2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

സ്വപ്നദര്‍ശികളുടെ ചില പൊതു സ്വഭാവങ്ങള്‍


സ്വപ്നദര്‍ശികളുടെ ചില പൊതു സ്വഭാവങ്ങള്‍

► ഇവരുടെ സ്വപ്നങ്ങള്‍ എല്ലാം വലുതാണ്, വിഷന് പരിമിതികളുമില്ല. ചെറിയ സ്വപ്നങ്ങള്‍ ഇവരെ ഒരിക്കലും തൃപ്തിപ്പെടുത്തില്ല. ഒരു ചെറിയ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട ഊര്‍ജവും അധ്വാനവും മതി ഒരു വമ്പന്‍ സ്വപ്നം സ്വന്തമാക്കാന്‍ എന്ന് ഇവര്‍ക്കറിയാം.

► എന്താണ് നേടേണ്ടത് എന്നതിനെക്കുറിച്ച് ഇവര്‍ വളരെ ആലോചിക്കും. അവരുടെ സ്വപ്നങ്ങള്‍ എഴുതി വെക്കുകയും ചെയ്യും. ഈ സ്വപ്നങ്ങളെല്ലാം ഒരുമിച്ച് സാധ്യമാക്കാന്‍ കഴിയാത്തതുകൊണ്ട് പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഈ ആശയങ്ങള്‍ നടപ്പിലാക്കണമോ അ തോ എന്നെങ്കിലും മതിയോ എന്നും തീരുമാനിക്കും.

► വിഷ്വലൈസ് ചെയ്യുക- ജീവിതത്തില്‍ വിജയിക്കുന്നവര്‍ എല്ലാവരും വിഷ്വലൈസ് ചെയ്യുന്നതില്‍ മികവുള്ളവരായിരിക്കും. എന്ത് നേടണം എന്നതിനെക്കുറിച്ച് ഇവരുടെ മനസില്‍ വ്യക്തമായ ചിത്രമുണ്ടാകും. ആ ജീവിതം എങ്ങനെയുണ്ടാകുമെന്നും. ഈ അനുഭവമാണ് തങ്ങളുടെ സ്വപ്നങ്ങളെ വിടാതെ പിന്തുടരാനും അവ യാഥാര്‍ത്ഥ്യമാക്കാനും അവരെ പ്രചോദിപ്പിക്കുന്നത്. മികച്ച അത്‌ലറ്റുകളും അതുല്യ പ്രതിഭകളും നല്ല വിഷ്വലൈസര്‍മാരാണ് എന്ന്, അസാധാരണ വിജയം നേടുന്നവരെക്കുറിച്ച് പഠനം നടത്തുന്ന ഡോ. ചാള്‍സ് ഗാര്‍ഫീല്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

►താല്‍പ്പര്യമില്ലാത്ത ജോലികള്‍ പോലും ഇവര്‍ ഏറ്റെടുക്കും. തങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കും എന്ന് മനസിലാക്കിയാല്‍ എത്ര വിരസമായ ജോലികള്‍ പോലും ചെയ്യാന്‍ ഇവര്‍ മടിക്കില്ല

► അവസരങ്ങള്‍ സ്വന്തമാക്കും-ലഭ്യമായ ഏത് അവസരവും പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ഇവര്‍ എപ്പോഴും തയാറാകും.

► സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാവുന്ന ലക്ഷ്യങ്ങളാക്കി മാറ്റാന്‍ ഇവര്‍ ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കും.

വിജയം കൈവരിച്ച ചില സ്വപ്നദര്‍ശികളുടെ ഉദാഹരണങ്ങള്‍ ഇതാ.

വര്‍ഗീസ് കുര്യന്‍


വര്‍ഗീസ് കുര്യന്‍

(ഇന്ത്യയിലെ പാല്‍ ഉല്‍പ്പാദനത്തിലെ വിപ്ലവകാരി)

ഇന്ത്യയുടെ മില്‍ക്ക്മാന്‍ എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്‍ കണ്ട സ്വപ്നം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം എന്നതായിരുന്നു. 1970-ല്‍ തുടങ്ങിയ 'ഓപ്പറേഷന്‍ ഫ്‌ളഡ്' എന്ന പ്രോഗ്രാമിലൂടെ ഇത് സാധ്യമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ വാര്‍ഷിക പാല്‍ ഉല്‍പ്പാദനം 1968-69ല്‍ 110 മില്യന്‍ ടണ്‍ ആയിരുന്നത് 2006-07ല്‍ 23.3 മില്യന്‍ ടണ്‍ ആയി. അമേരിക്കയെ പിന്തള്ളി ഇന്ത്യ ഈ രംഗത്ത് ഒന്നാമതെത്തുകയും ചെയ്തു. പഴം, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഈ മോഡല്‍ പിന്തുടരാനും വര്‍ഗീസ് കുര്യന്റെ ധവള വിപ്ലവം നിമിത്തമായി.

റൈറ്റ് സഹോദരന്മാര്‍


റൈറ്റ് സഹോദരന്മാര്‍

അമേരിക്കയിലെ സൂസന്‍- മില്‍ട്ടണ്‍ ദമ്പതികളുടെ മക്കളായിരുന്നു റൈറ്റ് സഹോദരന്മാര്‍ എന്ന പേരില്‍ പ്രശസ്തരായ വില്‍ബര്‍ റൈറ്റും (ജനനം 1867) ഓര്‍വില്‍ റൈറ്റും (ജനനം 1871). ജോലി സംബന്ധമായി ഒരുപാട് യാത്ര ചെയ്തിരുന്ന മില്‍ട്ടണ്‍ റൈറ്റ് വീട്ടിലെത്തുന്നത് കുട്ടികള്‍ക്കായി കൈ നിറയെ കളിപ്പാട്ടങ്ങളുമായാണ്. ഒരു ടോയ് ഹെലിക്കോപ്റ്ററുമായാണ് 1878 ല്‍ ഒരു ദിവസം മില്‍ട്ടണ്‍ വീട്ടിലെത്തിയത്. വ്യോമയാന ശാസ്ത്രത്തിന്റെ കുലപതിയായ അല്‍ഫോന്‍സ് പെനോദിന്റെ പ്രശസ്തമായ കണ്ടുപിടുത്തത്തിന്റെ ഒരു മോഡലായിരുന്നു അത്. കോര്‍ക്കും മുളയും പേപ്പറും ഉപയോഗിച്ച് നിര്‍മിച്ച ആഹെലിക്കോപ്റ്ററിന്റെ റോട്ടര്‍ തിരിക്കാന്‍ ഒരു റബര്‍ ബാന്‍ഡുമുണ്ടായിരുന്നു. ഈ കളിപ്പാട്ടം ഏറെ ഇഷ്ടപ്പെട്ടു വില്‍ബറിനും ഓര്‍വിലിനും. അത് പൊളിയുന്നതുവരെ കളിച്ച ശേഷം അവര്‍ അതിനു സമാനമായ മറ്റൊരു മോഡലുണ്ടാക്കി. പറക്കണമെന്ന തങ്ങളുടെ സ്വപ്നത്തിന് തുടക്കം കുറിച്ചത് ആ ഹെലിക്കോപ്റ്ററിനോട് തോന്നിയ ആകര്‍ഷണമാണെന്ന് പിന്നീട് റൈറ്റ് സഹോദരന്മാര്‍ പറഞ്ഞിട്ടുണ്ട്.

ആകാശത്തില്‍ പറക്കണമെന്ന മോഹം മനസില്‍ വീണതോടെ വ്യോമയാന രംഗത്തെക്കുറിച്ച് കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കാന്‍ തുടങ്ങി വില്‍ബര്‍. അടുത്തുള്ള ലൈബ്രറികളിലെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ന്നപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് വാഷിംഗ്ടണ്‍ ഡിസിയിലെ സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനെയും സമീപിച്ചു. വര്‍ഷങ്ങളോളം മോട്ടറുകളും സൈക്കിളുകളും പ്രിന്റിംഗ് പ്രസും ഉള്‍പ്പെടെ വിവിധയിനം മെഷീനറികളെക്കുറിച്ച് പഠിക്കാനും അവര്‍ ശ്രദ്ധിച്ചു, വിജയത്തിന് ആവശ്യമായ സാങ്കേതിക വിജ്ഞാനം നേടാന്‍ ഇത് സഹായകമായി. 1899 മുതല്‍ ആയിരക്കണക്കിന് പരീക്ഷണ പറക്കലുകളാണ് ഇവര്‍ നടത്തിയത്. ഇരുന്നൂറിലേറെ വ്യത്യസ്ത ചിറകുകളാണ് 1901-ല്‍ മാത്രം ഇവര്‍ ടെസ്റ്റ് ചെയ്തത്, അടുത്ത വര്‍ഷം എഴുന്നൂറിലേറെ ഗ്ലൈഡറൂകളും. ഈ പരീക്ഷണങ്ങള്‍ക്ക് വേണ്ട ചെലവ് കണ്ടെത്തിയിരുന്നത് അവരുടെ സൈക്കിള്‍ കടയിലെ വരുമാനത്തില്‍ നിന്നായിരുന്നു.

പക്ഷികളുടെ പറക്കലില്‍ നിന്നും പു തിയ പാഠങ്ങള്‍ പഠിച്ചും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയും ഒടുവില്‍ 1903 ഡിസംബര്‍ 17ന് അവരുടെ ആദ്യത്തെ വിമാനം പറന്നുയര്‍ന്നു. ആധുനിക വ്യോമയാന മേഖലയുടെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന റൈറ്റ് സഹോദരന്മാരില്‍ വില്‍ബറിന് അന്ന് പ്രായം 35, ഓര്‍വിലിന് 32. ഇവരുടെ കഴിവും അധ്വാനവും ഗതാഗത മേഖലയില്‍ വിപ്ലവമാണുണ്ടാക്കിയത്.