2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

കുഞ്ഞിന്റെ നിഷ്കളങ്കത


**

ഓരോ കുഞ്ഞും നിഷ്കളങ്കനാണ്. എന്നാൽ അവൻ അതിനെക്കുറിച്ച് ബോധവാനല്ല. ഒരോ കുഞ്ഞും ക്രിസ്തുവും ആണ്. രണ്ടുപേരും നിഷ്കളങ്കരാണ്. എന്നാൽ അവർ തമ്മിലുള്ള ഒരേയൊരു വ്യത്യാസം അവബോധത്തിന്റെ തലത്തിലാണ്.

നിഷ്കളങ്കത അബോധത്താലാണെങ്കിൽ അത് നഷ്ടപ്പെടും. ആ നിഷ്കളങ്കതയെ നമുക്ക് ഇന്നത്തെ കൗശലം നിറഞ്ഞ ലോകത്തിൽ ദീർഘകാലം നിലനിർത്താൻ കഴിയുകയില്ല. നമ്മളും പരമാവധി കൗശലത്തെ ഈ ലോകവിപണിയിൽ പ്രയോഗിക്കേണ്ടതുണ്ട്. നമുക്ക് കൗശലത്തിന്റെ വഴികൾ പഠിക്കേണ്ടതുണ്ട്. അത് പഠിപ്പിക്കുവാനാണ് സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളും സ്ഥാപിച്ചിട്ടുള്ളത്. യഥാർത്ഥത്തിലുള്ള വിദ്യാഭ്യാസം ഇനിയും നമ്മിൽ ജനിച്ചിട്ടില്ല.

യഥാർത്ഥ വിദ്യാഭ്യാസം നമ്മളിൽ ബോധപൂർവ്വമുള്ള നിഷ്കളങ്കത കൊണ്ടുവരും. യഥാർത്ഥ വിദ്യാഭ്യാസം ബോധത്തെ നിങ്ങളിൽ കൂട്ടിച്ചേർക്കും. ഇപ്പോൾ വിദ്യാഭ്യാസം നിങ്ങളെ സഹായിക്കേണ്ടതിനു പകരം നിഷ്കളങ്കതയെ ഹനിക്കുകയാണ് ചെയ്യുന്നത്. തീർച്ചയായും ആധുനികവിദ്യാഭ്യാസം നിങ്ങൾക്കു വേണ്ടിയാണെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഫലത്തിൽ അത് ലഭിക്കുന്നില്ല. ഒരു മരത്തെ തിരിച്ചറിയേണ്ടത് അതിന്റെ ഫലത്തിൽ നിന്നാണ്. മുഴുവൻ ലോകവും ഇന്നൊരു തകരാറിലാണ്. കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. ഇതാണ് വിദ്യാഭ്യാസത്തിൻറെ വൈകല്യത്തിന് തെളിവ്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ നാഗരികതയുടെ സംസ്കാരത്തിന്റെ ഉപോൽപ്പന്നങ്ങളാണ് ഇക്കാണുന്ന ജനത മുഴുവനും. യഥാർത്ഥ വിദ്യാഭ്യാസത്തിൽ വ്യക്തിയുടെ നിഷ്കളങ്കത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആദരിക്കപ്പെടേണ്ടതുണ്ട്. കാരണം അത് ദൈവത്തിന്റെ ഒരു ഉപഹാരമാണ്. അത് അമൂല്യമാണ്.

2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

സ്വപ്നം


നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ ഒരു കാര്യം ഓർക്കണം. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു മുൻപ് എല്ലാം സ്വപ്നമാണ് എന്നുള്ള ധാരണ ഉറപ്പിക്കണം. എല്ലാം എന്നു പറഞ്ഞാൽ ഒന്നും മാറ്റി വയ്ക്കാൻ പാടില്ല. ജീവിതം ആകവേ ഒരു സ്വപ്നമാണ് എന്ന ധാരണയെ മനസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഉറങ്ങണം.

സ്വപ്നം ഉറക്കത്തിൽ അനുഭവിക്കുന്ന സാങ്കല്പിക അനുഭവങ്ങൾ മാത്രമല്ല. നിങ്ങൾ കണ്ണു തുറന്നിരിക്കുമ്പോഴും കാണുന്ന കാഴ്ചകളെല്ലാം സ്വപ്നങ്ങളാണ്. ഉറക്കത്തിലും ഉണർവിച്ചം സ്വപ്നം ജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട്. ജീവിതം നിർമ്മിച്ചിരിക്കുന്നത് സ്വപ്ന പദാർത്ഥം കൊണ്ടാണ്. ഈയൊരു മനോഭാവത്തിൽ സുഷുപ്തിയെ പുൽകണം. എല്ലാം സ്വപ്നമാണെന്നുള്ള ഓർമ്മയെ നിരന്തരമായി നിലനിർത്തണം. കാണുന്ന കാഴ്ചകളും കേൾക്കുന്ന ശബ്ദങ്ങളും ഗന്ധങ്ങളും സ്പർശങ്ങളും രുചികളുമെല്ലാം സ്വപ്നസന്നിഭമാണ്. എല്ലാ അനുഭവങ്ങളും സ്വപ്നാനുഭവങ്ങളാണെന്നു വരികിൽപിന്നെ വിഷമിക്കേണ്ട ആവശ്യമില്ല.

മായ എന്നു പറയുന്നത് ഈ സങ്കൽപ്പത്തെയാണ്. ലോകം ഒരു പ്രാതിഭാസികമായ സത്തയാണ് എന്നു പറയുമ്പോൾ ലോകം വെറും മിഥ്യയാണെന്നുള്ള അർത്ഥത്തിൽ എടുക്കരുത്. ലോകത്തിന് ലോകത്തിന്റെതായ സത്തയുണ്ട്. ഇത് നിങ്ങളെ സഹായിക്കാനുള്ള ഒരു ഉപായം മാത്രമാണ്. അങ്ങനെ കരുതുമ്പോൾ ഒന്നും നിങ്ങളെ അസ്വസ്ഥമാക്കുകയില്ല. സർവ്വവും സ്വപ്നമായി കരുതുമ്പോൾ പൊടുന്നനേ നിങ്ങൾ പുതിയൊരു ലോകത്തിലേക്ക് പ്രവേശിക്കുന്നു. നിങ്ങൾ അവിടെയുണ്ട്. സ്വപ്നവും അവിടെയുണ്ട്. എന്നാൽ വിഷമിക്കാനായി ഒന്നുംതന്നെയില്ല.

പ്രേമമെന്നാൽ ആഹ്ലാദ പൂർണ്ണമായ ബന്ധുത്വം


പ്രേമമെന്നാൽ ആഹ്ലാദ പൂർണ്ണമായ ബന്ധുത്വം* എന്നർത്ഥം.

ധ്യാനമെന്നാൽ ആഹ്ളാദപൂർണ്ണമായ ഏകാന്തത എന്നർത്ഥം. ഗുരുക്കന്മാമാർക്ക് പാത ചൂണ്ടി കാണിക്കുവാൻ മാത്രമേ കഴിയൂ, നടക്കേണ്ടത് നമ്മളാണ് . നമുക്ക് വേണ്ടി അവർക്ക് നടക്കാനാവില്ല.....

ജീവിതത്തെ* നിരീക്ഷിക്കുകയാണെങ്കിൽ അത് ചാക്രികമാണെന്ന് കണ്ടെത്തുവാൻ കഴിയും.

സൂര്യൻ കാലത്തു ഉദിച്ചുയരുകയും സായാഹ്നത്തിൽ അസ്തമിക്കുകയും ചെയ്യുന്നു. ഇത് ദിനംപ്രതി തുടർന്നുകൊണ്ടിരിക്കുന്നു ഒരു ചക്രം സൃഷ്ടിക്കപ്പെടുന്നു.

വേനൽ വരുന്നു അതിന് ശേഷം വർഷം പിന്നീട് ശൈത്യം വീണ്ടും അതേ വൃത്തം ആവർത്തിക്കുന്നു, ഋതുക്കൾ ചാക്രികമായ ഒരു രീതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വിളവുകൾ വളർന്ന് വിത്തുകൾ മൂപ്പെത്തുകയും പിന്നീട് കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. അതിന് ശേഷം അവ പൊട്ടിമുളച്ചു മൂപ്പെത്തി വീണ്ടും വിത്തുകൾ മണ്ണിലേക്ക് തന്നെ മടങ്ങുന്നു. ആ വൃത്തം അവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് കൊണ്ടാണ് പൗരാണികർ *🎼ജീവിതം ചക്രം* എന്ന പദം ഉപയോഗിച്ചിരുന്നത്. എപ്പോഴാണ് ഒരുവൻ ഈ ജീവിത ചക്രത്തിൽ നിന്നും മുക്തനാവുന്നത് അപ്പോഴാണ് അവൻ അമരത്വത്തെ പ്രാപിക്കുന്നത്. അപ്പോഴാണ് അവൻ മോക്ഷത്തെ പ്രാപിക്കുന്നത്. അപ്പോഴാണ് അവൻ ഈ പ്രാപഞ്ചികതയുമായി അലിഞ്ഞൊന്നായി തീരുന്നത്.!

ഓഷോ - ഞാൻ ദൈവത്തിനെതിരാണ്


ഞാൻ ഇപ്പോള്‍ എല്ലാ മതങ്ങൾക്കും എതിരാണ്. ഞാൻ ദൈവത്തിനെതിരാണ്. ഞാൻ കെട്ടുകഥകൾക്കെല്ലാം എതിരാണ്. മനുഷ്യവർഗ്ഗത്തെ വിഭജിക്കുന്നുന്ന എല്ലാത്തിനുമെതിരാണ്. അതുകൊണ്ട് തന്നെ ഞാൻ സ്വർഗ്ഗത്തിനും നരകത്തിനും എതിരാണ്. നരകത്തിന്റെ നിത്യഭയത്തിലും, സ്വർഗ്ഗത്തിന് വേണ്ടി ആർത്തി പൂണ്ടു ജീവിക്കുന്ന ഒരു മനുഷ്യ സമൂഹത്തെയും ഞാൻ ഇഷ്ടപ്പെടുന്നില്ല. സംഘടിത മതങ്ങൾ ജനങ്ങളുടെ വ്യക്തിത്വത്തെ അവരുടെ സ്വാതന്ത്ര്യത്തെ അവരുടെ അന്തസ്സിനെ എല്ലാം നശിപ്പിക്കുന്നു. (ഓഷോ)

അമനീഭാവം


*

ദൈവത്തെക്കുറിച്ച് ചിന്തിക്കാനാവുകയില്ല. നമ്മൾ കോടിക്കണക്കിനു തവണ ചിന്തിക്കുന്നു. എന്നിട്ടും ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. ചിന്ത മുഖേന ആരും ദൈവത്തിൽ എത്തിച്ചേർന്നിട്ടില്ല. വാസ്തവത്തിൽ അമിതമായ ചിന്തയിലൂടെ ദൈവം നമുക്ക് നഷ്ടപ്പെട്ടിട്ടേയുള്ളൂ. എത്ര അധികം നാം ചിന്തിക്കുന്നുവോ അത്രയധികം നാം ചിന്തയിൽ നഷ്ടപ്പെടുന്നു.

ദൈവം ഒരു കല്പിതവസ്തുവല്ല. ദൈവം തർക്കങ്ങളിലൂടെ എത്തിച്ചേരുന്ന സമാധാനവുമല്ല. ദൈവം മനസ്സിന്റെ ഫലപ്രാപ്തിയുമല്ല. ദൈവം സത്യമാണ്. ചിന്ത അവിടെ പ്രസക്തമായി വരുന്നില്ല. ചിന്തയിലൂടെ നിങ്ങൾ അലയുകയാണ് ചെയ്യുന്നത്. വാസ്തവത്തിൽ കണ്ണുകൾ തുറന്നു കാണുകയാണ് വേണ്ടത്. ചിന്തകളും സങ്കൽപ്പങ്ങളും കൊണ്ട് നിറഞ്ഞതാണ് നിങ്ങളുടെ കണ്ണുകളെങ്കിൽ നിങ്ങൾ അന്ധരായിരിക്കും. ചിന്തകളൊഴിഞ്ഞ കണ്ണുകൾക്കുമാത്രമേ സത്യത്തെ കാണാൻ കഴിയുകയുള്ളൂ.

സെൻ ഗുരുക്കന്മാർ പറയുന്ന അമനസ്കതയും കബീർ പറയുന്ന അമനീഭാവവും ബുദ്ധൻ പറയുന്ന നിർവ്വാണവും പതഞ്ജലി പറയുന്ന നിർവികല്പസമാധിയും ചിന്താരഹിതമായ അവസ്ഥയാണ്. അവർ പറയുന്ന ആ അവസ്ഥയിൽ സംശയങ്ങളും തർക്കങ്ങളും പര്യവസാനിക്കുന്നു.

ഓഷോ - സൂത്രവാക്യങ്ങൾ


ഇവിടെ നിങ്ങളെ ചൂഴ്ന്നു നിൽക്കുന്ന അസ്തിത്വസൌന്ദര്യത്തെ സ്നേഹിക്കണമെന്നു മാത്രമാണ് ഞാൻ പഠിപ്പിക്കുന്നത്. അറബിക്കിലോ, ഹിബ്രുവിലോ, സംസ്കൃതത്തിലോ തത്തകളെപ്പോലെ സൂത്രവാക്യങ്ങൾ ഉരുവിടണമെന്നു ഞാൻ പറയില്ല. എന്നോ മറന്നു കഴിഞ്ഞ മൃതഭാഷകളിൽ പ്രാർത്ഥനകൾ വേണോ? എനിക്ക് അനുഷ്ഠാനങ്ങളിൽ തീരെ താൽപര്യമില്ല. കാരണം ഇവിടെ - വൃക്ഷങ്ങളിൽ, പക്ഷികളിൽ, പൂക്കളിൽ, പർവ്വതങ്ങളിൽ, സൂര്യനിൽ, ചന്ദ്രനിൽ, മനുഷ്യരിൽ, മൃഗങ്ങളിൽ സ്വയം അഭിവ്യജ്ഞിതമായ ആയിരിക്കണക്കിന് രീതിയിൽ അത് സുലഭ്യമായിരിക്കുന്നു. വിശ്വസിക്കുന്നതിനേക്കാളേറെ ഈ പ്രപഞ്ചത്തിന്രെ മഹിമ അനുഭവിച്ചറിയുക. ഓർക്കുക: സുന്ദരമായൊരു സൂര്യോദയത്തിന് മുൻപിൽ തൊഴുതു നിൽക്കുവാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ, നക്ഷത്രങ്ങൾ നിറഞ്ഞ ഒരു രാത്രിയുടെ മനോഹാരിത കണ്ടനുഭവിക്കുവാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ, തീർച്ചയായും ഒരു പള്ളിയോ, ഒരു ക്ഷേത്രമോ നിങ്ങളെ സഹായിക്കുവാൻ പോകുന്നില്ല.'' ഓഷോ

ഓഷോ -ദു:ഖം എന്നത് നിങ്ങളുടെ ഭാവനയാണ്


ദൈവികത എപ്പോഴും നൃത്തം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ ജീവിതം മുഴുവനും ആനന്ദത്തിന്റെ ഒരു ആഘോഷമാണ്. ജീവിതം ഒരു ദു:ഖവും തീരെ അറിഞ്ഞിട്ടില്ല. ദു:ഖം എന്നത് നിങ്ങളുടെ ഭാവനയാണ്, നിങ്ങൾ അത് സൃഷ്ടിച്ചിരിക്കുകയാണ്. നിങ്ങൾ ചിന്തിച്ചു വച്ചിരിക്കുന്ന ഒന്നാണത്. അതിനെ നിങ്ങളാണുണ്ടാക്കിയത്. പക്ഷേ ഒരു അന്ധനു കൂടുതൽ നന്നായി ചെയ്യാൻ കഴിയുകയില്ല - അയാൾ എവിടേക്കു പോകുമ്പോഴും വസ്തുക്കളിൽ തട്ടി മുട്ടും. മുഴുവൻ ലോകവും തന്റെ മേൽ തട്ടിമുട്ടാൻ തയ്യാറാണെന്ന് അയാൾ വിചാരിച്ചേക്കാം - പക്ഷേ ആരെങ്കിലും അയാളുടെ മേൽ ചെന്നു മുട്ടാൻ തത്പരനാകുന്നതെന്തിന്? ഒരു ചുമരിനോ ഒരു വാതിലിനോ നിങ്ങളുടെ മേൽ തട്ടിമുട്ടാൻ വല്ല താൽപര്യവുമുണ്ടോ? പക്ഷേ ഒരു അന്ധൻ എങ്ങോട്ടു പോയാലും ഒരു ചുമരിനേയോ വാതിലിനേയോ അയാൾ മുട്ടിപ്പോവുകയും, ഈ ലോകം മുഴുവൻ തന്നെ മുട്ടുന്നതായി അയാൾ കരുതുകയും ചെയ്യും. കണ്ണുകളുള്ള ആരും തന്നെ ആളുകളുടെ മേൽ മുട്ടിപ്പോകുന്നില്ല, തീർച്ചയായും നിങ്ങളുമായി തട്ടി മുട്ടാൻ അവിടെ ആരും തയ്യാറായി ഇരിക്കുന്നില്ല. നിങ്ങളാണ് കണ്ണു കാണാത്തവൻ; എല്ലാവരേയും മുട്ടുന്നത് നിങ്ങളാണ്. എല്ലാറ്റിനേയും തട്ടുന്നതും നിങ്ങൾ തന്നെ. നിങ്ങൾ മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്തുന്നു.പക്ഷേ യഥാർത്ഥത്തിൽ നിങ്ങളാണ്, നിങ്ങൾ മാത്രമാണ് കുറ്റപ്പെടുത്തപ്പെടേണ്ടത്, നിങ്ങൾ മറ്റുള്ളവരുടെ മേൽ ഉത്തരവാദിത്വം വലിച്ചെറിയുന്നു. പക്ഷേ നിങ്ങളല്ലാതെ മറ്റാർക്കും തന്നെ ഒരു ഉത്തരവാദിത്വവുമില്ല...... ഓഷോ

അഹംഭാവം


ഈ പ്രപഞ്ചത്തിന്റെ അന്ത്യത്തിന്റെയും വിനാശത്തിന്റെയും ആരംഭം സംഭവിക്കുന്നത് എങ്ങനെയാണ്? ഏതെങ്കിലും യോഗമാണോ?... ഭയങ്കരനായ അസുരന്റെ വരവോടെയാണോ?... പ്രകൃതിയുടെ ദോഷം കൊണ്ടാണോ?...*.*

*അല്ല. അതിന്റെ കാരണം "ഞാൻ" എന്ന ഭാവമാണ്.*.*

*ഇത് ഞാനാണ്... ഇത് നീയാകുന്നു...ഇത് ഞാൻ ചെയ്തതാണ്... ഇത് നീ ചെയ്തതാണ്... ഇത് എന്റെതാണ്... ഇത് നിന്റെതാണ്... അങ്ങനെ തുടങ്ങി പലതും. "ഞാൻ" എന്ന ഭാവം മനസിൽ നിലനിൽക്കാൻ തുടങ്ങിയാൽ ഏറ്റവും ആദ്യം വീട് നശിക്കുന്നു... പിന്നീട് ജീവിതം... പിന്നീട് ജീവൻ... പിന്നീട് ശരീരം... പിന്നീട് ഈ സമസ്ത ലോകവും. ഈ വിനാശം സംഭവിക്കുന്നത് മനസിലെ "ഞാൻ" എന്ന ഭാവം കാരണമാണ്.*.*

ഇതിൽ നിന്നും നമുക്കെങ്ങനെ രക്ഷപ്പെടാനാകും?.. ഇതിൽ നിന്നുമെങ്ങനെ അകന്നു പോകാനാകും?.. ഉത്തരം ഒന്നു മാത്രമേയുള്ളു.. കരുണ.*.*

ചുറ്റുമുള്ള ആൾക്കാരുടെ ആവശ്യങ്ങളറിയുക.. മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കുക.. അവരുടെ ദുഖങ്ങളിൽ പങ്കാളികളാകുക.. അവരുടെ സുഖങ്ങളിൽ ഭാഗമാകുക.. അങ്ങനെ ഈ "ഞാൻ" "ഞങ്ങൾ" എന്നതിലേക്ക് എത്തിച്ചേരുമ്പോൾ ഈ വിനാശം സ്വയമേവ അകന്നു പോകുന്നതാണ്. അതിനാൽ "ഞങ്ങൾ" എന്നതിൽ വിശ്വസിക്കുക.*

🙏🙏🙏

ഓഷോ -പങ്കജം


ഹൃദയം സന്തോഷം അനുഭവിക്കുന്നുവെങ്കിൽ നിങ്ങളുടെ ജീവിതം വളരുകയാണെന്നും വികസിക്കുകയാണെന്നും, നിങ്ങളുടെ അവബോധം കൂടുതൽ വ്യക്തമായിത്തീരുകയാണെന്നും ധിഷണ അതിന്റെ ബന്ധനങ്ങളിൽ നിന്നും മോചിതമാവുകയാണെന്നും നിങ്ങൾക്ക് തീർച്ചപ്പെടുത്താം.

താമരയെന്നതിന് പങ്കജം എന്ന വാക്കാണ് ബുദ്ധൻ ഉപയോഗിക്കുന്നത്. അത് ഏറ്റവും മനോഹരമായ വാക്കുകളിൽ ഒന്നാണ്. പങ്കജം എന്ന വാക്കിന് ചെളിയിൽ നിന്നും ജനിച്ചത് എന്നാണർഥം. അഴുക്കായ ചെളിയിൽ നിന്ന്. അസ്തിത്വത്തിലെ ഏറ്റവും അത്ഭുതകരമായ ഒരു പ്രതിഭാസമാണ് താമര. അത് കൊണ്ടാണ് താമര ആദ്ധ്യാത്മിക പരിവർത്തനത്തിന്റെ പ്രതീകമായത്. ബുദ്ധൻ താമരയിലാണ് ഇരിക്കുന്നത്. മഹാവിഷ്ണു താമരയിൽ നിൽക്കുന്നു. എന്ത് കൊണ്ട് താമര? കാരണം അതിനൊരു പ്രതീകാത്മക മാഹാത്മ്യമുണ്ട്. അത് വൃത്തികെട്ട ചെളിയിൽ നിന്ന് മുളച്ചുണ്ടാകുന്നു. അത് പരിവർത്തനത്തിന്റെ പ്രതീകമാണ്. അത് ഒരു അവസ്ഥാന്തരമാണ്. ചെളി വൃത്തികെട്ടതാണ്. ചിലപ്പോൾ ദുർഗന്ധം വമിക്കുന്നത്. എന്നാൽ താമര സുഗന്ധപൂരിതമാണ്.

ബുദ്ധൻ പറയുന്നു 'കൃത്യമായും ഇതേപോലെതന്നെ, ജീവിതം കേവലം വൃത്തികെട്ട ചെളിയാണ്. എന്നാൽ സുഗന്ധം വമിക്കുന്ന ഒരു താമര വിരിഞ്ഞു വളരാനുള്ള സാധ്യത അതിലുണ്ട്. ചെളിക്ക് മാറ്റം വരാവുന്നതാണ്. നിങ്ങൾക്കൊരു താമരയായിത്തീരാൻ കഴിയും.' കോപത്തിനു മാറ്റം വരുത്താൻ കഴിയും അതിന് സഹാനുഭൂതിയായിത്തീരാൻ കഴിയും. വിദ്വേഷത്തിന് പ്രേമമായിത്തീരാൻ കഴിയും. ഇപ്പോൾ നിഷേധാത്മകമായി, ചെളിയായി തോന്നുന്ന എല്ലാറ്റിനും നിങ്ങളിലൂടെ മാറ്റം സംഭവിച്ചേക്കാം. ശബ്ദമുഖരിതമായ നിങ്ങളുടെ മനസ്സ് ശൂന്യമാക്കിത്തീർക്കാനും, മാറ്റം വരുത്താനും കഴിയും. അപ്പോൾ അത് സ്വർഗ്ഗീയ സംഗീതമായിത്തീരുന്നു. - ഓഷോ

ഓഷോ - അന്തിമ സാക്ഷാത്ക്കാരം


നമോ നമോ അരി ഹന്ദാനം നമോ നമോ / ഞാൻ അരി ഹന്ദൻ മാരുടെ ചരണങ്ങളിൽ അഭയം പ്രാപിക്കുന്നു. അന്തിമ സാക്ഷാത്ക്കാരം നേടുകയും; എന്നാൽ മറ്റാരേയും കുറിച്ചും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വൻ. അദ്ദേഹം സ്വഗൃഹത്തിൽ എത്തിച്ചേരുകയും ലോകത്തിനു നേരെ പിന്തിരിഞു നിൽക്കുകയും ചെയ്യുന്നു. അദ്ദേഹം ഒരു മതത്തെ സൃഷ്ടിക്കുന്നില്ല തത്വ പ്രബോധനം ചെയുന്നില്ല. സ്വയം പ്രഖ്യാപിക്കുക പോലുമോ ചെയ്യുന്നില്ല. തീർചയായും അദ്ദേഹമാണ് ആദ്യം സ്മരിക്കപ്പെടേണ്ടത്. ആദ്യത്തെ സ്മരണ അറിഞ്ഞു കഴിയുകയും നിശ്ശബ്ദരായിരിക്കുകയും. ചെയ്യുന്ന എല്ലാവർക്കും വേണ്ടിയുള്ള താണ്. ആദ്യത്തെ ആദരവ് മൗനത്തോടാണ്; വാക്കുകളോടല്ല. മറ്റുള്ളവരെ സേവിക്കുന്നതിലല്ല സ്വന്തം സത്തയെ സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടിയുള്ള താണ്.

ഒരു വൻ മറ്റൊരുവനെ സേവിക്കുന്നുവോ ഇല്ലയോ എന്നുള്ളത് കാര്യമല്ല; അത് ദ്വീതിയ പ്രാധാന്യമുള്ളതാണ് . പ്രമഗണനീയമല്ല. പ്രഥമമായ കാര്യം ഒരാൾ തന്റെ സത്തയെ സാക്ഷാത്ക്കരിച്ചു എന്നുള്ളതാണ്‌. ഈ ലോകത്ത് രൊൾ സ്വന്തം സത്തയെ അറിയുക എന്നത് അതീവ ദുഷ്കരമാണ്. -ഓഷോ.

ഓഷോ- പ്രപഞ്ചത്തിന്റ ഭാഗമാകുക

4

ഓഷോ - ഒരിക്കലും ആൾക്കൂട്ടത്തിന്റെ ഭാഗമാകാതിരിക്കുക. ഒരിക്കലും ഒരു രാജ്യത്തിന്റെ ഭാഗമാകാതിരിക്കുക. ഒരിക്കലും ഒരു മതത്തിന്റെ ഭാഗമാകാതിരിക്കുക. ഒരിക്കലും ഒരു വർഗ്ഗത്തിന്റെ ഭാഗമാകാതിരിക്കുക.

ഈ പ്രപഞ്ചത്തിന്റ ഭാഗമാകുക, ഈ മഹാപ്രപഞ്ചം നിങ്ങൾക്ക് ലഭ്യമായിരിക്കെ നിങ്ങൾ എന്തിന് നിസാരകാര്യങ്ങൾക്കുവേണ്ടി ഇങ്ങനെ ചെറുതായി ചുരുങ്ങുന്നത്.

2019, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ക്രോധവും അടിച്ചമർത്തലും


**

നാം ക്രാേധത്തെ അടിച്ചമർത്തുമ്പോൾ ഉള്ളിലത് കുമിഞ്ഞുകൂടുന്നു. പിന്നെ ചെറിയൊരു നിന്ദാവചനം കേട്ടാൽ മതി. നമ്മുടെ ഉള്ളിൽ ഒരു അഗ്നിപ്രളയം തന്നെ ഉണ്ടാകും. നിന്ദാവചനത്തിനേക്കാൾ ആനുപാതികമായി ബൃഹത്തായിരിക്കും നമ്മുടെ പൊട്ടിത്തെറി..

എന്തുകൊണ്ടാണ് ഇത്തരത്തിൽ നാം ഭ്രാന്തമാകുന്നത്? ഈ ക്രോധം വളരെ നാളുകൾ നിങ്ങൾ ഉള്ളിൽ പേറിക്കൊണ്ട് നടക്കുന്നതാണ്. ഈ ക്രോധത്തെ ചൊരിയുവാനായി ഒരു സാഹചര്യത്തിനുവേണ്ടി നാം കാത്തിരിക്കുകയായിരുന്നു. വാസ്തവത്തിൽ നമുക്കേറ്റ അപമാനമായിരിക്കില്ല ക്രോധാഗ്നിയെ ജ്വലിപ്പിച്ചത്. മുമ്പെങ്ങോ അമർത്തിവച്ച ക്രോധം ഇപ്പോൾ ആളിക്കത്തി എന്നുമാത്രം..

അടിച്ചമർത്താതെ ഇരിക്കുമ്പോൾ മാത്രമാണ് നമ്മില്‍ സഹിഷ്ണുത വളരുകയുള്ളൂ. അടിച്ചമർത്തുന്നവൻ എന്നും അസഹിഷ്ണുവായിരിക്കും. സാധാരണയായി ക്രോധം നൈസർഗ്ഗിക ജീവിതത്തിന്റെ ഭാഗമാണ്. അത് വന്നു പോകാറാണ് പതിവ്. എന്നാൽ അതിനെ അടിച്ചമർത്തുമ്പോൾ അതൊരു പ്രശ്നമായി മാറുന്നു. പല പ്രാവശ്യം അമർത്തിവച്ച ക്രോധ വികാരങ്ങൾ പ്രകോപനത്തിന്റെ ചെറിയൊരു തീപ്പൊരിയാൽ ആളിക്കത്തും. അമർത്തിവച്ച ക്രോധം തന്നെയാണ് ചിലപ്പോഴൊക്കെ ചിത്തവിഭ്രാന്തിയായി പുറത്തുവരുന്നത്. ചിലപ്പോൾ നമ്മുടെ നിയന്ത്രണത്തിനുപോലും അതീതമായിത്തീരുന്നു. നമ്മൾ പോലും നിസ്സഹായരായി ത്തീരുന്നു. ക്രോധം വിഷാദത്തിന്റെ സക്രിയാവസ്ഥയാണ്. വിഷാദം ക്രോധത്തിന്റെ നിഷ്ക്രിയാവസ്ഥയാണ്. അവ രണ്ടും രണ്ടല്ല.

OSHO STORY


.

_*ഓഷോ* തന്റെ ശിഷ്യരോട് പറഞ്ഞ മനോഹരമായ ഒരു കഥയുണ്ട്:-_.

_ഭൂമിയിൽ ഈശ്വരൻ മനുഷ്യനെയും മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. അതി ദീർഘമായ സൃഷ്ടി പ്രക്രിയയ്ക്കു ശേഷം ഈശ്വരൻ വിശ്രമ മാരംഭിച്ചു._.

_മൃഗങ്ങളും മറ്റു ജീവ ജാലങ്ങളും തങ്ങൾക്ക് ലഭിച്ച ജന്മത്തിൽ സംതൃപ്ത രായിരുന്നു. എന്നാൽ മനുഷ്യൻ മാത്രം തൃപ്തനാ യിരുന്നില്ല. അവർ ഒരോ രുത്തരായി ദൈവത്തെ കണ്ട് പരാതികൾ പറഞ്ഞു കൊണ്ടിരുന്നു. അവർ ഒരിക്കലും ദൈവത്തിനെ വിശ്രമിക്കാൻ അനുവദിച്ചില്ല. ദൈവം പല സ്ഥലങ്ങളിലും പോയി ഒളിച്ചു താമസിച്ചു. പക്ഷെ അവിടെയെല്ലാം മനുഷ്യൻ തേടിയെത്തി._ _ഒടുവിൽ സഹികെട്ട ദൈവത്തെ ദൈവദൂതന്മാർ ഉപദേശിച്ചു._.

_*പ്രഭോ,* അവിടുന്ന് ഈ ബ്രഹ്മാണ്ഡത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും അവിടെ യെല്ലാം മനുഷ്യർ അങ്ങയെ തേടിയെത്തും_.

_അതുകൊണ്ട് അങ്ങ് അവർ തേടിവരാൻ ഇടയില്ലാത്ത മറ്റൊരിടം കണ്ടെത്തേണ്ടിയിരിക്കുന്നു. ദീർഘമായ ആലോചനയ്ക്കു ശേഷം അവർ ദൈവത്തിനു മുന്നിൽ ഒരു നിർദ്ദേശം വച്ചു. അങ്ങ് മനുഷ്യന്റെ യുള്ളിൽ തന്നെ വസിക്കൂ. മനുഷ്യൻ ഒരിക്കലും സ്വന്തം ഉള്ളിലുളളതിനെ കാണില്ല. അതു ശരിയാണെന്ന് ദൈവത്തിനും തോന്നി._.

*അന്നു മുതൽ ദൈവം മനുഷ്യന്റെ ഉള്ളിൽ കയറി താമസം തുടങ്ങി. തന്റെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ കാണാതെ അതേ ഈശ്വരനെ മനുഷ്യൻ ആരാധനാ ലയങ്ങളിൽ അന്വേഷിക്കാനും തുടങ്ങി.*_ _ഒരിക്കലും അവസാനി ക്കാത്ത അന്വേഷണം._.

(ഓഷോ).

OSHO 2


'' മതങ്ങൾ എന്നുവിളിക്കപ്പെടുന്നതെല്ലാം മനുഷ്യനിർമ്മിതമാണ്. അതിനാൽ എല്ലാ അനുശീലനങ്ങളിൽനിന്നും പുറത്തുവരിക, സ്വതന്ത്രനായിത്തീരുക. ഒരിക്കലും ഒരു വിശ്വാസിയാവരുത്. എന്നാൽ നിഷേധത്മകമായൊരു, വിപരീതമായൊരു അവിശ്വാസിയാകണമെന്ന് ഞാൻ പറയുന്നില്ല. അസ്തിത്വത്തെ അതിന്റെ എല്ലാ അഭിവ്യജ്ഞനങ്ങളിലും പ്രണയിക്കുന്നവരാകണം എന്നേ എനിക്ക് പറയാനുള്ളൂ. അപ്പോൾ അസ്തിത്വത്തന്റെ കൈയ്യൊപ്പുള്ള ഈ പ്രപഞ്ചമാകെത്തന്നെയാണ് യഥാർത്ഥമായ മതഗ്രന്ഥം എന്ന് നിങ്ങളറിയും. വെറും പാറപ്പുറങ്ങളിൽ മതപ്രഭാഷണങ്ങൾ നിങ്ങൾ കണ്ടെത്തും. ആ സുദിനത്തിൽ നിങ്ങൾ ബുദ്ധനായിത്തീരുന്നു, ക്രിസ്തുവായിത്തീരുന്നു. മതഗ്രന്ഥങ്ങളെല്ലാം വിരൂപമായിത്തീരുന്നു.'' ഓഷോ

Goals


📌നിങ്ങൾക്ക് ഏത് ലക്ഷ്യവും നേടാം......

📌നിങ്ങൾക്ക് ലക്ഷ്യം അറിയാമെങ്കിൽ;

📌 നിങ്ങൾക്ക് ആ ലക്ഷ്യത്തോട് അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിൽ;

📌 അത് ഒരു നല്ല ലക്ഷ്യം ആണെങ്കിൽ;

📌 ആ ലക്ഷ്യം നേടുമെന്ന് നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ;

📌 ആ ലക്ഷ്യത്തിനായി നിങ്ങൾ പരിശ്രമിക്കുമെങ്കിൽ;

📌 നിങ്ങൾ മംഗളകരമായി ചിന്തിക്കുമെങ്കിൽ📌📌📌📌📌

ഞാന്‍ ആര്_


🌹☘ *ദൈവത്തെ അറിയുന്നതിന് മുൻപ് സ്വയത്തെയെങ്കിലും അറിയൂ.. പിന്നീടല്ലേ ദൈവം...*☘🌹

_ഞാന്‍ ആര്_ മനുഷ്യന്‍ തന്‍റെ ജീവിതത്തില്‍ പല കടങ്കഥകളും പരിഹരിക്കുകയും അതിന്‍റെ ഫലമായി സമ്മാനം കിട്ടാറുമുണ്ട്. എന്നാല്‍ ഈ ഒരു കൊച്ചുകടങ്കഥയുടെ ഉത്തരം ആരും അറിയുന്നില്ല.

ഞാന്‍ ആരാണ് ? ഓരോ മനുഷ്യനും മുഴുവന്‍ ദിവസവും ഞാന്‍ ഞാന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ എന്ന് പറയുന്നത് ആരാണ് എന്ന് ചോദിച്ചാല്‍ അവര്‍ പറയും ഞാന്‍ സുരേഷ് ആണ് , അഹമ്മദ്ആണ് , ജോസഫ് ആണ്... അല്ലെങ്കില്‍ ഞാന്‍ അശ്വതി ആണ് എന്നെല്ലാം. എന്നാല്‍ ചിന്തിക്കുകയാണെങ്കില്‍ വാസ്തവത്തില്‍ ഇത് ശരീരത്തിന്‍റെ പേര് മാത്രമാണ് എന്ന് മനസിലാകും. വാസ്തവത്തില്‍ താങ്കളുടെ പേരെന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. ശരീരം എന്‍റെ ആണ്. എന്‍റെ ശരീരം എന്നാണല്ലോ നമ്മള്‍ പൊതുവേ പറയാറുള്ളത്. അങ്ങനെയെങ്കില്‍ ഞാന്‍ എന്ന പദം ശരീരമല്ലാത്ത മറ്റൊന്നിനെ ഉദ്ദേശിച്ചാണ് പ്രയോഗിക്കുന്നത് എന്ന് വേണം മനസിലാക്കുവാന്‍. മറ്റു ചിലര്‍ നിങ്ങള്‍ ആരാണെന്ന ചോദ്യത്തിന് ഞാനൊരു പോലീസാണെന്നോ വക്കീലാണെന്നോ കര്‍ഷകനാണെന്നോ ഉത്തരങ്ങള്‍ പറയുന്നു. അവര്‍ ചെയ്യുന്ന തൊഴിലാണത്, പക്ഷേ അവര്‍ ആരാണെന്ന ചെറിയ ചോദ്യത്തിന് ഉത്തരമില്ലാത്തതിനാല്‍ ഇപ്രകാരം പറയേണ്ടതായി വരുന്നു.

താങ്കള്‍ ആരാണ് ..... ഈ ഒരു കൊച്ചു കടങ്കഥയുടെ ഉത്തരം കിട്ടാത്തതുകാരണം അല്ലെങ്കില്‍ അവനവന്‍ ആരാണെന്ന് അറിയാത്തതുകാരണം ഇന്ന് എല്ലാ മനുഷ്യരും ആശയക്കുഴപ്പത്തിലും അസംപ്തൃതിയിലും ജീവിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. എല്ലാവരും കാമക്രോധാദി വികാരങ്ങള്‍ക്ക് വശംവദരായിരിക്കുന്നു, ദുഃഖിതരായിരിക്കുന്നു. എല്ലാവരിലും തന്നെ അറിഞ്ഞു കൂടാത്ത വിധം ഏതോ ഒരു അജ്ഞത നിറഞ്ഞിരിക്കുന്നു. ഞാന്‍ ആരാണ് ? ഈ സൃഷ്ടി നാടകം എങ്ങനെ പ്രവര്‍ത്തിക്കുന്നു ? ഞാന്‍ എവിടെനിന്നും ഇവിടേക്ക് വന്നു? എപ്പോള്‍ വന്നു ? സുഖവും ശാന്തിയും എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്തു കൊണ്ട് അത് പ്രയോഗികമാകുന്നല്ല ? ഈ മഹാ പ്രപഞ്ചത്തിന്‍റെ സംവിധായകന്‍, അദ്ധ്യക്ഷന്‍, ആരാണ് ? ഈ രഹസ്യങ്ങളെ കുറിച്ച് ചിന്തച്ചു നോക്കിയിട്ടുണ്ടോ?

ആത്മാവ് എന്നാല്‍ എന്ത് ?

മനസ്സ് എന്നാല്‍ എന്ത് ?

മനുഷ്യന്‍ തന്‍റെ ഒരു ദിവസത്തെ സംസാരത്തിനിടയില്‍ എത്ര പ്രാവശ്യം ഞാന്‍ എന്ന ശബ്ദം അറിയാതെ തന്നെ പ്രയോഗിക്കുന്നു ! എന്നാല്‍ ഞാന്‍ അല്ലെങ്കില്‍ എന്‍റെ എന്ന ശബ്ദം പലതവണ പ്രയോഗിച്ചിട്ടുകൂടി ഈ ഞാന്‍ എന്നുപറയുന്ന സത്തയുടെ സ്വരൂപമെന്താണെന്നോ ഞാന്‍ എന്ന ശബ്ദം എന്തിനെ സൂചിപ്പിക്കുന്നുവെന്നോ അതെന്താണെന്നോ അറിയുന്നില്ല എന്നതാണ് ആശ്ചര്യം. ഇന്ന് മനുഷ്യന്‍ ശാസ്ത്രസാങ്കേതികതയുടെ സഹായത്തോടെ വളരെയധികം സാധനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ധാരാളം സമസ്യകള്‍ക്കും അവര്‍ ഉത്തരം കണ്ടുപിടിച്ചുകഴിഞ്ഞു. അതേപോലെ ഇനിയും അവശേഷിക്കുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടുപിടിക്കുന്നതില്‍ അവന്‍ വ്യാപൃതനായിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ എന്നു പറയുന്ന ആള്‍ ആരാണെന്നതിനെപ്പറ്റിയുള്ള സത്യം അവന്‍ അറിയുന്നില്ല. അതായത് അവന്‍ സ്വയം തന്നെ തിരിച്ചറിയുന്നില്ല. ഇന്ന് ആരോടെങ്കിലും താങ്കള്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഉടന്‍ അയാള്‍ തന്‍റെ ശരീരത്തിന്‍റെ പേരുപറയും. അല്ലെങ്കില്‍ ഏതു ജോലി ചെയ്യുന്നുവോ അതിന്‍റെ പേരുപറയും. വാസ്തവത്തില്‍ ഞാന്‍ എന്ന ശബ്ദം ശരീരത്തില്‍ നിന്നും ഭിന്നമായ ചൈതന്യസത്തയായ ആത്മാവിനെയാണ് സൂചിപ്പിക്കുന്നത്. ഇതാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. മനുഷ്യന്‍ (ജീവാത്മാവ്) ആത്മാവും ശരീരവും കൂടിചേര്‍ന്നതാണ്. ഏതുപോലെ ശരീരം അഞ്ചുതത്വങ്ങള്‍കൊണ്ട് (ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിര്‍മ്മിതമായിരിക്കുന്നുവോ അതേപോലെ ആത്മാവ് മനസ്സും, ബുദ്ധിയും, സംസ്കാരവും ചേര്‍ന്നതാണ്. ആത്മാവില്‍ തന്നെയാണ് ചിന്തിക്കുന്നതിനും നിര്‍ണ്ണയിക്കുന്നതിനും ഉള്ള ശക്തിയുള്ളത്. അതുപോലെ ആത്മാവ് എന്തു ചെയ്യുന്നുവോ അതനുസരിച്ച് അതിന്‍റെ സംസ്കാരവും ഉണ്ടാവുന്നു. ആത്മാവ് ഒരു ചൈതന്യവും അവിനാശിയും ആയ ജ്യോതിര്‍ബിന്ദുവാണ്. ഇത് മനുഷ്യശരീരത്തില്‍ പുരികങ്ങള്‍ക്കിടയില്‍ വസിക്കുന്നു. രാത്രിയില്‍ ആകാശത്ത് മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ ഒരു ബിന്ദുവായി കാണപ്പെടുന്നതുപോലെ ആത്മാക്കളും ദിവ്യദൃഷ്ടിയിലൂടെ ഒരു നക്ഷത്രത്തെപോലെയാണ് കാണപ്പെടുന്നത്. അതിനാല്‍ ഒരു ചൊല്ലുണ്ട് "ഭൃഗുഡിയില്‍ മിന്നിത്തിളങ്ങുന്ന ഒരു ചൈതന്യനക്ഷത്രം". ആത്മാവ് ഇരു പുരിക മദ്ധ്യത്തില്‍ മസ്തിഷ്കത്തിനുള്ളില്‍ വസിക്കുന്നതു കൊണ്ടാണ് ഭക്തര്‍ ഇവിടെ തിലകം തൊടുന്നത്. മസ്തിഷ്ക്കത്തിന്‍റെ ബന്ധം മുഴുവന്‍ ശരീരത്തിലും വ്യാപിപ്പിക്കുന്നത് ജ്ഞാനതന്തുക്കളില്‍ കൂടിയാണ്. ആത്മാവില്‍തന്നെയാണ് ആദ്യം സങ്കല്പങ്ങള്‍ ഉയരുന്നത്. പിന്നീട് അവ മസ്തിഷ്കം അഥവാ തന്തുക്കളിലൂടെ വ്യക്തമാകുന്നു. ശാന്തിയോ സുഖമോ അനുഭവം ചെയ്യുന്നതും നിര്‍ണ്ണയിക്കുന്നതും ആത്മാവ് തന്നെയാണ്. അതില്‍തന്നെയാണ് സംസ്കാരം അടങ്ങിയിരിക്കുന്നതും.

അതായത് മനസ്സും ബുദ്ധിയും ആത്മാവില്‍ നിന്ന് വേറെയല്ല. എന്നാല്‍ ഇന്ന് ആത്മാവ് സ്വയം തന്നെ മറന്നിട്ട് ദേഹം, സ്ത്രീ, പുരുഷന്‍, വൃദ്ധന്‍, യുവാവ് ഇങ്ങനെയുള്ള ബോധത്തില്‍ ഇരിക്കുകയാണ്. ഈ ദേഹാഭിമാനം തന്നെയാണ് ദുഃഖത്തിന്‍റെ കാരണവും.

ശരീരം മോട്ടോറിന് സമാനമാണിവിടെ. ആത്മാവ് ഇതിന്‍റെ ഡ്രൈവറും. ഡ്രൈവര്‍ ഒരു മോട്ടോര്‍ കാറിനെ നിയന്ത്രിക്കുന്നതുപോലെ ആത്മാവ് ശരീരത്തെ നിയന്ത്രിക്കുന്നു. കാറിന് സഞ്ചരിക്കേണ്ട ഗതിയോ വിധമോ അറിയില്ല അതിന് ഗതിയും വേഗതയും നല്‍കുന്നത് ഡ്രൈവറാണ്. അതുപോലെ ശരീരമെന്ന കാറില്‍ ആത്മാവാണ് ഡ്രൈവര്‍. പരമപിതാവായ പരമാത്മാവ് പറയുന്നു ....... സ്വയം തന്നെ തിരിച്ചറിയുന്നതിലൂടെ മാത്രമേ മനുഷ്യന് ഈ ശരീരമാകുന്ന മോട്ടോറിനെ നടത്തിക്കുവാനും തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനും കഴിയൂ. ഡ്രൈവര്‍ കാറോടിക്കുന്നതില്‍ സമര്‍ത്ഥനല്ലായെങ്കില്‍ അപകടത്തിനിരയാകുകയും കാറിനും അതിലെ യാത്രികര്‍ക്കും പരിക്കുപറ്റുകയും ചെയ്യുന്നു. അതേ പോലെ സ്വയം തന്നെ തിരിച്ചറിവില്ലാത്ത മനുഷ്യന്‍ സ്വയം ദുഃഖിതനും, അശാന്തനുമായിരിക്കുമെന്ന് മാത്രമല്ല തന്‍റെ സമ്പര്‍ക്കത്തില്‍ വരുന്ന ബന്ധുമിത്രാദികള്‍ക്കുകൂടി ദുഃഖവും അശാന്തിയും ഉണ്ടാക്കുന്നു. അതായത് സത്യമായ സുഖത്തിനും ശാന്തിക്കും വേണ്ടി സ്വയം അവനവനെ (ആത്മാവിനെ) അറിയുക എന്നത് വളരെ ആവശ്യമായ കാര്യമാണ്... ഓം ശാന്തി -.☘🌹

സത്യവും അസത്യവും*


*

മുമ്പില്ലാതിരുന്നതും ഇപ്പോൾ ഉള്ളതും ഭാവിയിൽ ഇല്ലാതായി തീരുന്നതും എന്തോ അതാണ് അസത്യം. മൂന്നുകാലത്തിലും മാറ്റമില്ലാതെ തുടരുന്നത് സത്യം.

രണ്ട് അറ്റങ്ങളിൽ ഉണ്മയില്ലാത്തതും നടുവിൽ മാത്രം ഉണ്മയുള്ളതുമാണ് അസത്യം. സ്വപ്നത്തിന്റെ ഉദാഹരണമെടുക്കാം. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് നാം സ്വപ്നം കാണുന്നു. രാവിലെ ഉണർന്നെണീക്കുമ്പോൾ സ്വപ്നം നഷ്ടപ്പെടുന്നു. അപ്പോൾ നാം പറയാറുണ്ട് സ്വപ്നം അസത്യമാണെന്ന്.

ഭൂതകാലത്തിൽ ഒരിക്കൽ ഈ ശരീരം ഉണ്ടായിരുന്നില്ല. ഭാവിയിൽ ഒരിക്കൽ ഈ ശരീരം ഇല്ലാതാവുകയും ചെയ്യും. അങ്ങനെ നോക്കുമ്പോൾ ശരീരം അസത്യമാണ്. ഒരു നിമിഷം മുൻപ് ക്രോധം ഇല്ലായിരുന്നു. കുറച്ചു കഴിഞ്ഞാൽ ക്രോധം പോവുകയും ചെയ്യും. ക്രോധവും സ്വപ്നം പോലെയാണ്. കാരണം അത് അസത്യമാണ്. സത്യം മാത്രമേ എന്നെന്നും നിലനിൽക്കുന്നുള്ളൂ. ഈ തത്ത്വത്തെ നിങ്ങൾ ഗ്രഹിക്കുകയാണെങ്കിൽ അതിനെ ആഴത്തിൽ ആണ്ടിറങ്ങാൻ അനുവദിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതവും പരിവർത്തനത്തിന് വിധേയമാകും.

അസത്യവസ്തുക്കളുടെ മായാവലയത്തിൽ അകപ്പെടരുത്. മാറ്റമില്ലാത്തതും അപരിണാമിയുമായ വസ്തുവിനെ മാത്രം തിരയുക. മാറാതെ നിൽക്കുന്ന ആ സത്യം നിങ്ങൾക്ക് അകത്തു തന്നെയാണ്. അവനെ മാത്രം തിരയുക. മാറ്റങ്ങളെല്ലാം അവനു ചുറ്റുമാണ് സംഭവിക്കുന്നത്. ഒരു അച്ചുതണ്ടിൽ ചക്രം കറങ്ങുന്നപോലെ. അച്ചുതണ്ടു നിശ്ചലമാണ്. ചക്രമാണ് കറങ്ങി കൊണ്ടിരിക്കുന്നത്. അച്യുതണ്ട് എടുത്തുമാറ്റിയാൽ ചക്രം ഊരിപ്പോകും. എല്ലാ മാറ്റങ്ങളും സംഭവിക്കുന്നത് നിത്യമായ സത്യത്തിന് ചുറ്റുമാണ്. നിത്യമായ നാഭിക്ക് ചുറ്റും അനിത്യമായ ചക്രം തിരഞ്ഞു കൊണ്ടിരിക്കുന്നു.

ചിന്തിക്കുക


🌹🌹

അർധരാത്രി കടൽക്കരയിലെത്തിയ* മനുഷ്യന് 'കല്ലുകൾ' നിറച്ച ഒരു ചാക്ക് ലഭിച്ചു.ഒരു കല്ലെടുത്ത് കടലിലേക്കെറിഞ്ഞു.ആ ശബ്ദം അദ്ദേഹത്തിന് ആനന്ദമായി തോന്നി.ഓരോ കല്ലുമെടുത്ത് എറിഞ്ഞ് ആസ്വദിച്ചു കൊണ്ടിരിക്കെ പ്രഭാതമായി._

🍀🍀🍀🍀🍀🍀🍀🍀🍀 _

ഒരു'കല്ല്'കൂടി ശേഷിക്കുന്നു. അപ്പോഴാണ് അത് ശ്രദ്ധിച്ചത്. *ചാക്കിലുണ്ടായിരുന്നത് വിലപിടിപ്പുള്ള രത്നങ്ങളായിരു ന്നുവെന്ന്* തിരിച്ചറിഞ്ഞ അദ്ദേഹത്തിന് തന്റെ തീരാ നഷ്ടത്തെ ഓർത്ത് കരയാനേ കഴിഞ്ഞുള്ളൂ._

🌹🌹🌹🌹🌹🌹🌹🌹🌹 _

വിലയേറിയ ആയുസിനെ അതിന്റെ മൂല്യം തിരിച്ചറിയാതെ അശ്രദ്ധയാകുന്ന ഇരുട്ടിലിരുന്ന് ഭൗതികതയുടെ ആസ്വാദനത്തിൽ ലയിച്ച് നഷ്ടപ്പെടുത്തുന്ന മനുഷ്യൻ ഒരുസമയംഅതിന്റെ വില തിരിച്ചറിയും.സംഭവിച്ച തീരാനഷ്ടം ബോധ്യപ്പെടും. *പക്ഷേ അപ്പോൾ കരയാനേ കഴിയൂ.തിരിച്ചു പിടിക്കാനാവില്ല.*_

🍀🍀🍀🍀🍀🍀🍀🍀🍀

_കളി-വിനോദങ്ങളിലായോ സോഷ്യൽ മീഡിയകളിലൂടെ പലപ്പോഴായി കിട്ടിക്കൊണ്ടിരിക്കുന്ന പല മെസെജുകളെ കുറിച്ച്ഒരു പക്ഷെ നമുക്ക് ചിന്തിക്കാനുള്ള അവസരം ഉണ്ടായേക്കാം. അപ്പോഴെക്കും സമയം വൈകി കാണും. *അനന്തമായ ലോകത്തേക്ക് സമ്പാദി ക്കാനുള്ള തുഛമായ കാല മാണത്.* സ്വയത്തെക്കുറിച്ച് യഥാർത്ഥമായ രീതിയിൽ മനസ്സിലാക്കി ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്നവനേ വിജയിക്കാനാവൂ. ശരീരം എപ്പോൾ വേണമെങ്കിലും വിട്ടു പോകാം പോകുന്നതിനു മുമ്പ് ഞാൻ എന്ത് കൊണ്ടു പോകണമെന്ന് സ്വയം തീരുമാനിക്കണം' മരണത്തിന്പ്രായപരിധിയില്ല. *'എല്ലാ പഴങ്ങളും പാകമായിട്ടല്ല വീഴുന്നത്' എന്നത് ശ്രദ്ധേയമാണ്.*_

🌹🌹🌹🌹🌹🌹🌹🌹🌹

ബോധം


ടെക്‌നിക്കുകൾ ഇല്ലാത്ത ലോകം എന്ന് ഞാൻ നിങ്ങളോട് സൂചിപ്പിക്കുന്നു അതായത് നമ്മൾ ഭാഗമായ പ്രപഞ്ച ഊർജവലയത്തിന്റെ ദൃശ്യമായ ഒരു ശതമാനത്തിൽ ഭൗതിക പ്രതിഭാസങ്ങളും, അദൃശ്യ മായ സൂഷ്മമായ കണികതലമായ ബാക്കി ഭാഗം എനെർജിയുടെ ലോകത്തു സ്ഥിതി ചെയ്യുന്ന ഭീമാകാരവും ഏറ്റവും സൂഷ്മവുമായ ജീവികളുടെ ഒരു ബ്രഹ്മാണ്ഡ ലോകവുമാണ്. മനുഷ്യബോധം ഭൗതിക തലത്തെ ഭേദിച്ചു പ്രപഞ്ചത്തിന്റെ പല എനർജി മണ്ഡലത്തിലൂടെ കടന്നുപോകുമ്പോൾ, അതിനു സമാനമായി എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളുടെ ഒരു ലോകം തുറക്കപ്പെടുന്നു. ഇതിന്റെ വ്യക്തമായ സ്ഥിതീകരണത്തിൽ എത്താൻ വർഷങ്ങൾ വേണ്ടിവരുന്നു. തന്മാത്ര ഘടനയിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളെ നിങ്ങൾ ദർശിക്കുമ്പോൾ നിങ്ങളുടെ ബോധവും ആ നിമിഷത്തിൽ തന്മാത്രാതലത്തിലായിരിക്കും . ഗാലക്സിയുടെയും എല്ലാഗ്രഹങ്ങളെപ്പറ്റിയുള്ള ബോധവും അതിലൂടെയുള്ള പ്രയാണവും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കും. ബോധം എന്നാൽ ഫോക്കസ് അല്ല, സൂഷ്മമായ പ്രപഞ്ചത്തിൽ, എന്റെ സൂഷ്മമായ ഘടന നിലനിൽക്കുന്നു എന്ന പരന്ന ബോധം. ആ ബോധതലം ഒരു ഫോക്കസ് അല്ലാത്ത അവസ്ഥയിൽ പ്രപഞ്ചം എന്ന മൊത്തമായ രൂപീകരണത്തിലേക്കു നിങ്ങളുടെ ബോഡിയിൽനിന്നും മാറി ലയിച്ചുചേരുന്ന ബോധതലമാണ് ബോധോദയം എന്ന അവസ്ഥ. ഈ പരന്ന ബോധം തേർഡ് ഐ മെഡിറ്റേഷൻ നിങ്ങളിൽ സൃഷ്ടിക്കും, എല്ലാ സുഷ്മ ജീവികളുൾപ്പെടെ, ഒരു മരത്തിന്റെ വളർച്ചെയെന്ന പ്രതിഭാസം വരെ നിങ്ങളുടെ ബോധതലത്തിൽ വരാൻ തുടങ്ങും, അപ്പോൾ നമ്മൾ പ്രപഞ്ചത്തിലേക്കുകൊടുത്ത വചനങ്ങൾ അഥവാ ധ്വനികൾ ഒരു സത്യമായ പ്രപഞ്ച നിയമമായിരുന്നു എന്ന് മനസ്സിലാകുന്നു. ഫോക്കസ് വരുമ്പോൾ ഒരു പ്രതേക വസ്തുവിന്റെ നിഗൂഢത വെളിവാകുകയും, awareness അഥവാ ബോധം ഉണരുമ്പോൾ പ്രപഞ്ചത്തിന്റെ പൂർണമായിട്ടുള്ള നിഗൂഡത വെളിവാകുകയും ചെയ്യുന്നു. മനുഷ്യ ബോധത്തെയും അവനിൽ കുടികൊള്ളുന്ന അമാനുഷികപവറിനെയും തിരിച്ചറിയുന്നതിൽനിന്നും ബ്ലോക്ക്‌ ചെയ്തു വൻമതിൽ സൃഷ്ടിച്ചിരിക്കുന്ന, ആകുലതയും ഉൽഘണ്ഠയും ഭയവും നിറഞ്ഞ ചിന്തയുടെ ലോകത്തെ തകർക്കാൻ നിരന്തരമായ പ്രാണന്റെ ഒഴുക്കിനെ അഥവാ ശ്വാസത്തെ ഒരുകാല്പനികതയും കൂടാതെ നിരീക്ഷിക്കേണ്ടിവരും.

ഏതുപോലെ അന്നം അത് പോലെ തന്നെ മനം


🥗🥗🥗🥗🥗🥗🥗🥗🥗🥗 🥦🥒🍇🍉🍅🍓🍆🥑🍐🍊

🍎🍏 *ഏതുപോലെ അന്നം അത് പോലെ തന്നെ മനം* 🍎🍏

🥦 *നമുക്ക് അറിയാമല്ലോ കഴിക്കുന്ന ഭക്ഷണം എങ്ങനെ ആണ് മനസ്സിനെ സ്വാധീനിക്കുന്നത്*🥦

🥗 *ഒരു ഉദാഹരണത്തിൽ കൂടി നോക്കാം -*

🥗 മൂന്ന് മാസം രുചികരമായ സാത്വിക ഭക്ഷണക്രമം ട്രൈ ചെയ്തു നോക്കൂ വ്യത്യാസം അറിയാൻ സാധിക്കും.🥗

🥑സാത്വിക ഭോജനം എന്നാൽ വെജിറ്റേറിയൻ എന്ന് മാത്രമല്ല അർത്ഥം.പരമാത്മാവിന്റെ ഓർമ്മിക്കുന്നതിലൂടെ തയ്യാറാക്കിയത്.🥑

🥗 ദേഷ്യപ്പെട്ടിരിക്കുന്ന അവസ്ഥയിൽ ഉണ്ടാക്കിയ ഭോജനത്തെ സാത്വികം എന്ന് പറയാൻ പറ്റില്ല.ഭക്ഷണം പാചകം ചെയ്യുന്നവർ ഒരിക്കലും ഭയം, ദുഖം, വെറുപ്പ്, ക്രോധം ഈ അവസ്ഥകളിൽ ഫുഡ് ഉണ്ടാക്കരുത്.വീട്ടിലും ഹോട്ടലുകളിലും ആഹാരം പാകം ചെയ്യുന്നവരെ എപ്പോഴും സന്തോഷമാക്കി വയ്ക്കണം.

🍥 *ആരെങ്കിലും വഴക്ക് പറഞ്ഞിട്ട് പോയി കഴിക്കാൻ വല്ലതും ഉണ്ടാക്ക് എന്ന് പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി.*

🥗 *അവർ കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോൾ മനസ്സിൽ നിസ്സഹായതയുടെയും ദുഃഖത്തിന്റെയും ഒക്കെ ചിന്തകൾ നടക്കും.ആ വൈബ്രേഷൻ അടങ്ങിയ ഭക്ഷണം നമുക്ക് തന്നെ കഴിക്കാൻ തരും.പിന്നെ നമ്മുടെ മനസ്സിന്റെ അവസ്ഥ എന്തായിരിക്കും.*

🔮 *മൂന്ന് പ്രകാരം ഭക്ഷണങ്ങൾ*

1⃣ ഹോട്ടലിൽ കഴിക്കുന്നത്,

2⃣ വീട്ടിൽ അമ്മ ഉണ്ടാക്കുന്നത്

3⃣ ആരാധനാലയങ്ങളിൽ ലഭിക്കുന്ന പ്രസാദം.

🥗 *മൂന്നിനും വ്യത്യസ്ത വൈബ്രേഷൻ...*

1⃣ റെസ്റ്റോറന്റ് ധനം സമ്പാദിക്കാൻ വേണ്ടി ബിസിനസ് ആണ്.സ്ഥിരമായി പുറത്ത് നിന്ന് കഴിക്കുന്നവർക്കും ആ മാനസിക നില ഡെവലപ് ആകും...

2⃣ വീട്ടിൽ അമ്മ സ്നേഹത്തോടെ ഭക്ഷണം പാകം ചെയ്യുന്നു...

വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ കുക്ക് ഉണ്ട് എങ്കിൽ അവരോട് സ്നേഹത്തോടെ പെരുമാറണം...

🥗 കുട്ടി ഒരു ദോശ കൂടുതൽ ചോദിച്ചാൽ അമ്മ സ്നേഹത്തോടെ ഉണ്ടാക്കി കൊടുക്കും...

🥗കുക്ക്നോട് സ്പെഷൽ എന്തെങ്കിലും ഉണ്ടാക്കാൻ പറഞ്ഞാൽ അവരുടെ മനസ്സിൽ പല ചിന്തകളും നടക്കും.ഇനി വീണ്ടും മാവരയ്ക്കണം അങ്ങനെ അങ്ങനെ.അതുകൊണ്ട് കുക്ക് ഉണ്ട് എങ്കിൽ വളരെ സ്നേഹത്തോടെ പെരുമാറുക.കാരണം അവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കേണ്ടത് നമ്മളാണ്.

3⃣ ആരാധനാലയങ്ങളിൽ നിവേദ്യം തയ്യാറാക്കുമ്പോൾ ഈശ്വരൻ്റെ ഓർമ്മയിൽ തയ്യാറാക്കുന്നത് കൊണ്ട് അത് പ്രസാദം ആകുന്നു.എന്തു കൊണ്ട് നമുക്ക് വീട്ടിലും ഈശ്വരന്റെ ഓർമ്മയിൽ ഭക്ഷണം ഉണ്ടാക്കാൻ ശീലിച്ചു കൂടാ . വീടും അടുക്കളയും ശുചിയായി സൂക്ഷിക്കുക. ഭക്ഷണം പാകം ചെയ്യുന്ന ്്സമയത്ത് ഈശ്വരസ്മൃതി ഉണർത്തുന്ന ഗീതങ്ങളും കീർത്തനങ്ങളും വയ്ക്കാം.ഈശ്വരനോട് മനസ്സുകൊണ്ട് സംസാരിക്കുക.എൻ്റെ കുട്ടിയ്ക്ക് നാളെ എക്സാം ആണ്. കുറച്ച് ശക്തി ഈ ഭോജനത്തിൽ നിറയ്ക്കണം.

💥 *ഭഗവാനെ എന്റെ ഹസ്ബന്റ് ന് ബിസിനസ് ൽ കുറച്ചു ടെൻഷൻ ഉള്ളത് കൊണ്ട് ആൾക്ക് ദേഷ്യം വരുന്നുണ്ട്. ഞാൻ ഈ ഭോജനത്തിൽ ശാന്തി യുടെ വൈബ്രേഷൻ നിൽക്കുകയാണ്.അവരുടെ മനസ്സ് ശാന്തം ആകട്ടെ... അന്നം പോലെ മനം.. ഭോജനത്തിൽ മാജിക്ക് ആണ്.* *അത് കൊണ്ട് ആണ് പറയുന്നത് ആരുടെ എങ്കിലും പ്രീതി നേടാൻ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കൊടുക്കുക.ഭോജനത്തിലൂടെ മനസ്സുകൾ കണക്ട് ആകുന്നു ...*

🧘🏻‍♂ *ആദ്ധ്യാത്മിക പ്രായോഗിക ജീവിതത്തിൽ ഉപയോഗിക്കുവാനുള്ളതാണ്*

🥗🥗🥗🥗🥗🥗🥗🥗🥗🥗

2019, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

കാവ്യാത്മകത


*

പരംപൊരുളുമായി സാമ്യം പ്രാപിക്കുന്ന അത്യപൂർവ നിമിഷങ്ങളിൽ സർഗ്ഗ പ്രവാഹത്തെ കവിക്ക് വെളിപാടുകളായി അറിയാനാകുന്നു.

ലൗകിക ബുദ്ധിയുടെ ദൃഷ്ടി പഥത്തിലൂടെ നോക്കുമ്പോൾ ഒരു കവി തികഞ്ഞ വിഡ്ഢിയാണ്. സമ്പത്തിന്റെയും അധികാരത്തിന്റെയും തലത്തിൽ ഒരിക്കലും അദ്ദേഹത്തിന് അഭ്യുദയം ഉണ്ടാകാറില്ല. എന്നാൽ ഒരു കവിക്ക് ദാരിദ്ര്യത്തിലും വ്യത്യസ്ത തലത്തിലുള്ള ഒരു സമ്പന്ന അനുഭവിക്കാനാവും. അത് വേറെ ആർക്കും അനുഭവേദ്യമല്ല.

ഒരു കവിക്ക് പ്രണയം സാധ്യമാണ്. ദൈവീകതയും സാധ്യമാണ്. ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങൾ മനസ്സിലാക്കാനും ആസ്വദിക്കാനും വേണ്ടത്ര നിഷ്കളങ്കത കവിക്കു മാത്രമേയുള്ളൂ. അതുകൊണ്ട് കവി ദൈവത്തെ അറിയുന്നു. ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലാണ് ദൈവം കൂടുതൽ തീവ്രമായി പ്രകാശിക്കുന്നത്. നിത്യവും കഴിക്കുന്ന അന്നത്തിലും അതിരാവിലെയുള്ള സവാരിയിലും ഒക്കെ ദൈവത്തിൻറെ സാന്നിധ്യം കവിക്ക് അനുഭവിക്കാനാവും.. തൻറെ പ്രാണപ്രേയസിയുമായുള്ള പ്രണയ ബന്ധത്തിലും സുഹൃത്തുക്കളുമായുള്ള മൈത്രിയിലും കവി ദൈവത്തെ കാണുന്നു. പള്ളികളിൽ ദൈവത്തെ കവി കാണാറില്ല. പള്ളികൾ കവിതയുടെ ഭാഗമല്ല.

നാം കൂടുതൽക്കൂടുതൽ കാവ്യാത്മകമാകുവാൻ ധീരനാകേണ്ടതുണ്ട്. ലോകം നമ്മെ ഒരു വിഡ്ഢി എന്നു വിളിക്കുന്നത് കേൾക്കുവാനുള്ള ധൈര്യം നമുക്ക് വേണം. കാവ്യാത്മകമാകുക എന്നതുകൊണ്ട് കവിത എഴുതണം എന്നല്ല ഉദ്ദേശിക്കുന്നത്. അതൊരു ജീവിത രീതിയാണ്. അത് ജീവിതത്തോടുള്ള പ്രേമമാണ്. *🎼ഹൃദയങ്ങൾ തമ്മിലുള്ള എല്ലാം തുറന്ന് പറയുന്ന ബന്ധമാണ്*.

ആരാണ് ഗുരു?


ഗു എന്നാൽ ഇരുട്ട്. രു എന്നാൽ മാറ്റുക . ഗുരു എന്നാൽ ഇരുട്ടിനെ മാറ്റുന്ന ആൾ. നമ്മുടെ അജ്ഞാനത്തെ നീക്കം ചെയ്യുന്ന ആളാണ് ഗുരു.

ഒരു ഗുരുവിന്‍റെ സാമീപ്യം അനുഭവിക്കുവാൻ ആർക്കാണ് അർഹതയുള്ളത്?

ഗുരുവിന് മാത്രമേ ശിഷ്യനെ നിശ്ചയിക്കാൻ കഴിയുകയുള്ളു. തന്നെ കാണാനും, തിരിച്ചറിയാനും, മനസ്സിലാക്കാനും കഴിവുള്ളവരെ, ഗുരു തിരഞ്ഞെടുക്കുന്നു.

മറ്റുള്ളവർ കാണും, ഒരിക്കലും മനസ്സിലാക്കില്ല. ചിലർക്ക് ഗുരുവിന്‍റെ അടുത്തേക്ക്‌ എത്താൻ പോലും കഴിയില്ല. ചിലർ എത്തിയാലും അവരുടെ ദഹനശേഷിക്കനുസരിച്ച് കുറച്ച് സ്വീകരിച്ച് പിന്നെ അകന്നു പോകുന്നു. ഒരാൾക്ക് തന്നെത്തന്നെ അറിയുവാനുള്ള സമയമാകുമ്പോഴാണ് ഗുരു പ്രത്യക്ഷപ്പെടുന്നത്. ശിഷ്യന് അതിനുള്ള പാകത ആയോ എന്ന് ഗുരുവിനറിയാം.

യഥാർത്ഥ ഗുരുക്കന്മാർ ഏറ്റവും സാധാരണമായി പെരുമാറും. അവരുടെ ആത്മജ്ഞാനം ഒരിക്കലും പ്രദർശിപ്പിക്കില്ല. ഗുരു തന്നെത്തന്നെ കാട്ടിത്തരുവാൻ തയ്യാറാകുന്നതുവരെയും നിങ്ങൾക്ക് അവിടുത്തെ തിരിച്ചറിയുവാനാകില്ല. നിങ്ങൾക്കും അദ്ദേഹത്തെ തിരിച്ചറിയുവാനും ഉപയോഗിക്കുവാനും ഉള്ള അർഹത ഉണ്ടെങ്കിലെ അറിയുവാൻ പറ്റൂ. വിശ്വാസമാണ് താക്കോൽ. ഭക്തിയും ക്ഷമയുമാണ് നിങ്ങളെ അവിടെ എത്തിക്കാനുള്ള കാലുകൾ.

മഹാഗുരുക്കന്മാർ അറിവിന്‍റെയും, അവബോധത്തിന്‍റെയും ഉയർന്ന തലത്തിൽ നിന്ന് പ്രവർത്തിക്കുന്നു. സാധാരണ മനുഷ്യന് അത് മനസ്സിലാക്കാൻ പ്രയാസമാണ്. അതുകൊണ്ട്, വളരെ പരിമിതവും, വ്യവസ്ഥിതവുമായ നമ്മുടെ ബുദ്ധികൊണ്ട് അതിനെ വിശകലനം ചെയ്യാനും, മനസ്സിനകത്തും പുറത്തും തർക്കിക്കാനും നിൽക്കാതെ, അവർ പറയുന്നത് അനുസരിക്കുന്നതാണ് വിവേകം. പൂർണ്ണസമർപ്പണമില്ലെങ്കിൽ ഗുരുവിന്റെ സാമീപ്യം കൊണ്ട് നമുക്ക് പ്രയോജനം ലഭിക്കില്ല.

യഥാർത്ഥ ഗുരുക്കന്മാർ ഒരു നിയോഗവുമായി വരുന്നു . അവർക്ക് അതെപ്പറ്റി അറിയാം. അതു പൂർത്തീകരിച്ച് തിരിച്ചു പോകുന്നു. നാമെല്ലാവരും ഈശ്വരാംശങ്ങൾ തന്നെയാണ്. ഗുരുവാകട്ടെ ഈശ്വരനെന്ന് അറിഞ്ഞു ജീവിക്കുന്നു. നമുക്ക് ഗുരുവിനെ അറിയുവാൻ ഭാഗ്യമില്ലെങ്കിൽ അവരുടെ ശാരീരികമായ പരിമിതികൾ നോക്കിയും അവർ സമൂഹത്തിൽ പെരുമാറുന്ന വിധം നോക്കിയും ഒരു സാധാരണ മനുഷ്യൻ എന്നു തെറ്റിദ്ധരിക്കുന്നു

ഗുരു തന്റെ സവിശേഷത മറ്റുള്ളവരെ അറിയിക്കുവാൻ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം സാധാരണക്കാരിൽ സാധാരണക്കാരനായി പെരുമാറുന്നു. അറിയുവാൻ അർഹത നേടിയവർ അദ്ദേഹത്തിനു സമീപം സ്വയം എത്തിച്ചേരുന്നു.

അതുകൊണ്ട് ഗുരുവിനെ അന്വേഷിക്കേണ്ടതില്ല. നിങ്ങൾക്ക് യഥാർത്ഥത്തിൽ ഗുരുവിന്റെ സഹായം ആവശ്യമെങ്കിൽ അതു ലഭിക്കുന്നു.

2019, സെപ്റ്റംബർ 18, ബുധനാഴ്‌ച

MINIMALISAM


ആഴത്തില്‍ മനസ്സിലാക്കുകയും പൂര്‍ണമായോ ഭാഗികമായോ അനുവര്‍ത്തിക്കുകയും ചെയ്താല്‍ ബാധ്യതകളില്ലാത്ത, ഉപാധികളില്ലാത്ത സന്തോഷം പ്രദാനം ചെയ്യുന്ന ഭാവിയുടെ മഹത്തായ ഒരു പ്രത്യയശാസ്ത്രത്തെക്കുറിച്ച്; മിനിമലിസത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച്.

മിനിമലിസത്തിന്റെ മുൻപിൽ മാതൃകകളുടെ വാർപ്പില്ല. അവിടെ ആൾദൈവങ്ങളോ ഗുരുക്കന്മാരോ ഇല്ല. ഒരു മതമല്ലാത്തുകൊണ്ടു തന്നെ മിനിമലിസത്തെ പൂട്ടാൻ നിയമാവലികൾ ഒന്നും തന്നെയില്ല. മിനിമലിസമെന്നാൽ, അതൊരു ലളിതമായ ജീവിതരീതി മാത്രമാകുന്നു. ലോകം ഈ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ജീവിതത്തിന്റെ വിവിധയിടങ്ങളിൽ ഒരാൾക്ക് മിനിമലിസ്റ്റ് ആകാം.

വസ്ത്രധാരണത്തിലും വീടിന്റെയും ഓഫിസിന്റെയും ഇന്റീരിയൽ ഡിസൈനിങ്ങിലും മിനിമലിസ്റ്റിക് രീതി പിന്തുടരുന്നവരാണ് ആദ്യത്തെ കൂട്ടര്‍. ലളിതവും ട്രെന്റിയുമായ വസ്ത്രം ധരിക്കാൻ ഇവർ താൽപര്യപ്പെടുന്നു. ഇവരുടെ സ്വീകരണ മുറിയിൽ ശ്വാസം മുട്ടിക്കുന്ന ഫർണിച്ചറുകളോ, അലങ്കാര വസ്തുക്കളോ കാണില്ല. അച്ചടക്കത്തിന്റെയും മനസ്സമാധാനത്തിന്റെയും വഴികളിലേക്കാണ് മിനിമലിസത്തിന്റെ വാതിൽ തുറക്കുന്നത്. ഭൗതിക ഭ്രമങ്ങളിലുള്ള അമിതമായ ആർത്തിയാണ് മിനിമലിസം വേണ്ടന്നു വയ്ക്കുന്നത്. സന്തോഷം എന്നത് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലൂടെ കിട്ടുന്ന ഒന്നല്ല എന്ന് മിനിമലിസ്റ്റുകൾ. ഒരു കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങൾ മാത്രമേ മിനിമലിസ്റ്റുകൾ കൈയിൽ വയ്ക്കാറുള്ളൂ. യൂറോപ്പിലെ വലിയ വിഭാഗം യുവാക്കൾ മിനിമലിസം പിന്തുടരുന്നത് സന്തോഷം നൽകുന്ന വാർത്തയാണ്.

ആദായമായി കിട്ടുന്നത് സമാധാനവും സാമ്പത്തിക ലാഭവും. മിനിമലിസ്റ്റിക്കിന്റെ വഴിയിൽ ഒന്നിന്റെയും അമിതമായ തള്ളിക്കയറ്റമില്ല. ആവശ്യമുള്ളതു മാത്രം വാങ്ങുന്ന, പരസ്യങ്ങളിൽ മയങ്ങി വീണ് വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങൾ വാങ്ങുന്നവർ മിനിമലിസ്റ്റുകളുടെ വഴിയേ നടന്നാൽ അവർക്ക് പ്രധാനമായും കിട്ടുന്നത് സാമ്പത്തിക ലാഭവും മനസമാധാനവുമാണ്.

ഓണർഷിപ് മിനിമലിസം എന്നാല്‍ കഴിയുന്നത്ര സാധനങ്ങൾ മറ്റുള്ളവർക്ക് അല്ലെങ്കിൽ അത്യാവശ്യക്കാർക്ക് നൽകിക്കൊണ്ട് തീർത്തും ലളിതമായി ജീവിക്കുന്നവരുടെ ജീവിതരീതി. സമയവും പണവും പാഴാക്കാതെ അതിൽ ലളിതമായും ഫലപ്രദമായും ജീവിക്കുന്നവരും മിനിമലിസ്റ്റുകളാണ്. യൂട്യൂബിൽ മിനിമലിസത്തെപ്പറ്റിയുള്ള നൂറുകണക്കിന് വിഡിയോകളുണ്ട്. വലിയവീടും കാറും വിറ്റ് ചെറിയ സ്ഥലങ്ങളിലേക്ക് മാറിയവർ. ഒന്നോ രണ്ടോ ഫർണീച്ചറുകളും വിരലിലെണ്ണാവുന്ന പാത്രങ്ങളും വസ്ത്രങ്ങളും മാത്രം ഉപയോഗിക്കുന്നവർ. വലിയ ജോലിയുടെ ഭാരമുപേക്ഷിച്ച് ചെറിയ ജോലിചെയ്ത്, യാത്ര ചെയ്ത് ഭാരമിറക്കി വയ്ക്കുന്നവർ.

സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി യാതൊരു ബാഹ്യ ഇടപെടലുകൾക്കും അനുവാദം കൊടുക്കാത്ത ലൈഫ്സ്റ്റൈൽ മിനിമലിസ്റ്റുകൾക്കുണ്ട്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവർ പക്ഷേ, കൺസംപ്ഷൻ മിനിമലിസ്റ്റുകൾ ആണ്. ആവശ്യമുള്ള സാധനങ്ങൾ മാത്രമേ അവർ വാങ്ങൂ. അതുകൊണ്ടു തന്നെ ഇത്തരക്കാരുടെ വീട്ടിലോ, ഓഫിസിലോ പാഴ്‍വസ്തുക്കൾ ഉണ്ടാവില്ല. വൃത്തിയാക്കാൻ എളുപ്പം, ഒപ്പം പണം അനാവശ്യമായി ചിലവഴിച്ചില്ല എന്ന ചിന്ത നൽകുന്ന സന്തോഷം. അതിന്റെയൊക്കെ അപ്പുറത്ത് വീട് അല്ലെങ്കിൽ ഓഫിസ് തരുന്ന പോസിറ്റീവ് എനർജി.

മിനിമലിസ്റ്റുകൾ ജീവിതത്തെ നിരാകരിക്കുന്നില്ല. മറിച്ച് ലളിത വഴികളിലൂടെ അതിനെ നേരിടുന്നു. മിനിമലിസം എന്നത് മനസ്സിന്റെ ഒരവസ്ഥയാണ്. ബാഹ്യമായ ശുദ്ധീകരണം മനസ്സിനെയും ശുദ്ധീകരിക്കുന്നു എന്നതാണ് അനുഭവസത്യം.

കൺസ്യൂമർ ജീവികളായ മലയാളികൾക്കിടയില്‍ മിനിമലിസം എന്ന ലളിത ജീവിത രീതി വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല. കടക്കെണിയും, ജപ്തിയും സ്ത്രീധനമരണങ്ങളുമില്ലാത്ത ദിനങ്ങൾ കേരളത്തിലുമുണ്ടാകും; സംശയമില്ല..

ബാഹ്യസ്നാനവും ആന്തരസ്നാനവും*


ശരീരത്തിൽ ഒഴുക്കുന്ന ജലംകൊണ്ട് ശരീരത്തിലെ പൊടിയേ പോവുകയുള്ളൂ. അകത്തെ പൊടി പോകുവാൻ ജ്ഞാനസ്നാനം തന്നെ ചെയ്യണം.

മതം ഒരു ആന്തരസ്നാനമാണ്. നാമൊരിടത്തുനിന്നും വേറൊരിടത്തേക്ക് യാത്ര ചെയ്യുമ്പോൾ നമ്മുടെ വസ്ത്രങ്ങൾ മുഷിയാറുണ്ട്. പൊടി പിടിക്കാറുണ്ട്. വസ്ത്രത്തിലെ അഴുക്കുകൾ എളുപ്പത്തിൽ കഴുകി മാറ്റാവുന്നതാണ്. എന്നാൽ നാം കാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ മനസ്സിൽ പൊടി പറ്റിപ്പിടിക്കാറുണ്ട്. വസ്ത്രത്തിൽ പറ്റിപ്പിടിച്ച പൊടി പോലെ മനസ്സിലെ അഴുക്കുകൾ എളുപ്പം കഴുകിക്കളയാനാവുന്നതല്ല. കാരണം ശരീരം വസ്തുനിഷ്ഠവും പ്രത്യക്ഷവുമായ ഒന്നാണ്. അത് കഴുകി വൃത്തിയാക്കാനുള്ള ജലം പുറം ലോകത്തുനിന്നും നമുക്ക് ലഭ്യമാണ്. മനസ്സും മനസ്സിലെ പൊടിയും അകത്തു പറ്റിപ്പിടിച്ചതായതുകൊണ്ട് അതു വെടിപ്പാക്കാനുള്ള ഒരു പ്രക്ഷാളകനെ നാം ഉള്ളിൽ ആർജ്ജിക്കേണ്ടതുണ്ട്.

ഓരോ നിമിഷവും അകത്ത് പൊടി പറ്റിക്കൊണ്ടേയിരിക്കും. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുകയാണെങ്കിൽപ്പോലും പൊടി പറ്റിക്കൊണ്ടിരിക്കും. ഒരു പ്രവർത്തനത്തിലും മുഴുകാതെ വെറുതെയിരിക്കുന്ന ആളുകൾക്കുപോലും ദിവസവും കുളിക്കേണ്ടിവരുന്നതുപോലെ. മനസ്സ് ഒരിക്കലും നിഷ്ക്രിയമല്ല. എപ്പോഴും മനസ്സ് ഒന്നല്ലെങ്കിൽ വേറൊന്ന് ചെയ്തുകൊണ്ടിരിക്കുന്നു. പ്രശാന്തചിത്തം ഒരപൂർവ്വതയാണ്. അതുകൊണ്ട് ഓരോ നിമിഷവും മനസ്സിൽ പൊടിപടലങ്ങൾ വന്നടിയും. അതിന് എത്ര സ്നാനം നാം പുറത്ത് നടത്തിയിട്ടും കാര്യമില്ല.

പവിത്രീകരണം


*

വിളക്ക് കൊളുത്തിയാൽ ഇരുട്ട് സ്വയമേതന്നെ ഇല്ലാതായിക്കൊള്ളും..

ഇരുട്ടുമായി അങ്കം വെട്ടാൻ നിൽക്കരുത്. കാരണം ഇരുട്ടിന് സ്വന്തമായി ഒരസ്ഥിതതയുമില്ല. അസ്ഥിതയില്ലാത്ത ഇരുട്ടിനെ നിങ്ങൾക്കെങ്ങനെ പൊരുതി തോൽപ്പിക്കാനാകും? ഇരുട്ടിനെ ക്കുറിച്ച് മറന്നേക്കുക. ഭയത്തെ കുറിച്ച് മറന്നേക്കുക. മനുഷ്യമനസ്സിനെ സാധാരണഗതിയിൽ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ നിഷേധാത്മകപ്രവണതകളെയും മറന്നേക്കുക. ആത്മവിശ്വാസത്തിന്റെ ഒരു ചെറിയ ദീപശിഖ കൊളുത്തുക..

എല്ലാദിവസവും രാവിലെ ഉത്സാഹപൂർവ്വം എണീക്കുക. ഞാനിന്ന് വളരെ ആഹ്ലാദത്തോടെ ജീവിക്കുമെന്ന തീരുമാനത്തോടെ എണീക്കുക. ഉന്മേഷത്തോടെ പ്രാതൽ കഴിക്കുക. പ്രാതൽ കഴിക്കുമ്പോൾ ഭക്ഷണത്തെ ഈശ്വരനായി കരുതുക. അപ്പോൾ പ്രാതൽ പവിത്രമായി മാറുന്നു. കുളിക്കുമ്പോൾ ഈശ്വരൻ നിങ്ങൾക്കുള്ളിലുണ്ടെന്ന് ഓർക്കുക. ഈശ്വരനെയാണ് നിങ്ങൾ കുളിപ്പിക്കുന്നത്. അപ്പോൾ നിങ്ങളുടെ ചെറിയ കുളിമുറി ഒരു ക്ഷേത്രമായി മാറുന്നു. ഷവറിൽ നിന്നും വീഴുന്ന വെള്ളം അഭിഷേകമായിത്തീരുന്നു. രാവിലെ എണീക്കുമ്പോൾ ഉറച്ച തീരുമാനത്തോടേയും തെളിമയോടേയും എണീക്കുക. ഇന്നത്തെ ദിവസം സൗന്ദര്യമുള്ള തായിരിക്കും എന്ന് സ്വയം ഉറപ്പിക്കുക. ഓരോ രാത്രിയും ഉറങ്ങുന്നതിനു മുമ്പ് അന്നത്തെ ദിവസത്തെ സൗന്ദര്യവത്തായ സംഭവങ്ങളെ ഒന്നുകൂടി ഓർക്കുക. നിങ്ങളുടെ സ്വപ്നങ്ങൾ. അന്ന് സൗന്ദര്യമുള്ളവയായിരിക്കും. ആ ഉർജ്ജപ്രസാരത്തെ അടുത്ത ദിവസത്തേക്ക് കൈമാറാൻ നിങ്ങൾക്ക് കഴിയും. ഓരോ നിമിഷത്തെയും അതുപോലെ പവിത്രമാക്കുക.

സത് ഗുരു & തത്ത


ഒരു പണ്ഡിതൻ ദിവസവും കൊട്ടാരത്തിലെ റാണിയുടെ അടുത്തുചെന്നു രാമ കഥ പറയാറുണ്ട്. കഥയുടെ അവസാനം എല്ലാവരോടും പറയും. രാംരാം എന്നു ചൊല്ലിയാൽ *ബന്ധനമുക്തനാവാം.* അപ്പോൾ അവിടെ ഒരു കൂട്ടിലിട്ടിരുന്ന തത്ത പറഞ്ഞു. അങ്ങിനെ പറയരുത് ഇതു കളവാണ്. പണ്ഡിതനു ക്രോധം വന്നു . കാരണം ഇതു കേട്ടാൽ എല്ലാവരും എന്തു വിചാരിക്കും. റാണി എന്തു വിചാരിയ്ക്കും . അദ്ദേഹം തന്റെ ഗുരുവിന്റെ അടുത്തു പോയി .ഈ കാര്യമെല്ലാം പറഞ്ഞു.

ഗുരു ആ തത്തയുടെ 🦜 അടുത്തു പോയി ചോദിച്ചു. നീ എന്തു കൊണ്ടിങ്ങിനെ പറയുന്നു. തത്ത🦜 പറഞ്ഞു. ഞാൻ മുൻപു തുറന്ന ആകാശത്തിൽ പറന്നു നടന്നിരുന്നു. ഒരു തവണ ഞാൻ ഒരു *ആശ്രമത്തിൽ* എത്തി. അവിടെ ഒരു സാധു സന്യാസി രാമ രാമ രാമ ചൊല്ലി വസിച്ചിരുന്നു. അവിടെ ഇരുന്നു ഞാനും രാമ രാമ ചൊല്ലാൻ തുടങ്ങി. ഒരു ദിവസം ഞാൻ ആശ്രമത്തിൽ രാമ രാമ ചൊല്ലിയപ്പോൾ ഒരു സന്യാസി എന്നെ പിടിച്ച് കൂട്ടിലിട്ടു. എന്നിട്ടും വീണ്ടും താൻ ഒന്നു രണ്ടു ശ്ളോകവും പഠിച്ചു. ആശ്രമത്തിലെ ഒരു സേട്ടു എന്നെ കുറച്ചു പൈസ കൊടുത്ത് വാങ്ങി കൊണ്ടുപോയി. ആ സേട്ടു ഇപ്പോൾ എന്നെ വെള്ളി കൊണ്ടുണ്ടാക്കിയ കൂട്ടിൽ അടച്ചു. എന്റെ *ബന്ധനം* വലുതായി. രക്ഷപ്പെടാനൊരു മാർഗ്ഗവുമില്ലാതായി.

ഒരു ദിവസം ആ സേട്ടു തന്റെ കാര്യസാദ്ധ്യത്തിനായി ഒരു സമ്മാനമായി തന്നെ രാജാവിനു കൊടുത്തു. രാജാവിന് സന്തോഷമായി തന്നെ കൊണ്ടുപോയി. കാരണം ഞാൻ രാമ രാമ ചൊല്ലുന്നു. റാണി ധാർമ്മിക പ്രവൃത്തികൾ ചെയ്യുന്നവരാണ്. ഈ റാണിയ്ക്കു എന്നെ കൊടുത്തു . ഇപ്പോൾ ഞാനെങ്ങിനെ പറയും. രാമ രാമ ചൊല്ലിയാൽ ബന്ധനം ഇല്ലാതാവുമെന്നു. തത്ത ഗുരുവിനോട് പറഞ്ഞു . എനിയ്ക്ക് എന്തെങ്കിലും ഒരു യുക്തി പറഞ്ഞു തരണം എന്റെ ബന്ധനം ഇല്ലാതാവാൻ. ഗുരു പറഞ്ഞു. ഇന്നു നീ മിണ്ടാതെ ഉറങ്ങുക. അനങ്ങുകയുമരുത്. റാണി നീ ചത്തുവെന്നു കരുതും. നിന്നെയെടുത്തു കളയും. അങ്ങിനെത്തന്നെ ചെയ്തു. രണ്ടാമത്തെ ദിവസം കഥയ്ക്കു ശേഷം തത്ത ശബ്ദമുണ്ടാക്കിയില്ല. ആ പണ്ഡിതന് ആശ്വാസമായി. റാണി വിചാരിച്ചു.

ഈ തത്തയ്ക്കെന്തു പറ്റി.

ഒരു അനക്കവുമില്ലല്ലൊ.

മരിച്ചു പോയിരിയ്ക്കുമോ?

റാണി കൂട് തുറന്നു.

അപ്പോൾ തത്ത പെട്ടെന്നു കൂട്ടിൽ നിന്നും പറന്നു ആകാശത്തിലേക്കു പോയി. പോവുമ്പോൾ പറയുന്നുണ്ടായിരുന്നു

*"സത്ഗുരുവിനെ ലഭിച്ചപ്പോൾ ബന്ധനം ഇല്ലാതായി " ."സത് ഗുരുവിനെ ലഭിച്ചപ്പോൾ ബന്ധനം ഇല്ലാതായി ".* അതു കൊണ്ട് പറയുന്നു. ശാസ്ത്രങ്ങൾ എത്ര പഠിച്ചാലും ജപിച്ചാലും സത് ഗുരുവിനെ ലഭിക്കാതെ *ബന്ധനം ഇല്ലാതാവുകയില്ല.* 😀🌹🌿🦜

2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

ഉപഭോഗ സംസ്കാരത്തിന്റെ കാണാപ്പുറങ്ങൾ


വല്ലാത്ത തലവേദന കാരണം പരിചയമുള്ള മെഡിക്കൽ സ്റ്റോറിൽ ഗുളിക വാങ്ങാൻ പോയതാണ് . ഫാർമസിസ്റ്റില്ല ... കടയിലെ പയ്യൻ ചീട്ട് നോക്കി ഗുളിക തന്നു ... പൈസ കൊടുക്കുമ്പോൾ വെറുതെ തിരക്കി - " ബോസ് എവിടെ ? ലീവാണോ ?"

:"അല്ല ! അദ്ദേഹത്തിന്റെ ഭയങ്കര തലവേദന .. ഒരു കാപ്പി കഴിച്ചാൽ കുറയുമെന്ന് പറഞ്ഞ് ബേക്കറിയിൽ പോയതാ ....',, "

ഞാൻ വാങ്ങിയ ഗുളികകളിലേക്ക് വെറുതെ നോക്കി പോയി

🤔🤔

അമ്മയുടെ ബ്ളഡ് ഷുഗറും പ്രഷറും കുറയുന്നില്ല ... ഫാമിലി ഡോക്ടറെ കാണിക്കാൻ വന്നതാണ് .. ഡോക്ടർ വരാൻ വൈകും ഇരിക്കു എന്ന് അസിസ്റ്റൻറ് ...

അദ്ദേഹം രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം യോഗ ചെയ്യുമത്രെ .. ഡോ. വന്നൂ ... മരുന്നുകളുടെ എണ്ണവും അളവും കൂട്ടി .... മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കാൻ ഉപദേശിച്ചു ... വെറുതെ ഡോക്ടറുടെ യോഗയെ കുറിച്ച് ചോദിച്ചു ...

അപ്പോൾ അദ്ദേഹം പറയുന്നു - കഴിഞ്ഞ 15 വർഷമായി ഞാൻ നിത്യവും യോഗ ചെയ്യും ... ഷുഗർ പ്രഷർ മടങ്ങിയ ഒരു ജീവിത ശൈലീ രോഗത്തിനും മരുന്ന് കഴിക്കണ്ടി വന്നിട്ടില്ലത്രെ 😃😃 ഞാൻ അമ്മയുടെ കുറുപ്പടിയിലേക്ക് വെറുതെ . കണ്ണാേടിച്ചു... 🤔🤔

ഭാര്യയുടെ കൂടെ ബ്യൂട്ടീ പാർലറിൽ പോയതാണ് ... മുടി സോഫ്റ്റക്കാനും സ്ട്രെയിറ്റൻ ചെയ്യിക്കാനും ബ്യൂട്ടീഷ്യൻ പായക്കേജുകൾ കാണിച്ചു 1500 മുതൽ 3500 വരെയുള്ള പാക്കേജുകൾ ... സ്ഥിരം കസ്റ്റമറായ കൊണ്ട് 500 രൂപ കുറച്ച് 3000 ന് നല്ല package തന്നു

ബ്യൂട്ടീഷ്യന്റെ നീളൻ മുടിയിൽ നിന്നും നല്ല ഒരു സുഗന്ധം വരുന്നുണ്ട് ... കൗതുകം കൊണ്ട് ഞാൻ ചോദിച്ചു പോയി - മാഡം എന്താണ് hair treatment ചെയ്യുന്നെ എന്ന് .. ''ഞാൻ വെളിച്ചെണ്ണയിൽ മൈലാഞ്ചിയും കർപ്പൂരവും പൊടിച്ചിട്ട് ചൂടാക്കി തേക്കും ... മുടി സോഫ്റ്റാവും പിന്നെ മുടി തഴച്ചു വളരുകയും ചെയ്യും " മാഡത്തിന്റെ മറുപടി കേട്ട് ഞാൻ കൈയ്യിലെടുത്ത 3000 രൂപ താഴെ വീണു പോയി 😃😃

🤔🤔🤔

അകന്ന ഒരു ബന്ധുവിന്റെ ഡയറി ഫാം കാണാൻ പോയി . എകദേശം 150 വിദേശ ഇനം പശുക്കൾ.. കുറെ പണികാർ .. കറവയക്കും മറ്റ് കാര്യങ്ങൾക്കും മെഷീൻസ് ... കൊള്ളാം ...

ഫാമിന്റെ ഒരു ഭാഗത്ത് 2 നാടൻ പശുക്കൾ പച്ചപ്പുല്ല് തിന്നുന്നു ... അതെന്താ 2 എണ്ണം മാത്രം നാടൻ ... കൗതുകം കൊണ്ട് ചോദിച്ചു പോയി ... പണിക്കാരൻ പറയുകയാ

" മുതലാളിടെ വീട്ടിലേക്കുള്ള പാലിനും തൈരിനും വേണ്ടി പ്രത്യേകം പച്ചപ്പുല്ല് കൊടുത്ത് വളക്കണതാ ... ഇവയ്ക്ക് കാലിത്തീറ്റയും ഹോർമോണുമൊന്നും കൊടുക്കില്ലാന്ന് 😃😃 🤔🤔🤔 😃😃😃

ആ പ്രസിദ്ധമായ ഹോട്ടലിൽ ഞാനും കുടുംബവും ഇന്ന് കഴിക്കാൻ പോയി ... നല്ല ശുദ്ധമായ സ്വാദിഷ്ടമായ ഊണ്.. കഴിച്ച് ചിലത് പാഴ്സലും വാങ്ങി ബില്ല് കൊടുത്തു പോരാൻ നേരം ... മുതലാളിയോട് കുശലപ്രശ്നം നടത്തി ... ശുദ്ധമായ നെയ്യും വെളിച്ചണ്ണയും ചേർത്തുണ്ടാക്കുന്ന ഇവിടുത്തെ ഭക്ഷണം വീട്ടിലെ ഫുഡിനേക്കാൾ കേമമെന്ന് അദ്ദേഹം അഭിമാനം കൊണ്ടു ...

അദ്ദേഹം വിസിറ്റിങ്ങ് കാർഡ് നൽകാം എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടി .. അപ്പോളാണ് ഒരു നാലടുക്കിന്റെ സ്റ്റീൽ ടിഫിൻ കാര്യർ ഒരു പയ്യൻ മുതലാളിയുടെ റൂമിലേക്ക് കൊണ്ടു പോകുന്നു ... " ഇതെന്താ ? "എന്ന എന്റെ ചോദ്യത്തിനുത്തരമായി പയ്യൻ പറഞ്ഞു "മുതലാളിക്കുള്ള ഊണ് വീട്ടിൽ നിന്നും കൊണ്ടുവരുന്നതാ ''

അതെന്നാ എന്തെങ്കിലും വിശേഷമുണ്ടോ ഇന്ന് ... എന്ന എന്റെ ചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു - എന്നും മുതലാളിക്കുള്ള ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുവരികയാണ് ...അദ്ദേഹം ഇവിടുത്തെ ഭക്ഷണം കഴിക്കാറില്ല "

കാരണമറിയാതെ ഞാൻ ചിന്താധീനനായി എന്റെ കൈയ്യിലിരിക്കുന്ന 1650 രൂപയുടെ ബില്ലിലേക്ക് നോക്കി നെടുവീർപ്പിട്ടു ...🤔🤔

🤔🤔🤔🤔 * വിശ്വാസം ...അതല്ലെ എല്ലാം *🙏।

ആസൂത്രണം


സമയത്തിന്റെ വിലയറിഞ്ഞ് ഉപയോഗിച്ചവരാണ് ജീവിതത്തിൽ വിജയിച്ചത് നിങ്ങൾ ചെലവാക്കിയാലും ഇല്ലെങ്കിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിങ്ങളുടെ സമ്പത്താണ് സമയം

നമ്മളോരോരുത്തരും നമ്മൾക്ക് ഈ ഭൂമിയിൽ ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്തി എത്തി അതിന് കൂടുതൽ സമയം ചെലവഴിച്ച ധാരാളം സമ്പത്ത് നേടി നമ്മുടെ എല്ലാ കാമനകളും പൂർത്തീകരിച്ച് സന്തോഷത്തോടെ ജീവിക്കുന്നതിനെയാണ് ആസൂത്രണം എന്ന് പറയുന്നത്

അമ്മ ആദ്യം ഉപ്പുമാവ് ഉണ്ടാക്കുന്നത് അമ്മയുടെ മനസ്സിലാണ് മനസ്സിലുണ്ടാകുന്ന ഉപ്പുമാവ് ആണ് പാത്രത്തിൽ ആയി നമുക്ക് ലഭിക്കുന്നത്

ആശാരി മേശ ഉണ്ടാകുമ്പോൾ അപ്പോൾ ആദ്യം സൃഷ്ടിക്കപ്പെടുന്നത് അയാളുടെ മനസ്സിലാണ് ആ മനസ്സിൽ ഉണ്ടാകുന്ന മേശയാണ് യാഥാർഥ്യമാകുന്നത്

ഒരു വീട് നിർമ്മിക്കുമ്പോൾ ആദ്യം വീട് സൃഷ്ടിക്കപ്പെടുന്നത് ഒരു പേപ്പറിൽ ആണ് ആണ് ആ പേപ്പറിനെ നമ്മൾ വിളിക്കുന്നത് പ്ലാൻ എന്നാണ് പൂർണമായ അർത്ഥം പ്ലാനിങ് എന്നാണ് ഒരു പ്ലാനിങ് ഉള്ളതുകൊണ്ട് മാത്രമാണ് നമുക്ക് വീട് സൃഷ്ടിക്കാൻ സാധിച്ചത്

വിമാനം ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതോ ഒരാളുടെ മനസ്സിലായിരുന്നു ആ സങ്കല്പം ആണ് ഇപ്പോൾ ആകാശത്തിലൂടെ തലങ്ങുംവിലങ്ങും പറന്ന് നടക്കുന്നത്

ഒരു ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ ആ ലക്ഷ്യത്തിലേക്ക് ഇത്ര സമയത്തിനുള്ളിൽ എങ്ങനെ എത്തിച്ചേരാം എന്നത് വളരെ വ്യക്തമായി എഴുതി വയ്ക്കുന്നതാണ് പ്ലാനിങ്

ലക്ഷ്യത്തെ Long team goal ,mid term goal ,short term goal എന്നിങ്ങനെ മൂന്നായി തരം തിരിക്കാം

ഉദാഹരണത്തിന് എനിക്ക് 2020 സപ്തംബർ മാസം ആവുമ്പോഴേക്കും സ്വന്തമായി ഒരു വീട് നിർമിക്കാം എന്നതാണ് ലക്ഷ്യം ആദ്യം തന്നെ വളരെ വ്യക്തത ഉണ്ടാക്കുകയാണ് വേണ്ടത് എത്ര സ്ക്വയർ ഫീറ്റ് എവിടെയാണ് ഉണ്ടാക്കുന്നത് എത്ര കാശ് ചെലവാകുന്നത് ആകാശ് എങ്ങനെയാണ് ഉണ്ടാക്കുന്നത്

ആ കാശുണ്ടാക്കാൻ എൻറെ കയ്യിൽ എന്തൊക്കെ വഴികളാണുള്ളത്

എനിക്ക് ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യം, എന്റെ വൈദഗ്ദ്യം (SKill)എന്താണ് ഈ SKill ആർക്കാണ് ആവശ്യമുള്ളത്

എൻറെ കയ്യിൽ ഈ ഒരു കഴിവുണ്ട് എന്നുള്ളത് ആവശ്യക്കാരുടെ അടുത്ത എങ്ങനെ അറിയിക്കാം

എന്റെ ഈ കഴിവു പയോഗിച്ച് അവരെ സഹായിക്കുകയും അവരുടെ കയ്യിലുള്ള കാശ് കയ്യിലേക്ക് വരികയും ചെയ്യുന്നത് എങ്ങനെയാണ് എത്ര കാലം കൊണ്ട് എനിക്ക് കാശ് സമ്പാദിക്കാം ബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടതുണ്ടോ

അത് അടക്കാനുള്ള വ്യവസ്ഥ എന്താണ് ' എന്നതിനെക്കുറിച്ച് ഒക്കെ വളരെ കൃത്യമായ ക്ലാരിറ്റി ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത് അത് എഴുതി വെച്ച് ഓരോ കാര്യങ്ങളായി ആയി നടപ്പിലാക്കിയാൽ നാം പോലുമറിയാതെ 2020 സപ്തംബർ മാസത്തിൽ നമ്മുടെ വീട് പൂർത്തിയാക്കും ഇത് ഒരുദാഹരണം മാത്രമാണ് ഇതേപോലെ ജീവിതത്തിലെ ഏത് കാര്യങ്ങൾക്കും കൃത്യമായ ഒരു വ്യക്തത ആസൂത്രണം ഉണ്ടായിരിക്കേണ്ടതാണ് വ്യക്തിയെന്ന നിലയിലും കുടുംബം എന്ന നിലയിലും രാഷ്ട്രം എന്ന നിലയിലും എല്ലാം നമുക്ക് ആസൂത്രണം ആവശ്യമുണ്ട് നമുക്ക് ഒരു ആസൂത്രണ കമ്മീഷൻ തന്നെ ഉള്ളത് ഓർമിക്കുമല്ലോ രാജ്യം അടുത്ത അഞ്ചുവർഷത്തിനകം എന്തായി തീരണം എന്നുള്ളതും എല്ലാം ആസൂത്രണം തന്നെ അതിൻറെ വളരെ ശക്തമായ ഒരു ഉദാഹരണമാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2003 ൽ ഒരു പത്രപ്രവർത്തകൻ അദ്ദേഹവുമായി ഇൻറർവ്യൂ നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം ഞാൻ 2017ൽ ഭാരതത്തിലെ പ്രധാനമന്ത്രി ആയിരിക്കും എന്നുള്ളതാണ്

നിങ്ങൾ എന്ത് അസംബന്ധമാണ് പറയുന്നത് എന്ന പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം വളരെ സൗമ്യമായി പറഞ്ഞത് ഞൻ 2017ൽ ഭാരതത്തിൻറെ പ്രധാനമന്ത്രി ആയിരിക്കും എന്ന് തന്നെയാണ് നരേന്ദ്രമോദി ഒരു സുപ്രഭാതത്തിൽ ഭാരതത്തിലെ പ്രധാന മന്ത്രി ആയ ആളല്ല 20 വർഷത്തെ പ്ലാനിങ് അതിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ

ഇതു പോലെ ജീവിതത്തിൽ വിജയിച്ച ഏതൊരു വ്യക്തിക്കും കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു നമ്മൾക്ക് ഏതൊരു ചെറിയ പ്രവർത്തി ചെയ്യണമെങ്കിൽ പോലും ആസൂത്രണം അത്യാവശ്യമാണ് ആസൂത്രണം ശരിയായ രീതിയിൽ ആകുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്

ദർപ്പണവും ഫോട്ടോപ്ലേറ്റും


**

യഥാർത്ഥ മനുഷ്യൻ പൂർണമായി പ്രവർത്തിക്കുന്നു. അനുനിമിഷം ബോധത്തിൽനിന്ന് പ്രവർത്തിക്കുന്നു. അദ്ദേഹം ഒരു ദർപ്പണം പോലെയാണ്. അബോധത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യൻ ഒരു ഫോട്ടോപ്ലേറ്റ് പോലെയാണ്.

ദർപ്പണവും ഫോട്ടോപ്ലേറ്റും തമ്മിലുള്ള വ്യത്യാസം എന്താണ്? ഫോട്ടോ പ്ലേറ്റിൽ ഒരിക്കൽ സൂര്യപ്രകാശം പതിഞ്ഞാൽ ആ രൂപം അവിടെ മായാതെ നിൽക്കും. എന്നാൽ ചിത്രം ഒരു യാഥാർത്ഥ്യമല്ല. യഥാർത്ഥ മനുഷ്യൻ അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്നതും മാറിക്കൊണ്ടിരിക്കുന്നവനുമാണ്. ഫോട്ടോപ്ലേറ്റിൽ പതിഞ്ഞ ചിത്രം വളരുന്നതല്ല. ജഡമാണ്.

പൂന്തോട്ടത്തിൽ പോയി ഒരു റോസാപ്പൂവിന്റെ പടമെടുത്തു നോക്കൂ. ദിവസങ്ങൾ കഴിഞ്ഞാലും ആ പടം അതേപോലെതന്നെ കാണാം. രണ്ടു ദിവസങ്ങൾക്കുശേഷം തോട്ടത്തിൽ പോയി നോക്കിയാൽ റോസാപ്പൂവിനെ കാണില്ല. റോസാപ്പൂവ് വാടിക്കൊഴിഞ്ഞു പോയിരിക്കും. ഫോട്ടോ പ്ലേറ്റിൽ പതിയുന്ന ചിത്രം സ്ഥൈതികമാണ്. അബോധമനസ്സ് പ്രവർത്തിക്കുന്നത് ഒരു ഫോട്ടോ പ്ലേറ്റ് പോലെയാണ്.

ധ്യാനാത്മകമനസ്സ് പ്രവർത്തിക്കുന്നത് ഒരു ദർപ്പണം പോലെയാണ്. ദർപ്പണം ഒരു ദൃശ്യത്തെയും സ്ഥിരമായി ഒപ്പിയെടുക്കുന്നില്ല. ദർപ്പണം ശുദ്ധവും ശൂന്യവുമാണ്. ദർപ്പണത്തിന്റെ മുമ്പിൽ ഒരു വസ്തു പ്രത്യക്ഷപ്പെടുമ്പോൾ മാത്രമേ ദർപ്പണം പ്രതിഫലിക്കുന്നുള്ളൂ.

2019, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

നിരീക്ഷകൻ


**

വ്യക്തിത്വത്തിനിടയിൽ ഒരു അകലം സൃഷ്ടിക്കുക. നമ്മുടെ എല്ലാ പ്രശ്നങ്ങളും നമ്മുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ്. നമ്മളുമായി ബന്ധപ്പെട്ടതല്ല. നമുക്കൊരു പ്രശ്നവുമില്ല. ആർക്കും യഥാർത്ഥത്തിലൊരു പ്രശ്നവുമില്ല. പ്രശ്നങ്ങളെല്ലാംതന്നെ വ്യക്തിത്വത്തിന്റേതാണ്.

എപ്പോഴൊക്കെ ഉത്കണ്ഠ തോന്നുന്നുവോ അപ്പോഴെല്ലാം ഓർമ്മിക്കുക. പ്രശ്നങ്ങളെല്ലാം തന്നെ വ്യക്തിത്വത്തിനാണെന്ന്. പിരിമുറുക്കം ഉണ്ടാകുമ്പോൾ ഓർമ്മിക്കുക, പിരിമുറുക്കം വ്യക്തിത്വത്തിനാണെന്നും. നാം ഒരു നിരീക്ഷകനാണ്. ഒരു സാക്ഷി. ഈ ദൂരം നിലനിർത്തുക. വേറെ ഒന്നും ചെയ്യേണ്ടതായിട്ടില്ല.

ഒരിക്കൽ ദൂരം ഉറപ്പിച്ചുകഴിഞ്ഞാൽ അത്ഭുതകരമെന്നു പറയട്ടെ നമ്മുടെ ആശങ്ക പമ്പകടക്കുന്നതു കാണാം. എന്നാൽ ഈ അകലം ഇല്ലാതാകുമ്പോൾ നാം വ്യക്തിത്വവുമായി അടുക്കുമ്പോൾ വീണ്ടും ആശങ്കകൾ അഭ്യുദയം ചെയ്യും. ഉത്കണ്ഠ പെരുകും. വ്യക്തിത്വത്തിൻറെ പ്രശ്നങ്ങളുമായി താദാത്മ്യപെട്ടുകൊണ്ടാണ് ഉത്കണ്ഠ നിലകൊള്ളുന്നത്. സ്വാസ്ഥ്യം കണ്ടെത്താനാകുന്നത് വ്യക്തിത്വവുമായുള്ള താദാത്മ്യം വിടുവിക്കുമ്പോഴാണ്. ഒരു മാസമെങ്കിലും എന്തൊക്കെ സംഭവിച്ചാലും അതെല്ലാം നിരീക്ഷിക്കുന്നവനായിരിക്കുക.

ഉദാഹരണത്തിന് ഒരു തലവേദന വരുന്നു. വേദനയെ മാറിനിന്ന് കാണുക. വേദന ശാരീരികപ്രവർത്തനങ്ങളിൽ നടക്കുന്ന ഒന്നാണ്. നാം വേറിട്ട് നിൽക്കുന്നു. നമുക്കും തലവേദനയ്ക്കും ഇടയിൽ അകലം കൂടിവരുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ തലവേദനയിൽനിന്നും നാം വിമുക്തമായിരിക്കും.

പരമാനന്ദത്തിലേക്ക് ഒരു പ്രാചീനവഴി


*

ഇതൊരു പഴയ കഥയാണ്. എല്ലാവര്‍ക്കും അറിയാവുന്നത്. പക്ഷെ കാലഹരണപ്പെട്ടുപോയതല്ല. തികച്ചും സമകാലീന പ്രസക്തം. സര്‍വകാല പ്രസക്തവും. അതിങ്ങനെയാണ്

ഒരിക്കല്‍ ഒരു രാജാവ് നായാട്ടിനുപോയപ്പോള്‍ വനമദ്ധ്യത്തില്‍ ഒരു മരത്തിനു ചുവട്ടില്‍ ഒരു സന്യാസി ധ്യാനനിരതനായി ഇരിക്കുന്നത് കണ്ടു. രാജാവ് ഭവ്യതയോടെ ചോദിച്ചു: അങ്ങെന്താണ് ഇവിടെ തനിയെ ഇങ്ങനെ ഇരിക്കുന്നത്? അപ്പോള്‍ സന്യാസി പറഞ്ഞു ഞാന്‍ ഒരു നിധിക്ക് കാവലിരിക്കുകയാണ്. രാജാവ് ചോദിച്ചു എവിടെയാണ് നിധി? സന്യാസി പറഞ്ഞു അതിവിടെത്തന്നെയാണ്. അപ്പോള്‍ രാജാവ് ഒരു സൂത്രം പ്രയോഗിച്ചു. സ്വാമിന്‍ അങ്ങ് കൊട്ടാരത്തില്‍ വന്ന് കുറച്ചുദിവസം താമസിച്ചാല്‍ വലിയ അനുഗ്രഹമായിരിക്കും. സന്യാസി പറഞ്ഞു. അതിനെന്താ. ഇപ്പോള്‍ തന്നെ പോകാം. രാജാവ് അദ്ഭുതപ്പെട്ടു. സന്യാസിമാര്‍ ലൗകിക സുഖങ്ങളൊക്കെ ഉപേക്ഷിച്ചവരാണെന്നും കൊട്ടാരത്തിലേക്ക് വരാന്‍ നിര്‍ബന്ധിക്കേണ്ടിവരുമെന്നുമാണ് അദ്ദേഹം വിചാരിച്ചിരുന്നത്. എങ്കിലും അത് പുറത്ത് കാണിക്കാതെ രണ്ടുപേരുംകൂടി കൊട്ടാരത്തിലേക്ക് പോയി.

അങ്ങനെ സന്യാസി രാജകൊട്ടാരത്തില്‍ താമസം തുടങ്ങി. ഒരു ദിവസം കഴിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു. ഒരാഴ്ചയായി. വിഭവസമൃദ്ധമായ ഭക്ഷണം. സന്യാസിയാകട്ടെ ഒന്നും വേണ്ടെന്ന് പറയുന്നുമില്ല. അപ്പോള്‍ രാജാവിനും രാജ്ഞിക്കുമൊക്കെ സംശയമായി. ഇതെന്തൊരു സന്യാസി. രാജാവ് കഴിക്കുന്ന ആഹാരം കഴിക്കുന്നു. രാജാവിനെപ്പോലെ കിടക്കയില്‍ ഉറങ്ങുന്നു. പിന്നെയെന്താണ് വ്യത്യാസം? രാജാവ് തന്നെ ഇക്കാര്യം സന്യാസിയോട് നേരിട്ട് ചോദിക്കാന്‍ തീരുമാനിച്ചു. സ്വാമിന്‍ ക്ഷമിക്കണം. എനിക്ക് ഒരു സംശയം ഉണ്ടായിരിക്കുന്നു. അങ്ങ് എന്നെപ്പോലെതന്നെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നു. പിന്നെയെന്താണ് രാജാവും സന്യാസിയുമായുള്ള വ്യത്യാസം? ഇതുകേട്ട് സന്യാസി പറഞ്ഞു അങ്ങയുടെ സംശയം വളരെ ന്യായമാണ്. പക്ഷെ ഇതിന് മറുപടി കിട്ടണമെങ്കില്‍ അങ്ങ് എന്റെ കൂടെ അല്‍പ ദൂരം നടക്കാന്‍ തയ്യാറാവണം. രാജാവ് സമ്മതിച്ചു.

അങ്ങനെ രണ്ടു പേരും നടന്നു തുടങ്ങി. നടന്ന് നടന്ന് നേരം ഉച്ചകഴിഞ്ഞു. വിശപ്പും ദാഹവും രാജാവിനെ തളര്‍ത്തി. രാജ്യത്തിന്റെ അതിര്‍ത്തിയാവാറായി. സന്യാസിയാണെങ്കില്‍ നടത്തം നിര്‍ത്തുന്നുമില്ല. രാജാവിന് പരിഭ്രമമായി. ഇങ്ങനെ പറഞ്ഞു: അങ്ങ് എവിടേക്കാണ് നടക്കുന്നത്. എന്റെ രാജ്യത്തിന്റെ അതിര്‍ത്തി ഇവിടെ കഴിഞ്ഞു. അപ്പുറം ശത്രുരാജ്യമാണ്. എനിക്കങ്ങോട്ട് വരാനാവില്ല. മാത്രമല്ല ഉടനെ തിരിച്ചില്ലെങ്കില്‍ ഇരുട്ടിന് മുന്‍പ് കൊട്ടാരത്തിലെത്താനുമാവില്ല.

സന്യാസി ചിരിച്ചകൊണ്ടു പറഞ്ഞു: രാജാവെ ഇതുതന്നെയാണ് അങ്ങും ഞാനുമായുള്ള വ്യത്യാസം. അങ്ങയുടെ രാജ്യത്തിന് അതിര്‍ത്തിയുണ്ട്. പക്ഷെ എന്റെ രാജ്യത്തിന് അതിരുകളില്ല. എനിക്ക് ശത്രുക്കളുമില്ല. കൊട്ടാരവും വനാന്തരവും എനിക്ക് ഒരുപോലെ തന്നെ. എവിടെയും എന്റെ വിധി എന്നോടൊപ്പമുണ്ട്. രാജാവിന് ഇപ്പോഴാണ് അബദ്ധം മനസ്സിലായത്. നിധി കിട്ടുമെന്ന് വിചാരിച്ച് സന്യാസി ഇരുന്നിരുന്ന മരത്തിനുചുവട്ടിലും സന്യാസിയുടെ ഭാണ്ഡത്തിലുമൊക്കെ രാജാവ് രഹസ്യമായി പരിശോധന നടത്തിയിരുന്നു. പക്ഷെ ഇപ്പോഴാണ് അത് സാധാരണ നിധിയല്ല എന്ന് ബോധ്യമായത്.

എങ്കിലും സന്യാസിയോട് ഇങ്ങനെ ചോദിച്ചു. എനിക്ക് ആ നിധി സ്വന്തമാക്കാന്‍ കഴിയുമോ? സന്യാസി പറഞ്ഞു: തീര്‍ച്ചയായും. ഞാന്‍ ഇല്ലാതായാല്‍ താങ്കള്‍ക്ക് ആ നിധി സ്വന്തമാക്കാനാവും.

രാജാവ് പറഞ്ഞു എങ്കില്‍ അങ്ങയെ ഇപ്പോള്‍ തന്നെ എനിക്ക് ഇല്ലാതാക്കാന്‍ കഴിയും. ഇതുകേട്ട് സന്യാസി പറഞ്ഞു. അതസാധ്യമാണ് മഹാരാജന്‍. ഞാന്‍ ഇല്ലാതാവണം എന്നുപറഞ്ഞാല്‍ ഞാന്‍ എന്ന ഭാവം (അഹംഭാവം) ഇല്ലാതാവണം എന്നാണര്‍ത്ഥം. അങ്ങനെയുള്ള ഒരാളെ അങ്ങയ്ക്ക് വീണ്ടും ഇല്ലാതാക്കാനാവില്ല. ആയുധംകൊണ്ട് ഒന്നും നേടാനാവില്ല. അതുപേക്ഷിച്ചാല്‍ മാത്രമേ അങ്ങ് സമാധാനമെന്തെന്നറിയൂ.

രാജാവ് ലജ്ജിതനായി. ഇങ്ങനെ പറഞ്ഞു എനിക്കും അങ്ങയോടൊപ്പം വരണമെന്നുണ്ട്. പക്ഷെ കൊട്ടാരത്തില്‍ എല്ലാവരും എന്നെ കാത്തിരിക്കുന്നുണ്ടാവും. സന്യാസി ചിരിച്ചു

കേവലം ഒരു വഴിയമ്പലത്തെക്കുറിച്ച് അങ്ങ് ഇത്രയും വേവലാതിപ്പെടുന്നതെന്തിന്?

രാജാവിന് ചെറിയ കോപം വന്നു. ഞാന്‍ കൊട്ടാരത്തിന്റെ കാര്യമാണ് പറഞ്ഞത്. വഴിയമ്പലത്തിന്റെയല്ല. സന്യാസി ഓഹോ. ഈ കൊട്ടാരം ഇതിനുമുന്‍പ് ആരുടെതായിരുന്നു? രാജാവ് എന്റെ അച്ഛന്റെതായിരുന്നു.

സന്യാസി.. അതിന് മുന്‍പ് ആരുടെതായിരുന്നു? രാജാവ്... അച്ഛന്റെ അച്ഛന്റെതായിരുന്നു. സന്യാസി.... അതിന് മുന്‍പ്? രാജാവ്.... അദ്ദേഹത്തിന്റെ അച്ഛന്റേത്. സന്യാസി.... എന്നുവച്ചാല്‍ ഇതാരുടെയും സ്വന്തമായിരുന്നില്ല എന്നുതന്നെയല്ലെ അര്‍ത്ഥം. അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത്. കൊട്ടാരം മാത്രമല്ല, ഈ ലോകം തന്നെ ഒരു വലിയ വഴിയമ്പലമാണ്. നമ്മളെല്ലാം യാത്രക്കാരും.

രാജാവ് പറഞ്ഞു ഞാന്‍ കൊട്ടാരം ഉപേക്ഷിക്കണം എന്നാണോ അങ്ങ് പറഞ്ഞുവരുന്നതെന്ന് സംശയിക്കുന്നു. സന്യാസി ഒരിക്കലുമല്ല. അങ്ങ് കൊട്ടാരം ഉപേക്ഷിച്ചതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുകയില്ല. പ്രജകള്‍ക്ക് അനുസരിക്കാന്‍ ഒരു രാജാവ് ആവശ്യമാണ്. അങ്ങയ്ക്ക് പകരം വേറൊരാള്‍ രാജാവാകും. അത് അങ്ങുതന്നെ ആയിരിക്കുന്നതില്‍ എന്താണ് തെറ്റ്? അതുകൊണ്ട് അങ്ങ് കൊട്ടാരം ഉപേക്ഷിക്കേണ്ടതില്ല. സ്വന്തമല്ലാത്ത ഒന്നിനെ ആര്‍ക്കും ഉപേക്ഷിക്കാനാവില്ലെന്ന് മനസ്സിലാക്കിയാല്‍ മതിയാകും. ഏത് നിമിഷവും കൈവിട്ട് പോകാവുന്ന-ഒരിക്കലും സ്വന്തമായിരുന്നിട്ടില്ലാത്ത- കുറെ വസ്തുക്കളെ സ്വന്തം എന്ന് വിചാരിക്കുന്നതാണ് കുഴപ്പം. ഒന്നും സ്വന്തമല്ല എന്നറിയുന്നവര്‍ക്ക് ഒന്നും ഉപേക്ഷിക്കാനുമാവില്ല.

രാജാവ് പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത്? അങ്ങ് തന്നെ പറഞ്ഞുതരണം. സന്യാസി അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് *🎼ഞാന്‍* ഇല്ലാതായാല്‍ അങ്ങയ്ക്ക് നിധി സ്വന്തമാക്കാമെന്ന്. ഞാന്‍ ഇല്ലാതായാല്‍ എന്റേതും ഇല്ലാതാവും. ഒന്നും സ്വന്തമായി ഇല്ലാത്തവന് ഈ ലോകം മുഴുവനും സ്വന്തമായിരിക്കും. അവന്‍ ലോകത്തിന്റേതുമായിരിക്കും. മഹത്തായ ഈ സ്വാതന്ത്ര്യമാണ് ഈശ്വരാനുഭൂതി. അതാണ് നിധി.

രാജാവ് സ്വാമിന്‍ അഹം ഇല്ലാതാക്കാന്‍ എന്താണ് വഴി? സന്യാസി അത് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. പക്ഷെ തീരെ അസാധ്യമല്ല. ഞാനെന്നും എന്റേതെന്നുമുള്ള അഹന്താമമതകള്‍ ഉണ്ടാകുന്നത് മനസ്സിലാണ്. അതുകൊണ്ട് മനസ്സ് ഉപേക്ഷിച്ചാല്‍ അങ്ങ് പൂര്‍ണ സ്വതന്ത്രനായിത്തീരും.

രാജാവ് ശരി. പക്ഷെ മനസ്സ് എങ്ങനെയാണുപേക്ഷിക്കുക? സന്യാസി മനസ്സിനെ നേരിട്ട് നിയന്ത്രിക്കാനും ഉപേക്ഷിക്കാനുമൊക്കെ പ്രയാസം തന്നെയാണ്. അതുകൊണ്ട് ഭക്തിജ്ഞാന കര്‍മയോഗങ്ങളിലൂടെ പരോക്ഷമായി അത് സാധിക്കേണ്ടിയിരിക്കുന്നു.

രാജാവ് സ്വാമിന്‍ അത് വിശദമായി പറഞ്ഞുതന്നാലും. സന്യാസി ഭക്തിയിലൂടെ ഭൗതികവിചാരങ്ങള്‍ ഒഴിവാക്കി ആത്മസ്വരൂപാവസ്ഥയിലെത്തുന്നതിനെയാണ് ഭക്തിയോഗം എന്നുപറയുന്നത്. കര്‍മത്തിലുള്ള ഏകാഗ്രതയിലൂടെ ഇത് സാധിക്കുമ്പോള്‍ അത് കര്‍മയോഗമാകുന്നു. തത്വജ്ഞാനത്തിലൂടെ ഭഗവല്‍പ്രാപ്തി നേടുന്നതാണ് ജ്ഞാനയോഗം. ഇത് ഉത്തമമാണെങ്കിലും ഒരു ഗുരുവിന്റെ സഹായം ആവശ്യമായിവരും. ഭക്തിയാണ് പ്രായേണ സരളവും എന്നാല്‍ ശക്തവും സുരക്ഷിതവുമായ മാര്‍ഗ്ഗം. അവിടെ വഴിതെറ്റാനുള്ള സാധ്യതയില്ല. മനസ്സ് നേരിട്ട് ഈശ്വരനില്‍ സമര്‍പ്പിക്കുന്നതിലൂടെ നാം ഭൗതിക മുക്തി നേടുന്നു. അഥവാ സ്വരൂപപ്രാപ്തി നേടുന്നു. ഇതുതന്നെയാണ് മനസ്സ് ഉപേക്ഷിക്കല്‍ അഥവാ മോക്ഷം. ഭക്തി മാര്‍ഗത്തില്‍ ഭഗവല്‍ നാമജപം ഏറ്റവും ഉത്തമവും എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യവുമാകുന്നു. പലതും പറഞ്ഞ് പകല്‍ കളയുന്നനാവുതവ- തിരുനാമ കീര്‍ത്തനമിതതിനായ് വരേണമിഹ കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി- യെളുതെന്നു കേള്‍പ്പു ഹരി നാരായണായ നമഃ (ഹരിനാമ കീര്‍ത്തനം)

രാജാവിന് ചിരി വന്നു, സ്വാമി ഇത്രയും ലളിതമായ കാര്യമാണല്ലൊ അങ്ങ് ആദ്യം വളരെ സങ്കീര്‍ണമായി പറഞ്ഞത്. സന്യാസി ലളിതമാണെങ്കിലും ഇത് ചെറിയ കാര്യമല്ല. പലരും ഇതിന്റെ പ്രാധാന്യം വേണ്ടത്ര ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് സത്യം. ജന്മസിദ്ധമായ ആനന്ദം ഇടതടവില്ലാതെ അനുഭവിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥത്തില്‍ ജിവിക്കുന്നു എന്നുപറയാന്‍ കഴിയൂ. ആനന്ദകരമായ ജീവിതമാണ് ആരോഗ്യകരമായ ജീവിതം. ഇത് പ്രകൃതിസഹജമായ അമൃതത്വത്തിന്റെ മാര്‍ഗ്ഗമാകുന്നു. നിയന്ത്രണമില്ലാത്ത മനസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. നിയന്ത്രിക്കാന്‍ കഴിയുമ്പോള്‍ അതേ മനസ്സ് തന്നെയാണ് എല്ലാ അനുഭൂതിക്കും അടിസ്ഥാനവും. മനസ്സാണ് ബന്ധത്തിനും മോക്ഷത്തിനും ഹേതുവാകുന്നത്. ആത്മൈവ ഹ്യാത്മനോബന്ധു- രാത്മൈവ രിപുരാത്മനഃ എന്ന് ഗീതയില്‍ പറയുന്നുണ്ടല്ലൊ. മഹാരാജന്‍ രാജ്യം ഭരിക്കുക എന്നതാണ് രാജാവിന്റെ ധര്‍മം. അതിലൂടെ തന്നെ അങ്ങയ്ക്ക് ലക്ഷ്യപ്രാപ്തി നേടാനാവും. ആര് എവിടെ നില്‍ക്കുന്നു എന്നതല്ല. മനസ്സ് എവിടെ നില്‍ക്കുന്നു എന്നതാണ് പ്രധാനം. അങ്ങ് ഉടനെ തിരിച്ചുപോകുക. പ്രജകളെ സന്തോഷിപ്പിക്കുക.

രാജാവ് അങ്ങയെ കണ്ടുമുട്ടിയത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യം. മഹാത്മന്‍, എന്നെ അനുഗ്രഹിച്ചാലും. (നമസ്‌കരിക്കുന്നു) മംഗളം ഭവിക്കട്ടെ.

*പരാജയത്തിൽ നിന്നു മറ്റൊരു പരാജയത്തിലേക്ക് ഉൽസാഹം വെടിയാതെയുള്ള യാത്രയാണ് വിജയം*


.

മഹത്തായ ലക്ഷ്യം നേടണമെങ്കിൽ എത്രയോ വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്. വെല്ലുവിളികളെയും പരാജയങ്ങളെയുമൊക്കെ വിജയത്തിനു തടസ്സമായി കാണാതെ അവസരങ്ങളാക്കി മാറ്റിയവരാണ് വിജയിച്ചിട്ടുള്ളത്. നാം സ്വയം സൃഷ്ടിക്കുന്ന നെഗറ്റീവ് ചിന്തകളാണ് നമ്മുടെ ഉൽസാഹം നിലനിർത്തുന്നതിൽ തടസമാകുന്നത്.

ചുറ്റുപാടുകൾ എപ്പോഴും നമുക്ക് അനുകൂലമാവണമെന്നില്ല. നമുക്ക് അനുകൂലമല്ലാതിരുന്ന സംഭവങ്ങളും സാഹചര്യങ്ങളും പോലും നമുക്ക് ചില നല്ല പാഠങ്ങൾ നൽകുന്നുണ്ട്. തോമസ് അൽവാ എഡിസൺ പറഞ്ഞതു പോലെ ‘‘എല്ലാ പരാജയങ്ങളും വീണ്ടും ബുദ്ധിപരമായി തുടങ്ങാൻ ഒരു അവസരം നൽകുന്നു’’. ഏതെങ്കിലുമൊക്കെ കാര്യങ്ങൾ ചെയ്ത് പരാജയപ്പെട്ടവർക്ക് കുറ്റബോധം തോന്നേണ്ടതില്ല. എന്തെങ്കിലും ചെയ്തതുകൊണ്ടല്ലേ പരാജയപ്പെട്ടത്. ഒന്നും ചെയ്യാതിരിക്കുന്നതിലും എത്രയോ നല്ലതാണ് എന്തെങ്കിലുമൊക്കെ ചെയ്തു തോല്‍ക്കുന്നത്. എല്ലാ പ്രഭാതങ്ങളിലും ശുഭപ്രതീക്ഷയോടെ നല്ല ചിന്തകൾ മനസ്സിൽ ആവാഹിക്കാൻ കഴിയണം. ഇന്നലെകളിലേക്ക് നമുക്കിനി സഞ്ചരിക്കാൻ കഴിയില്ല. ഇന്നലെകളിൽ നാം കുറച്ചു ശരികളും കുറേ തെറ്റുകളും ചെയ്തിട്ടുണ്ട്. ശരികൾ നമുക്ക് കൂടുതൽ‌ ആത്മവിശ്വാസം നൽകുന്നു. തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള പാഠവും നൽകി. ഇന്നത്തെ ദിവസം എനിക്ക് പ്രചോദനം ലഭിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കൂ എന്ന ഉറച്ച തീരുമാനത്തോടെ ഓരോ ദിനവും തുടങ്ങുക.

ബന്ധങ്ങൾ ബന്ധനങ്ങൾ നെആകുന്നതെങ്ങ?


ഒരിക്കൽ ശൈത്യകാലത്ത് ഒരുപറ്റം മുള്ളൻ പന്നികൾ പരസ്പരം ചൂടുപകരാനായി ഒത്തുചേർന്നു. മുള്ളുകൾ കൊണ്ടു പരസ്പരം മുറിവേൽപിക്കാൻ തുടങ്ങിയപ്പോൾ അവർ അകലാൻ ആരംഭിച്ചു. തണുപ്പു കൂടിയപ്പോൾ വീണ്ടും അടുത്തു. ഇത്തവണയും മുള്ളുകള്‍ അവരെ അകറ്റി. ഇതു പലതവണ ആവർത്തിക്കപ്പെട്ടപ്പോൾ, ഒടുവില്‍ അധികം മുള്ളുകൊള്ളാതെയും തണുപ്പേൽക്കാതെയും ഒത്തു ചേർന്നു പോകാൻ പറ്റിയ ഒരു ശരാശരി അകലം അവർ കണ്ടെത്തി. അങ്ങനെ, ഒരേ സമയം തന്നെ തണുപ്പിൽ നിന്നും വേദനയിൽ നിന്നും അവർ രക്ഷനേടി. നാം മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്. ഒരു പരിധിക്കുമേൽ അടുക്കുന്നതോ അകലുന്നതോ നമുക്ക് ഗുണകരമാകില്ല. പക്ഷേ, അടുക്കുന്ന കാര്യത്തിൽ, അതുമൂലം ഒരപകടം പിണയുന്നതുവരെ അകലാൻ നാം ആഗ്രഹിക്കില്ലെങ്കിലും അകലുന്ന കാര്യത്തിൽ നമുക്ക് താൽപര്യം വളരെ കുറവു തന്നെയായാരിക്കും. അതെ, അതിതീവ്രമായ സാമൂഹിക ബന്ധങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. പരസ്പര സഹകരണത്തിലൂടെ മാത്രമേ ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്ക് സാധ്യമാകൂ എന്ന തിരിച്ചറിവാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ എന്തിനും ഒരു കൂട്ടുവേണം നമുക്ക്. വീട്ടിൽ, വിദ്യാലയങ്ങളിൽ, ഓഫീസിൽ, ഭക്ഷണം കഴിക്കുമ്പോൾ, വിനോദയാത്രയ്ക്കു പോകുമ്പോൾ, സിനിമയ്ക്കു പോകുമ്പോൾ അങ്ങനെയങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. അതുകൊണ്ടു തന്നെ ‘ഒറ്റപ്പെടൽ’ എന്ന അവസ്ഥ മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. ഒറ്റപ്പെടൽ മൂന്നുതരം

ഒറ്റപ്പെടൽ എന്നതു പൊതുവേ മൂന്നു തരത്തിലാകാം ഒന്ന്: ശാരീരികമായ ഒറ്റപ്പെടൽ. അതായാത്, സഹജീവികളുമായുള്ള സാമിപ്യം അറ്റുപോയിട്ടുള്ള ജീവിതം. മഞ്ഞുമലനിരകളിലെ പട്ടാളപോസ്റ്റിൽ ഏകരായി അതിർത്തി കാക്കുന്ന പട്ടാളക്കാർ, ഗവേഷകർ, ബഹിരാകാശ യാത്രികർ തുടങ്ങിയവർ ഇതിനുദാഹരണങ്ങളാണ്. മാനസികമായി മാത്രമുള്ള ഒറ്റപ്പെടലാണ് അടുത്തത്. ‘ആൾക്കൂട്ടത്തിൽ തനിയെ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധം ജീവിക്കുന്നവര്‍. സ്വന്തം ചെയ്തികളുടെ ഫലമായോ തെറ്റിദ്ധാരണകൾ മൂലമോ കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും ഒക്കെയായി ഒറ്റപ്പെടുത്തലുകള്‍ക്ക് വിധേയരാക്കപ്പെട്ടവർ. അല്ലെങ്കിൽ, സ്വന്തം സംസ്കാരത്തിൽ നിന്നും തികച്ചും വിഭിന്നമായ സംസ്കാരമുള്ളവർ അധിവസിക്കുന്ന ദേശത്തുപോയി ആൾക്കൂട്ടത്തിനു നടുവിലും മറ്റുള്ളവരുടെ പരിഗണനയോ കരുതലോ ഒരു നോട്ടം കൊണ്ടു പോലും ലഭ്യമാകാതെ നാളുകൾ എണ്ണി ജീവിക്കുന്നവർ. ശരീരികവും മാനസികവുമായ ഒറ്റപ്പെടലിനു പാത്രമാകുന്നവരാണ് മൂന്നാമത്തെ കൂട്ടർ. ബൈന്യാമിന്റെ ആടുജീവിതത്തിലെ നായകന് ഇടക്കാലത്ത് അനുഭവിക്കേണ്ടി വരുന്നതുപോലത്തെ അവസ്ഥ. ഗൾഫ് രാജ്യങ്ങളിൽപ്പോയി ചതിക്കപ്പെട്ട് ഒറ്റയ്ക്ക് ഒരു തുരുത്തിൽ ജോലി ചെയ്യേണ്ടിവരുന്നവരും. ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ‘ഏകാന്തതടവ്’ അനുഭവിക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും. താരതമ്യേന കുറവാണെങ്കിലും ഇത്തരത്തിൽ ‘ ആടുജീവിതം’ നയിക്കേണ്ടി വരുന്നവരുടെ എണ്ണം അത്ര അപൂർവമല്ല. സമൂഹത്തെ അറിയുക

എന്തുകൊണ്ടാണ് മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഒന്നിച്ചു നിൽക്കുമ്പോള്‍ സന്തോഷം അനുഭവപ്പെടുന്നതും ഒറ്റപ്പെടലുകൾക്കിടയിൽ ദുഃഖം വരുന്നതും? ഇതു മനസ്സിലാക്കണമെങ്കിൽ ‘സമൂഹം എന്ന വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇവിടെ സമൂഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സുഹൃത്ബന്ധമാകാം. ജോലിസ്ഥലത്തെ കൂട്ടുകെട്ടാകാം. അങ്ങനെ രണ്ടോ അതിൽക്കൂടുതലോ വ്യക്തികൾ തമ്മിലുള്ള ഏതുതരം ബന്ധവുമാകാം.

വ്യക്തികളുടെ കൂട്ടമാണ് സമൂഹം. ഒത്തുചേരലുകളുടെയും കൂട്ടുകൂടലുകളുടെയും ഫലമായി ഉരുത്തിരിയപ്പെടുന്ന ബന്ധങ്ങളുടെ അടിത്തറയിലാണ് ഓരോ സമൂഹവും ഉയർന്നു വരുന്നതും നിലനിന്നു പോകുന്നതും. ഇത്തരം സമൂഹങ്ങളാണ് ഏതൊരു ജീവജാലത്തിന്റെയും നിലനിൽപിനെ സാധ്യമാക്കുന്നത്. ഒരു സമൂഹത്തിനകത്തെ പരസ്പര സഹകരണവും പരസ്പര വിശ്വാസവുമാണ് ആ സമൂഹത്തിന്റെ കെട്ടുറപ്പിനെ നിർണയിക്കുന്ന ഘടകം. ഈ പരസ്പര സഹകരണത്തിനോ വിശ്വാസത്തിനോ തകരാറു സംഭവിക്കുന്ന തരത്തിൽ പ്രസ്തുത സമൂഹത്തിലെ ഒരംഗം പ്രവർത്തിച്ചാൽ, അയാൾ ആ സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടും. ഇത്തരം ഒറ്റപ്പെടലാണ് വിശ്വാസ വഞ്ചന കാണിക്കുന്നതിനുള്ള ശിക്ഷ.‌ ഒരു സമൂഹത്തിന്റെ ഭാഗമായി നിന്നു കൊണ്ടുതന്നെ ഇത്തരം ശിക്ഷകളിൽ അകപ്പെടാതെ സ്വന്തം ഇഷ്ടങ്ങളെ സാധിച്ചെടുക്കുന്നതിനുള്ള ഒരു സന്തുലിത ക്രിയയാണ് സാമൂഹിക ജീവിതം! ഇത്തരത്തിൽ സാമൂഹിക ജീവിതം നയിക്കുന്നതിനുള്ള അതിശക്തമായ ജനിതകചോദനയുമായാണ് നാം, മനുഷ്യരുൾപ്പെടെ ജനിതകശ്രേണിയുടെ ഉയർന്ന തട്ടിലുള്ള സകല ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ മസ്തിഷ്കത്തിൽ സൃഷ്ടിക്കപ്പെടുന്ന ഒരു കൂട്ടം ഹോർമോണുകളുടെ പ്രവർത്തനങ്ങളാണിതിനു നിദാനം. കൂട്ടം ചേർന്നു നാം എന്തുചെയ്താലും ഇവ നമ്മുടെ മസ്തിഷ്കത്തിൽ സൃഷ്ടിക്കപ്പെടും. എൻഡോർഫിനുകൾ (Endrophins) എന്നു വിളിക്കപ്പെടുന്ന ഇവ, വേദനസംഹാരിയായും മയക്കു മരുന്നായും ഒക്കെ മനുഷ്യർ ഉപയോഗിക്കുന്ന മോർഫിനെ (Morphine) ക്കാളും നാൽപത്തിയെട്ട് മടങ്ങ് ശക്തിയുള്ളതാണ് എന്നറിയപ്പെടുമ്പോഴാണ് ഇവയുടെ പ്രവർത്തനശേഷി നമ്മെ അത്ഭുതപ്പെടുത്തുക. എന്‍ഡോർഫിനുകള്‍

ഒരു ഗ്രൂപ്പായി നിന്നുകൊണ്ടു നാം എന്തു ചെയ്യുമ്പോഴും അതു ജോലി ചെയ്യുമ്പോഴായാലും പാട്ടുപാടുമ്പോഴായാലും നൃത്തം ചെയ്യുമ്പോഴായാലും സമരം ചെയ്യുമ്പോഴായാലും പ്രാർത്ഥിക്കുമ്പോഴായാലും നമ്മുടെ മസ്തിഷ്കത്തിൽ എൻഡോർഫിനുകൾ നിറഞ്ഞു തുടങ്ങുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തിൽ നടത്തുന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി നമ്മുടെ ടെൻഷനുകൾക്കും ദുഃഖത്തിനും വേദനയ്ക്കുമൊക്കെ ഒരുതരം ‘താൽക്കാലിക മരവിപ്പ്’ സംഭവിക്കുകയും ക്രമേണ നമ്മുടെ മനസ്സിന് ഒരു തരം ‘വെൽബീയിങ് ഫീൽ’ അനുഭുവപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. ഏതൊരു ലഹരി വസ്തുക്കളോടുമുള്ള അടിമത്തം പോലെതന്നെ എൻഡോർഫിനുകളോടും നമ്മുടെ മനസ്സ് അടിമപ്പെടുന്നു. ഇതു നമ്മെ കൂട്ടുകൂടാൻ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചുരുക്കത്തിൽ ശരീരശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ‌ കൂട്ടുകൂടുമ്പോൾ ഉണ്ടാകുന്ന മനോസുഖത്തിനും ഒറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന മനോവ്യവസ്ഥയ്ക്കും ഉള്ള പ്രധാന കാരണം എൻഡോർഫിനുകളാണെന്നർഥം. പക്ഷേ, മറ്റു ജീവജാലങ്ങൾക്കില്ലാത്ത ഒരു സവിശേഷത മനുഷ്യനുണ്ട്. ജനിതകചോദനകളെ ചിന്തകളാൽ പ്രചോദിപ്പിക്കുന്നതിനും അടക്കി വാഴുന്നതിനുമുള്ള കഴിവ്. അതുകൊണ്ടാണ് എട്ടു മണിക്കൂർ നീണ്ട ബസ് യാത്രയ്ക്കിടയിൽ ഒരേ സീറ്റിൽ അടുത്തടുത്തിരിക്കുന്ന രണ്ടു പേരിൽ ഒരാൾ കണ്ടക്ടറോട് ടിക്കറ്റെടുക്കാൻ വേണ്ടി മാത്രം വായ തുറക്കുമ്പോൾ മറ്റെയാൾ ആ ബസിലെ കണ്ടക്ടറും യാത്രക്കാരും ഡ്രൈവറുമടക്കം ഒരു വാട്സ്ആപ് (WhatsApp) ഗ്രൂപ്പ് തുടങ്ങുന്ന വിധത്തിൽ ബന്ധം സ്ഥാപിക്കുന്നതും.

ബന്ധങ്ങളുടെ അനിവാര്യത ചോദ്യം ചെയ്യപ്പെടാനാകാത്തവിധം വലുതാണ്. പക്ഷേ, അവയിലുള്ള ആശ്രിതത്വം അമിതമാകാതെയും കുറഞ്ഞുപോകാതെയും നാം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. വികാരങ്ങളെ വിചാരങ്ങളാൽ നിയ‌ന്ത്രിക്കുന്നതിനുള്ള ശേഷി മനുഷ്യനുള്ളതു കൊണ്ടു തന്നെ നമുക്കതിനു സാധിക്കുകയും ചെയ്യും.

നമ്മൾ വിലയിരുത്തണം

സമൂഹത്തിന്റെ ഭാഗമായി നിന്ന് സമൂഹത്തിനു വേണ്ടി കുറച്ചുകാര്യങ്ങൾ മാത്രം ചെയ്ത് കൂടുതൽ നേട്ടങ്ങള്‍ കൊയ്യുക എന്ന ജനിതക സ്വാർഥതയ്ക്കും എൻഡോർഫിനുകൾ നൽകുന്ന കേവലസുഖത്തിനും ഉപരിയായി ബന്ധങ്ങളെ പരിഗണിക്കുന്നതിനുള്ള ശ്രമം നമ്മിൽ നിന്നും ഉയർന്നുവരേണ്ടതുണ്ട്. അതുവഴി ഇപ്പോഴുള്ള ബന്ധങ്ങളെ വിലയിരുത്തുവാനും ആ ബന്ധങ്ങളിൽ നിന്നും സ്വാർഥതയുടെ അളവു കുറഞ്ഞവയെ കണ്ടെത്തുവാനും കഴിയും. കൂടാതെ നമ്മുടെ മനസ്സിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനും സർവോപരി, നന്മനിറഞ്ഞതും ക്രിയാത്മകവുമായ പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും നമുക്കു സാധിക്കും. അപ്പോള്‍ മാത്രമാണ് ബന്ധങ്ങൾക്കും അവയാൽ സൃഷ്ടിക്കപ്പെടുന്ന ബന്ധനങ്ങൾക്കും ഇടയിലുള്ള നേർത്ത അതിർവരമ്പിലൂടെ ജീവിതം ‘ബാലൻസ്’ ചെയ്തു കൊണ്ടുപോകാൻ നമുക്കു സാധിക്കുക. യാഥാർഥ്യങ്ങൾക്കിടയിലെ വഴി

ഒരു മനുഷ്യന്റെ ആനന്ദം അവന്റെ ബാഹ്യമായ ചുറ്റുപാടുകളെ എത്രയും കുറച്ച് ആശ്രയിക്കുന്ന തരത്തിൽ ജീവിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന ‘വിചാരപരമായ’ യാഥാർഥ്യം ഒരു വശത്ത്. കൂട്ടുചേരലുകൾ എന്ന പൂർണമായും ബാഹ്യമായ ചുറ്റുപാടുകളെ ആശ്രയിച്ചുൽപാദിപ്പിക്കപ്പെടുന്ന എൻഡോർഫിനുകൾ നൽകുന്ന ‘വെൽബീയിങ് അവസ്ഥ’ എന്ന ‘വികാരമപരമായ യാഥാർഥ്യം മറുവശത്ത്. പരസ്പരം വിരുദ്ധമായ ഈ രണ്ട് യാഥാർഥ്യങ്ങൾക്കും ഇടയിലൂടെയുള്ള പാതയിലൂടെ മാനസിക നില തെറ്റാതെ മുന്നോട്ടു പോകാൻ ശ്രമിക്കുന്നതിനുള്ള പേരുകൂടിയാണ് ജീവിതം.!!

*വായന*


നിർദ്ധിഷ്ടമായ ചില ചിഹ്നങ്ങളെ നിർണ്ണിതമായ ആശയത്തിലേക്ക് പരിവർത്തിക്കപ്പെടുന്ന ബുദ്ധിപരമായ പ്രവർത്തനമാണ് വായന.

*വായനയാണ് അടിസ്ഥാനം*

*വായന രണ്ട് വിധം*

1- മൗന വായന

എന്താവശ്യത്തിന് വായിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വായനയെ പലതായി തിരിക്കാവുന്നതാണ്.

ഓടിച്ചുള്ള വായന (Skimming)

പുസ്തകം വാങ്ങാനായി ബുക്സ്റ്റാളിൽ കയറിയാൽ നാം ചില പുസ്തകങ്ങളെടുത്ത് പേജുകളിലൂടെ ഒന്ന് ഓടിച്ചുനോക്കാറില്ലേ? ആ പുസ്തകം നമുക്ക് ഉപകാരപ്പെടുമോ എന്നാണ് നാം നോക്കുന്നത്. ഇതുപോലെ തിരക്കിനിടയിൽ പത്രം കിട്ടിയാൽ ഒന്ന് ഓടിച്ചുനോക്കും- പേജുകൾ മറിച്ച് പ്രധാന തലക്കെട്ടുകളും നമ്മെ ആകർഷിച്ച പ്രധാന വാർത്തകളുമാണ് നാം ശ്രദ്ധിക്കുക. വിസ്തരിച്ചുള്ള വായന മാറ്റിവെക്കും.

പഠനപ്രവർത്തനങ്ങൾക്കായി റഫറൻസ് പുസ്തകങ്ങൾ വായിക്കുമ്പോൾ പുസ്തകത്തിലെ എല്ലാ കാര്യങ്ങളും വായിക്കേണ്ടതില്ല. ഓടിച്ചുള്ള വായനയിൽ പ്രധാനഭാഗങ്ങൾ അടയാളപ്പെടുത്തി പോയാൽ മതി. ഈ രീതിക്കാണ് skimming method എന്ന് പറയുന്നത്.

പരതി വായന (Scanning)

ഇന്ത്യാ ചരിത്രം എന്ന പുസ്തകത്തിൽ നിന്ന് സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വഹിച്ച പങ്ക് കണ്ടെത്തണമെന്ന് കരുതുക. ഇന്ത്യാചരിത്രം മുഴുവൻ വായിക്കാതെ ഇൻഡക്സ് നോക്കി സ്വാതന്ത്ര്യസമരം എന്ന അധ്യായമെടുക്കുന്നു. ആ അധ്യായത്തിലെ ഗാന്ധിജിയുമായി ബന്ധപ്പെട്ട ഭാഗം പരതുന്നു. ഇതാണ് പരതി വായന (Scaning Method)

വിസ്തരിച്ചുള്ള വായന (Extensive Reading)

പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തവർ പത്രം വായിക്കുന്നത് കണ്ടിട്ടില്ലേ? പരസ്യംപോലും ഒഴിവാക്കാതെ അവസാനത്തെ പേജുവരെ അരിച്ചുപെറുക്കി വിസ്തരിച്ച് വായിച്ചിട്ടേ പത്രം മടക്കിവെക്കുകയുള്ളൂ. വായനയിൽ നിന്ന് ലഭിക്കുന്ന ആനന്ദമാണ് ഈ വായനയുടെ ഉദ്ദേശ്യം. ഇഷ്ടപ്പെട്ട ഒരു കഥാപുസ്തകമോ നോവലോ തിരഞ്ഞെടുത്താൽ വളരെ അനായാസമായി വിസ്തരിച്ച് വായിക്കാറില്ലേ? മിനുട്ടിൽ ഏകദേശം നൂറിനും ഇരുന്നൂറിനും ഇടയിലുള്ള വാക്കുകൾ മാത്രമേ ഇത്തരം ലഘുവായനയിൽ വായിച്ചെടുക്കാറുള്ളൂ. മനസ്സിലെ സംഘർഷങ്ങളകറ്റാൻ ഇത്തരം വായനകൾ പ്രയോജനപ്പെടും.

സൂക്ഷ്മതയോടെയുള്ള വായന (Intensive Reading)

കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള വായനയാണിത്. പാഠഭാഗങ്ങളെ അവലോകനം ചെയ്ത്, ശ്രദ്ധാപൂർവമാണ് ഇവിടെ വായന നടക്കുന്നത്. ശാസ്ത്രസിദ്ധാന്തങ്ങൾ, ഗണിതശാസ്ത്രത്തിലെ ചില പ്രഹേളികകൾ, പുതിയ ആശയങ്ങൾ പ്രതിപാദിക്കുന്ന ഭാഗങ്ങൾ എന്നിവ വായിക്കാൻ നാം സൂക്ഷ്മ വായനയാണ് ഉപയോഗപ്പെടുത്തുന്നത്.

2- ശബ്ദ വായന

Verbel reading, Expresive reading

വായനയെക്കുറിച്ച് മഹാന്മാർ

''വായനപോലെ ചെലവുചുരുങ്ങിയ മറ്റൊരു വിനോദമില്ല. അതിൽ നിന്നുണ്ടാകുന്ന ആനന്ദം പോലെ നീണ്ടുനിൽക്കുന്ന മറ്റൊരു ആനന്ദമില്ല.''- ലേഡി മോൺദേശ്

''ഇന്നു വായിക്കുന്നവനാണ് നാളെയുടെ നേതാവ്.'' - മാർഗരറ്റ് ഫുള്ളർ

''ശരീരത്തിനു വ്യായാമം എങ്ങനെയോ അതുപോലെയാണ് മനസ്സിന് വായന.''- റിച്ചാർഡ് സ്റ്റീൽ

''വായന മനുഷ്യനെ പൂർണനാക്കുന്നു.'' - ഫ്രാൻസിസ് ബേക്കൺ

''വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചുവളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.''-കുഞ്ഞുണ്ണിമാഷ്

''ഓരോ വായനയിലും അറിവു നേടുക എന്നത് ബുദ്ധിശാലികളുടെ പ്രവർത്തിയാണ്.''- റാഫ്ലേ

''വായനയെന്നത് വാക്കുകൾക്ക് മുകളിലൂടെയുള്ള നടത്തമല്ല. അവയുടെ ആത്മാവിനെ ഗ്രഹിക്കലാണ്.''  -പൗലോ ഫ്രെയർ

''സമയം ചെലവഴിക്കണോ വായിക്കുക.''- ബർണാഡ്ഷാ

''ജീവിതക്ലേശങ്ങളിൽ നിന്നും ഒരു അഭയകേന്ദ്രം വേണമെന്നുണ്ടെങ്കിൽ വായന നിത്യ ശീലമാക്കൂ.''  -സോമർ സെറ്റ്മോം

വായനയിലൂടെയും എഴുത്തിലൂടെയും പരമാവധി അറിവുനേടുക.- ലോർഡ് ആക്ടൺ