2018 ഏപ്രിൽ 22, ഞായറാഴ്‌ച

നമ്മൾ സ്വയം മാറുക.(Change Ourself first)


നമ്മളെ ചിലർ അവരുടെ ഇഷ്ടത്തിന് മാറ്റിയെടുക്കാൻ ശ്രെമിക്കും , അവർ പറയും വണ്ണം കുറയ്ക്കു, ജിമ്മിൽ പോക്കു, വണ്ണം കുറഞ്ഞാൽ എത്ര നല്ലതായിരിക്കും നിങ്ങളെ കാണാൻ. തലയിൽ തലമുടി ഉണ്ടായാൽ എത്ര ഭംഗി യായിരിക്കും, കഷണ്ടി മറയ്ക്കാൻ മുടി വെയ്ക്കു, നരച്ച തലമുടി ഡൈ അടിക്കു ഇങ്ങനെ പറയുന്ന ധാരാളം പേരെ നമ്മൾ കാണാറുണ്ട്, പ്രീയപെട്ടവരും അല്ലാത്തവരുമായി. എന്തായിരിക്കും ഇതിനു കാരണം ? അവർ എന്ത് കൊണ്ട് നമ്മൾക്ക് ഉള്ള കുറവുകളെ അംഗീകരിക്കാൻ കഴിയുന്നില്ല , സത്യത്തിൽ അവർ നമ്മുടെ യാഥാർത്യത്തെ ഇഷ്ടപെടുന്നുണ്ടോ.

അവരുടെ ഇഷ്ട്ടം പോലെ നമ്മൾ മാറിയാൽ നമ്മളെ അവര് കൂടുതൽ സ്നേഹിക്കും. നമ്മൾ അങ്ങനെ മാറിയാൽ മാത്രം അല്ലാതെ നമ്മുക്ക് ഉള്ള അവസ്ഥയിൽ നമ്മളെ സ്നേഹിക്കാൻ കഴയില്ല. സത്യത്തിൽ നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ എങ്ങനെയോ അങ്ങനെ സ്നേഹിക്കുന്ന വക്തിയാണ് നമ്മളെ സ്നേഹിക്കുന്നെ.

നമ്മുടെ ആത്മാർഥമായി സ്നേഹിക്കുന്ന സുഹിർത്തുകൾ ശ്രേധിച്ചാൽ അറിയാം നമ്മൾ എത്ര കുഴപ്പക്കാരൻ എങ്കിലും നമ്മുടെ കൂടെ നിൽക്കും.

നമ്മൾ ചില വക്തികളെ പരിചയ പെടുമ്പോൾ അവർ ആദ്യം നമ്മളെ നോക്കി എന്തെങ്കിലും കുറവ് എടുത്തു പറയും , അവർ സത്യത്തിൽ നെഗറ്റീവ് വക്തികൾ ആണ്. അവർ ഒരിക്കലും അവരിലെ നന്മ കാണാൻ ശ്രെമിക്കാത്തവരാണ്. നമ്മുടെ നന്മ നമ്മുക്ക് കാണാൻ കഴിനാൽ മാത്രമേ നമ്മുക്ക് മറ്റുലോരുടെ നന്മ കാണാൻ കഴിയു . ഒരിക്കലും നമ്മുക്ക് മറ്റുലോറെ മാറ്റിയെടുക്കാൻ കഴിയില്ല നമ്മൾ സ്വയം മാറുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ