2019, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

*വായന*


നിർദ്ധിഷ്ടമായ ചില ചിഹ്നങ്ങളെ നിർണ്ണിതമായ ആശയത്തിലേക്ക് പരിവർത്തിക്കപ്പെടുന്ന ബുദ്ധിപരമായ പ്രവർത്തനമാണ് വായന.

*വായനയാണ് അടിസ്ഥാനം*

*വായന രണ്ട് വിധം*

1- മൗന വായന

എന്താവശ്യത്തിന് വായിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വായനയെ പലതായി തിരിക്കാവുന്നതാണ്.

ഓടിച്ചുള്ള വായന (Skimming)

പുസ്തകം വാങ്ങാനായി ബുക്സ്റ്റാളിൽ കയറിയാൽ നാം ചില പുസ്തകങ്ങളെടുത്ത് പേജുകളിലൂടെ ഒന്ന് ഓടിച്ചുനോക്കാറില്ലേ? ആ പുസ്തകം നമുക്ക് ഉപകാരപ്പെടുമോ എന്നാണ് നാം നോക്കുന്നത്. ഇതുപോലെ തിരക്കിനിടയിൽ പത്രം കിട്ടിയാൽ ഒന്ന് ഓടിച്ചുനോക്കും- പേജുകൾ മറിച്ച് പ്രധാന തലക്കെട്ടുകളും നമ്മെ ആകർഷിച്ച പ്രധാന വാർത്തകളുമാണ് നാം ശ്രദ്ധിക്കുക. വിസ്തരിച്ചുള്ള വായന മാറ്റിവെക്കും.

പഠനപ്രവർത്തനങ്ങൾക്കായി റഫറൻസ് പുസ്തകങ്ങൾ വായിക്കുമ്പോൾ പുസ്തകത്തിലെ എല്ലാ കാര്യങ്ങളും വായിക്കേണ്ടതില്ല. ഓടിച്ചുള്ള വായനയിൽ പ്രധാനഭാഗങ്ങൾ അടയാളപ്പെടുത്തി പോയാൽ മതി. ഈ രീതിക്കാണ് skimming method എന്ന് പറയുന്നത്.

പരതി വായന (Scanning)

ഇന്ത്യാ ചരിത്രം എന്ന പുസ്തകത്തിൽ നിന്ന് സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വഹിച്ച പങ്ക് കണ്ടെത്തണമെന്ന് കരുതുക. ഇന്ത്യാചരിത്രം മുഴുവൻ വായിക്കാതെ ഇൻഡക്സ് നോക്കി സ്വാതന്ത്ര്യസമരം എന്ന അധ്യായമെടുക്കുന്നു. ആ അധ്യായത്തിലെ ഗാന്ധിജിയുമായി ബന്ധപ്പെട്ട ഭാഗം പരതുന്നു. ഇതാണ് പരതി വായന (Scaning Method)

വിസ്തരിച്ചുള്ള വായന (Extensive Reading)

പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തവർ പത്രം വായിക്കുന്നത് കണ്ടിട്ടില്ലേ? പരസ്യംപോലും ഒഴിവാക്കാതെ അവസാനത്തെ പേജുവരെ അരിച്ചുപെറുക്കി വിസ്തരിച്ച് വായിച്ചിട്ടേ പത്രം മടക്കിവെക്കുകയുള്ളൂ. വായനയിൽ നിന്ന് ലഭിക്കുന്ന ആനന്ദമാണ് ഈ വായനയുടെ ഉദ്ദേശ്യം. ഇഷ്ടപ്പെട്ട ഒരു കഥാപുസ്തകമോ നോവലോ തിരഞ്ഞെടുത്താൽ വളരെ അനായാസമായി വിസ്തരിച്ച് വായിക്കാറില്ലേ? മിനുട്ടിൽ ഏകദേശം നൂറിനും ഇരുന്നൂറിനും ഇടയിലുള്ള വാക്കുകൾ മാത്രമേ ഇത്തരം ലഘുവായനയിൽ വായിച്ചെടുക്കാറുള്ളൂ. മനസ്സിലെ സംഘർഷങ്ങളകറ്റാൻ ഇത്തരം വായനകൾ പ്രയോജനപ്പെടും.

സൂക്ഷ്മതയോടെയുള്ള വായന (Intensive Reading)

കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള വായനയാണിത്. പാഠഭാഗങ്ങളെ അവലോകനം ചെയ്ത്, ശ്രദ്ധാപൂർവമാണ് ഇവിടെ വായന നടക്കുന്നത്. ശാസ്ത്രസിദ്ധാന്തങ്ങൾ, ഗണിതശാസ്ത്രത്തിലെ ചില പ്രഹേളികകൾ, പുതിയ ആശയങ്ങൾ പ്രതിപാദിക്കുന്ന ഭാഗങ്ങൾ എന്നിവ വായിക്കാൻ നാം സൂക്ഷ്മ വായനയാണ് ഉപയോഗപ്പെടുത്തുന്നത്.

2- ശബ്ദ വായന

Verbel reading, Expresive reading

വായനയെക്കുറിച്ച് മഹാന്മാർ

''വായനപോലെ ചെലവുചുരുങ്ങിയ മറ്റൊരു വിനോദമില്ല. അതിൽ നിന്നുണ്ടാകുന്ന ആനന്ദം പോലെ നീണ്ടുനിൽക്കുന്ന മറ്റൊരു ആനന്ദമില്ല.''- ലേഡി മോൺദേശ്

''ഇന്നു വായിക്കുന്നവനാണ് നാളെയുടെ നേതാവ്.'' - മാർഗരറ്റ് ഫുള്ളർ

''ശരീരത്തിനു വ്യായാമം എങ്ങനെയോ അതുപോലെയാണ് മനസ്സിന് വായന.''- റിച്ചാർഡ് സ്റ്റീൽ

''വായന മനുഷ്യനെ പൂർണനാക്കുന്നു.'' - ഫ്രാൻസിസ് ബേക്കൺ

''വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചുവളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.''-കുഞ്ഞുണ്ണിമാഷ്

''ഓരോ വായനയിലും അറിവു നേടുക എന്നത് ബുദ്ധിശാലികളുടെ പ്രവർത്തിയാണ്.''- റാഫ്ലേ

''വായനയെന്നത് വാക്കുകൾക്ക് മുകളിലൂടെയുള്ള നടത്തമല്ല. അവയുടെ ആത്മാവിനെ ഗ്രഹിക്കലാണ്.''  -പൗലോ ഫ്രെയർ

''സമയം ചെലവഴിക്കണോ വായിക്കുക.''- ബർണാഡ്ഷാ

''ജീവിതക്ലേശങ്ങളിൽ നിന്നും ഒരു അഭയകേന്ദ്രം വേണമെന്നുണ്ടെങ്കിൽ വായന നിത്യ ശീലമാക്കൂ.''  -സോമർ സെറ്റ്മോം

വായനയിലൂടെയും എഴുത്തിലൂടെയും പരമാവധി അറിവുനേടുക.- ലോർഡ് ആക്ടൺ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ