വ്യക്തിത്വത്തിനിടയിൽ ഒരു അകലം സൃഷ്ടിക്കുക. നമ്മുടെ എല്ലാ പ്രശ്നങ്ങളും നമ്മുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ്. നമ്മളുമായി ബന്ധപ്പെട്ടതല്ല. നമുക്കൊരു പ്രശ്നവുമില്ല. ആർക്കും യഥാർത്ഥത്തിലൊരു പ്രശ്നവുമില്ല. പ്രശ്നങ്ങളെല്ലാംതന്നെ വ്യക്തിത്വത്തിന്റേതാണ്.
എപ്പോഴൊക്കെ ഉത്കണ്ഠ തോന്നുന്നുവോ അപ്പോഴെല്ലാം ഓർമ്മിക്കുക. പ്രശ്നങ്ങളെല്ലാം തന്നെ വ്യക്തിത്വത്തിനാണെന്ന്. പിരിമുറുക്കം ഉണ്ടാകുമ്പോൾ ഓർമ്മിക്കുക, പിരിമുറുക്കം വ്യക്തിത്വത്തിനാണെന്നും. നാം ഒരു നിരീക്ഷകനാണ്. ഒരു സാക്ഷി. ഈ ദൂരം നിലനിർത്തുക. വേറെ ഒന്നും ചെയ്യേണ്ടതായിട്ടില്ല.
ഒരിക്കൽ ദൂരം ഉറപ്പിച്ചുകഴിഞ്ഞാൽ അത്ഭുതകരമെന്നു പറയട്ടെ നമ്മുടെ ആശങ്ക പമ്പകടക്കുന്നതു കാണാം. എന്നാൽ ഈ അകലം ഇല്ലാതാകുമ്പോൾ നാം വ്യക്തിത്വവുമായി അടുക്കുമ്പോൾ വീണ്ടും ആശങ്കകൾ അഭ്യുദയം ചെയ്യും. ഉത്കണ്ഠ പെരുകും. വ്യക്തിത്വത്തിൻറെ പ്രശ്നങ്ങളുമായി താദാത്മ്യപെട്ടുകൊണ്ടാണ് ഉത്കണ്ഠ നിലകൊള്ളുന്നത്. സ്വാസ്ഥ്യം കണ്ടെത്താനാകുന്നത് വ്യക്തിത്വവുമായുള്ള താദാത്മ്യം വിടുവിക്കുമ്പോഴാണ്. ഒരു മാസമെങ്കിലും എന്തൊക്കെ സംഭവിച്ചാലും അതെല്ലാം നിരീക്ഷിക്കുന്നവനായിരിക്കുക.
ഉദാഹരണത്തിന് ഒരു തലവേദന വരുന്നു. വേദനയെ മാറിനിന്ന് കാണുക. വേദന ശാരീരികപ്രവർത്തനങ്ങളിൽ നടക്കുന്ന ഒന്നാണ്. നാം വേറിട്ട് നിൽക്കുന്നു. നമുക്കും തലവേദനയ്ക്കും ഇടയിൽ അകലം കൂടിവരുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ തലവേദനയിൽനിന്നും നാം വിമുക്തമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ