2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

സിംഹകുട്ടിയും ആടുകളും


സിംഹകുട്ടിയും ആടുകളും

ഒരിക്കൽ, കാട്ടില്‍ ഒരു പെണ്‍സിംഹം പ്രസവത്തോടെ ചത്തുപോയി, ഒരു ഇടയൻ പുതുതായി ജനിച്ച സിംഹത്തിന്‍റെ കുഞ്ഞിനെ കണ്ടെത്തി.അദ്ദേഹം സിംഹകുട്ടിയെ വീട്ടിൽ കൊണ്ടുവന്നു, ആടിന്‍റെ പാൽ കൊണ്ട് അതിനെ പോഷിപ്പിക്കയും, ഒപ്പം.കോലാടുകളുടെയും തീറ്റ കൊടുത്തു വളർത്തി.തൽഫലമായി, അത് ഒരു സിംഹം എങ്കിലും അവന്‍ ആടുകളെ പോലെ 'മേ' ന്നു ശബ്ദിച്ചു, പുല്ലു തിന്നും ജീവിച്ചു, സിംഹകുട്ടി വിചാരിച്ചു താൻ ഒരു ആട് ആണ് എന്ന്.

ഒരു ദിവസം, ആടുകളുടെ ഒപ്പം കാട്ടിൽ പോയി. കാട്ടിലെ, ഒരു പുതിയ സിംഹരാജന്‍ സാധാരണപോലെ ഗര്‍ജിച്ചു പ്രത്യക്ഷപ്പെട്ടു. ഗര്‍ജനം കേട്ട് ചിതറിയോടി. ആട്ടിന്‍കൂട്ടത്തിലെ സിംഹത്തിന് ആടുകളെപ്പോലെ വേഗത്തില്‍ ഓടാനായില്ല. സിംഹരാജന്‍ അവനെ പിടികൂടി.പേടിച്ചു ആടിനെപ്പോലെ അവന്‍ കരഞ്ഞു. കാട്ടിലെ സിംഹം ഇതു കണ്ടു  പറഞ്ഞതു "ഹലോ സഹോദരൻ, ഞാൻ ഗര്‍ജിച്ചപ്പോള്‍ ആടുകൾ ഓടിപോകും . എന്നാൽ നിങ്ങൾ എന്തിനു പിന്തിരിഞ്ഞു ഓടുന്നു? നീ, എന്നെപ്പോലെ ഒരു സിംഹം ആണ് " ആടുകളുടെ ഒപ്പം വളർന്ന സിംഹ കുട്ടി പറഞ്ഞു " നീ കള്ളം പറയ്ക ആണ്, ഞാൻ സിംഹം അല്ലാ , ഞാൻ ആട് ആണ്, ഞാൻ നിന്നെ പേടിക്കുന്നു , എനിക്ക് ഓടണം"

സിംഹത്തിനു മനസ്സിൽ അയയി ആടുകളുടെ ഒപ്പം ജീവിച്ചത് കൊണ്ട് താൻ ഒരു ആട് ആണ് എന്ന് സിംഹ കുട്ടി വിചാരിക്കുന്നു എന്ന് .സിംഹം പറഞ്ഞു "സ്നേഹിതാ, എന്‍റെ ഭീമാകാരമായ ശരീരം പോലെ തന്നെ ആണ് നീ , നിങ്ങളുടെ മുഖം എന്‍റെ പോലെ വട്ടം ആണ്. അത് ഒരു ആടിനെ പോലെ നീണ്ട അല്ല.നിങ്ങളുടെ അരയ്ക്കു എന്‍റെ അര പോലെ നേർത്തതും, നിങ്ങളുടെ കാൽ പിൻകാലുകളിൽ കുളമ്പു ഇല്ല ആടുകളെ പോലെ. നിങ്ങളുടെ മനോഹരമായ വാൽ നോക്കൂ! ആടിന്‍റെ വൃത്തികെട്ട ചെറിയ വാൽ അല്ലാ. നിന്‍റെ കഴുത്തിലെ കുഞ്ചിരോമം ആടുകള്‍ക്ക് ഇല്ലാ , ആട് സിംഹം രണ്ടും വ്യത്യസ്ത മൃഗങ്ങൾ ആണ്. നിന്‍റെ തെറ്റായ ചിന്താഗതി മാറ്റി എന്നെ പോലെ ഗര്‍ജിക്കുക , അപ്പോൾ നിനക്ക് മനസ്സിലാകും നീ ആട്‌ അല്ല സിംഹം ആണ് എന്ന്.

ഈ വാക്കുകൾ അവന്‍റെ സംശയം ഇല്ലാതാകി . അവൻ ഗര്‍ജിച്ചു സിംഹത്തെ പോലെ , അവൻ ചിന്തിച്ചു സിംഹത്തെ പോലെ .അങ്ങനെ അവൻ ജീവിക്കാൻ തുടങ്ങി സിംഹം പോലെ.

നമ്മൾ പലപ്പോഴും സിംഹകുട്ടിയെ പോലെ ആണ്, നമ്മുടെ അനന്ദമായ കഴിവുകൾ കണ്ടു ജീവിതം മുന്നേറാൻ ശ്രെമികണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ