പരംപൊരുളുമായി സാമ്യം പ്രാപിക്കുന്ന അത്യപൂർവ നിമിഷങ്ങളിൽ സർഗ്ഗ പ്രവാഹത്തെ കവിക്ക് വെളിപാടുകളായി അറിയാനാകുന്നു.
ലൗകിക ബുദ്ധിയുടെ ദൃഷ്ടി പഥത്തിലൂടെ നോക്കുമ്പോൾ ഒരു കവി തികഞ്ഞ വിഡ്ഢിയാണ്. സമ്പത്തിന്റെയും അധികാരത്തിന്റെയും തലത്തിൽ ഒരിക്കലും അദ്ദേഹത്തിന് അഭ്യുദയം ഉണ്ടാകാറില്ല. എന്നാൽ ഒരു കവിക്ക് ദാരിദ്ര്യത്തിലും വ്യത്യസ്ത തലത്തിലുള്ള ഒരു സമ്പന്ന അനുഭവിക്കാനാവും. അത് വേറെ ആർക്കും അനുഭവേദ്യമല്ല.
ഒരു കവിക്ക് പ്രണയം സാധ്യമാണ്. ദൈവീകതയും സാധ്യമാണ്. ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങൾ മനസ്സിലാക്കാനും ആസ്വദിക്കാനും വേണ്ടത്ര നിഷ്കളങ്കത കവിക്കു മാത്രമേയുള്ളൂ. അതുകൊണ്ട് കവി ദൈവത്തെ അറിയുന്നു. ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലാണ് ദൈവം കൂടുതൽ തീവ്രമായി പ്രകാശിക്കുന്നത്. നിത്യവും കഴിക്കുന്ന അന്നത്തിലും അതിരാവിലെയുള്ള സവാരിയിലും ഒക്കെ ദൈവത്തിൻറെ സാന്നിധ്യം കവിക്ക് അനുഭവിക്കാനാവും.. തൻറെ പ്രാണപ്രേയസിയുമായുള്ള പ്രണയ ബന്ധത്തിലും സുഹൃത്തുക്കളുമായുള്ള മൈത്രിയിലും കവി ദൈവത്തെ കാണുന്നു. പള്ളികളിൽ ദൈവത്തെ കവി കാണാറില്ല. പള്ളികൾ കവിതയുടെ ഭാഗമല്ല.
നാം കൂടുതൽക്കൂടുതൽ കാവ്യാത്മകമാകുവാൻ ധീരനാകേണ്ടതുണ്ട്. ലോകം നമ്മെ ഒരു വിഡ്ഢി എന്നു വിളിക്കുന്നത് കേൾക്കുവാനുള്ള ധൈര്യം നമുക്ക് വേണം. കാവ്യാത്മകമാകുക എന്നതുകൊണ്ട് കവിത എഴുതണം എന്നല്ല ഉദ്ദേശിക്കുന്നത്. അതൊരു ജീവിത രീതിയാണ്. അത് ജീവിതത്തോടുള്ള പ്രേമമാണ്. *🎼ഹൃദയങ്ങൾ തമ്മിലുള്ള എല്ലാം തുറന്ന് പറയുന്ന ബന്ധമാണ്*.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ