2019, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ആനന്ദികളാകുവിൻ


എല്ലാ മതങ്ങളും പരാജയപ്പെട്ടു. മാനവരാശി തീരെ മതാത്മകമായില്ല. ആയിരക്കണക്കിന് വർഷത്തെ പ്രബോധനത്തിനു ശേഷവും മാനവരാശിക്ക് ഒന്നും തന്നെ സംഭവിച്ചില്ല.

മതങ്ങൾക്ക് അടിസ്ഥാനപരമായി ഒരു പിശകുണ്ട്. അവ ജനങ്ങളോടു പറയുന്നു. നല്ലവനാകുക. ധാർമ്മികനാകുക. സന്മാർഗ്ഗിയാകുക. അപ്പോൾ ആനന്ദം നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്നു. വാസ്തവത്തിൽ അത് സത്യത്തിനു വിരുദ്ധമാണ്. ആദ്യം നമ്മളൾ ആനന്ദമള്ളവനായിരിക്കണം. എന്നാലേ നല്ലവനാകാനാകൂ. ആനന്ദമുള്ള ഒരുവന് ആരോടും മോശമായി പെരുമാറാനാവുകയില്ല.

ഓരോരുത്തരും അവരവരുടെ കുട്ടികളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അവരുടെ ഉദ്ദേശ്യം നല്ലതാണ്. എന്നാൽ അതിൻന്റെ അനന്തരഫലം അത്ര നല്ലതല്ല. അധ്യാപകർ കുട്ടികളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. സർവ്വകലാശാലകൾ നല്ല പൗരന്മാരെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിക്കുന്നില്ല. പള്ളികളും ക്ഷേത്രങ്ങളും പുരോഹിതന്മാരും എല്ലായിടത്തും ജീവിതം കൂടുതൽ സൗന്ദര്യമുള്ളതാക്കാൻ ശ്രമിക്കുന്നു. എന്നാൽ ജീവിതം കൂടുതൽക്കൂടുതൽ വിരൂപമാവുകയാണ് ചെയ്യുന്നത്. അവരുരുടെയെല്ലാം ഉദ്ദേശ്യങ്ങൾ നല്ലതാണെങ്കിലും അവ അശാസ്ത്രീയമാണ്. നമ്മൾ ദീർഘകാലം ജീവിക്കാൻ അവർ ആഗ്രഹിക്കുകയും എന്നാൽ നമുക്ക് വിഷം തന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവരുടെ ആഗ്രഹം നല്ലതാണെങ്കിലും അതിനു വേണ്ടി സ്വീകരിച്ച മാർഗം നല്ലതല്ല. അവർക്ക് നല്ലവരാകാൻ കഴിയുകയില്ല. അവർ ദുഃഖിതരാണ്. അവർ എന്തു ചെയ്താലും ദുഃഖം മാത്രമേ സംഭവിക്കുകയുള്ളൂ. നമുക്കുള്ളതേ വേറൊരാൾക്ക് കൊടുക്കാൻ കഴിയൂ. നമ്മൾ ആനന്ദം നിർഭരമാണെങ്കിൽ മറ്റുള്ളവർക്കും അത് നൽകാനാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ