ദൈവികത എപ്പോഴും നൃത്തം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ ജീവിതം മുഴുവനും ആനന്ദത്തിന്റെ ഒരു ആഘോഷമാണ്. ജീവിതം ഒരു ദു:ഖവും തീരെ അറിഞ്ഞിട്ടില്ല. ദു:ഖം എന്നത് നിങ്ങളുടെ ഭാവനയാണ്, നിങ്ങൾ അത് സൃഷ്ടിച്ചിരിക്കുകയാണ്. നിങ്ങൾ ചിന്തിച്ചു വച്ചിരിക്കുന്ന ഒന്നാണത്. അതിനെ നിങ്ങളാണുണ്ടാക്കിയത്. പക്ഷേ ഒരു അന്ധനു കൂടുതൽ നന്നായി ചെയ്യാൻ കഴിയുകയില്ല - അയാൾ എവിടേക്കു പോകുമ്പോഴും വസ്തുക്കളിൽ തട്ടി മുട്ടും. മുഴുവൻ ലോകവും തന്റെ മേൽ തട്ടിമുട്ടാൻ തയ്യാറാണെന്ന് അയാൾ വിചാരിച്ചേക്കാം - പക്ഷേ ആരെങ്കിലും അയാളുടെ മേൽ ചെന്നു മുട്ടാൻ തത്പരനാകുന്നതെന്തിന്? ഒരു ചുമരിനോ ഒരു വാതിലിനോ നിങ്ങളുടെ മേൽ തട്ടിമുട്ടാൻ വല്ല താൽപര്യവുമുണ്ടോ? പക്ഷേ ഒരു അന്ധൻ എങ്ങോട്ടു പോയാലും ഒരു ചുമരിനേയോ വാതിലിനേയോ അയാൾ മുട്ടിപ്പോവുകയും, ഈ ലോകം മുഴുവൻ തന്നെ മുട്ടുന്നതായി അയാൾ കരുതുകയും ചെയ്യും. കണ്ണുകളുള്ള ആരും തന്നെ ആളുകളുടെ മേൽ മുട്ടിപ്പോകുന്നില്ല, തീർച്ചയായും നിങ്ങളുമായി തട്ടി മുട്ടാൻ അവിടെ ആരും തയ്യാറായി ഇരിക്കുന്നില്ല. നിങ്ങളാണ് കണ്ണു കാണാത്തവൻ; എല്ലാവരേയും മുട്ടുന്നത് നിങ്ങളാണ്. എല്ലാറ്റിനേയും തട്ടുന്നതും നിങ്ങൾ തന്നെ. നിങ്ങൾ മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്തുന്നു.പക്ഷേ യഥാർത്ഥത്തിൽ നിങ്ങളാണ്, നിങ്ങൾ മാത്രമാണ് കുറ്റപ്പെടുത്തപ്പെടേണ്ടത്, നിങ്ങൾ മറ്റുള്ളവരുടെ മേൽ ഉത്തരവാദിത്വം വലിച്ചെറിയുന്നു. പക്ഷേ നിങ്ങളല്ലാതെ മറ്റാർക്കും തന്നെ ഒരു ഉത്തരവാദിത്വവുമില്ല...... ഓഷോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ