ഒരു വലിയ ഹോട്ടൽ സമുച്ചയത്തിന്റെ പണി കഴിഞ്ഞു, അതിന്റെ എല്ലാം മേൽനോട്ടവും നോക്കിയാ രണ്ടു സൂപ്പർവൈസർമാർ അവർ ഹോട്ടൽ പ്രൊജക്റ്റ് തീർന്നശേഷം മുതലാളിയെ കാണാൻ ചെന്നു. മുതലാളി പറഞ്ഞു എനിക്ക് നിങ്ങൾ രണ്ടുപേരും കുടി മനഹോരമായ രണ്ടു വീടുകൾ പണിതുതരിക അത് കഴിഞ്ഞു നിങ്ങള്ക്ക് പോകാം , ഈ വീടുകൾക്കു എത്ര രൂപ ചിലവായാലും വേണ്ടില്ല മനോഹരമായിരിക്കണം .
അവർ രണ്ടുപേരും ഓരോ വീടുകൾ പണിതു തുടങ്ങി, ഒരു സൂപ്പർവൈസർ വീട് മനഹോരമായി പണിതു അതിന്റെ ഉള്ളിൽ ഉള്ള സാധങ്ങൾ ഒക്കെ വില കുറവുള്ളത് ഇട്ടു , തടി ഒക്കെ വില കുറവുള്ള മോശം തടി ഉപയോഗിച്ച് എന്നിട്ടു അതിന്റെ പൈസ ഒക്കെ മാറ്റി , മറ്റ് സൂപ്പർവൈസർ വളരെ മനഹോരമായി പണിതു അതിൽ വളരെ നല്ല മാർബിൾ , നല്ല തേക്ക് തടി ഒക്കെ ഉപയോഗിച്ച് പണിതു.
രണ്ടു പേരും വീടുകൾ പണിതു മുതലാളിയുടെ കൈയിൽ താക്കോൽ ഏല്പിക്കാൻ വന്നു . അപ്പോൾ മുതലാളി പറഞ്ഞു നിങ്ങൾ പണിത വീടുകൾ നിങ്ങള്ക്ക് ഞാൻ സമാനമായി തരുന്നു.
നല്ലതായി പണിത സൂപ്പർവൈസർ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു , മോശമായി പണിത സൂപ്പർവൈസർ താൻ ചെയ്ത മോശം കാര്യം ഓർത്തു വിശമിച്ചു ജീവിക്കുന്നു .
വീടുകൾ പോലെയാണ് നമ്മുടെ ജീവിതവും മനസ്സിനെ നല്ലതു കൊണ്ട് നിറയ്ക്കുക അപ്പോൾ നല്ല വിളവുകൾ ഉണ്ടാകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ