2018, ഏപ്രിൽ 11, ബുധനാഴ്‌ച

How to control Anger?


*നിങ്ങളുടെ കോപം അടക്കി നിര്‍ത്താന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍*

************************************

ഒരു അടി അടിച്ചാല്‍ അത് കാലക്രമേണ മഞ്ഞു പോകും എന്നാല്‍ ഒരു വാക്ക് അത് മനുഷ്യന്‍ മരിക്കുവോളം നിലനില്‍ക്കും എന്ന് കേട്ടിട്ടില്ലേ… മനുഷ്യസഹജമായ പെട്ടെന്നുള്ള ദേഷ്യ പ്രകടനം തന്നെയാണ് പല ഗുരുതരമായ കാര്യങ്ങള്‍ക്കും കാരണമായി മാറുന്നത്. ഈ ക്ഷുപ്രകോപം രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിനു വരെ കാരണമായിട്ടുണ്ട്.

കഴിവതും ശ്രദ്ധിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകും എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പല ആള്‍ക്കാരും ഈ മുന്‍കോപം കൊണ്ട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു വരികയാണ്‌. കോപം എന്നത് മാനുഷികമായ ഒരു വികാരം ആണ്. അത് പല ആള്‍ക്കാരിലും വിഭിന്നമായ അളവിലാണ് എന്ന് മാത്രം. ഇതാ ദേഷ്യം ശമിപ്പിക്കുവാന്‍ ഉതകുന്ന ചില പൊടിക്കൈകള്‍ മനുഷ്യന്‍റെ ഒരു പ്രധാനമായ ഗുണം എന്തെന്നാല്‍ നമുക്ക് എല്ലാ വികാരത്തെയും നിയന്ത്രിക്കുവാനുള്ള കഴിവ് ഉള്ളവരാണ്. അതുകൊണ്ട്തന്നെ ഈ ദേഷ്യത്തെ നമുക്ക് തടയിടാനും കഴിയും

1 ഒരു സ്ഥാനഭ്രംശം ചെറിയ ഒരു മാറ്റം ആണ് ആദ്യം വേണ്ടത്, നില്‍കുന്ന ചുറ്റുപാടില്‍ നിന്നോ മുറിയില്‍ നിന്നോ ഒന്ന് മാറി നില്‍ക്കുക. അത് നിങ്ങളുടെ കോപം തണുപ്പിക്കും. സാധാരണ ഗതിയില്‍ ഏതെങ്കിലും വസ്തുക്കളോ സ്ഥലവുമോ ഒക്കെ നിങ്ങളുടെ ദേഷ്യം കൂട്ടുവനെ ഇടയക്കുകയുള്ളൂ.

2 ദീര്‍ഘനിശ്വാസം ചെയ്യുക ഒരു പത്തു തവണ ദീര്‍ഘനിശ്വാസം ചെയ്യുന്നതിലൂടെ നിങ്ങളുടെ മാനസിക നില തണുപ്പിക്കാന്‍ കഴിയും. കഴിവതും എണ്ണിക്കൊണ്ട് തന്നെ ശ്വാസോച്ഛ്വാസം ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസിന്‍റെ ശ്രദ്ധ മാറ്റാനും അതിലൂടെ നിങ്ങളുടെ കോപം തണുക്കുകയും ചെയ്യും. കൂടാതെ ശരീരവും മനസും ഒന്ന് ആയാസരഹിതമാകും.

3 നിങ്ങളുടെ അവസ്ഥ ഒരു പേപ്പറില്‍ പകര്‍ത്തുക നിയന്ത്രിക്കാനാവാത്ത കോപം ഉള്ളപ്പോള്‍ അത് എവിടെയെങ്കിലും പ്രകടിപ്പിക്കുന്ന സ്വഭാവം പലരിലും കാണുന്നുണ്ട്. അതിനാല്‍ ദേഷ്യം വരുമ്പോള്‍ തന്നെ അത് ഒരു കടലാസ്സില്‍ എഴുതുക. നിങ്ങളുടെ അപ്പോഴത്തെ അവസ്ഥ വ്യക്തമായി തന്നെ എഴുതുക. ഇത് നിങ്ങളുടെ മനസിനെ തണുപ്പിക്കും എന്ന് മാത്രമല്ല പിന്നീട് അത് വായിച്ചു നോക്കുമ്പോള്‍ എത്രമാത്രം വിഡ്ഢിത്തമായിരുന്നു എന്ന് സ്വയം വിലയിരുത്തുകയും ചെയ്യാം.

4 നിങ്ങളുടെ ആവശ്യവും ഒരു കടലാസ്സില്‍ പകര്‍ത്തുക ഇത് കഴിഞ്ഞും നിങ്ങള്‍ക്ക് ദേഷ്യം പിന്നെയും വന്നേക്കാം. ഇത് ഒഴിവാക്കുവാനായി നിങ്ങള്‍ അപ്പോഴത്തെ ആവശ്യം കടലാസ്സില്‍ പകര്‍ത്തുക. ആവശ്യം എന്ന് വെച്ചാല്‍ കോപത്തിനിടയാക്കിയ സംഭവത്തിന്‌ പ്രതികാരം നിങ്ങള്‍ ചിന്തിക്കുന്നത് എന്താണോ അതാണ് എഴുതേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ പിന്നീടും കോപം അരിച്ചു കയറാനുള്ള സാദ്ധ്യത ഇല്ലാതെയാകും.

5 കീഴടങ്ങുക കീഴടങ്ങല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ സാഹചര്യത്തെ ഉള്‍ക്കൊള്ളുക എന്നതാണ്. പലപ്പോഴും നമുക്ക് ഇഷ്ടമില്ലാത്തതോ ഉള്‍കൊള്ളാന്‍ കഴിയാത്തതോ ആയ കാര്യങ്ങള്‍ ആണ് ദേഷ്യം വരാന്‍ ഇടയാക്കുന്നത്. ആ സാഹചര്യത്തെ ഉള്‍ക്കൊണ്ട് അതിനെ അതിജീവിക്കാനും നേരിടാനും മനസിനെ പാകപ്പെടുത്തുക. ഇത് പിന്നീട് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും

6 ക്ഷമ അവസാനത്തെ ഘട്ടമാണ് ക്ഷമ. കാര്യങ്ങള്‍ ഉള്‍കൊണ്ട് ക്ഷമിക്കാന്‍ തയ്യാറാകുക. ക്ഷമ ഒരു വലിയ ശക്തി തന്നെയാണ് . ക്ഷമിക്കുന്നതു മൂലം മറ്റുള്ളവരില്‍ നമ്മുടെ സ്ഥാനം ഉയരുകയെയുള്ളൂ . എത്ര പ്രതികാരം ചെയ്താലും കിട്ടാത്ത മനസമാധാനം പൂര്‍ണ്ണമായി ക്ഷമിക്കുന്നതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും എന്നതില്‍ സംശയമില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ