*"എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായ് ലോകം മുഴുവൻ അവന്‍റെ സഹായത്തിനെത്തും; പൌലോകൊയ്‌ലോ* 💪
മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ബ്രസീലുകാരനായ പൗലോ കൊയ്‌ലോ രചിച്ച *‘ദി ആൽക്കെമിസ്റ്റ്’.*
*67 ഭാഷകളിലായി ആറരക്കോടി കോപ്പികൾ* വിറ്റഴിഞ്ഞ ഈ ഗ്രന്ഥം ഒരു നോവൽ എന്നതിലേറെ പ്രചോദനാത്മക ഗ്രന്ഥം എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിപ്രശസ്തർ മുതൽ സാധാരണക്കാർ വരെ ഈ നോവലിന്റെ ആരാധകരാണ്. 30 ഗ്രന്ഥങ്ങൾ രചിച്ച പൗലോ കൊയ്‌ലോയ്ക്ക് ആഗോളതലത്തിൽ ഖ്യാതി നേടിക്കൊടുത്തത് ‘ദി ആൽക്കെമിസ്റ്റ്’ ആണ്. തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങി പുറപ്പെട്ടാൽ ഈ പ്രപഞ്ചംപോലും സ്വപ്നസാക്ഷാത്കാരത്തിനായി നിങ്ങളോടൊപ്പമുണ്ടാകും എന്ന മൂലാശയത്തിലൂന്നിയാണ് ഈ നോവൽ വികസിക്കുന്നത്.
‘‘ദി ആൽക്കെമിസ്റ്റി’’ലെ ആശയങ്ങളുടെ രത്നച്ചുരുക്കം ഇവയാണ്:–
*1. എന്തു വേണം എന്നു തീരുമാനിക്കുക. ജീവിതത്തിൽ എന്തൊക്കെ നേടണം എന്നു കൃത്യമായി തീരുമാനമെടുത്തവർക്കേഅതു നേടാൻ കഴിയൂ..!*
*2. ചെയ്യുന്ന കാര്യങ്ങൾ ഏകാഗ്രതയോടെ ചെയ്യുക. ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാതിരിക്കുക..!*
*3. നല്ലതു കാണുക. നമ്മുടെ ജീവിത യാത്രയ്ക്കിടയിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ നാം നഷ്ടപ്പെടുത്താറുണ്ട്..!*
*4. പ്രവർത്തനങ്ങളില്ലാത്ത സ്വപ്നം നിഷ്ഫലമാണ്. സ്വപ്ന നേട്ടങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുക..!*
*5. പഠനം ഒരു ശീലമാക്കു. പുതിയ അറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും മാത്രമേ പരിവർത്തനം സാധ്യമാകൂ..!*
*6. പരാജയങ്ങളെ ഭയപ്പെടാതിരിക്കു. പരാജയങ്ങൾ പുതിയ അറിവും അനുഭവവും നൽകുന്നു. വീണ്ടും ശ്രമിക്കുക..!*
*7. ഇതുവരെ ചെയ്യാത്ത പുതിയ കാര്യങ്ങൾ ചെയ്യുക. ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ കഴിയും..!*
*8. ലക്ഷ്യത്തിൽ എത്തിച്ചേരുംവരെ സ്വപ്നത്തെ പിന്തുടരുക. ശ്രമത്തിൽ നിന്നും പിന്മാറരുത്. ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ശരിയായ പാതയിലൂടെ സഞ്ചരിക്കുന്നവർക്കേ ലക്ഷ്യത്തിൽ എത്താൻ കഴിയൂ..!*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ