2020, ജൂൺ 23, ചൊവ്വാഴ്ച

അവബോധം


🙏🙏❤❤🙏🙏

ജനിക്കുക, ജീവിക്കുക, പ്രത്യുല്പാദനം നടത്തുക, മരിക്കുക, എന്ന ലക്ഷ്യങ്ങൾ മാത്രമേ മനുഷ്യന് പ്രകൃതി നൽകിയിരുന്നുള്ളൂവെങ്കിൽ *അവബോധം ( Awareness )എന്ന ദൈവീകമായ തിരിച്ചറിവ്* എന്ന ഘടകം മനുഷ്യബുദ്ധിയോട് ബന്ധപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

രണ്ടു കാലിൽ നിവർന്ന് നടക്കുന്ന ഒരു മൃഗീയ ജീവിതം തന്നെ ധാരാളമായിരുന്നു. ഒരു ജീവിക്കും പരിണാമത്തിലൂടെ *പ്രകൃതി* അനാവശ്യമായി ഒരു ഘടകം കൂട്ടി ചേർത്തതായി ശാസ്ത്രം തെളിയിക്കുന്നില്ല.

എന്നാൽ അവബോധം അഥവാ തിരിച്ചറിവിനെ തിരിച്ചറിയുന്ന ഈ ഘടകം എന്തിനു നൽകി എന്ന് ബുദ്ധിമാനായ അഹത്തിന് (Ego )കണ്ടു പിടിക്കാൻ കഴിയാതെ പോയി.

അന്വേഷിക്കാൻ മടിയായ അഹത്തിന്റെ *സൂത്രമാണ് ഇത്.* ആഗ്രഹങ്ങളുടെ പൂർത്തീകരണമാണ് ജീവിതമെന്ന *അജ്ഞതയിൽ മനുഷ്യൻ ഇന്നും നിലനിൽക്കുന്നു.*

വളരെ വേദനാജനകം ആണെങ്കിലും *ആ സൂത്രത്തെയും അജ്ഞതയെയും* ബുദ്ധിയിൽ നിന്ന് പുറത്തു കൊണ്ടുവരിക എന്നത് മനുഷ്യ ജന്മത്തിന്റെ ലക്ഷ്യമാണ്.

*യഥാർത്ഥ ബോധത്തെ (സത്യത്തെ ) തിരിച്ചറിയാനും* ജീവിതത്തെ അതിന്റെതായ എല്ലാ സങ്കീർണതകളിൽ നിന്നും മോചിപ്പിക്കാനും ജീവിതത്തെ അനിർവചനീയമായ സന്തോഷത്തിലും സമാധാനത്തിലും സംതൃപ്തിയിലും നയിക്കാനും വ്യക്തികളെ പ്രാപ്‌തമാക്കുന്നതിന്റെ ആവശ്യകതയിലേക്ക് ബോധശാസ്ത്രം വിരൽചൂണ്ടുന്നു.

..... *ബോധശാസ്ത്രം.*... ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ