ദമ്പതികൾ പങ്കെടുത്ത ഏതോ ഒരു പരിപാടിക്കിടയിൽ അവതാരകൻ ഒരു സ്ത്രീയോട് ചോദിച്ചു,നിങ്ങളുടെ ഭർത്താവ് നിങ്ങളെ സന്തോഷവതി ആയിട്ടാണോ വെച്ചിരിക്കുന്നത്. നിങ്ങൾ സന്തുഷ്ടയാണോ?
വർഷങ്ങൾ നീണ്ട വൈവാഹിക ജീവിതത്തിൽ ഒരു പരാതിയും പറഞ്ഞിട്ടില്ലാത്ത ഭാര്യ ഉറപ്പായും പറയാൻ ഇടയുള്ള ഉത്തരം പ്രതീക്ഷിച്ച് അഭിമാനത്തോടെ നിന്ന ഭർത്താവിനെ ഞെട്ടിച്ചു കൊണ്ട് അവർ പറഞ്ഞത് ഇങ്ങനെയാണ്.
എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. അന്തം വിട്ടു നിന്ന ഭർത്താവിനെ നോക്കി ഒന്ന് മന്ദഹസിച്ച ശേഷം അവർ പറഞ്ഞത് വളരെ രസകരമായ കാര്യങ്ങൾ ആണ്.
എന്റെ ഭർത്താവ് എന്നെ സന്തോഷവതിയാക്കിയിട്ടില്ല. പക്ഷെ ഞാൻ സന്തോഷവതിയാണ്. ഞാൻ സന്തോഷത്തോടെ ഇരിക്കുന്നതും ഇരിക്കാത്തതും അദ്ദേഹത്തെ ആശ്രയിച്ചല്ല, എന്നെ ആശ്രയിച്ചാണ്.ഞാൻ സന്തോഷവതിയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ കഴിയുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണ്.
ഏതു ചുറ്റുപാടിലും ഏതു സന്ദർഭത്തിലും സന്തോഷമായിട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ മറ്റൊരാളെയോ ചുറ്റുപാടിനെയോ ആശ്രയിച്ചാണ് എന്റെ സന്തോഷമെങ്കിൽ ഞാൻ ആകെ വിഷമത്തിലായേനെ.
ജീവിതത്തിൽ എല്ലാം മാറിക്കൊണ്ടിരിക്കും, ചുറ്റും കാണുന്ന മനുഷ്യർ,ധനം, ,കാലാവസ്ഥ,എന്റെ മേലുദ്യോഗസ്ഥർ, സഹപ്രവർത്തകർ, അയൽക്കാർ, സുഖം ,അസുഖം, , മാനസികവും ശാരീരികവുമായ ആരോഗ്യം,അങ്ങനെ എത്രയോ കാര്യങ്ങൾ
ഇതിൽ എന്തൊക്കെ മാറിയാലും ഞാൻ ഹാപ്പി ആയിട്ടിരിക്കാൻ തീരുമാനിക്കണം,പണം ഉണ്ടെങ്കിലും ഹാപ്പി ,ഇല്ലെങ്കിലും ഹാപ്പി, വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിലും ഹാപ്പി,ഒറ്റക്കാണെങ്കിലും ഹാപ്പി,കല്യാണം കഴിയും മുൻപേ ഞാൻ ഹാപ്പി ആയിരുന്നു,കല്യാണം കഴിഞ്ഞപ്പോഴും ഹാപ്പി.
ഞാൻ ജീവിതത്തെ സ്നേഹിക്കുന്നതും എപ്പോഴും സന്തോഷമായിട്ടിരിക്കുന്നതും എന്റെ ജീവിതം മറ്റുള്ളവരുടേതിനേക്കാൾ നല്ലതായതു കൊണ്ടോ സുഗമമായതു കൊണ്ടോ അല്ല, മറിച്ച് ഒരു വ്യക്തി എന്ന നിലയിൽ സന്തോഷമായിട്ടിരിക്കണം എന്ന് ഞാൻ തീരുമാനിച്ചത് കൊണ്ടാണ്.എന്റെ സന്തോഷത്തിനു ഞാൻ ആണ് ഉത്തരവാദി
എന്നെ സന്തോഷിപ്പിക്കുക എന്ന ഉത്തരവാദിത്വം ഞാൻ എന്റെ ഭർത്താവിൽ നിന്നും മറ്റുള്ളവരിൽ നിന്നും മാറ്റുമ്പോൾ എന്നെ തോളിൽ ചുമക്കേണ്ട ബാധ്യതയിൽ നിന്നും ഞാനവരെ മുക്തമാക്കുകയാണ്.അത് പലരുടെയും ജീവിതം സുഗമമാക്കുകയാണ്.
സത്യം പറഞ്ഞാൽ സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം എനിക്ക് കിട്ടിയത് കൊണ്ട് തന്നെ അങ്ങനെയാണ്
നിങ്ങളെ സന്തോഷിപ്പിക്കേണ്ട ചുമതല മറ്റാർക്കും കൊടുക്കാതിരിക്കുക. കാലാവസ്ഥ ചൂടാണോ ? സാരമില്ലെന്നേ, സന്തോഷമായിട്ടിരിക്കൂ, നല്ല സുഖമില്ലേ ? സന്തോഷമായിട്ടിരിക്കൂ,പണം ഇല്ലേ? സന്തോഷം കൈ വിടരുത്,നിങ്ങളെ ആരെങ്കിലും വേദനിപ്പിച്ചോ? സന്തോഷം കൈമോശം വരാതെ നോക്കു.ആരെങ്കിലും നിങ്ങളെ അവഗണിച്ചാലും ഒഴിവാക്കിയാലും വെറുത്താലും ഒന്നും സന്തോഷം കൈ വിടരുത്, കാരണം അതിലൊന്നുമല്ല നിങ്ങളുടെ സന്തോഷം നിലനിൽക്കുന്നത്. അത് നിങ്ങളുടെ കയ്യിൽ മാത്രമാണ്,
ഏതു ചുറ്റുപാടിലും,ഏതു സാഹചര്യത്തിലും ഞാൻ സന്തോഷത്തോടെ ഇരിക്കും എന്ന് തീരുമാനിച്ചാൽ നിങ്ങളെ വിഷമിപ്പിക്കാൻ ഒന്നിനും ഒരാൾക്കും സാധിക്കില്ല.as the proverb goes , never give the key of your happiness to someone else
nice
മറുപടിഇല്ലാതാക്കൂ