സൂഫിയതി ഫരീദിന്റെ കഥയാവാം. ദാസന്മാരെയാണ് ഫരീദ എന്നു കൂട്ടിച്ചേര്‍ത്ത് വിളിക്കാറ്. അക്ബര്‍ ചക്രവര്‍ത്തിക്ക് സൂഫിയതി ഫരീദിനെ വലിയ കാര്യമാണ്. ബുദ്ധിസാമര്‍ത്ഥ്യമുള്ള നല്ലൊരു ഉപദേശകന്‍കൂടിയാണദ്ദേഹം. ഒരു ദിവസം ചക്രവര്‍ത്തി സൂഫിയതിയെ വിളിച്ചു പറഞ്ഞു: 'ഇതാ, താങ്കളെ ഞാന്‍ ആദരിക്കുന്നു. വജ്രം പതിച്ച അമൂല്യമായ കത്രിക സമ്മാനമായി നല്‍കുന്നു.'
രാജസദസ്സാകെ അമ്പരന്നു. അദ്ദേഹം തുടര്‍ന്നു: 'ആ കത്രികയ്ക്ക് പകരം എനിക്കൊരു സൂചി സമ്മാനമായി തന്നാലും.' ഇത്തവണ അന്തംവിട്ടത് അക്ബര്‍ ചക്രവര്‍ത്തി. 'ഇത്രയേറെ വിലപിടിപ്പുള്ള സമ്മാനത്തിനു പകരം ഒരു സൂചിയാണോ സമ്മാനമായി താങ്കള്‍ എന്നോട് ചോദിക്കുന്നത്?'
സൂഫിയതി വിനയംവിടാതെ പറഞ്ഞു: 'തിരുമേനി, കത്രികകൊണ്ട് എല്ലാം വെട്ടിമാറ്റാനേ കഴിയൂ. സൂചികൊണ്ട് ആ വെട്ടിമാറ്റിയതുപോലും തുന്നിച്ചേര്‍ക്കാനാവും.'
നാമും ജീവിതത്തില്‍ പലപ്പോഴും ഒരു കത്രികയുടെ സ്വഭാവത്തിലേക്ക് മാറാറില്ലേ? നമുക്ക് നമ്മുടെ സമൂഹത്തിലെ സൂചിയായി, യോജിപ്പിക്കാവുന്നതൊക്കെ തുന്നിക്കൂട്ടാം.
മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ്. മറ്റുള്ളവരുമൊത്ത് സഹകരിച്ചുവേണം മുന്നോട്ടു പോകാന്‍. താളാത്മകമായി ഒന്നിച്ചു ജീവിക്കുവാനും അന്യോന്യം മനസ്സിലാക്കാനും കഴിയുന്നില്ലെങ്കില്‍ ഇതെന്തു ജീവിതം? ചുറ്റുമുള്ളവരെ സ്‌നേഹിക്കുക മാത്രമല്ല, അവരെ നാം സംരക്ഷിക്കണം. അവര്‍ക്കു സന്തോഷം പകരണം. ദുഃഖങ്ങളിലും പങ്കുചേരണം. നമുക്കുള്ളതേ നമുക്കു ചുറ്റുമുള്ളവര്‍ക്ക് നല്‍കാനാവൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ