2018, ഏപ്രിൽ 26, വ്യാഴാഴ്‌ച

The Richest Man in Babylon summary


നിങ്ങൾ സമ്പാദിക്കുന്ന എല്ലാത്തിന്റെയും കുറഞ്ഞത് 10 ശതമാനം സംരക്ഷിക്കുക. നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി നിങ്ങളുടെ ചെലവുകൾ കുഴപ്പമില്ല. നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഒരു ഭാവി വരുമാനം ഉറപ്പുവരുത്തുന്നതിനും കഠിനമായി പ്രവർത്തിക്കുക കാരണം സമ്പത്ത് ഒരു വിശ്വസനീയമായ വരുമാനം ശ്രോതസ്സുസിന്റെ ഫലമാണ്. വിജയത്തിന്റെ ഏറ്റവും പൂർണ്ണമായ അളവിൽ നിങ്ങൾക്ക് എത്തിച്ചേരാനാകില്ല നിങ്ങളുടെ ഉള്ളിലെ മാറ്റി വയ്ക്കുന്ന ( procastination )ആത്മാവ് തകർക്കുന്നതുവരെ.

പണത്തിന്റെ 7 ലളിതമായ നിയമങ്ങൾ: 1) പണം ലാഭിക്കാൻ നിങ്ങളുടെ പേഴ്സ് കൂടുതൽ കട്ടികുട്ടാൻ ആരംഭിക്കുക. 2) നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക: നിങ്ങൾക്ക് ആവശ്യമുള്ളതിലും കൂടുതൽ ചെലവഴിക്കരുത്. 3) നിങ്ങളുടെ സ്വർണ്ണം വർദ്ധിപ്പിക്കുക: വിവേകത്തോടെ നിക്ഷേപിക്കുക. 4) നിധികൾ നഷ്ടത്തിൽനിന്നു സൂക്ഷിക്കുക. നഷ്ട്ടം എന്ന് തോന്നുന്ന നിക്ഷേപങ്ങൾ ഒഴിവാക്കുക. 5) നിങ്ങളുടെ വാസസ്ഥലം ലാഭകരമായ നിക്ഷേപമാക്കുക: നിങ്ങളുടെ വീട് സ്വന്തമാക്കുക. 6) ഭാവിയിൽ വരുമാനം ഉറപ്പാക്കുക: ലൈഫ് ഇൻഷുറൻസ് ഉപയോഗിച്ച് സ്വയം പരിരക്ഷിക്കുക. 7) സമ്പാദിക്കാനുള്ള നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുക: ബുദ്ധിമാനും കൂടുതൽ അറിവുള്ളവനുമായിരിക്കാൻ ശ്രമിക്കുക.

പണത്തിന്റെ നിയമങ്ങൾ ഗുരുത്വാകർഷണ നിയമങ്ങൾ പോലെയാണ്: ഉറപ്പുള്ളതും മാറ്റമില്ലാത്തതും.

പണം സമ്പാദിക്കാനുള്ള ലളിതമായ നിയമങ്ങൾ ആഗ്രഹിക്കുന്നവർക്ക് പണം ധാരാളം വന്നു ചേരും .

ബാബിലോൺ അതിന്റെ ഉയരത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു, കാരണം അവിടത്തെ ആളുകൾ പണത്തിന്റെ മൂല്യത്തെ വിലമതിച്ചു.

നിങ്ങളുടെ പേഴ്‌സ് നിറയെ നിലനിർത്തുന്ന ഒരു വരുമാനം നിങ്ങൾക്ക് നിരന്തരം ഉണ്ടായിരിക്കണം.

“ഒരു നല്ല സുഹൃത്തിൽ നിന്ന് ബുദ്ധിപൂർവകമായ ഉപദേശം ചോദിക്കുന്നതിന് ഒന്നും ചെലവാകില്ല.”

ഇത് പറയുന്നത് വളരെ ലളിതമാണ്, പക്ഷേ പലരും ഒരിക്കലും ഗൗരവമേറിയ സ്വത്ത് നേടുന്നില്ല, കാരണം അവർ ഒരിക്കലും അത് അന്വേഷിക്കുന്നില്ല. അവർ ഒരിക്കലും അത് യഥാർഥത്തിൽ അന്വേഷിക്കുകയോ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ അതിന് പ്രതിജ്ഞാബദ്ധരാകുകയോ ഇല്ല.

നിങ്ങൾ സമ്പാദിക്കുന്ന എല്ലാ പണത്തിന്റെയും ഒരു ഭാഗം നിങ്ങളുടേതാണെന്ന് നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയാൽ മാത്രമേ നിങ്ങൾ സമ്പത്ത് പണിയാൻ തുടങ്ങുകയുള്ളൂ. അതായത്, ആദ്യം സ്വയം പണം നൽകുക. ചരക്കുകൾക്കും സേവനങ്ങൾക്കുമായി നിങ്ങൾ എല്ലായ്പ്പോഴും മറ്റുള്ളവർക്ക് പണം നൽകും. നിങ്ങൾക്ക് കഴിയുന്നത്ര പണം നൽകുക. പണം ലാഭിക്കുക.

നിങ്ങൾ സമ്പാദിക്കുന്നതിന്റെ 1/10 എങ്കിലും ലാഭിക്കണം. നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയുമെങ്കിൽ കൂടുതൽ.

ആദ്യം നിങ്ങൾക്കായി ഒരു സ്വർണ്ണ പർവ്വതം പണിയുക, തുടർന്ന് നിങ്ങൾക്ക് വേവലാതിപ്പെടാതെ വിരുന്നുകൾ ആസ്വദിക്കാം. നിങ്ങളുടെ പണം സമ്പാദിച്ചാലുടൻ അത് ചെലവഴിക്കരുത്.

പണവുമായി പരിചയമുള്ളവരുമായും ഓരോ ദിവസവും അതിൽ പ്രവർത്തിക്കുന്നവരുമായും ധാരാളം കാര്യങ്ങൾ ചെയ്യുന്നവരുമായും നിങ്ങളെ കൂടുതൽ സഹകരിക്കുക.

നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ ജീവിതം ആസ്വദിക്കൂ. സംരക്ഷിക്കാൻ അമിതമായി ശ്രമിക്കരുത്.

ഒരു ലാഭവിഹിതം നൽകാത്ത നിക്ഷേപങ്ങളിൽ നിങ്ങളുടെ പണം നിക്ഷേപിക്കരുത്, മാത്രമല്ല ശരിയാണെന്ന് തോന്നുന്ന അപകടകരമായ സ്ഥലങ്ങളിൽ നിക്ഷേപിക്കരുത്.

ഒരു മനുഷ്യന്റെ സമ്പത്ത് അവന്റെ പേഴ്‌സിലെ നാണയങ്ങളിലില്ല. അത് അവന്റെ വരുമാനത്തിലാണ്. ”

ഭാവിയിൽ വരുമാനം ഉറപ്പാക്കുക. ഓരോ വ്യക്തിക്കും പ്രായമാകുന്നു. ജോലിയില്ലാതെ നിങ്ങളുടെ വരുമാനം തുടരുമെന്ന് ഉറപ്പാക്കുക.

ലൈഫ് ഇൻഷുറൻസ് വാങ്ങുക. നിങ്ങളുടെ കുടുംബത്തിന്റെ സംരക്ഷണത്തിനായി മുൻകൂട്ടി നൽകുക.

സമ്പാദിക്കാനുള്ള നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുക. നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുക. നിങ്ങളുടെ handicrafts മികച്ചതാക്കുമ്പോൾ, കൂടുതൽ സമ്പാദിക്കാനുള്ള നിങ്ങളുടെ കഴിവ് വർദ്ധിക്കുന്നു.

നിങ്ങളുടെ ഉള്ളിലുള്ള നീട്ടിവെക്കൽ മനോഭാവത്തെ തകർക്കുന്നതുവരെ നിങ്ങൾക്ക് വിജയത്തിന്റെ പരമാവധി അളവിൽ എത്തിച്ചേരാനാവില്ല.

സ്വർണ്ണത്തിന്റെ 5 നിയമങ്ങൾ: 1) അവരുടെ വരുമാനത്തിന്റെ 1/10 ഭാഗമെങ്കിലും ലാഭിക്കുന്ന വ്യക്തിക്ക് സ്വർണം എളുപ്പത്തിലും അളവിലും വർദ്ധിക്കുന്നു. 2) സ്വർണം ഉത്സാഹത്തോടെ അധ്വാനിക്കുകയും ലാഭകരമായ തൊഴിൽ കണ്ടെത്തുന്ന വ്യക്തിക്ക് ഗുണിക്കുകയും ചെയ്യുന്നു. 3) ബുദ്ധിമാന്മാരുമായി അവരുടെ സ്വർണം നിക്ഷേപിക്കുന്ന വ്യക്തിയുടെ സംരക്ഷണത്തിൽ സ്വർണം പറ്റിനിൽക്കുന്നു. 4) തങ്ങൾക്ക് പരിചിതമല്ലാത്ത ആവശ്യങ്ങൾക്കായി സ്വർണം നിക്ഷേപിക്കുന്ന വ്യക്തിയിൽ നിന്ന് സ്വർണ്ണം തെറിക്കുന്നു. 5) അസാധ്യമായ വരുമാനത്തിലേക്ക് നിർബന്ധിക്കാൻ ശ്രമിക്കുന്ന വ്യക്തിയെ സ്വർണ്ണം ഓടിക്കുന്നു.

2018, ഏപ്രിൽ 24, ചൊവ്വാഴ്ച

ടിൻറു മോൻ & ഡുണ്ടു മോൾ


പള്ളിയിലെ അച്ചൻ വീട്ടിൽ വന്നപ്പോൾ ടിൻറു മോൻ & ഡുണ്ടു മോൾ വീട്ടിലെ ഹാളിലിരുന്നു ബഹളം അയയിരുന്നു, അച്ചൻ വന്നത് കണ്ടപ്പോൾ രണ്ടു പേരും എഴുനേറ്റു പറഞ്ഞു " അച്ഛാ യിസോ മിസ്സിഹ സുഗമായിരിക്കട്ടെ "

അച്ചൻ " എപ്പോഴും എപ്പോഴും സുഗമായിരിക്കട്ടെ "

അച്ചൻ പറഞ്ഞു "ഞാൻ ഒരു ചോദ്യം ചോദിക്കാം അതിനു ഉത്തരം പറയുകയാണ് എങ്കിൽ എന്റെ കൈയിൽ ഇരിക്കുന്ന ഐഫോൺ നിങ്ങള്ക്ക് തരും , നോക്കാട്ടു നല്ല കുട്ടികൾ ആണോ എന്ന് "

ടിന്റു & ഡുണ്ടു " ചോദിച്ചോ "

അച്ചൻ " 5 അപ്പവും 2 മീനും കൊണ്ട് കർത്താവു എത്ര പേരെ പോഷിപ്പിച്ചു "

ഒത്തിരി ആലോചിച്ച ശേഷം ടിന്റു പറഞ്ഞു " 50000 " ഇനി ഐഫോൺ താ "

അച്ചൻ " മിടുക്കൻ , ഇനി ടിന്റു അച്ചനോട് ചോദ്യം ചോദിക്കു ബൈബിളിലെ എന്നിട്ടു ഉത്തരം പറയുമ്പോൾ അത് തിരിച്ചു തരണം"

ടിന്റു " 5 അപ്പവും 2 മീനും കഴിച്ച 5000 പേരുടെ പേര് പറയു "

2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

എന്ത് കൊണ്ടാണ് നമ്മൾ പലതും നീട്ടിവയ്ക്കുന്നെ


നമ്മൾ പലപ്പോഴും നമ്മളെ ശ്രെദ്ധിച്ചാൽ അറിയാം നമ്മൾ ഭയങ്കര തിരക്കുള്ള വക്തിയാണ് . ചിലർ പറയുന്ന കേൾക്കാം ഇരിക്കാൻ പോലും സമയമില്ല എന്ന് , ചിലരെ നോക്കിയാൽ കാണാം എപ്പോഴും തിരക്ക് , കൂടെ ജോലിചെയ്യുന്നവർ പറഞ്ഞു കേൾക്കാറുണ്ട് ഇന്ന് നല്ല തിരക്ക് ആയിരുന്നു എന്നൊക്കെ കുടുതലും പേർ മറ്റുള്ളോരടെ ശ്രദ്ധ കിട്ടാൻ വേണ്ടി എപ്പോഴും പറഞ്ഞു ഇരിക്കുന്നത് കാണാം . ജോലിയേ ജോലിയായി കണ്ടു ചെയുമ്പോൾ ധാരാളം ക്ഷീണം അനുഭവപ്പെടും , ഇഷ്ടത്തോട് ചെയുക അപ്പോൾ ബുധിമുട്ടു അനുഭവപ്പെടില്ല.

രണ്ടു കാൻസർ രോഗികൾ ആശുപത്രിയിൽ വച്ച് ചികിൽസിച്ചു ഡോക്ടർ പറഞ്ഞു അധികം കാലം ജീവിച്ചിരിക്കില്ല ചെയ്യണ്ടെത്തിയത് എല്ലാം ചെയ്തോ, അവർ രണ്ടു പേരും കുടി ചെയ്യെണ്ടിയാ ഉല്ലാസയാത്ര , സാഹസികത എല്ലാത്തിന്റെ ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കി അവർ ഓരോ ചെയ്യാൻ തുടങ്ങി, അങ്ങനെ മരിക്കുന്നതിന്റെ മുൻപ്പ് ബക്കറ്റ് ലിസ്റ്റ് പൂർത്തി കരിച്ചു .

നമ്മുടെ കാര്യങ്ങൾക്കു ധാരാളം സമയം എന്നുള്ള തോന്നലാണ് നമ്മളെ പലപ്പോഴും പലതും പിന്നെയാകട്ടെ എന്നും പറഞ്ഞു വയ്ക്കുന്നെ .

എന്ത് കൊണ്ടാണ് നമ്മൾ പലതും നീട്ടിവയ്ക്കുന്നെ

1 . Fear of Failure പരാജയം എന്നുള്ള ഭയം

പലപ്പോഴും എന്തെങ്കിലും ചോദ്യം ചോദിച്ചാൽ ഉത്തരം തെറ്റിപ്പോകമോ എന്നുള്ള ഭയം കൊണ്ട് പറയാതിരിക്കുക

2 . Fear of Success വിജയത്തെ ഭയാകുക

3. Fear of losing Comfort zone

comfort zone എന്നുള്ള മനോഹരമായ സ്ഥലമാണ് , അവിടെ ഒന്നും വളരില്ല . ചിലർ രാവിലെ കഷ്ടപ്പെട്ടു എഴുനേറ്റു ജോലിക്കു പോകും വരും ആഹാരം കഴിക്കും കിടന്നു ഉറങ്ങും , കംഫോര്ട് സോൺ പൊട്ടിച്ചു പുറത്തു പോയാൽ മാത്രമേ ജീവിതം തുടങ്ങു

.

എന്തെങ്കിലും ചെയ്യണം എങ്കിൽ ഇപ്പോൾ തന്നെ തുടങ്ങുക, മറ്റുലോറെ താരതമ്യപ്പെടുത്തി അവര് നേടിയപോലെ ഒറ്റ അടിക്കു നേടണം എന്ന് വാശി പിടിച്ചാൽ നമ്മുക്ക് നേടാൻ ബുദ്ധിമുട്ടാണ്. ഉദാഹരണം നമ്മുക്ക് വ്യായാമം തുടങ്ങണം അപ്പോളാണ് നമ്മുടെ കൂടെ ജോലി ചെയുന്ന ഒരാൾ നല്ല മസ്സിൽ ഒക്കെയായി വരുന്നു , കുറച്ചു ദിവസം വ്യായാമം ചെയ്തിട്ട് അദ്ദേഹത്തെ പോലെ മസ്സിൽ അയ്യില്ല എന്ന് കരുതി നമ്മൾ വ്യായാമം മുടക്കും . മസ്സിലുള്ള വക്തിയോടു ചോദിച്ചാൽ അറിയാം അദ്ദേഹം ധാരാളം വർഷം കഷ്ടപ്പെട്ടൂണ്ടാക്കിയതാണ് അതെന്നു . വ്യായാമം ചെയ്യാൻ ചിലപ്പോൾ നമ്മൾ മടി കാണിക്കുന്നത് ഇങ്ങനെ ട്രാക്ക് പാന്റ് , ഷൂസ് ഇല്ല, അത് മേടിച്ചിട്ടു തുടങ്ങണം , എല്ലാത്തിനും ഓരോ മുടന്തൻ ന്യായം പറയും .

ഇപ്പോൾ എങ്ങനെ ചെയ്യാൻ പറ്റുമോ ഉള്ള രീതിയിൽ തുടങ്ങുക .

എന്താണ് പലതും നീട്ടിവെയ്ക്കുന്നതിൽ നിന്നും പുറത്തുകടക്കാൻ വേണ്ടി ചെയുന്നത്

Hard Work

Smart Work

Think Hard

Smart Think

2018, ഏപ്രിൽ 22, ഞായറാഴ്‌ച

നമ്മൾ സ്വയം മാറുക.(Change Ourself first)


നമ്മളെ ചിലർ അവരുടെ ഇഷ്ടത്തിന് മാറ്റിയെടുക്കാൻ ശ്രെമിക്കും , അവർ പറയും വണ്ണം കുറയ്ക്കു, ജിമ്മിൽ പോക്കു, വണ്ണം കുറഞ്ഞാൽ എത്ര നല്ലതായിരിക്കും നിങ്ങളെ കാണാൻ. തലയിൽ തലമുടി ഉണ്ടായാൽ എത്ര ഭംഗി യായിരിക്കും, കഷണ്ടി മറയ്ക്കാൻ മുടി വെയ്ക്കു, നരച്ച തലമുടി ഡൈ അടിക്കു ഇങ്ങനെ പറയുന്ന ധാരാളം പേരെ നമ്മൾ കാണാറുണ്ട്, പ്രീയപെട്ടവരും അല്ലാത്തവരുമായി. എന്തായിരിക്കും ഇതിനു കാരണം ? അവർ എന്ത് കൊണ്ട് നമ്മൾക്ക് ഉള്ള കുറവുകളെ അംഗീകരിക്കാൻ കഴിയുന്നില്ല , സത്യത്തിൽ അവർ നമ്മുടെ യാഥാർത്യത്തെ ഇഷ്ടപെടുന്നുണ്ടോ.

അവരുടെ ഇഷ്ട്ടം പോലെ നമ്മൾ മാറിയാൽ നമ്മളെ അവര് കൂടുതൽ സ്നേഹിക്കും. നമ്മൾ അങ്ങനെ മാറിയാൽ മാത്രം അല്ലാതെ നമ്മുക്ക് ഉള്ള അവസ്ഥയിൽ നമ്മളെ സ്നേഹിക്കാൻ കഴയില്ല. സത്യത്തിൽ നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ എങ്ങനെയോ അങ്ങനെ സ്നേഹിക്കുന്ന വക്തിയാണ് നമ്മളെ സ്നേഹിക്കുന്നെ.

നമ്മുടെ ആത്മാർഥമായി സ്നേഹിക്കുന്ന സുഹിർത്തുകൾ ശ്രേധിച്ചാൽ അറിയാം നമ്മൾ എത്ര കുഴപ്പക്കാരൻ എങ്കിലും നമ്മുടെ കൂടെ നിൽക്കും.

നമ്മൾ ചില വക്തികളെ പരിചയ പെടുമ്പോൾ അവർ ആദ്യം നമ്മളെ നോക്കി എന്തെങ്കിലും കുറവ് എടുത്തു പറയും , അവർ സത്യത്തിൽ നെഗറ്റീവ് വക്തികൾ ആണ്. അവർ ഒരിക്കലും അവരിലെ നന്മ കാണാൻ ശ്രെമിക്കാത്തവരാണ്. നമ്മുടെ നന്മ നമ്മുക്ക് കാണാൻ കഴിനാൽ മാത്രമേ നമ്മുക്ക് മറ്റുലോരുടെ നന്മ കാണാൻ കഴിയു . ഒരിക്കലും നമ്മുക്ക് മറ്റുലോറെ മാറ്റിയെടുക്കാൻ കഴിയില്ല നമ്മൾ സ്വയം മാറുക.

500 Rupees


അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തിപ്പിടിച്ചായിരുന്നു.

നോട്ട്‌ ആർക്കുവേണമെന്ന് ചോദിച്ചപ്പോൾ , കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു;

'എനിക്ക്‌ വേണം, എനിക്ക്‌ വേണം'.

അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി. ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌ പിന്നെയും ചോദിച്ചു;

'ഇനിയാർക്ക്‌ വേണം ഈ നോട്ട്‌ ?'

അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 'എനിക്ക്‌.. എനിക്ക്‌'

നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി, നിലത്തിട്ട്‌ ചവിട്ടി. ആകെ മുഷിഞ്ഞിട്ടും ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല.

അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു;

'മുഷിഞ്ഞാലും ആ രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..'

അധ്യാപകൻ‌ ജീവിതപാഠം പകർന്നു;

'ഈ രൂപയോട്‌ പുലർത്തുന്ന സ്നേഹം നിങ്ങൾ നിങ്ങളോടും നിങ്ങളുടെ ജീവിതത്തോടും പുലർത്തണം.

ചിലപ്പോൾ മണ്ണ്‌ പുരണ്ടേക്കാം, അഴുക്കായേക്കാം, വേദനിച്ചേക്കാം, വലിച്ചെറിയപ്പെട്ടേക്കാം.

അപ്പോളും നിങ്ങളോർക്കണം,ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്. ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം.

വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക്‌ വേണം.

പണവും പ്രതാപവും സൗന്ദര്യവും എല്ലാം ഉണ്ടാകുമ്പോൾ സ്നേഹിക്കാനും വിശേഷമറിയാനും എല്ലാവരുമുണ്ടാകും.

ഇതിനൊക്കെ അല്പം കുറവ് വരുമ്പോൾ മതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും എന്തിനേറെ സ്വന്തം ഇണയിൽ നിന്നു പോലും ഒരു നല്ല പെരുമാറ്റത്തിന് നിങ്ങൾ കൊതിച്ചു പോകും

അപ്പോഴും നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ നാളെകൾ നിങ്ങളുടേതാണ്.

സ്വയം കുറ്റപ്പെടുത്തരുത്, നിരാശപ്പെടുകയുമരുത്,

ഏതൊരു പ്രതിസന്ധിയെയും നിങ്ങൾ പോസിറ്റീവായി സമീപിക്കുന്നുവെങ്കിൽ അതിൽ നിന്നും കിട്ടുന്ന പാഠം നാളേക്ക് നിങ്ങൾക്കൊരു നിധിയാണെന്ന് ഉറപ്പിച്ചു കൊള്ളുക.

2018, ഏപ്രിൽ 16, തിങ്കളാഴ്‌ച

ലംബോർഗിനി


കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ലംബോർഗിനി” കേൾക്കുമ്പോൾ ആർക്കും കെട്ടുകഥയായി തോന്നാം പക്ഷെ സത്യമാണ്. ലക്ഷ്യബോധവും ആത്മാർത്ഥമായ പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ഈ ലോകത്ത് കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന സത്യം… ഫെറൂസ്സിയ ലംബോർഗിനി എന്നായിരുന്നു ആ കുട്ടിയുടെ പേര് . 1916 ഏപ്രില്‍  28ന് ഇറ്റലിയിലെ റിനാസ്സോ എന്ന ഗ്രാമത്തില്‍ മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായ ഒരു കരഷകന്റെ മകനായി അവന്‍ പിറന്നു. അന്നന്നത്തെ ആഹാരത്തിനായി വയലിൽ കഠിനമായി ജോലിയെടുക്കുന്ന ലംബോർഗിനി എന്ന ദരിദ്ര കർഷകന്റെ മകൻ. കുട്ടിക്കാലത്തേ വയലിൽ പണിയെടുക്കുന്ന അച്ഛനെ സഹായിക്കാൻ കുഞ്ഞു ഫെറൂസ്സിയക്ക് തെല്ലും മടിയുണ്ടായിരുന്നില്ല. അക്കാലത്ത് വയലുകളിൽ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക്റ്ററുകൾ കേടാകുമ്പോൾ അത് നന്നാക്കുന്നത് അതീവ ശ്രദ്ധയോടെ ഫെറൂസ്സിയ നോക്കി നിന്നിരുന്നത് അച്ഛൻ ലംബോർഗിനി ശ്രദ്ധിച്ചിരുന്നു.

ഒരിക്കൽ കേടായ ഒരു ട്രാക്റ്റർ ഒറ്റക്ക് നന്നാക്കിയതയോടെ ഫെറൂസ്സിയയുടെ അഭിരുചി മെക്കാനിക്സിൽ ആണെന്നും അവനെ അത് തന്നെ പഠിപ്പിക്കണം എന്നും അച്ഛൻ ലംബോർഗിനി തീരുമാനിച്ചു. കാലം കടന്നു പോയി രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു ഫെറൂസ്സിയ ലംബോർഗിനി നിർബന്ധിത സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ആ നാളുകൾ ഏറെ ദുഷ്ക്കരമായിരുന്നെങ്കിലും മോട്ടോർ വാഹനങ്ങളെയും യുദ്ധ വാഹനങ്ങളുടെ യന്ത്രങ്ങളെയും പറ്റി കൂടുതൽ മനസ്സിലാക്കാനും അടുത്തറിയാനും ഫെറൂസ്സിയ ലംബോർഗിനിക്കായി.

യുദ്ധാനന്തരം തന്റെ നാട്ടിൽ തിരിച്ചെത്തിയ ഫെറൂസ്സിയ ലംബോർഗിനി വിവാഹിതനായി തുടർന്ന് നാട്ടിലെ ട്രാക്റ്ററുകൾ നന്നാക്കുന്ന ജോലികൾ ചെയ്യാൻ തുടങ്ങി. ആ ജോലിയിൽ അതിവിദഗ്ദനായി ഫെറൂസ്സിയ ലംബോർഗിനി അറിയപ്പെട്ടുതുടങ്ങി. ജീവിതം സുഖകരമായി മുന്നോട്ടു പോകവേ ഭാര്യ സെലീന മോണ്ടി അകാലത്തിൽ മരണപ്പെട്ടു. ജീവിതം അവസാനിച്ചതായി ഫെറൂസ്സിയ ലംബോർഗിനി കരുതി. വിഷാദത്തിന്റെ നാളുകൾ കടന്നുപോയി.

അങ്ങനെയിരിക്കുമ്പോഴാണ് ഫെറൂസ്സിയ ലംബോർഗിനിയുടെ മനസ്സിൽ ഒരാഗ്രഹം ഉണ്ടാകുന്നത്. എന്തുകൊണ്ട് തനിക്കൊരു ട്രാക്റ്റർ കമ്പനി തുടങ്ങിക്കൂടാ എന്ന ആഗ്രഹം. ഒട്ടും താമസിച്ചില്ല അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. അദ്ദേഹം തനിച്ചുതന്നെ ട്രാക്റ്റർ നിർമ്മിച്ചു. അതാകട്ടെ അക്കാലത്ത് ലഭ്യമായതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നതും. ട്രാക്റ്റർ നിർമ്മാണത്തിനായി ലംബോർഗിനി തിരഞ്ഞെടുത്തത് യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങള്‍  ആയിരുന്നു. അതുകൊണ്ട് തന്നെ ഫെറൂസ്സിയ ലംബോർഗിനിയുടെ ട്രാക്റ്ററുകൾക്ക് നല്ല വിലക്കുറവും ഉണ്ടായിരുന്നു.

ലംബോർഗിനി ട്രാക്റ്റർ എന്ന പേരിൽ ഇറങ്ങിയ ആ ട്രാക്റ്ററുകൾ അവിശ്വസനീയമായ പ്രകടനം കാഴ്ചവയ്ച്ചു. ആവശ്യക്കാർ ഏറെയായി ലംബോർഗിനി ട്രാക്റ്റർ ഒരു വിജയ സംരംഭമായി. എക്കാലത്തും വാഹനപ്രേമിയായിരുന്ന ഫെറൂസ്സിയ ലംബോർഗിനി താൻ സ്വരുക്കൂട്ടി വയ്ച്ച മുഴുവൻ പണവും എടുത്ത് തന്റെ ചിരകാല അഭിലാഷത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറായ ഫെറാറി സ്വന്തമാക്കുക എന്നതായിരുന്നു ആ അഭിലാഷം. ഫെറൂസ്സിയ ലംബോർഗിനി ഒരു ഫെരാരി കാർ വാങ്ങി കുറച്ചുകാലം ഉപയോഗിച്ചപ്പോഴാണ് ഫെരാരിയുടെ ക്ലച്ചിന് ഇടയ്ക്കിടെ തകരാറുകൾ ഉണ്ടാകുന്നത് ഫെറൂസ്സിയ ശ്രദ്ധിച്ചത്. അത് പരിഹരിക്കാനായി കാർ ഇടയ്ക്കിടെ സർവ്വീസിന് കയറ്റേണ്ടിയും വന്നു. സർവ്വീസ് നടത്തുന്ന ഉദ്യോഗസ്ഥനോട് പലപ്പോഴും ഫെറൂസ്സിയ ഇക്കാര്യം സൂചിപ്പിച്ചു, പക്ഷെ ഫലമുണ്ടായില്ല .

അങ്ങനെയിരിക്കെ ഫെരാരിയുടെ ഉപജ്ഞാതാവായ സാക്ഷാൽ എൻസോ ഫെറാരിയെ കാണാൻ ഫെറൂസ്സിയ ലംബോർഗിനിക്ക് ഒരു അവസരം ലഭിച്ചു. ആ വേളയിൽ ഫെറൂസ്സിയ എൻസോയോട് ഇങ്ങനെ പറഞ്ഞു ” സർ, നിങ്ങളുടെ കാറിന്റെ വലിയ ഒരു ആരാധകനാണ് ഞാൻ ലോകത്തിലെ ഏറ്റവും മികച്ച കാറുകളും ഫെരാരിയുടേതാണ്. പക്ഷെ ഫെരാരി കാറുകളുടെ ക്ലച്ചിന് ചെറിയ ഒരു പോരായ്‌മയുണ്ട് അതുകൂടി പരിഹരിക്കുകയാണെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാർ എന്ന ഖ്യാതി ഫെരാരിക്ക് ഊട്ടിയുറപ്പിക്കാനാകും ” അങ്ങേയറ്റത്തെ ആത്മാർത്ഥതയോടെ ഫെറൂസ്സിയ നൽകിയ  ആ  ഉപദേശം പക്ഷെ എൻസോ ഫെറാരിയെ രോഷാകുലനാക്കി അയ്യാൾ പറഞ്ഞു :-

” താനാണോ ഞങ്ങളെ ഉപദേശിക്കാനും, തിരുത്താനും വന്നിരിക്കുന്നത് ? ഇറ്റലിയിലെ ഒരു കുഗ്രാമത്തിലെ വെറുമൊരു ട്രാക്റ്റർ മെക്കാനിക് ആയ താൻ എവിടെ കിടക്കുന്നു ? ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കാർ നിർമ്മാതാക്കളായ ഫെരാരി എവിടെ കിടക്കുന്നു ? മേലിൽ ഇത് ആവർത്തിക്കരുത്, തനിക്ക് പോകാം”

ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇളിഭ്യനായി നിറകണ്ണുകളോടെ ഫെറൂസ്സിയ അവിടെ നിന്നും ഇറങ്ങി. ഏൽക്കേണ്ടി വന്ന അപമാനം  നെഞ്ചിൽ ഒരു കനലായി എറിഞ്ഞു. അന്ന് ഫെറൂസ്സിയ ഒരു തീരുമാനമെടുത്തു പരുപക്ഷേ അന്ന് വരെ ലോകത്തിൽ ആരും തന്നെ ചിന്തിക്കാൻ പോലും ഭയപ്പെടുന്ന ഒരു തീരുമാനം. ആ തീരുമാനം ഇതായിരുന്നു

” ഞാൻ ഇന്നുമുതൽ പ്രയത്നം തുടങ്ങുന്നു, ലോകത്തിലെ ഏറ്റവും നല്ല കാർ നിർമ്മിക്കുന്ന ഒരു കമ്പനി തുടങ്ങാൻ, അതുവഴി തന്നെ പരിഹസിച്ചവർക്ക് മറുപടി പറയാൻ ”

ആർക്കും ചിന്തിക്കാൻ പോലുമാകാത്ത ഒരു പ്രതിജ്ഞ , പക്ഷെ ആ പ്രതിജ്ഞയ്ക്ക് ഒരു പർവ്വതത്തിന്റെ ഉറപ്പുണ്ടായിരുന്നു. ഫെറൂസ്സിയ പ്രയത്നം തുടങ്ങി തന്റെ എല്ലാ സ്വത്തുക്കളും അതിനായി വിറ്റു പെറുക്കി രാപ്പകളില്ലാത്ത ഭഗീരഥ പ്രയത്‌നത്തിനൊടുവിൽ അയ്യാൾ ആ വാഹനം നിർമ്മിച്ചു. ലോകം അന്നുവരെ കാണാത്തത്ര മികച്ച ഒരു കാർ, അഴകിലും വേഗതയിലും ആഡംബരത്തിലും ഉറപ്പിലും ആർക്കും കിടപിടിക്കാൻ കഴിയാത്ത ഒരു സ്പോർട്സ് കാർ. ആ വാഹനമാണ് ഇന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാർ നിർമ്മാതാക്കളായ ലംബോർഗിനി ആദ്യമായി നിർമ്മിച്ച കാർ…

കാറിന്റെ സവിശേഷത കാട്ടുതീ പോലെ പടർന്നു പിടിച്ചു. ആഡംബര കാർ പ്രേമികളായ സമ്പന്നർ ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ലംബോർഗിനിക്ക് വേണ്ടി ബുക്ക് ചെയ്ത് കാത്തിരുന്നു. ലംബോർഗിനി കമ്പനി ഫെരാരിയെ അട്ടിമറിക്കാൻ അധിക കാലം വേണ്ടി വന്നില്ല. സമ്പന്നതയുടെ ഉത്തുംഗ ശൃംഗങ്ങളിൽ നിൽക്കുമ്പോഴും ഫെറൂസിയ ലംബോർഗിനി എന്ന ആ വ്യക്തി തന്റെ നാട്ടിൽ വന്ന് കർഷകനായി ജീവിച്ചും കാണിച്ചു കൊടുത്തു. തന്നെ പരിഹസിച്ചവർക്കുള്ള മറുപടിയായി ” എത്ര വലിയ മുതലാളിക്കും എത്ര ചെറിയ കർഷകനും ഒരു പോലെ അഭിമാനത്തോടെ ഈ ഭൂമിയിൽ ജീവിക്കാൻ കഴിയും” എന്ന്  ലോകത്തെയും ഫെരാരിയെയും കാണിച്ച് കൊടുത്ത മറുപടി.

ഇത് വെറുമൊരു പ്രതികാര കഥ മാത്രമല്ല… ചെറിയ ചെറിയ പരാജയങ്ങളിൽ പോലും തളർന്ന് ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ അഭയം പ്രാപിക്കാനൊരുങ്ങിയ അനേകം ആളുകളെ വീണ്ടും പൊരുതാനും വിജയിച്ചു കാണിക്കാനും പ്രചോദനമായ ഒരു സംഭവമാണ്… ലംബോർഗിനിയുടെ തന്നെ വാക്കുകളിൽ *"നിങ്ങളെ ആരെങ്കിലും പരിഹസിക്കുന്നെങ്കിൽ ഓർക്കുക അവർക്ക് മറുപടി നൽകാനെങ്കിലും മികച്ചത് ചെയ്യുക, മറ്റുള്ളവർ പരിഹസിക്കുന്നു എന്ന് കരുതി സ്വന്തം ലക്ഷ്യത്തെ കൈവിടാതിരിക്കുക”*

ജീവിതത്തിൽ പരാജയങ്ങളെ എങ്ങനെ നേരിടാം (HOW TO OVERCOME FAILUIRE)


ജീവിതത്തിൽ പരാജയങ്ങളെ എങ്ങനെ നേരിടാം

ജീവിതത്തിൽ റിസ്ക് എടുക്കുന്നവർക്കു മാത്രമേ പരാജയം ഉണ്ടാകു അല്ലാത്തവർക്ക് വിജയവും പരാജയവുമില്ല.

പരാജയം സംഭവിക്കുമ്പോൾ നമ്മുക്ക് മോശമായ ചിന്ത വരും, ചിലപ്പോൾ കരയും , കരയുന്നത് ഒരു പെൺകുട്ടിയാണ് എങ്കിൽ പറയും സാരമില്ല , അടുത്ത പ്രാവിശ്യം നമ്മുക്ക് നേടണം എന്ന്, അതേപോലെ ഒരു ആൺ കുട്ടിയാണ് എങ്കിൽ പറയും , ഒരു ആണ്കുട്ടിയാലോ എന്തിനാ കരയുന്നെ, നേടും വരെ പോരാടുക. പരാജയപ്പെടുമ്പോൾ ഇതുപോലെ യുള്ള കാര്യം നമ്മുക്ക് ദോഷം ചെയ്യില്ല.

പരാജയത്തിന്റെ പരാജയം ആണ് ഒഴിഞ്ഞു മാറുക , മറ്റുലോറെ പഴിചാരുക , ഇങ്ങനെ യുള്ള വക്തികളിൽ ഒരു വിജയം വളരെ ബുദ്ധിമുട്ടാണ്

പരാജയത്തെ നമ്മുക്ക് വെല്ലുവിളിയാക്കിമാറ്റാൻ

1 . നേരിടുക

2 . യാഥാർഥ്യം മനസ്സിലാകുക

3 . അതിൽ നിന്നും പഠിക്കുക

4 . വളരുക

പരാജയപെടുമ്പോൾ നമ്മുടെ സുരക്ഷാ കവചത്തിൽ നിന്നും പുറത്തു ചാടാൻ ശ്രേമിക്കുവാന് .

എന്നെ ഒന്നിനും കൊള്ളില്ല , ഞാൻ ജയിക്കില്ല എന്നുള്ള പരാജയ വാക്കുകൾ ഒഴിവാക്കി എന്നെ കൊണ്ട് കഴിയും എന്ന് പറഞ്ഞു പഠിക്കുക .

ഉദാഹരണത്തിന് : നമ്മൾ ഓടുകയാണ് അപ്പോൾ ഉള്ളിൽ നിന്ന് ആരോ പറയും മതി ഓടിയത് ഇത്രെയും മതി , അപ്പോൾ സ്വയം നമ്മളെ ശാക്തീകരിക്കുക എന്നെ കൊണ്ട് കഴിയും എന്ന് പറയുക അപ്പോൾ നമ്മൾക്ക് കൂടുതൽ ദൂരം വീണ്ടും ഓടാൻ കഴിയും നമ്മളെ സ്വയം ശാക്തീകരിക്കുന്ന വാക്കുകൾ കൊണ്ട് ബലപ്പെടുത്തുക.

രണ്ടു തരത്തിലുള്ള മനസ്സുകളാണ് , ഒന്ന് ജീവിതത്തിൽ പരാജയങ്ങളെ നേരിട്ട് വിജയിക്കുന്ന മനസ്സ്, അവർ എങ്ങനെയാണു മനസ്സിനെ സജ്ജീകരിക്കുന്നെ വിജയിക്കാൻ വേണ്ടി എന്ന് നമ്മുക്ക് മനസ്സിലാക്കാൻ കഴിയും , രണ്ടമത്തെ മനസ്സു അവർ പരാജയങ്ങളിൽ വഹിച്ചു എന്നും ജീവിക്കും അവരുടെ പ്രത്യകത നമ്മുക്ക് കാണാൻ കഴിയും.

2018, ഏപ്രിൽ 11, ബുധനാഴ്‌ച

How to control Anger?


*നിങ്ങളുടെ കോപം അടക്കി നിര്‍ത്താന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍*

************************************

ഒരു അടി അടിച്ചാല്‍ അത് കാലക്രമേണ മഞ്ഞു പോകും എന്നാല്‍ ഒരു വാക്ക് അത് മനുഷ്യന്‍ മരിക്കുവോളം നിലനില്‍ക്കും എന്ന് കേട്ടിട്ടില്ലേ… മനുഷ്യസഹജമായ പെട്ടെന്നുള്ള ദേഷ്യ പ്രകടനം തന്നെയാണ് പല ഗുരുതരമായ കാര്യങ്ങള്‍ക്കും കാരണമായി മാറുന്നത്. ഈ ക്ഷുപ്രകോപം രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിനു വരെ കാരണമായിട്ടുണ്ട്.

കഴിവതും ശ്രദ്ധിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകും എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പല ആള്‍ക്കാരും ഈ മുന്‍കോപം കൊണ്ട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു വരികയാണ്‌. കോപം എന്നത് മാനുഷികമായ ഒരു വികാരം ആണ്. അത് പല ആള്‍ക്കാരിലും വിഭിന്നമായ അളവിലാണ് എന്ന് മാത്രം. ഇതാ ദേഷ്യം ശമിപ്പിക്കുവാന്‍ ഉതകുന്ന ചില പൊടിക്കൈകള്‍ മനുഷ്യന്‍റെ ഒരു പ്രധാനമായ ഗുണം എന്തെന്നാല്‍ നമുക്ക് എല്ലാ വികാരത്തെയും നിയന്ത്രിക്കുവാനുള്ള കഴിവ് ഉള്ളവരാണ്. അതുകൊണ്ട്തന്നെ ഈ ദേഷ്യത്തെ നമുക്ക് തടയിടാനും കഴിയും

1 ഒരു സ്ഥാനഭ്രംശം ചെറിയ ഒരു മാറ്റം ആണ് ആദ്യം വേണ്ടത്, നില്‍കുന്ന ചുറ്റുപാടില്‍ നിന്നോ മുറിയില്‍ നിന്നോ ഒന്ന് മാറി നില്‍ക്കുക. അത് നിങ്ങളുടെ കോപം തണുപ്പിക്കും. സാധാരണ ഗതിയില്‍ ഏതെങ്കിലും വസ്തുക്കളോ സ്ഥലവുമോ ഒക്കെ നിങ്ങളുടെ ദേഷ്യം കൂട്ടുവനെ ഇടയക്കുകയുള്ളൂ.

2 ദീര്‍ഘനിശ്വാസം ചെയ്യുക ഒരു പത്തു തവണ ദീര്‍ഘനിശ്വാസം ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക നില തണുപ്പിക്കാന്‍ കഴിയും. കഴിവതും എണ്ണിക്കൊണ്ട് തന്നെ ശ്വാസോച്ഛ്വാസം ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസിന്‍റെ ശ്രദ്ധ മാറ്റാനും അതിലൂടെ നിങ്ങളുടെ കോപം തണുക്കുകയും ചെയ്യും. കൂടാതെ ശരീരവും മനസും ഒന്ന് ആയാസരഹിതമാകും.

3 നിങ്ങളുടെ അവസ്ഥ ഒരു പേപ്പറില്‍ പകര്‍ത്തുക നിയന്ത്രിക്കാനാവാത്ത കോപം ഉള്ളപ്പോള്‍ അത് എവിടെയെങ്കിലും പ്രകടിപ്പിക്കുന്ന സ്വഭാവം പലരിലും കാണുന്നുണ്ട്. അതിനാല്‍ ദേഷ്യം വരുമ്പോള്‍ തന്നെ അത് ഒരു കടലാസ്സില്‍ എഴുതുക. നിങ്ങളുടെ അപ്പോഴത്തെ അവസ്ഥ വ്യക്തമായി തന്നെ എഴുതുക. ഇത് നിങ്ങളുടെ മനസിനെ തണുപ്പിക്കും എന്ന് മാത്രമല്ല പിന്നീട് അത് വായിച്ചു നോക്കുമ്പോള്‍ എത്രമാത്രം വിഡ്ഢിത്തമായിരുന്നു എന്ന് സ്വയം വിലയിരുത്തുകയും ചെയ്യാം.

4 നിങ്ങളുടെ ആവശ്യവും ഒരു കടലാസ്സില്‍ പകര്‍ത്തുക ഇത് കഴിഞ്ഞും നിങ്ങള്‍ക്ക് ദേഷ്യം പിന്നെയും വന്നേക്കാം. ഇത് ഒഴിവാക്കുവാനായി നിങ്ങള്‍ അപ്പോഴത്തെ ആവശ്യം കടലാസ്സില്‍ പകര്‍ത്തുക. ആവശ്യം എന്ന് വെച്ചാല്‍ കോപത്തിനിടയാക്കിയ സംഭവത്തിന്‌ പ്രതികാരം നിങ്ങള്‍ ചിന്തിക്കുന്നത് എന്താണോ അതാണ് എഴുതേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ പിന്നീടും കോപം അരിച്ചു കയറാനുള്ള സാദ്ധ്യത ഇല്ലാതെയാകും.

5 കീഴടങ്ങുക കീഴടങ്ങല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ സാഹചര്യത്തെ ഉള്‍ക്കൊള്ളുക എന്നതാണ്. പലപ്പോഴും നമുക്ക് ഇഷ്ടമില്ലാത്തതോ ഉള്‍കൊള്ളാന്‍ കഴിയാത്തതോ ആയ കാര്യങ്ങള്‍ ആണ് ദേഷ്യം വരാന്‍ ഇടയാക്കുന്നത്. ആ സാഹചര്യത്തെ ഉള്‍ക്കൊണ്ട് അതിനെ അതിജീവിക്കാനും നേരിടാനും മനസിനെ പാകപ്പെടുത്തുക. ഇത് പിന്നീട് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും

6 ക്ഷമ അവസാനത്തെ ഘട്ടമാണ് ക്ഷമ. കാര്യങ്ങള്‍ ഉള്‍കൊണ്ട് ക്ഷമിക്കാന്‍ തയ്യാറാകുക. ക്ഷമ ഒരു വലിയ ശക്തി തന്നെയാണ് . ക്ഷമിക്കുന്നതു മൂലം മറ്റുള്ളവരില്‍ നമ്മുടെ സ്ഥാനം ഉയരുകയെയുള്ളൂ . എത്ര പ്രതികാരം ചെയ്താലും കിട്ടാത്ത മനസമാധാനം പൂര്‍ണ്ണമായി ക്ഷമിക്കുന്നതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും എന്നതില്‍ സംശയമില്ല

ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് ബുദ്ധികൂടുതലായിരിക്കും


*ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് ബുദ്ധികൂടുതലായിരിക്കും*

*റോട്ടര്‍ഡാം: ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് ബുദ്ധികൂടുതലായിരിക്കുമോ? ഏറ്റവും കൂടുതല്‍ ശാസ്ത്രജ്ഞന്മാരും  പ്രശസ്തരും പ്രഗല്‍ഭരും നിരീശ്വരവാദികളാകുന്നത് എന്തുകൊണ്ടണ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഇതാ ഒരുത്തരം.  അള്‍സ്റ്റര്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലേയും നെതര്‍ലന്റിലെ റോട്ടര്‍ഡാം സര്‍വകലാശാലയിലേയും വിദഗ്ധരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

നിരീശ്വരവാദികള്‍ക്ക് മറ്റുള്ളവരേക്കാള്‍ ബുദ്ധി വളരെ കൂടുതലാണെന്നാണ് പഠനഫലം. ബുദ്ധികൂടുന്തോറും നിലവിലുള്ള വ്യവസ്ഥിതികളേയും ചട്ടക്കൂടുകളേയും മറികടക്കാന്‍ വിശ്വാസികള്‍ക്കാകും. പൂര്‍വികരാണ് ഇത്തരം വിശ്വാസങ്ങള്‍ നിര്‍മിച്ചതും അത് അവരവരുടെ കാലത്തെ ശാസ്ത്ര പുരോഗതിക്കനുസരിച്ച് മനസിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളെ അവരവരുടേതായ ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തത്.  പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു വിശ്വാസത്തിന്റെ പ്രയോജനം. എന്നാല്‍ നാസ്തികന്‍ പ്രശ്‌ന പരിഹാരത്തിനായി വിശ്വാസത്തേയോ ദൈവത്തേയോ ആശ്രയിക്കുന്നേയില്ല. പ്രാഥമികമായ മനുഷ്യവാസനയായാണ് വിശ്വാസത്തെ കരുതിപ്പോകുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അധികാരം സ്ഥാപിക്കുക എന്നതാണ് വിശ്വാസത്തിന്റെ ലക്ഷ്യം.

 

പണ്ടുമുതലേ നിലനില്‍ക്കുന്നതാണ് മിക്ക വിശ്വാസങ്ങളും. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ചോദനയാണത്. എന്നാല്‍ നിരീശ്വര വിശ്വാസികള്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു. ഗവേഷകരില്‍ ഒരാളായ എഡ്വേര്‍ഡ് ഡട്ടണ്‍ പറയുന്നു. മാറിമറിയുന്ന സാഹചര്യങ്ങളില്‍ പ്രശ്‌ന പരിഹാരം കണ്ടെത്തുന്നവര്‍ക്ക് ബുദ്ധി വളരെ കൂടുതലായിരിക്കും, അവരുടെ ആവശ്യകത ഏറിവരികയുമാണെന്ന് മറ്റൊരു ഗവേഷകയായ ദിമിത്രി വാന്‍ഡര്‍ പറയുന്നു.

*പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവ വിശ്വാസത്തെ ആശ്രയിക്കാത്ത നിരീശ്വര വാദികള്‍ മികച്ച പ്രശ്‌ന പരിഹാരകരുമാണെന്ന് പഠനം പറയുന്നു. റവലൂഷണറി സൈക്കോളജി സയന്‍സ് എന്ന ജേണലിലൂടെയാണ് പഠനം പുറത്തുവന്നത്.*

2018, ഏപ്രിൽ 9, തിങ്കളാഴ്‌ച

ഇടിയും മിന്നലും നോക്കി പുഞ്ചിരിക്കുന്ന കുട്ടി


നല്ല ഇടിയും മിന്നലും ഉള്ള ദിവസം 'അമ്മ സ്കൂളിൽ പോയി തന്റെ ആറു വയസുള്ള മകളെ കുട്ടികൊണ്ടുവരുവാൻ അവൾ മിന്നലും മഴയും കണ്ടു പേടിക്കാതെ ഇരിക്കാൻ .

മിന്നലുകൾ കാണുമ്പോൾ അവൾ ആകാശത്തു നോക്കി പുഞ്ചിരിക്കുന്നതു കണ്ടിട്ട് 'അമ്മ ചോദിച്ചു " മോൾ എന്തിനാ മിന്നൽ വരുമ്പോൾ ആകാശത്തോട്ടു നോക്കി പുഞ്ചിരിക്കുന്നെ"

കുട്ടി " ദൈവം എന്റെ ഫോട്ടോ എടുക്കുമ്പോൾ ഞാൻ കൂടുതൽ സുന്ദരിയായിരിക്കാൻ വേണ്ടിയാണു പുഞ്ചിരിക്കുന്നെ "

Some tips of life sucess


ദിവസവും നല്ല ശീലങ്ങൾ ക്രമീകരിക്കുന്നു.

നല്ല ശീലങ്ങൾ സമ്പത്ത് ഭദ്രതയുടെ അടിത്തറയാണ്. വിജയകരവും വിജയകരമല്ലാത്തതുമായ ജനങ്ങൾക്കിടയിലുള്ള വ്യത്യാസം അവരുടെ ദൈനംദിന ശീലങ്ങളിലാണ്. ലളിതമായി പറഞ്ഞാൽ, വിജയകരമായ ആളുകൾക്ക് ധാരാളം നല്ല ശീലങ്ങളും കുറച്ചു ചീത്ത ശീലവും ഉണ്ട്. നിങ്ങളുടെ മോശം ശീലങ്ങൾ നിങ്ങളെ സമ്പന്നരാക്കുന്നതിൽ നിന്ന് തടയുമെന്ന് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ആദ്യ ചുവടുവെപ്പായിരിക്കും അത്.

പതിവായി ലക്ഷ്യങ്ങൾ സൃഷ്ടിക്കുന്നു.

വിജയകരമായ ആളുകൾ ലക്ഷ്യം നേടുന്നു. അവർ എപ്പോഴും ലക്ഷ്യങ്ങൾ സൃഷ്ടിക്കുകയാണ്. അവർ ദിവസവും നേടിയെടുക്കണ്ട ലക്ഷ്യങ്ങൾ പ്ലാൻ ചെയുന്നു , ഉറങ്ങുന്നതിനു മുമ്പ് രാത്രിയിൽ നാളെ ചെയ്യണ്ട പ്ലാൻ തയാറാകും .

വിജയത്തിനായി നയിക്കുന്നവർ ദീർഘകാലം ചിന്തിക്കുന്നു. അവർ പ്രതിദിന, പ്രതിവാര, പ്രതിമാസ, വാർഷിക ലക്ഷ്യങ്ങളാണുള്ളത്. അതുകൊണ്ട് വിജയകരമായ ആളുകൾക്ക് മാത്രമേ ലക്ഷ്യങ്ങൾ നേടാനാകൂ, മാത്രമല്ല അവ നേടിയെടുക്കാനും അവർക്ക് ഉത്തരവാദിത്തമുണ്ടാകാനുമുള്ള വഴികളിലൂടെയും പ്രവർത്തിക്കുന്നു.

ദിവസേന സ്വയം മെച്ചപ്പെടുത്തുക

വിജയകരമായ ആളുകൾ എല്ലായ്പ്പോഴും സ്വയം മെച്ചപ്പെടുത്താനുള്ള വഴികൾ തേടുന്നു. അവർ ദിവസവും വായിക്കുകയും . അവർ തങ്ങളുടെ ലക്ഷ്യങ്ങൾ അടുപ്പിക്കാതെ പോകാത്ത പ്രവർത്തനങ്ങളിൽ ചെലവഴിക്കുന്നില്ല.

വ്യക്തിപരമായ ആരോഗ്യ സംരക്ഷണം സ്ഥിരമായി സൂക്ഷിക്കുക.

ഓരോ ദിവസവും വിജയകരമായ ആളുകൾ ശരിയായതും വ്യായാമവും അതുപോലെ നല്ല ഭക്ഷണം കഴിക്കുന്നു . നല്ല ആഹാരം കഴിക്കുന്നത് വളരെ പ്രാധാന്യമുള്ളതാണ്. എല്ലാ ദിവസവും കുളിക്കുന്നത് പോലെ വ്യായാമങ്ങൾ ഒരു പതിവ് ശീലം ഉണ്ടാക്കാം.

കാര്യങ്ങൾ ചെയ്തുതീർക്കുന്നു.

നാളത്തേക്ക് ചെയ്യാം എന്ന് പറഞ്ഞു കാര്യങ്ങൾ നീട്ടികൊണ്ടു പോകരുത് ,കാര്യങ്ങളെ സുഗമമാക്കുക. എല്ലാ ജനങ്ങൾക്കും ഭയമുണ്ട്, വിജയികളായ ആളുകൾ അവരെ എല്ലാം ഭയങ്ങളെയും കടന്നുപോകുന്നു. . അവർ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നു അതിനു എത്ര ചിലവ് വന്നാലും.

ഒരു നല്ല വീക്ഷണം നിലനിർത്തുക.

നിങ്ങൾക്കറിയുന്ന ഏറ്റവും വിജയകരമായ വ്യക്തിയെക്കുറിച്ച് ചിന്തിക്കുക. ആ വ്യക്തി പോസറ്റീവ് അതോ നെഗറ്റീവ് വക്തിയാണോ ? ഈ വ്യക്തി നല്ല, ആവേശകരമായ, ഊർജ്ജസ്വലതയും സന്തോഷവും മുള്ള വക്തിയായിരിക്കും. ഈ വ്യക്തി മറ്റുള്ളവരുടേയോ നന്മ കാണാൻ ശ്രെമിക്കും അതുപോലെ സ്വന്തം നന്മ മാത്രം കാണുകയുള്ളു . ഈ വ്യക്തിക്ക് പ്രേശ്നങ്ങളെ അവസരങ്ങളായി മാറ്റുന്നു.

2018, ഏപ്രിൽ 8, ഞായറാഴ്‌ച

ഈ നിമിഷത്തിൽ ജീവിക്കുക (live in Present)


ഈ നിമിഷത്തിൽ ജീവിക്കുക

നമ്മൾ ഒരു ദിവസം നമ്മുടെ മനസ്സിൽ വരുന്ന ചിന്തകളെ നിരീക്ഷിച്ചാൽ അറിയാം , നമ്മൾ ജീവിക്കുന്നതാണ് ഭൂത കാലത്തിൽ , വർത്തമാനകാലത്തിൽ , ഭാവികലത്തിലാണോ എന്ന് , കുടുതലും നമ്മുടെ കഴിഞ്ഞ കാലത്തേ കുറിച്ച് ചിന്തിക്കും , അത് പണ്ട് നമ്മുക്ക് വിഷമം തന്ന കാര്യമാക്കാം അല്ലെങ്കിൽ നമ്മൾ മറ്റുലോറെ വിഷമിപ്പിച്ച കാര്യമായിരിക്കും .

അങ്ങനെയുള്ള ചിന്തകൾ വരുമ്പോൾ നമ്മൾ അവരോടു ക്ഷമിക്കുക, അത് പോലെയുള്ള മുറിവുകൾ മായിച്ചു കളയാൻ ശ്രെമിക്കുക.

ഇന്ന് എന്ത് ചെയ്യാൻ പറ്റുമോ അത് ചെയുക ഉദാഹരണത്തിന് പുഞ്ചിരിക്കുക, നന്ദി പറയുക , മെഡിറ്റേഷൻ , വ്യായാമം , കൂടെ ജോലി ചെയുന്നവരുമായി പെരുമാറ്റം. നമ്മുടെ ജീവിതത്തിലെ ലക്‌ഷ്യം നേടാൻ വേണ്ടിയുള്ള ചെറിയ സ്റ്റെപ്പുകൾ ചെയുക , അപ്പോൾ ലക്‌ഷ്യം നമ്മളിലെക്കു അടുത്ത് വരും .

ഇന്നലെ വരെ ചിന്തിച്ച കാര്യമാണ് ഇന്ന് നാം, ഇന്ന് നമ്മൾ പുതിയ കാര്യങ്ങൾ ചെയ്താൽ , മികച്ച ദിവസമാക്കിയാൽ നമ്മുടെ നാളെ വളരെ ശോഭനമായിരിക്കും.

2018, ഏപ്രിൽ 6, വെള്ളിയാഴ്‌ച

Short story of Mr. Anton Chekhov


റഷ്യൻ സാഹിത്യകാരൻ ആന്റൺ ചെക്കോവിന്റെ ഒരു ചെറുകഥ. ....

പൊട്ടിപ്പെണ്ണ് .... കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ എന്റെ മക്കളുടെ ആയ ജൂലിയയെ മുറിയിലേക്ക് വിളിപ്പിച്ചു.

"ഇരിക്കൂ ജൂലിയ. നിന്റെ ശമ്പളം കണക്ക് തീർത്തു തരാമെന്ന് കരുതി വിളിച്ചതാണ്. നിനക്ക് പണത്തിന് എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും നീ ചോദിക്കില്ലല്ലോ. ഒരു മാസം മുപ്പത് റൂബിൾ ആയിരുന്നല്ലോ നമ്മൾ പറഞ്ഞുറപ്പിച്ച ശമ്പളം..."

"നാല്പത് "

"അല്ല മുപ്പത്. ഞാൻ എഴുതിവെച്ചിട്ടുണ്ട്. നിനക്ക് മുമ്പ് വന്നിട്ടുള്ളവർക്കും ഞാൻ മുപ്പത് റൂബിളായിരുന്നു കൊടുത്തുകൊണ്ടിരുന്നത്. നീയീപ്പോൾ ഇവിടെ വന്നിട്ട് രണ്ട് മാസമായല്ലൊ എന്നോർത്തപ്പോൾ..."

"രണ്ട് മാസവും അഞ്ച് ദിവസവും."

"കൃത്യം രണ്ട് മാസം. ഞാൻ പ്രത്യേകം കുറിച്ചിട്ടിട്ടുണ്ട്. അതായത് അറുപത് റൂബിൾ ഞാൻ നിനക്കു തരണം. അതിൽനിന്നു ഒൻപതു ഞായറാഴ്ചകൾ വെട്ടിക്കുറയ്ക്കണം. പിന്നെ മൂന്ന് അവധി ദിവസങ്ങളും..."

ജൂലിയ വിളറിവെളുത്ത് ഒരക്ഷരംപോലും മിണ്ടാതെ നിന്നു.

"മൂന്ന് അവധി ദിവസങ്ങൾക്ക് പന്ത്രണ്ട് റൂബിൾ ഞാൻ കുറയ്ക്കുന്നു. കോലിയ നാലു ദിവസം സുഖമില്ലാതെ കിടന്നതിനാൽ വാനിയക്ക് മാത്രമാണ് നീ ക്ലാസ്സെടുത്തത്. മൂന്ന് ദിവസം നിനക്ക് സുഖമില്ലാതിരുന്നതിനാൽ ഉച്ച കഴിഞ്ഞു ജോലി ചെയ്യേണ്ട എന്ന് എന്റെ ഭാര്യ പറഞ്ഞിരുന്നു. പന്ത്രണ്ടും ഏഴും...പത്തൊൻപത്.. അത് കുറച്ചാൽ നാൽപത്തിയൊന്ന് റൂബിൾ. ശരിയല്ലേ ജൂലിയ?

ജൂലിയയുടെ കണ്ണുകൾ കലങ്ങി നിറഞ്ഞു. ചുണ്ടുകൾ വല്ലാതെ വിറയ്‌ക്കുകയും അവൾ കരച്ചിലിന്റെ വക്കിലെത്തുകയും ചെയ്തു.

പക്ഷെ, അപ്പോഴും അവൾ ഒരു വാക്കുപോലും ഉരിയാടിയില്ല.

"നീ ഒരു കപ്പും സോസറും പൊട്ടിച്ചിരുന്നത് ഓർമ്മയുണ്ടല്ലോ ? ആ വകയിലേക്ക് രണ്ട് റൂബിൾ കുറയ്ക്കുന്നു. കപ്പ് വളരെ വിലയേറീയതായിരുന്നു. എങ്കിലും പോട്ടെ. പിന്നെയൊരു ദിവസം നിന്റെ അശ്രദ്ധ മൂലം കോലിയ മരത്തിൽ കയറി കുപ്പായം കീറിയത് ഓർമയുണ്ടല്ലോ, അല്ലെ? പത്ത് റൂബിൾ അതിലേക്ക് വകയിരുത്തുന്നു. വീണ്ടും നീ ശ്രദ്ധിക്കാതിരുന്നതു കാരണം വാനിയയുടെ ചെരിപ്പുകൾ വേലക്കാരി മോഷ്ടിച്ച് കൊണ്ടുപോയി. ഇതെല്ലാം നീ വേണ്ടതുപോലെ ശ്രദ്ധിക്കേണ്ടതല്ലേ? അല്ലെങ്കിൽ നീയതിന് വില കൊടുക്കേണ്ടിവരുമെന്ന് അറിയില്ലേ? അഞ്ച് റൂബിൾ കുറയ്ക്കുന്നു. ജനുവരി പത്തിന് നിനക്ക് ഞാൻ പത്ത് റൂബിൾ കടം തന്നിരുന്നു."

"ഇല്ല." ജൂലിയ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

"പക്ഷേ ഞാനതും കുറിച്ചിട്ടിട്ടുണ്ട്."

"ഓ... ശരി."

"നാല്പത്തിയൊന്നിൽനിന്ന് ഇരുപത്തിയേഴു കുറച്ചാൽ ബാക്കി പതിനാല്."

ജൂലിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവളുടെ ഭംഗിയുള്ള മൂക്ക് ആകെ ചുവന്നിരുന്നു. പാവം കുട്ടി!

"എനിക്കാകെ ഒരു തവണയേ അങ്ങ് പണം തന്നിട്ടുള്ളു..." വിതുമ്പുന്ന സ്വരത്തിൽ അവൾ പറഞ്ഞു, "അങ്ങയുടെ ഭാര്യയാണ് തന്നത്. വെറും മൂന്ന് റൂബിൾ..."

"ഓ... അങ്ങനെയും ഉണ്ടായൊ? ഞാനത് കുറിച്ചിടാൻ മറന്നല്ലോ. പതിനാലിൽനിന്ന് മൂന്നു കുറച്ചാൽ ബാക്കി പതിനൊന്ന്.... ഇതാ, നിന്റെ പണം... "

ഞാൻ പതിനൊന്ന് റൂബിൾ അവൾക്കു നീട്ടി. "മൂന്ന്, മൂന്ന്, മൂന്ന്, ഒന്ന്, ഒന്ന്. ഇതാ , എടുത്തോളൂ..."

വിറയ്ക്കുന്ന കൈകളോടെ അവൾ ആ നാണയങ്ങൾ കുപ്പായത്തിന്റെ പോക്കറ്റിൽ തിരുകി.

"ദയവുണ്ടാകണം" വിറച്ചുകൊണ്ട് ജൂലിയ അപേക്ഷിച്ചു.

ഞാൻ ചാടിയെണീറ്റു മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. കോപംകൊണ്ടു ഞാൻ പൊട്ടിത്തെറിച്ചു.

"എന്തിനാണ് നീ കെഞ്ചുന്നത്?"

"പണത്തിന് വേണ്ടി."

"നിനക്കറിയില്ലേ ഞാൻ നിന്നെ ചതിച്ചതാണെന്ന് ? ഞാൻ നിന്നെ കൊള്ളയടിക്കുകയല്ലേ ചെയ്തത്? പിന്നെയും എന്തിനാണ് നീ കെഞ്ചുന്നത്?"

"മറ്റു പല വീടുകളിൽനിന്നും എനിക്ക് ഒന്നും തന്നെ കിട്ടിയിരുന്നില്ല."

"ഓഹോ... ഒരു നാണയംപോലും തരാത്തവരും ഉണ്ടല്ലേ? ഒരു അതിശയവും ഇല്ല! നിനക്ക് കിട്ടേണ്ടതൊക്കെ നീ തന്നെ ചോദിച്ചു വാങ്ങണം. അത് നിന്നെ പഠിപ്പിക്കാനാണു ഞാൻ ഈ ക്രൂരമായ തമാശ കാണിച്ചത്. നിന്റെ മുഴുവൻ ശമ്പളവും ഞാൻ തരും. നിന്റെ എൺപതു റൂബിളും ഞാൻ ഇവിടെ മാറ്റിവെച്ചിട്ടുണ്ട്. ഒരാൾ ഇത്രമാത്രം ഭീരുവാകുന്നത് എങ്ങനെയാണ് ? നിന്നോട് നീതികേടു കാട്ടിയിട്ടും നീയെന്താണ് കുട്ടീ മിണ്ടാതിരുന്നത്? എന്തേ പ്രതിഷേധിച്ചില്ല? ഇങ്ങനെയൊരു ലോകത്തു പല്ലും നഖവുമില്ലാതെ, ഒരു വെറും പൊട്ടിപ്പെണ്ണായി ജീവിക്കാൻ കഴിയുമെന്ന് നീ കരുതുന്നുണ്ടോ?

നന്ദിയോടെ ജൂലിയ മന്ദഹസിച്ചു. "അങ്ങനെയും ജീവിക്കാൻ സാധിക്കും" എന്നാണവൾ പറയാതെ പറഞ്ഞതെന്ന് ആ പുഞ്ചിരിയിലൂടെ എനിക്ക് മനസ്സിലായി.

ഞാൻ പഠിപ്പിച്ച ക്രൂരമായ പാഠത്തിന് ഞാൻ അവളോട് മാപ്പു പറഞ്ഞു. അവൾക്കു കൊടുക്കേണ്ട എൺപതു റൂബിളും നൽകി.

"എന്നോട് ദയ കാട്ടിയല്ലോ " എന്ന് പലതവണ മന്ത്രിച്ചുകൊണ്ട് അവൾ മുറിവിട്ടിറങ്ങി.

ആ പോക്ക് നോക്കിനിൽക്കുമ്പോൾ ഞാൻ ഓർത്തു, "ഈ ലോകത്ത്‌ പാവങ്ങളെ ചൂഷണം ചെയ്യാൻ എത്രയെളുപ്പമാണ്!"

2018, ഏപ്രിൽ 4, ബുധനാഴ്‌ച

ദി ആൽക്കെമിസ്റ്റ്’ (The Alchemist)


*"എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായ്‌ ലോകം മുഴുവൻ അവന്‍റെ സഹായത്തിനെത്തും; പൌലോകൊയ്‌ലോ* 💪

മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ബ്രസീലുകാരനായ പൗലോ കൊയ്‌ലോ രചിച്ച *‘ദി ആൽക്കെമിസ്റ്റ്’.*

*67 ഭാഷകളിലായി ആറരക്കോടി കോപ്പികൾ* വിറ്റഴിഞ്ഞ ഈ ഗ്രന്ഥം ഒരു നോവൽ എന്നതിലേറെ പ്രചോദനാത്മക ഗ്രന്ഥം എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിപ്രശസ്തർ മുതൽ സാധാരണക്കാർ വരെ ഈ നോവലിന്റെ ആരാധകരാണ്. 30 ഗ്രന്ഥങ്ങൾ രചിച്ച പൗലോ കൊയ്‌ലോയ്ക്ക് ആഗോളതലത്തിൽ ഖ്യാതി നേടിക്കൊടുത്തത് ‘ദി ആൽക്കെമിസ്റ്റ്’ ആണ്. തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന മൂലാശയത്തിലൂന്നിയാണ് ഈ നോവൽ വികസിക്കുന്നത്.

‘‘ദി ആൽക്കെമിസ്റ്റി’’ലെ ആശയങ്ങളുടെ രത്നച്ചുരുക്കം ഇവയാണ്:–

*1. എന്തു വേണം എന്നു തീരുമാനിക്കുക. ജീവിതത്തിൽ എന്തൊക്കെ നേടണം എന്നു കൃത്യമായി തീരുമാനമെടുത്തവർക്കേഅതു നേടാൻ കഴിയൂ..!*

*2. ചെയ്യുന്ന കാര്യങ്ങൾ ഏകാഗ്രതയോടെ ചെയ്യുക. ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാതിരിക്കുക..!*

*3. നല്ലതു കാണുക. നമ്മുടെ ജീവിത യാത്രയ്ക്കിടയിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ നാം നഷ്ടപ്പെടുത്താറുണ്ട്..!*

*4. പ്രവർത്തനങ്ങളില്ലാത്ത സ്വപ്നം നിഷ്ഫലമാണ്. സ്വപ്ന നേട്ടങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുക..!*

*5. പഠനം ഒരു ശീലമാക്കു. പുതിയ അറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും മാത്രമേ പരിവർത്തനം സാധ്യമാകൂ..!*

*6. പരാജയങ്ങളെ ഭയപ്പെടാതിരിക്കു. പരാജയങ്ങൾ പുതിയ അറിവും അനുഭവവും നൽകുന്നു. വീണ്ടും ശ്രമിക്കുക..!*

*7. ഇതുവരെ ചെയ്യാത്ത പുതിയ കാര്യങ്ങൾ ചെയ്യുക. ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ കഴിയും..!*

*8. ലക്ഷ്യത്തിൽ എത്തിച്ചേരുംവരെ സ്വപ്നത്തെ പിന്തുടരുക. ശ്രമത്തിൽ നിന്നും പിന്മാറരുത്. ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നവർക്കേ ലക്ഷ്യത്തിൽ എത്താൻ കഴിയൂ..!*

Give a Man a Fish, and You Feed Him for a Day


"ഒരാൾക്ക് മീൻ കഴിക്കാൻ കൊടുത്താൽ ,നിങ്ങൾക്ക് ഒരു ദിവസതെ ആഹാരം കൊടുക്കാൻ കഴിയും മീൻ പിടിക്കാൻ ഒരു മനുഷ്യനെ പഠിപ്പിക്കുക എന്നാൽ അവന്റെ ജീവിതകാലം മുഴുവൻ അവനു ഭക്ഷിക്കാൻ കഴിയും"

"ഇത് ചൈനീസ് പഴമൊഴിയാണ്, നിങ്ങൾ ഒരാൾക്ക് മീനെ ഇന്ന് കഴിക്കാൻ കൊടുത്താൽ അവൻ നാളെ പട്ടിണിയിൽ ആകും അതുകൊണ്ടു അവനെ മീൻ പിടിക്കാൻ പഠിപ്പിക്കുക അങ്ങനെ അവൻ എന്നും ആഹാരം ഉള്ളവനായി തീരും.

2018, ഏപ്രിൽ 3, ചൊവ്വാഴ്ച

Do Good it will come back us good way


ഒരു വലിയ ഹോട്ടൽ സമുച്ചയത്തിന്റെ പണി കഴിഞ്ഞു, അതിന്റെ എല്ലാം മേൽനോട്ടവും നോക്കിയാ രണ്ടു സൂപ്പർവൈസർമാർ അവർ ഹോട്ടൽ പ്രൊജക്റ്റ് തീർന്നശേഷം മുതലാളിയെ കാണാൻ ചെന്നു. മുതലാളി പറഞ്ഞു എനിക്ക് നിങ്ങൾ രണ്ടുപേരും കുടി മനഹോരമായ രണ്ടു വീടുകൾ പണിതുതരിക അത് കഴിഞ്ഞു നിങ്ങള്ക്ക് പോകാം , ഈ വീടുകൾക്കു എത്ര രൂപ ചിലവായാലും വേണ്ടില്ല മനോഹരമായിരിക്കണം .

അവർ രണ്ടുപേരും ഓരോ വീടുകൾ പണിതു തുടങ്ങി, ഒരു സൂപ്പർവൈസർ വീട് മനഹോരമായി പണിതു അതിന്റെ ഉള്ളിൽ ഉള്ള സാധങ്ങൾ ഒക്കെ വില കുറവുള്ളത് ഇട്ടു , തടി ഒക്കെ വില കുറവുള്ള മോശം തടി ഉപയോഗിച്ച് എന്നിട്ടു അതിന്റെ പൈസ ഒക്കെ മാറ്റി , മറ്റ് സൂപ്പർവൈസർ വളരെ മനഹോരമായി പണിതു അതിൽ വളരെ നല്ല മാർബിൾ , നല്ല തേക്ക് തടി ഒക്കെ ഉപയോഗിച്ച് പണിതു.

രണ്ടു പേരും വീടുകൾ പണിതു മുതലാളിയുടെ കൈയിൽ താക്കോൽ ഏല്പിക്കാൻ വന്നു . അപ്പോൾ മുതലാളി പറഞ്ഞു നിങ്ങൾ പണിത വീടുകൾ നിങ്ങള്ക്ക് ഞാൻ സമാനമായി തരുന്നു.

നല്ലതായി പണിത സൂപ്പർവൈസർ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു , മോശമായി പണിത സൂപ്പർവൈസർ താൻ ചെയ്ത മോശം കാര്യം ഓർത്തു വിശമിച്ചു ജീവിക്കുന്നു .

വീടുകൾ പോലെയാണ് നമ്മുടെ ജീവിതവും മനസ്സിനെ നല്ലതു കൊണ്ട് നിറയ്ക്കുക അപ്പോൾ നല്ല വിളവുകൾ ഉണ്ടാകും