വിളക്ക് കൊളുത്തിയാൽ ഇരുട്ട് സ്വയമേതന്നെ ഇല്ലാതായിക്കൊള്ളും..
ഇരുട്ടുമായി അങ്കം വെട്ടാൻ നിൽക്കരുത്. കാരണം ഇരുട്ടിന് സ്വന്തമായി ഒരസ്ഥിതതയുമില്ല. അസ്ഥിതയില്ലാത്ത ഇരുട്ടിനെ നിങ്ങൾക്കെങ്ങനെ പൊരുതി തോൽപ്പിക്കാനാകും? ഇരുട്ടിനെ ക്കുറിച്ച് മറന്നേക്കുക. ഭയത്തെ കുറിച്ച് മറന്നേക്കുക. മനുഷ്യമനസ്സിനെ സാധാരണഗതിയിൽ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ നിഷേധാത്മകപ്രവണതകളെയും മറന്നേക്കുക. ആത്മവിശ്വാസത്തിന്റെ ഒരു ചെറിയ ദീപശിഖ കൊളുത്തുക..
എല്ലാദിവസവും രാവിലെ ഉത്സാഹപൂർവ്വം എണീക്കുക. ഞാനിന്ന് വളരെ ആഹ്ലാദത്തോടെ ജീവിക്കുമെന്ന തീരുമാനത്തോടെ എണീക്കുക. ഉന്മേഷത്തോടെ പ്രാതൽ കഴിക്കുക. പ്രാതൽ കഴിക്കുമ്പോൾ ഭക്ഷണത്തെ ഈശ്വരനായി കരുതുക. അപ്പോൾ പ്രാതൽ പവിത്രമായി മാറുന്നു. കുളിക്കുമ്പോൾ ഈശ്വരൻ നിങ്ങൾക്കുള്ളിലുണ്ടെന്ന് ഓർക്കുക. ഈശ്വരനെയാണ് നിങ്ങൾ കുളിപ്പിക്കുന്നത്. അപ്പോൾ നിങ്ങളുടെ ചെറിയ കുളിമുറി ഒരു ക്ഷേത്രമായി മാറുന്നു. ഷവറിൽ നിന്നും വീഴുന്ന വെള്ളം അഭിഷേകമായിത്തീരുന്നു. രാവിലെ എണീക്കുമ്പോൾ ഉറച്ച തീരുമാനത്തോടേയും തെളിമയോടേയും എണീക്കുക. ഇന്നത്തെ ദിവസം സൗന്ദര്യമുള്ള തായിരിക്കും എന്ന് സ്വയം ഉറപ്പിക്കുക. ഓരോ രാത്രിയും ഉറങ്ങുന്നതിനു മുമ്പ് അന്നത്തെ ദിവസത്തെ സൗന്ദര്യവത്തായ സംഭവങ്ങളെ ഒന്നുകൂടി ഓർക്കുക. നിങ്ങളുടെ സ്വപ്നങ്ങൾ. അന്ന് സൗന്ദര്യമുള്ളവയായിരിക്കും. ആ ഉർജ്ജപ്രസാരത്തെ അടുത്ത ദിവസത്തേക്ക് കൈമാറാൻ നിങ്ങൾക്ക് കഴിയും. ഓരോ നിമിഷത്തെയും അതുപോലെ പവിത്രമാക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ