യഥാർത്ഥ മനുഷ്യൻ പൂർണമായി പ്രവർത്തിക്കുന്നു. അനുനിമിഷം ബോധത്തിൽനിന്ന് പ്രവർത്തിക്കുന്നു. അദ്ദേഹം ഒരു ദർപ്പണം പോലെയാണ്. അബോധത്തിൽ ജീവിക്കുന്ന സാധാരണ മനുഷ്യൻ ഒരു ഫോട്ടോപ്ലേറ്റ് പോലെയാണ്.
ദർപ്പണവും ഫോട്ടോപ്ലേറ്റും തമ്മിലുള്ള വ്യത്യാസം എന്താണ്? ഫോട്ടോ പ്ലേറ്റിൽ ഒരിക്കൽ സൂര്യപ്രകാശം പതിഞ്ഞാൽ ആ രൂപം അവിടെ മായാതെ നിൽക്കും. എന്നാൽ ചിത്രം ഒരു യാഥാർത്ഥ്യമല്ല. യഥാർത്ഥ മനുഷ്യൻ അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്നതും മാറിക്കൊണ്ടിരിക്കുന്നവനുമാണ്. ഫോട്ടോപ്ലേറ്റിൽ പതിഞ്ഞ ചിത്രം വളരുന്നതല്ല. ജഡമാണ്.
പൂന്തോട്ടത്തിൽ പോയി ഒരു റോസാപ്പൂവിന്റെ പടമെടുത്തു നോക്കൂ. ദിവസങ്ങൾ കഴിഞ്ഞാലും ആ പടം അതേപോലെതന്നെ കാണാം. രണ്ടു ദിവസങ്ങൾക്കുശേഷം തോട്ടത്തിൽ പോയി നോക്കിയാൽ റോസാപ്പൂവിനെ കാണില്ല. റോസാപ്പൂവ് വാടിക്കൊഴിഞ്ഞു പോയിരിക്കും. ഫോട്ടോ പ്ലേറ്റിൽ പതിയുന്ന ചിത്രം സ്ഥൈതികമാണ്. അബോധമനസ്സ് പ്രവർത്തിക്കുന്നത് ഒരു ഫോട്ടോ പ്ലേറ്റ് പോലെയാണ്.
ധ്യാനാത്മകമനസ്സ് പ്രവർത്തിക്കുന്നത് ഒരു ദർപ്പണം പോലെയാണ്. ദർപ്പണം ഒരു ദൃശ്യത്തെയും സ്ഥിരമായി ഒപ്പിയെടുക്കുന്നില്ല. ദർപ്പണം ശുദ്ധവും ശൂന്യവുമാണ്. ദർപ്പണത്തിന്റെ മുമ്പിൽ ഒരു വസ്തു പ്രത്യക്ഷപ്പെടുമ്പോൾ മാത്രമേ ദർപ്പണം പ്രതിഫലിക്കുന്നുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ