ബോധം എന്താണെന്ന് വ്യക്തമാകാത്ത ഒരു വ്യക്തിയോട് ബോധത്തെ കുറിച്ചു വിവരിക്കുന്നത് അന്ധനോട് ആനയെ വർണ്ണിക്കുന്നത് പോലെയായിരിക്കും.
താങ്കൾ പറയുന്നത് ഒരു വ്യക്തിക്ക് ലഭിക്കുന്ന അവബോധമാണ്. അതായത് തിരിച്ചറിവ്. തിരിച്ചറിവിനെ തിരിച്ചറിയുന്ന തിരിച്ചറിവാണ് ബോധം.
അതായത് അവബോധം അഥവാ വ്യക്തിബോധത്തിന് കാരണമായത് ഏതോ അതാണ് ബോധം.
അത് സൂര്യൻ ഉദിക്കുമ്പോൾ നമുക്ക് ഇരുട്ട് മാറി പ്രകാശം ലഭിക്കുന്നത് പോലെ. സൂര്യന്റെ സ്വാഭാവികതയാണ് പ്രകാശം പരത്തുക എന്നത്. സൂര്യൻ പ്രകാശിക്കുമ്പോൾ ആ പ്രഭയേറ്റ് ചന്ദ്രൻ പ്രകാശിക്കുന്നത് പോലെയാണ് ഒരു വ്യക്തിയിൽ ബോധത്തിന്റെ ഒളിയേറ്റു അവബോധം ഉണ്ടാകുന്നത് .
ഒരു വ്യക്തി coma യിൽ കിടക്കുമ്പോൾ ആ വ്യക്തിയുടെ തലച്ചോറിന് ബോധത്തെ സ്വീകരിക്കാനുള്ള ശക്തി നഷ്ടപ്പെടുന്നു , എന്നാൽ അയാൾക്ക് ജീവനുണ്ടായിരിക്കും , എന്നാൽ അവബോധം അഥവാ വ്യക്തിബോധം തല്ക്കാലം ഉണ്ടാവില്ല ,
കാരണം അയാളിലെ തലച്ചോറിന് ബോധത്തെ ആഗിരണം ചെയ്യാനുള്ള ശേഷി ഉണ്ടാവില്ല , അതായത് ആ വ്യക്തിക്ക് ഒരു പക്ഷെ തലച്ചോറിന്റെ ശേഷി തിരിച്ചു കിട്ടിയാൽ ബോധത്തെ സ്വീകരിക്കാനുള്ള കഴിവ് ലഭിക്കുകയും വീണ്ടും അവബോധം ഉണ്ടാവുകയും ചെയ്യും ,
നിലവിൽ ഇല്ലാത്ത ഒരു വസ്തുവിനെ ഉണ്ടാക്കാൻ സാധിക്കില്ല , ഉള്ള വസ്തുവിൽ നിന്നേ പുതിയതിനെ സൃഷ്ടിക്കാൻ സാധിക്കൂ , ഇത് ശാസ്ത്ര സത്യമാണ്.
ഇവിടെ എല്ലാ വസ്തുവും ഒരു ഊർജ്ജത്തിന്റെ രൂപാന്തര മാറ്റമാണ് എന്നാണ് Quantum Physics ഉം പറയുന്നത് ,
അതുകൊണ്ട് എന്നും നിലനിൽക്കുന്ന അനശ്വരമായ ബോധത്തിന്റ രൂപാന്തരം മാത്രമാണ് ഈ പ്രപഞ്ചവും ചരാചരങ്ങളും.
അതുകൊണ്ട് ബോധത്തെ ഒരു വ്യക്തിയിൽ മാത്രം നിക്ഷിപ്തമായത് എന്നല്ല മനസ്സിലാക്കേണ്ടത്. ബോധത്തെ ശരീരത്തിൽ നിന്ന് അന്യമായി തിരിച്ചറിഞ്ഞാൽ മാത്രമേ ബോധത്തിന്റെ സർവ്വവ്യാപനം ഉൾക്കൊള്ളാൻ സാധിക്കൂ ,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ