നമ്മുടെ മാനസികമായ ആരോഗ്യത്തിനും ഉല്ലാസത്തിനും നമ്മള്‍ എപ്പോഴും നല്ലത് മാത്രം കാണുകയും നല്ലത് മാത്രം കേള്‍ക്കുകയും നല്ലത് മാത്രം ചിന്തിക്കുകയും നല്ലത് മാത്രം പ്രവൃത്തിക്കുകയും നല്ലത് മാത്രം വായിക്കുകയും നല്ല അന്തരീക്ഷത്തില്‍ ജീവിക്കുകയും ചെയ്യണം. പോസിറ്റീവ് എനര്‍ജി തരുന്ന പുസ്തകങ്ങളും പോസിറ്റീവ് എനര്‍ജി നല്‍കുന്ന അനുഭവ കഥകളും പോസിറ്റീവ് ഉദ്ധരണികളും മറ്റും വായിക്കുമ്പോള്‍ നമ്മുടെ മനസും വളരെയധികം പോസിറ്റീവ് എനര്‍ജി ഉണ്ടാക്കാറുണ്ട്,അത് നമ്മെ ധൈര്യപൂര്‍വ്വം മുന്നോട്ട് നയിക്കാനും പ്രതിസന്ധികളില്‍ തളരാതിരിക്കാനും വളരെയധികം സഹായിക്കുന്നു.
ദിവസവും രാവിലെ ഉണരുമ്പോള്‍ തന്നെ ഇത്തരം പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ പോസിറ്റീവ് ആയിരിക്കും, ഇങ്ങനെ പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിക്കാനായി പോസിറ്റീവ് ഉദ്ധരണികള്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഉടന്‍ കാണത്തക്ക രീതിയില്‍ ചുമരിലും മറ്റും ഭംഗിയായി ഒട്ടിച്ച് വെക്കുന്നതും നന്നായിരിക്കും.
അങ്ങനെ ചുമരില്‍ ഒട്ടിച്ച് വയ്ക്കാന്‍ പറ്റിയ ചില ഉദ്ധരണികള്‍ താഴെ
1. ഇന്ന് ഞാനത് ചെയ്തിരിക്കും
2. ഞാന്‍ ഇന്ന് സന്തോഷവാനയിരിക്കും
3. ഞാന്‍ ഒരിക്കലും ദുഖിക്കുകയില്ല,മറ്റുള്ളവരെ ദുഖിപ്പിക്കുകയുമില്ല
4. ഞാന്‍ എന്‍റെ എല്ലാ ശത്രുക്കളെയും എന്‍റെ സുഹൃത്തുക്കളാക്കും
5. ഇന്ന് ചെയ്യേണ്ട കാര്യം ഞാനൊരിക്കലും നാളേക്ക് മാറ്റി വയ്ക്കില്ല
6. ഞാന്‍ കഴിവുള്ളവനാണ്-മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്ത് കരുതിയാലും എനിക്ക് പ്രശ്നമില്ല
7. ഞാന്‍ നല്ലവനാണ് ,നല്ലത് മാത്രം ചെയ്യുന്നവനാണ്
8. എന്നേക്കാള്‍ മോശമായവരെക്കാള്‍ എത്രയോ മികച്ചയാളാണ് ഞാന്‍
9.ഞാന്‍ ഒരിക്കലും മടി കാണിക്കുകയില്ല
10. ഞാന്‍ എല്ലാ കാര്യത്തിലും മിടുക്കനാണ് ,അത് ഞാന്‍ തെളിയിക്കും
ഇത്തരം ഉദ്ധരണികള്‍ നിങ്ങളുടെ വീക്ക് പോയിന്റ് അനുസരിച്ച് നിങ്ങള്‍ക്ക് തന്നെ നിര്‍മ്മിക്കാവുന്നതും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ