2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

കുഞ്ഞിന്റെ നിഷ്കളങ്കത


**

ഓരോ കുഞ്ഞും നിഷ്കളങ്കനാണ്. എന്നാൽ അവൻ അതിനെക്കുറിച്ച് ബോധവാനല്ല. ഒരോ കുഞ്ഞും ക്രിസ്തുവും ആണ്. രണ്ടുപേരും നിഷ്കളങ്കരാണ്. എന്നാൽ അവർ തമ്മിലുള്ള ഒരേയൊരു വ്യത്യാസം അവബോധത്തിന്റെ തലത്തിലാണ്.

നിഷ്കളങ്കത അബോധത്താലാണെങ്കിൽ അത് നഷ്ടപ്പെടും. ആ നിഷ്കളങ്കതയെ നമുക്ക് ഇന്നത്തെ കൗശലം നിറഞ്ഞ ലോകത്തിൽ ദീർഘകാലം നിലനിർത്താൻ കഴിയുകയില്ല. നമ്മളും പരമാവധി കൗശലത്തെ ഈ ലോകവിപണിയിൽ പ്രയോഗിക്കേണ്ടതുണ്ട്. നമുക്ക് കൗശലത്തിന്റെ വഴികൾ പഠിക്കേണ്ടതുണ്ട്. അത് പഠിപ്പിക്കുവാനാണ് സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളും സ്ഥാപിച്ചിട്ടുള്ളത്. യഥാർത്ഥത്തിലുള്ള വിദ്യാഭ്യാസം ഇനിയും നമ്മിൽ ജനിച്ചിട്ടില്ല.

യഥാർത്ഥ വിദ്യാഭ്യാസം നമ്മളിൽ ബോധപൂർവ്വമുള്ള നിഷ്കളങ്കത കൊണ്ടുവരും. യഥാർത്ഥ വിദ്യാഭ്യാസം ബോധത്തെ നിങ്ങളിൽ കൂട്ടിച്ചേർക്കും. ഇപ്പോൾ വിദ്യാഭ്യാസം നിങ്ങളെ സഹായിക്കേണ്ടതിനു പകരം നിഷ്കളങ്കതയെ ഹനിക്കുകയാണ് ചെയ്യുന്നത്. തീർച്ചയായും ആധുനികവിദ്യാഭ്യാസം നിങ്ങൾക്കു വേണ്ടിയാണെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഫലത്തിൽ അത് ലഭിക്കുന്നില്ല. ഒരു മരത്തെ തിരിച്ചറിയേണ്ടത് അതിന്റെ ഫലത്തിൽ നിന്നാണ്. മുഴുവൻ ലോകവും ഇന്നൊരു തകരാറിലാണ്. കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. ഇതാണ് വിദ്യാഭ്യാസത്തിൻറെ വൈകല്യത്തിന് തെളിവ്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ നാഗരികതയുടെ സംസ്കാരത്തിന്റെ ഉപോൽപ്പന്നങ്ങളാണ് ഇക്കാണുന്ന ജനത മുഴുവനും. യഥാർത്ഥ വിദ്യാഭ്യാസത്തിൽ വ്യക്തിയുടെ നിഷ്കളങ്കത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആദരിക്കപ്പെടേണ്ടതുണ്ട്. കാരണം അത് ദൈവത്തിന്റെ ഒരു ഉപഹാരമാണ്. അത് അമൂല്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ