2018, മേയ് 29, ചൊവ്വാഴ്ച

29-May-2018 Mount Everest celebrating 65th anniversary


29-May-2018 Mount Everest celebrating 65th anniversary

*മൗണ്ട് എവറസ്റ്റ് ദിനം*

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് എവറസ്റ്റ്. 8848m ആണ് സമുദ്ര നിരപ്പിൽ നിന്നുള്ള ഇതിൻറെ ഉയരം. നേപ്പാളിൽ ഇതിനെ സാഗർമാതാ എന്നും ചൈനയിൽ ചോമോലുങ്മ എന്നാണ് മൗണ്ട് എവറെസ്റ്റിനെ വിളിക്കുന്നത്.

*ചൈന-നേപ്പാൾ അന്താരാഷ്ട്ര അതിർത്തി കടന്നുപോകുന്നത് മൗണ്ട് എവറെസ്റ്റിന്റെ ഉച്ചകോടിയിലൂടെയാണ്. ഇതിൻറെ ആദ്യ പേര് PEAK XV എന്നായിരുന്നു. റോയൽ ജിയോഗ്രഫിക് സോസയിറ്റിയാണ് 1865 ൽ ഈ കൊടുമുടിക്ക് മൗണ്ട് എവറസ്റ്റ് എന്ന പേര് നൽകിയത്. അന്നത്തെ ഇന്ത്യയുടെ ബ്രിട്ടീഷ് സർവേയർ ആയിരുന്ന ആൻഡ്രൂ വോ ആണ് ഈ പേര് നിർദേശിച്ചത്, തൻറെ മുൻഗാമിയായിരുന്ന സർ ജോർജ് എവറസ്റ്റിന്റെ സ്മരണക്കായാണ് അദ്ദേഹം ആ പേര് നിർദേശിച്ചത്.

*മഞ്ഞു മൂടിക്കിടക്കുമ്പോൾ ഇതിന്റെ ഉയരം 8848m ആണ് ഈ ഉയരം നേപ്പാൾ ആണ് പുറത്തുവിട്ടത്. അല്ല എന്നുണ്ടെങ്കിൽ ഇതിൻറെ ഉയരം 8844m ആണ് ഇത് ചൈന ആണ് പുറത്തുവിട്ടത്.

*1953 മെയ് 29 ന് സർ എഡ്മണ്ട് ഹില്ലാരിയും ടെൻസിങ് നോർഗെയും ചേർന്ന് ആദ്യമായി മൗണ്ട് എവറസ്റ്റ് കീഴടക്കി. അതിന് ശേഷം ഒരുപാടുപേർ ഈ കൊടുമുടി കീഴടക്കിയിട്ടുണ്ട് അതുപോലെ തന്നെ മരണപ്പെട്ടിട്ടുമുണ്ട്.

*മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അമേരിക്കകാരനായ ജോർദാൻ റൊമേറോ ആണ്. ജോർദാൻ 13ആം വയസ്സിലാണ് ഈ കൊടുമുടി കീഴടക്കിയത്. അതുപോലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാൻകാരനായ യുയിച്ചിറോ മിയൂറ ആണ് 80 ആം വയസ്സിലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്.

*എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രി പാലാണ് 23 മെയ് 1984 ന് ആയിരുന്നു അവർ ഈ നേട്ടം കൈവരിച്ചത്. അതുപോലെ തന്നെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ അവതാർ സിങ് ചീമയാണ് ( 20 may 1965 ലാണ് കീഴടക്കിയത്. ).

🌷🌷🌷🌷🌷🌷🌷🌷🌷🌷

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ