തീവണ്ടിയില്‍ അഴുക്കുവസ്ത്രങ്ങള്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞുകൊണ്ടുപോകുന്ന അലക്കുകാരിയോട് സഹയാത്രിക ചോദിച്ചു: 'ഈ വെള്ളത്തുണിക്കകത്ത് എന്താണ്?'
അലക്കുകാരി പറഞ്ഞു: 'അതില്‍ മുഴുവന്‍ അഴുക്കുവസ്ത്രങ്ങളാണ്. നിങ്ങളതു കാണാതിരിക്കാനാണു വെള്ളവസ്ത്രംകൊണ്ട് ഞാനതു പൊതിഞ്ഞിരിക്കുന്നത്. ഇതിനകത്തെ തുണികളിലെ അഴുക്കുകളും ഞാന്‍ ആരും കാണാതെ ഒഴുക്കിക്കളയും.'
മറ്റുള്ളവരെപ്പറ്റി കേള്‍ക്കുന്ന ദോഷങ്ങള്‍ നാം ഏറ്റുപറയാതെ മറ്റേ ചെവിയിലൂടെ ഒഴുക്കിക്കളയണം. മറ്റുള്ളവരുടെ കുറ്റങ്ങള്‍ കേള്‍ക്കാന്‍ കാതു കൂര്‍പ്പിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വന്നു കൂടുന്നതു മാലിന്യങ്ങളാണ്. നമുക്കെന്തിനു മാലിന്യക്കൂമ്പാരങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം? മറ്റുള്ളവരുടെ കുറ്റങ്ങള്‍ എണ്ണിയെണ്ണി തിട്ടപ്പെടുത്തി നമ്മുടെ മനഃസുഖം എന്തിനു കളയണം? നമുക്ക് ദുഃസ്വഭാവം വേണ്ടെന്നു വയ്ക്കാം. അതോടെ നമ്മുടെ മനസ്സിനുതന്നെ വല്ലാത്തൊരു ഭാരക്കുറവു അനുഭവപ്പെടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ