ജീവിതത്തെ സംബന്ധിച്ച എല്ലാ വിധ ഭയങ്ങളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മനസ്സിനെ സ്വതന്ത്രമാക്കാൻ കഴിഞ്ഞാൽ ജീവിതം സ്വയംപര്യാപ്തതയും സ്വാതന്ത്ര്യവും അനുഭവിക്കാൻ തുടങ്ങും.
സ്വയംപര്യാപ്‌തവും സ്വതന്ത്രവും ആയ മനസ്സ് ആത്മാവിനെ അറിയാൻ, അനുഭവിക്കാൻ പര്യാപ്‌തമാണ്.
ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യന് ഒരു ചെറിയ നഷ്ടം പോലും സഹിക്കാൻ കഴിയില്ല.
എന്നാൽ ജീവിതം ഭൗതികമാവുമ്പോൾ മരണം വന്നു ചേരുമ്പോൾ സംഭവിക്കുന്ന കനത്ത നഷ്ടം വിസ്മരിച്ചാണ് മനുഷ്യ ജീവിതം പുരോഗമിക്കുന്നത്.
**ഈ ലോകം മുഴുവനും നേടിയാലും ആത്മാവിനെ #നഷ്ടമാക്കിയാൽ നേടിയ ലോകം കൊണ്ട് നിനക്കെന്തു പ്രയോജനം ** എന്ന മിസ്റ്റിക് വചനം സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ