2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

സ്വപ്നദര്‍ശികളുടെ ചില പൊതു സ്വഭാവങ്ങള്‍


സ്വപ്നദര്‍ശികളുടെ ചില പൊതു സ്വഭാവങ്ങള്‍

► ഇവരുടെ സ്വപ്നങ്ങള്‍ എല്ലാം വലുതാണ്, വിഷന് പരിമിതികളുമില്ല. ചെറിയ സ്വപ്നങ്ങള്‍ ഇവരെ ഒരിക്കലും തൃപ്തിപ്പെടുത്തില്ല. ഒരു ചെറിയ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട ഊര്‍ജവും അധ്വാനവും മതി ഒരു വമ്പന്‍ സ്വപ്നം സ്വന്തമാക്കാന്‍ എന്ന് ഇവര്‍ക്കറിയാം.

► എന്താണ് നേടേണ്ടത് എന്നതിനെക്കുറിച്ച് ഇവര്‍ വളരെ ആലോചിക്കും. അവരുടെ സ്വപ്നങ്ങള്‍ എഴുതി വെക്കുകയും ചെയ്യും. ഈ സ്വപ്നങ്ങളെല്ലാം ഒരുമിച്ച് സാധ്യമാക്കാന്‍ കഴിയാത്തതുകൊണ്ട് പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഈ ആശയങ്ങള്‍ നടപ്പിലാക്കണമോ അ തോ എന്നെങ്കിലും മതിയോ എന്നും തീരുമാനിക്കും.

► വിഷ്വലൈസ് ചെയ്യുക- ജീവിതത്തില്‍ വിജയിക്കുന്നവര്‍ എല്ലാവരും വിഷ്വലൈസ് ചെയ്യുന്നതില്‍ മികവുള്ളവരായിരിക്കും. എന്ത് നേടണം എന്നതിനെക്കുറിച്ച് ഇവരുടെ മനസില്‍ വ്യക്തമായ ചിത്രമുണ്ടാകും. ആ ജീവിതം എങ്ങനെയുണ്ടാകുമെന്നും. ഈ അനുഭവമാണ് തങ്ങളുടെ സ്വപ്നങ്ങളെ വിടാതെ പിന്തുടരാനും അവ യാഥാര്‍ത്ഥ്യമാക്കാനും അവരെ പ്രചോദിപ്പിക്കുന്നത്. മികച്ച അത്‌ലറ്റുകളും അതുല്യ പ്രതിഭകളും നല്ല വിഷ്വലൈസര്‍മാരാണ് എന്ന്, അസാധാരണ വിജയം നേടുന്നവരെക്കുറിച്ച് പഠനം നടത്തുന്ന ഡോ. ചാള്‍സ് ഗാര്‍ഫീല്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

►താല്‍പ്പര്യമില്ലാത്ത ജോലികള്‍ പോലും ഇവര്‍ ഏറ്റെടുക്കും. തങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കും എന്ന് മനസിലാക്കിയാല്‍ എത്ര വിരസമായ ജോലികള്‍ പോലും ചെയ്യാന്‍ ഇവര്‍ മടിക്കില്ല

► അവസരങ്ങള്‍ സ്വന്തമാക്കും-ലഭ്യമായ ഏത് അവസരവും പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ഇവര്‍ എപ്പോഴും തയാറാകും.

► സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാവുന്ന ലക്ഷ്യങ്ങളാക്കി മാറ്റാന്‍ ഇവര്‍ ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കും.

വിജയം കൈവരിച്ച ചില സ്വപ്നദര്‍ശികളുടെ ഉദാഹരണങ്ങള്‍ ഇതാ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ