ദൈവത്തെക്കുറിച്ച് ചിന്തിക്കാനാവുകയില്ല. നമ്മൾ കോടിക്കണക്കിനു തവണ ചിന്തിക്കുന്നു. എന്നിട്ടും ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല. ചിന്ത മുഖേന ആരും ദൈവത്തിൽ എത്തിച്ചേർന്നിട്ടില്ല. വാസ്തവത്തിൽ അമിതമായ ചിന്തയിലൂടെ ദൈവം നമുക്ക് നഷ്ടപ്പെട്ടിട്ടേയുള്ളൂ. എത്ര അധികം നാം ചിന്തിക്കുന്നുവോ അത്രയധികം നാം ചിന്തയിൽ നഷ്ടപ്പെടുന്നു.
ദൈവം ഒരു കല്പിതവസ്തുവല്ല. ദൈവം തർക്കങ്ങളിലൂടെ എത്തിച്ചേരുന്ന സമാധാനവുമല്ല. ദൈവം മനസ്സിന്റെ ഫലപ്രാപ്തിയുമല്ല. ദൈവം സത്യമാണ്. ചിന്ത അവിടെ പ്രസക്തമായി വരുന്നില്ല. ചിന്തയിലൂടെ നിങ്ങൾ അലയുകയാണ് ചെയ്യുന്നത്. വാസ്തവത്തിൽ കണ്ണുകൾ തുറന്നു കാണുകയാണ് വേണ്ടത്. ചിന്തകളും സങ്കൽപ്പങ്ങളും കൊണ്ട് നിറഞ്ഞതാണ് നിങ്ങളുടെ കണ്ണുകളെങ്കിൽ നിങ്ങൾ അന്ധരായിരിക്കും. ചിന്തകളൊഴിഞ്ഞ കണ്ണുകൾക്കുമാത്രമേ സത്യത്തെ കാണാൻ കഴിയുകയുള്ളൂ.
സെൻ ഗുരുക്കന്മാർ പറയുന്ന അമനസ്കതയും കബീർ പറയുന്ന അമനീഭാവവും ബുദ്ധൻ പറയുന്ന നിർവ്വാണവും പതഞ്ജലി പറയുന്ന നിർവികല്പസമാധിയും ചിന്താരഹിതമായ അവസ്ഥയാണ്. അവർ പറയുന്ന ആ അവസ്ഥയിൽ സംശയങ്ങളും തർക്കങ്ങളും പര്യവസാനിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ