2015, ജൂലൈ 28, ചൊവ്വാഴ്ച


രാഷ്ട്രത്തിനായി സമര്‍പ്പിച്ച ജീവിതം

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലൂടെ നേരം പുലരും മുന്‍പെ തന്നെ പത്രവിതരണത്തിനായി ഓടിനടന്ന ആസാദ് എന്ന കൊച്ചു പയ്യനാണ് പില്‍ക്കാലത്ത് ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ സമ്മാനിച്ച അബ്ദുള്‍ കലാമായി വളര്‍ന്നത്.

1931 ല്‍ രാമേശ്വരത്തെ നിര്‍ധനനായ ഒരു വള്ളക്കാരന്റെ മകനാണ് അബ്ദുള്‍ പക്കീര്‍ ജൈനു ലബ്ദീന്‍ അബ്ദുള്‍ കലാം ജനിച്ചത്. കലാമിനെ സംബന്ധിച്ചിട ത്തോളം ബാല്യം പൂവിരിച്ചതായിരുന്നില്ല. കക്കപെറുക്കി വിറ്റും പത്രം വിറ്റുമൊക്കെയാണ് പഠനച്ചെലവ് കണ്ടെത്തിയത്. ഉറച്ച വിശ്വാസിയായ പിതാവ് ജൈനുലബ്ദീന്‍റ പ്രേരണ കൊച്ചുകലാമിനെയും കടുത്ത ഈശ്വര വിശ്വാസിയാക്കി.

ദാരിദ്ര്യത്തിനിടയിലും കലാമിനെ പഠിപ്പിച്ച് കലക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹം പൈലറ്റാവണമെന്ന് കലാമിന്റെയും ഒരിക്കല്‍ ഉറ്റസു ഹൃത്തായ ജലാലുദ്ദീനൊപ്പം തകര്‍ന്നു കിടന്ന പാമ്പന്‍പാലം കാണാന്‍ പോയ കലാം സമുദ്രത്തിന്റെയും പ്രപഞ്ചത്തിന്റെയും ശക്തി മനസ്സിലാക്കി.അതു സൃഷ്ടിച്ച ഈശ്വരന്റെയും ചെറുപ്പം മുതലേ ആകാശത്തെ വിസ്മയകാഴ്ചകള്‍ കണ്ണിമക്കാതെ നോക്കിയിരിക്കാന്‍ തല്പരനായി രുന്ന കലാം ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ. ഐ. ടി.യിലാണ്. എയറോനോട്ടിക്ക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി കിട്ടി.

ആയിടയ്ക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി. കെ. മേനോന്‍ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഒരു റോക്കറ്റ് എഞ്ചിനീയറാകാന്‍ മേനോന്‍ കലാമിനെ പ്രേരിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു ലക്ഷ്യം.

ആരായിരുന്നു കലാം എന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയാണ് . ധിഷണാശാലിയായ ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്ത്വശാസ്ത്രജ്ഞന്‍, വായനക്കാരന്‍ , സംഗീതാസ്വാദകന്‍. .പട്ടിക നീളുകയാണ്. മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷര ങ്ങളെയും വാക്കുകളെയും അഗാധമായി സ്‌നേഹിച്ചു. തീര്‍ത്തും മി തഭാഷിയായ കലാം ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളില്‍ മുങ്ങിത്താണു. കര്‍ണാടക സംഗീതത്തിന്റെ സാന്ദ്രത ജീവി തത്തി വെന്‍റ ഭാഗമായി കൊണ്ടുനടന്നു. യാന്ത്രികതയുടെ മടുപ്പില്‍ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തും വീണവായ നയുമാണ് ആശ്രയിച്ചിരുന്നത്. കവിതയും സംഗീതവും ത ബിന്‍റ സാങ്കേതികസ്വപ്നങ്ങള്‍ക്ക് ചിറകേകുന്നതായി കലാം ഒരിക്കല്‍ പ റഞ്ഞിട്ടുമുണ്ട്. തമിഴില്‍ രചിച്ച 17 കവിതകള്‍ മൈ ജേര്‍ണി (എന്റെ യാത്ര) എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിക്കാന്‍ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയന്‍ മിസൈല്‍മാന്‍' എന്നാണ് അദ്ദേഹത്തിനു ലഭിച്ച വിശേ ഷണങ്ങളിലൊന്ന്. സവാരിക്കിറങ്ങുമ്പോള്‍ ആയുധധാരികളായ അംഗരക്ഷകര്‍ തന്നെ അനുഗമിക്കുന്നതിനോട് കലാമിന് പൊരുത്തപ്പെടാന്‍ എന്നും ബുദ്ധിമുട്ടായിരുന്നു. ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത കലാം 100 ശതമാനം സസ്യഭുക്കാണ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അദ്ദേഹം എന്നും പ്രിയപ്പെട്ട കലാം അയ്യരാ'ണ്.

പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് എന്നും വിട്ടുനില്‍ക്കാനാണ് കലാം ആഗ്രഹിച്ചത് . പ്രതിരോധ ഗവേഷണകേന്ദ്രത്തിലെ ഡയറക്ടറുടെ കൂറ്റന്‍ ബംഗ്ലാവിലെ താമസമുപേക്ഷിച്ച് ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കേന്ദ്രം സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍, കാക്കിയൂണിഫോമും വള്ളിച്ചെരിപ്പുമിട്ട് ജോ ലി ചെയ്യുന്ന കലാമിനെക്കണ്ട് പലകുറി അമ്പരന്നിട്ടുണ്ട്. നാലു ദശകം നീണ്ട സജീവമായ ഔദ്യോഗിക ജീവിതത്തിനുശേഷം പടിയിറങ്ങുമ്പോഴും ലാളിത്യം തന്നെയായിരുന്നു കലാമി ന്റെ കൈമുതല്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ