2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

ഓഷോ പറയുന്നു - വിവാഹം


ഓഷോ പറയുന്നു, "വിവാഹം എന്നത് നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതെ ആക്കുന്നു. സ്വാതന്ത്ര്യം ആണ് ജീവിതം. എല്ലാ വൈവാഹികരും പിരിയുക. ഭർത്താവിന്റെ ശരീരം അനുഭവിക്കുന്ന ഭാര്യയുടെ മനസ്സിൽ മറ്റേതോ പുരുഷൻ ആയിരിക്കും. പുരുഷന് മറ്റേതോ സ്ത്രീയും. എല്ലാവരും ഡിവോഴ്സ് ചെയുക. ഇഷ്ടമുള്ള സ്ത്രീകളെയും പുരുഷന്മാരെയും കണ്ടെത്തുക. ആനന്ദിക്കുക. വിവാഹം ഇല്ലാതെ ആയാൽ വേശ്യവൃത്തി ഇല്ലാതെ ആകും. പുരോഹിതന്മാരുടെ ആവശ്യം ഇല്ലാതെ ആകും. 90% സൈക്കോ അനലിസ്റ്റുകളുടെയും തെറാപ്പിസ്റ്റുകളുടെയും ജോലി ഇല്ലാതാവും. എല്ലാ മനഃശാസ്ത്ര പ്രശ്നങ്ങളുടെയും കുറ്റബോധങ്ങളുടെയും അവിഹിതങ്ങളുടെയും മൂലകാരണം വിവാഹം ആണ്. കുട്ടികളെ കമ്മ്യുണിറ്റി വളർത്തുക. അച്ഛന്റെയും അമ്മയുടെയും കാർബൺ കോപ്പികൾ ആവാൻ കുട്ടികളെ അനുവദിക്കരുത്. രണ്ടു പേരുടെ സ്പർദ്ധകൾക്ക് നടുവിൽ കുട്ടികൾ വിഷമം അനുഭവിക്കുന്നു. മാതാപിതാക്കളുടെ അന്ധവിശ്വാസങ്ങളും വിശ്വസങ്ങളും കാണാതെ പഠിച്ചു ചുരുങ്ങിയ ലോകത്തു വളരാതെ ഒരുപാട് മനുഷ്യരെ കണ്ടു കുട്ടികൾ വളരട്ടെ"

ഇത് ഓഷോയുടെ ഒരു ചോദ്യോത്തര വേളയിലെ മറുപടി ആണ്. നിങ്ങൾ ഈ ആശയങ്ങളെ എങ്ങനെ നോക്കി കാണുന്നു? അഭിപ്രായങ്ങൾ പങ്കു വെക്കുക.

2019, ഒക്‌ടോബർ 1, ചൊവ്വാഴ്ച

സഫലത


🌷ഓരോ സാഹചര്യത്തെയും ഓരോ വ്യക്തിയെയും വീക്ഷിക്കുന്നതിൻ്റ അളവുകോൽ ഇപ്പോഴത്തെ അവസ്ഥ വച്ചാകരുത്. അവർ, അത് എങ്ങനെയാകണം എന്നാണോ ആഗ്രഹിക്കുന്നത് അതുപോലെ ആയിത്തീർന്നിരിക്കുന്നു എന്നു തന്നെ സങ്കല്പം, visualisation വേണം. അപ്പോഴാണ് ആഗ്രഹവും അതിനെ പ്രതിയുള്ള ഭാവനയും match ആകുന്നത്.🌷

🥦എത്ര തവണ പരാജയപ്പെട്ടാലും,എത്ര കടുത്ത addiction ആയാലും എത്ര complicated relationship ആയാലും ശരീരം എത്ര അസ്വസ്ഥമാണെങ്കിലും വർത്തമാന കാലത്തെ അവസ്ഥ വച്ചുള്ള ഭാവനയും അന്തരീക്ഷവും create ചെയ്യരുത്.

🦋ആഗ്രഹം സഫലത. ഭാവന ഞാൻ പല പ്രാവശ്യം പരാജയപ്പെട്ടു എങ്കിൽ ആഗ്രഹവും vibration നും match അല്ല. എന്താണോ ലക്ഷ്യം അതിനെ കുറിച്ച് മാത്രം ചിന്തിക്കുകയും സംസാരിക്കുകയും വേണം.🦋

*

☘ "ഞാൻ വിജയി യാണ്. സഫലത നേടിയിരിക്കുന്നു."* നിരന്തരം ഇങ്ങനെ തന്നെ സങ്കല്പങ്ങൾ രചിച്ചു കൊണ്ടെ ഇരിക്കണം.അപ്പോൾ ദുർബലമായ സങ്കല്പങ്ങൾ സമാപ്തമാകും. പുതിയ vibration സഫലതയെ ആവാഹനം ചെയ്യും.☘

ഓഷോ പറഞ്ഞ കഥകൾ -ഗൗതമ ബുദ്ധൻ


ഗൗതമ ബുദ്ധൻ തന്റെ ശിഷ്യന്മാർക്ക് നൽകിയ അന്ത്യവചനമാണ് "സ്വയം വെളിച്ചമാകുക" എന്നത്. അവർ കരയുകയായിരുന്നു. അത് സ്വാഭാവികം. ഗുരു വിട്ടുപിരിയുകയാണ്. അദ്ദേഹമൊത്ത് 40 വർഷം ജീവിച്ചു. 40 വർഷം. ആനന്ദത്തിന്റെയും മഹാനുഭവങ്ങളുടേയും വർഷങ്ങൾ. മനുഷ്യന് സാധ്യമായവയിൽ വച്ച് ഏറ്റവും രമണീയമായ കാലം. ഭൂമിയിൽ സ്വർഗം പണിത 40 വർഷങ്ങൾ. ഇപ്പോൾ ഗുരു യാത്രയാവുകയാണ്. അവർ തീർത്തും ദു:ഖിതരായി.

ബുദ്ധൻ കണ്ണു തുറന്ന് പതുക്കെ പറഞ്ഞു.

"നിർത്തുക ഈ രോദനം, ഇതുവരെ അറിഞ്ഞില്ലേ നിങ്ങൾ? എന്തിനു നിങ്ങൾ കരയുന്നു?"

മുഖ്യ ശിഷ്യൻ ആനന്ദൻ മൊഴിഞ്ഞു. അങ്ങ് ഞങ്ങളെ വിട്ട് പോവുകയാണ്. ഞങ്ങളറിയുന്നു. അനുഭവിക്കുന്നു. അന്ധകാരം ഞങ്ങളിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു. എനിക്കിനിയും ബോധോദയം ഉണ്ടായിട്ടില്ല. അങ്ങ് ജീവിച്ചിരിക്കെ ബോധോദയം കൈവരിക്കാൻ കഴിഞ്ഞില്ലേൽ അങ്ങ് പോയിക്കഴിഞ്ഞാൽ എനിക്ക് എന്ത് പ്രതീക്ഷയാണുള്ളത്? ഞാൻ നൈരാശ്യത്തിലാണ്. എന്റെ ശോകം അളക്കാവുന്നതല്ല. 40 വർഷങ്ങൾ വ്യർഥമായിരിക്കുന്നു. അങ്ങയെ ഒരു നിഴൽ പോലെ പിൻതുടർന്നു. അങ്ങയോടപ്പം ഇരിക്കുക എന്നത് അതി മനോജ്ഞമായിരുന്നു. പക്ഷെ അങ്ങ് ഞങ്ങളെ വിട്ട് പോകുന്നു. ഞങ്ങൾക്കെന്താണ് സംഭവിക്കുക?

ബുദ്ധൻ അരുളി: നിങ്ങൾ കരയുന്നു. എന്തന്നോ? ഇതുവരെ നിങ്ങൾ എന്നെ അറിഞ്ഞില്ല. ഞാൻ എപ്പോഴുമെപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. "എന്നിൽ വിശ്വസിക്കരുതേ! നിങ്ങളോ? നിങ്ങൾ ശ്രദ്ധിച്ചില്ല. നിങ്ങൾ എന്നിൽ വിശ്വസിച്ചു. ഞാനിപ്പോൾ മരണം പ്രാപിക്കുന്നു. നിങ്ങളുടെ ഘടന തന്നെ ശിഥിലമാകുന്നു. എന്നെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ, എന്നിലൂടെ അറിവു നേടാതെ സ്വന്തം സത്തയിൽ പ്രകാശം സൃഷ്ടിച്ചിരുന്നുവെങ്കിൽ, സ്വത്വം അനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ, നിങ്ങളിങ്ങനെ കരയേണ്ടിവരില്ലായിരുന്നു."

"മഞ്ജുശ്രീയെ നോക്കൂ, " അദ്ദേഹം പറഞ്ഞു. മഞ്ജുശ്രീ ബുദ്ധന്റെ ശിഷ്യ ഗണങ്ങളിൽ ഒരാളായിരുന്നു. മഹാനായ ഒരാൾ. അദ്ദേഹം അടുത്തുള്ള ഒരു മരച്ചുവട്ടിൽ കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. അതീവ പവിത്രം. പ്രശാന്തം. പരമാനന്ദകരം.!

ബുദ്ധ ഭഗവാൻ പറഞ്ഞു, "മഞ്ജുശ്രീയെ നോക്കുക. അയാൾ എന്തേ കരയാത്തതെന്ന് അന്വേഷിക്കുക."

അവർ മഞ്ജുശ്രീയോട് ചോദിച്ചു. അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്തിനാ കരയുന്നത് ? എന്റെ സ്വന്തം പ്രകാശം കണ്ടെത്താൻ ഗുരുവര്യർ എന്ന സഹായിച്ചു. ഞാൻ നന്ദിയുള്ളവനാണ്. ഒന്ധകാരവും എന്നിലേക്ക് വരുന്നില്ല. എങ്ങിനെയാണ് ബുദ്ധന് മരിക്കാൻ കഴിയുക? എനിക്കറിയാമല്ലോ എനിക്ക് മരിക്കാനാവില്ലെന്ന്. പിന്നെ ബുദ്ധന് എങ്ങനെ മരിക്കാനാകും? ഗുരുവര്യർ ഇവിടെത്തന്നെയുണ്ടാവും. ഒരു നദി സമുദ്രത്തിലേക്കെന്ന പോലെ അദ്ദേഹം മഹാപ്രപഞ്ചത്തിൽ ലയിക്കും. അത്യന്തം സുന്ദരമായിരിക്കുമത്. ബുദ്ധൻ ഇത്രയും കാലം ഒരു കൊച്ചു ശരീരത്തിന്റെ തടവിലായിരുന്നു. ഇനി തന്റെ സുഗന്ധം സ്വതന്ത്രമാവുകയായി, അസ്തിത്വത്തിന്റെ സമഗ്രതയിലേക്ക് ഇനി അത് വികസിക്കും. ബുദ്ധൻ ഇനി എല്ലായിടത്തും ഉണ്ടാകും. സൂര്യനിൽ അദ്ദേഹം ഉദിച്ചുയരുന്നതും, പക്ഷിയിൽ അദ്ദേഹം പറക്കുന്നതും, സമുദ്രത്തിൽ തരംഗങ്ങളാവുന്നതും ഞാൻ കാണും."

"അദ്ദേഹം ആ ശരീരം മാത്രമാണ് വിട്ടു പോകുന്നത്. അതൊരു തടവറയായിരുന്നു. ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചു. നിങ്ങൾ ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് നിങ്ങൾ കരയുന്നത്. "

ബുദ്ധൻ മൊഴിഞ്ഞു, "ഞാൻ വീണ്ടും പറയുന്നു." 'ആത്മദീപോ ഭവ'. അവനവൻ തന്നെ വെളിച്ചമായി തീരുക . പിന്നെ അദ്ദേഹം കണ്ണടച്ചു. മഹാപ്രപഞ്ചത്തിൽ ലയിച്ചു. ബുദ്ധ ഭഗവാന്റെ മഹാനിർവാണം

ഓഷോ- ജീവിതം


ജീവിതം നിങ്ങളറിയാതെ സംഭവിച്ചു: ജനനം സംഭവിക്കുന്നു . മരണം സംഭവിക്കുന്നു. നിങ്ങൾ അറിയാതെ സ്നേഹം സംഭവിക്കുന്നു. പിന്നെന്തിനാണ് നിങ്ങൾ സങ്കടപ്പെട്ടിരിക്കുന്നത് ?

സൃഷ്ടികർത്താവ് ആരുതന്നെ ആയിരുന്നാലും അദ്ദേഹത്തിന് നിങ്ങൾക്ക് ജന്മം നല്കാമെങ്കിൽ, മരണം നല്കാമെങ്കിൽ, നിങ്ങളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യാമെങ്കിൽ, എല്ലാ ദുഃഖങ്ങളും അദ്ദേഹത്തിന് തന്നെ വിട്ട് കൊടുക്കുക.

നിങ്ങളായിരിക്കുന്നതിൽ നിങ്ങൾ സന്തോഷിക്കുക. നിങ്ങളായിരിക്കുന്നതിൽ നിങ്ങൾക്ക് സന്തോഷിക്കാനാകുമ്പോൾ പെട്ടെന്ന് നിങ്ങളതറിയും - ഇതാണ് പ്രഭവം. ഇതറിഞ്ഞാൽ നിങ്ങൾ അനന്തജീവിതത്തെ സ്പർശിച്ചു കഴിഞ്ഞു. [ ഓഷോ ]

ആനന്ദികളാകുവിൻ


എല്ലാ മതങ്ങളും പരാജയപ്പെട്ടു. മാനവരാശി തീരെ മതാത്മകമായില്ല. ആയിരക്കണക്കിന് വർഷത്തെ പ്രബോധനത്തിനു ശേഷവും മാനവരാശിക്ക് ഒന്നും തന്നെ സംഭവിച്ചില്ല.

മതങ്ങൾക്ക് അടിസ്ഥാനപരമായി ഒരു പിശകുണ്ട്. അവ ജനങ്ങളോടു പറയുന്നു. നല്ലവനാകുക. ധാർമ്മികനാകുക. സന്മാർഗ്ഗിയാകുക. അപ്പോൾ ആനന്ദം നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്നു. വാസ്തവത്തിൽ അത് സത്യത്തിനു വിരുദ്ധമാണ്. ആദ്യം നമ്മളൾ ആനന്ദമള്ളവനായിരിക്കണം. എന്നാലേ നല്ലവനാകാനാകൂ. ആനന്ദമുള്ള ഒരുവന് ആരോടും മോശമായി പെരുമാറാനാവുകയില്ല.

ഓരോരുത്തരും അവരവരുടെ കുട്ടികളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അവരുടെ ഉദ്ദേശ്യം നല്ലതാണ്. എന്നാൽ അതിൻന്റെ അനന്തരഫലം അത്ര നല്ലതല്ല. അധ്യാപകർ കുട്ടികളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. സർവ്വകലാശാലകൾ നല്ല പൗരന്മാരെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. പള്ളികളും ക്ഷേത്രങ്ങളും പുരോഹിതന്മാരും എല്ലായിടത്തും ജീവിതം കൂടുതൽ സൗന്ദര്യമുള്ളതാക്കാൻ ശ്രമിക്കുന്നു. എന്നാൽ ജീവിതം കൂടുതൽക്കൂടുതൽ വിരൂപമാവുകയാണ് ചെയ്യുന്നത്. അവരുരുടെയെല്ലാം ഉദ്ദേശ്യങ്ങൾ നല്ലതാണെങ്കിലും അവ അശാസ്ത്രീയമാണ്. നമ്മൾ ദീർഘകാലം ജീവിക്കാൻ അവർ ആഗ്രഹിക്കുകയും എന്നാൽ നമുക്ക് വിഷം തന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവരുടെ ആഗ്രഹം നല്ലതാണെങ്കിലും അതിനു വേണ്ടി സ്വീകരിച്ച മാർഗം നല്ലതല്ല. അവർക്ക് നല്ലവരാകാൻ കഴിയുകയില്ല. അവർ ദുഃഖിതരാണ്. അവർ എന്തു ചെയ്താലും ദുഃഖം മാത്രമേ സംഭവിക്കുകയുള്ളൂ. നമുക്കുള്ളതേ വേറൊരാൾക്ക് കൊടുക്കാൻ കഴിയൂ. നമ്മൾ ആനന്ദം നിർഭരമാണെങ്കിൽ മറ്റുള്ളവർക്കും അത് നൽകാനാകും.

ശ്രീബുദ്ധന്‍


ഒരിക്കല്‍ ശ്രീബുദ്ധന്‍ ഒരു തൂവാലയുമായി ശിഷ്യന്മാരുടെ അടുത്തുവരികയും ഇതെന്താണ് എന്ന് ചോദിക്കുകയും, തൂവാലയെന്നവർ മറുപടിയും കൊടുത്തു.

അദ്ദേഹം ആ തൂവാല പിരിച്ച് അതില്‍ ഒന്ന് രണ്ടു കെട്ടുകളിട്ടിട്ട്‌ ഇതിപ്പോള്‍ തൂവാലയാണോ എന്ന് അവരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു "അതില്‍ കെട്ടുകള്‍ ഉള്ളത് കൊണ്ട്, തൂവാലയുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കാത്തത് കൊണ്ട് തൂവാല ആണെന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ കെട്ടുകള്‍ ഉള്ളത് കൊണ്ട് മാത്രം തൂവാലയുടെ പ്രകൃതത്തില്‍ നിന്നും മാറിപ്പോയിട്ടില്ലാത്തത് കൊണ്ട് തൂവാല അല്ല എന്നും പറയാന്‍ സാധിക്കില്ല."

അപ്പോള്‍ ബുദ്ധന്‍ ചോദിച്ചു "ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം?" അവര്‍ ഒന്നടങ്കം പറഞ്ഞു "തൂവാലയിലെ കെട്ടുകള്‍ അഴിച്ചു കളഞ്ഞാല്‍ മാത്രം മതിയെന്ന്."

"അതിനെന്താണ് ചെയ്യേണ്ടിയത്? "എന്ന ചോദ്യത്തിനുത്തരമായവര്‍ പറഞ്ഞു "താങ്കള്‍ എങ്ങിനെയാണാ കെട്ടുകള്‍ ഇട്ടത് അതിനു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ കെട്ടുകളഴിക്കാന്‍ സാധിക്കുമെന്ന്."

അപ്പോള്‍ ബുദ്ധന്‍ പറഞ്ഞു "ഇതുപോലെ തന്നെയാണ് ജീവിതപ്രശ്നങ്ങളും ! പ്രശ്നങ്ങളുടെ കാരണം, പരാജയ കാരണം എന്നിവ മനസ്സിലാക്കിയാല്‍ അവയെ അതിജീവിക്കുവാന്‍ എളുപ്പമാണ്. പക്ഷെ ഭൂരിഭാഗം ആളുകളും പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്ത് കൊണ്ട് പരാജയം ഉണ്ടായി എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ അതില്‍ ദുഖിച്ച് ഇതെന്‍റെ വിധിയാണെന്നും ഭാഗ്യക്കെടാണെന്നും വിചാരിച്ചു ജീവിതം പാഴാക്കുന്നു."

"ഇതിനു എന്താണ് പരിഹാരം ?"

"എന്തുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നും, അവയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്താണെന്നും മനസ്സിലാക്കി, അതിനു വിപരീതമായ പ്രക്രിയ എങ്ങിനെ ശരിയായ രീതിയില്‍ ചെയ്യാമെന്നും മനസ്സിലാക്കിയാല്‍ നിങ്ങൾക്കും ജീവിതപ്രശ്നങ്ങളുടെ കെട്ടുകളഴിക്കാനും അങ്ങിനെ ജീവിത ധര്‍മ്മം നിര്‍വഹിക്കുവാനും സാധിക്കും."

🌹മനസ്സെന്ന കുരങ്ങ്🌹


☘🌹☘🌹☘🌹☘🌹

ഒരു ചെറിയ കഥ പറയാം ഒരിക്കൽ ഒരാൾ തന്റെ ഗുരുവിന്റെ അടുത്തെത്തി. സിദ്ധികൾ എളുപ്പത്തിൽ ലഭിക്കാനുള്ള ഒരു മന്ത്രം പറഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടു.ഗുരു മന്ത്രം പറഞ്ഞു കൊടുത്തിട്ട് ഇങ്ങിനെ പറഞ്ഞു "ഈ മന്ത്രം 10 മിനിറ്റ് ജപിച്ചാൽ നിനക്ക് സിദ്ധനാകാം. പക്ഷെ ഒരു നിമ്പന്ധന.... ജപിക്കുന്ന സമയത്ത് ഒരിക്കൽ പോലും നീ കുരങ്ങിനെ ഓർമ്മിക്കരുത്. സാധകൻ ശ്രമം തുടങ്ങിയപ്പോഴെക്കും മനസ്സിൽ കുരങ്ങ് കടന്നു വന്നു. കുറെ നാൾ ശ്രമിച്ചു.പരാജയപ്പെട്ട അയാൾ ഒടുവിൽ മോഹം ഒഴിവാക്കി.

വികൃതിയായ കുട്ടിയോട് ചുമരിലടിച്ചിരിക്കുന്ന പെയ്ന്റ് ഉണങ്ങുന്നതിനു മുമ്പ് ആരെങ്കിലും തൊട്ടു വ്യത്തികേടാക്കിയെങ്കിൽ പറയണം എന്ന് നിർദ്ദേശിച്ചാൽ ആ ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ചതിൽ അഭിമാനിച്ചു. അവൻ ചുമരിന്റെ കാവൽക്കാരനായി മാറുന്നു മറിച്ച് ഈ ചുമരിൽ തൊട്ടു പോകരുത് എന്ന് ആജ്ഞാപിച്ചാൽ കണ്ണ് തെറ്റുന്ന നിമിഷം അവൻ പോയി ഉരച്ചു നോക്കുന്നു. ഇതു പോലെ മനസ്സിനെ ബലമായി പിടിച്ചു നിർത്താൻ ശ്രമിച്ചാൽ അത് കുതറി ഓടാൻ ശ്രമിക്കും. അതിനാൽ വളരെ ശ്രദ്ധയോടെ മനസ്സിനെ ഒരു സാക്ഷിയായി നിരീക്ഷിക്കുക.അങ്ങിനെയാണെങ്കിൽ മനസ്സ് നമ്മുടെ കട്രോളിൽ വരും.