*ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് ബുദ്ധികൂടുതലായിരിക്കും*
*റോട്ടര്‍ഡാം: ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് ബുദ്ധികൂടുതലായിരിക്കുമോ? ഏറ്റവും കൂടുതല്‍ ശാസ്ത്രജ്ഞന്മാരും പ്രശസ്തരും പ്രഗല്‍ഭരും നിരീശ്വരവാദികളാകുന്നത് എന്തുകൊണ്ടണ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഇതാ ഒരുത്തരം. അള്‍സ്റ്റര്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലേയും നെതര്‍ലന്റിലെ റോട്ടര്‍ഡാം സര്‍വകലാശാലയിലേയും വിദഗ്ധരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
നിരീശ്വരവാദികള്‍ക്ക് മറ്റുള്ളവരേക്കാള്‍ ബുദ്ധി വളരെ കൂടുതലാണെന്നാണ് പഠനഫലം. ബുദ്ധികൂടുന്തോറും നിലവിലുള്ള വ്യവസ്ഥിതികളേയും ചട്ടക്കൂടുകളേയും മറികടക്കാന്‍ വിശ്വാസികള്‍ക്കാകും. പൂര്‍വികരാണ് ഇത്തരം വിശ്വാസങ്ങള്‍ നിര്‍മിച്ചതും അത് അവരവരുടെ കാലത്തെ ശാസ്ത്ര പുരോഗതിക്കനുസരിച്ച് മനസിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളെ അവരവരുടേതായ ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു വിശ്വാസത്തിന്റെ പ്രയോജനം. എന്നാല്‍ നാസ്തികന്‍ പ്രശ്‌ന പരിഹാരത്തിനായി വിശ്വാസത്തേയോ ദൈവത്തേയോ ആശ്രയിക്കുന്നേയില്ല. പ്രാഥമികമായ മനുഷ്യവാസനയായാണ് വിശ്വാസത്തെ കരുതിപ്പോകുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അധികാരം സ്ഥാപിക്കുക എന്നതാണ് വിശ്വാസത്തിന്റെ ലക്ഷ്യം.
പണ്ടുമുതലേ നിലനില്‍ക്കുന്നതാണ് മിക്ക വിശ്വാസങ്ങളും. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ചോദനയാണത്. എന്നാല്‍ നിരീശ്വര വിശ്വാസികള്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു. ഗവേഷകരില്‍ ഒരാളായ എഡ്വേര്‍ഡ് ഡട്ടണ്‍ പറയുന്നു. മാറിമറിയുന്ന സാഹചര്യങ്ങളില്‍ പ്രശ്‌ന പരിഹാരം കണ്ടെത്തുന്നവര്‍ക്ക് ബുദ്ധി വളരെ കൂടുതലായിരിക്കും, അവരുടെ ആവശ്യകത ഏറിവരികയുമാണെന്ന് മറ്റൊരു ഗവേഷകയായ ദിമിത്രി വാന്‍ഡര്‍ പറയുന്നു.
*പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവ വിശ്വാസത്തെ ആശ്രയിക്കാത്ത നിരീശ്വര വാദികള്‍ മികച്ച പ്രശ്‌ന പരിഹാരകരുമാണെന്ന് പഠനം പറയുന്നു. റവലൂഷണറി സൈക്കോളജി സയന്‍സ് എന്ന ജേണലിലൂടെയാണ് പഠനം പുറത്തുവന്നത്.*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ