'ഇനി വരാൻ പോകുന്നത് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ കാലമാണ് '
ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ പറ്റിച്ച വാചകം ഇതായിരിക്കും .... കുറെ കാലത്തിനു ശേഷം നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളെ വിളിക്കുകയാണെങ്കിൽ പണ്ടൊക്കെ അതിനു ഒരു അർത്ഥമേ ഉണ്ടായിരുന്നുള്ളു ? അതൊരു കല്യാണം വിളി ആയിരിക്കും ...
കാലം മാറിയപ്പോ പുതിയൊരു അർത്ഥം കൂടി അതിനു ഉണ്ടായി ' മൾട്ടി ലെവൽ മാർക്കറ്റിങ് '
കോളേജിൽ പഠിക്കുന്ന കാലത്തു ബുള്ളറ്റ് ഉണ്ടായിരുന്ന എന്റെ കൂട്ടുകാരൻ ബിഎംഡബ്ള്യു ഉണ്ടാകാൻ വേണ്ടി ബുള്ളറ്റും വിറ്റ് ഇപ്പൊ ലിഫ്റ്റടിച്ചു പോകുന്ന അവസ്ഥ . പൈസ പോവാത്തവർക്കു കോമഡിയും അവനു ട്രാജഡിയും... വല്ലവന്റെയും കയ്യിലെ പൈസ കണ്ടിട്ട് കോടീശ്വരൻ ആവാൻ നടക്കുന്നവർക് പറ്റിയ പണിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് . ഇതിലേക്ക് എങ്ങനെയാണു ഒരാളെ വീഴ്ത്തുക എന്നു നോക്കാം
# ആദ്യം തന്നെ നമ്മളെയും കൊണ്ട് ഏതേലും കോഫി ഷോപ്പിൽ ചെല്ലുന്നു അവിടെ വെച്ചു ഊംബിസ്തരത്തിൽ ഉസ്താദ് ആയവൻ നമ്മളെ പരിചയ പെടുകയാണ്
# തുടർന്ന് അവൻ ഐഫോൺ കറക്കി കൊണ്ട് നമ്മളോട് പറയും അവൻ രക്ഷപെട്ടു നമ്മളെകൂടി രക്ഷപെടുത്തുകയാണ് അവന്റെ ലക്ഷ്യമെന്ന് (എന്നെ രക്ഷപെടുത്താൻ നീ ആരാ എന്റെ തന്തയാണോ എന്നു ബോധമുള്ളവൻ ആലോചിക്കും )
# തുടർന്ന് അവൻ അവന്റെ അക്കൗണ്ട് ബാലൻസ് കാണിച്ചു തരുന്നു ( ആരെയോ പറ്റിച്ച പൈസ നിങ്ങൾക്കു അവിടെ കാണാൻ സാധിക്കും )
# അടുത്തതു മോട്ടിവേഷൻ ... ആളുകളെ പറ്റിച്ചു കോടീശ്വരൻ ആയവന്റെ ലക്ഷ്വറി ലൈഫ് നിങ്ങൾക് മുന്നിൽ എത്തുവാണ് റോൾസ് റോയ്‌സ് മുതൽ ജാഗ്വർ വരെയുള്ള കാറുകളുടെ കഥ ഇനി വരാൻ പോകുന്നത് കമ്പനിയുടെ മേന്മകൾ...
# ഈ കമ്പനി ഉഗാണ്ടയിൽ നിന്നും വന്നതാണെന്നും ബാഴ്സിലോണയുടെ നിക്കർ സ്പോൺസർ ചെയുന്നത് നമ്മളാണെന്നും അമേരിക്കയിൽ ഉഴുന്നുവട കച്ചവടം നടത്തിയവനായിരുന്നു ട്രംപെന്നും എംഎൽഎം നടത്തിയാണ് പ്രസിഡന്റ് ആയതെന്നുമൊക്കെ പറയും ... ഇത്രയും കേൾക്കുമ്പോൾ സാധാരണക്കാരന് വീണുകഴിഞ്ഞു
അടുത്തത് പ്രോഡക്റ്റ് ആണ് ആമസോൺ കാട്ടിൽ നിന്നുള്ള പിണ്ണാക്കും ഫേസ്ക്രീമും മുതൽ നമ്മള് കേട്ടിട്ടില്ലാത്ത ഇന്റർനാഷണൽ വാച്ച് വരെയുണ്ടാകും അതിൽ . മനുഷ്യന് ഉപകാരമുള്ള എന്തേലും സാധനം ഇവന്മാര് വിറ്റതായിട്ടു ഞാൻ കേട്ടിട്ടില്ല . എന്നിട്ടും വീണില്ലെങ്കിൽആണ് മാസ്സ് ഐറ്റം ആയ മലേഷ്യൻ ട്രിപ്പ് വരുന്നത് (ഇന്ത്യക്കാർക്ക് 15 ദിവസത്തേക്കു വിസ ഫ്രീ ഉള്ള രാജ്യങ്ങളിലേക്കാണ് ഒരാഴ്ചത്തേക്കു കമ്പനി ഓഫര് തരുന്നതെന്നു പ്രേത്യകം ഓർക്കുക )
ഇനി പൈസ ഉണ്ടാകാനുള്ള ഐഡിയ ആണ് നമ്മുടെ കാൾ ലിസ്റ്റലുള്ള കൂട്ടുകാരെ വിളിച്ചു ഒരാളോട് 1000 രൂപ വെച് വാങ്ങിക്കാനുള്ള മാരക ഐഡിയ തരുന്നു
ഇതൊക്കെ കേട്ട് കോടിശ്വരൻ അവനുള്ള ആക്രാന്തത്തിൽ പൈസ ഇട്ടവൻ അടുത്ത ആളെ പിടിക്കാനുള്ള നെട്ടോട്ടത്തിൽ കൂട്ടുകാരെ വെറുപ്പിച്ചു കൂടുന്നു എന്നലാതെ വേറെ ഒരു പ്രയോജനവുമില്ല കാരണം വഴി തെളിച്ചവൻ മാത്രം കോടീശ്വരൻ ആവുന്ന വല്ലാത്ത ബിസിനെസ്സ് ആണിത് ... നമ്മൾ അപ്പൊ വീണ്ടും ആ പഴയ സുഹൃത്തുക്കളെ തപ്പി വിളിക്കുന്നു ഈ പരിപാടി ഇങ്ങനെ തുടർന്ന് കൊണ്ടേയിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ