2018, മേയ് 31, വ്യാഴാഴ്‌ച

പിൻമാറേണ്ടതില്ല


ഒരു സ്ത്രീ തന്റെ പിതാവിനെയും കൊണ്ട് കാറിൽ ഡ്രൈവ് ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു കൊടുങ്കാറ്റ് ഉണ്ടായി.അവൾ പിതാവിനോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. അദ്ദേഹം മുന്നോട്ട് പോവാൻ ആവശ്യപ്പെട്ടു. കൊടുങ്കാറ്റ് കൂടുതൽ രൂക്ഷമാവാൻ തുടങ്ങി. മറ്റു കാറുകൾ സൈഡിലേക്ക് മാറ്റിയിട്ടു തുടങ്ങി: അവൾ വീണ്ടും പിതാവിനോട് താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. പിതാവ് പറഞ്ഞു ഡ്രൈവിംഗ് തുടരുക. പോകുന്ന വഴിയിൽ 18 വീലുകളുള്ള ലോറികൾ വരെ റോഡിൽ നിന്ന് മാറ്റിയിടുന്നതായി കണ്ടു. എന്തായാലും ഞാൻ സൈഡാക്കുവാൻ പോവുകയാണ് കാരണം എനിക്ക് വളരെ കുറച്ച് മാത്രമെ റോഡ് കാണാൻ കഴിയുന്നുള്ളു അവൾ പറഞ്ഞു.കൂടാതെ എല്ലാവരും സൈഡാക്കുകയാണ്. എന്നാൽ പിതാവ് അവളോട് പറഞ്ഞു യാതൊരു കാരണവശാലും ഡ്രൈവിംഗ് നിർത്തരുത്, മുന്നോട്ട് പോവുക. കൊടുങ്കാറ്റ് വളരെ ശക്തമായിരുന്നെങ്കിലും അവൾ മുന്നോട്ട് തന്നെ പോയി. കുറച്ച് കഴിഞ്ഞപ്പോഴേക്കും കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങി. രണ്ട് മൈലുകൾ കഴിഞ്ഞപ്പോഴേക്കും മഴ മാറി. തുടർന്നിതാ സൂര്യപ്രകാശവും അപ്പോൾ പിതാവ് പറഞ്ഞു ഇനി വണ്ടി നിർത്താം. അവൾക്ക് കാര്യം പിടികിട്ടിയില്ല. അതെന്നാണ് അങ്ങനെ പറയുന്നത് നാം ഇപ്പോൾ കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെട്ടല്ലോ? പിതാവ് പറഞ്ഞു അത് തന്നെയാണ് കാരണം. ഇടയ്ക്കു വെച്ച് യാത്ര നിരത്തിയവർ ഇപ്പോഴും കൊടുങ്കാറ്റിൽ വിഷമിക്കുകയാണ്. നീ മടുത്തു പോകാതെ വണ്ടി ഓടിച്ചതിനാൽ നിന്റെ കൊടുങ്കാറ്റ് മാറിപ്പോയിരിക്കുന്നു.

ജീവിതത്തിൽ കഠിന പ്രയാസങ്ങളിലൂടെ പോകുന്നവർക്ക് ഉള്ള ഒരു സാക്ഷ്യമാണിത്. കൂടുതൽ പേരോ ശക്തരായവരോ പിൻമാറിയതുകൊണ്ട് നീ പിൻമാറേണ്ടതില്ല.മടുത്തു പോകാതെ മുന്നോട്ട് പോയാൽ നിന്റെ കൊടുങ്കാറ്റിന്റെ അൻഭവങ്ങൾ മാറി സൂര്യൻ നിന്റെ മുഖത്ത് പ്രകാശിക്കും...💐💐💐

2018, മേയ് 30, ബുധനാഴ്‌ച

അവരെന്തു വിചാരിക്കും?


അവരെന്തു വിചാരിക്കും?

അവരെന്തു വിചാരിക്കും??

അവരെന്തു വിചാരിക്കും???

എന്ന് സ്വയം വിചാരിക്കുന്നവരോട് മാത്രമായി ... ഇതാ വായിച്ചോളൂ...

വായിച്ചില്ലെങ്കിൽ ഞാൻ എന്തു വിചാരിക്കും എന്നു വിചാരിച്ച് വായിക്കേണ്ട.. ഞാൻ ഒന്നും വിചാരിക്കാൻ പോകുന്നില്ല.. നിങ്ങൾക്ക് വേണമെങ്കിൽ വായിച്ചാൽ മതി.

ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് ...

” അവരെന്തു വിചാരിക്കും ??? “

ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”

ഫോൺ ചെയ്തിട്ട് കുറച്ചു നാളായി .. എന്ത് വിചാരിക്കുമോ ആവോ ..

Fbയിൽ പുതിയ ഫോട്ടോ ഇട്ടു ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ എന്ത് വിചാരിക്കും.. … !!

പരിചയക്കാരന്റെ ബന്ധു വടിയായി അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “

റെസ്റ്റോറന്റിൽ..

മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ ..

കല്യാണത്തിന് വിളിച്ചിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുക .. ആൾക്കാർ എന്ത് വിചാരിക്കും …

ഒന്നാം പിറന്നാളിന് വിളിച്ചിട്ട് എങ്ങനെ ആണ് ഡ്രസ്സ് കൊടുക്കുക .. കുട്ടിയെ കാണാൻ പോയ സമയത്ത് അത് കൊടുത്തില്ലേ .. പോരാത്തതിനു ബാക്കിയുള്ളവർ സ്വർണം കൊടുക്കുമ്പോൾ നമ്മൾ മാത്രം ഒരു തരി സ്വർണം പോലും ഇല്ലാതെ .. അവരെന്തു വിചാരിക്കും …

ഇരുപതു രൂപ റീചാർജ് ചെയ്തു കൊടുക്കാനാ പറഞ്ഞെ .. പക്ഷെ എങ്ങനെ ആണ് ഇരുപതായിട്ടു .. അവളെന്തു വിചാരിക്കും …

എന്തെങ്കിലും ഒരു കറിയും ചോറും മതിയെന്നാണ് പറഞ്ഞത് .. എന്നാലും വരും എന്നൊക്കെ കാലേകൂട്ടി വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ..വെറും ഒരു കറി മാത്രമായി .. ഛെ ..അവരെന്തു വിചാരിക്കും …

ഒരുമിച്ചൊരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചെറിയൊരു മൂത്രശങ്ക വാഹനം നിർത്താൻ പറയണം എന്നുണ്ട്.. പക്ഷേ അവരെന്ത് വിചാരിക്കും...

അഞ്ഞൂറ് രൂപ കടമായിട്ട് ചോദിച്ചതാണ് .. എന്നാലും അവരുടെ കയ്യിൽ ഒട്ടും ഇല്ലാഞ്ഞിട്ടല്ലേ .. ആയിരം എങ്കിലും കൊടുക്കണം … എല്ലാം അറിഞ്ഞറിഞ്ഞ് നമ്മൾ .. അല്ലെങ്കിൽ അവരെന്തു വിചാരിക്കും ….

ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന് എങ്ങനെ കൃത്യമായി പറയാൻ ആകും .. അവർ പലതും വിചാരിച്ചോട്ടെ അല്ലെങ്കിൽ വിചാരിക്കാതെ ഇരുന്നോട്ടെ .. നാം ചെയ്യാനുള്ളത് നമ്മൾ ചെയ്യുക … ഓരോരുത്തരുടെയും വികാര വിചാരങ്ങൾ നോക്കി ജീവിക്കാൻ നിന്നാൽ അതെവിടെയും എത്തില്ല .. ജീവിതത്തിൽ ചിലപ്പോഴെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി ചിലതെല്ലാം ചെയ്തെന്നു വരാം .. പക്ഷെ അത് അപൂർവ്വം മാത്രമാകണം ..

അല്ലെങ്കിൽ ആരുടെയൊക്കെയോ ചിന്താഗതികളെ ഓർത്തു നഷ്ട്ടപ്പെടുത്തുന്നത് നമ്മുടെ സമാധാനവും സമയവും ഊർജ്ജവും ആണ് .. ആരെയും ബോധിപ്പിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ നാം റിസ്ക് എടുക്കുമ്പോൾ അവിടെ ഒരൽപ്പമെങ്കിലും എന്തൊക്കെയോ നഷ്ടമാകുന്നത് നമുക്ക് തന്നെയാണ് …

നമ്മൾ എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നില്ല എന്നോർത്ത് ഇരിക്കുക അല്ല മറ്റുള്ളവരുടെ പണി .. അല്ലെങ്കിൽ ഒരു പക്ഷെ അവരെന്തു വിചാരിച്ചാലും പറഞ്ഞാലും ഒന്ന് രണ്ടു വട്ടം അത് ശ്രദ്ധിക്കാതെ ഇരുന്നാൽ അത് കഴിഞ്ഞു ..

ഒരുപാട് പേരെ കണ്ടിട്ടുണ്ട് ; ചുറ്റുമുള്ളവർ എന്ത് പറയും അവരെന്തു വിചാരിക്കും എന്നെല്ലാം ഓർത്തു എന്തൊക്കെയോ കാട്ടി കൂട്ടുന്നവർ .. ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്ത് പറയും എന്നൊക്കെ ആവശ്യത്തിൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ നിരാശപ്പെടാൻ മാത്രമേ നമുക്ക് സമയം കാണൂ ..

ജീവിതം ജീവിക്കാനുള്ളതാണ് ആരെയും ബോധ്യപ്പെടുത്താൻ ഉള്ളതാവരുത് ..

ഒരളവിൽ കൂടുതൽ മറ്റുള്ളവരുടെ ചിന്താഗതികളെ ഓർത്തു നീങ്ങാൻ തുടങ്ങിയാൽ അത് അഭിനയമാകും ..

*ജീവിതത്തിൽ അഭിനയിക്കണോ അതോ ജീവിക്കണോ..?*

നിങ്ങൾക്ക് തീരുമാനിക്കാം....

നിങ്ങളുടെ സ്വാതന്ത്ര്യമാണ്....

🌷ഒന്നു ഞാൻ പറയാം ഞാൻ ഒന്നും വിചാരിക്കില്ല🌷

2018, മേയ് 29, ചൊവ്വാഴ്ച

P T A Meeting


പി റ്റിഎ മീറ്റിങ്ങിന്റെ തീയതി നിശ്ചയിച്ച കാര്യം ടീച്ചർ കുട്ടികളെ അറിയിച്ചു...

എല്ലാ കുട്ടികളും നിർബന്ധമായും അവരുടെ രക്ഷകർത്താവിനെ കൊണ്ട് വരണമെന്നായിരുന്നു ടീച്ചറുടെ ശാസന...

മറ്റു കുട്ടികൾ

'എസ് ടീച്ചർ'

എന്ന് ഉറക്കെ മറുപടി പറഞ്ഞപ്പോൾ,

അതിൽ ഒരു പെണ്‍കുട്ടി മാത്രം നിശബ്ദമായി ഇരുന്നു...

കാരണം, മറ്റൊന്നുമല്ല...

അവൻ ഒരു അനാഥനായിരുന്നു...

അവൻ വിറയാർന്ന ശബ്ദത്തിൽ ടീച്ചറോട് പറഞ്ഞു,

"അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന്റെ പ്രസിഡന്റ്‌ വന്നാൽ മതിയോ?" എന്ന്... 😊

ഇനി വരുന്ന പി റ്റി എ മീറ്റിങ്ങിന് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റിന് ഒരു കത്ത് എഴുതി തരുവാൻ അവൻ ടീച്ചറോട് ആവശ്യപ്പെട്ടു...

പ്രസിഡന്റ്‌ എന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലെന്നും,

തിരക്കുള്ള വ്യക്തിയായത് കൊണ്ട് അദ്ദേഹം ഒരിക്കലും വരില്ലെന്നും ടീച്ചർ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു...

അവസാനം നിഷ്കളങ്കമായ ആ ആഗ്രഹത്തിന് മുന്നില് തോറ്റ്കൊണ്ട്‌ ടീച്ചർ പ്രസിഡന്റിന് ആ കത്തയച്ചു...

പ്രസിഡന്റിന്റെ ഓഫീസിലെ ചവറ്റു കൊട്ടയിൽ മാത്രമായിരിക്കും ആ കത്തിന്റെ സ്ഥാനം എന്ന് ആ ടീച്ചർക്ക്‌ ഉറപ്പുണ്ടായിരുന്നു..

.

പക്ഷെ, PTA മീറ്റിംഗ് ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അന്ന് ആ കുട്ടിയുടെ രക്ഷകർതാവായി ആ രാജ്യത്തിന്റെ പ്രഥമ പൗരൻ എത്തി!!!

ഒരു അച്ഛനായി...

ഹീ ഈസ്‌ ദി പ്രസിഡന്റ്‌ ഓഫ് തുർക്കി,

മിസ്റ്റർ "റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍"!!!

👇🏻

അനാവശ്യമായ *"മനോഭാരങ്ങൾ


ഒരിക്കൽ ഒരു രാജാവ്‌ നായാട്ടിനു ഇറങ്ങിയതായിരുന്നു .

അദ്ദേഹം ഒരു അരുവിയുടെ തീരത്ത് കൂടെ നടന്നു നീങ്ങുമ്പോൾ ഒരു വൃദ്ധൻ തലയിൽ ഒരു വലിയ വിറക് കെട്ടും ആയി നടന്നു വരുന്നു .

രാജാവിനെ അത്ഭുത പെടുത്തിക്കൊണ്ട് സാമാന്യം വലിപ്പം ഉള്ള ആ അരുവി വൃദ്ധൻ വളരെ എളുപ്പത്തിൽ ചാടികിടക്കുന്നു.അതും തലയിൽ ആ വലിയ വിറകു കെട്ടും ചുമന്നു കൊണ്ട്..!

രാജാവിന്‌ ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല... അദ്ദേഹം ആ വയോധികന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു . നിങ്ങൾ ഒരു വലിയ അഭ്യസി ആണെന്ന് തോന്നുന്നു... ഇത്തരത്തിലുള്ള ഒരു പ്രകടനം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.

നിങ്ങൾ ഇത് എനിക്ക് വേണ്ടി ഒന്ന് കൂടി ആവർത്തിക്കുകയാ ണെങ്കിൽ ഞാൻ നിങ്ങൾക്ക് ആയിരം സ്വർണ നാണയങ്ങൾ സമ്മാനം ആയി നല്കാം.

വൃദ്ധൻ വിറകു കെട്ടും ആയി വീണ്ടും അരുവി ചാടിക്കടക്കുവാൻ ശ്രമിച്ചു . പക്ഷെ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. വീണ്ടും രണ്ടു തവണകൂടി കൂടുതൽ വാശിയോടെ ശ്രമിച്ചു നോക്കി .എന്നാൽ വീണ്ടും വീണ്ടും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

അപ്പോൾ രാജാവ്‌ ചോദിച്ചു : അല്ലയോ സുഹൃത്തേ ഞാൻ ആദ്യം നോക്കുമ്പോൾ നിങ്ങൾ വളരെ സരളമായി ഈ അരുവി ചാടി കടന്നത്‌ ഞാൻ കണ്ടതാണല്ലോ . പക്ഷെ ഇപ്പോൾ നിങ്ങൾക്ക് എന്താണ് പറ്റിയത്...?

വൃദ്ധൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു . " രാജൻ ഞാൻ ആദ്യം ഈ അരുവി ചാടി കിടക്കുമ്പോൾ എന്റെ തലയിൽ ആകെ ഒരു വിറക് കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്നാൽ ഇപ്പോൾ നോക്കൂ ആയിരം സ്വർണ്ണനാണയങ്ങളുടെ ഭാരം കൂടെ എനിക്ക് വഹിക്കേണ്ടതുണ്ട്..!"

അറിഞ്ഞോ അറിയാതെയോ നമ്മുടെയെല്ലാം ജീവിതത്തിലും പലപ്പോഴും ഇതു തന്നെ സംഭവിക്കുന്നു. അനാവശ്യമായ *"മനോ ഭാരങ്ങൾ"* ചുമന്ന് നടക്കുന്നത് കാരണം വളരെ ലളിതമായ കാര്യങ്ങളിൽ പോലും നാം പരാജയപ്പെട്ട് പോകുന്നു..! അത്തരം *"മനോ ഭാരങ്ങളെ "* സ്വയം കണ്ടെത്തി ഉപേക്ഷിക്കുന്നതിലൂടെ ജീവിതയാത്ര കൂടുതൽ അനായാസമാക്കാവുന്നതേയുള്ളൂ...💐💐💐

29-May-2018 Mount Everest celebrating 65th anniversary


29-May-2018 Mount Everest celebrating 65th anniversary

*മൗണ്ട് എവറസ്റ്റ് ദിനം*

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് എവറസ്റ്റ്. 8848m ആണ് സമുദ്ര നിരപ്പിൽ നിന്നുള്ള ഇതിൻറെ ഉയരം. നേപ്പാളിൽ ഇതിനെ സാഗർമാതാ എന്നും ചൈനയിൽ ചോമോലുങ്മ എന്നാണ് മൗണ്ട് എവറെസ്റ്റിനെ വിളിക്കുന്നത്.

*ചൈന-നേപ്പാൾ അന്താരാഷ്ട്ര അതിർത്തി കടന്നുപോകുന്നത് മൗണ്ട് എവറെസ്റ്റിന്റെ ഉച്ചകോടിയിലൂടെയാണ്. ഇതിൻറെ ആദ്യ പേര് PEAK XV എന്നായിരുന്നു. റോയൽ ജിയോഗ്രഫിക് സോസയിറ്റിയാണ് 1865 ൽ ഈ കൊടുമുടിക്ക് മൗണ്ട് എവറസ്റ്റ് എന്ന പേര് നൽകിയത്. അന്നത്തെ ഇന്ത്യയുടെ ബ്രിട്ടീഷ് സർവേയർ ആയിരുന്ന ആൻഡ്രൂ വോ ആണ് ഈ പേര് നിർദേശിച്ചത്, തൻറെ മുൻഗാമിയായിരുന്ന സർ ജോർജ് എവറസ്റ്റിന്റെ സ്മരണക്കായാണ് അദ്ദേഹം ആ പേര് നിർദേശിച്ചത്.

*മഞ്ഞു മൂടിക്കിടക്കുമ്പോൾ ഇതിന്റെ ഉയരം 8848m ആണ് ഈ ഉയരം നേപ്പാൾ ആണ് പുറത്തുവിട്ടത്. അല്ല എന്നുണ്ടെങ്കിൽ ഇതിൻറെ ഉയരം 8844m ആണ് ഇത് ചൈന ആണ് പുറത്തുവിട്ടത്.

*1953 മെയ് 29 ന് സർ എഡ്മണ്ട് ഹില്ലാരിയും ടെൻസിങ് നോർഗെയും ചേർന്ന് ആദ്യമായി മൗണ്ട് എവറസ്റ്റ് കീഴടക്കി. അതിന് ശേഷം ഒരുപാടുപേർ ഈ കൊടുമുടി കീഴടക്കിയിട്ടുണ്ട് അതുപോലെ തന്നെ മരണപ്പെട്ടിട്ടുമുണ്ട്.

*മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അമേരിക്കകാരനായ ജോർദാൻ റൊമേറോ ആണ്. ജോർദാൻ 13ആം വയസ്സിലാണ് ഈ കൊടുമുടി കീഴടക്കിയത്. അതുപോലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാൻകാരനായ യുയിച്ചിറോ മിയൂറ ആണ് 80 ആം വയസ്സിലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്.

*എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രി പാലാണ് 23 മെയ് 1984 ന് ആയിരുന്നു അവർ ഈ നേട്ടം കൈവരിച്ചത്. അതുപോലെ തന്നെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ അവതാർ സിങ് ചീമയാണ് ( 20 may 1965 ലാണ് കീഴടക്കിയത്. ).

🌷🌷🌷🌷🌷🌷🌷🌷🌷🌷

2018, മേയ് 22, ചൊവ്വാഴ്ച

Jose Mujica 40th President of Uruguay from 2010 to 2015


രാജ്യത്തെ സമ്പന്നമാക്കിയ ദരിദ്രനായ രാഷ്ട്രപതി.

തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്.

തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്‌. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ' ജോസ് മുജിക്ക ' യാണ്.

ഒരു സാധാരണക്കാരന്‍. രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായക്കുമൊപ്പം തന്‍റെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. പ്രസിഡണ്ട്‌ ആകുന്നതിനു മുന്‍പും പദം രാജിവച്ചിട്ടും ഇപ്പോഴും താമസം അവിടെത്തന്നെ.

ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് " സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി " എന്ന്.

രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി.മാസം 13300 ഡോളര്‍ . തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്‍റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും,ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്.

പ്രസിഡണ്ട്‌ ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും ചേര്‍ന്നാണ്.സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്.അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി.

പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു.ഭാര്യക്കാണ് പൂക്ക്രുഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

" ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്" അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും.

ജനകീയനായ അദ്ദേഹത്തിനുമേല്‍ വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംഭോധന ചെയ്തു :-

" രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്‍റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്‍റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം.."

മാനുവല്‍ അദ്ദേഹത്തിന്‍റെ ഒരു കാലില്ലാത്ത കൃത്രുമക്കാലുള്ള നായയാണ്‌. ബീട്ടല്‍ തന്‍റെ ഫോക്സ് വാഗണ്‍ കാറും.

ഉറുഗ്വേ എന്ന ഒരു സാധാരണ രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച പ്രസിഡണ്ട്‌ ജോസ് മുജിക്ക ഇന്നും സാധാരണ ജീവിതമാണ് നയിക്കുന്നത്.. ധനിക രാഷ്ട്രത്തിലെ ദരിദ്രനായി.

Monkey Trap


തെക്കേ അമേരിക്കയിൽ ചില ആദിവാസി വർഗങ്ങളിൽ പെട്ട ചിലര് കുരങ്ങനെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കെണിയുണ്ട്. നമ്മുടെ തേങ്ങായേക്കാൾ കുറച്ചു കൂടി വലിപ്പമുള്ള ഒരു തരം കായയിൽ ഒരു ചെറിയ ദ്വാരം ഇടും. അതിന്റെ ഉള്ളിൽ ഉള്ളതെല്ലാം തുരന്നു പൊള്ളയാക്കും. അതില് കുറെ അണ്ടിപരിപ്പ് പോലുള്ള ഭക്ഷണ സാധനങ്ങൾ നിറയ്ക്കും. നല്ല മണം ഉണ്ടാവാൻ വേണ്ടി തീയിൽ ചുട്ട് എടുത്തവ ആയിരിക്കും അവ. അതിനു ശേഷം അത് ഏതെങ്കിലും മരത്തിന്റെ കടഭാഗത്തായി കെട്ടി വയ്ക്കുകയോ,ചെറിയ മരപ്പൂൾ ഉപയോഗിച്ച് തടിയിൽ അടിച്ചു ഉറപ്പിക്കുകയോ ചെയ്യൂം. അത്രയേ ഒള്ളൂ കെണി!!!

ആളനക്കം ഇല്ലാതാവുമ്പോൾ കുരങ്ങൻ വരും.മണം പിടിച്ചു വന്ന് തീറ്റയ്ക്ക് വേണ്ടി ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും. വളരെ തിങ്ങി ഞെരിഞ്ഞേ കൈ അകത്തോട്ടു കടക്കുകയുള്ളൂ. ഉള്ളിൽ കിടക്കുന്ന തീറ്റ എല്ലാം കൂടി കയ്യിൽ വാരി കഴിഞ്ഞാൽ കൈ തിരിച്ചു എടുക്കാൻ പറ്റാതെ ആവും.കയ്യിൽ ഇരിക്കുന്ന തീറ്റകൾ കളഞ്ഞിട്ട് ഈസിയായി കൈ പുറത്തെടുക്കാം.,പക്ഷെ അത്രയും പ്രിയപ്പെട്ട തീറ്റ നഷ്ടപ്പെടുത്താൻ കുരങ്ങൻ തയ്യാറാവില്ല.കൈ ചുരുട്ടി പിടിച്ചു കൊണ്ട് തന്നെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടിരിക്കും.പക്ഷെ കയ്യിൽ ഉള്ള സാധനങ്ങൾ കളയാതെ കുരങ്ങന് സ്വന്തം കൈ കിട്ടുകയില്ല. കുരങ്ങൻ വന്നു ദ്വാരത്തിൽ കൈ കടത്തിയാൽ കുരങ്ങൻ അകപ്പെട്ടു എന്ന് ആ മനുഷ്യര്ക്ക് അറിയാം.. അവര് ഒരു വടിയുമായി വന്ന് അതിനെ തല്ലി കൊല്ലും.തലക്ക് അടികൊണ്ട് ചാവുന്നതിന്റെ തൊട്ടു മുന്പുള്ള ആ ഒരു നിമിഷം എങ്കിലും സ്വന്തം കയ്യിലുള്ള ആ പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുവാൻ കുരങ്ങൻ തയ്യാറായിരുന്നെങ്കിൽ, അതു കൊല്ലപ്പെടുകയില്ലായിരുന്നു!!!

പാവം! മണ്ടൻ കുരങ്ങൻ അല്ലേ ???

ആ കുരങ്ങൻ മരമണ്ടൻ ആണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല.

എന്നാൽ ഞാൻ പറയുന്നു,

ആ കുരങ്ങനെക്കാൾ വലിയ മണ്ടന്മാരാണ് നമ്മൾ!!!

ആ കുരങ്ങനെക്കാൾ വിഡ്ഢികളായ നമ്മള്,

നശ്വരമായ ഈ ലോകത്തിന്റെ ദ്വാരത്തിൽ കയ്യിട്ട്, പലതും ചുരുട്ടി പിടിച്ചിരിക്കുകയാണ്!!! നമ്മുടെ സമ്പത്ത്,ദുരഭിമാനം,കുടുംബമഹിമ,വിദ്വേഷങ്ങൾ,ജാതിമത ചിന്തകള് അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ! തലയ്ക്കു അടി കൊള്ളുമ്പോ നമ്മളും ദൈവത്തെ വിളിക്കുന്നുണ്ട്. പക്ഷെ നമ്മുടെ ചുരുട്ടിപിടിച്ച കൈ നിവർത്താൻ നമ്മള് തയ്യാറാവാത്തിടത്തോളം കാലം , എത്ര ഉറക്കെ ദൈവത്തെ വിളിച്ചു കരഞ്ഞാലും കാര്യമില്ല.

സ്വന്തം ജീവനെ പോലും ആവശ്യാനുസരണം പിടിച്ചുനിറുത്താനോ,

ഒരു നിമിഷത്തെ പോലും നിയന്ത്രിക്കാനോ കഴിയാത്ത നിസ്സരൻമാര് ആയ നമ്മള്,നമ്മുടെകയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പലതും വിട്ടുകളയാൻ തയ്യാറാവണം...!

അത് ചിലപ്പോൾ സമ്പത്തോ സൗഭാഗ്യങ്ങളോ ആവാം... വ്യക്തികളോ ബന്ധങ്ങളോ ആവാം... ജോലിയോ പദവവികളോ ആവാം...

*ഒരു പ്രശ്നം ഉണ്ടാവുമ്പോൾ സ്വന്തം കൈ നിവർത്തി, പ്രശ്ന കാരണമായ വസ്തുതയെ വിട്ടു കളയാതെ ദൈവത്തെ വിളിച്ചു കരഞ്ഞിട്ട് പിന്നീട് ദൈവത്തെ കുറ്റപ്പെടുത്താൻ തയ്യാറാവുന്ന നമ്മള് അല്ലേ ശരിക്കും വിഡ്ഢികൾ..?*💐💐💐

പട്ടുതുണി


തുണിക്കടയില്‍ പട്ടുതുണി പരിശോധിച്ചു അയാള്‍ കടക്കാരനോട് ആരാഞ്ഞു:

“ഇത് നല്ല പട്ടാണോ”

“അതേ സര്‍” കടക്കാരന്‍ വിനയപൂര്വ്വം പറഞ്ഞു.

“പക്ഷേ, കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല; നല്ല പട്ടു ഇങ്ങനെയല്ല.”

കടക്കാരന്‍ ഒന്നും പ്രതികരിച്ചില്ല; അയാള്‍ പിന്നെയും തുണി നന്നല്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു.

“ഏതായാലും 2 മീറ്റര്‍ മുറിക്കൂ” എന്ന് അയാള്‍ പറഞ്ഞു.

പട്ടുതുണി മുറിച്ചു പൊതിഞ്ഞപ്പോഴും അയാള്‍ ചോദിച്ചു:

“നല്ല പട്ടുതന്നെയാണല്ലോ?”

“അതേ സര്‍, നല്ല പട്ടു തന്നെ.” കടക്കാരന്‍ വളരെ സൌമ്യനായി പറഞ്ഞു.

“പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല; ഇനി വേറെയെങ്ങും പോകാന്‍ സമയമില്ല; അതുകൊണ്ടാണ് ഇത് വാങ്ങുന്നത്.” അയാള്‍ പറഞ്ഞു. കടക്കാരന്‍ മറുപടിയൊന്നും പറഞ്ഞില്ല.

കടക്കാരന്‍ തുണി പൊതിഞ്ഞു കൊടുത്തു; അപ്പോള്‍ അയാള്‍ പറഞ്ഞു:

“ഞാന്‍ പല പ്രാവശ്യം തുണിയെപറ്റി കുറ്റം പറഞ്ഞിട്ടും താങ്കള്‍ പ്രതികരിക്കാഞ്ഞത് എന്താണ്? ഞാന്‍ കള്ളം പറയുകയാണ്‌, ഈ പട്ട് ഒന്നാന്തരമാണെന്ന് എനിക്ക് അറിയാമായിരുന്നു.”

“ശരിയാണ് സര്‍ പറഞ്ഞത്” പണം മേശയിലിട്ടു കൊണ്ട് കടക്കാരന്‍ പറഞ്ഞു: “ എന്‍റെ തുണിയുടെ ഗുണ നിലവാരം എനിക്ക് ബോദ്ധ്യമുണ്ട്; സാറിനോട് തര്‍ക്കിച്ചു ജയിക്കാന്‍ ശ്രമിച്ചാല്‍, ഒരു ഇടപാടുകാരനെ നഷ്ടപ്പെടുമായിരുന്നു; ഞാന്‍ കട തുറന്നു വയ്ക്കുന്നത് കച്ചവടം നടത്താനാണ്; തര്‍ക്കിക്കാനല്ല."

*നമ്മുടെ ജീവിത ലക്ഷ്യങ്ങളില്‍ എത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക; മറ്റുള്ളതൊക്കെ അവഗണിക്കുക...*💐💐💐

2018, മേയ് 18, വെള്ളിയാഴ്‌ച

*കഥയും* അൽപം *കാര്യവും*


*ഒരിക്കൽ ഒരു രാജാവ് തന്റെ ഉദ്യാനം സന്ദർശിച്ചപ്പോൾ ഫലവൃക്ഷങ്ങളും പൂച്ചെടികളുമെല്ലാം നിരാശരായി നിൽക്കുന്നത് കണ്ടു. രാജാവ് കാരണമന്വേഷിച്ചപ്പോൾ ഓക്കുമരം പറഞ്ഞു എനിക്ക് മുന്തിരിവള്ളിയെപ്പോലെ മധുരമുള്ള ഫലം ഇല്ല. മുന്തിരിവള്ളിയോട് ചോദിച്ചപ്പോൾ പറഞ്ഞു എനിക്ക് ഓക്ക് മരത്തെപ്പോലെ നേരെ വളരാൻ പറ്റുന്നില്ല ആരുടെയെങ്കിലും താങ്ങ് വേണം. പിന്നെ രാജാവ് പൂച്ചെടികളുടെ ഭാഗത്തേക്ക് തിരിഞ്ഞ് റോസാച്ചെടിയോട് ചോദിച്ചപ്പോൾ പറഞ്ഞു എനിക്ക് നിറച്ചും മുള്ളുകളാണുള്ളത് സൂര്യകാന്തിയെപ്പോലെ മനോഹരമായി നിൽക്കാൻ പറ്റുന്നില്ല സൂര്യകാന്തി പറഞ്ഞു എനിക്ക് റോസാപ്പൂവിന്റെ സൗരഭ്യം ഇല്ല.

*പ്രിയരെ ഇന്നും അനേകർ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയാണ് സ്വയം വിലയിരിത്തുന്നത്. എന്നാൽ സർവ്വശക്തനായ ദൈവം നമ്മെ ഒരോരുത്തരേയും വിത്യസ്തങ്ങളായ കഴിവുകൾ നൽകിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

*നമുക്ക് ലഭിച്ചവയിൽ സംതൃപ്തരാകുക... ഞാനാകുക.... അവനൊ അവളൊ അല്ല.....

2018, മേയ് 14, തിങ്കളാഴ്‌ച

Confident


*Confident...*

ജോലി രാജിവെച്ചപ്പോൾ ഒരുപാടു ആളുകൾ എന്നോട് ചോദിച്ചു !

വേറെ *ജോലി* കിട്ടിയോ ?

*ഇല്ല !*

ഒരുപാട് *ബാങ്ക്‌ബാലൻസ്* ഉണ്ടോ ?

*ഇല്ല !*

എന്റെ *മറുപടി* ഒരു പുഞ്ചിരിയിലൂടെ മാത്രമായിരുന്നു !

അതിന്റെ *അർത്ഥം* മനസിലാകുന്നതിനുവേണ്ടി ഒരു *കഥ !* 👇

ഒരു *പക്ഷി* പറന്നുവന്ന് വളരെ ദുർബലമായ ഒരു മരച്ചില്ലയിൽ വിശ്രമിക്കുവാൻ തുടങ്ങുകയായിരുന്നു .

അപ്പോൾ ഒരു *ശബ്ദം* കേട്ടു .

ആ *മരം* അതിനോട് സംസാരിച്ചു .

എന്ത് ധൈര്യത്തിലാണ് നീ ഈ *ദുർബലമായ* ഉണങ്ങിയ ചില്ലയിൽ വന്നിരിക്കാനൊരുങ്ങുന്നത് ? *ബലിഷ്ഠമായ* ഉണങ്ങാത്ത ഏതെങ്കിലും കൊമ്പിൽ വന്നിരുന്നു വിശ്രമിച്ചു കൊള്ളൂ . . . ! നിന്നെ ഞാൻ വഹിച്ചുകൊള്ളാം .

എന്നാൽ ആ *ഉണങ്ങിയ* ചില്ലയെകുറിച്ച് എന്നിക്കൊരുറപ്പും തരാൻ കഴിയില്ല .

പക്ഷി പറഞ്ഞു . . .

*നിന്റെ ആതിഥ്യത്തിന് നന്ദി .*

*എന്നാൽ ഉണങ്ങിയ ചില്ലയിൽ ഇരിക്കുന്നതിന് എനിക്ക് പേടിയില്ല !*

*എന്തുകൊണ്ടെന്നാൽ ഞാൻ വിശ്വസിക്കുന്നത് എന്റെ ചിറകുകളിലാണ് !*

*ചില്ല ഒടിഞ്ഞുവീണാലും എനിക്കൊന്നും സംഭവിക്കുകയില്ല !*

*ഞാൻ പറന്നുപോകും !*

*ആത്മവിശ്വാസം നിറഞ്ഞുനിന്ന വാക്കുകൾകേട്ട് വൃക്ഷം പുഞ്ചിരിച്ചു !*

നമ്മളിൽ എത്രപേർക്ക് ഇതുപോലെ പറയാൻ കഴിയും ?

നമുക്ക് അഭയംതരുന്ന വ്യക്തികൾ , സ്ഥാപനങ്ങൾ , പ്രസ്ഥാനങ്ങൾ , സമൂഹം മുതലായ ആയിരക്കണക്കിന് ഘടകങ്ങളിൽ ഏതെങ്കിലുമൊന്നിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് മിക്കവാറും ആളുകൾ സമാധാനമായി ജീവിക്കുന്നത് .

കിട്ടിയജോലി പോയാൽ , പരീക്ഷയിൽ തോറ്റാൽ , ഭർത്താവ് ഉപേക്ഷിച്ചാൽ , സ്നേഹമുള്ളവർ തള്ളിപറഞ്ഞാൽ , രോഗം വന്നാൽ നാമൊക്കെ എന്തുചെയ്യും ?

ആ *പക്ഷിയുടെ വിശ്വാസത്തിന്റെ ഒരു അംശമെങ്കിലും നമ്മിൽ ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് എപ്പോഴും എവിടേയും *ആത്മവിശ്വാസത്തോടെ* തലയുയർത്തിതന്നെ നടക്കാമായിരുന്നു .

*"എന്റെ വിശ്വാസം എന്റെ കഴിവുകളിലാണ് .......... അന്യന്റെ മടിത്തട്ടിലല്ല"*

💪👌🤝

2018, മേയ് 13, ഞായറാഴ്‌ച

സമുന്ദര്‍, ഒരു ലോക്കല്‍ ഗുണ്ട


നോര്‍ത്ത് ഇന്ത്യയിലെ പാവപ്പെട്ട കര്‍ഷകര്‍ക്കിടയില്‍ തന്‍റെ മിഷന്‍ പ്രവര്‍ത്തനവുമായി ജീവിച്ച ഒരു പാവം കന്യാസ്ത്രീയായിരുന്നു Sister.റാണി മരിയ. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്നും, അര്‍ഹിക്കുന്ന കൂലി കിട്ടുന്നവരെ സമരം ചെയ്യണമെന്നും സിസ്റ്റര്‍ അവരെ പഠിപ്പിച്ചു, അങ്ങനെ അവിടെയുള്ള ജന്മിമാര്‍ മുഴുവന്‍ സിസ്റ്ററിന്‍റെ ശത്രുക്കളായി മാറി. പലതവണ ഭീഷണിപ്പെടുത്തിയിട്ടും സിസ്റ്റര്‍ പാവങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി പോരാടി. ഒരിക്കല്‍ സിസ്റ്റര്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ വണ്ടിക്ക് കൈകാണിച്ചു, ബസ്സില്‍ കയറി കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ബസ്സ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. താന്‍ ഉടനെ വരാം എന്ന് പറഞ്ഞിട്ട് കൈയ്യില്‍ ഉണ്ടായ തേങ്ങ എടുത്ത് ബസ്സില്‍ നിന്നിറങ്ങി, തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഒരു അമ്പലത്തിന്‍റെ മുന്‍പില്‍ നിന്ന് അല്‍പ്പനേരം പ്രാര്‍ഥിച്ചു, എന്നിട്ട് തേങ്ങയുടച്ചു.പൊട്ടിചിതറിയ തേങ്ങാക്കഷ്ണങ്ങളുമായി അയാള്‍ ബസ്സില്‍ കയറി, അവിടെ ഇരുന്ന പലര്‍ക്കും പ്രസാദം പോലെ അവ സമ്മാനിച്ചു.അവസാനത്തെ കഷ്ണവുമായി അയാള്‍ സിസ്റ്റെറിന്‍റെ അടുക്കല്‍ ചെന്നു. സിസ്റ്റര്‍ക്ക് കൊടുക്കുന്നപോലെ കാണിച്ചു, പക്ഷെ സിസ്റ്റര്‍ എടുക്കാന്‍ വന്നപ്പോള്‍ കൈ പിന്‍വലിച്ചു, ഇങ്ങനെ രണ്ട് തവണ ചെയ്തപ്പോള്‍ സിസ്റ്റര്‍ അയാളോട് ‘ഇന്ന് നല്ല സന്തോഷത്തിലാണല്ലോ, എന്താണ് വിശേഷം’ എന്ന് ചോദിച്ചു. അയാള്‍ ഒന്ന് ഉറക്കെ ചിരിച്ചിട്ട് ‘ഇതാണ് വിശേഷം' എന്ന് പറഞ്ഞ് തന്‍റെ അരയില്‍ ഒളിപ്പിച്ചുവെച്ച കത്തിയെടുത്ത് സിസ്‌റ്ററിന്‍റെ വയറ്റില്‍ ആഞ്ഞ് കുത്തി. ബസ്സില്‍ ഇരുന്നവര്‍ ചിതറിയോടി, പിടഞ്ഞു വീണ സിസ്റ്റെറിനെ അയാള്‍ വലിച്ചിഴച്ച്കൊണ്ട് ബസ്സിന് പുറത്തേക്ക് കൊണ്ടുപോയി, എന്നിട്ട് പലയാവര്‍ത്തി അവരുടെ ശരീരത്തില്‍ തന്‍റെ കഠാര കുത്തിയിറക്കി. രക്തത്തില്‍ കുളിച്ച്, 51 മുറിവുകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങി അവര്‍ പിടഞ്ഞ് മരിച്ചു.

ഒരു നാട് മുഴവന്‍ ആ സഹോദരിയെ ഓര്‍ത്ത് കരഞ്ഞു. പത്ത് വര്‍ഷത്തെ തടവിന് വിധിച്ചുകൊണ്ട് കോടതി സമുന്ദര്‍ എന്ന കൊലയാളിയെ ജയിലില്‍ അടച്ചു, ഒരല്‍പം പോലും കുറ്റബോധം ഇല്ലാതെ അയാള്‍ അഴികള്‍ക്ക് പിന്നില്‍ ജീവിച്ചു. ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ നിങ്ങള്ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും.

നോര്‍ത്ത് ഇന്ത്യയില്‍ രാഖി കെട്ടുന്ന ദിവസം ഒരു കന്യാസ്ത്രീ സമുന്ദര്‍ എന്ന കൊലയാളിയെ കാണാന്‍ വന്നു. അയാളുടെ കൈയ്യില്‍ രാഖി കെട്ടണം എന്നതായിരുന്നു അവരുടെ ആഗ്രഹം. അവര്‍, മരിച്ച റാണി മരിയയുടെ അനുജത്തിയായിരുന്നു. തന്‍റെ ചേച്ചിയെ കൊന്നവനെ ആങ്ങളയായി സ്വീകരിക്കാന്‍ വന്നതായിരുന്നു അവര്‍. ഒരു കുറ്റബോധവും ഇല്ലാതെ ജയില്‍ ജീവിതം നയിച്ചിരുന്ന സമുന്ദറിന്‍റെ ഹൃദയത്തില്‍ അപ്പോള്‍ ഒരു വാള്‍ കടന്നു, താന്‍ കൊന്ന സ്ത്രീയുടെ അനുജത്തിയാണ് അവര്‍ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാളുടെ ഇതുവരെ നനയാത്ത കണ്ണുകള്‍ നിറഞ്ഞു. കണ്ണുനീരിന്‍റെ ഉപ്പ് അയാള്‍ രുചിച്ചു.

പത്ത് വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞപ്പോള്‍ അയാളെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നത് സിസ്റ്റര്‍ റാണി മരിയയുടെ അമ്മയും കുടുംബക്കാരുമാണ്, കൊണ്ടുപോയതോ, അവരുടെ സ്വന്തം വീട്ടിലേയ്ക്കും. അവന് തന്‍റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം വിളമ്പി കൊടുത്തപ്പോള്‍ ആ അമ്മയുടെ മുഖത്ത് സ്വന്തം മകന് ഭക്ഷണം കൊടുക്കുന്ന അത്ര സന്തോഷമായിരുന്നു. ‘അതായിരുന്നു എന്‍റെ മകള്‍ റാണി മരിയയുടെ മുറി’ എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ആ അമ്മ ആ മുറിയിലേക്ക് അവനെ മാത്രം പറഞ്ഞയച്ചു. താന്‍ 51 തവണ കത്തി കുത്തിയിറക്കിയ, തന്‍റെ കയ്യില്‍ കിടന്ന് പിടഞ്ഞ് മരിച്ച ആ കന്യാസ്ത്രീയുടെ കട്ടിലില്‍ അയാള്‍ കുറച്ച് നേരം നോക്കിനിന്നു. ആര്‍ത്തുപെയ്യാന്‍ കൊതിക്കുന്ന കാര്‍മേഘം പോലെ അയാളുടെ മുഖം ഒരു വലിയ കരച്ചിലിന് തയ്യാറെടുത്തു. അയാള്‍ മുട്ടുകുത്തി ആ കിടക്കയില്‍ ചുംബിച്ചു, നെഞ്ച് പൊട്ടിക്കരഞ്ഞു. പിന്നീട് അവിടെ നടന്നത് എല്ലാവരേയും അമ്പരിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. അയാള്‍ ആ മുറിയില്‍നിന്നും ഇറങ്ങിയോടി, മുറ്റത്ത് കിടന്ന ഒരു പാറക്കല്ല്കൊണ്ട് തന്‍റെ കൈ അടിച്ചു പൊട്ടിക്കാന്‍ തുടങ്ങി. സിസ്റ്റരിന്‍റെ ബന്ധുക്കള്‍ അയാളെ പിടിച്ചുമാറ്റി. ഒടുവില്‍ ആ അമ്മയുടെ കാലില്‍ വീണിട്ടു സമുന്ദര്‍ പറഞ്ഞ ഒരു വാചകമുണ്ട് “*നിങ്ങളെപ്പോലെ സ്നേഹിക്കുന്ന ഒരു അമ്മയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരു കൊലയാളിയാകില്ലയിരുന്നു*”.

സച്ചിന്‍, നമ്മുടെ സ്വന്തം സച്ചിന്‍ (Playing it my way)


സച്ചിന്‍റെ ആത്മകഥ((Playing it my way) വായിച്ചിട്ടുണ്ടോ? ഒന്ന് വായിക്കുന്നത് നല്ലതാണ്. അതിലെ ആദ്യ നൂറ് പേജ് വായിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ അറിയാതെ തലയില്‍ കൈ വെച്ച് ഇങ്ങനെ പറഞ്ഞുപോകും “ഇത് സച്ചിന്‍റെ തന്നെ ജീവിതമാണോ?”. അത്രയ്ക്ക് കുസൃതിയും, വീട്ടുകാര്‍ക്ക് മഹാ തലവേദനയുമായിരുന്നു സച്ചിന്‍. ഒരിക്കല്‍ സൈക്കിള്‍ വേണം എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോള്‍ സച്ചിന്‍റെ അച്ഛന്‍ ശല്ല്യം സഹിക്കവയ്യാതെ അത് വാങ്ങിക്കൊടുത്തു. മെല്ലെ പോകണം, സൂക്ഷിക്കണം എന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ സ്പീഡില്‍ പോയി ഒരു ഉന്തുവണ്ടിയില്‍ ഇടിച്ച് സച്ചിന്‍റെ കൈയ്യൊടിഞ്ഞിട്ടുണ്ട്. ഒന്നും പഠിക്കാന്‍ താല്പര്യമില്ലായിരുന്നു, ക്രിക്കറ്റ്‌ കളിക്കുക എന്നത് മാത്രമായിരുന്നു ഇഷ്ടം. സച്ചിന്‍ കളിച്ച് വീടിന്‍റെ ജനാല തകര്‍ത്തു, ചെടിച്ചട്ടികള്‍ പൊട്ടിച്ചു എന്ന പരാതികളുമായി പലരും സച്ചിന്‍റെ വീട്ടില്‍ വരുമായിരുന്നു. പലപ്പോഴും സച്ചിന്‍റെ വികൃതികള്‍ കാരണം സച്ചിന്‍റെ അമ്മയ്ക്ക് പലരോടും മാപ്പ് പറയേണ്ടിവന്നിട്ടുണ്ട്, ഒരുപാട് കണ്ണീര്‍ ഒഴുക്കിയിട്ടുണ്ട്‌.

തന്‍റെ മകന്‍ കൈവിട്ടുപോകുന്നു എന്ന് മനസ്സിലാക്കിയ സച്ചിന്‍റെ പിതാവ് ഒരു ദിവസം സച്ചിനെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ഒരു വാചകം പറഞ്ഞു, ഇത് വായിക്കുന്ന എല്ലാ മാതാപിതാക്കളും, വിവാഹിതരും, ചെറുപ്പക്കാരും ചങ്കോട് ചേര്‍ത്ത് പിടിച്ച് ധ്യാനിക്കേണ്ട വാചകമാണ്.

“സച്ചിന്‍, നിനക്ക് ഒരു ക്രിക്കറ്റ്‌ കളിക്കാരനാകാനാണ് ഇഷ്ടമെങ്കില്‍ അച്ഛന്‍ അത് സാധിച്ചുതരും, പക്ഷെ എന്‍റെ മോന്‍ ഒരുകാര്യം മനസ്സില്‍ കുറിച്ചിടണം, എതോരുകാലത്തും, ''*സച്ചിന്‍ നല്ലൊരു ക്രിക്കറ്റ്‌ കളിക്കാരനാണ് എന്ന് ലോകം പറഞ്ഞ് കേള്‍ക്കുന്നതിനേക്കാള്‍, സച്ചിന്‍ നല്ലൊരു മനുഷ്യനാണ് എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനാണ്‌ അച്ഛനിഷ്ടം*” 25 വര്‍ഷക്കാലം നീണ്ട ക്രിക്കറ്റ്‌ ജീവിതം അവസാനിപ്പിച്ചപ്പോള്‍ പറഞ്ഞ മറുപടി പ്രസംഗത്തില്‍, തന്‍റെ അച്ഛന്‍ അന്ന് പറഞ്ഞ ആ വാചകം അയാള്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്, ഒരു പക്ഷെ ചെറുപ്പത്തിലേ പാളിപ്പോയെക്കാമായിരുന്ന തന്‍റെ ജീവിതം വഴിതിരിച്ചുവിട്ടത് അച്ഛന്‍റെ സ്നേഹമാണെന്ന് കണ്ണുകള്‍ നിറഞ്ഞുകൊണ്ട് ആ വലിയ ചെറിയ മനുഷ്യന്‍ ലോകത്തോട്‌ പറഞ്ഞു. ഇന്ന് സച്ചിനെ ദൈവം എന്ന് എല്ലാവരും വിളിക്കുന്നത്‌ അയാള്‍ മൈതാനത്തിനു അകത്തും പുറത്തും നല്ലൊരു മനുഷ്യനായ് ജീവിച്ചതുകൊണ്ട് മാത്രമാണ്. ഇന്ന് നാം സ്നേഹിക്കുന്ന സച്ചിനെ ലോകത്തിന് സമ്മാനിച്ചത്‌ സച്ചിന്‍റെ പിതാവിന്‍റെ സ്നേഹമാണ്. ദൈവങ്ങള്‍ പിറവിയെടുക്കുന്നത് സ്നേഹത്തില്‍ നിന്നാണ്.

*വാതില്‍*, ഒരു നല്ല പള്ളിലച്ചന്‍റെ പുസ്തകം


മതം കുറച്ചും, ആത്മീയത കൂടുതലുമുള്ള ഒരു പുസ്തകം. അതിലെ കാതലായ ആശയം *സ്നേഹത്തെക്കുറിച്ചാണ്*. പണ്ട് കാലത്ത് ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകളുമായി ഒരു സ്ഥലത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമായിരുന്നു. രാത്രികാലങ്ങളില്‍ ഈ ആടുകളെയെല്ലാം ഏതെങ്കിലും ഗുഹയില്‍ ആക്കിയിട്ടു ഈ ആട്ടിടയന്‍ ഗുഹയുടെ പ്രവേശനകവാടത്തിന് വട്ടം കിടക്കുമായിരുന്നു. ഗുഹയ്ക്ക് വാതില്‍ ഇല്ലായിരുന്നു, രാത്രികാലങ്ങളില്‍ അയാള്‍ ആണ് ഗുഹയുടെ വാതില്‍. രാത്രിയുടെ യാമങ്ങളില്‍ ഗുഹയുടെ സുരക്ഷിതത്വത്തില്‍ നിന്നും പുറത്തെ അപകടം പതിഞ്ഞിരിക്കുന്ന സുഖങ്ങളിലേക്ക് പോകാന്‍ ഒരു ആട്ടിങ്കുട്ടി ശ്രമിച്ചാല്‍, വട്ടം കിടക്കുന്ന തന്‍റെ ഇടയനെ ചവിട്ടാതെ അതിന് പുറത്തു കടക്കാന്‍ സാധിക്കില്ല. ഇടയന്‍ ഉണരും, ആടിനെ വീണ്ടും സുരക്ഷിതത്തിലേക്ക് പറഞ്ഞുവിടും. അതുപോലെ, പുറത്ത് നിന്ന് ഒരു ചെന്നായയ്ക്ക്‌ അകത്തുള്ള ആടുകളെ ആക്രമിക്കണമെങ്കില്‍ ആദ്യം ഇടയനെ മുറിച്ചുകടക്കേണ്ട ബാധ്യതയുണ്ട്. ഇടയന്‍ വാതിലായ് ഉള്ളപ്പോള്‍ ആടുകള്‍ സുരക്ഷിതരാണ്‌. സമൂഹത്തില്‍ ഓരോ മനുഷ്യനും മറ്റുള്ളവര്‍ക്ക് പരസ്പരം വാതില്‍ ആകുക എന്നൊരു ഉത്തരവാദിത്തം ഉണ്ട് ഒരു സ്നേഹവാതില്‍, ചില അപകടങ്ങളില്‍ നിന്ന് പരസ്പരം രക്ഷിക്കുന്ന, വട്ടം കിടക്കുന്ന ഒരു പുതിയതരം വാതില്‍..

'ദ അമൈസിങ്ങ് സ്റ്റോറി ഓഫ് ദ മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ്' (The Amazing Story the Man who Cycled from india to Europe for Love)


പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാനായി ദരിദ്രനായ ഒരു ആദിവാസി യുവാവ് ഇന്ത്യയിൽ നിന്ന് സ്വീഡനിലേക്ക്‌ സൈക്കിൾ ചവിട്ടിയ ഉദ്വേഗജനകമായ കഥയാണ് 'ദ അമൈസിങ്ങ് സ്റ്റോറി ഓഫ് ദ മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ്' എന്ന പുസ്തകം പറയുന്നത്.എന്നാൽ അടിസ്ഥാനപരമായി ഇതൊരു രസികൻ യാത്രാവിവരണം കൂടിയാണ്.

പ്രാണപ്രേയസിയെ ഒരു നോക്കു കാണാനായി ഒരു ദരിദ്ര യുവാവ് ഇന്ത്യയിൽ നിന്ന് സ്വീഡൻ വരെ നടത്തിയ സൈക്കിൾ യാത്രയുടെ കഥയാണ്

'ദ അമൈസിങ്ങ് സ്റ്റോറി ഓഫ് ദ മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ്'. പ്രണയത്തിനു മുന്നിൽ രാജ്യാതിർത്തികൾ വരെ മലർക്കെ തുറക്കുന്നത് വിസ്മയത്തോടെ നമ്മൾ വായിച്ചറിയുന്നു. ഒറീസയിലെ, കാട് അതിരിടുന്ന ഒരു കുഗ്രാമത്തിൽ ജനിച്ചുവളർന്ന പ്രദ്യുമ്‌നകുമാർ അഥവാ പികെ എന്ന യുവാവാണ് കഥാനായകൻ. പട്ടിണി സഹിക്കാനാവാതെ 1970 കളിൽ പികെ നാടുപേക്ഷിച്ച് ഡെൽഹിയിലെത്തുന്നു. ചിത്രം വരയിൽ താൽപര്യമുള്ള പികെ ഡെൽഹിയിലെ തെരുവീഥികളിൽ ഇരുന്ന് ഛായാചിത്രങ്ങൾ വരച്ചുകൊടുത്ത് ജീവിക്കാനുള്ള വക കണ്ടെത്തുന്നു. ഇതിനിടെ ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി അപ്രതീക്ഷിതമായി പികെയുടെ കലാവൈഭവം കണ്ടെത്തി അയാളെ ഇന്ദിരാഗാന്ധിയുടെ മുന്നിലുമെത്തിച്ചു. അതോടെ പത്രമാധ്യമങ്ങളിൽ പികെയെക്കുറിച്ച് ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ദാരിദ്ര്യം മാറിയില്ല.

ഒരിക്കൽ കോണാട്ട്‌പ്ലേസിലെ ഫൗണ്ടനരികിൽ ഛായാചിത്ര രചനയിൽ ഏർപ്പെട്ടിരുന്ന പികെ ഒരു സുന്ദരിയായ മദാമ്മയെ കണ്ടു. സ്വീഡൻകാരിയായ ലോത്ത എന്ന ആ സുന്ദരിയ്ക്ക് ഇന്ത്യ എന്നുമൊരു സ്വപ്‌നമായിരുന്നു. വേദങ്ങളും യോഗയുമൊക്കെ വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ലോത്ത ജോലി ചെയ്ത് പണം സമ്പാദിച്ചതു തന്നെ ഇന്ത്യയിലെത്താനായിരുന്നു. ഛായാചിത്രം വരയ്ക്കാനായി തന്റെ മുന്നിൽ ഇരുന്ന ലോത്തയിൽ പികെ ആകൃഷ്ടനായി. ഏതാനും ദിവസങ്ങൾ കൊണ്ട് അവർ അടുത്തു. തന്റെ വൃത്തിഹീനമായ കുഞ്ഞുമുറിയിൽ ലോത്തയോടൊപ്പം നിരവധി രാത്രികൾ ചെലവഴിക്കുകയും ചെയ്തു, പികെ. അവധിക്കാലം കഴിഞ്ഞ് ലോത്ത തിരിച്ചുപോയി. വീണ്ടും പണം സമ്പാദിച്ച് തിരികെ വരാമെന്ന് അവൾ ഉറപ്പു നൽകി. ഒരു വർഷം കടന്നുപോയി. അവർ കത്തിടപാടുകളിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ ഇന്ത്യയിലേക്ക് വീണ്ടുമൊരു യാത്ര ലോത്തയ്ക്ക് താങ്ങാനാവുമായിരുന്നില്ല.

വിരഹദുഃഖം തീവ്രമായപ്പോൾ പികെ ഒരു തീരുമാനമെടുത്തു-സ്വീഡനിലേക്ക് റോഡ്മാർഗ്ഗം പോവുക! അക്കാലത്ത് ഇന്ത്യയും നേപ്പാളുമെല്ലാം യൂറോപ്പിൽ നിന്നുള്ള 'ഹിപ്പി' സഞ്ചാരികളുടെ സ്വർഗ്ഗമായിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്ന് തുർക്കിവഴി ഇറാനിലെത്തി, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് നിത്യേനയെന്നവണ്ണം വാനുകളിലും ബൈക്കുകളിലും കാറുകളിലും സഞ്ചാരികൾ എത്തിക്കൊണ്ടിരുന്നു. അവരിൽ ചിലരോട് യാത്രയുടെ പ്രാഥമികമായ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയിട്ട് പികെ ആദ്യം ചെയ്തത് ഒരു സൈക്കിൾ വാങ്ങിക്കുകയാണ്. എന്നിട്ട് ചിത്രരചനയിലൂടെ സമ്പാദിച്ച 80 ഡോളറും രണ്ട് പാന്റുകളും രണ്ട് ഷർട്ടുകളും ബാഗിലാക്കി ഒരു സുപ്രഭാതത്തിൽ ഡൽഹിയിൽ നിന്ന് സൈക്കിൾ ചവിട്ടാൻ തുടങ്ങി. സ്വീഡിഷ് യുവതിയാണ് ലോത്ത എന്ന് അറിയാമെങ്കിലും സ്വീഡൻ എന്നൊരു രാജ്യമുണ്ടെന്നു പോലും പാവം പികെയ്ക്ക് അറിയാമായിരുന്നില്ല. സ്വീഡിഷ് എന്നാൽ സ്വിറ്റ്‌സർലണ്ടുകാരി എന്നാണ് പികെ മനസ്സിലാക്കിയിരുന്നത്. യാത്ര ലക്ഷ്യം വെച്ചതും സ്വിറ്റ്‌സർലന്റിലേക്കു തന്നെ.

പികെയും സൈക്കിളും അമൃത്‌സറിലെ വാഗ അതിർത്തിയിലെത്തി. തന്നെപ്പറ്റി ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ കാണിച്ച്, ലോത്തയെക്കുറിച്ചുള്ള വിവരങ്ങളും പറഞ്ഞപ്പോൾ മനസ്സലിഞ്ഞ് പാകിസ്ഥാൻ പട്ടാളക്കാർ പികെയെ അതിർത്തി കടത്തിവിട്ടു. പാകിസ്ഥാൻ എന്ന വലിയ കടമ്പ കടന്ന ആശ്വാസത്തോടെ അഫ്ഗാനിസ്ഥാൻ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടിയപ്പോൾ പിന്നാലെ ജീപ്പിലെത്തിയ പാക് പട്ടാളം പികെയെ തടഞ്ഞു. എന്നിട്ട് സൈക്കിൾ എടുത്ത് ജീപ്പിലിട്ട് പികെയെയും പിടിച്ച് കയറ്റി, തിരികെ വാഗയിലേക്ക്.

വിസയില്ലാത്ത പികെയ്ക്ക് ഏതോ പട്ടാളക്കാരൻ അബദ്ധവശാൽ ഗേറ്റ് തുറന്നു കൊടുത്തതാണെന്ന് പിടികൂടിയ പട്ടാളക്കാരൻ പറഞ്ഞു. നേരെ വാഗയിലെത്തിച്ച പികെയുടെ പിന്നിൽ പാകിസ്ഥാന്റെ ഗേറ്റ് അടഞ്ഞു. തന്റെ യാത്ര നടക്കില്ലെന്ന് പികെയ്ക്ക് ബോധ്യമായി. പക്ഷേ അന്നുവൈകീട്ട് അമൃത്‌സറിൽ വെച്ച് പികെ, ജെയിൻ എന്ന പഴയ പരിചയക്കാരനെ കണ്ടുമുട്ടി. ഡെൽഹിയിൽ വിദേശമന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന ജെയിൻ ഒരുപായം പറഞ്ഞുകൊടുത്തു: സൈക്കിൾ ഇവിടെ ഉപേക്ഷിക്കുക എന്നിട്ട് അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് വിമാനടിക്കറ്റെടുത്ത് അവിടെ നിന്ന് പുതിയ സൈക്കിൾ വാങ്ങി യാത്ര തുടരുക.

പികെ അങ്ങനെ തന്നെ ചെയ്തു. അതിനിടെ യൂറോപ്പിലേക്ക് വാനിൽ പോവുകയായിരുന്ന ഒരു ജർമ്മൻകാരൻ പികെയുടെ സൈക്കിൾ കാബൂളിലെത്തിക്കാമെന്നും ഏറ്റു.

................

പികെയുടെ ആദ്യ വിമാനയാത്ര. വിമാനം പറന്നുതുടങ്ങി. പികെ നെഞ്ചിടിപ്പോടെ ലോത്തയെ മനസ്സിൽ ധ്യാനിച്ച് കാത്തിരുന്നു. അപ്പോൾ അറിയിപ്പു വന്നു: വിമാനത്തിന് യന്ത്രത്തകരാർ. തിരികെ അമൃത്‌സറിൽ ലാൻഡ് ചെയ്യാൻ പോകുന്നു. ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലായി പികെ. യാത്ര തുടരാൻ സാധിക്കുമോ എന്ന ശങ്ക. പക്ഷേ അന്ന് യാത്രികരെ ഹോട്ടൽ മുറിയിൽ താമസിപ്പിച്ച ശേഷം പിറ്റേന്ന് വീണ്ടും വിമാനം പറന്നുയർന്നു, കാബൂളിലേക്ക്.

.....................

കാബൂൾ. തീവ്രവാദികളുടെ തേരോട്ടം മൂലം തകർന്നടിഞ്ഞ നഗരം. എന്നും സ്‌ഫോടനങ്ങൾ, നൂറുകണക്കിന് മരണങ്ങൾ. പക്ഷേ, പികെ കണ്ട കാബൂൾ അതായിരുന്നില്ല. യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള വഴിയാത്രക്കാരുടെ 'സ്റ്റോപ്പ് ഓവർ' ആയിരുന്നു, അതിസുന്ദരമായ കാബൂൾ നഗരം. ഇംഗ്ലീഷ് സ്റ്റൈൽ കോഫിഷോപ്പുകളും നൃത്തശാലകളും നൈറ്റ് ക്ലബ്ബുകളും ബാക്ക് പാക്കേഴ്‌സ് ഹോസ്റ്റലുകളുമൊക്കെയായി, ഒരു രസികൻ നഗരം. എവിടെ നോക്കിയാലും ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ടു പായുന്ന ഫോക്‌സ്‌വാഗൺ വാനുകൾ. പശ്ചാത്തലഭംഗി പകർന്ന് മഞ്ഞണിഞ്ഞ മലനിരകൾ.

ഈ പുസ്തകം വായിക്കുമ്പോൾ മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. അക്കാലത്ത് യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് ബസ് സർവീസുണ്ടായിരുന്നു. ഡെൽഹി, കാഠ്മണ്ഡു എന്നിങ്ങനെ ബോർഡ് വെച്ച നിരവധി ബസ്സുകൾ പികെ തന്റെ യാത്രയിൽ കാബൂളിലും ഇറാനിലും മറ്റും കണ്ടു. തുർക്കിയിൽ ഒരു ഹോട്ടലിൽ കണ്ട ബോർഡ് ഇങ്ങനെ: ഡെൽഹിയിലേക്ക് മറ്റന്നാൾ പുറപ്പെടുന്ന ബസ്സിൽ നാലു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർക്ക് ഇവിടെ സീറ്റ് ബുക്ക് ചെയ്യാം.

ഏതാനും ദിവസങ്ങൾ കാബൂളിൽ താമസിച്ച്, ഛായാചിത്രം വരച്ച് തുടർയാത്രയ്ക്കുള്ള പണം സമ്പാദിച്ച്, പികെ ഇറാനിലേക്ക് സൈക്കിൾ ചവിട്ടി (പികെയുടെ സൈക്കിൾ ജർമ്മൻകാരൻ കാബൂളിലെത്തിച്ചിരുന്നു). യാത്രാമദ്ധ്യേ റോഡപകടത്തിൽപ്പെട്ട ഒരു സ്വിറ്റ്‌സർലണ്ടുകാരിയെ ആശുപത്രിയിലെത്തിച്ചതും പികെയാണ്. ഇവൾ പിന്നീട് സ്വിറ്റ്‌സർലണ്ടിലെത്തിയ പികെയെ സഹായിക്കുന്നുണ്ട്. കാണ്ഡഹാർ വഴി പികെ ഇറാൻ അതിർത്തിയിലെത്തി.

തടസ്സങ്ങളിലാതെ ഇറാനിൽ കടന്ന പികെ വിസ്മയഭരിതനായി. അക്കാലത്തേ വളരെ ആധുനിക മായിരുന്നത്രേ ഇറാൻ. 'ഇറാനിൽ സമ്പൽസമൃദ്ധിയുടെ കാഴ്ചകളേ കാണാനുള്ളു. അതിസുന്ദരമായ വസ്ത്രം ധരിച്ച ജനത. നിരത്തുകളിൽ കാറുകളെല്ലാം അത്യാധുനികം. നല്ല ആരോഗ്യമുള്ള ജനത. റോഡരികിലെ ബസ്‌സ്റ്റോപ്പുകളിൽ യാത്രികൾക്ക് വിശ്രമിക്കാനായി സ്ഥാപിച്ചിരിക്കുന്നത് ആഢംബര സോഫകളാണ്. റോഡരികിൽ സൗജന്യമായി തണുത്ത ജ്യൂസും മറ്റും കിട്ടുന്ന വെൻഡിങ് മെഷീനുകൾ... ഇറാനെപ്പറ്റി പികെ എഴുതുന്നത് ഇങ്ങനെയാണ്.

ഇറാനിലെ ടെഹ്‌റാൻ, ക്യാസ്പിൻ വഴി തുർക്കിയിലെത്തിയപ്പോഴേക്കും പികെ മൂന്നു സൈക്കിളുകൾ മാറിയിരുന്നു. എന്നുതന്നെയുമല്ല, ചില സ്ഥലങ്ങളിൽ ചിലർ പികെയെ സൈക്കിൾ ഉൾപ്പെടെ വാനിലും മറ്റും കയറ്റി ദൂരം പിന്നിടാൻ സഹായിക്കുകയും ചെയ്തിരുന്നു.

ഇസ്താംബൂൾ വഴി ഓസ്ട്രിയയിലെത്തിയ പികെ, കത്തിലൂടെ ലോത്തയുമായി ബന്ധം തുടർന്നുകൊണ്ടിരുന്നു. യൂറോപ്പ് പികെയുടെ മുന്നിൽ പുതിയ ലോകം തുറന്നിട്ടു. കലാകാരന്മാർക്ക് വളരാനുള്ള വളക്കൂറ് യൂറോപ്പിന്റെ മണ്ണിലുണ്ടല്ലോ. പല നഗരങ്ങളിലും ഛായാചിത്രം വരച്ചുകൊടുത്ത് സമ്പന്നനായി, പികെ.

ഓസ്ട്രിയയിൽ നിന്ന് ജർമ്മനി, ഡെന്മാർക്ക് വഴി സൈക്കിൾ യാത്ര നീണ്ടു. പിന്നെ യാത്ര സൈക്കിൾ അടക്കം തീവണ്ടിയിലാക്കി. അങ്ങനെ, യാത്രയുടെ അവസാനപാദത്തിൽ സ്വീഡനിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവേ പോലീസ് പിടികൂടി. മുഷിഞ്ഞ വസ്ത്രങ്ങളുമായി രേഖകളില്ലാതെ യാത്ര ചെയ്യുന്ന ഇന്ത്യക്കാരനെ തങ്ങളുടെ രാജ്യത്ത് പ്രവേശിപ്പിക്കാനാവി ല്ലെന്ന് സ്വീഡിഷ് പോലീസ് ആണയിട്ടു. താൻ ലോത്ത എന്ന സ്വീഡിഷ് യുവതിയുടെ ഭർത്താവാണെന്ന് പികെ പോലീസിനോട് നിർദാക്ഷിണ്യം കാച്ചി! രേഖകളൊന്നും ഹാജരാക്കാനില്ലെങ്കിലും പികെയെ പോലീസ് വിശ്വസിച്ചു. അതിനായി കൈക്കൂലി കൊടുക്കേണ്ടി വന്നെന്നു മാത്രം! ഒടുവിൽ സ്വീഡനിലെ ഗോത്തൻബർഗിൽ ഒരു ഹോട്ടൽമുറിയിൽ വെച്ച് ലോത്തയും പികെയും സംഗമിച്ചു. അപ്പോഴേക്കും പികെ യാത്ര പുറപ്പെട്ടിട്ട് ആറുമാസം പിന്നിട്ടിരുന്നു.

ഇപ്പോൾ സ്വീഡിഷ് സർക്കാരിന്റെ കലാ-സാംസ്‌കാരിക മന്ത്രാലയത്തിൽ ഉപദേഷ്ടാവാണ് പികെ. ഒറീസയുടെ സ്വീഡനിലെ കൾച്ചറൽ അംബാസഡർ കൂടിയാണിദ്ദേഹം.

ലോത്ത, ഇപ്പോഴും ഇന്ത്യയെ സ്‌നേഹിച്ചുകൊണ്ട്, തന്റെ വിശാലമായ ഫാം ഹൗസിൽ പികെയോടൊപ്പം കഴിയുന്നു. എമിലി, സിദ്ധാർത്ഥ എന്നീ രണ്ടു മക്കളുണ്ട്. കുട്ടികൾക്കും ഇന്ത്യയെന്നാൽ ജീവനാണ്. എല്ലാ വർഷവും പികെ കുടുംബസമേതം ഇന്ത്യ സന്ദർശിക്കുന്നു.

ഈ പുസ്തകം വായിച്ചപ്പോൾ പികെയുടെ സൈക്കിൾ യാത്രയെക്കാൾ എന്റെ മനസ്സിൽ തട്ടിയത് അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ അന്നത്തെ പുഷ്‌കലാവസ്ഥയാണ്. മതവും തീവ്രവാദവും ചേർന്ന് കുട്ടിച്ചോറാക്കിയ അഫ്ഗാനിസ്ഥാനൊക്കെ ഇനി എന്നെങ്കിലും പൂർവസ്ഥിതിയിലെത്തുമോ?

അതുപോലെ, എത്ര എളുപ്പമായിരുന്നു, അക്കാലത്ത് ഇന്ത്യയിൽ നിന്ന് യൂറോപ്പിൽ റോഡ്മാർഗ്ഗമെത്താൻ! ആധുനിക കാലത്ത് ആദ്യമായി ലണ്ടനിലേക്ക് ഇന്ത്യയിൽ നിന്ന് റോഡുമാർഗ്ഗം പോയ ഞങ്ങൾക്ക് ചൈന കടക്കാൻ മാത്രം 14 ദിവസമെടുത്തു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ വഴിയാണെങ്കിൽ ഇന്ത്യയിൽ നിന്ന് യൂറോപ്പിലെത്താൻ പോലും 14 ദിവസം വേണ്ടിവരില്ലായിരുന്നു! അതിർത്തികൾ തുറക്കട്ടെ, ജനങ്ങൾ മറ്റു സംസ്‌കാരങ്ങളിലേക്ക് അവിഘ്‌നം യാത്രകൾ തുടരട്ടെ, ലോകാ സമസ്താ സുഖിനോ ഭവന്തു!

PK and Lotta

2018, മേയ് 10, വ്യാഴാഴ്‌ച

5C of Good Relation ship


കൂടുമ്പോൾ ഇമ്പമുള്ളതു കുടുംബം, ഇന്ന് യുവ തലമുറയുടെ ഇടയിൽ വിവാഹബന്ധം ധാരാളമായി വേർപെടുന്നത് കാണാം, വീട്ടിൽ മാതാപിതാക്കൾ തമ്മിൽ കലഹിക്കുന്നത് കണ്ടു വളർന്ന കുട്ടി വിവാഹം കഴിഞ്ഞു അവരും ഇതു പോലെ കലഹിച്ചു തുടങ്ങും അവർ കണ്ടിരിക്കുന്ന കുടുംബം അവരുടെ മാതാപിതാക്കളുടെയാണ് അതാണ് ശരി എന്നുള്ള വിശ്വാസത്തിൽ അവർ അതുപോലെ അനുകരിക്കും, വ്യത്യസ്ത വീട്ടിൽ നിന്നും വരുന്ന രണ്ടു വക്തികൾ അവരുടെ മാതാപിതാക്കൾ ചെയ്തപോലെ അവരും കലഹിക്കുന്ന കുടുംബ ജീവിതം അനുകരിച്ചാൽ അവിടെ ധാരാളം പ്രേശ്നങ്ങൾ കടന്നു വരും.

ടൈംസ് ഓഫ് ഇന്ത്യ വന്ന വാർത്തയിൽ പറയുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്നത് കേരളത്തിലാണ് എന്ന് , അതിനു ശേഷം കേരളത്തിന്റെ മുന്ന് മടങ്ങു വലിപ്പമുള്ള മഹാരാഷ്ട്ര.

രണ്ടു കുടുംബം തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വിവാഹം , രണ്ടു വീട്ടുകാരും പരസ്പരം സ്നേഹത്തോടു മുന്നേറണം , പരസ്പരം സ്നേഹിച്ചും, സഹായിച്ചും. കല്യാണം കഴിഞ്ഞു പോകുന്ന പെൺകുട്ടിയോട് വീട്ടുകാർ പറയും എന്ത് ഉണ്ടായാലും ഇങ്ങ് പോര് ഞങ്ങൾ നോക്കിക്കോളാം , ചെറിയ പ്രെശ്നം വരുമ്പോൾ തന്നെ അവർ അവരുടെ വീട്ടിലോട്ടു പായുന്നു .

വിവാഹ ബന്ധം മനോഹരമാകണം എങ്കിൽ ഭർത്താവും & ഭാര്യ അറിഞ്ഞിരിക്കേണ്ട "5C" ഏതൊക്കെയാണ് എന്ന് നോക്കാം

1. compromise -വിട്ടുവീഴ്ച ചെയ്യുക

2. cooperation -സഹകരണം

3. communication -ആശയവിനിമയം

4. commitment -പ്രതിബദ്ധത

5. compassion -അനുകമ്പ

2018, മേയ് 7, തിങ്കളാഴ്‌ച

നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി


രാവിലെ സ്ക്കൂളിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു .

*" ഈ സ്ക്കൂളിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു . മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട് . ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു ."*

തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവരെല്ലാം ആകാംഷഭരിതരായി .

*" എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം" -* അവരുടെ മനസ്സ് അറിയാതെ പറഞ്ഞു .

അധ്യാപകർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക് നോക്കിയ അവർ അത്ഭുതസ്തബ്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി ..... ! അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച ..... !

ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും *തങ്ങളുടെ പ്രതിബിംബം* ദർശിച്ചു .

കണ്ണാടിക്കരികിലെ കുറിപ്പ് ഇപ്രകാരമായിരുന്നു .

*"നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയൂ .... !*

*ആ വ്യക്തി നീ തന്നെയാണ് .... !*

*നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും , സ്വപ്നങ്ങളെയും , സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് .... !"*

നിങ്ങളുടെ H M - മാറിയതുകൊണ്ടോ സുഹൃത്തക്കളോ , സ്ക്കൂളോ മാറിയതുകൊണ്ടോ നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം .

*അത് നിന്നിൽ തുടങ്ങണം .*

*അത് ഇന്നു തന്നെ ആരംഭിക്കണം .*

*അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം .... !*

*നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം .... !*

*ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ ജീവിതത്തിൽ മാറ്റം വരുന്നില്ല ...... ! നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കൂ .... !*

ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ ജീവൻ അവിടെ പൊലിയുന്നു . നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത് ജീവന്റെ ആരംഭമാണ് ..... !

*മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത് ..... !*

*മാറ്റം നിങ്ങളിൽ നിന്നാകട്ടെ .... !*

*അത് ഇന്നു തന്നെയാകട്ടെ ....... !*

Wings Of Fire . Dr : A P J - Abdul Kalam .😊

2018, മേയ് 4, വെള്ളിയാഴ്‌ച

ലിയനാർഡോ ഡാ വിഞ്ചി (Leonardo da Vinci


*ലിയനാർഡോ ഡാ വിഞ്ചി ചരമദിനം*

*നവോത്ഥാനകാലത്തെ പ്രശസ്തനായ ഒരു കലാകാരനായിരുന്നു ലിയനാർഡോ ഡാ വിഞ്ചി ലോകത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം .1452 ഏപ്രിൽ 15 ന് ഇറ്റലിയിലെ ഫ്ലോറൻസ് പ്രവിശ്യയിലെ വിഞ്ചിക്കടുത്തുള്ള അഗിയാനോ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 1519 മേയ് 2 ഫ്രാൻസിലെ ക്ലോസ് ലുസെ കൊട്ടാരത്തിൽ വച്ച് മരണമടഞ്ഞു.

*ശില്പി, ചിത്രകാരൻ, വാസ്തുശില്പി, ശാസ്‌ത്രജ്ഞൻ, ശരീരശാസ്ത്രവിദഗ്ദ്ധൻ, സംഗീതവിദഗ്ദ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്‌തനായിരുന്നു. അച്ഛന്റെ പേര് ലിയനാർഡോ ദി സേർ പിയറോ എന്നും അമ്മയുടെ പേര് കാറ്റെരിന എന്നും ആണ്‌‍. ഡാവിഞ്ചി എന്നത് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ വിഞ്ചിയെ സൂചിപ്പിക്കുന്നു.

*ഇദ്ദേഹത്തിന്റെ സാന്ത മരിയ ഡെല്ല ഗ്ഗ്രാസിയെ ദേവാലയത്തിലെ തിരുവത്താഴം, മൊണാലിസ എന്നീ ചിത്രങ്ങൾ അവയുടെ കലാമൂല്യത്തിന്റെ പേരിൽ ലോക പ്രശസ്തങ്ങളാണ്. ഇദ്ദേഹത്തിന്റെ ചിന്താഗതികൾ തന്റെ കാലത്തിനും മുൻപിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റർ, റ്റാങ്ക്, കാൽക്കുലേറ്റർ എന്നിവ ഉണ്ടാക്കുവാനുള്ള മാതൃകകൾ മുതലായവ അങ്ങനെയുള്ളവയാണ്. ഏറോഡയനാമിക്സിലെ നിയമങ്ങൾ, വിമാനം കണ്ടുപിടിക്കുന്നതിന് നാന്നൂറ് വർഷം മുൻപ് ഇദ്ദേഹം കണ്ടുപിടിച്ചു.[അവലംബം ആവശ്യമാണ്] ഫ്ലോറൻസും പിസയും തമ്മിലുള്ള യുദ്ധത്തിൽ പിസയെ തോൽപ്പിക്കാനായി ഡാവിഞ്ചിയുടെ നേതൃത്വത്തിൽ ഒരു നദിയിൽ അണക്കെട്ടു നിർമ്മിച്ചു.

*ഒരു പുതിയ ചിത്രകലാ രീതി ലിയൊനാർഡോ ഡാ വിഞ്ചി വികസിപ്പിച്ചെടുത്തു. അക്കാലത്ത് ചിത്രകാരന്മാർ വെളുത്ത പശ്ചാത്തലമായിരുന്നു ചിത്രങ്ങൾ രചിക്കാൻ ഉപയോഗിച്ചിരുന്നത്. ലിയൊനാർഡോ ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച് ചിത്രങ്ങൾ രചിച്ചു. ഇതൊരു ത്രിമാന പ്രതീതി ചിത്രത്തിലെ പ്രധാന വസ്തുവിന് നൽകി. പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലിയിൽ ചിത്രങ്ങാൾ വരയ്ക്കുന്നതിൻ പ്രശസ്തനായിരുന്നു ഡാ വിഞ്ചി.

*ലിയൊനാർഡോ ഡാ വിഞ്ചി ഉന്നത നവോത്ഥാനത്തിന്റെ നായകരിൽ ഒരാളായിരുന്നു. യഥാതഥ ചിത്രകലയിൽ (റിയലിസ്റ്റിക്) വളരെ തല്പരനായിരുന്ന ‍ഡാവിഞ്ചി ഒരിക്കൽ മനുഷ്യ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കാനായി ഒരു ശവശരീരം കീറി മുറിച്ചുനോക്കിയിട്ടുണ്ട്.

നിങ്ങൾ സന്തുഷ്ടയാണോ?


ദമ്പതികൾ പങ്കെടുത്ത ഏതോ ഒരു പരിപാടിക്കിടയിൽ അവതാരകൻ ഒരു സ്ത്രീയോട് ചോദിച്ചു,നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത്. നിങ്ങൾ സന്തുഷ്ടയാണോ?

വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ ഇടയുള്ള ഉത്തരം പ്രതീക്ഷിച്ച് അഭിമാനത്തോടെ നിന്ന ഭർത്താവിനെ ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞത് ഇങ്ങനെയാണ്.

എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. അന്തം വിട്ടു നിന്ന ഭർത്താവിനെ നോക്കി ഒന്ന് മന്ദഹസിച്ച ശേഷം അവർ പറഞ്ഞത് വളരെ രസകരമായ കാര്യങ്ങൾ ആണ്.

എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. പക്ഷെ ഞാൻ സന്തോഷവതിയാണ്. ഞാൻ സന്തോഷത്തോടെ ഇരിക്കുന്നതും ഇരിക്കാത്തതും അദ്ദേഹത്തെ ആശ്രയിച്ചല്ല, എന്നെ ആശ്രയിച്ചാണ്.ഞാൻ സന്തോഷവതിയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ കഴിയുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണ്.

ഏതു ചുറ്റുപാടിലും ഏതു സന്ദർഭത്തിലും സന്തോഷമായിട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ മറ്റൊരാളെയോ ചുറ്റുപാടിനെയോ ആശ്രയിച്ചാണ് എന്റെ സന്തോഷമെങ്കിൽ ഞാൻ ആകെ വിഷമത്തിലായേനെ.

ജീവിതത്തിൽ എല്ലാം മാറിക്കൊണ്ടിരിക്കും, ചുറ്റും കാണുന്ന മനുഷ്യർ,ധനം, ,കാലാവസ്ഥ,എന്റെ മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ, അയൽക്കാർ, സുഖം ,അസുഖം, , മാനസികവും ശാരീരികവുമായ ആരോഗ്യം,അങ്ങനെ എത്രയോ കാര്യങ്ങൾ

ഇതിൽ എന്തൊക്കെ മാറിയാലും ഞാൻ ഹാപ്പി ആയിട്ടിരിക്കാൻ തീരുമാനിക്കണം,പണം ഉണ്ടെങ്കിലും ഹാപ്പി ,ഇല്ലെങ്കിലും ഹാപ്പി, വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിലും ഹാപ്പി,ഒറ്റക്കാണെങ്കിലും ഹാപ്പി,കല്യാണം കഴിയും മുൻപേ ഞാൻ ഹാപ്പി ആയിരുന്നു,കല്യാണം കഴിഞ്ഞപ്പോഴും ഹാപ്പി.

ഞാൻ ജീവിതത്തെ സ്നേഹിക്കുന്നതും എപ്പോഴും സന്തോഷമായിട്ടിരിക്കുന്നതും എന്റെ ജീവിതം മറ്റുള്ളവരുടേതിനേക്കാൾ നല്ലതായതു കൊണ്ടോ സുഗമമായതു കൊണ്ടോ അല്ല, മറിച്ച് ഒരു വ്യക്തി എന്ന നിലയിൽ സന്തോഷമായിട്ടിരിക്കണം എന്ന് ഞാൻ തീരുമാനിച്ചത് കൊണ്ടാണ്.എന്റെ സന്തോഷത്തിനു ഞാൻ ആണ് ഉത്തരവാദി

എന്നെ സന്തോഷിപ്പിക്കുക എന്ന ഉത്തരവാദിത്വം ഞാൻ എന്റെ ഭർത്താവിൽ നിന്നും മറ്റുള്ളവരിൽ നിന്നും മാറ്റുമ്പോൾ എന്നെ തോളിൽ ചുമക്കേണ്ട ബാധ്യതയിൽ നിന്നും ഞാനവരെ മുക്തമാക്കുകയാണ്.അത് പലരുടെയും ജീവിതം സുഗമമാക്കുകയാണ്.

സത്യം പറഞ്ഞാൽ സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം എനിക്ക് കിട്ടിയത് കൊണ്ട് തന്നെ അങ്ങനെയാണ്

നിങ്ങളെ സന്തോഷിപ്പിക്കേണ്ട ചുമതല മറ്റാർക്കും കൊടുക്കാതിരിക്കുക. കാലാവസ്ഥ ചൂടാണോ ? സാരമില്ലെന്നേ, സന്തോഷമായിട്ടിരിക്കൂ, നല്ല സുഖമില്ലേ ? സന്തോഷമായിട്ടിരിക്കൂ,പണം ഇല്ലേ? സന്തോഷം കൈ വിടരുത്,നിങ്ങളെ ആരെങ്കിലും വേദനിപ്പിച്ചോ? സന്തോഷം കൈമോശം വരാതെ നോക്കു.ആരെങ്കിലും നിങ്ങളെ അവഗണിച്ചാലും ഒഴിവാക്കിയാലും വെറുത്താലും ഒന്നും സന്തോഷം കൈ വിടരുത്, കാരണം അതിലൊന്നുമല്ല നിങ്ങളുടെ സന്തോഷം നിലനിൽക്കുന്നത്. അത് നിങ്ങളുടെ കയ്യിൽ മാത്രമാണ്,

ഏതു ചുറ്റുപാടിലും,ഏതു സാഹചര്യത്തിലും ഞാൻ സന്തോഷത്തോടെ ഇരിക്കും എന്ന് തീരുമാനിച്ചാൽ നിങ്ങളെ വിഷമിപ്പിക്കാൻ ഒന്നിനും ഒരാൾക്കും സാധിക്കില്ല.as the proverb goes , never give the key of your happiness to someone else

2018, മേയ് 2, ബുധനാഴ്‌ച

SQ3R Reading Method


SQ3R = Survey, Question, Read, Recite, Review

SQ3R നമ്മൾ വായിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു

1. വായിക്കുന്നതിനു മുൻപ്പ് , വായിക്കാൻ പോകുന്ന ചാപ്‌റ്ററിന്റെ സർവ്വേ എടുക്കുക - title, heading and sub heading ചിത്രങ്ങളുടെ താഴെ യുള്ള ക്യാപ്ഷൻ , chart, graph or map,അവസാനം കൊടുത്തിട്ടുള്ള ചോദ്യങ്ങൾ , രത്ന ചുരുക്കം ഇവയൊക്കെ ആദ്യം.

ഇനിയും ഒരു പേപ്പർ എടുക്കുക അതിനെ മുന്ന് കളമായിട്ടു തിരിക്കുക , ഓരോ കളത്തിലും ഇതു തലക്കെട്ടായി എഴുതുക " Heading/Sub Heading" " Question" " Notes"

2. Questions - സർവ്വേ ചെയുന്ന കുട്ടത്തിൽ ചോദ്യം ചോദിക്കുക Title, Heading Subheading വായിക്കുമ്പോൾ ചോദ്യം ചോദിക്കുക ,

ഉദാഹരണത്തിന് - "വായന ശീലം വളരെ നല്ലതാണു " എന്ന തലകെട്ടാണ് എങ്കിൽ നമ്മുക്ക് അതിൽ ചോദ്യം ചോദിക്കാം

എങ്ങനെ വായനാശീലം നല്ലതാകുന്നു ?

എപ്പോൾ വായനാശീലം നല്ലതാകും ?

എന്ത് കൊണ്ട് വായന ശീലം നല്ലതു ? ഇങ്ങനെ ചോദ്യം നമ്മുക്ക് ചോദിക്കാം

what, why, which, how, when ഇവാ ചേർത്ത് ചോദ്യം ചോദിക്കുക

പേപ്പറിൽ നമ്മൾ ഒന്നാമത്തെ കോളത്തിൽ തലക്കെട്ട് / ഉപതലക്കെട്ട് എഴുതുക അതിന്റെ നേരെ അടുത്ത കോളത്തിൽ ചോദ്യം എഴുതുക

3. Read - വായിച്ചു തുടങ്ങുക

നമ്മൾ തലക്കെട്ടു വായിച്ചതു ഇപ്പോൾ മുഴുവനായി വായിക്കാൻ പോകുവാണ് അപ്പോൾ നമ്മൾ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം അതിൽ ഉണ്ടോ നോക്കുക. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഗം നിർത്തി നിർത്തി വായിക്കുക അല്ലെങ്കിൽ വീണ്ടും വായിച്ചു മനസ്സിലാക്കാൻ ശ്രെമിക്കുക .

4. Recite - വായിച്ച ഭാഗം ഉരുവിടുക

വായിച്ച ഭാഗത്തിന്റെ രത്‌നച്ചുരുക്കം ഉണ്ടാകുക , അതുപോലെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം എഴുതുക .

5. Review - ആദ്യ ദിവസം വായിച്ചാ ചാപ്റ്ററിന്റെ തലക്കെട്ടു , ചോദ്യവും , നോട്സ് വായിച്ചാ ശേഷം ബാക്കി വായിക്കാനുള്ളത് തുടങ്ങുക, ഇതു തുടരുക എല്ലാ ദിവസവും, ഇങ്ങനെ ചെയ്താൽ നമ്മുക്ക് വളരെ നല്ലതായി ബുക്ക് വായിക്കാൻ കഴിയും .

SQ3R ഈ രീതിയിൽ കുട്ടികൾ പഠിക്കുവാൻ വളരെ നല്ലതാണു അതുപോലെ നല്ലതായി ബുക്ക് വായിച്ചെടുക്കാനും ഇതു വളരെ നല്ല രീതിയാണ്