ജീവിതത്തിൽ പരാജയങ്ങളെ എങ്ങനെ നേരിടാം
ജീവിതത്തിൽ റിസ്ക് എടുക്കുന്നവർക്കു മാത്രമേ പരാജയം ഉണ്ടാകു അല്ലാത്തവർക്ക് വിജയവും പരാജയവുമില്ല.
പരാജയം സംഭവിക്കുമ്പോൾ നമ്മുക്ക് മോശമായ ചിന്ത വരും, ചിലപ്പോൾ കരയും , കരയുന്നത് ഒരു പെൺകുട്ടിയാണ് എങ്കിൽ പറയും സാരമില്ല , അടുത്ത പ്രാവിശ്യം നമ്മുക്ക് നേടണം എന്ന്, അതേപോലെ ഒരു ആൺ കുട്ടിയാണ് എങ്കിൽ പറയും , ഒരു ആണ്കുട്ടിയാലോ എന്തിനാ കരയുന്നെ, നേടും വരെ പോരാടുക. പരാജയപ്പെടുമ്പോൾ ഇതുപോലെ യുള്ള കാര്യം നമ്മുക്ക് ദോഷം ചെയ്യില്ല.
പരാജയത്തിന്റെ പരാജയം ആണ് ഒഴിഞ്ഞു മാറുക , മറ്റുലോറെ പഴിചാരുക , ഇങ്ങനെ യുള്ള വക്തികളിൽ ഒരു വിജയം വളരെ ബുദ്ധിമുട്ടാണ്
പരാജയത്തെ നമ്മുക്ക് വെല്ലുവിളിയാക്കിമാറ്റാൻ
1 . നേരിടുക
2 . യാഥാർഥ്യം മനസ്സിലാകുക
3 . അതിൽ നിന്നും പഠിക്കുക
4 . വളരുക
പരാജയപെടുമ്പോൾ നമ്മുടെ സുരക്ഷാ കവചത്തിൽ നിന്നും പുറത്തു ചാടാൻ ശ്രേമിക്കുവാന് .
എന്നെ ഒന്നിനും കൊള്ളില്ല , ഞാൻ ജയിക്കില്ല എന്നുള്ള പരാജയ വാക്കുകൾ ഒഴിവാക്കി എന്നെ കൊണ്ട് കഴിയും എന്ന് പറഞ്ഞു പഠിക്കുക .
ഉദാഹരണത്തിന് : നമ്മൾ ഓടുകയാണ് അപ്പോൾ ഉള്ളിൽ നിന്ന് ആരോ പറയും മതി ഓടിയത് ഇത്രെയും മതി , അപ്പോൾ സ്വയം നമ്മളെ ശാക്തീകരിക്കുക എന്നെ കൊണ്ട് കഴിയും എന്ന് പറയുക അപ്പോൾ നമ്മൾക്ക് കൂടുതൽ ദൂരം വീണ്ടും ഓടാൻ കഴിയും നമ്മളെ സ്വയം ശാക്തീകരിക്കുന്ന വാക്കുകൾ കൊണ്ട് ബലപ്പെടുത്തുക.
രണ്ടു തരത്തിലുള്ള മനസ്സുകളാണ് , ഒന്ന് ജീവിതത്തിൽ പരാജയങ്ങളെ നേരിട്ട് വിജയിക്കുന്ന മനസ്സ്, അവർ എങ്ങനെയാണു മനസ്സിനെ സജ്ജീകരിക്കുന്നെ വിജയിക്കാൻ വേണ്ടി എന്ന് നമ്മുക്ക് മനസ്സിലാക്കാൻ കഴിയും , രണ്ടമത്തെ മനസ്സു അവർ പരാജയങ്ങളിൽ വഹിച്ചു എന്നും ജീവിക്കും അവരുടെ പ്രത്യകത നമ്മുക്ക് കാണാൻ കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ