*ലിയനാർഡോ ഡാ വിഞ്ചി ചരമദിനം*
*നവോത്ഥാനകാലത്തെ പ്രശസ്തനായ ഒരു കലാകാരനായിരുന്നു ലിയനാർഡോ ഡാ വിഞ്ചി ലോകത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം .1452 ഏപ്രിൽ 15 ന് ഇറ്റലിയിലെ ഫ്ലോറൻസ് പ്രവിശ്യയിലെ വിഞ്ചിക്കടുത്തുള്ള അഗിയാനോ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 1519 മേയ് 2 ഫ്രാൻസിലെ ക്ലോസ് ലുസെ കൊട്ടാരത്തിൽ വച്ച് മരണമടഞ്ഞു.
*ശില്പി, ചിത്രകാരൻ, വാസ്തുശില്പി, ശാസ്‌ത്രജ്ഞൻ, ശരീരശാസ്ത്രവിദഗ്ദ്ധൻ, സംഗീതവിദഗ്ദ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്‌തനായിരുന്നു. അച്ഛന്റെ പേര് ലിയനാർഡോ ദി സേർ പിയറോ എന്നും അമ്മയുടെ പേര് കാറ്റെരിന എന്നും ആണ്. ഡാവിഞ്ചി എന്നത് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ വിഞ്ചിയെ സൂചിപ്പിക്കുന്നു.
*ഇദ്ദേഹത്തിന്റെ സാന്ത മരിയ ഡെല്ല ഗ്ഗ്രാസിയെ ദേവാലയത്തിലെ തിരുവത്താഴം, മൊണാലിസ എന്നീ ചിത്രങ്ങൾ അവയുടെ കലാമൂല്യത്തിന്റെ പേരിൽ ലോക പ്രശസ്തങ്ങളാണ്. ഇദ്ദേഹത്തിന്റെ ചിന്താഗതികൾ തന്റെ കാലത്തിനും മുൻപിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റർ, റ്റാങ്ക്, കാൽക്കുലേറ്റർ എന്നിവ ഉണ്ടാക്കുവാനുള്ള മാതൃകകൾ മുതലായവ അങ്ങനെയുള്ളവയാണ്. ഏറോഡയനാമിക്സിലെ നിയമങ്ങൾ, വിമാനം കണ്ടുപിടിക്കുന്നതിന് നാന്നൂറ് വർഷം മുൻപ് ഇദ്ദേഹം കണ്ടുപിടിച്ചു.[അവലംബം ആവശ്യമാണ്] ഫ്ലോറൻസും പിസയും തമ്മിലുള്ള യുദ്ധത്തിൽ പിസയെ തോൽപ്പിക്കാനായി ഡാവിഞ്ചിയുടെ നേതൃത്വത്തിൽ ഒരു നദിയിൽ അണക്കെട്ടു നിർമ്മിച്ചു.
*ഒരു പുതിയ ചിത്രകലാ രീതി ലിയൊനാർഡോ ഡാ വിഞ്ചി വികസിപ്പിച്ചെടുത്തു. അക്കാലത്ത് ചിത്രകാരന്മാർ വെളുത്ത പശ്ചാത്തലമായിരുന്നു ചിത്രങ്ങൾ രചിക്കാൻ ഉപയോഗിച്ചിരുന്നത്. ലിയൊനാർഡോ ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച് ചിത്രങ്ങൾ രചിച്ചു. ഇതൊരു ത്രിമാന പ്രതീതി ചിത്രത്തിലെ പ്രധാന വസ്തുവിന് നൽകി. പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലിയിൽ ചിത്രങ്ങാൾ വരയ്ക്കുന്നതിൻ പ്രശസ്തനായിരുന്നു ഡാ വിഞ്ചി.
*ലിയൊനാർഡോ ഡാ വിഞ്ചി ഉന്നത നവോത്ഥാനത്തിന്റെ നായകരിൽ ഒരാളായിരുന്നു. യഥാതഥ ചിത്രകലയിൽ (റിയലിസ്റ്റിക്) വളരെ തല്പരനായിരുന്ന ഡാവിഞ്ചി ഒരിക്കൽ മനുഷ്യ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കാനായി ഒരു ശവശരീരം കീറി മുറിച്ചുനോക്കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ