ടെക്‌നിക്കുകൾ ഇല്ലാത്ത ലോകം എന്ന് ഞാൻ നിങ്ങളോട് സൂചിപ്പിക്കുന്നു അതായത് നമ്മൾ ഭാഗമായ പ്രപഞ്ച ഊർജവലയത്തിന്റെ ദൃശ്യമായ ഒരു ശതമാനത്തിൽ ഭൗതിക പ്രതിഭാസങ്ങളും, അദൃശ്യ മായ സൂഷ്മമായ കണികതലമായ ബാക്കി ഭാഗം എനെർജിയുടെ ലോകത്തു സ്ഥിതി ചെയ്യുന്ന ഭീമാകാരവും ഏറ്റവും സൂഷ്മവുമായ ജീവികളുടെ ഒരു ബ്രഹ്മാണ്ഡ ലോകവുമാണ്. മനുഷ്യബോധം ഭൗതിക തലത്തെ ഭേദിച്ചു പ്രപഞ്ചത്തിന്റെ പല എനർജി മണ്ഡലത്തിലൂടെ കടന്നുപോകുമ്പോൾ, അതിനു സമാനമായി എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളുടെ ഒരു ലോകം തുറക്കപ്പെടുന്നു. ഇതിന്റെ വ്യക്തമായ സ്ഥിതീകരണത്തിൽ എത്താൻ വർഷങ്ങൾ വേണ്ടിവരുന്നു. തന്മാത്ര ഘടനയിൽ സ്ഥിതിചെയ്യുന്ന വസ്തുക്കളെ നിങ്ങൾ ദർശിക്കുമ്പോൾ നിങ്ങളുടെ ബോധവും ആ നിമിഷത്തിൽ തന്മാത്രാതലത്തിലായിരിക്കും . ഗാലക്സിയുടെയും എല്ലാഗ്രഹങ്ങളെപ്പറ്റിയുള്ള ബോധവും അതിലൂടെയുള്ള പ്രയാണവും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കും. ബോധം എന്നാൽ ഫോക്കസ് അല്ല, സൂഷ്മമായ പ്രപഞ്ചത്തിൽ, എന്റെ സൂഷ്മമായ ഘടന നിലനിൽക്കുന്നു എന്ന പരന്ന ബോധം. ആ ബോധതലം ഒരു ഫോക്കസ് അല്ലാത്ത അവസ്ഥയിൽ പ്രപഞ്ചം എന്ന മൊത്തമായ രൂപീകരണത്തിലേക്കു നിങ്ങളുടെ ബോഡിയിൽനിന്നും മാറി ലയിച്ചുചേരുന്ന ബോധതലമാണ് ബോധോദയം എന്ന അവസ്ഥ. ഈ പരന്ന ബോധം തേർഡ് ഐ മെഡിറ്റേഷൻ നിങ്ങളിൽ സൃഷ്ടിക്കും, എല്ലാ സുഷ്മ ജീവികളുൾപ്പെടെ, ഒരു മരത്തിന്റെ വളർച്ചെയെന്ന പ്രതിഭാസം വരെ നിങ്ങളുടെ ബോധതലത്തിൽ വരാൻ തുടങ്ങും, അപ്പോൾ നമ്മൾ പ്രപഞ്ചത്തിലേക്കുകൊടുത്ത വചനങ്ങൾ അഥവാ ധ്വനികൾ ഒരു സത്യമായ പ്രപഞ്ച നിയമമായിരുന്നു എന്ന് മനസ്സിലാകുന്നു. ഫോക്കസ് വരുമ്പോൾ ഒരു പ്രതേക വസ്തുവിന്റെ നിഗൂഢത വെളിവാകുകയും, awareness അഥവാ ബോധം ഉണരുമ്പോൾ പ്രപഞ്ചത്തിന്റെ പൂർണമായിട്ടുള്ള നിഗൂഡത വെളിവാകുകയും ചെയ്യുന്നു. മനുഷ്യ ബോധത്തെയും അവനിൽ കുടികൊള്ളുന്ന അമാനുഷികപവറിനെയും തിരിച്ചറിയുന്നതിൽനിന്നും ബ്ലോക്ക് ചെയ്തു വൻമതിൽ സൃഷ്ടിച്ചിരിക്കുന്ന, ആകുലതയും ഉൽഘണ്ഠയും ഭയവും നിറഞ്ഞ ചിന്തയുടെ ലോകത്തെ തകർക്കാൻ നിരന്തരമായ പ്രാണന്റെ ഒഴുക്കിനെ അഥവാ ശ്വാസത്തെ ഒരുകാല്പനികതയും കൂടാതെ നിരീക്ഷിക്കേണ്ടിവരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ