ചുമലില്‍ രണ്ടു വലിയ ഇരുമുടിക്കെട്ടുകളുമായി മലകയറുന്ന ആളോട് സന്ന്യാസി ചോദിച്ചു: 'എന്തിനാ ഈ ചുമട്?' 'ഇതിലൊന്ന് ദുരിതങ്ങളുടെയും മറ്റൊന്ന് ക്ലേശങ്ങളുടെയും മാറാപ്പാണ് സ്വാമി'. അയാള്‍ ഉത്തരം നല്‍കി. സന്ന്യാസി അതിലൊരു മാറാപ്പ് അഴിച്ചുവെച്ചശേഷം ചോദിച്ചു: 'ഈ ഒരു കെട്ടില്‍ നിങ്ങള്‍ ഇതുവരെ അനുഭവിച്ച ദുരിതങ്ങളല്ലേ? ഇനി എന്തിനിതുകൂടെ കൊണ്ടുനടക്കണം? നമുക്കതു ദൂരെ കളയാം.'
മറ്റേ കെട്ടഴിച്ചു നോക്കിയിട്ട് സന്ന്യാസി പറഞ്ഞു: 'ഓ. ഇനി താങ്കള്‍ അനുഭവിക്കാന്‍ പോകുന്ന ക്ലേശങ്ങളുടെ മാറാപ്പാണല്ലേ ഇത്? ആ ക്ലേശങ്ങള്‍ അനുഭവിക്കേണ്ട സമയത്ത് അനുഭവിക്കാം. അതുവരെയെന്തിനു ക്ലേശങ്ങളുടെ മാറാപ്പ് താങ്കള്‍ താങ്ങി നടക്കുന്നു. നമുക്കതും ഉപേക്ഷിക്കാം, അല്ലേ?' രണ്ടു കെട്ടുകളും ദൂരെ വലിച്ചെറിഞ്ഞതോടെ അയാള്‍ സ്വതന്ത്രനായി. വെറുതെ ഓരോന്നു തലയിലേറ്റി നാം നടക്കുന്നു. എന്തിനിങ്ങനെ വേണ്ടാത്ത ഭാരം നാം താങ്ങുന്നു. ഓരോ ദിവസവും ഒരു കാര്യവുമില്ലാതെ ഒട്ടേറെ പ്രശ്‌നങ്ങള്‍ നാം തലയിലേറ്റി നടക്കുന്നു. ഒന്നാലോചിച്ചാല്‍, പല ഭാരങ്ങളും വെറുതെ നാം തലയിലേറ്റുന്നതല്ലേയെന്നു നമുക്കുതന്നെ ബോധ്യമാവുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ