2018, മേയ് 13, ഞായറാഴ്‌ച

*വാതില്‍*, ഒരു നല്ല പള്ളിലച്ചന്‍റെ പുസ്തകം


മതം കുറച്ചും, ആത്മീയത കൂടുതലുമുള്ള ഒരു പുസ്തകം. അതിലെ കാതലായ ആശയം *സ്നേഹത്തെക്കുറിച്ചാണ്*. പണ്ട് കാലത്ത് ആട്ടിടയന്മാര്‍ തങ്ങളുടെ ആടുകളുമായി ഒരു സ്ഥലത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമായിരുന്നു. രാത്രികാലങ്ങളില്‍ ഈ ആടുകളെയെല്ലാം ഏതെങ്കിലും ഗുഹയില്‍ ആക്കിയിട്ടു ഈ ആട്ടിടയന്‍ ഗുഹയുടെ പ്രവേശനകവാടത്തിന് വട്ടം കിടക്കുമായിരുന്നു. ഗുഹയ്ക്ക് വാതില്‍ ഇല്ലായിരുന്നു, രാത്രികാലങ്ങളില്‍ അയാള്‍ ആണ് ഗുഹയുടെ വാതില്‍. രാത്രിയുടെ യാമങ്ങളില്‍ ഗുഹയുടെ സുരക്ഷിതത്വത്തില്‍ നിന്നും പുറത്തെ അപകടം പതിഞ്ഞിരിക്കുന്ന സുഖങ്ങളിലേക്ക് പോകാന്‍ ഒരു ആട്ടിങ്കുട്ടി ശ്രമിച്ചാല്‍, വട്ടം കിടക്കുന്ന തന്‍റെ ഇടയനെ ചവിട്ടാതെ അതിന് പുറത്തു കടക്കാന്‍ സാധിക്കില്ല. ഇടയന്‍ ഉണരും, ആടിനെ വീണ്ടും സുരക്ഷിതത്തിലേക്ക് പറഞ്ഞുവിടും. അതുപോലെ, പുറത്ത് നിന്ന് ഒരു ചെന്നായയ്ക്ക്‌ അകത്തുള്ള ആടുകളെ ആക്രമിക്കണമെങ്കില്‍ ആദ്യം ഇടയനെ മുറിച്ചുകടക്കേണ്ട ബാധ്യതയുണ്ട്. ഇടയന്‍ വാതിലായ് ഉള്ളപ്പോള്‍ ആടുകള്‍ സുരക്ഷിതരാണ്‌. സമൂഹത്തില്‍ ഓരോ മനുഷ്യനും മറ്റുള്ളവര്‍ക്ക് പരസ്പരം വാതില്‍ ആകുക എന്നൊരു ഉത്തരവാദിത്തം ഉണ്ട് ഒരു സ്നേഹവാതില്‍, ചില അപകടങ്ങളില്‍ നിന്ന് പരസ്പരം രക്ഷിക്കുന്ന, വട്ടം കിടക്കുന്ന ഒരു പുതിയതരം വാതില്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ