നാം ക്രാേധത്തെ അടിച്ചമർത്തുമ്പോൾ ഉള്ളിലത് കുമിഞ്ഞുകൂടുന്നു. പിന്നെ ചെറിയൊരു നിന്ദാവചനം കേട്ടാൽ മതി. നമ്മുടെ ഉള്ളിൽ ഒരു അഗ്നിപ്രളയം തന്നെ ഉണ്ടാകും. നിന്ദാവചനത്തിനേക്കാൾ ആനുപാതികമായി ബൃഹത്തായിരിക്കും നമ്മുടെ പൊട്ടിത്തെറി..
എന്തുകൊണ്ടാണ് ഇത്തരത്തിൽ നാം ഭ്രാന്തമാകുന്നത്? ഈ ക്രോധം വളരെ നാളുകൾ നിങ്ങൾ ഉള്ളിൽ പേറിക്കൊണ്ട് നടക്കുന്നതാണ്. ഈ ക്രോധത്തെ ചൊരിയുവാനായി ഒരു സാഹചര്യത്തിനുവേണ്ടി നാം കാത്തിരിക്കുകയായിരുന്നു. വാസ്തവത്തിൽ നമുക്കേറ്റ അപമാനമായിരിക്കില്ല ക്രോധാഗ്നിയെ ജ്വലിപ്പിച്ചത്. മുമ്പെങ്ങോ അമർത്തിവച്ച ക്രോധം ഇപ്പോൾ ആളിക്കത്തി എന്നുമാത്രം..
അടിച്ചമർത്താതെ ഇരിക്കുമ്പോൾ മാത്രമാണ് നമ്മില്‍ സഹിഷ്ണുത വളരുകയുള്ളൂ. അടിച്ചമർത്തുന്നവൻ എന്നും അസഹിഷ്ണുവായിരിക്കും. സാധാരണയായി ക്രോധം നൈസർഗ്ഗിക ജീവിതത്തിന്റെ ഭാഗമാണ്. അത് വന്നു പോകാറാണ് പതിവ്. എന്നാൽ അതിനെ അടിച്ചമർത്തുമ്പോൾ അതൊരു പ്രശ്നമായി മാറുന്നു. പല പ്രാവശ്യം അമർത്തിവച്ച ക്രോധ വികാരങ്ങൾ പ്രകോപനത്തിന്റെ ചെറിയൊരു തീപ്പൊരിയാൽ ആളിക്കത്തും. അമർത്തിവച്ച ക്രോധം തന്നെയാണ് ചിലപ്പോഴൊക്കെ ചിത്തവിഭ്രാന്തിയായി പുറത്തുവരുന്നത്. ചിലപ്പോൾ നമ്മുടെ നിയന്ത്രണത്തിനുപോലും അതീതമായിത്തീരുന്നു. നമ്മൾ പോലും നിസ്സഹായരായി ത്തീരുന്നു. ക്രോധം വിഷാദത്തിന്റെ സക്രിയാവസ്ഥയാണ്. വിഷാദം ക്രോധത്തിന്റെ നിഷ്ക്രിയാവസ്ഥയാണ്. അവ രണ്ടും രണ്ടല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ