ആയിരുന്നു.

ചിലപ്പോൾ മറ്റ് വ്യക്തി വീക്ഷണത്തിൽ നിന്നുകൊണ്ട് നമ്മൾ പ്രശ്നം നോക്കണം എന്നാൽ അവന്‍റെ / അവളുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ നമ്മുക്ക് കഴിയും

2015, ജൂലൈ 28, ചൊവ്വാഴ്ച


നമ്മുടെ മാനസികമായ ആരോഗ്യത്തിനും ഉല്ലാസത്തിനും നമ്മള്‍ എപ്പോഴും നല്ലത് മാത്രം കാണുകയും നല്ലത് മാത്രം കേള്‍ക്കുകയും നല്ലത് മാത്രം ചിന്തിക്കുകയും നല്ലത് മാത്രം പ്രവൃത്തിക്കുകയും നല്ലത് മാത്രം വായിക്കുകയും നല്ല അന്തരീക്ഷത്തില്‍ ജീവിക്കുകയും ചെയ്യണം. പോസിറ്റീവ് എനര്‍ജി തരുന്ന പുസ്തകങ്ങളും പോസിറ്റീവ് എനര്‍ജി നല്‍കുന്ന അനുഭവ കഥകളും പോസിറ്റീവ് ഉദ്ധരണികളും മറ്റും വായിക്കുമ്പോള്‍ നമ്മുടെ മനസും വളരെയധികം പോസിറ്റീവ് എനര്‍ജി ഉണ്ടാക്കാറുണ്ട്,അത് നമ്മെ ധൈര്യപൂര്‍വ്വം മുന്നോട്ട് നയിക്കാനും പ്രതിസന്ധികളില്‍ തളരാതിരിക്കാനും വളരെയധികം സഹായിക്കുന്നു.

ദിവസവും രാവിലെ ഉണരുമ്പോള്‍ തന്നെ ഇത്തരം പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ പോസിറ്റീവ് ആയിരിക്കും, ഇങ്ങനെ പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിക്കാനായി പോസിറ്റീവ് ഉദ്ധരണികള്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഉടന്‍ കാണത്തക്ക രീതിയില്‍ ചുമരിലും മറ്റും ഭംഗിയായി ഒട്ടിച്ച് വെക്കുന്നതും നന്നായിരിക്കും.

അങ്ങനെ ചുമരില്‍ ഒട്ടിച്ച് വയ്ക്കാന്‍ പറ്റിയ ചില ഉദ്ധരണികള്‍ താഴെ

1. ഇന്ന് ഞാനത് ചെയ്തിരിക്കും

2. ഞാന്‍ ഇന്ന് സന്തോഷവാനയിരിക്കും

3. ഞാന്‍ ഒരിക്കലും ദുഖിക്കുകയില്ല,മറ്റുള്ളവരെ ദുഖിപ്പിക്കുകയുമില്ല

4. ഞാന്‍ എന്‍റെ എല്ലാ ശത്രുക്കളെയും എന്‍റെ സുഹൃത്തുക്കളാക്കും

5. ഇന്ന് ചെയ്യേണ്ട കാര്യം ഞാനൊരിക്കലും നാളേക്ക് മാറ്റി വയ്ക്കില്ല

6. ഞാന്‍ കഴിവുള്ളവനാണ്‌-മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്ത് കരുതിയാലും എനിക്ക് പ്രശ്നമില്ല

7. ഞാന്‍ നല്ലവനാണ് ,നല്ലത് മാത്രം ചെയ്യുന്നവനാണ്

8. എന്നേക്കാള്‍ മോശമായവരെക്കാള്‍ എത്രയോ മികച്ചയാളാണ് ഞാന്‍

9.ഞാന്‍ ഒരിക്കലും മടി കാണിക്കുകയില്ല

10. ഞാന്‍ എല്ലാ കാര്യത്തിലും മിടുക്കനാണ് ,അത് ഞാന്‍ തെളിയിക്കും

ഇത്തരം ഉദ്ധരണികള്‍ നിങ്ങളുടെ വീക്ക് പോയിന്റ്‌ അനുസരിച്ച് നിങ്ങള്‍ക്ക് തന്നെ നിര്‍മ്മിക്കാവുന്നതും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതുമാണ്.


രാഷ്ട്രത്തിനായി സമര്‍പ്പിച്ച ജീവിതം

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലൂടെ നേരം പുലരും മുന്‍പെ തന്നെ പത്രവിതരണത്തിനായി ഓടിനടന്ന ആസാദ് എന്ന കൊച്ചു പയ്യനാണ് പില്‍ക്കാലത്ത് ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ സമ്മാനിച്ച അബ്ദുള്‍ കലാമായി വളര്‍ന്നത്.

1931 ല്‍ രാമേശ്വരത്തെ നിര്‍ധനനായ ഒരു വള്ളക്കാരന്റെ മകനാണ് അബ്ദുള്‍ പക്കീര്‍ ജൈനു ലബ്ദീന്‍ അബ്ദുള്‍ കലാം ജനിച്ചത്. കലാമിനെ സംബന്ധിച്ചിട ത്തോളം ബാല്യം പൂവിരിച്ചതായിരുന്നില്ല. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ പിതാവ് ജൈനുലബ്ദീന്‍റ പ്രേരണ കൊച്ചുകലാമിനെയും കടുത്ത ഈശ്വര വിശ്വാസിയാക്കി.

ദാരിദ്ര്യത്തിനിടയിലും കലാമിനെ പഠിപ്പിച്ച് കലക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം പൈലറ്റാവണമെന്ന് കലാമിന്റെയും ഒരിക്കല്‍ ഉറ്റസു ഹൃത്തായ ജലാലുദ്ദീനൊപ്പം തകര്‍ന്നു കിടന്ന പാമ്പന്‍പാലം കാണാന്‍ പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി.അതു സൃഷ്ടിച്ച ഈശ്വരന്റെയും ചെറുപ്പം മുതലേ ആകാശത്തെ വിസ്മയകാഴ്ചകള്‍ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ തല്പരനായി രുന്ന കലാം ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ. ഐ. ടി.യിലാണ്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി കിട്ടി.

ആയിടയ്ക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി. കെ. മേനോന്‍ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഒരു റോക്കറ്റ് എഞ്ചിനീയറാകാന്‍ മേനോന്‍ കലാമിനെ പ്രേരിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

ആരായിരുന്നു കലാം എന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയാണ് . ധിഷണാശാലിയായ ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്ത്വശാസ്ത്രജ്ഞന്‍, വായനക്കാരന്‍ , സംഗീതാസ്വാദകന്‍. .പട്ടിക നീളുകയാണ്. മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷര ങ്ങളെയും വാക്കുകളെയും അഗാധമായി സ്‌നേഹിച്ചു. തീര്‍ത്തും മി തഭാഷിയായ കലാം ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളില്‍ മുങ്ങിത്താണു. കര്‍ണാടക സംഗീതത്തിന്റെ സാന്ദ്രത ജീവി തത്തി വെന്‍റ ഭാഗമായി കൊണ്ടുനടന്നു. യാന്ത്രികതയുടെ മടുപ്പില്‍ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തും വീണവായ നയുമാണ് ആശ്രയിച്ചിരുന്നത്. കവിതയും സംഗീതവും ത ബിന്‍റ സാങ്കേതികസ്വപ്നങ്ങള്‍ക്ക് ചിറകേകുന്നതായി കലാം ഒരിക്കല്‍ പ റഞ്ഞിട്ടുമുണ്ട്. തമിഴില്‍ രചിച്ച 17 കവിതകള്‍ മൈ ജേര്‍ണി (എന്റെ യാത്ര) എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിക്കാന്‍ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയന്‍ മിസൈല്‍മാന്‍' എന്നാണ് അദ്ദേഹത്തിനു ലഭിച്ച വിശേ ഷണങ്ങളിലൊന്ന്. സവാരിക്കിറങ്ങുമ്പോള്‍ ആയുധധാരികളായ അംഗരക്ഷകര്‍ തന്നെ അനുഗമിക്കുന്നതിനോട് കലാമിന് പൊരുത്തപ്പെടാന്‍ എന്നും ബുദ്ധിമുട്ടായിരുന്നു. ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത കലാം 100 ശതമാനം സസ്യഭുക്കാണ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അദ്ദേഹം എന്നും പ്രിയപ്പെട്ട കലാം അയ്യരാ'ണ്.

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് എന്നും വിട്ടുനില്‍ക്കാനാണ് കലാം ആഗ്രഹിച്ചത് . പ്രതിരോധ ഗവേഷണകേന്ദ്രത്തിലെ ഡയറക്ടറുടെ കൂറ്റന്‍ ബംഗ്ലാവിലെ താമസമുപേക്ഷിച്ച് ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കേന്ദ്രം സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍, കാക്കിയൂണിഫോമും വള്ളിച്ചെരിപ്പുമിട്ട് ജോ ലി ചെയ്യുന്ന കലാമിനെക്കണ്ട് പലകുറി അമ്പരന്നിട്ടുണ്ട്. നാലു ദശകം നീണ്ട സജീവമായ ഔദ്യോഗിക ജീവിതത്തിനുശേഷം പടിയിറങ്ങുമ്പോഴും ലാളിത്യം തന്നെയായിരുന്നു കലാമി ന്റെ കൈമുതല്‍.


കലാമിന്റെ അഗ്നിച്ചിറകുള്ള വാക്കുകള്‍

ഇന്ത്യ എന്നും കലാമിന്റെ വാക്കുകള്‍ക്ക് എന്നും ചെവിയോര്‍ത്തിരുന്നു. യുവാക്കള്‍ക്ക് എന്നും പ്രചോദനം നല്‍കുന്ന വാക്കുകള്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ആശയങ്ങളെക്കാള്‍ ഏറെ ചിന്തോദീപകമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ പലതും.

അഗ്നിച്ചിറകുള്ള വാക്കുകളില്‍ ചിലത്

1. സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ നിങ്ങള്‍ ആദ്യം സ്വപ്‌നങ്ങള്‍ കാണണം.

2. ഒരു രാജ്യം അഴിമതിവിരുദ്ധവും നല്ല മനസ്സുള്ളവരുടേതുമാകണമെങ്കില്‍ അതിന് സമൂഹത്തില്‍ മൂന്നു പേര്‍ക്ക് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അത് അച്ഛന്‍, അമ്മ, അധ്യാപകര്‍ എന്നിവര്‍ക്കാണ്

3.വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം യുവാക്കള്‍ക്കുണ്ടാകണം, പുതിയ കണ്ടെത്തല്‍ നടത്താനുള്ള ധൈര്യം കാട്ടണം, ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കണം, നടക്കില്ലെന്ന് കരുതുന്നവ കണ്ടെത്തി പ്രശ്‌നങ്ങളെ നേരിട്ട് അതിനെ തരണം ചെയ്യാന്‍ കഴിയണം. ഇതെല്ലാം വളരെ വലിയഗുണങ്ങളാണ് യുവാക്കള്‍ ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങണം. പുതിയ തലമുറയോടുള്ള എന്റെ സന്ദേശമിതാണ്.

4. കഠിനാധ്വാനികളെ മാത്രമെ ദൈവം സഹായിക്കൂ. ആ തത്വം എപ്പോഴും ഓര്‍ക്കുക

5. ആകാശത്തേക്ക് നോക്കുക. നമ്മള്‍ ഒറ്റയ്ക്കല്ല. സ്വപ്‌നം കാണുന്നവരോടും കഠിനാധ്വാനികളോടും മാത്രമേ ഈ പ്രചഞ്ചം സംവദിക്കൂ

6. മനുഷ്യന് ബുദ്ധിമുട്ടുകള്‍ ആവശ്യമാണ് കാരണം വിജയം ആസ്വദിക്കാന്‍ അത് അത്യാവശ്യമാണ്

7. നമ്മുടെ കുട്ടികള്‍ക്ക് ഒരു നല്ല നാളെകളുണ്ടാകാന്‍ നമുക്ക് നമ്മുടെ ഇന്നുകളെ ത്യാജിക്കാം

8. മഹാന്മാരുടെ മഹത്തായ സ്വപ്‌നങ്ങള്‍ എപ്പോഴും യാഥാര്‍ഥ്യമാകും

9. ഒരു നേതാവിനെ ഞാന്‍ നിര്‍വചിക്കട്ടെ. അയാള്‍ക്ക് കാഴ്ചപ്പാടും അഭിനിവേശവും വേണം, ഏത് തരം പ്രശ്‌നത്തിലും ഭയക്കുന്നവനാകരുത്. എങ്ങനെ അതിനെ അതിജീവിക്കാമെന്ന് അറിയാവുന്നയാളായിരിക്കണം. ഏറ്റവും പ്രധാനം സത്യസന്ധതയോടെ ജോലി ചെയ്യുന്നയാളായിരിക്കണം.

10. ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ നിങ്ങള്‍ ഏക മനസ്സോടുകൂടി ലക്ഷ്യത്തിലേക്ക് നീങ്ങണം

11. ഈശ്വരന്‍, നമ്മുടെ സൃഷ്ടാവ് നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ വ്യക്തിത്വം, കാര്യപ്രാപ്തി, കരുത്ത് എന്നിവ സംഭരിച്ചിട്ടുണ്ട്. പ്രാര്‍ഥന ഇവയോരൊന്നും വികസിപ്പിച്ചെടുക്കാന്‍ നമ്മെ സഹായിക്കും.

12. മികവ് ഒരു ആകസ്മികതയല്ല, അതൊരു തുടര്‍പ്രക്രിയയാണ്

13. ജീവിതം ബുദ്ധിമുട്ടുള്ള ഒരു കളിയാണ്. ഒരു വ്യക്തിയായി വളരാനുള്ള നിങ്ങളുടെ ജന്മാവകാശം തിരിച്ചറിഞ്ഞാല്‍ മാത്രമേ ആ കളിയില്‍ നിങ്ങള്‍ക്ക് ജയിക്കാനാകൂ.

14. ഒരു വിദ്യാര്‍ഥിയുടെ ഏറ്റവും പ്രധാന സ്വഭാവസവിശേഷത ചോദ്യം ചോദിക്കാനുള്ള ആര്‍ജവമാണ്. വിദ്യാര്‍ഥികള്‍ എപ്പോഴും ചോദ്യം ചോദിക്കണം

15. ഉറക്കത്തിൽ കാണുന്നതല്ല, നമ്മളെ ഉറങ്ങാൻ സമ്മതിക്കാത്തതാണ് സ്വപ്നം

16. വിജയം ആസ്വാദ്യകരമാകണമെങ്കിൽ പ്രയാസങ്ങൾ ആവശ്യമാണ്

2015, ജൂലൈ 27, തിങ്കളാഴ്‌ച

Never Quits


Abraham Lincoln never quits

ദാരിദ്രത്തിൽ ആണ് ജനിച്ചതു, ലിങ്കണ്‍ ജീവിത കാലം മുഴുവൻ പരാജയം നേരിടേണ്ടി വന്നു. എട്ട് പ്രവിശം തെരനെടുപ്പില്‍ പരാജയപെട്ടു , രണ്ട് പ്രവിശം ബിസിനെസിൽ പരാജയപെട്ടു.

അദേഹത്തിന് എല്ലാം ഉപേക്ഷിക്കാൻ കഴിയുമായിരുന്നു പക്ഷെ അദേഹം വീണ്ടും പരിശ്രെമിച്ചു കൊണ്ടിരുന്നു . അദ്ദേഹം അമേരിക്കയിലെ ചരിത്രത്തിലെ ഏറ്റവും നല്ല പ്രസിഡന്റായി മാറി.

താഴെ കൊടുതിരികുന്നത് കണ്ടാൽ മനസ്സിലാകും അദ്ദേഹം അമേരിക്കൻ പ്രസിഡന്റ്റ് ആകാൻ വേണ്ടി എത്ര മാത്രം കഷ്ടപെട്ടു എന്ന്

  • 1. 1816 കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ജോലിക് പോയി തുടങ്ങി
  • 2. 1818 അമ്മ മരിച്ചു പോയി
  • 3. 1831 ബിസിനസ്‌ പരാജയപെട്ടു
  • 4. 1832 സംസ്ഥാന നിയമസഭയിൽ മത്സരിച്ചു - തോറ്റു പോയി
  • 5. 1832 ജോലി നഷ്ടം ആയി , നിയമം പഠിക്കാൻ ചെന്നിട്ടു അവിടെ അഡ്മിഷൻ കിട്ടിയില്ല
  • 6. 1833 ഒരു ബിസിനസ്‌ തുടങ്ങാൻ സുഹിർതിന്റെ കയ്യില്‍ നിന്നും പണം കടം മേടിച്ചു,വർഷം അവസാനത്തോടെ അദ്ദേഹം പാപ്പരായി, അദ്ദേഹം ഈ കടം മേടിച്ച പണം കൊടുത്തു തിർകാൻ വേണ്ടി തന്‍റെ ജീവിതത്തിന്‍റെ അടുത്ത 17 വർഷത്തോളം എടുത്തു
  • 7 1834 വീണ്ടും സംസ്ഥാന നിയമസഭയിൽ മത്സരിച്ചു - ജയിച്ചു
  • 8 1835 വിവാഹം നിശ്ചയിച്ചിരിക്കയായിരുന്നു, പ്രണയിനി മരിച്ചു , തന്‍റെ ഹൃദയം തകർന്നുപോയി
  • 9 1838 സംസ്ഥാന നിയമസഭയുടെ സ്പീക്കർ ആകുവാൻ ശ്രമിച്ചു- പരാജയപ്പെടുത്തി
  • 10 1840 ഇലെക്ടർ ആകുവാൻ ശ്രമിച്ചു -പരാജയപ്പെടുത്തി
  • 11 1843 കോണ്‍ഗ്രസില്‍ മത്സരിച്ചു - നഷ്ടപ്പെട്ടു
  • 12 1846 വീണ്ടും കോണ്‍ഗ്രസില്‍ മത്സരിച്ചു - ജയിച്ചു
  • 13 1848 കോൺഗ്രസിന് ജനവിധി വീണ്ടും തേടി -നഷ്ടപ്പെട്ടു
  • 14 1854 യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് മത്സരിച്ചു -നഷ്ടപ്പെട്ടു
  • 15 1856 തന്റെ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ ഉപരാഷ്ട്രപതി നോമിനേഷൻ അന്വേഷിച്ചു -100 വോട്ടുകൾ താഴെ ആണ് ലഭിച്ചേ
  • 16 1858 വീണ്ടും അമേരിക്കയില് സെനറ്റ് മത്സരിച്ചു - വീണ്ടും നഷ്ടപ്പെട്ടു
  • 17 1860 അമേരിക്കൻ പ്രസിഡന്റായി അയയി തിരഞെടുത്തു

2015, ജൂലൈ 25, ശനിയാഴ്‌ച


തെറ്റുകളിൽ നിന്ന് മനസിലാക്കുക

തോമസ് എഡിസൺ ബൾബ് ഫിലമെന്‍റെ തേടി രണ്ടായിരം വ്യത്യസ്ത വസ്തുക്കൾ പരിഷിച്ചു , അതൊന്നും തൃപ്തികരമായി വിജയിച്ചില്ല. അദേഹത്തിന്റെ സഹായി പരാതിപ്പെട്ടു " നമ്മുടെ എല്ലാ പ്രവൃത്തി യും വ്യർത്ഥമാകുന്നു, നാം ഒന്നും പഠിച്ചില്ല " എഡിസൺ വളരെ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു " ഓ, നാം ബഹുദൂരം വന്നിരിക്കുന്നു അതുപോലെ ധാരാളം പഠിച്ചിരിക്കുന്നു. നമ്മൾ ഒരു നല്ല ബൾബ് ഉണ്ടാക്കുവാൻ ഉപയോഗിക്കാൻ കഴിയാത്ത രണ്ടായിരം ഘടകങ്ങൾ ഉണ്ട് എന്നു അറിയുന്നു


ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ

ഒരു തത്ത്വചിന്ത പ്രൊഫസർ തന്‍റെ ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പായി ഒരു ഒഴിഞ്ഞ കുപ്പി എടുത്തു, അതിൽ 2 ഇഞ്ച് വ്യാസമുള്ള പാറ കല്ലുകൾ കൊണ്ട് നിറച്ചു.

കുപ്പി നിറഞ്ഞ പക്ഷം അദേഹം വിദ്യാർത്ഥികളോട് ചോദിച്ചു, അവർ അത് സമ്മതിച്ചു.

പിന്നീടു പ്രൊഫസർ ഒരു പെട്ടി ചരൽ കല്ല് എടുത്തു, അത് നിറച്ചു കുപ്പിയിൽ. അയാൾ വേഗത്തിൽ ഭരണി ഇളക്കി. പാറകൾ തമ്മിലുള്ള തുറന്ന പ്രദേശങ്ങളിൽ ചരൽ കല്ല് നിറഞ്ഞു.

കുപ്പി നിറഞ്ഞ പക്ഷം അദേഹം വീണ്ടും വിദ്യാർത്ഥികലോട് ചോദിച്ചു, അവർ അത് വീണ്ടും സമ്മതിച്ചു പ്രൊഫസർ പറഞ്ഞു " ഇപ്പോൾ" ഈ കുപ്പി നിങ്ങളുടെ ജീവിതം പ്രതിനിധാനം ചെയ്യുന്നു . ഈ പാറ കല്ലുകൾ വളരെ പ്രധാനപെട്ട കാര്യം ആണ് - നിങ്ങളുടെ കുടുംബം, ജീവിത പങ്കാളി, കുട്ടികൾ, ആരോഗ്യം. ജീവിത്തിൽ എല്ലാം നഷ്ട പെട്ടാലും, ഇവർ മാത്രേ എന്നും നമ്മുടെ കൂടെ കാണു. നിങ്ങളുടെ ജീവൻ എപ്പോഴും നിറഞ്ഞു തന്നെ ഇരിക്കുന്നു. ഇനി ചരൽ കല്ല് ആണ് അടുത്ത വേണ്ടപെട്ട കാര്യം - നിങ്ങള്ടെ ജോലി, വീട്, കാർ. നിങ്ങളുടെ വളരെ ചെറിയ കാര്യങ്ങളെ മണൽ പ്രതിനിധാനം ചെയ്യുന്നു.

നിങ്ങൾ ആദ്യം മണൽ കുപ്പയിൽ നിറയ്കുക ആണ് എങ്കിൽ, നിങ്ങൾക്ക് പാറ കല്ല് , ചരൽ കല്ല് കുപ്പിയിൽ നിറയ്ക്കാൻ കഴിയില്ല. ഇതാണ് നിങ്ങള്ടെ ജീവിതം, എല്ലാ സമയവും മുഴുവൻ ഊർജ്ജവും ചെലവഴിക്കുന്നത് ചെറിയ കാര്യങ്ങൾക് വേണ്ടി ആണ് എങ്കിൽ. നിങ്ങളുടെ പ്രധാന പെട്ട കാര്യങ്ങൾക്ക് ജീവിതത്തിൽ ഒരു ഇടം കാണില്ല. നിങ്ങളുടെ സന്തോഷത്തിന്റെ ഗുരുതരമായ കാര്യങ്ങൾ ശ്രേധികുക, കുട്ടികളോട് ഒപ്പം കളികുക, ജീവിത പങ്കാളികു ഒപ്പം സമയം ചിലവഴിക്ക, ജോലിക്ക് പോകാൻ എന്നും സമയം ഉണ്ടാകും, വീട് അടിച്ചുവാരുക, ഒരു അത്താഴ വിരുന്നു കൊടുക്കുക.

ആദ്യം പാറ കല്ലുകളെ ശ്രീധികുക , ശരിക്കും വേണ്ടപ്പെട്ട കാര്യങ്ങൾ. നിങ്ങളുടെ മുൻഗണനകൾ സജ്ജമാക്കുക. ബാക്കി വെറും മണൽ ആണ്