2019, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

*പരാജയത്തിൽ നിന്നു മറ്റൊരു പരാജയത്തിലേക്ക് ഉൽസാഹം വെടിയാതെയുള്ള യാത്രയാണ് വിജയം*


.

മഹത്തായ ലക്ഷ്യം നേടണമെങ്കിൽ എത്രയോ വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്. വെല്ലുവിളികളെയും പരാജയങ്ങളെയുമൊക്കെ വിജയത്തിനു തടസ്സമായി കാണാതെ അവസരങ്ങളാക്കി മാറ്റിയവരാണ് വിജയിച്ചിട്ടുള്ളത്. നാം സ്വയം സൃഷ്ടിക്കുന്ന നെഗറ്റീവ് ചിന്തകളാണ് നമ്മുടെ ഉൽസാഹം നിലനിർത്തുന്നതിൽ തടസമാകുന്നത്.

ചുറ്റുപാടുകൾ എപ്പോഴും നമുക്ക് അനുകൂലമാവണമെന്നില്ല. നമുക്ക് അനുകൂലമല്ലാതിരുന്ന സംഭവങ്ങളും സാഹചര്യങ്ങളും പോലും നമുക്ക് ചില നല്ല പാഠങ്ങൾ നൽകുന്നുണ്ട്. തോമസ് അൽവാ എഡിസൺ പറഞ്ഞതു പോലെ ‘‘എല്ലാ പരാജയങ്ങളും വീണ്ടും ബുദ്ധിപരമായി തുടങ്ങാൻ ഒരു അവസരം നൽകുന്നു’’. ഏതെങ്കിലുമൊക്കെ കാര്യങ്ങൾ ചെയ്ത് പരാജയപ്പെട്ടവർക്ക് കുറ്റബോധം തോന്നേണ്ടതില്ല. എന്തെങ്കിലും ചെയ്തതുകൊണ്ടല്ലേ പരാജയപ്പെട്ടത്. ഒന്നും ചെയ്യാതിരിക്കുന്നതിലും എത്രയോ നല്ലതാണ് എന്തെങ്കിലുമൊക്കെ ചെയ്തു തോല്‍ക്കുന്നത്. എല്ലാ പ്രഭാതങ്ങളിലും ശുഭപ്രതീക്ഷയോടെ നല്ല ചിന്തകൾ മനസ്സിൽ ആവാഹിക്കാൻ കഴിയണം. ഇന്നലെകളിലേക്ക് നമുക്കിനി സഞ്ചരിക്കാൻ കഴിയില്ല. ഇന്നലെകളിൽ നാം കുറച്ചു ശരികളും കുറേ തെറ്റുകളും ചെയ്തിട്ടുണ്ട്. ശരികൾ നമുക്ക് കൂടുതൽ‌ ആത്മവിശ്വാസം നൽകുന്നു. തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള പാഠവും നൽകി. ഇന്നത്തെ ദിവസം എനിക്ക് പ്രചോദനം ലഭിക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കൂ എന്ന ഉറച്ച തീരുമാനത്തോടെ ഓരോ ദിനവും തുടങ്ങുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ