2016, മാർച്ച് 29, ചൊവ്വാഴ്ച

റോഡിൻറെ വലത് വശം ചേർന്ന് നടകണം


ചെറുപ്പം മുതൽ നമ്മൾ പഠിച്ചിട്ടു ഉണ്ട് റോഡിൻറെ വലത് വശം ചേർന്ന് നടകണം , അങ്ങനെ ഒരു ദിവസം റോഡിൽ കുടി വലതു വശം ചേർന്ന് നടകുമ്പോൾ, എതിരെ ഒരു ലോറി റോഡ്‌ തെറ്റിച്ചു എന്നെ ഇടിച്ചു തെറിപ്പികാൻ ആയി വരുന്നു , ഞാൻ നടകുന്നത് വളരെ ശരിയായാണ് , പക്ഷെ ഇങ്ങനെ മുന്പ്പോട്ട് പോയാൽ ലോറി എന്നെ തെറിപ്പിച്ചു കൊണ്ടുപോകും , ഞാൻ ലോറി എന്നെ മുട്ടാതെ ഇരിക്കാനായി ഓടി മാറി.

ചിലർ ഇതു പോലെ ഏതു പ്രശ്നം വന്നാലും ഞാൻ ശരിയാ എന്നും പറഞ്ഞു അവർ നിൽകും , നമ്മൾ സാഹചര്യം അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പടികണം

2016, മാർച്ച് 26, ശനിയാഴ്‌ച

The Best Real Life Motivational Story – Károly Takács


Károly Takács രാജ്യത്തെ മികച്ച പിസ്റ്റൾ ഷൂട്ടർ ആയിരുന്നു 1938 (- 28 വയസ്സ്) . പ്രധാന ദേശീയ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച വിജയം നേടി. ഒളിമ്പിക് ഗോൾഡ്‌ നേടുക എന്നുള്ളത് ആയ്യിരുന്നു അവന്റെ ലക്ഷ്യം , അതിനു വേണ്ടി വർഷങ്ങൾ കഠിനമായി അവൻ പരിശിലിച്ചു.

1940 ടോകിയോ ഒളിമ്പിക് ഗെയിംസ് സ്വർണ മെഡൽ നേടാനുള്ള എല്ലാ സദ്യതയും ഉണ്ട് ...പക്ഷെ എല്ലാ സ്വപ്നങ്ങൾ ഒരു ദിവസം പൊടിയായ്തീരുന്നു. കരസേനാ പരിശീലനം സമ്മേളനത്തിൽ വച്ച് തന്റെ വലതു കയ്യിൽ ഗ്രനേഡ് ഇരുന്നു പൊട്ടിത്തെറിച്ച് തന്റെ ഷൂട്ടിങ് കൈ നഷ്ടമായി , അങ്ങനെ തന്റെ ഒളിമ്പിക് സ്വപ്നം അവസാനിപ്പിച്ചു. ഇനി അവന്റെ മുൻപിൽ രണ്ടു വഴി മാത്രം ഒന്നുകിൽ നഷ്ടം ഓർത്തു കരയുക അല്ലെങ്കിൽ വിഷമിച്ചു ഇരികുക .പകരം അവൻ മനോഹരമായ തന്റെ സ്വപ്നം റിയാലിറ്റി പരിവർത്തനം വഴികൾ നോക്കി.

ആശുപത്രിയിൽ ഒരു മാസം താമസിച്ച ശേഷം, അവൻ തന്റെ ജീവിതത്തിന്റെ ബാക്കി തനിക്കായിട്ടും തന്റെ ഒളിമ്പിക് സ്വപ്നം നിലനിർത്തി. അവൻ ദൃഢനിശ്ചയം മനോഭാവം ഉണ്ടായിരുന്നു വിജയിപ്പിക്കാൻ.അവൻ ഇടതു കൈ നിന്ന് ഷൂട്ടിംഗ് പ്രായോഗികമാക്കാൻ തീരുമാനിച്ചു.അവൻ സാധ്യതകളുടെ ലോകം പര്യവേക്ഷണം തിരഞ്ഞെടുത്തു,അവൻ ഇടതു കയ്യിൽ ലോകത്തെ ഏറ്റവും മികച്ച ഷൂട്ടിംഗ് ചെയ്യാൻ തീരുമാനിച്ചു.

ഒരു വർഷം കഴിഞ്ഞ് ഹംഗറി നടക്കുന്ന ഒരു ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ അവൻ ചെന്നു , അവനെ കണ്ടപ്പോൾ അവന്റെ സുഹിർതുകൽ സന്തോഷഭാരിതരായി, ഇവിടെ ഞങളെ കാണാൻ , പ്രോത്സാഹിപിക്കാൻ വന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു . അവൻ പറഞ്ഞു ഞാൻ പ്രോത്സാഹിപിക്കാൻ വന്നതല്ല മത്സരിക്കാൻ വന്നതാ . മറ്റുള്ളവർ അവരുടെ ബെസ്റ്റ് കൈ കൊണ്ട് ഷൂട്ട്‌ ചെയ്തു , അവൻ തന്റെ ഉള്ള കൈ കൊണ്ട് ഷൂട്ട്‌ ചെയ്തു വിജയിച്ചു.

1940 & 1944 ഒളിമ്പിക് - ലോക മഹാ യുദ്ധം കാരണം മാറ്റി വച്ചു

1948 ഒളിമ്പിക് അവൻ മത്സരിച്ചു സ്വർണം നേടി, അത് പോലെ 1952 വീണ്ടു സ്വർണം നേടി.

വിജയികൾക് എങ്ങനെ വേണമെങ്കിലും വിജയിക്കാം.

2016, മാർച്ച് 22, ചൊവ്വാഴ്ച

Good Speech


ഇടവകയിലെ അച്ചനെ കാണാനായി ധാരാളം ആളുകൾ വരും അവരുടെ പ്രശ്നം ഒക്കെ പറയാനായി , അവർ എപ്പോഴും ഒരേ പ്രശ്നമാണ് പറയുന്നത് . ഒരു ദിവസം പള്ളയിൽ അച്ചൻ എല്ലാവരോടുമായി ഒരു തമാശ പറഞ്ഞു അത് കേട്ട് എല്ലാവരും ചിരിച്ചു .

ഒരു 2 മിനിറ്റ് കഴിഞ്ഞു അച്ചൻ വീണ്ടും നേരത്തെ പറഞ്ഞ അതെ തമാശ പറഞ്ഞു അതുകേട്ടു പകുതി പേർ ചിരിച്ചു.

അച്ചൻ മുന്നാമതും അതെ തമാശ പറഞ്ഞു അപ്പോൾ ആരും അത് കേട്ട് ചിരിച്ചില്ല.

അപ്പോൾ അച്ചൻ ചിരിച്ചു കൊണ്ട് ഇടവകകാരോട് പറഞ്ഞു

- ഒരേ തമാശ വീണ്ടും വീണ്ടും കേട്ടപ്പോൾ നിങ്ങൾക്ക് ചിരി വന്നില്ല , പിന്നെ നിങ്ങൾ എന്തിനാണ് ഒരേ പ്രശ്നം ഓർത്തു എപ്പോഴും കരയുന്നെ.

2016, മാർച്ച് 19, ശനിയാഴ്‌ച

Short Story- Comedy


ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.

അദേഹത്തിന് 10 ഭീമാകാരന്മാരായ നായ്ക്കൾ ഉണ്ടായിരുന്നു. തൻറെ മന്ത്രിമാര് എന്തെങ്കിലുംതെറ്റു ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ അവരെ ഈ നായ്ക്കളെ കൊണ്ട് കടിച്ചു കൊല്ലുകയായിരുന്നു അദേഹത്തിന്റെ രീതി.

അങ്ങനെയിരിക്കെ ഒരു ദിവസം ഏതോ ഒരു സുപ്രധാന കാര്യം തീരുമാനിക്കുനതിൽ ഒരു മന്ത്രിക്കു തെറ്റു പറ്റി.

അതിൽ കുപിതനായ രാജാവ് മന്ത്രിയെ നായ്ക്കൾക്ക് ഇട്ടുകൊടുക്കാൻ ഉത്തരവിട്ടു.

ഇത് കേട്ട മന്ത്രി രാജാവിനോട് അപേക്ഷിച്ചു..

``അല്ലയോ മഹാരാജൻ, ഞാൻ താങ്കളെ 10 വര്ഷമായി സേവിക്കുന്നതല്ലേ.. അടിയനു ഒരു 10 ദിവസം കൂടി ജീവിക്കാനുള്ള അനുവാദംതന്നാലും...! രാജാവ് അത് സമ്മതിച്ചു.

മന്ത്രി നായ്ക്കളെ സംരക്ഷിക്കുന്ന കാവൽക്കാരന്റെ അടുത്തു ചെന്നു..

അടുത്ത പത്തു ദിവസത്തേക്ക് നായ്ക്കളുടെ കാവൽക്കാരൻ ആവാൻ ആഗ്രഹംഉണ്ടെന്നു അറിയിച്ചു...

ഇത് കേട്ട് അമ്പരന്നു പോയ കാവൽക്കാരൻ മന്ത്രിയുടെ ആഗ്രഹം സാധിച്ചു.

മന്ത്രി എല്ലാ ദിവസവും നായ്ക്കൾക്ക് നല്ല ഭക്ഷണവും വെള്ളവും കൊടുത്തു.

അവയെ കുളിപ്പിക്കുകയുംഅവയുടെ കൂട് വൃത്തിയാക്കി സൂക്ഷിക്കുകയും ഒക്കെ ചെയ്തു...

അങ്ങനെ പത്തു ദിവസം കഴിഞ്ഞു..

മന്ത്രിയുടെ ശിക്ഷ നടപ്പാക്കേണ്ട ദിവസം എത്തി.

മന്ത്രിയെ നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കാൻ രാജാവ് ഉത്തരവിട്ടു..

ഭടന്മാർ രാജാവിന്റെ ഉത്തരവ് അനുസരിച്ചു..

പക്ഷെ..

നായ്ക്കളുടെ കൂട്ടിൽ കണ്ട കാഴ്ച എല്ലാവരെയും അമ്പരപ്പിച്ചു...

അതിക്രൂരന്മാരായ നായ്ക്കൾ മന്ത്രിയുടെ മുന്നിൽ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നു,മന്ത്രിയുടെ കാൽ പാദങ്ങൾ അവ നക്കുന്നു...

നായ്ക്കളുടെ പെരുമാറ്റംകണ്ടു ഒരു നിമിഷം സ്തബ്ധനായ രാജാവ് ദേഷ്യത്തോടെ അലറി ചോദിച്ചു...

ഈ നായ്ക്കൾക്ക് എന്ത് പറ്റി..?

ഇത് കേട്ട മന്ത്രി വിനീതനായി രാജാവിനോട് പറഞ്ഞു..

``അല്ലയോ മഹാരാജൻ.. ഞാൻ താങ്കളെ കഴിഞ്ഞ പത്തു വര്ഷക്കാലം സേവിച്ചു...

എന്നിട്ടും എന്നിൽ നിന്ന് ആദ്യമായി ഒരു തെറ്റു സംഭവിച്ചപ്പോൾ താങ്കൾ എനിക്ക്മരണ ശിക്ഷ വിധിച്ചു,

എന്നാൽ കഴിഞ്ഞ 10 ദിവസം ഞാൻ ഈ നായ്ക്കളെ പരിച്ചരിച്ചപ്പോൾ അവ എന്നോട് അതിന്റെ നന്ദി കാണിക്കുന്നു.. സ്നേഹം കാണിക്കുന്നു...!

രാജാവിനു തൻറെ തെറ്റു മനസിലായി...

അദേഹം അപ്പോൾ തന്നെ ആ നായ്ക്കളെ മാറ്റി 10 ചെന്നായ്ക്കളെ കൊണ്ടുവന്നു..

എന്നിട്ട് മന്ത്രിയെ അവയ്ക്ക് മുന്നിലിട്ടുകൊടുത്തു...!

പ്ലിംഗ്...!

ഗുണപാഠം:

കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും..

☺☺☺

2016, മാർച്ച് 1, ചൊവ്വാഴ്ച

ചെറുകഥ :ബോബൻ & മോളി


ബോബൻ & മോളി കുട്ടുകാർ ആണ് , അവർ ചെറുപ്പം മുതൽ ഒരിമിച്ചു വളർന്ന കുട്ടികളാണ്, ബോബൻ കൈയിൽ ധാരാളം മാർബിൾ കല്ലുകളുടെ ശേഖരണം ഉണ്ട് , അവൾടെ കൈയിൽ ധാരാളം സ്വീറ്റ്സ് ശേഖരണം ഉണ്ട്.

അവൻ പറഞ്ഞു നിന്റെ കൈയിൽ ഉള്ള മുഴുവൻ സ്വീറ്റ്സ് എനിക്ക് തരുകയാണ്‌ എങ്കിൽ എന്റെ കൈയിലുള്ള മുഴുവൻ മാർബിൾ നിനക്ക് തരുന്നതായിരികും എന്ന് , അവൾ അത് സമ്മതിച്ചു.

അവൻ വളരെ വലിയതും മനോഹാരവുമായ കല്ലുകൾ മാറ്റി വച്ചിട്ട് ബാകിയുള്ളത് അവൾക്ക് കൊടുത്തു . അവൾ സത്യം ചെയ്തതുപോലെ മുഴുവൻ സ്വീറ്റ്സ് അവനു കൊടുത്തു.

അന്ന് രാത്രയിൽ അവൾ വളരെ സന്തോഷവതിയായി ഉറങ്ങി, പക്ഷെ അവനു ഉറങ്ങാൻ കഴിഞ്ഞില്ല, അവൾ താൻ ചെയ്ത പോലെ സ്വീറ്റ്സ് ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നാ സംശയം കാരണം.

നിങ്ങളുടെ 100% സ്നേഹം കുടുംബത്തിനു കൊടുതില്ല എങ്കിൽ ,നിങ്ങൾ നിങ്ങൾടെ പങ്കാളിയെ സംശയികും അവരുടെ 100 % കുടുംബ ജീവിതത്തിനു നല്കുനില്ല എന്നും പറഞ്ഞു .. ഇതു നിങ്ങള്ടെ സുഹിർത്തു ബന്ധത്തിനും , ജോലിയിലും ബാധകമാണ്