🌹☘ *ദൈവത്തെ അറിയുന്നതിന് മുൻപ് സ്വയത്തെയെങ്കിലും അറിയൂ.. പിന്നീടല്ലേ ദൈവം...*☘🌹
_ഞാന്‍ ആര്_ മനുഷ്യന്‍ തന്‍റെ ജീവിതത്തില്‍ പല കടങ്കഥകളും പരിഹരിക്കുകയും അതിന്‍റെ ഫലമായി സമ്മാനം കിട്ടാറുമുണ്ട്. എന്നാല്‍ ഈ ഒരു കൊച്ചുകടങ്കഥയുടെ ഉത്തരം ആരും അറിയുന്നില്ല.
ഞാന്‍ ആരാണ് ? ഓരോ മനുഷ്യനും മുഴുവന്‍ ദിവസവും ഞാന്‍ ഞാന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ എന്ന് പറയുന്നത് ആരാണ് എന്ന് ചോദിച്ചാല്‍ അവര്‍ പറയും ഞാന്‍ സുരേഷ് ആണ് , അഹമ്മദ്ആണ് , ജോസഫ് ആണ്... അല്ലെങ്കില്‍ ഞാന്‍ അശ്വതി ആണ് എന്നെല്ലാം. എന്നാല്‍ ചിന്തിക്കുകയാണെങ്കില്‍ വാസ്തവത്തില്‍ ഇത് ശരീരത്തിന്‍റെ പേര് മാത്രമാണ് എന്ന് മനസിലാകും. വാസ്തവത്തില്‍ താങ്കളുടെ പേരെന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. ശരീരം എന്‍റെ ആണ്. എന്‍റെ ശരീരം എന്നാണല്ലോ നമ്മള്‍ പൊതുവേ പറയാറുള്ളത്. അങ്ങനെയെങ്കില്‍ ഞാന്‍ എന്ന പദം ശരീരമല്ലാത്ത മറ്റൊന്നിനെ ഉദ്ദേശിച്ചാണ് പ്രയോഗിക്കുന്നത് എന്ന് വേണം മനസിലാക്കുവാന്‍. മറ്റു ചിലര്‍ നിങ്ങള്‍ ആരാണെന്ന ചോദ്യത്തിന് ഞാനൊരു പോലീസാണെന്നോ വക്കീലാണെന്നോ കര്‍ഷകനാണെന്നോ ഉത്തരങ്ങള്‍ പറയുന്നു. അവര്‍ ചെയ്യുന്ന തൊഴിലാണത്, പക്ഷേ അവര്‍ ആരാണെന്ന ചെറിയ ചോദ്യത്തിന് ഉത്തരമില്ലാത്തതിനാല്‍ ഇപ്രകാരം പറയേണ്ടതായി വരുന്നു.
താങ്കള്‍ ആരാണ് ..... ഈ ഒരു കൊച്ചു കടങ്കഥയുടെ ഉത്തരം കിട്ടാത്തതുകാരണം അല്ലെങ്കില്‍ അവനവന്‍ ആരാണെന്ന് അറിയാത്തതുകാരണം ഇന്ന് എല്ലാ മനുഷ്യരും ആശയക്കുഴപ്പത്തിലും അസംപ്തൃതിയിലും ജീവിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. എല്ലാവരും കാമക്രോധാദി വികാരങ്ങള്‍ക്ക് വശംവദരായിരിക്കുന്നു, ദുഃഖിതരായിരിക്കുന്നു. എല്ലാവരിലും തന്നെ അറിഞ്ഞു കൂടാത്ത വിധം ഏതോ ഒരു അജ്ഞത നിറഞ്ഞിരിക്കുന്നു. ഞാന്‍ ആരാണ് ? ഈ സൃഷ്ടി നാടകം എങ്ങനെ പ്രവര്‍ത്തിക്കുന്നു ? ഞാന്‍ എവിടെനിന്നും ഇവിടേക്ക് വന്നു? എപ്പോള്‍ വന്നു ? സുഖവും ശാന്തിയും എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്തു കൊണ്ട് അത് പ്രയോഗികമാകുന്നല്ല ? ഈ മഹാ പ്രപഞ്ചത്തിന്‍റെ സംവിധായകന്‍, അദ്ധ്യക്ഷന്‍, ആരാണ് ? ഈ രഹസ്യങ്ങളെ കുറിച്ച് ചിന്തച്ചു നോക്കിയിട്ടുണ്ടോ?
ആത്മാവ് എന്നാല്‍ എന്ത് ?
മനസ്സ് എന്നാല്‍ എന്ത് ?
മനുഷ്യന്‍ തന്‍റെ ഒരു ദിവസത്തെ സംസാരത്തിനിടയില്‍ എത്ര പ്രാവശ്യം ഞാന്‍ എന്ന ശബ്ദം അറിയാതെ തന്നെ പ്രയോഗിക്കുന്നു ! എന്നാല്‍ ഞാന്‍ അല്ലെങ്കില്‍ എന്‍റെ എന്ന ശബ്ദം പലതവണ പ്രയോഗിച്ചിട്ടുകൂടി ഈ ഞാന്‍ എന്നുപറയുന്ന സത്തയുടെ സ്വരൂപമെന്താണെന്നോ ഞാന്‍ എന്ന ശബ്ദം എന്തിനെ സൂചിപ്പിക്കുന്നുവെന്നോ അതെന്താണെന്നോ അറിയുന്നില്ല എന്നതാണ് ആശ്ചര്യം. ഇന്ന് മനുഷ്യന്‍ ശാസ്ത്രസാങ്കേതികതയുടെ സഹായത്തോടെ വളരെയധികം സാധനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ധാരാളം സമസ്യകള്‍ക്കും അവര്‍ ഉത്തരം കണ്ടുപിടിച്ചുകഴിഞ്ഞു. അതേപോലെ ഇനിയും അവശേഷിക്കുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടുപിടിക്കുന്നതില്‍ അവന്‍ വ്യാപൃതനായിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ എന്നു പറയുന്ന ആള്‍ ആരാണെന്നതിനെപ്പറ്റിയുള്ള സത്യം അവന്‍ അറിയുന്നില്ല. അതായത് അവന്‍ സ്വയം തന്നെ തിരിച്ചറിയുന്നില്ല. ഇന്ന് ആരോടെങ്കിലും താങ്കള്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഉടന്‍ അയാള്‍ തന്‍റെ ശരീരത്തിന്‍റെ പേരുപറയും. അല്ലെങ്കില്‍ ഏതു ജോലി ചെയ്യുന്നുവോ അതിന്‍റെ പേരുപറയും. വാസ്തവത്തില്‍ ഞാന്‍ എന്ന ശബ്ദം ശരീരത്തില്‍ നിന്നും ഭിന്നമായ ചൈതന്യസത്തയായ ആത്മാവിനെയാണ് സൂചിപ്പിക്കുന്നത്. ഇതാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. മനുഷ്യന്‍ (ജീവാത്മാവ്) ആത്മാവും ശരീരവും കൂടിചേര്‍ന്നതാണ്. ഏതുപോലെ ശരീരം അഞ്ചുതത്വങ്ങള്‍കൊണ്ട് (ഭൂമി, ജലം, അഗ്നി, വായു, ആകാശം) നിര്‍മ്മിതമായിരിക്കുന്നുവോ അതേപോലെ ആത്മാവ് മനസ്സും, ബുദ്ധിയും, സംസ്കാരവും ചേര്‍ന്നതാണ്. ആത്മാവില്‍ തന്നെയാണ് ചിന്തിക്കുന്നതിനും നിര്‍ണ്ണയിക്കുന്നതിനും ഉള്ള ശക്തിയുള്ളത്. അതുപോലെ ആത്മാവ് എന്തു ചെയ്യുന്നുവോ അതനുസരിച്ച് അതിന്‍റെ സംസ്കാരവും ഉണ്ടാവുന്നു. ആത്മാവ് ഒരു ചൈതന്യവും അവിനാശിയും ആയ ജ്യോതിര്‍ബിന്ദുവാണ്. ഇത് മനുഷ്യശരീരത്തില്‍ പുരികങ്ങള്‍ക്കിടയില്‍ വസിക്കുന്നു. രാത്രിയില്‍ ആകാശത്ത് മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ ഒരു ബിന്ദുവായി കാണപ്പെടുന്നതുപോലെ ആത്മാക്കളും ദിവ്യദൃഷ്ടിയിലൂടെ ഒരു നക്ഷത്രത്തെപോലെയാണ് കാണപ്പെടുന്നത്. അതിനാല്‍ ഒരു ചൊല്ലുണ്ട് "ഭൃഗുഡിയില്‍ മിന്നിത്തിളങ്ങുന്ന ഒരു ചൈതന്യനക്ഷത്രം". ആത്മാവ് ഇരു പുരിക മദ്ധ്യത്തില്‍ മസ്തിഷ്കത്തിനുള്ളില്‍ വസിക്കുന്നതു കൊണ്ടാണ് ഭക്തര്‍ ഇവിടെ തിലകം തൊടുന്നത്. മസ്തിഷ്ക്കത്തിന്‍റെ ബന്ധം മുഴുവന്‍ ശരീരത്തിലും വ്യാപിപ്പിക്കുന്നത് ജ്ഞാനതന്തുക്കളില്‍ കൂടിയാണ്. ആത്മാവില്‍തന്നെയാണ് ആദ്യം സങ്കല്പങ്ങള്‍ ഉയരുന്നത്. പിന്നീട് അവ മസ്തിഷ്കം അഥവാ തന്തുക്കളിലൂടെ വ്യക്തമാകുന്നു. ശാന്തിയോ സുഖമോ അനുഭവം ചെയ്യുന്നതും നിര്‍ണ്ണയിക്കുന്നതും ആത്മാവ് തന്നെയാണ്. അതില്‍തന്നെയാണ് സംസ്കാരം അടങ്ങിയിരിക്കുന്നതും.
അതായത് മനസ്സും ബുദ്ധിയും ആത്മാവില്‍ നിന്ന് വേറെയല്ല. എന്നാല്‍ ഇന്ന് ആത്മാവ് സ്വയം തന്നെ മറന്നിട്ട് ദേഹം, സ്ത്രീ, പുരുഷന്‍, വൃദ്ധന്‍, യുവാവ് ഇങ്ങനെയുള്ള ബോധത്തില്‍ ഇരിക്കുകയാണ്. ഈ ദേഹാഭിമാനം തന്നെയാണ് ദുഃഖത്തിന്‍റെ കാരണവും.
ശരീരം മോട്ടോറിന് സമാനമാണിവിടെ. ആത്മാവ് ഇതിന്‍റെ ഡ്രൈവറും. ഡ്രൈവര്‍ ഒരു മോട്ടോര്‍ കാറിനെ നിയന്ത്രിക്കുന്നതുപോലെ ആത്മാവ് ശരീരത്തെ നിയന്ത്രിക്കുന്നു. കാറിന് സഞ്ചരിക്കേണ്ട ഗതിയോ വിധമോ അറിയില്ല അതിന് ഗതിയും വേഗതയും നല്‍കുന്നത് ഡ്രൈവറാണ്. അതുപോലെ ശരീരമെന്ന കാറില്‍ ആത്മാവാണ് ഡ്രൈവര്‍. പരമപിതാവായ പരമാത്മാവ് പറയുന്നു ....... സ്വയം തന്നെ തിരിച്ചറിയുന്നതിലൂടെ മാത്രമേ മനുഷ്യന് ഈ ശരീരമാകുന്ന മോട്ടോറിനെ നടത്തിക്കുവാനും തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനും കഴിയൂ. ഡ്രൈവര്‍ കാറോടിക്കുന്നതില്‍ സമര്‍ത്ഥനല്ലായെങ്കില്‍ അപകടത്തിനിരയാകുകയും കാറിനും അതിലെ യാത്രികര്‍ക്കും പരിക്കുപറ്റുകയും ചെയ്യുന്നു. അതേ പോലെ സ്വയം തന്നെ തിരിച്ചറിവില്ലാത്ത മനുഷ്യന്‍ സ്വയം ദുഃഖിതനും, അശാന്തനുമായിരിക്കുമെന്ന് മാത്രമല്ല തന്‍റെ സമ്പര്‍ക്കത്തില്‍ വരുന്ന ബന്ധുമിത്രാദികള്‍ക്കുകൂടി ദുഃഖവും അശാന്തിയും ഉണ്ടാക്കുന്നു. അതായത് സത്യമായ സുഖത്തിനും ശാന്തിക്കും വേണ്ടി സ്വയം അവനവനെ (ആത്മാവിനെ) അറിയുക എന്നത് വളരെ ആവശ്യമായ കാര്യമാണ്... ഓം ശാന്തി -.☘🌹
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ