മനുഷ്യനു മാത്രം കഴിയുന്ന ഒരു അനുഭവമാണ് *അദ്വൈതാനുഭവം.*
*ഞാൻ* എന്ന അഹങ്കാരത്തിൽ നിലനിൽക്കുന്ന ഓരോ വ്യക്തി ബോധവും ഞാൻ അഹങ്കാരമല്ല ബോധം തന്നെയെന്നും, എല്ലാം എന്റേതാകണമെന്ന മമതാബന്ധത്തിൽ, ഞാൻ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാ ചരാചരങ്ങളും എന്റെ ബോധമണ്ഡലത്തിലെ ഭ്രമങ്ങൾ ആയ *നാമരൂപങ്ങൾ* ആണെന്ന് അനുഭവിച്ചറിയണം.
ബോധത്തിൽ ഉയർന്നുവന്ന *ആഗ്രഹങ്ങളും* *ഭേദചിന്തയുമാണ്* വ്യക്തി ബോധത്തിന് ദേഹം യാഥാർത്ഥ്യമാണെന്ന അനുഭവം നൽകുന്നത്.
*അതിനാൽ *ആഗ്രഹവും* *ഭേദചിന്തയും ഉപേക്ഷിച്ചാൽ (പൂർണ സാക്ഷിയായാൽ ) മാത്രമേ ബോധം അനുഭവം ആകുകയുള്ളൂ. അതാണ് *അദ്വൈതാനുഭവം.* വളരെ സങ്കീർണ്ണമായ ഒരു അനുഭവമാണ് *അദ്വൈതാനുഭവം.* യുക്തികൊണ്ടോ ബുദ്ധികൊണ്ടോ ഇത് മനസ്സിലാക്കുക എളുപ്പമല്ല. മനസ്സിന് പിറകിലേക്ക് പോയാൽ അനുഭവം ഒന്നുമില്ല എന്ന *അനുഭവം* ആണത്. ഇതിനെയാണ് നിശ്ചല- നിസ്സംഗത ( Static & Neutral )എന്ന് ബോധശാസ്ത്രം വിളിക്കുന്നത്. ബോധത്തിന്റെ സ്വതസിദ്ധമായ സ്വരൂപമാണത്. *ഭേദചിന്ത ഉപേക്ഷിച്ചാൽ* അത് ദേഹത്തിൽ അനുഭവിക്കാം എന്നതാണ് മനുഷ്യജന്മത്തിന്റെ പ്രത്യേകത.
ഈ നിശ്ചല- നിസ്സംഗതയും അതിന്റെ ശൂന്യതയും ഒരു പരമാനന്ദമാണ് എന്നതാണ് എന്നെ (Master ) ഏറെ ശ്രദ്ധേയനാക്കിയത്. കാരണം എല്ലാവരെയുംപോലെ ഏകാന്തതയെ ഞാനും (Master) ഭയപ്പെട്ടിരുന്നു.
ബോധത്തിൽ ഉയർന്നുവന്ന *സങ്കല്പങ്ങൾ ആഗ്രഹങ്ങൾ ആയപ്പോഴാണ്* മനസ്സും ശരീരവും ഉണ്ടായത്, ഇതൊരു പരിണാമം ആയിരുന്നതിനാൽ ഇതിനെതിരെ പോകുന്നതിന് മറ്റൊരു പരിണാമം ആവശ്യമായിവരുന്നു.
സാധനകളും പ്രയത്നങ്ങളും പ്രാർത്ഥനകളും വിശ്വാസങ്ങളും മാത്രം ചെയ്ത് നിശ്ചല- നിസ്സംഗതയിലേക്കുള്ള പരിണാമത്തിൽ എത്താൻ സാധ്യമല്ല.
ആഗ്രഹങ്ങളുടെ വികാരങ്ങൾക്കെതിരായി മനസ്സിനെ ഒരു *സാക്ഷിയാക്കുക* എന്ന ഒരു മാർഗ്ഗം അല്ലാതെ മറ്റു മാർഗങ്ങളില്ല. എന്നാൽ *വികാരങ്ങൾക്ക് സാക്ഷിയാകുക എളുപ്പമല്ല* എന്ന് ഏവർക്കുമറിയാം.
എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കണമെന്ന് ആഗ്രഹിക്കുന്ന മനസ്സിനോട് *ആഗ്രഹങ്ങളെ ഇല്ലാതാക്കാനുള്ള* സാക്ഷിത്വത്തിന് ആജ്ഞ കൊടുക്കാൻ കഴിയുന്നവർ വിരളമാണ്.
ആഗ്രഹങ്ങളുടെ വികാരങ്ങൾക്ക് സാക്ഷിയാകാൻ പഠിക്കുന്നവന്റെ മനസ്സ് ഒരു റിവേഴ്സ് പരിണാമത്തിന് വിധേയമാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ